ചേച്ചിയേയും കൂടെ കൂട്ടണം ബസ്‌ സ്‌റ്റോപ്പിൽ അവളുടെ കൂട്ടുകാരികൾ ഉണ്ടാവും…

Uncategorized

രചന: Raghesh Payyoli

“അമ്മേ വണ്ടിയുടെ താക്കോലെവിടേ..പ്രവീണിന്റെ ശബ്ദം വീടിനെയാകെ കുലുക്കി…. എന്തിനാ നീയിങ്ങനെ അലറുന്നത്‌ ഇവിടെ കേൾക്കാനുള്ള ശബ്‌ദം പോരേ..അമ്മയ്‌ക്ക് മറുപടി നൽകാതെ പ്രവീൺ അമ്മേ ….എൻെറ വണ്ടിയുടെ താക്കോലെവിടേ? “താക്കോൽ തരാം നീ പോകുമ്പോൾ ചേച്ചിയേയും കൂടെ കൂട്ടണം ബസ്‌ സ്‌റ്റോപ്പിൽ അവളുടെ കൂട്ടുകാരികൾ ഉണ്ടാവും …” “അമ്മേ എനിക്ക് വയ്യാ ഇതുവരെ അവളെങ്ങിനെ പോയോ

അതുപോലെയങ്ങ്‌ പോകട്ടെ അമ്മേ താക്കോൽ താ….” മകൻെറ കൈയ്യിലെ പിടിവിടാതെ അവൻെറ മുറിയിലെ കട്ടിലിൽ അവനെ ഇരുത്തി അവൻെറ മുടികളിൽ സ്‌നേഹം നിറഞ്ഞ കൈവിരൽ കൊണ്ടൊരു മാന്ത്രികം തീർത്ത്‌ അനുസരണയുള്ള കുഞ്ഞു കുഞ്ഞാക്കി മടിയിൽ കിടത്തി….ഇടയ്‌ക്കൊന്ന്‌ കൈഎടുത്തപ്പോൾ ആ കൈവീണ്ടും തലിയിൽ മുടികൾക്കിടയിലേക്ക്‌ വച്ചവൻ കൊഞ്ചി..അമ്മേ

“മോനേ…ചേച്ചിയ്‌ക്ക്‌ പീരീഡ്‌ സമയമാണ് ഒരുപാട് ശ്രദ്ധയും,സ്‌നേഹവും ,വേണ്ടദിനങ്ങൾ …ഈ സമയങ്ങളിൽ സ്‌ത്രീകളിൽ പലരീതിയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവും …ചിലർക്ക് കടുത്തവയറുവേദന,സഹിക്കാൻ കഴിയാത്ത തലവേദന,ദേഷ്യം,സങ്കടം,വിഷാദം, മാനസിക പിരിമുറുക്കങ്ങൾ അനവധിയാണ് ഇങ്ങനെ പലരും പലതും സഹിച്ചാണ്‌ ഈ ദിവസങ്ങൾ തള്ളിനീക്കുന്നത്‌ ….മോൻെറ ചേച്ചിക്ക്‌ സഹിക്കാൻ കഴിയാത്ത വയറുവേദന ഉണ്ടാവും നടക്കാനുള്ള ബുദ്ധിമുട്ടും മോൻ കൊണ്ടുവിടില്ലേ അവളെ …..

അമ്മയുടെ മടിയിൽ നിന്നും പെട്ടന്നവനെഴുന്നേറ്റു അമ്മേ ഞാൻ കൊണ്ടുവിട്ടോളാം ചേച്ചിയെ കോളേജിൽ വരെ തിരികെ കൂടെ കൂട്ടുകയും ചെയ്യാം ….ചെറുതായി പൊടിഞ്ഞ അമ്മയുടെ കണ്ണുകൾ തുടച്ച്‌ ചേച്ചിയോട്‌ പറയൂ ഞാൻ താഴെ കാത്തിരിക്കാം …..

പ്രവീൺ പടികളിറങ്ങിവരുമ്പോൾ മൊബൈൽ എടുത്ത്‌ കൂട്ടുകാരനെ വിളിച്ചു ഡാ ബ്രോ നമുക്ക് സ്‌കൂളിൽ കാണാം ഞാൻ കുറച്ച്‌ വൈകും മറ്റൊരിടം വരെ പോകാനുണ്ട്‌ നിങ്ങൾ പോയ്‌ക്കോളൂ ….ഫോൺ കട്ട്‌ ചെയ്‌ത്‌ താഴെ ഇറങ്ങിയപ്പോൾ അച്ഛൻ മാധവൻ സോഫയിൽ ചെറുപുഞ്ചിരിയോടെ എന്താമോനെ ആരാ ഫോണിൽ …അതു കൂട്ടുകാരാ..

“വാ ഇവിടെ ഇരിക്കൂ അച്ഛൻെറ വിളിയിൽ ദൈവമേ എന്താണാവോ ഇവിടുന്നിനി..” “മോനെ നീയെന്തിനാ കൂട്ടുകാരോട്‌ കളവ്‌ പറഞ്ഞത്‌ ..?എന്ത്‌ കളവ്‌ അച്ഛാ അതുപിന്നെ ഇല്ലെങ്കിൽ അവർ കളിയാക്കിയാലോ ..?”

“ഡാ നീ ഇവിടെ ഇരിക്കൂ തോളിൽ കൈവെച്ച്‌ ചേർത്ത്‌ പിടിച്ച്‌ മാധവൻ തുടർന്നൂ… നിനക്ക്‌ ഓർമ്മയില്ലേ ഈ വീട്ടിൽ നടന്ന ആദ്യചടങ്ങ്‌..? ബന്ധുക്കളും,സുഹൃത്തുക്കളും,നാട്ടുകാരെയും ക്ഷണിച്ച്‌ വലിയൊരു ആഘോഷമായി നടത്തിയത്‌..?

നിൻെറ ചേച്ചി ഋതുമതിയായ ദിവസം മധുരപലഹാരങ്ങളും,വസ്‌ത്രങ്ങളുമായി വരുന്നവരെ കണ്ടപ്പോൾ പലപ്പോഴായി നീ ആവർത്തിച്ച ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി പറയാതെ ഒഴിഞ്ഞുമാറിയതു കൊണ്ടാണ്‌ അച്ഛനും,അമ്മയ്ക്കും മോനോട്‌ ഇന്നിത്‌ വിശദമാക്കേണ്ടിവന്നത്‌ ..

ആർത്തവം അശുദ്ധിയല്ല അത്‌ പറയാൻ ഒരു മടിയോ, കളിയാക്കുകയോ ,കളിയാക്കുമെന്നുള്ള ഭയമോ വേണ്ടാ … ആർത്തവ സമയങ്ങളിൽ വിശ്വാസങ്ങളുടെ ,ആചാരങ്ങളുടെ ഭാഗമായി ചിലനിയന്ത്രണങ്ങൾ ഉണ്ട്‌ ,ഇല്ലാത്തവയും പലമതവിശ്വാസങ്ങളിലും ഈ നിയന്ത്രണം കാണാം …അല്ലാതെ ആർത്തവം പരിഹസിക്കാൻ മാത്രമായി എൻെറ മോൻ കാണരുതേ…”

ഇത്രയും കേട്ടതും പ്രവീണിന്റെ കണ്ണുകൾ നിറഞ്ഞു സോഫയുടെ മുന്നിലെ ടേബിളിൽ തലവെച്ചൊന്ന്‌ കിടന്നു …കണ്ണിലേക്ക് ഇരുട്ടുകയറി കഴിഞ്ഞ ദിവസം സ്‌കൂളിൽ നടന്നതും സ്‌കൂളിൻെറ മുന്നിൽ കടയിൽ നടന്നതും ഒരോ ചിത്രങ്ങളായി അവൻെറ കണ്ണിൽ കണ്ടുതുടങ്ങി…. “പ്രവീണേ…ചങ്കേ നീ എവിടാ നമ്മുടെ ബാലേട്ടൻെറ കടയിലേക്ക്‌ വേഗംവാ ശ്രീജിയാണ്‌ വിളിച്ചത്‌ എന്തോ കാര്യമായ കാര്യത്തിനായിരിക്കും ഓടിയെത്തി ..എന്താടാ..?

“ഡാ നമ്മുടെ കക്ഷികളെ കണ്ടോ ഇവിടെ കിടന്ന്‌ കുറേനേരമായി പരുങ്ങുന്നു കടയിലെ ചേച്ചി വന്നിട്ടില്ല ഇതിലേതോ ഒന്നിന്‌ ഇന്ന്‌ ചുവപ്പ്‌ കൊടിയാ ….ശരിയായിക്കും സ്‌കൂളിലെ സി.ഐ.ഡിയും ആകാശവാണിപട്ടവും കിട്ടിയവനുമാ ഈ ശ്രീജി …പ്രവീൺ കടയിലേക്ക്‌ നോക്കി അഖിലയും ,പാത്തുവും ഹഹ അടിപൊളി ക്ലാസിലെ മുഖ്യ ശത്രുക്കൾ ഇവർക്കിട്ടൊരു പണി ഒരുപാട് ദിവസമായി ചീറ്റിപോകുന്നു …ചങ്കേ നീ പൊളിയാടാ ശ്രീജിയുടെ തോളിൽ തട്ടി അഭിനന്ദിച്ചു …..

വൈകാതെ കടയിലെ ചേച്ചിവന്നു കടലാസിൽ പൊതി ബാഗിൽ വെയ്ക്കുന്നത്‌ മറഞ്ഞുകണ്ടു രണ്ടുപേരും ക്ലാസിലേക്ക്‌ കയറിവരുന്നത്‌ കാത്തുനിന്നു ബെല്ല്‌ അടിച്ചു അഖിലയുടെ അമ്മയാണ്‌ ക്ലാസ് ടീച്ചർ അമ്മയുടെ കൂട്ടുകാരി

ഡാ ശ്രീജി നീ തകർത്തോളണേ …..പിന്നല്ല പിന്നിൽ ഒരുകൂട്ടം കൈകളുടെ ബലത്തിൽ ക്ലാസിൽ കയറിയ അഖിലയുടേയും ,പാത്തുവിൻെറയും ബാഗ്‌ തട്ടിപ്പറിച്ച ശ്രീജി അഖിലയുടെ ബാഗ്‌ പ്രവീണിന്‌ കൈമാറി…. അഖിലയുടെ ബാഗിലെ ആർത്തപേഡുകൾ ക്ലാസ്‌ മുറിയുടെ മുകളിലേക്ക് വലിച്ചെറിഞ്ഞു ..അപമാനം സഹിക്കാൻ വയ്യാതെ ബെഞ്ചിൽ തലതാഴ്ത്തി അവളുടെ കരച്ചിൽ ഇവരുടെ ചിരിയിൽ അറിയുന്നതേയില്ല …ടീച്ചർ വന്നു അതെ അഖിലയുടെ അമ്മ താലതാഴ്‌ത്തി ബെഞ്ചിൽ കിടന്ന മകളെ കണ്ടു …. മോളെ കൂട്ടുകാരികളുടെ സഹായത്തോടെ അഖിലയെ സ്‌റ്റാഫ്‌ റൂമിലേക്ക് കൊണ്ടുപോയി … ഡാ പണിപാളിയോ ശ്രീജിയുടെ ചോദ്യം ഹേയി ഇതൊന്നും

ആരും ചോദിക്കില്ലടാ നീ അതൊക്കെ വാരി വെയ്‌സറ്റ്‌ ബോക്സിൽ ഇടൂ….. ഗുഡ്‌ മോർണിംഗ് ടീച്ചർ പതിവുപോലെ ക്ലാസ്‌ നടന്നു ..ഇന്ന്‌ ദൈവമേ ഞാനെന്തൊരു അപരാതമാ ചെയ്‌തത്‌ …..നിറഞ്ഞകണ്ണുകൾ തുടച്ച്‌ അവൻെറ മുറിയിലേക്ക് സ്‌റ്റപ്പുകൾ ഓടിക്കയറി മുറിയിലെ മേശയിൽ നിന്നും ഡയറിയിലെ നമ്പർ തിരഞ്ഞു അതേ ടീച്ചറുടെ വീട്ടിലെ നമ്പർ … ഡയൽ ചെയ്‌തു ഹലോ മറുപുറം അഖില ഹലോ ടീച്ചറില്ലേ ഉണ്ട്‌ വിളിക്കാം

“എന്താടാ പ്രവീണേ… നിൻെറ ഭ്രാന്ത് മാറിയോ അതോ ഇനിയുമുണ്ടോ ഇതുപോലെ ..?വാക്കുകൾ മുറിഞ്ഞു പറയാൻ കഴിയുന്നില്ല ഡാ പ്രവീണേ …നീ എന്തിനാ കരയുന്നേ അതൊക്കെ ഒരു തമാശയായി മാത്രമേ കണ്ടിട്ടുള്ളൂ കരയാതെടാ….

“ആരാമോളെ അമ്മേ പ്രവീണാ അവൻ കരയുന്നൂ ..സാരമില്ല മോളൂ ഡ്രസ്സ് മാറിവരൂ ഞാൻവരാം …. “മോനേ നന്മയുള്ള മനസ്സിൽ കണ്ണീരുണ്ടാവും ആരും പറയാതെ ശ്വാസിക്കാതെ തെറ്റ്‌ തിരുത്താൻ കഴിഞ്ഞില്ലേ നിനക്ക്‌ നന്നായി പഠിക്കണം …ഒരുപാട് നേരം സംസാരിച്ചു ഫോൺകട്ട്‌ ചെയ്‌ത്‌ പടികൾ പറന്നിറങ്ങി വണ്ടി സ്‌റ്റാർട്ട്‌ ചെയ്‌ത് ചേച്ചി……

അച്ഛനും അമ്മയും ചേച്ചിയും പുറത്തേക്കിറങ്ങി വന്നു …ചേച്ചിയുടെ കൈയ്യിൽ നിന്നും ഹെൽമെറ്റ് വാങ്ങിധരിച്ച്‌ ചേച്ചിയെ ഇരുത്തി പതിവുള്ള വേഗതയില്ലാതെ വീടിന്റെ ഗെയിറ്റ്‌ കടന്നവർ മറയുന്നതുവരെ നോക്കിനിൽക്കുമ്പോൾ അകത്തുനിന്നും ഫോൺ റിങ്ങുചെയ്യുന്ന ശബ്‌ദം പുറത്ത്‌ കേൾക്കാമായിരുന്നു.

രചന: Raghesh Payyoli

Leave a Reply

Your email address will not be published. Required fields are marked *