വാക പൂത്ത വഴിയേ – 44

Uncategorized

രചന: നക്ഷത്ര തുമ്പി

കണ്ണേട്ടാ എനിക്ക് ……,എനിക്കൊരു കാര്യം പറയാൻ ഉണ്ട്

പേടിയോടെ അവൾ പറഞ്ഞു നിർത്തി

പറയടോ….

ഞാൻ…. ഞാൻ…. ഒരു അനാഥയാ, അച്ചനും അമ്മയും ആരെന്നു അറിയാത്ത അനാഥ, സുമമ്മയും, അനന്തനച്ചനും എൻ്റെ വളർത്തച്ചനും, വളർത്തമ്മയും ആണ് പറയുന്തോറും, കണ്ണുകൾ നിറഞ്ഞൊഴുകി, ഏങ്ങലടികൾ പലതും കേട്ടു

അനുവിന് ഇതൊക്കെ അറിയാമെന്നത് കണ്ണനിൽ ഞെട്ടൽ ഉളവാക്കി

അനുപറഞ്ഞു തുടങ്ങി അവളുടെ ഇത്രയും നാളത്തെ ജീവിതം, ബാല്യവും, കൗമാരവും, യൗവനവും കടന്നു വന്നു

പറയുന്തോറും സങ്കടത്താൽ കണ്ണുകൾ നിറഞ്ഞു കവിഞ്ഞൊഴുകി, ഈ നേരം അത്രയും, നേരം കണ്ണൻ അനുൻ്റ തലയിൽ തലോടികൊണ്ടിരുന്നു,

പറഞ്ഞു കഴിഞ്ഞതും അനു കണ്ണനെ നോക്കി

കണ്ണേട്ടന്…. എന്നോട്…. എന്നോട്, വെറുപ്പ് തോന്നുന്നുണ്ടോ, വെറുപ്പ് ഉണ്ടെങ്കിൽ എന്നെ,…. ഉപേക്ഷിച്ചേക്കട്ടോ, ഞാൻ… കണ്ണേട്ടൻ്റെ… ജിവിതത്തിൽ ഒരു ശല്യം ആയി വരില്ല

വിതുമ്പി പോയിരുന്നു അവൾ

കണ്ണൻ അവളെ നെഞ്ചോട് ചേർത്ത് നിർത്തി തലയിൽ തലോടി,

അവളുടെ കരച്ചിലിൻ്റെ ശബ്ദം നേർത്തു വന്നു

അനു

മ്മ്

ഞാൻ നിന്നോട് പറഞ്ഞോ നിന്നെ, ഞാൻ വെറുത്തു ന്ന്

ഇല്ല

പിന്നെ നീ എന്തിനാ ഇങ്ങനെയൊക്കെ പറയുന്നേ

ഇതൊക്കെ അറിയുമ്പോൾ എന്നോട് വെറുപ്പ് തോന്നും എന്നു കരുതി, ഞാൻ ഒരു അനാഥ അല്ലേ

നീ അനാഥ ആയത് നിൻ്റെ തെറ്റാണോ അനു, നീ എന്നെ കുറിച്ച് ഇങ്ങനെയൊക്കെ ആണോ കരുതിയിരിക്കുന്നേ, പിന്നെ നീ എങ്ങനെ അനാഥ ആകും,, അച്ചനും അമ്മയും ഉണ്ടെങ്കിൽ അല്ലേ മക്കളും ഉണ്ടാവു,

അവര് എന്നെ ഉപേക്ഷിച്ചില്ലേ

നിനക്ക്, നിലവിൽ സുമമ്മയും, അനന്തനച്ചനും ഇല്ലേ

മ്മ്,

നിനക്ക് സുമമ്മ നോട് ദേഷ്യം ഉണ്ടോ, നിന്നോട് ദേഷ്യത്തോടെ പെരുമാറിയതിന്, നിന്നെ സ്നേഹിക്കാത്തതിന്

മ്മ്, ഇല്ല, സുമമ്മ ഉള്ളതുകൊണ്ടാണ് ഞാൻ ഇപ്പോഴും പഠിക്കുന്നത്, ,എൻ്റെ കാര്യങ്ങൾ എല്ലാം നോക്കി,എൻ്റെ നല്ല ഭാവിക്ക് വേണ്ടി എന്നെ കല്യാണം കഴിപ്പിച്ചു, എനിക്ക് കണ്ണേട്ടനെ കിട്ടി, ഒരു നല്ല കുടുംബം കിട്ടി പിന്നെ എന്തിനാ ദേഷ്യം

അനു ഞാനൊരു കാര്യം പറയട്ടെ

മ്മ്

സുമാമ്മ, നിന്നോട് അങ്ങനെ ഒക്കെ പെരുമാറാൻ എന്തെങ്കിലും, കാരണം ഉണ്ടാവും, നീ അറിയാത്ത എന്തെങ്കിലും കാരണം,

എനിക്കും തോന്നി, ഇത്രയും നാൾ കരുതിയത്, കിങ്ങിണി ജനിച്ചതിൽപ്പിന്നെയാണ്, എന്നോട് ദേഷ്യമെന്ന്, പക്ഷേ നമ്മുടെ കല്യാണം കഴിഞ്ഞതിൽ പിന്നെ മനസിലായി അതല്ല കാര്യം എന്ന്

മ്മ്, നിന്നെ ഉപേക്ഷിച്ച നിൻ്റെ അച്ചനും അമ്മയ്ക്കും, അവരുടേതായ കാര്യങ്ങൾ ഉണ്ടാവും, അത് നമ്മൾക്ക് അറിയില്ലല്ലോ, അറിയാത്ത കാര്യത്തിന് നമ്മൾ ആരേയും തെറ്റുകാരായി പഴിക്കരുത് മനസിലായോ

മ്മ്

കണ്ണേട്ടാ, അച്ചനും അമ്മയും, ഒക്കെ അറിഞ്ഞാൽ എന്നെ വെറുക്കോ

കണ്ണൻ ചിരിച്ചു

എന്തിനാ ചിരിക്കുന്നേ

ഞാനൊരു സത്യം പറയട്ടെ,

മ്മ്, അച്ചനും,അമ്മയ്ക്കും, മാമനും, മാമിക്കും ഇതൊക്കെ അറിയാം, നമ്മുടെ കല്യാണത്തിനു മുൻപേ തന്നെ

അനു ഞെട്ടി അവനെ നോക്കി,

സത്യമാണോ

മ്മ്, മായ പറഞ്ഞ കാര്യങ്ങൾ ഒക്കെ അനുനോട് പറഞ്ഞു

അപ്പോ കണ്ണേട്ടനു അറിയാമായിരുന്നോ ഇതൊക്കെ

മ്മ്, 2 ദിവസം മുൻപ് ആണ് ഞാനറിഞ്ഞത്

എന്ന്

നിന്നെ തല്ലിയ ദിവസം എനിക്കൊരു ഫോൺ കോൾ വന്നു, അവൻ എല്ലാ കാര്യവും അവളോട് പറഞ്ഞു

സുമാ മ്മക്ക് വന്ന ഫോൺ ആരുടെതായിരുന്നു?

അതൊക്കെ നീയറിയാൻ സമയം ആയിട്ടില്ല, ഞാൻ എല്ലാം അന്വേഷിച്ചിട്ട് പറയാംപോരെ

നിനക്ക് വേണ്ടി അവകാശികൾ വരുന്ന കാര്യം നീ ഇപ്പോ അറിയണ്ട അനു, കണ്ണൻ മനസിൽ പറഞ്ഞു

മ്മ്, അപ്പോ കല്യാണത്തിന് മുൻപ് എന്താ മായമ്മ കണ്ണേട്ടനോട് ഒന്നും പറയാതിരുന്നത്

ഞാൻ കല്യാണത്തിന് സമ്മതിച്ചതിൽ തന്നെ പന്തികേട് തോന്നി ഇരിക്കേരു ന്നു ‘വീട്ടുകാർ, അതിനിടയിൽ സുമാ മ്മ വന്ന് നമ്മൾ തമ്മിൽ ഉണ്ടായ പ്രശ്നങ്ങൾ ഒക്കെ വീട്ടിൽ പറഞ്ഞു

ഞാൻ ഇതൊക്കെ പറഞ്ഞ് നിന്നെ വേദനിപ്പിക്കും എന്നു കരുതി പറയാതിരുന്നതാ

അല്ലെങ്കിലേ, ഇപ്പോ നീ ആണല്ലോ അവരുടെ മോള് ഇനി നിന്നെ ഞാൻ വേദനിപ്പിച്ചാൽ, നിന്നെ, ഡിവോഴ്സ് ചെയ്യിപ്പിച്ചിട്ട് വേറേ കല്യാണം കഴിപ്പിക്കും എന്നാണ്, ‘ അമ്മയുടെ ഭീഷണി

നല്ല അസൂയ ഉണ്ടല്ലേ

പിന്നെ ഇല്ലാതിരിക്കോ

അല്ല അതൊക്കെ പോട്ടെ, സുമമ്മയും, എൻ്റെ അമ്മയും പറഞ്ഞത് നിനക്ക് ഒന്നും അറിയില്ലന്ന് ആണല്ലോ, പിന്നെ ഇതൊക്കെ എങ്ങനെ അറിയാം

അന്ന് നമ്മൾ തമ്മിൽ സ്കൂളിൽ വച്ച് നടന്ന പ്രശ്നം, കാരണം വീട്ടിലും പ്രശ്നം ആയിരന്നു, സുമമ്മയും, അച്ചനും പറയുന്നത് അബദ്ധവശാൽ കേട്ടതാ, കണ്ണേട്ടൻ കാരണമാ ഞാൻ ഇതൊക്കെ അറിഞ്ഞേ, അതാ കണ്ണേട്ടനോട് ഇത്ര ദേഷ്യം തോന്നിയതും, കല്യാണം മുടക്കിയതും,

അപ്പോ ഞാൻ ആയിരുന്നു കഥയിലെ വില്ലൻ

കല്യാണം മുടക്കിയതിൽ നിനക്ക് മാത്രം ആയിരുന്നില്ലല്ലോ പങ്ക്

പിന്നെ എൻ്റെ ഫ്രണ്ട്സിന് ആയിരുന്നില്ലേ പങ്ക്

നീ എന്താ ഗൗരി ടെ കാര്യം പറയാത്തെ

ഗൗരി നിങ്ങൾ ടെ പ്രേമഭാജനം, അല്ലേ, ഗൗരി ചെയ്ത തെറ്റുകൾ നിങ്ങൾ ഇതുവരെ വിശ്വസിച്ചിട്ടില്ലല്ലോ തെറ്റുകാര് ഞങ്ങൾ മാത്രം അല്ലേ

പ്രേമഭാജനം ആയിരുന്നു, അതൊക്കെ ശരിയാണ്, ഞാൻ ഗൗരി ചെയ്ത തെറ്റുകൾ വിശ്വസിച്ചിരുന്നില്ല, കുറേ നാൾക്കു മുൻപ് വരെ, ആരു പറഞ്ഞിട്ടും

അപ്പോ ഇപ്പഴോ,

എന്നു നീയെൻ്റെ മനസിൽ കേറി, നി ന്നെ മാത്രം കുറ്റക്കാരിയാക്കാൻ എനിക്ക് തോന്നിയില്ല , അന്ന് എല്ലാരും പറഞ്ഞ, ഗൗരി ടെ തെറ്റുകൾ ഞാൻ അന്വേഷിച്ചു, അതിനുത്തരവും കണ്ടെത്തി

അവൾ മാത്രം ആണ് എല്ലാത്തിനും കാരണം എന്നു മനസിലാക്കി

സ ങ്കടം തോന്നിയില്ലേ

അവളായി വന്നതാ ഇങ്ങോട്ട്, അവളായിട്ട് തന്നെ പോയി, സങ്കടം പിന്നെ ഉണ്ടാവോല്ലോ, എപ്പഴോക്കെയോ മനസിൽ കേറിയിരുന്നു’,

അപ്പോ ഞാനോ

നീയെൻ്റെ ജീവനല്ലേ പെണ്ണേ

ഞാൻ എപ്പഴാ നിങ്ങൾ ടെ മനസിൽ കേറിയത്,

നമ്മൾ ആദ്യ മായി, കണ്ട അന്ന്

എന്തോന്ന്

നിന്നെ ആദ്യമായി കണ്ടപ്പോൾ തന്നെ, എന്തോ ഒരു സന്തോഷം എന്നെ പൊതിഞ്ഞിരുന്നു സ്കുളിൽ നിനക്ക് എന്നോടുള്ള ദേഷ്യവും, പിണക്കവും, ഒരു പരിധി വരെ ഞാനും ആസ്വദിച്ചിരുന്നു, പക്ഷേ ആ വികാരത്തിന് എന്ത് പേരിട്ട് വിളിക്കണം എന്നറിയില്ലായിരുന്നു, പിന്നെ അന്ന് ഗൗരിയായിട്ട് കല്യാണം ഫിക്സ് ആക്കിയേക്കുന്നു

പക്ഷേ നീയൊക്കെ എന്നോട് കാണിച്ചത് കണ്ടപ്പോൾ ആ സ്നേഹം വെറുപ്പായി മാറി കല്യാണം കഴിഞ്ഞപ്പോഴും അതേ, പോകെ പോകെ, ആ വെറുപ്പിലൊക്കെ ആ പഴയ സ്നേഹം നിറച്ചു നീ, അപ്പോഴാണ് ഗൗരിയാണോ തെറ്റുകൾ ചെയ്തത് എന്നറിയണം എന്നു തോന്നി, എന്നാലേ ഗൗരിയെ മറക്കാനും, നിന്നെ സ്നേഹിക്കാനും പറ്റുകയുള്ളു എന്ന് മനസിലായി, അതൊക്കെ അറിഞ്ഞപ്പോൾ കുറ്റബോധം തോന്നി, സങ്കടവും’, ഗൗരിയായിട്ട് പ്രണയത്തിൽ ആയിരുന്നപ്പോൾ പോലും ഞാൻ അവളുടെ വിരൽതുമ്പിൽ പോലും സ്പർശിച്ചിട്ടില്ല, അങ്ങനെ ഒന്നും തോന്നിട്ടുപോലുമില്ല, പക്ഷേ നിൻ്റെ കാര്യത്തിൽ എനിക്ക് എന്നെ തന്നെ കൺട്രോൾ ചെയ്യാൻ പറ്റാറില്ല, നീ അടുത്ത് വരുമ്പോൾ എൻ്റെ വികാരങ്ങൾ പുറത്തേക്ക് വരും, എത്ര കൺട്രോൾ ചെയ്താനിൽക്കുന്നത് എന്ന് എനിക്ക് മാത്രമേ അറിയാൻ പാടുള്ളു അപ്പോഴാണ് നിന്നോടുള്ളത് വെറും ഒരു സ്നേഹം അല്ല പ്രണയം ആണെന്ന്, മനസിലായത്

ഉവ്വ ,വിശ്വസിക്കാതെ വേറേ നിവൃത്തി ഇല്ലല്ലോ

വേണോങ്കിൽ വിശ്വാസിച്ചാ മതി എൻ്റെ അടക്കാകുരുവി

അവൾ കണ്ണു കൂർപ്പിച്ചു

പിന്നെ കണ്ണേട്ടാ, അന്ന് സന്ദീപ് ആയി ഉള്ള പ്രശ്നം അവൻ എന്നെ കുറിച്ച് ഉള്ള കാര്യങ്ങൾ വിളിച്ച് പറഞ്ഞതിന് ആണട്ടോ അതാ കണ്ണേട്ടനോട് പറയാതിരുന്നത്

മ്മ്, അപ്പോ അവരെല്ലാം അറിഞ്ഞു കാണുമല്ലോ

എൻ്റെ ഫ്രണ്ട്സിന് അറിയാമായിരുന്നു, പക്ഷേ അന്ന് വിച്ചു, മീനും അറിഞ്ഞു

മ്മ്‌

താങ്ക് യു

എന്തിന്

എന്നെ വെറുക്കാതിരുന്നതിന്, നല്ലൊരു ഫാമിലിയെ എനിക്ക് തന്നതിന്

കണ്ണൻ ചിരിച്ചു, പിന്നെ

പ്രണയം കൊണ്ടു തൊട്ടും തലോടിയും നീ എന്നിലൊരു തെന്നലായെത്തും വരെ നേർത്തു നേർത്തു പോയൊരു തേങ്ങലായിരുന്നു ഞാൻ…..

തൊട്ടുണർത്തി നീ പങ്കുവെച്ചത് നിന്റെ സ്വപ്നങ്ങളായിരുന്നു….. പക്ഷേ അതിലത്രയും ഞാനായിരുന്നു….. കാരണം ഞാൻ കണ്ട നിന്നിലൊരു ഞാനുണ്ടായിരുന്നു…….

കയ്യെത്തിപ്പിടിക്കാൻ ശ്രമിച്ചപ്പോഴൊക്കെ കുതറിയോടിയ എന്നിലെ ബാല്യവും കൗമാരവും നിന്റെ കയ്യും പിടിച്ചു അനുസരണയോടെ എന്നിലേക്ക്‌ മടങ്ങിയെത്തിയപ്പോൾ ഞാൻ വീണ്ടും ഞാനായി……..

എങ്ങോ എവിടെയോ നഷപെട്ടുപോയ എന്നിലെ ഞാൻ……❤️

കണ്ണൻ അനുൻ്റ നെറുകയിൽ ചുംബിച്ചു

പോകാം, സമയം ഒരു പാടായി

പോകാൻ തോന്നുന്നില്ല

പിന്നെ ഒരിക്കൽ വരാം,

അവർ നടന്നു നീങ്ങി, രണ്ടു പേരുടെ ഉള്ളിലെ കാർമേഘങ്ങൾ നീങ്ങി

അവിടെ പ്രണയം നിറഞ്ഞു, പ്രണയം മാത്രം

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

അവർ കാറിൻ്റെ അടുത്ത് എത്തി.കണ്ണൻ ഒരു ഫോൺ നീട്ടി അവൾക്ക്,

നിനക്ക് ഉള്ള ഗിഫ്റ്റ് ആണ്, നിനക്ക് ഫോൺ ഇല്ലന്നു ഞാൻ അറിഞ്ഞിരുന്നില്ല

മ്മ്,താങ്ക് യു,

തന്ന ഗിഫ്റ്റുകൾക്ക്, സന്തോഷം നിറഞ്ഞ ഒരു ദിവസത്തിന്, മറക്കാൻ കഴിയാത്ത ഓർമ്മകൾ തന്നതിന്, ജിവിതത്തിൽ ആദ്യമായി, സന്തോഷത്തോടെ ഒരു ബർത്ത് ഡേ ആഘോഷിക്കാൻ പറ്റിയതിന്, എൻ്റെ സങ്കടത്തെ ഏറ്റുവാങ്ങിയതിന്, എന്നെ ചേർത്ത് നിർത്തുന്നതിന്, അതിനേക്കാൾ ഉപരി, കണ്ണേട്ടൻ്റെ പ്രണയം വാക പെണ്ണിന് നൽകിയതിന്

കണ്ണേട്ടൻ്റെ മാത്രം വാക പെണ്ണിന്

അവൾ അവനെ ഇറുകെ പുണർന്നു

കുറച്ചു നേരത്തിനു ശേഷം

അതേ ഇങ്ങനെ നിന്നാൽ വീട്ടിൽ പോകില്ലാട്ടോ നമ്മൾ,

അവൾ അടർന്നു മാറി

വീട്ടിൽ പോയിട്ട് സ്വസ്തമായി കെട്ടി പിടിച്ച് നിൽക്കാം പോരേ

പോ മനുഷ്യ

അവരുടെ കാർ കുതിച്ചു പാഞ്ഞു, റോഡിലൂടെ,

നിറഞ്ഞ മനസോടെ 2 പേരും

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

കമൻ്റ വേണേ , നിറയെ ഇഷ്ടം💜

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *