വേഴാമ്പൽ12

Uncategorized

രചന: നക്ഷത്ര തുമ്പി

അഭി ഫ്രഷാകാൻ റൂമിലേക്ക് പോയി

ഗംഗ ചേച്ചിനെ കൂടി അവന്തു ഫ്രഷാകാൻ പോയിട്ട് ഇതുവരെ താഴോട്ട് വന്നിട്ടില്ല

ചേച്ചി താഴേക്ക് വരുന്നത് ഞാൻ കണ്ടിരുന്നു

ഞാൻ റൂമിലേക്ക് കേറിയപ്പോൾ അവൾ ഫ്രഷായി ഇറങ്ങുന്നതാണ് കണ്ടത്

മുഖത്തും കഴുത്തിലും വെള്ളത്തുള്ളികൾ പറ്റി പിടിച്ചിരിക്കുന്നു

ഒരു മെറൂൺ കളർ ചുരിദാർ ആണ് വേഷം , അതിൽ അവളെ കാണാൻ അതിവ സുന്ദരി’ആയിരുന്നു

ഞാൻ അവളെ നോക്കി

എന്താ അഭിയേട്ടാ?

ഞാൻ അപ്പോഴാണ് ഞെട്ടിയത് ,

ഒന്നുമില്ല

ഞാൻ ഇത്രയും നേരം അവളെ നോക്കി ഇരിക്കേരുന്നോ ,

ച്ചെ അവൾ എന്തു കരുതിക്കാണും, ഞാനൊരു വായിനോക്കി ആണെന്നു കരുതി കാണുമോ

തൻ്റെ കുളി കഴിഞ്ഞോ , ഞാൻ ഫ്രഷാകാൻ വന്നതാ ,ചമ്മൽ മറച്ചു അഭി പറഞ്ഞു.

കഴിഞ്ഞു

തനിക്ക് ഇടാൻ ഡ്രസ് ഒക്കെ ഉണ്ടായി രുന്നോ ഇവിടെ ഈ ഡ്രസ് ആരുടെയാ

അവന്തു ഗംഗ പറഞ്ഞ കാര്യങ്ങൾ അഭി യോട് പറഞ്ഞു

ഉച്ചകഴിഞ്ഞ് പുറത്ത് പോകാം,

തനിക്ക് ആവശ്യമുള്ളതൊക്കെ, മേടിക്കാം

അയ്യോ അതൊന്നും വേണ്ട അഭിയേട്ട, ഒരു ബുദ്ധിമുട്ട് ആവില്ലേ,

എൻ്റെ ഡ്രസ് ഒക്കെ ഹോസ്റ്റലിൽ നിന്ന് ഇറങ്ങിയപ്പോൾ, എൻ്റെ ഫ്രണ്ടിൻ്റെ വീട്ടിൽ വച്ചിട്ടുണ്ട്, ഞാൻ അതു പോയി എടുത്തോളാം,

താൻ ഇപ്പോൾ ഞാൻ പറഞ്ഞത് കേട്ടാൽ മതി, അതൊക്കെ പിന്നീട് ഒരിക്കൽ പോയി എടുക്കാം

എന്നു പറഞ്ഞു അഭി ഫ്രഷാകാൻ കേറി

അവന്തു ഒരു നെടുവീർപ്പോടെ നിന്നു

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

അഭിയേട്ടൻ കുളിക്കാൻ കേറി, ഞാൻ റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോൾ ആണ് റൂം തുറന്ന് കുറേ എണ്ണം അകത്തേക്ക് വന്നതു

വേറേ ആരും അല്ല അഭിയേട്ടൻ്റെ കസിൻസ് ആയിരുന്നു

ഹായ് ഏടത്തി ഞങ്ങൾ പരിചയപ്പെടാൻ വന്നതാ, ഞാൻ അദ്വൈത് (ആദി) മനുവേട്ടൻ്റെ അനിയൻ

അവന്തു എല്ലാവരേയും നോക്കി ചിരിച്ചു

മനുവേട്ടൻ ?

അഭിമന്യു നെ വീട്ടിൽ വിളിക്കുന്നതാ….. ഗംഗ

ഞാൻ എല്ലാരേയും പരിചയപ്പെടുത്തി തരാം, ഏടത്തിക്ക്…… ആദി

മ്മ്

ഇത് ഇവിടത്തെ വല്യേട്ടൻ രുദ്രൻ, ഭാര്യ ഗംഗ, ഇവരുടെ മകൾ ശ്രേയ

രുദ്രേട്ടൻ്റെ, പെങ്ങൾ പാർവതി, ഭർത്താവ് അർജുൻ മകൻ ആരവ്

രുദ്രേട്ടൻ്റെ അനിയൻ സന്ദീപ്

അജു ഏട്ടൻ്റ പെങ്ങൾ വൃന്ദ

ചെറിയച്ചൻ്റ മക്കൾ ശിവ തീർത്ഥ, ശിവദേവ്

ഞാൻ എല്ലാവരേയും നോക്കി ചിരിച്ചു

അജുഏട്ടനും, രുദ്രേട്ടനും, പിള്ളേരെം കൊണ്ട് പുറത്തേക്ക് പോയി

ഗംഗ: കുളി കഴിഞ്ഞോ ,അവന്തു

അവന്തു : കഴിഞ്ഞു ചേച്ചി

ആദി: ഏട്ടൻ എന്തേ ഏടത്തി

അവന്തു: അഭിയേട്ടൻ കുളിക്കേണു

വൃന്ദ : ചേച്ചി ഇരിക്ക് നമുക്ക് സംസാരിക്കാം

ഞാൻ അവരുടെ കൂടെ ഇരുന്നു

പാറു: അവന്തു പഠിക്കേണോ

അവന്തു: ആ ചേച്ചി ഞാൻ P. G ക്ക് ജോയിൻ ചെയ്തു. നിങ്ങളൊക്കെയോ ? പാറു: ഞാൻ ഇവിടെ ബാങ്കിൽ വർക്ക് ചെയ്യുന്നു , അജുഏട്ടൻ ഡോക്ടർ ആണ് ആരവ്, LKG പഠിക്കുന്നു

വൃന്ദയും,തിർത്ഥയും ഡിഗ്രി ഫസ്റ്റ് ഇയർ

ചന്തുവും, ആദിയും ,ദേവും ,ഡിഗ്രി ഫൈനൽ ഇയർ

രുദ്രട്ടൻ നമ്മുടെ ബിസിനസ് ഒക്കെ നോക്കുന്നു ഗംഗേച്ചി ടീച്ചർ ആണ്

അവന്തു ൻ്റ വീട്ടിൽ ആരൊക്കെ ഉണ്ട്?

കല്യാണം കഴിഞ്ഞതൊക്കെ അവർ അറിഞ്ഞു കാണുമല്ലോ ഇപ്പോൾ വിളിക്കുകയോ മറ്റോ ചെയ്തോ

അതു കേട്ട് എന്തു പറയണം എന്നറിയതെ, അവന്തു വെപ്രാളപ്പെട്ടു

ഇത് കേട്ടു കൊണ്ടാണ് അഭി കുളി കഴിഞ്ഞ് ഇറങ്ങിയത് ആ എല്ലാവരും ഉണ്ടല്ലോ റൂമിൽ

എല്ലാവരും അവനെ നോക്കി ചിരിച്ചു

ആ എന്താ പാറു ചേച്ചി ചോദിച്ചത്

അല്ല, മനു അവന്തുൻ്റെ വീട്ടിൽ നിന്ന് ആരെങ്കിലും വിളിച്ചോ എന്ന് ചോദിച്ചതാ

ഇവളുടെ മുറചെക്കൻ ഇവളെ കല്യാണം കഴിക്കാൻ പോയത് കൊണ്ടാണ് ഞാൻ വിളിച്ചിറക്കി കൊണ്ടു പോന്നത് ,

ഞാൻ നിങ്ങളോട് ഫോണിൽ കൂടി പറഞ്ഞില്ലേ, ഇതൊക്കെ,

പക്ഷേ അബദ്ധവശാൽ പോലിസ് റെയ്ഡിൽ പിടിച്ചു, കല്യാണം കഴിപ്പിച്ചു ,

അല്ലെങ്കിൽ ഇവിടെ വന്നു നമ്മുടെ കുടുംബ ക്ഷേത്രത്തിൽ വെച്ചു, താലികെട്ടുകയുള്ളായിരുന്നു

ആ ഇതായിരിക്കും വിധി ,….

അവന്തു ഇതൊക്കെ കേട്ട് ഞെട്ടി നിൽപ്പുണ്ട് ,അഭി അവന്തുനെ നോക്കി കണ്ണു ചിമ്മി കാണിച്ചു

ഇവൾക്ക് അച്ചൻ ,അമ്മ ,ചേച്ചി

അവരൊന്നും ഇപ്പോ എൻ്റെ കൂടെ ഇല്ലെന്നു, അഭിയേട്ടനോട് ഞാൻ എങ്ങനെ പറയും അവന്തു മനസിൽ പറഞ്ഞു

ഇനി എന്തെങ്കിലും അറിയണോ അറിയണമെങ്കിൽ എന്നോട് ചോദിച്ചാൽ മതി

ആ അറിയണം ……ആദി

എന്താ……… അഭി…

ചന്തു: നിങ്ങൾ 2 വർഷം ആയി ഇഷ്ടത്തിൽ ആയിരുന്നു എന്നല്ലേ ചേട്ടൻ പറഞ്ഞത് ,നിങ്ങളുടെ Love story പറഞ്ഞു താ

ദേവ് : ഞങ്ങൾ എല്ലാവർക്കും അതറിയാൻ താൽപര്യം ഉണ്ട്

ഇതു കേട്ട ഞാനും അവന്തുവും ഞെട്ടി പരസ്പരം നോക്കി

പരസ്പരം 2 പേരോടും കണ്ണും കണ്ണും നോക്കാൻ അല്ല പറഞ്ഞത്,ഞങ്ങളോട് പറയാൻ ആണ്…… ആദി

ഈ കുരുപ്പുകളെ കൊണ്ട് തോറ്റല്ലോ

പെട്ടല്ലോ എന്തു പറയും (അഭി ആത്മ)

💜💜💜💜💜💜💜💜💜💜💜💜💜💜💜

പുത്തൻകാവ് അവിടെ ചെമ്പകശ്ശേരി തറവാട്ടിലെ ആണ്, അവന്തിക അച്ചനും, അമ്മയും, ഒരു ചേച്ചിയും ഉള്ള കുടുംബത്തിലെ, ആയിരുന്നു, പക്ഷേ ഇപ്പോൾ അവരാരും ജീവിച്ചിരിപ്പില്ല ഇവിടെ ക്രൈസ്റ്റ് കോളേജിൽ P. Gക്ക് ജോയിൻ ചെയ്തിട്ടുണ്ട്, ഒരാഴ്ചയെ ക്ലാസിൽ പോയിട്ടുള്ളു,……പത്മനാഭൻ

പപ്പേട്ടനു എങ്ങനെ അറിയാം, അവന്തികടെ, അച്ചനും അമ്മയും ഒന്നും ജീവിച്ചിരിപ്പില്ല എന്നു

മനു പറഞ്ഞു, അവൻ്റെ കൂട്ടുകാരൻ്റെ വീട് അവന്തു ൻ്റ വീടിൻ്റെ അടുത്താ……. പത്മനാഭൻ

ഓ അപ്പോൾ അവിടെ വച്ചായിരിക്കും, മനു, അവന്തു നെ കണ്ടിട്ടുണ്ടാവുക അല്ലേ…. ഭന്ദ്ര’

ആയിരിക്കും….. വസു

അഭി അവന്തുനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഒക്കെ പത്മനാഭൻ എല്ലാവരോടും പറഞ്ഞു

അവളുടെ കഥ കേട്ട് എല്ലാവരും, സങ്കടത്തിൽ ആയി

അവരെല്ലാവരും, അഭിടെ കൂടെ ഇറങ്ങി വന്ന കുട്ടിയായാണ് അവന്തു നെ കണ്ടിരിക്കുന്നത്, അതുപോലെയാണ് അഭി വിശ്വസിപ്പിച്ചത്

സന്തോഷങ്ങൾ ഒന്നും കിട്ടാതെ വളർന്ന കുട്ടിയാ, അതിനെ ഇവിടെ വച്ച് സങ്കടപ്പെടുത്തരുത് ആരും, ….. രാഘവൻ

ഇല്ലച്ച, അഭി താലികെട്ടിയ കുട്ടി അല്ലേ, മരുമോളല്ല, മോളെ പോലെയെ കാണു ഞാൻ……. സുഭന്ദ്ര

നമ്മുടെ മോൻ്റെ ഭാര്യയാ, ആ കുട്ടിക്ക് ഇവിടെ ഒരു കുറവും വരുത്താൻ പാടില്ല,സന്തോഷവും, സമാധാനാവും, സംരക്ഷണവും നമ്മൾ കൊടുക്കാൻ ബാധ്യസ്ഥരാണ്….. രാഘവൻ

മ്മ്….. പത്മനാഭൻ

എന്നാൽ പോയി ഊണ് റെഡിയാക്കട്ടെ…. വസു

എല്ലാവരും അകത്തേക്ക് പോയി

പത്മനാഭൻ മാത്രം ആയി അവിടെ മനു പറഞ്ഞ എല്ലാം കാര്യവും പറഞ്ഞു എല്ലാവരോടും, ഒരു കാര്യം ഒഴിച്ച്

കാത്തേക്കണെ ദൈവമേ എൻ്റെ മക്കളെ, ഒരു നിശ്വാസം ഉതിർന്നുവീണു

തുടരും

💜💜💜💜💜💜💜💜💜💜💜💜💜💜💜

ലൈക്ക് കമന്റ് ചെയ്യണേ…

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *