വാക പൂത്ത വഴിയേ – 45

Uncategorized

രചന: നക്ഷത്ര തുമ്പി

പിറ്റേന്ന് ആദ്യം ഉണർന്നത്, അനു ആണ് അവൾ താഴേക്ക് ചെന്നപ്പോൾ ഒരു കവർ മായ അവൾക്ക് നേരെ നീട്ടി,

ഇതു ഉടുത്ത്, അമ്പലത്തിൽ പോകാൻ നോക്ക് കുഞ്ഞി, അവനോടും പറയ് അവൾ മായയെ കെട്ടി പിടിച്ചു, കവിളിൽ ചുംബിച്ചു താങ്ക് യു അമ്മ അവൾ മുറിയിലേക്ക് ചെന്നു, കണ്ണൻ നല്ല ഉറക്കത്തിൽ ആണ്, അവൾ ഫ്രഷായി വന്നു, കണ്ണനെ വിളിച്ചു കണ്ണേട്ടാ എണിക്ക് അമ്പലത്തിൽ പോകണം മ്മ്, അവൻ ഒരു വിധത്തിൽ എഴുന്നേറ്റു ,അവളെ ഒന്നു നോക്കി ഫ്രഷാകാൻ കേറി

അവൻ കുളി കഴിഞ്ഞ് വരുമ്പോഴേക്കും, അനു, സാരി ഉടുത്തിരുന്നു,

കണ്ണാടിയിൽ നോക്കി ഒരുങ്ങുകയായിരുന്നു അവനിടാനുള്ള മുണ്ടും ഷർട്ടും അവൾ എടുത്തു വച്ചിരുന്നു അവൻ ഡ്രസ് എടുത്തിട്ട് അനുനെ തന്നെ നോക്കി

അനു അത് കണ്ണാടിയിൽ കൂടി കണ്ടിരുന്നു, അവൾ, കണ്ണാടിയിലൂടെ പുരികം ഉയർത്തി എന്താണെന്നു ചോദിച്ചു അവൻ ഒന്നുമില്ല ന്നു കണ്ണു ചിമ്മി

അവർ 2 പേരും ഇറങ്ങി

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 അമ്പലത്തിൽ അവൾ നിറമിഴികളോടെ കൈകുപ്പി, ആദ്യമായി സന്തോഷത്തോടെ പ്രാർത്ഥിച്ചു

കണ്ണൻ്റെ കണ്ണുകൾ അനുൻ്റ മുഖത്തായിരുന്നു, അവളുടെ നിറഞ്ഞ മിഴികൾ അവനിൽ അസ്വസ്ഥത ഉണ്ടാക്കി

അവളുടെ കണ്ണു നിറയിക്കാതെ, നോക്കാൻ സാധിക്കണേ ഭഗവാനേ, അവനും മൗനമായി പ്രാർത്ഥിച്ചു

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

വീട്ടിൽ എത്തിയപ്പോഴേക്കും, മാമനും, മാമിയും, മീനു, മീരേച്ചിയും, അഖിയേട്ടനും, അജു ചേട്ടായിയും,കൊച്ചും വന്നിരുന്നു,

പിന്നെ എല്ലാവരും ബ്രേക്ക് ഫാസ്റ്റ് കഴിച്ചു, അമ്മയൊക്കെ, സദ്യ ഉണ്ടാക്കുന്ന തിരക്കിൽ ആണ്, പിറന്നാൾ കാരി ആയതു കൊണ്ട് എന്നെ അടുക്കളയിലേക്ക് അടുപ്പിച്ചില്ല, മീനു പിന്നെ ആ പരിസരത്തേക്ക് പോകില്ലല്ലോ, അങ്ങനെ ഞങ്ങൾ എല്ലാവരും കൂടി, സംസാരിച്ചും, കളിച്ചും, ചിരിച്ചും സമയം നീങ്ങി, ഇതിനിടയിലൊക്കെ, കണ്ണേട്ടൻ്റെ ഒളിഞ്ഞു നോട്ടങ്ങളും, കള്ള ചിരികളും, മറ്റും മുറക്ക് എനിക്ക് കിട്ടിയിരുന്നു,

