വേഴാമ്പൽ 13

Uncategorized

രചന: നക്ഷത്ര തുമ്പി

കസിൻസ് എല്ലാവരും ഞങ്ങളുടെ Love story പറയാൻ പറഞ്ഞു

ഞാനും അഭിയേട്ടനും പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നു ,

അഭി യേട്ടൻ എന്തു പറയും എന്നു അറിയാൻ ഞാൻ നോക്കി ,

ചിലപ്പോ അഭിയേട്ടൻറ പ്രണയകഥ പറയുമായിരിക്കും,

💘💘💘💘💘💘💘💘💘💘💘💘💘

,നിങ്ങൾക്ക് എല്ലാവർക്കും ഞങ്ങളുടെ Love story അറിയാൻ താൽപര്യം ഉണ്ടെന്ന് അറിയാം അതുകൊണ്ട് ഞാൻ പറഞ്ഞു തരാം…….. അഭി

എല്ലാവരും അഭിടെയും എൻ്റെയും Love story കേൾക്കാൻ കാത്തിരുന്നു

അവന്തു അഭിടെയും

അഭി എന്താ പറയാൻ പോകുന്നതെന്നും ഓർത്ത് ഇരുന്നു

❤❤❤❤❤❤❤❤❤❤❤❤❤ അഭിപറഞ്ഞു തുടങ്ങി, അവൻ്റെ പ്രണയത്തെ കുറിച്ച്

രണ്ട് വർഷങ്ങൾക്ക് മുൻപ് ,ഞാൻ നാട്ടിൽ ലീവിന് വന്ന സമയം ,

ഞാനും ,മാർട്ടിയും ,കാർത്തിയും, വിജയും കൂടി ഞങ്ങളുടെ ഫ്രണ്ടിൻ്റെ മാര്യേജിനു പോയി

ഒരു അമ്പലത്തിൽ വച്ചായിരുന്നു കല്യാണം

ഞാനും ,കാർത്തിയും ,അമ്പലത്തിൽ തൊഴാൻ കേറി

കാർത്തി തൊഴുത് ഇറങ്ങി

ഞാൻ കണ്ണടച്ചു പ്രാർത്ഥിച്ചു നിൽക്കുമ്പോൾ ആണ് , എൻ്റ കയ്യിൽ ചെറുതായി തട്ടി ആരോ കടന്നു പോയത് ,

ഞാൻ കണ്ണുതുറന്നു നോക്കിയപ്പോൾ അതൊരു പെൺകുട്ടി ആയിരുന്നു ,

എന്നോട് സോറിപറഞ്ഞു അവൾ എൻ്റെ മുൻപിൽ പോയി നിന്നു പ്രാർത്ഥിച്ചു സാരിയായിരുന്നു വേഷം

അവൾ അടുത്ത് നിന്നപ്പോൾ കർപ്പൂരത്തിൻ്റെയും ചന്ദനത്തിൻ്റെയും, ഗന്ധം ആയിരുന്നു അവൾക്ക്

നീണ്ട ഇടതുർന്ന മുടിയും , നീണ്ട നാസികയും ശ്രീത്വം വിളങ്ങുന്ന ചെറിയ മുഖവും

പക്ഷേ ആ കണ്ണുകളിൽ ഒരു തരം നിസഹായഅവസ്ഥ ആയിരുന്നു , ഞാൻ കണ്ടത് ,

അവൾ അമ്പലത്തിൽ കണ്ണടച്ചു പ്രാർത്ഥിച്ചു നിൽക്കുമ്പോൾ കണ്ണിൽ കൂടി കണ്ണുനീർ ചാലുകൾ ഒഴുകിയിറങ്ങി

അവളുടെ നിറഞ്ഞ മിഴികൾ എൻ്റെ മനസിനെ പിടിച്ച് ഉലയ്ക്കുക ആയിരുന്നു , അത് എന്താണെന്നു മാത്രം എനിക്ക് മനസിലായില്ല ,ആദ്യമായി കണ്ട പെൺകുട്ടിടെ കണ്ണുനീർ എങ്ങിനെ എന്നെ ഇത്രയധികം സ്വാധീനിക്കുന്നു എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലായില്ല

ഞാൻ ചുറ്റും ഉള്ളതിനെ ഒന്നും കാണുന്നുണ്ടായില്ല ,

അവളിൽ ആയിരുന്നു എൻ്റെ കണ്ണും, മനസും

വിജയ് വന്നു തട്ടി വിളിച്ചപ്പോൾ ആണ് ,

ഞാൻ ഞെട്ടി ബോധത്തിലേക്ക് വന്നത് ,

ഞാൻ നോക്കിയപ്പോൾ അവളെ അവിടെ എങ്ങും കാണാൻ ഉണ്ടായില്ല ,

ഞാൻ അത്രയും നേരം സ്വപ്ന ലോകത്ത് ആയിരുന്നു എന്ന് എനിക്ക് മനസിലായി

നീ ആരെയാണ് നോക്കുന്നത് തൊഴുത് കഴിഞ്ഞില്ലെ……. വിജയ്

ഒന്നും ഇല്ലടാ, ഞാൻ ഇപ്പോ വരാം നീ പുറത്തേക്ക് പോക്കോ…….. അഭി ….

വേഗം വരണം …..വിജയ്

മ്മ്

ഞാൻ അവളെ ആ അമ്പലത്തിനു ചുറ്റും നോക്കി പക്ഷേ അവളെ അവിടെ എങ്ങും കാണാൻ ഉണ്ടായില്ല ,

ഞാൻ നിരാശനായി പുറത്തേക്ക് ഇറങ്ങി ,

അവൻമാരുടെ അടുത്തേക്ക് പോയി

പുറത്താണെങ്കിൽ നല്ല മഴ

ഞാൻ അവൻമാരുടെ കൂടെ ഓഡിറ്റോറിയത്തിൻ്റെ അടുത്തക്ക് പോയി , മഴ ആസ്വാദിച്ചു നിന്നു ചെക്കനും, പെണ്ണും എത്തിയിട്ടുണ്ടായില്ല

ഞാൻ ചുറ്റും അവളെ നോക്കി

അപ്പുറത്തെ സൈഡിൽ അവളും ,ഫ്രണ്ട്സും തമ്മിൽ സംസാരിച്ചു നിൽക്കുന്നതു അപ്പോഴാണ് ഞാൻ കണ്ടത്

അവളും മഴയിൽ അങ്ങനെ ലയിച്ചു നിൽക്കേണു , ഞാൻ അവളിലും

എനിക്ക് അവളുടെ അടുത്തേക്ക് ചെല്ലാൻ മനസ്സിൽ ആഗ്രഹം തോന്നി ,

പക്ഷേ ചെക്കനും പെണ്ണും വന്നെന്നു പറഞ്ഞു അവൻമാർ എന്നെ ഓഡിറ്റോറിയത്തിൻ്റെ അകത്തേക്ക് കൊണ്ടുപോയി ,

അവിടെ ഇരുന്ന് മൊത്തത്തിൽ ഒന്നു വീക്ഷിച്ചെങ്കിലും ,അവൾടെ പൊടി പോലും കണ്ടില്ല

,പിന്നെ ചെക്കനേം പെണ്ണിനെം കാണാൻ സ്റ്റേജിൽ കേറി ഫോട്ടോ എടുത്തു ,

സ്റ്റേജിൽ നിന്ന് ഇറങ്ങാൻ നേരത്ത് ആണ് അവളും ഫ്രണ്ട്സും ഓഡിറ്റോറിയത്തിൻ്റെ അകത്തേക്ക് വന്നത്,

അപ്പോഴാണ് എനിക്ക് മനസിൽ ആയത് അവരും കല്യാണത്തിന് വന്നതാണെന്നു ,

അവരും സ്റ്റേജിൽ കേറി ഫോട്ടോ എടുത്തു ,

ആ സമയം ഞാനും അവളുടെ ഫോട്ടോ എൻ്റെ മൊബൈലിൽ പകർത്തി, ആരും അറിയാതെ

ഞങ്ങൾ ഇരുന്നതിൻ്റെ പുറകിൽ ആയി അവരും വന്നിരുന്നു

കൂട്ടുകാരികൾ പലതും പറഞ്ഞു സംസാരിച്ച് ചിരിക്കുന്നുണ്ടെങ്കിലും അവൾ അതൊന്നും ശ്രദ്ധിക്കാതെ വേറൊരു ലോകത്ത് ആയിരുന്നു ,’

എനിക്ക് പോയി സംസാരിക്കണം എന്നു തോന്നി ,

പക്ഷേ എന്തു ചോദിക്കും എന്ന കരുതി ,ആലോചനയോടെ നിന്നു

പെട്ടെന്നാണ് അവൾ അവിടന്ന് പോകാൻ ഇറങ്ങിയത് ,

ഭക്ഷണം പോലും കഴിക്കാതെ ഒറ്റക്ക് പുറത്തേക്ക് ഇറങ്ങി ,

ഞാനും പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും അവൾ ഒരു ഓട്ടോ വിളിച്ച് പോയിരുന്നു

എനിക്ക് നിരാശ തോന്നി ,ഒരു ഡീറ്റെയിൽസും അവളെക്കുറിച്ച് അറിയാൻ പറ്റിയില്ലല്ലോ

അന്ന് രാത്രി കിടന്നപ്പോൾ മൊത്തം എൻ്റെ ചിന്ത അവളെ കുറിച്ച് ആയിരുന്നു

എൻ്റെ മനസിൽ ആ മുഖം അത്രക്ക് പതിഞ്ഞു പോയിരുന്നു , അവളെക്കുറിച്ച് അറിയാൻ ഞാൻ പിറ്റേ ദിവസം തന്നെ കല്യാണ ചെക്കനെ വിളിച്ച് ചോദിച്ചു,

എന്നിട്ട് അവളുടെ ഞാനെടുത്ത ഫോട്ടോയും അയച്ചു കൊടുത്തു

ഡീറ്റെയിൽസ് അറിഞ്ഞിട്ട് വിളിക്കാൻ അവനോട് പറഞ്ഞു

അവൻ എന്തിനാണെന്ന് ചോദിച്ചപ്പോൾ ഒരു കല്യാണം നോക്കാൻ ആണെന്ന് നുണ പറഞ്ഞു

അന്നു ഉച്ചക്ക് അവൻ വിളിച്ച് അവളുടെ പേരും ഡീറ്റെയിൽസും തന്നു അവൻ്റെ വൈഫിൻ്റെ സിസ്റ്ററിൻ്റ ക്ലാസിൽ ആണ് പഠിക്കുന്നത് എന്നും പറഞ്ഞു കോളേജിൻ്റെ പേരും പറഞ്ഞു തന്നു

പിറ്റേ ദിവസം ഞാൻ രാവിലെ ആ കോളേജിൻ്റെ ഫ്രണ്ടിൽ പോയി നിന്നു,

അവളെ കാണാൻ പക്ഷേ കണ്ടില്ല

വൈകിട്ടും പോയി

കുട്ടുകാരിയുടെ കുടെ നടന്നു വരുന്ന അവളെയാണ് കണ്ടത്

അതികം ചമയങ്ങൾ ഒന്നും ഇല്ലെങ്കിലും കാണാൻ സുന്ദരി തന്നെ ,

ഞാൻ അവളറിയാതെ വീണ്ടും ഫോട്ടോ എടുത്തു ,

അവളെ ഫോളോ ചെയ്തു. ഞാൻ അവളുടെ കൂടെ പോയി ,

അവൾ ഹോസ്റ്റലിൽ ആണ് നിൽക്കുന്നത് എന്ന് ഞാൻ മനസ്സിലാക്കി

വൺ വീക്ക് ലീവിനാണ് നാട്ടിൽ വന്നത് ,

ആ വൺ വീക്കും ഞാൻ എന്നും രാവിലെയും വൈകിട്ടും അവളെ കാണാൻ കോളേജിൻ്റെ ഫ്രണ്ടിൽ ചെല്ലുമായിരുന്നു

എന്നും ഓരോ ഫോട്ടോയും എടുക്കും അവൾ പോലു മറിയാതെ

ഓരോ നിമിഷവും കാണുന്തോറും അവൾ എൻ്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങി ,ഓരോ ദിവസം കഴിയുന്തോറും എനിക്ക് അവളോടുള്ള ഇഷ്ടം കൂടി വന്നു

അന്നേ ഞാൻ തീരുമാനിച്ചു അവളെ ആർക്കും വിട്ടു കൊടുക്കില്ലന്നു

പിന്നെ അവൻ മാരോട് 3 പേരോടും ഞാൻ കാര്യം പറഞ്ഞു ,അവർ അവളെ കുറിച്ച് അന്വേഷിക്കാം എന്നും പറഞ്ഞു

ലീവ് കഴിഞ്ഞ് പോകുന്നതിന് മുൻപ് അവളെ കണ്ട് എൻ്റെ ഇഷ്ടം പറയാൻ ഞാൻ തീരുമാനിച്ചു ,

ചുമ്മാ ഒരു ഇഷ്ടം അല്ല ,കെട്ടി കൂടെ കൂട്ടാൻ ഉള്ള ഇഷ്ടം ആണെന്നു പറയണം എന്നു കരുതി

പക്ഷേ അന്നാണ് ഞാൻ കാർത്തി പറഞ്ഞ് അവളുടെ കാര്യങ്ങൾ അറിഞ്ഞത്

അവളുടെ മാര്യേജ് മുറചെറുക്കനും ആയി ഫിക്സ് ചെയ്തേക്കേണന്നു

അത് എങ്ങനെ അറിഞ്ഞു….. വൃന്ദ

അത് കാർത്തിടെ സിസ്റ്റർൻ്റെ ഫ്രണ്ടിനെ കൊണ്ട് അന്വേഷിപ്പിച്ചപ്പോൾ അറിഞ്ഞു

അത് എനിക്കൊരു ഷോക്ക് ആയിരുന്നു

സഹിക്കാൻ പറ്റിയില്ല എനിക്ക്

ഞാൻആദ്യമായി ഇഷ്ടപ്പെട്ട പെൺകുട്ടിയല്ലേ മറക്കാൻ പറ്റുന്നുണ്ടായില്ല

ഇഷ്ടപ്പെട്ടപ്പോഴേക്കും കൈയിൽ നിന്നും നഷ്ടപ്പെട്ടു പോയല്ലോ എന്നോർത്ത് എൻ്റെ ഉള്ളം തേങ്ങി ,

അന്നു തന്നെ ഞാൻ ജോലി സ്ഥലത്തേക്ക് തിരിച്ച് പോയി ,

വർക്കിൽ ബിസി ആയി ഒന്നും ഓർക്കാതിരിക്കിൻ, ഞാൻ നന്നേ പാടുപെട്ടു

ദിവസങ്ങൾ കടന്നു പോയി

പക്ഷേ ചിലപ്പൊഴൊക്കെ അവൾ എൻ്റെ മനസിൽ വരും ,

ഞാൻ എൻ്റെ ഫോണിൽ അവളുടെ ഫോട്ടോ നോക്കി കിടക്കും ,അവൾ വേറേ ആരുടെ ആയാലും എനിക്ക് അവളെ സ്നേഹിക്കാല്ലോ അവളറിയാതെ

എൻ്റെ മനസിൽ നിന്നും അവളോടുള്ള ഇഷ്ടം പോകില്ല എന്നു എനിക്ക് മനസിലായി

ഒരു ദിവസം എൻ്റെ ഫോണിൽ ഉള്ള അവളുടെ ഫോട്ടോ കണ്ട എൻ്റെ അസിസ്റ്റൻറ എന്നോട് അവളെ കുറിച്ച് ചോദിച്ചു ,

സാറിന് എങ്ങനെ ഈ കുട്ടിയെ അറിയാം എന്ന്

ഞാൻ അയാളോട് തിരിച്ച് തനിക്ക് എങ്ങനെ അറിയാം എന്നു ചോദിച്ചു

അയാൾ അവളെ കുറിച്ച് അയാൾക്ക് അറിയാവുന്ന കാര്യങ്ങൾ പറഞ്ഞു തന്നു , അയാൾ അവളെ കുറിച്ച് അയാൾക്ക് അറിയാവുന്ന കാര്യങ്ങൾ പറഞ്ഞു തന്നു ,

അയാളും അവളുടെ നാട്ടുകാരൻ ആണ് ,

പക്ഷേ അയാൾ ഡൽഹിയിൽ സെറ്റിൽഡ് ആണ് ,

അവളുടെ കല്യാണം ഉറപ്പിച്ചെന്നു പറയുന്നത് ശരിയായിരുന്നു ,

മുറചെക്കനും ആയി ,

പക്ഷേ അവൾക്ക് താൽപര്യം ഒന്നും ഇല്ല ,

അതുകൊണ്ടാണ് അവൾ ഹോസ്റ്റലിൽ നിൽക്കുന്നത് ,

മുറചെക്കൻ ആള് ശരിയല്ല, സ്വത്തിനു വേണ്ടിയാണ് അവളെ കല്യാണം കഴിക്കാൻ നടക്കുന്നത് എന്നൊക്കെ അയാൾ പറഞ്ഞു

അതൊക്കെ കേട്ടപ്പോൾ അന്നേ ഞാൻ തീരുമാനിച്ചു

ഞാൻ ഒരു കല്യാണം കഴിക്കുന്നുണ്ടെങ്കിൽ അത് അവളെ തന്നെ ആയിരിക്കും ,ആരൊക്കെ എതിർത്താലും

അങ്ങനെ 6 മാസങ്ങൾ കടന്നു പോയി ,

ഞാൻ നാട്ടിൽ വന്നു അതിൻ്റെ പിറ്റേ ദിവസം ,ഞാൻ അവളെ കാണാൻ കോളേജിൽ പോയി ,

അവൾ പോലും അറിയാതെ ഞാൻ അവളെ കണ്ണുനിറച്ചു കണ്ടു അവൾ പോലും അറിയാതെ ഞാൻ പ്രണയിക്കുക്കയായിരുന്നു

ആ പ്രണയത്തിനു പോലും ഒരു സുഖമുണ്ട്,

പിന്നെ ഡെയിലി ഞാൻ അവളെ കാണാൻ ചെല്ലും കുടെ അവൻമാരും ഉണ്ടാവും ,

അങ്ങനെ ഒരു ദിവസം അവളോട് ഇഷ്ടം പറയാൻ തന്നെ തീരുമാനിച്ചു

പക്ഷേ അന്നു പ്രതിക്ഷിക്കാതെ ഒരുത്തൻ കേറി അവളാട് ഇഷ്ടം പറയുകയും അവളും അവളുടെ ഫ്രണ്ട്സും കൂടി അവനെ പഞ്ഞിക്കിടുന്നതും കണ്ടു ,

ഞാൻ എൻ്റെ ഉദ്യമത്തിൽ നിന്നും പിൻമാറി

എന്തിനാ വെറുതേ ഒരു ചോരപ്പുഴ ഒഴുക്കുന്നത്

ഒന്നുമില്ലെങ്കിലും ഒരു IPS Officer അല്ലേ ഞാൻ,

ഇഷ്ടം പറഞ്ഞു വെറുതേ എന്തിനാ പെണ്ണുങ്ങളുടെ തല്ലു വാങ്ങുന്നെ

മോശം അല്ലേ ,

അന്നും ഞാൻ ഇഷ്ടം പറഞ്ഞില്ല ,

ചുമ്മാ പ്രേമിച്ചു നടക്കാൻ ഒന്നും ടൈം ഇല്ല ,

എങ്ങനെ എങ്കിലും അവളെ കല്യാണം കഴിച്ച് കൂടെ കൂട്ടണം എന്നു തീരുമാനിച്ചു ,

അതാണ് വീട്ടിൽ നിങ്ങളോട് എല്ലാവരോടും എനിക്ക് ഒരു പ്രണയം ഉണ്ടെന്നു പറഞ്ഞത്

പിന്നെ ലീവ് കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് പോയി ,

നാട്ടിലോട്ട് ട്രാൻസ്ഫർ ആയിട്ട് അവളെ പോയി പെണ്ണു ചോദിക്കാം എന്നു വിചാരിച്ചിരിക്കേരുന്നു

അവളുടെ വിവരങ്ങൾ ഒക്കെ അവൻമാരു വഴി ഞാൻ അറിയാറുണ്ടായിരുന്നു

ചേട്ടൻ ഇതുവരെ അപ്പോൾ ചേച്ചിനോട് ഇഷ്ടം പറഞ്ഞിരുന്നില്ലേ ……തീർത്ഥ

അഭിപറയാൻ തുടങ്ങിയപ്പോഴേക്കും

മക്കളെ ഫുഡ് കഴിക്കാൻ വാ…. അമ്മ

ഞങ്ങൾ എല്ലാവരും ഫുഡ് കഴിക്കാൻ പോയി

എല്ലാവരുടേയും മുഖത്ത് ആകാംക്ഷ ഉണ്ട് ,

അവന്തുൻ്റെ മുഖത്തും ഉണ്ട്

ലവ് സ്റ്റോറി കേൾക്കാൻ ആണ്

അതു കണ്ടപ്പോൾ അഭിടെ ചുണ്ടിൽ ഒരു കുസൃതി ചിരി വന്നു

(കാത്തിരിക്കണേ )

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *