വാക പൂത്ത വഴിയേ – 19

Uncategorized

രചന: നക്ഷത്ര തുമ്പി

വേഗം ഭക്ഷണം കഴിച്ചെഴുന്നേറ്റു

ബാഗും ആയി പുറത്തേക്ക് ഇറങ്ങി

അതിൻ്റെ പുറകെ അവളും വന്നു

അമ്മ കുറച്ച് കവറുകളുമായി വന്നു

അവൾടെ വീട്ടുകാർക്ക് ഉള്ള ഡ്രസ് ആണെന്നു പറയുന്നത് കേട്ടു

ഞാൻ അവരോട് പറഞ്ഞ് കാറിലൊട്ട്,

അവളും അവരോടൊക്കെ പറഞ്ഞ് കാറിൽ കയറി ഇരുന്നു

പോകുന്ന വഴിയിലൊക്കെ അവൾ നിശ് ബദം ആയിരുന്നു

വണ്ടി ഒരു ബേക്കറിയിൽ ഫ്രണ്ടിൽ നിർത്തി

അവൾ നോക്കുന്നുണ്ടായിരുന്നു

ഞാൻ എന്തിനാ ഇവിടെ നിർത്തിയത് എന്നറിയാൻ

ഇറങ്ങുന്നതിനു മുൻപ് അമ്മ പറഞ്ഞിരുന്നു

സ്വീറ്റ്സ് ഐറ്റംസ് വാങ്ങണം എന്ന്

ഞാൻ ബേക്കറിയിൽ കയറി ,സാധനങ്ങൾ വാങ്ങി

കാറിൽ അവളുടെ മടിയിൽ വച്ച് കൊടുത്തു

അവൾ അതിശയിച്ചു നോക്കുന്നുണ്ടായിരുന്നു

ഞാൻ ഒന്നും മിണ്ടാതെ കാർ അവളുടെ വീട്ടിലേക്ക് പായിച്ചു

💜💚💜💚💜💚💜💚

ഞങ്ങൾ ചെന്നപ്പോൾ അവളുടെ അച്ചൻ പുറത്ത് നിൽപുണ്ടായിരുന്നു

അവൾ ഓടി അച്ചൻ്റെ അടുത്തേക്ക് ചെന്നു

അല്ലെങ്കിലേ ഈ പെൺകുട്ടികൾക്ക് അച്ചൻ മാര് എന്നു പറഞ്ഞാൽ ജീവനാണല്ലോ

അവളും, അച്ചനും വിശേഷങ്ങൾ പറഞ്ഞ് നിന്നു

പിന്നെ എന്നെം കൂട്ടി അകത്തേക്ക് പോയി

അവിടെ അവൾടെ മുത്തശി, അപ്പച്ചി, ഭർത്താവ്, മക്കൾ , അവളുടെ അമ്മ പിന്നെ അനിയത്തി എല്ലാവരും ഉണ്ടായിരുന്നു

അവൾ കാറിൽ നിന്ന് ഡ്രസ് ഒക്കെ എടുത്ത് എല്ലാവർക്കും കൊടുത്തു

അമ്മ കുടിക്കാൻ ജ്യൂസ് ആയി വന്നു

അവൾ എല്ലാവരോടും വിശേഷങ്ങൾ പറയുന്ന തിരക്കിൽ ആണ്

പക്ഷേ അമ്മയിൽ നിന്ന് അകന്ന് ആണ് സംസാരിക്കുന്നത്

പക്ഷേ ഇടംകണ്ണിട്ട് നോക്കുന്നും ഉണ്ട്

അമ്മയും അതെ ഇടംകണ്ണിട്ട് അവൾ പറയുന്നതിൽ മാത്രം ആണ് ശ്രദ്ധ

അവർ പരസ്പരം നോക്കുന്നതും സംസാരിക്കുന്നതും ഞാൻ ഇതുവരെ കണ്ടില്ല ,എന്തായിരിക്കും കാരണം

💚💜💚💜💚💜💚💜💚💜

അവിടന്ന് ഇങ്ങോട്ട് പോന്നപ്പോൾ മുതൽ സാർ എന്നോട്ട് മിണ്ടിയിട്ട് ഇല്ല, ഞാനും അത് ആഗ്രഹിച്ചിരുന്നു

ഇടക്ക് ബേക്കറിയിൽ കയറുന്നതും, വാങ്ങിയത് എൻ്റെ മടിയിൽ വച്ച് തരുകയും ചെയ്തു

പിന്നെയും കാറിൽ നിശ്ബ ദ്ത നില നിന്നു

വീട്ടിൽ എത്തിയപ്പോൾ പുറത്ത് അച്ചൻ ഞങ്ങളെ കാത്തു നിൽപുണ്ടായിരുന്നു

ഞാൻ ഓടി അച്ചൻ്റെ അടുത്ത് എത്തി

വിശേഷങ്ങൾ പറഞ്ഞു

അച്ചനെ കണ്ടപ്പോൾ ചുറ്റും ഉള്ളവരെ തന്നെ ഞാൻ മറന്നു പോയിരുന്നു

വിവാഹം കഴിഞ്ഞ് പോയിട്ട് ഒരു പാട് ദിവസം ആയതു പോലെ എനിക്ക് തോന്നി

അത്രക്ക് മിസിങ്ങ് ഫീൽ ചെയ്തിരുന്നു

ഇവിടം

വിവാഹം കഴിഞ്ഞ് പോയിട്ട് ഒരു ദിവസം ആണ് മായമ്മടെ ഫോണിൽ നിന്ന് അച്ചനെ വിളിച്ചത്

ഫ്രണ്ട്സിനെ കല്യാണം കഴിഞ്ഞു പോയതിൽ പിന്നെ കണ്ടിട്ടും മിണ്ടിട്ടും ഇല്ല

ഫോൺ ഇല്ലാത്ത കൊണ്ട്

പിന്നെ അകത്തേക്ക് കേറി, അവിടെ അമ്മയും, അപ്പച്ചിയും, മാമനും, മുത്തശി പിള്ളേർ സെറ്റ് ഒക്കെ ഉണ്ടായിരുന്നു

അവർ കൊക്കെ ഡ്രസും, സ്വീറ്റ്സും കൊടുത്തു

സുമാമ്മ കുടിക്കാൻ ജ്യൂസ് ആയി വന്നു

അമ്മ സംസാരിച്ചൊന്നും ഇല്ല

ഞാൻ അപ്പച്ചിയോടും ,മുത്തശിയോടും വി ശേഷങ്ങൾ പറയുമ്പോൾ അമ്മ ഇട കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു

ഞാനും അതെ

അമ്മയുടെ മുഖത്ത് പതിവില്ലാത്ത സന്തോഷം എനിക്ക് കാണാൻ സാധിച്ചു

ഇനി എന്നെ കല്യാണം കഴിപ്പിച്ച് വിട്ടത് കൊണ്ട് ആണോ എന്നെനിക്കറിയില്ല

സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് സാർ പോകാൻ ഇറങ്ങിയത്

💚💜💚💜💚💜💚💜

ഞാൻ എന്നാൽ ഇറങ്ങട്ടെ ,

അച്ചൻ: എവിടേക്ക് ?

കോളേജിലേക്ക്, ക്ലാസ് ഉണ്ട്

അപ്പച്ചി: അനുനെ കൊണ്ടു പോകുന്നില്ല ?

അവൾ നാളെ മുതൽ വന്ന് തുടങ്ങുന്നുള്ളു

അച്ചൻ: മ്മ്

അമ്മ: മോൻ ഊണ് കഴിക്കാൻ ഉണ്ടാവുമോ

അത് ഞാൻ വരാൻ ചാൻസ് ഇല്ല അമ്മേ

പെട്ടെന്ന് അമ്മയുടെ മുഖം വാടി

എനിക്ക് അത് എന്തോ വിഷമം ആയി

ഞാൻ അമ്മ നെ നോക്കി പറഞ്ഞു, അമ്മ ഊണ് റെഡിയാക്കിക്കോ

ഞാൻ വൈകിയാലും എത്താൻ നോക്കാം

ആ അമ്മയുടെ മുഖം വിടർന്നു

എൻ്റെ ചുറ്റും ഉള്ളവരുടെ മുഖവും, അതു കണ്ട് സന്തോഷത്താൽ തെളിയുന്നുണ്ട്

പക്ഷേ അനു മാത്രം ഇതെന്താ സംഭവം എന്ന രീതിയിൽ എന്നേം അമ്മനേം, ചുറ്റും ഉള്ളവരെ മാറി മാറി നോക്കുന്നുണ്ട്

ഞാൻ എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങി

മനപൂർവ്വം അനുനോട് മാത്രം യാത്ര പറഞ്ഞില്ല,

എന്തോ എനിക്ക് അങ്ങനെ തോന്നിയില്ല എന്നു തന്നെ പറയാം

സാർ പോയതിനു ശേഷം ഞാൻ കുറച്ചു നേരം കൂടി വരാന്തയിൽ തന്നെ നിന്നു

പിന്നെ അകത്തേക്ക് വലിഞ്ഞു

ഞാനെൻ്റെ റൂമിൽ പോയി ശ്വാസം കിട്ടാതെ ഇരിക്കുന്ന ആൾക്ക് ,ഓക്സിജൻ മാസ്ക്ക് വച്ച ഫീൽ ആയിരുന്നു

എനിക്ക് ,എൻ്റെ റൂമിൽ ചെന്നപ്പോഴുള്ള അവസ്ഥ

ഒരു പാട് നാളുകൾക്കു ശേഷം സ്വന്തം റൂമിൽ വന്നൊരു ഫീൽ

എൻ്റെ സങ്കടങ്ങളും, സന്തോഷങ്ങളും, ദേഷ്യവും വാശിയും, ഒക്കെ ‘ ഞാൻ പങ്കുവച്ചത്, ഇവിടെയാണ്

ഈ നാല് ചുവരുകൾക്കുള്ളിൽ

എല്ലാവർക്കും അങ്ങനെ തന്നെയായിരിക്കും അല്ലോ ,നമ്മൾ താമസിക്കുന്ന വീട്ടിലെ നമ്മുടെ റൂം എന്നും പ്രിയപ്പെട്ടത് ആയിരിക്കും അല്ലോ

ഞാൻ സാരി മാറ്റി ഒരു ചുരിദാർ എടുത്തിട്ടു

അടുക്കളയിലേക്ക് പോയി

🌟🌟🌟🌟🌟🌟🌟🌟

അടുക്കളയിൽ അപ്പച്ചിയും, അമ്മയും, തിരക്കിട്ട പണികളിൽ ആണ്

അമ്മയുടെ മുഖത്ത് പ്രത്യേക ഒരു സന്തോഷം കാണാൻ ഉണ്ട്, അത് ചെയ്യുന്ന പ്രവൃത്തികളിലും ഉണ്ട്

ഞാനും അവരുടെ കൂടെ കൂടി

പക്ഷേ അപ്പച്ചി എന്നെ ഓടിച്ചു വിട്ടു

പിന്നെ ഒന്നും ചെയ്യാനില്ലാതെ ഞാൻ അങ്ങോട്ടും ,ഇങ്ങോട്ടും നടന്നു

പിന്നെ സാറിൻ്റെ വീട്ടിലേക്ക് കൊണ്ടുപോകാനുള്ള സാധനങ്ങൾ എടുത്ത് വച്ച്,ബുക്ക്സ് ഒക്കെ ഉൾപ്പെടെ

അപ്പോഴാണ് ബാഗിൻ്റെ വള്ളി പൊട്ടിയിരിക്കുന്നത് ശ്രദ്ധിച്ചത്

എന്നാൽ പിന്നെ പുറത്ത് പോകാം എന്ന് തീരുമാനിച്ചു, പിന്നെ പോകാൻ വേറൊരു കാര്യം കൂടി ഉണ്ട്

അങ്ങനെ അച്ചൻ്റെ അടുത്ത് ചെന്ന് അനുവാദം വാങ്ങി, വീട്ടിൽ എല്ലാവരോടും പറഞ്ഞു ഞാൻ ഇറങ്ങി

അച്ചൻ : ക്യാഷ് വല്ലതും വേണോ അനു

അനു: വേണ്ടച്ചാ, എൻ്റെ കയ്യിൽ ഉണ്ട്, കണ്ണേട്ടൻ തന്നിട്ടുണ്ട്

അച്ചന് സന്തോഷം ആയിക്കോട്ടെ ഞാൻ നുണ പറഞ്ഞത് കേട്ടിട്ട് എങ്കിലും ,

കല്യാണം കഴിഞ്ഞും അച്ചനോട് ക്യാഷ് ചോദിച്ചാൽ മോശം അല്ലേ

സാറിനോടും ചോദിച്ചാലും, നിനക്ക് ചെലവിന് തരാൻ അല്ല ഞാൻ ജോലിക്ക് പോകുന്നത് എന്ന ഉത്തരം ആയിരിക്കും

ഇപ്പോഴും ഹോസ്പിറ്റലിൽ ചെലവായ ക്യാഷിൻ്റെ ,കാര്യം പറഞ്ഞ് ഇരിക്കൽ ആണ് സാർ

സാർ ഇപ്പോഴും എന്നെ ഭാര്യയായി അംഗീകരിച്ചിട്ട് ഇല്ലല്ലോ

നേരത്തേ വീട്ടിൽ വച്ച്, ചെറിയ പിള്ളേർക്ക് ട്യുഷൻ എടുത്തിരുന്നു ഞാൻ

എൻ്റെ ആവശ്യങ്ങൾക്ക് വേണ്ടി

ഇനിയും അതുപോലെ എന്തെങ്കിലും നോക്കണം

കല്യണം ആയപ്പോഴാണ് നിർത്തിയത്

അച്ചൻ കൂട്ടിന് ആരേയെങ്കിലും വിളിക്കാൻ പറഞ്ഞതാണ് പക്ഷേ ഞാൻ വേണ്ടെന്നു പറഞ്ഞു, എൻ്റെ കളളത്തരം അവർ അറിയരുത് അല്ലോ

ഞാൻ ബസ് സ്റ്റോപ്പിലേക്ക് നടന്നു

🌟🌟🌟🌟🌟🌟🌟🌟

ജിതിൽ: ഡാ വിവേക് സാർ കോളേജിൽ വന്നിട്ടുണ്ട്

ജാൻ: അനു ഉണ്ടോ കൂടെ?

ജിതിൻ: അവളെ കണ്ടില്ല, സാർ ഒറ്റക്കാണ്

ഹണി: അവൾ എന്ന് മുതൽ ക്ലാസിൽ വന്ന് തുടങ്ങും ,ആവോ?

ജാൻ: അവളുടെ വിശേഷങ്ങൾ അറിയാഞ്ഞിട്ട് ഒരു സമാധാനവും ഇല്ല

മേഘ: അതേയതേ, സന്തോഷം ആണോ സങ്കടം ആണോ എങ്ങനെ അറിയും

മിഥുൻ : അവൾ എന്നു മുതൽ ക്ലാസിൽ വരുമെന്ന് സാറിനോട് ചോദിച്ചാലോ

ജാൻ: ആര് ചോദിക്കും, എന്നെയും ഹണിയേയും സാറിന് ഇഷ്ടം അല്ല

ജിതിൻ: മേഘ ചോദിക്ക്

മേഘ: ഞാനോ

മിഥുൻ : ആ, നീ തന്നെ

മേഘ: മ്മ് നോക്കാം

🌟🌟🌟🌟🌟🌟

ഞാൻ കോളേജിൽ എത്തി ഇന്ന് ഒരു സെമിനാർ ഉണ്ട്, അതിന് വേണ്ടിയാണ് കോളേജിൽ വന്നത്

ഞാൻ നേരേ ഡിപ്പാർട്ട്മെൻ്റിലേക്ക്‌ പോയി എല്ലാവരും എൻ്റെ വിശേഷങ്ങൾ തിരക്കി, കല്യാണം കഴിഞ്ഞ് 2 ദിവസം കോളേജിൽ വന്നത് എന്താണെന്നു ,ചോദിച്ച്, എല്ലാവരും

ഞാൻ സെമിനാറിന് വന്നത് ആണ് എന്ന് പറഞ്ഞ് ഒഴിഞ്ഞു

കോളജ് സഹപ്രവർത്തകർക്ക് അറിയാം, ഞാൻ അനുനെയാണ്, കല്യാണം കഴിച്ചിരിക്കുന്നത് എന്ന്

സ്റ്റുഡ ൻസിൽ ,അവളുടെ ഫ്രണ്ട്സിന് മാത്രം അറിയത്തൊള്ളു

ഞാൻ അങ്ങനെ ഡിപ്പാർട്ട്മെൻ്റിൽ നിന്ന് ഇറങ്ങുമ്പോഴാണ്

മേഘഎന്നെ വിളിച്ചത്, അനുൻ്റെ ഫ്രണ്ട്

🌟🌟🌟🌟🌟🌟🌟🌟

മേഘ: സാർ

എന്താ മേഘ

അനു,

അനു ന് എന്താ

അല്ല അനു എന്നു മുതലാണ് ക്ലാസിൽ വരുന്നത് എന്നറിയാൻ

അല്ല കൂട്ടുകാരി വിളിച്ചില്ലേ വിശേഷം പറയാൻ,

അവൾടെ കയ്യിൽ ഫോൺ ഇല്ല വിളിക്കാൻ, പിന്നെ അവൾ സാറിൻ്റെ വീട്ടിൽ അല്ലായിരുന്നോ, അതുകൊണ്ട് ഞങ്ങൾക്കും വിളിക്കാൻ സാധിച്ചില്ല

മ്മ്, അവൾക്ക് ഫോൺ ഇല്ലെന്നതു അവന് പുതിയ അറിവ് ആയിരുന്നു

അനു നാളെ മുതൽ വന്നു തുടങ്ങും ക്ലാസിൽ

ഞാൻ ഒരു സെമിനാറിന് വേണ്ടി വന്നത് ആണ് ഇന്ന്

അവൾ വീട്ടിലുണ്ട് അവളുടെ, വീട്ടിലേക്ക് വിളിച്ച് നോക്കു, വിശേഷങ്ങൾ അറിയാൻ

മ്മ്, ശരിസാർ

മേഘ നടന്നു നീങ്ങി

മേഘ കൂട്ടുകാരോട് വിശേഷങ്ങൾ ഒക്കെ പറഞ്ഞു

🌟🌟🌟🌟🌟🌟

ഞാൻ ടൗണിൽ ബസ് ഇറങ്ങി

അവിടെ അടുത്ത് കണ്ട ഫിനാൻസിൽ കേറി

ഗിഫ്റ്റ് കിട്ടിയ മോതിരം പണയം വയ്ക്കാൻ ഇടാത്തതു കൊണ്ട്, ആരും അറിയില്ല

ആവശ്യങ്ങൾ കുറച്ച് ഉണ്ട്, പിന്നെ, സാറിനും ഹോസ്പിറ്റലിൽ ചിലവായ ക്യാഷ് കൊടുക്കണം

മോതിരം പണയം വച്ച് ,ക്യാഷും ആയി ഇറങ്ങി

അവളറിയാതെ അവളെ 2 കണ്ണുകൾ കാണുന്നുണ്ടായിരുന്നു

(കാത്തിരിക്കണെ)

🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟

ലൈക്ക് കമന്റ്‌ ചെയ്യണേ…

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *