പെണ്ണുകാണാൻ വന്ന അവസാനത്തെ ചെക്കനേയും ഇഷ്ട്ടയില്ലാന്ന് പറഞ്ഞു തിരച്ചയച്ചതിന്റെ കലിപ്പിലാണ് അവളുടെ ഉമ്മ…

Uncategorized

രചന: ബാസി

“കാണാൻ വരുന്നോരോടെല്ലാം ഇഷ്ട്ടയില്ലാന്ന് പറയാൻ നീ ആരാ അമ്പാനീടെ മോളാണോടീ..”

“ഉമ്മ വെറുതെ വഴക്കുണ്ടാക്കാതെ നിന്നെ,ഞാൻ ആദ്യമേ പറഞ്ഞതല്ലേ എനിക്ക് ഇപ്പൊ കല്യാണം വേണ്ടാന്ന്…എനിക്ക് പഠിച്ച് ഡോക്ടർ ആവണംന്ന്” പെണ്ണുകാണാൻ വന്ന അവസാനത്തെ ചെക്കനേയും ഇഷ്ട്ടയില്ലാന്ന് പറഞ്ഞു തിരച്ചയച്ചതിന്റെ കലിപ്പിലാണ് അവളുടെ ഉമ്മ.

“ഇത് ഇപ്പൊ എത്രാമത്തെ പെണ്ണ് കാണലാന്ന് അറിയോ നിനക്ക്…”

“ഓ അറിയാം 11,എല്ലാരേയും ഞാൻ തന്നെ തിരിച്ചയച്ചു….”

“മ് ചിരിച്ചോ…അവസാനം ആരും ഈ വഴി പെണ്ണും ചോദിച്ചു വരതാവുമ്പോൾ മനസ്സിലാകും…”

“സുബൈദ… നീ നാക്ക് വളച്ച് ഓരോന്ന് പറയാതെ നിന്നേ…മോളെ…നീ ഇങ്ങ് വന്നേ…”

അകത്തെ കട്ടിലിൽ ശരീരം തളർന്ന് കിടക്കുന്ന ഉപ്പയുടെ വിളികേട്ട് സുലു അകത്തേക്ക് ചെന്നു.

“സുലുന് വപ്പച്ചിനെ ഇഷ്ട്ടല്ലേ…” “കല്യാണക്കാര്യം പറയാനാണേൽ ഇഷ്ട്ടല്ല, എനിക്ക് പഠിക്കണം..”

“ഇനി അദികം കാലം ഒന്നും ഞാൻ ഉണ്ടാവുംന്ന് തോന്നുന്നില്ല, അതിന് മുമ്പ് എന്റെ കുട്ടിനെ കൂടി ആരെങ്കിലും കൈപിടിച്ച് ഏൽപ്പിക്കണംന്നാ ന്റെ ആഗ്രഹം…”

“നാളെ ഒരു ചെറുക്കനേം കൊണ്ട് വരാന്ന് ബ്രോക്കർ പറഞ്ഞിട്ടുണ്ട്,മോള് എതിര് പറയരുത്”

“എനിക്ക് ഇപ്പൊ കല്യാണം വേണ്ടന്നല്ലേ പറഞ്ഞേ…”

“മോളെ…ഇതുകൂടി നടന്നില്ലെങ്കിൽ ബ്രോക്കർ ഇനി ഇത് വഴി വരില്ലാന്നാ…ആഹ്…”

“എന്താ…എന്തുപറ്റി…ഉമ്മാ….”സുലു ഉറക്കെ വിളിച്ചു.അടുക്കളയിൽ നിന്ന് ഓടിഎത്തിയ ഉമ്മ നെഞ്ചിൽ തടവികൊണ്ടിരുന്നപ്പോൾ ഉപ്പമെല്ലെ ഉറക്കിലേക്ക് ഊളിയിട്ടു.കവിളിൽ ഒഴുകി കൊണ്ടിരിക്കുന്ന കണ്ണീർ തട്ടത്തിന്റെ അറ്റം കൊണ്ട് തുടച്ച് ഒന്നും പറയാതെ ഒന്ന് നോക്കി ഉമ്മ അടുക്കളയിലേക്ക് തിരിച്ചു നടന്നു.

****** “അവന് അവളോടൊന്ന് സംസാരിക്കണംന്ന്…”പെണ്ണ് കാണാൻ വന്ന ചെക്കന്റെ ഉമ്മയാണത് പറഞ്ഞത്.

“അതിനെന്താ,മേലോട്ട് കയറിയാൽ ഒഴിഞ്ഞ് നിന്ന് സംസാരിക്കാം…”ഒരു വഴികാട്ടി എന്നോണം സുലു മുന്നിൽ നടന്നു.

“സല്മാ എന്നല്ലേ പേര്…” “മ്…” “ഞാൻ ബാസിത്,എല്ലാരും ബാസീന്ന് വിളിക്കും..” “ഇപ്പൊ എന്താ പടിക്കുന്നെ…” “+2 കഴിഞ്ഞു” “നിനക്ക് എന്നെ ഇഷ്ട്ടായോ…” “മ്…”അവൾ ഒന്ന് ചിരിക്കാൻ ശ്രമിച്ചു.

“നിന്റെ മുഖം എന്താ വാടിയ പോലെ ഉണ്ടല്ലോ..എന്തെങ്കിലും പ്രശ്നം” “ഒന്നുല്ല”അവൾ ചിരിച്ചു. പിന്നെയും ബാസി എന്തൊക്കെയോ ചോദിച്ചു കൊണ്ടിരുന്നു.

“ഇത്രേം നേരം ഞാൻ ചോദിച്ചല്ലോ,നിനക്ക് എന്നോട് ഒന്നും ചോദിക്കാൻ ഇല്ലേ…”

“നിങ്ങൾ എന്താ ചെയ്യുന്നേ…”ഉറക്കിൽ നിന്ന് ഞെട്ടി ഉണരുന്ന പോലെ ധൃതിയിൽ അത് ചോദിച്ചപ്പോൾ ബാസി ചിരിച്ചു കണ്ട് പറഞ്ഞു.

“ഇതൊന്നും അറിയാതെ ആണോ ഇഷ്ട്ടായീന്ന് പറഞ്ഞേ…അതും കേട്ട് ഒരു പണിയും ഇല്ലാതെ നിന്നേം കെട്ടിക്കൊണ്ട് പോയി പട്ടിണിക്കിട്ടിരുന്നെ നീ എന്ത് ചെയ്യും…”

“അത്പിന്നെ…” “Ok നോ പ്രോബ്ലം…ഞാൻ ഡോക്ടറാണ്…” “ഡോക്ടറോ..!!!” “എന്തേ നിനക്ക് ഡോക്ടർസിനെ ഇഷ്ട്ടല്ലേ…”

“അതല്ല,എനിക്കും ഡോക്ടറാകണന്നാ ആഗ്രഹം…പക്ഷെ…”അവളുടെ മുഖത്ത് സങ്കടത്തിന്റെ നിഴൽ പാടുകൾ തെളിഞ്ഞു.

“എന്താ ഒരു പക്ഷെ…” “വീട്ടിലെ സാഹചര്യം ഇങ്ങനെ ആയിപ്പോയി…”അതും പറഞ്ഞു സുലു ഒന്ന് തേങ്ങി.

“നീ എന്തിനാ കരയുന്നെ…കല്യാണം കഴിഞ്ഞിട്ടും പഠിക്കാലോ…” “ശരിക്കും…എന്നെ പഠിക്കാൻ സമ്മതിക്കോ”

ബാസി അതെ എന്ന് തലയാട്ടിയപ്പോൾ സുലു സന്തോഷത്താൽ സ്വയമറിയാതെ അവന്റെ കയ്യിൽ ചെന്ന് പിടിച്ചു. തീ തൊട്ട പോലെ പെടുന്നനെ കൈ പിൻവലിച്ച് അവന്റെ മുഖത്തേക്ക് തന്നെ നോക്കി. അവന്റെ മുഖത്ത് പുഞ്ചിരി വിടർന്നപ്പോൾ അവളുടെ കവിളിലേക്കും അത് പടർന്നു.

“ബാസി…ഇറങ്ങല്ലേ…”താഴെ നിന്ന് ഉമ്മ ഉറക്കെ വിളിച്ചു. “ദാ വരുന്നു…” “എന്നാ ഞാൻ ഇറങ്ങട്ടെ”

“ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ…” “ആ ചോദിക്ക്..”

“നിങ്ങക്ക് എന്നെ ഇഷ്ട്ടായോ…” “ആടോ… ഇനി ആദ്യം നിന്നെ കെട്ടണം…പിന്നെ” “പിന്നെ…?” “പിന്നെ നിന്നെ ഡോക്ടർ ആക്കണം…dr salma…”

രചന: ബാസി

Leave a Reply

Your email address will not be published. Required fields are marked *