കുറച്ച് കഴിഞ്ഞപ്പോഴേക്കും, എൻ്റെ ഫ്രണ്ട്സ് എത്തി

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ഡാ നീ പറഞ്ഞത് സത്യം ആണോ, അനുന്എല്ലാം അറിയാമോ…… അഖി

മ്മ്‌, അനുന് മാത്രം അല്ല, അവളുടെ ഫ്രണ്ട്സിനും, ആണോ…… അജു

മ്മ്

എന്നിട്ട് ഈ കാര്യം ഇതുവരെ അന്നമ്മ എന്നോട് പറഞ്ഞില്ലല്ലോ……..അ ജു

പറയണ്ടാന്ന് കരുതി കാണും…….. കണ്ണൻ

നീ നിൻ്റെ ഇഷ്ടം പറഞ്ഞോ…… അഖി

. മ്മ്

അവളെന്ത് പറഞ്ഞു……. അ ജു

അവൾക്കും എന്നെ ഇഷ്ടമാടാ, ഞാനാ അതി റിയാഞ്ഞെ….

ഇന്നലത്തെ ഓർമ്മയിൽ കണ്ണൻ റ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു, എന്നത്തേക്കാളും മനോഹരമായൊരു പുഞ്ചിരി

അവൻ്റെ ചിരിക്കുന്ന മുഖം കണ്ട് മറ്റു രണ്ടുപേരുടെ മനസും നിറഞ്ഞു

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

വിച്ചു, മീനു, ജാനും, മേഘ, മിഥു, സംസാരിച്ചിരിക്കേണു

ദൂരെ മാറി അവരുടെ സംസാരത്തിൽ ഒരാളിൽ മാത്രം മിഴിനട്ട് ജിതിയും, ആ ഒരാളുടെ മിഴികളും, അവനിൽ, അവനറിയാതെ പാറി വീഴുന്നുണ്ടായിരുന്നു

ഇതു കണ്ടു കൊണ്ടാണ്, അനു, ഹണിയും വന്നത്

നീ എന്താടാ മാറി നിൽക്കണേ….. അനു

ജിതി ഞെട്ടി അവരെ നോക്കി

അത്…. അത് പിന്നെ ചുമ്മാ

നീ എന്തിനാ വിക്കുന്നേ…… ഹണി

ഏയ് ഒന്നുല്ല, ഒന്നൂല്ലടി

അവൻ പതുക്കെ അവിടെന്ന് സ് ക്കുട്ട് ആകാൻ നോക്കി

മോനെ ഋഷ്യസൃംഗാ ഒന്നവിടെ നിന്നേ…..അനു

എന്താടി…….

നീ ആ കൂട്ടത്തിൽ ആരെ വായിനോക്കി നിൽക്കേരുന്നു…….. ഹണി

ഞാനോ, ഞാൻ എല്ലാവരേയും നോക്കിയല്ലോ…….

ഡാ മരമാക്രി നീ സത്യം പറഞ്ഞില്ലങ്കിൽ നിൻ്റെ തല ഞാൻ തല്ലിപൊളിക്കും……. ഹണി വിത്ത് കലിപ്പ് മോഡ്

ഈ….. കണ്ടാരുന്നല്ലേ

ഈ ലൈൻ വലി കണ്ടിട്ട് കുറച്ച് നാളായി, നിന്നെ ഒറ്റക്ക് കിട്ടാൻ കാത്തിരിക്കേ രു ന്നു….. അനു

നീ എന്നിട്ട് അവളോട് ഇഷ്ടം പറയുന്നില്ലേ…. ഹണി

മ്മ് പറയണം

പോയി പറയ് ഡാ, അവളെ നോക്കി വെള്ളം ഇറക്കാതെ…… അനു

ഞങ്ങൾ അവളെ ഒറ്റക്കാക്കി തരാം, നീ പറഞ്ഞോ…. ഹണി

അവൾക്ക് എന്നോട് ഇഷ്ടം ഉണ്ടാവോ

അവൾക്കും നിന്നോട് ചെറിയ ഒരു താൽപര്യം ഉണ്ടെന്നു തോന്നുന്നു

മ്മ്…, എനിക്കും തോന്നിട്ടുണ്ട്

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

അനു ഫ്രണ്ട്സി നോട് പറഞ്ഞ്, സാരി മാറ്റാനായി റൂമിൽ കേറി

സാരി തലഭാഗത്ത് കുത്തിയ പിൻ അഴിച്ചുമാറ്റി,

സാരി അഴിക്കാൻ തുടങ്ങിയപ്പോഴേക്കും ബാത്റൂം ഡോർ തുറന്ന്, കണ്ണൻ അകത്തേക്കു വന്നു,

ഒരു നിമിഷം രണ്ടു പേരും പരസ്പരം ഞെട്ടി നോക്കി

അഴിഞ്ഞു വീഴാൻ തുടങ്ങിയ സാരി തലപ്പ് ഒരു കൈ കൊണ്ട് പിടിച്ച് തിരിഞ്ഞു നിന്നു

എന്തോ വെപ്രാളം, പെട്ടെന്ന് അവനെ കണ്ടപ്പോൾ, പറഞ്ഞറിയിക്കാനാവാത്ത ഒരു തരം, വികാരം തന്നെ പൊതിയുന്നു

പിൻകഴുത്തിൽ അമർന്ന അവൻ്റെ നിശ്വാസത്തിൻ്റെയോ, പുറത്ത് അമർന്ന അവൻ്റെ ശരീരത്തിൻ്റെ യോ അറിയില്ല

പിൻകഴുത്തിലെ മുടി വകഞ്ഞു മാറ്റി അവൻ ചുംബിച്ചിരുന്നു, അനു സാരിയിൽ പിടിമുറുക്കി, കണ്ണൻ്റെ ചുണ്ടുകൾ പിൻകഴുത്തിൽ ഓടിനടന്നു

ഒരു കൈ നഗ്നമായ ഇടുപ്പിൽ അമർന്നു, നാഭി ചുഴിക്ക്, ചുറ്റും കൈ കൊണ്ട് വട്ടം വരച്ചു,, നാഭി ചുഴിയിൽ പെരുവിരൽ അമർത്തി

അനു ഒന്നു ഏങ്ങിപ്പോയി,

അവൻ്റെ ചുണ്ടുകൾ, കാതിനും, കഴുത്തിനും ഇടയിൽ അമർന്നു

I Love you വാക പെണ്ണേ പറഞ്ഞു കൊണ്ട് കാതിലായി അമർത്തി ചുംബിച്ചു, , അവൻ്റെ ചെറിയ സ്പർശനത്തിൽ വിവശയായി മാറിയിരുന്നു അവൾ

ഡ്രസ് മാറിക്കോ, ഇനി നിന്നാൽ ശരിയാവില്ല,

പിന്നെ ഇതുപോലെ ഇനി എൻ്റെ മുന്നിൽ വരരുത് എനിക്ക് കൺട്രോൾ തീരെ കുറവാടി പെണ്ണേ,

കുസൃതി ചിരി ചിരിച്ച് ഒരു കണ്ണിറുക്കി കണ്ണൻ പോയി

അനു ഇപ്പോഴും, ആ ഓർമ്മയിൽ നിന്ന് പുറത്തു കടന്നിട്ടില്ല

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 സുമാ മ്മയും, അനന്തനച്ചനും, കിങ്ങിണിയും വന്നിരുന്നു,

അമ്മ എനിക്ക് ഗിഫ്റ്റ് ഒക്കെ തന്നു,

എനിക്ക് സന്തോഷം തോന്നി, വരില്ലെന്നു കരുതിയതാ,

എല്ലാവരും എത്തിയപ്പോൾ ഒരു പാട് സന്തോഷം, വിഭവസമൃദ്ധമായ സദ്യ തന്നെ ഉണ്ടാക്കിയിരുന്നു,

എല്ലാവരും, എനിക്ക് വാരി തന്നു, ബർത്ത് ഡേ പ്രമാണിച്ച്

സദ്യയൊക്കെ കഴിഞ്ഞ് സുമാമ്മയും അനന്തച്ചനും പോകാൻ ഇറങ്ങി

, അമ്മ എന്നെ ചേർത്ത് നിർത്തി നെറുകയിൽ ചുംബിച്ചു,
അതെന്നിൽ ഒരുപാട് സന്തോഷം ഉളവാക്കി,

സന്തോഷത്തോടെ ഞാൻ കണ്ണേട്ടനെ, തിരിഞ്ഞു നോക്കി,

ചിരിയോടെ കണ്ണു രണ്ടും ചിമ്മി കാണിച്ചു

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

റൂമിൽ തേരാ പാര നടക്കുകയാണ്, ജിതി, അവൻ്റെ ഇഷ്ടം പറയാൻ, വേണ്ടി, അപ്പോഴാണ് ഹണി അങ്ങോട്ട് വന്നത്

ഡാ, അവൾ ടെറസിൽ ഉണ്ട്, നീ അവളോട് പോയി പറയ്, ഒറ്റക്ക് ആണ് അവൾ

മ്മ്, എടി,എനിക്കൊരു വെപ്രാളം

ഒറ്റ ചവിട്ട് വച്ച് തന്നാലുണ്ടല്ലോ,

പോയി പറയടെ

പറയാല്ലേ.

മ്മ്

അവൻ ടെറസിലേക്ക് പോയി

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

അനും ഫ്രണ്ട്സും സംസാരിച്ചിരിക്കുന്നതിനു കുറച്ചു മാറി, അജു നിൽപുണ്ടായിരുന്നു, അവൻ്റെ കണ്ണും അതിൽ ഒരാളിൽ ആണ്

അങ്ങോട്ട്, അഖി, കണ്ണനും, മീരയും വന്നു

പെട്ടെന്ന് ഒരു ചുമ കേട്ട് അജു തിരിഞ്ഞു നോക്കി

ക്യാ മുകൻ ഇവിടെ നിൽക്കേണോമി ക്യാമുകിയെ നോക്കി………… അഖി

ഈ… അതു പിന്നെ, നിനക്ക് എങ്ങനെ അറിയാം…… ഓ, ഈ അലവലാതി, പറഞ്ഞു കാണും അല്ലേ,………..

ആരു പറഞ്ഞാലും സത്യം അല്ലേ……. അഖി

എങ്ങനെ പറയാതിരിക്കും, നീ ആ ജാതി നോട്ടം അല്ലേ, പഠിപ്പിക്കുമ്പോൾ,

ഓ ഈ പറഞ്ഞ ആളോ, നോട്ടം മാത്രമോ അവളെ ഒറ്റക്ക് കിട്ടിയാൽ ഉമ്മിക്കൽ അല്ലേ നിൻ്റെ പണി…….

അതെൻ്റെ ഭാര്യ അല്ലേ,, കാമുകി അല്ലല്ലോ, ഞാൻ ചിലപ്പോ കെട്ടിപ്പിടിച്ചെന്ന് ഇരിക്കും, ഉമ്മ വച്ചുന്നു ഇരിക്കും, പോടാ

അജു ഏട്ടൻ അവളോട്, ഇഷ്ടം പറയുന്നുണ്ടോ…. മീര

ഏയ് വേണ്ടടാ, നമുക്ക് ഒരു പ്രോപ്പോസൽ ആയി നീങ്ങാം പോരെ…… അഖി

എനിക്കും അങ്ങനെ ആണ് തോന്നുന്നത്…. അജു

ഞാൻ അനുനോട്, ചോദിച്ച്, അവരുടെ വീട്ടിൻ്റ അഡ്രസ് വാങ്ങാം

എന്തായാലും മറ്റന്നാൾ മുതൽ എക്സാം, തുടങ്ങല്ലേ, അതു കഴിഞ്ഞ് അടുത്ത വർഷം ആരംഭിക്കുകയല്ലേ, വെക്കേഷനു പോയി, കല്യാണം ആലോചിക്കാം…… കണ്ണൻ

അജു, ചിരിച്ചു,

അന്നനോട് പറഞ്ഞോ….. അഖി

ഏയ് പറഞ്ഞിട്ടില്ല, പക്ഷേ ‘ഒരു സംശയം ഉണ്ട് അവൾക്ക്……. അ ജു

മ്മ്….

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ടെറസിൽ നിന്ന് പുറത്തേക്ക് നോക്കി നിൽക്കുകയാണ്, അവൾ

പുറകിൽ ആരുടെയൊ സാമിപ്യാം തിരിച്ചറിഞ്ഞ, അവൾ തിരിഞ്ഞു,നോക്കി

പുറകിൽ മാറിൽ കൈ രണ്ടും പിണച്ചുകെട്ടി, ജിതിൻ

അവൾ അവനെ നോക്കി ചിരിച്ചു

എന്തോ എന്നോട് പറയാൻ ഉണ്ടെന്ന്, ഹണിയും, അനും, പറഞ്ഞല്ലോ എന്താ, അത്

എന്താന്ന് നിനക്ക് അറിയില്ലേ, എൻ്റെ കണ്ണുകളിൽ നിന്ന് നീ അത്മനസിലാക്കിയിട്ടില്ലെ

അറിയാം, ഞാൻ ഉദ്ദേശിക്കുന്നത് ആണോ നിങ്ങൾ പറയുന്നത് എന്നറിയണം അല്ലോ, കൂടാതെ, നിങ്ങളുടെ നാവിൽ നിന്നും കേൾക്കുമ്പോൾ അല്ലേ, അതിനൊരു ത്രിൽ ഉള്ളു, അവൾ പുരികം പൊക്കി

അവൻ ഒന്നു നെടുവീർപ്പിട്ടു, പുറത്തേക്ക് നോക്കി പറഞ്ഞു

I Love You ജാൻവി

അയ്യേ ഇത് എന്ത് പ്രോപ്പോസിങ്ങ്, ച്ചെ, മോശം, എൻ്റെ മുഖത്ത് പോലും നോക്കാതെയാണോ പ്രോപ്പോസിങ്ങ്

ഇതിന് എന്താണ് കുഴപ്പം

ഭാവിയിൽ നമ്മുടെ പിള്ളേര്, പപ്പ എങ്ങനെയാ മമ്മയെ പ്രോപ്പോസ് ചെയ്തത് എന്ന് ചോദിക്കുമ്പോൾ ,ഇങ്ങനെ പറഞ്ഞു കൊടുത്താൽ മതിയോ, അവര് കളിയാക്കോല്ലാ ഒരു ഫീൽ തോന്നിയില്ല

ഫീലിൽ കുറച്ച് സാഹിത്യപരമായി പറയ്മനുഷ്യ

അവൻ ഞെട്ടി അവളെ നോക്കി, ഇതിനെയൊക്കെ ഏത് നേരത്താണാവോ

ഈ സിനിമയിൽ ഒക്കെ കാണുന്ന പോലെ പ്രോപ്പോസ് ചെയ്യ്

ഞാൻ സിനിമയിലെ പോലെ , ചെയ്യും, പിന്നെ അയ്യേ വേണ്ടാന്ന് ഒന്നും പറഞ്ഞേക്കരുത്

ഏയ് ഇല്ല ഞാൻ പറയില്ല അങ്ങനെ ഒന്നും

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

അവരുടെ പ്രോപ്പോസിങ്ങ് ഒളിച്ച് നിന്ന് കേൾക്കുകയാണ്, അനു

പെട്ടെന്നാണ് അവളെ ഇടുപ്പിലും, വായിലും പിടിച്ച് പൊക്കി എടുത്തത്,

അടങ്ങി ഇരുന്നില്ലെങ്കിൽ താഴെ കിടക്കും നീ

അവൾ ഒന്നു കുതറിയെങ്കിലും, ,കണ്ണൻ്റെ ശബ്ദം കേട്ട് അവൾ നല്ല കുട്ടിയായി

അവളെ കുറച്ച് മാറ്റി, ബാൽക്കണിയിൽ കൊണ്ടിരുത്തി, വായ മൂടിയ കൈ മാറ്റി

പേടിപ്പിച്ചല്ലോ, നിങ്ങള്, നിങ്ങൾ എന്താ എന്നെ തട്ടികൊണ്ടു പോകുന്ന പോലെ ചെയ്തത്

ഇഷ്ടം ഉണ്ടായിട്ട്

നീ അവിടെ എന്തു ചെയ്യുകയായിരുന്നു

അത്, പിന്നെ,…

ഒളിഞ്ഞിരുന്നു സീൻ പിടിക്കേരുന്നോ മോള്

അയ്യേ,… അങ്ങനെ… അല്ല…. അവൻ പ്രോപ്പോസ് ചെയ്യുന്നുണ്ടോ എന്നറിയാൻ നോക്കിയതാ

എന്നാൽ അവര് പ്രോപ്പോസ് ചെയ്യട്ടെ, കുറച്ച് നേരം ആയി ഞാൻ എൻ്റെ പെണ്ണിനെ കണ്ടിട്ട്, അതുകൊണ്ട്, കണ്ണേട്ടനെ മോൾ ഒന്നു സ്നേഹിക്ക്

അയ്യേ, ഞാനെങ്ങും, ഇല്ല, ആരെങ്കിലും വരും

ആരും വരില്ല, എല്ലാവരും താഴെയാണ്

അവളുടെ മുഖത്തേക്ക് പാറി വീഴുന്ന മുടിയിഴകൾ ചെവിക്ക് പിന്നിലേക്ക്, തിരുകി വച്ചു

അവളുടെ നെറ്റിയിൽ ചുംബിച്ചു.പിന്നെ ആ ചുണ്ടുകൾ ഊർന്നിറങ്ങി, കൺപോളകളിലും, മൂക്കിൻ തുമ്പിലും, ഇരു കവിളിലും ഒഴുകി നടന്നു

അനു അവൻ്റെ ഷർട്ടിൽ പിടിമുറുക്കി, അവൻ്റെ ചുണ്ടുകൾ അതിൻ്റെ ഇണയെ കണ്ടു, നൊടിയിടയിൽ അവൻ്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളുമായി കൊരുത്തു ചുംബന തലങ്ങൾ മാറി, ഇരു നാവുകളും ബന്ധിക്കപ്പെട്ടു , രണ്ടും പേരും അതിൽഅലിഞ്ഞു

അവൾ ഒന്നു പിടഞ്ഞപ്പോൾ അവൻ അകന്നു മാറി

എൻ്റെ വാകപെണ്ണേ

വെള്ളം ചേർക്കാതെ ഒറ്റ വലിക്ക് കുടിച്ച നാടൻ വാറ്റാണ് നിൻ്റെ ചുംബനം

ആദ്യം നെഞ്ചിലൊരു ആളൽ പിന്നെയോ കൊടും ലഹരി

(കാത്തിരിക്കണേ )

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

Next പാർട്ടിൽ ജിതിടെ പ്രോപ്പോസിങ്ങ് അറിയാം,

കമൻ്റ പ്ലീസ്,

നിറയെ ഇഷ്ടം❤️

ചക്കര മണി സ്…

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *