വാക പൂത്ത വഴിയേ – 67

Uncategorized

രചന: നക്ഷത്ര തുമ്പി

അനു സേഫ് ആണെന്ന് ആലോഖ് വിളിച്ചു പറഞ്ഞതിന് ശേഷം ആണ്, കണ്ണന് സമാദാനം ആയതു

അത്രയും നേരം എങ്ങനെ ആണ് നിന്നത് എന്നു അവനു മാത്രമേ അറിയുള്ളു

ആലോഖ് ഷെയർ ചെയ്ത റൂട്ട്മാപ്പിലൂടെ അവർ എത്തി

കൂടെ, അഖിയും, അഭിയും, അജുവും ഉണ്ട്

കണ്ണൻ റൂമിനകത്തേക്ക് പാഞ്ഞു ചെന്നു

അവന്റെ മനസ്സിൽ അനുവിനെ ഒന്നു കണ്ടാൽ മതി എന്നു മാത്രം ആണ്

കാണാതിരിക്കുന്നതോറും അത്രയ്ക്ക് ടെൻഷൻ അനുഭവിച്ചിരുന്നു കണ്ണൻ

അനുവിനെ കണ്ട കണ്ണന്റെ കണ്ണുകളിൽ ആശ്വാസം നിഴലിച്ചു അവളെ ഇറുകെ പുണർന്നു,

കണ്ണുകൾ കലങ്ങിയിരുന്നു

അവനെ കാണെ അവളിലും സങ്കടം നിറഞ്ഞു

മുഖം മുഴുവൻ ചുംബനകളാൽ മൂടിയിരുന്നു അവൻ

അവന്റെ കണ്ണു നീർ വീണു അവളുടെ മുഖം കുതിർന്നു

ഡാ ഞങ്ങളെ പോലുള്ള ബാച്‌ലേഴ്‌സ് ഉണ്ടെട്ടോ ഇവിടെ 2 പേർക്കും അതോർമ്മ ഉണ്ടായാൽ നന്ന്…. അജു

എന്നാലും ഇത്രയ്ക്കു സീരിയസ് സിറ്റുവേഷനിൽ നിനക്ക് എങ്ങനെ അവളെ കിസ്സ് അടിക്കാൻ തോന്നുന്നു കണ്ണാ….. അഖി

ഇതൊക്കെ എന്തു കോളേജിൽ വെച്ചു ഇവളെ കാണുമ്പോഴൊക്കെ ഇവന് ഇതു തന്നെ അല്ലേ പണി…… അജു

ഡോ അജു ചേട്ടായി കൂടുതൽ പറയണ്ട, ഞങ്ങൾ ഭാര്യയും ഭർത്താവും ആണ്, ലൈസൻസ് ഉണ്ട്,
അല്ലാതെ ചേട്ടായി പോലെ അല്ല ഞാൻ ഒന്നും അറിയില്ലെന്ന് വിചാരിക്കരുത്….. അനു

ഡാ ഭീകര… അഭി

ഒരു കൈ അബ്ദം ഷമി….. അജു

ഈ പ്രാവശ്യത്തേക്ക് ഷമിച്ചിരിക്കുന്നു, മേലാൽ ഇതു ആവർത്തിക്കരുത്….. അനു

ഒന്നും മനസിലായില്ലങ്കിലും അജു തലയാട്ടി
അതു കണ്ടു മറ്റുള്ളവർ ചിരിച്ചു

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

കണ്ണന് അനുവിനോടുള്ള സ്നേഹം നോക്കി കാണുകയായിരുന്നു,
ആലോഖ്

കണ്ണൻ ആലോഖിന്റെ അടുത്ത് എത്തി അവന്റെ കരം കവർന്നു

Thank യു

ആലോഖ് ഒന്നും മനസിലാവാതെ കണ്ണന്റെ മുഖത്തേക്ക് നോക്കി

അതെന്റെ ജീവനാണ് ഒന്നും പറ്റാതെ രക്ഷിച്ചില്ലേ

അതു എന്റെ കൂടി കടമ അല്ലേ, അവൾ എന്റെ ഒരേ ഒരു ചേച്ചി അല്ലേ അളിയാ

കണ്ണൻ ചിരിച്ചു

ആലോഖ് അവനെ കെട്ടിപിടിച്ചു സന്തോഷം പ്രകടിപ്പിച്ചു

അതു കാൺകെ

എല്ലാവരിലും സന്തോഷം മാത്രം

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

വാ പോകാം….. അഖി

എല്ലാവരും പുറത്തേക്ക് ഇറങ്ങി

പോട്ടെ ഏട്ടന്മാരെ….

ശരി പെങ്ങളെ…..ഗുണ്ടാസ്

പെങ്ങള ഇതൊക്കെ എപ്പോ…. അജു

എന്തു ആവശ്യം ഉണ്ടെങ്കിലും വിളിക്കണം, ആർക്കെങ്കിലും ക്വാട്ടെഷൻ കൊടുക്കാൻ ആണെങ്കിൽ അതും

ശരി

നീ ഒന്നു സൂക്ഷിച്ചോ കണ്ണാ ,
ക്വാട്ടെഷൻ ടീം ആയിട്ട അവളുടെ കമ്പനി

അജു കണ്ണന്റെ ചെവിയിൽ സ്വകാര്യം പറഞ്ഞു

പോടാ തെണ്ടി

അവരോട് യാത്ര പറഞ്ഞവൾ ഇറങ്ങി

ആലോഖ്, അമ്മാവന്റെ കാര്യത്തിൽ എന്താണ് തീരുമാനം… അജു

ഞാൻ അമ്മയെ വിളിച്ചു എല്ലാ കാര്യവും പറഞ്ഞിട്ടുണ്ട് അമ്മ നോക്കിക്കോളും…. എല്ലാം

ഞങ്ങൾ നോക്കിക്കോളാം ഇനി അനുവിന് ഒരു ശല്യം ആയി അച്ഛൻ ഒരിക്കലും വരില്ല ഇവളുടെ ജീവിതത്തിൽ,

അതിനു എന്താ വേണ്ടത് എന്നു എനിക്കറിയാം വാ ഡാ…. അഭി

അഭിയേട്ട, അലോഖേ നാളെ എല്ലാവരേം കൂട്ടി വീട്ടിലേക്കു വരണേ

എന്താ… അഭി

ഒരു സർപ്രൈസ് ഉണ്ട്

മ്മ്

എല്ലാവരോടും യാത്ര പറഞ്ഞു അഭിയും,അലോഖം ഒരുമിച്ചു അവരുടെ വീട്ടിലേക്കു പോയി
അജു, അഖിയും അവരുടെ വണ്ടിയിലും കണ്ണനും അനുവും
ഒരുമിച്ചും യാത്ര തുടർന്നു

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

കാറിൽ യാത്ര തുടർന്നിട്ടും കണ്ണൻ അനുവിനോട് ഒന്നും സംസാരിച്ചില്ല

അവൾ അവന്റെ മുഖത്തേക്ക് നോക്കി

കടുവക്ക് എന്താ ഇത്ര ഗൗരവം

ആളുടെ മനസു ഇവിടെ എങ്ങും അല്ല അനു അവന്റെ തോളിലേക്ക് ചാഞ്ഞു

എന്താ എന്നോട് മിണ്ടാത്തെ

ദേഷ്യം ആണോ എന്നോട്

കണ്ണൻ കാർ സൈഡിലായിട്ട് ഒതുക്കി നിർത്തി

എന്തിനാടാ എനിക്ക് ദേഷ്യം

പിന്നെ എന്താ മിണ്ടാതെ ഇരിക്കുന്നെ വിഷമം മാറില്ലേ കണ്ണേട്ടാ,

പേടിച്ചു പോയടാ, ഞാൻ,

എനിക്ക് അറിയില്ലടാ നിന്നെ കിഡ്നാപ് ചെയ്തു കൊണ്ട് പോയന്നറിഞ്ഞത് മുതൽ ഞാൻ അനുഭവിച്ചത്

ഇപ്പോഴും ഞാൻ അതിൽ നിന്നും മുക്തമായിട്ടില്ല

മിണ്ടാതെ ഇരിക്കുമ്പോൾ വിഷമം ആയോ

മ്മ്

സോറി ഡാ

എന്റെ ജന്മം അവസാനിക്കുന്നതു വരെ മാറോട് ചേർത്തു നിർത്തി എനിക്ക് നിന്നെ സ്നേഹിക്കണം

നിന്നോടുള്ള എന്റെ പ്രണയത്തിന് മരണമില്ല

അത് അന്നും ഇന്നും എന്നും എന്നിൽ തന്നെ ഉണ്ടാവും

നിനക്കായ് മാത്രം

കണ്ണൻ അനുവിന്റെ നെറുകിൽ ചുംബിച്ചു

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

വീട്ടിൽ എത്തുമ്പോൾ കിഡ്നാപ്പിംഗ് കാര്യം വിളിച്ചു കൂവരുത് കേട്ടല്ലോ…. കണ്ണൻ

ഞാൻ മിണ്ടില്ല പോരെ

എന്നാൽ നിനക്ക് കൊള്ളാം

അല്ല എനിക്ക് എന്തോ സർപ്രൈസ് ഉണ്ടെന്നു പറഞ്ഞിട്ട്

അതൊക്കെ സമയം ആകുമ്പോൾ പറയാം

മ്മ്

അതൊക്ക പോട്ടെ നീ ആ ക്വാട്ടെഷൻ ടീമിനോട് ആർക്ക് ക്വാട്ടേഷൻ കൊടുക്കണ കാര്യം ആണ് പറഞ്ഞത്

ഇപ്പോൾ ഇല്ല, നേരത്തെ കൊടുക്കണം എന്നു വിചാരിച്ചു
എന്നാ പറഞ്ഞെ

ആർക്ക്

ആ ഗൗളിക്കും, സന്ദീപിനും

ഇപ്പൊ അതിന്റെ ആവശ്യം ഇല്ലല്ലോ

എന്റെ അടക്കകുരുവി നിന്റെ മനസ്സിൽ ഇങ്ങനെ ചിന്തകളൊക്ക ഉണ്ടോ

പിന്നെ എന്താ കരുതിയെ

കണ്ണൻ ചിരിച്ചു

അതേ കണ്ണേട്ടാ മാമനെ ഒന്നും ചെയ്യണ്ടാട്ടോ

അതൊക്കെ അവര് നോക്കി കോളുംനിനക്ക് ഇനിയും ശല്യം ആയി വന്നാലോ

വരില്ല,
നമുക്ക് സ്വത്തൊക്ക അലോഖിന്റെ പേരിലേക്ക് മാറ്റം എത്രയും പെട്ടന്ന്, എതിർപ്പ് ഒന്നും ഇല്ലല്ലോ

എന്തിനു ഞാൻ എന്റെ വാക പെണ്ണിനെ സ്വത്തു കണ്ടിട്ടല്ലല്ലോ സ്നേഹിക്കുന്നെ എത്രയും പെട്ടന്ന് മാറ്റം

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

ആലോഖ് അനുനു ഒന്നും പറ്റിയില്ലല്ലോ

ഇല്ല അമ്മേ,
പേടിക്കണ്ട ഒന്നും ഇല്ല ചേച്ചി സേഫ് ആയി അളിയന്റെ അടുത്ത് ഉണ്ട്

അച്ഛൻ ഇവിടെ ഇല്ലേ അപ്പച്ചി

ഇങ്ങോട്ട് വന്നില്ല ഇതുവരെ

വന്നാൽ ദേഷ്യം മൊത്തം എന്നോട് ആയിരിക്കും
, ചേച്ചിയെ ഒന്നും ചെയ്യാതെ വെറുതെ വിട്ടില്ലേ ഞാൻ

ചെയ്തതൊന്നും പോരാഞ്ഞു ഇനിയും ദ്രോഹിക്കൻ ആണ് ഏട്ടന്റെ പുറപ്പാട്

എല്ലാവരെയും എനിക്ക് നഷ്ടം ആയി ഇനി എന്റെ മക്കളെയും കൂടി നഷ്ടപ്പെടുത്താൻ ആണ് ഏട്ടന്റെ തീരുമാനം എങ്കിൽ ഞാൻ ക്ഷമിക്കില്ല

ഇനിയും അനുവിനു അച്ഛനെ കൊണ്ട് ഒരു ശല്യം ഉണ്ടാക്കില്ല എന്നു ഉറപ്പു കൊടുത്തിട്ടുണ്ട് കണ്ണന്

ആ ഉറപ്പു പാലിക്കാൻ പറ്റുമോ നമുക്ക്….. അരുന്ധതി

ഇനിയും മാമൻ ചേച്ചിയെ ഉപദ്രവിക്കാൻ ചാൻസ് ഉണ്ട് അത് നിർത്തണം….. ആലോഖ്

ഒരു വഴി ഉണ്ട്…… അഭി

എന്തു വഴി

പറയാം

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

കണ്ണേട്ടാ, ഒന്നു എഴുന്നേറ്റെ

എന്താ അനു ഈ രാത്രി കിടന്നു വിളിച്ചു കൂവുന്നേ
നിനക്ക് ഉറക്കം ഒന്നും ഇല്ലേ പെണ്ണെ

ഒന്നു എഴുന്നേൽക്ക് കണ്ണേട്ടാ

കണ്ണൻ കട്ടിലിൽ എഴുന്നേറ്റിരുന്നു

ഇനി എന്താ

അല്ല നീ എന്താ ലൈറ്റ് ഇടാതെ നിൽക്കുന്നെ

അതൊക്കെ ഉണ്ട് ഒരു 2 മിനിറ്റും കൂടി എന്താ കാര്യം എന്നു പറയാം

ഇപ്പോ പറഞ്ഞാൽ എന്താ നിനക്ക്, വെറുതെ ഉറക്കം കളഞ്ഞു മനുഷ്യന്റെ

12 മണി ആവണ്ടേ (അനു ആത്മ )

ഓ ഒരു ദിവസം ഉറക്കം പോയെന്നു കരുതി കുഴപ്പം ഇല്ല

ആണോ എന്നാലേ മോളു എന്റെ അടുത്തോട്ടു വാ,

എന്തായാലും ഉറക്കം പോയില്ലേ,അപ്പൊ ഇനി ഉറങ്ങണ്ട
എന്ത്യേ

പൊ മനുഷ്യ അവിടുന്നു,

കണ്ണന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്ന

അതേ സർപ്രൈസ് അറിയണ്ടേ

ഇത്ര നേരം ഉണ്ടായിട്ടു പറയാൻ നേരം ഉണ്ടായില്ലല്ലോ
ഇനി നാളെ പറഞ്ഞാൽ മതി

അയ്യോ അത് പറ്റില്ല,
ഇപ്പൊ തന്നെ പറയണം

മ്മ് പറഞ്ഞോ റെഡി 1,2,3

നീ ഓടാൻ പോകെണോ

ഒന്നു മിണ്ടാതെ ഇരിക്ക് കടുവേ

ഓ ശരി ഹാപ്പി ബർത്ത് ഡേ കണ്ണേട്ടാ

മുറിയിലെ ലൈറ്റ്കൾ തെളിഞ്ഞു

അനു കണ്ണനെ കെട്ടിപിടിച്ചു കവിളിൽ ചുണ്ടമർത്തി

അനുവിന്റെ ബർത്ത് ഡേ വിഷസ് കേട്ടു കണ്ണന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു

അവളുടെ മുഖത്തെ സന്തോഷം കണ്ട്

കണ്ണൻ ചുറ്റും നോക്കി റൂം മൊത്തം അലങ്കരിച്ചിട്ടുണ്ട് ഈ പെണ്ണിന്റെ ഒരു കാര്യം

,🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

കണ്ണേട്ടാ ഗിഫ്റ്റ് വേണ്ടേ, പിന്നെ സർപ്രൈസും

നീ അല്ലേ എന്റെ ഗിഫ്റ്റ് വേറെ ഗിഫ്റ്റ് ഒന്നും വേണ്ട

അയ്യോ അങ്ങനെ പറയല്ലേ

പറയുന്നില്ല എന്നാൽ,ഗിഫ്റ്റ് താ

കണ്ണടക്കു

കണ്ണൻ കണ്ണുകൾ കൂട്ടി അടച്ചു

അനു ഗിഫ്റ്റ് ബോക്സ്‌ കണ്ണന്റെ കൈകളിൽ വെച്ചു കൊടുത്തു

തുറന്നു നോക്ക്

അവൻ ഗിഫ്റ്റ് തുറന്നു അതിലെ വാച്ച് കണ്ടു ചൊടികളിൽ പുഞ്ചിരി വിടർന്നു

Thank യു

ഇഷ്ടായോ

മ്മ്, അതിനേക്കാൾ ഏറെ ഗിഫ്റ്റ് തന്ന ആളെയാണ് ഇഷ്ടപെട്ടത്

അവൻ വാച്ച് കയ്യിൽ എടുത്തു അതിനുള്ളിൽ ബർത്ത് ഡേ വിഷ് എഴുതിയേക്കുന്ന പേപ്പർ എടുത്തു

അതിലെ വാചങ്ങൾ കണ്ടു കണ്ണൻ അനുവിനെ നോക്കി

സർപ്രൈസ്, എങ്ങനെ ഉണ്ട്

ഇതു,

സത്യം ആണ് കണ്ണേട്ടാ നമ്മുടെ ഇടയിലേക്ക് ഒരാൾ കൂടി വരാൻ പോകുന്നു

കണ്ണന്റെ കണ്ണുകൾ ഈറൻ ആയി

അവൻ അവളെ കെട്ടിപിടിച്ചു മൂർദ്ധാവിൽ ചുംബിച്ചു

നിങ്ങൾ എന്തു മനുഷ്യൻ ആണ്,
ഈ ന്യൂസ്‌ കേട്ടു കരയുകയാണോ, സന്തോഷിക്കേണ്ട സമയത്തു

അവൾ അവന്റെ കയ്യിൽ പതുക്കെ തല്ലി

കണ്ണേട്ടാ

മ്മ്

ഇതറിഞ്ഞിട്ടും എന്താ സന്തോഷം ഇല്ലാത്തെ കണ്ണേട്ടന് ഇഷ്ടം ഇല്ലേ

അനു……

കണ്ണന്റെ ഒച്ച 4 ചുവരുകൾക്കുള്ളിൽ പ്രതിധ്വനിച്ചു

മുഖത്തു സന്തോഷം കാണാഞ്ഞിട്ട് ചോദിച്ചതാ സോറി

എനിക്ക് സന്തോഷം ഇല്ലന്ന് നിന്നോട് ആരാണ് പറഞ്ഞത്

ഞാൻ ഒരു കാര്യം ആലോചിച്ചു ഇരുന്നതാ

നിങ്ങൾ ഈ സമയത്തു എന്റെ ക്ലാസ്സിന്റെ കാര്യം ആയിരിക്കും ആലോചിച്ചത്

അത് ഒന്നും ഇല്ല,
നീ വാ പറയട്ടെ

എനിക്ക് ഒന്നും കേൾക്കണ്ട,

ഇങ്ങു വാ പെണ്ണെ

എന്താ,

അവൾ മുഖം വീർപ്പിച്ചിരുന്നു

അത് കാണെ വാത്സല്യം തോന്നി അവളോട്

നിന്നെ ഈ അവസ്ഥയിൽ അല്ലേ തട്ടികൊണ്ടു പോയത്,
എനിക്ക് അത് തടയാൻ പറ്റിയില്ലലോ,
എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ

അതൊക്കെയാ ഞാൻ ആലോചിച്ചേ

ഒന്നും സംഭവിക്കില്ല കണ്ണേട്ടാ,
എനിക്ക് ഒന്നു നൊന്താൽ ഈ നെഞ്ചും പിടയുമെന്ന് എനിക്കറിയാം
ഈ നെഞ്ചിൽ ഞാൻ മാത്രമേ ഉള്ളുവെന്നും
ഒരിക്കലും എന്നെ തനിച്ചാക്കില്ലെന്നും ആ ഉറപ്പു ഉള്ളത് കൊണ്ട് ഏതു ആപത്തിലും രക്ഷപെടുംഞാൻ

ഞാൻ ഇല്ലാതെ നിങ്ങൾ അങ്ങനെ സുഖിച്ചു ജീവിക്കണ്ട,
അതെനിക്ക് ഇഷ്ടം അല്ല

കണ്ണനിൽ നിറഞ്ഞ ചിരി ആണ്

സർപ്രൈസ് ആരൊക്ക അറിഞ്ഞു

ആരോടും പറയരുത് എന്നാ കരുതിയെ,
പക്ഷെ ഗിഫ്റ്റ് വാങ്ങിയപ്പോൾ ഹണി അറിഞ്ഞു,
പിന്നെ ആലോകും

എല്ലാവരോടും പറയണ്ടേമ്മ്, എല്ലാവരോടും വരാൻ പറഞ്ഞിട്ടുണ്ട്, ബർത്ത് ഡേ സെലിബ്രേഷൻ ചെയ്യാൻ അപ്പൊ പറയാം

വെൽ പ്ലാൻഡ് ആണ് എല്ലാം അല്ലേ

അനു തലയാട്ടി

കണ്ണൻ അനുവിന്റെ വയറിനെ തഴുകി,
ചുംബിച്ചു,

തന്റെ ജീവന്റെ തുടിപ്പിന് ആദ്യം നൽകുന്ന ചുംബനം

ഇരുവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

2 പാർട്ടിൽ കഥ അവസാനിപ്പിക്കാൻ ഇരുന്ന ആളാണ് ,പക്ഷേ എന്തു ചെയ്യാം, കഥ നീണ്ടു പോകേണു, ഇനി ഞാൻ പറയുന്നില്ല, സർപ്രൈസ് ആയിട്ടേ നിങ്ങൾക്ക് അവസാനം ഭാഗം തരാം

അപ്പോ കമൻറുകൾ പോന്നോട്ടെ(കാത്തിരിക്കണേ )

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *