വാക പൂത്ത വഴിയേ 68

Uncategorized

രചന: നക്ഷത്ര തുമ്പി

കണ്ണന്റെ ബർത്ത് ഡേ സെലിബ്രേഷൻ കാരണം എല്ലാവരും വീട്ടിൽ എത്തിയിരുന്നു

കണ്ണന് ഒരു സർപ്രൈസ് ഒരുക്കി വിച്ചും, അനുവും കേക്ക് സെറ്റ് ചെയ്തു റൂം മൊത്തം അലങ്കരിച്ചിരുന്നു

കണ്ണനെ കൂട്ടി രാവിലെ തന്നെ അനു അമ്പലത്തിൽ പോയത് കൊണ്ട് സെലിബ്രേഷന്റെ കാര്യം ഒന്നും അവൻ അറിഞ്ഞില്ല

വീട്ടിൽ വന്നു കേറിയപ്പോൾ വീട് നിറച്ചും ആളുകളെ കൊണ്ട് നിറഞ്ഞു

കണ്ണൻ അത് കണ്ടു അമ്പരന്നു

എങ്ങനെ ഉണ്ട് സർപ്രൈസ്….. അനു കൊള്ളാം…

വാ ഏട്ടാ കേക്ക് മുറിക്കാം….. വിച്ചു

കണ്ണൻ കേക്ക് മുറിച്ചു ആദ്യത്തെ പീസ് കേക്ക് അനു നു തന്നെ കൊടുത്തു

അല്ലെങ്കിൽ അടക്കാകുരുവി പിണങ്ങിയാലോ എന്നു കരുതി

എല്ലാവരും കണ്ണന് ഗിഫ്റ്റ് കൊടുത്തു ഇതിന്റെ മാസ്റ്റർ പ്ലാൻ ആരാണ്…. കണ്ണൻ

അനു തന്നെ ആണ്, ഞാൻ കൂടെ നിന്നെന്നെ ഉള്ളു…. വിച്ചു

ഡാ കാലുവാരി…., നീ അല്ലേടാ കണ്ണേട്ടന്റെ ബർത്ത് ഡേ ആണെന്ന് പറഞ്ഞത്, സെലിബ്രേറ്റ് ചെയ്യാം, ഏട്ടൻ ഇതുവരെ സെലിബ്രേറ്റ് ചെയ്യാറില്ലന്നൊക്ക……അനു

അത് ഞാൻ ചുമ്മാ പറഞ്ഞതാ, നീ അത് കാര്യത്തിൽ എടുക്കുമെന്ന് ഞാൻ അറിഞ്ഞോ….. വിച്ചു

ഓ തുടങ്ങി 2ഉം, ഇനി ഇതിന്റെ പേരിൽ അടി ഇടണ്ട 2ഉം

കണ്ണേട്ടൻ പറഞ്ഞത് കൊണ്ട് ഞാൻ ക്ഷമിച്ചിരിക്കുന്നു …..അനു

ങേ…. വിച്ചു

കുറച്ചു കഴിഞ്ഞു, ആലോഖ് ഉം, അമ്മയും, അഭിയും, ആമിയും, രമയും വന്നു

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀രമ ആദ്യമായാണ് അനുവിനെ കാണുന്നത്

മോൾക്ക് എന്നോട് ദേഷ്യം ഉണ്ടോ…. രമ

എന്തിനു

ചേട്ടന്റെ കൂടെ ചേർന്ന് മോളെ ദ്രോഹിക്കാൻ കൂട്ടു നിന്നില്ലേ

യെ അതൊക്ക സാരമില്ല, ആൻ്റി അറിയാതെ അല്ലേ, ഞാൻ അതൊക്കെ മറന്നു

അവർ അവളെ കെട്ടിപിടിച്ചു തലയിൽ തലോടി

സുമയോടും, രമ ക്ഷമ പറഞ്ഞു

എല്ലാവരും അവരവരുടെ വഴക്ക് പറഞ്ഞു അവസാനിപ്പിച്ചു

വഴക്കും പിണക്കവും വെച്ചിട്ട് ജീവിതാവസാനം വരെ ജീവിക്കാൻ സാധിക്കില്ലല്ലോ

എല്ലാവരും സന്തോഷത്തിൽ ആണ്

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

അതേ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്….. കണ്ണൻ

എന്താടാ… അഖി’ ‘ ഒരു സർപ്രൈസ് ആണ്

പറയടാ….. അഭി

അനുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു

കണ്ണൻ അനുവിനെ ചേർത്തു പിടിച്ചു, ഞങ്ങളുടെ ഇടയിലേക്ക് പുതിയ ഒരു അതിഥി വരാൻ പോകുന്നു ഒരു കുഞ്ഞി കുരുവി

സത്യമാണോ…. അരുന്ധതി

മ്മ്, സത്യം ആണമ്മേ

അനുവിന്റെ കണ്ണുകൾ നിറഞ്ഞു എല്ലാവർക്കും അത് കേട്ടു സന്തോഷം ആയി എല്ലാവരും അനുവിനെ വന്നു പൊതിഞ്ഞു സ്നേഹപ്രകടങ്ങൾ കൊണ്ട് വീർപ്പുമുട്ടിച്ചു അരുന്ധതിയുടേം, സുമയുടേം, മായയുടേം കണ്ണുകൾ നിറഞ്ഞിരുന്നു

3അമ്മ മാരുടെ സ്നേഹം അനുഭവിക്കാൻ പറ്റിയ അനുവിനു താൻ ഈ ലോകത്തിൽ ഏറ്റവും ഭാഗ്യവതി ആണെന്ന് തോന്നി

ഏട്ടൻ പറഞ്ഞത് കേട്ടിട്ട് അമ്മയും അച്ഛനും അധികം ഞെട്ടില്ലലോ…. വിച്ചു

എനിക്ക് ഡൌട്ട് തോന്നിയപ്പോൾ ഞാൻ ആദ്യം മായമ്മനോടാ പറഞ്ഞെ….. അനു

ഞാൻ അത് അച്ഛനോട് അറിഞ്ഞപ്പോൾ തന്നെ പറഞ്ഞിരുന്നു….. മായ

ഓ അപ്പൊ ഞാൻ ആണല്ലേ ഈ വീട്ടിലെ പുറമ്പോക്ക്, എന്നോട് ആരും പറഞ്ഞില്ല, ഡി അനു നിനക്ക് എങ്കിലും പറയാരുന്നില്ലേ ഞാൻ ഒരു ചെറിയച്ഛൻ ആകാൻ പോകേണെന്നു,

എനിക്ക് ഇപ്പൊ അറിയണം എന്നെ വെല്ലോടത്തും നിന്നും വാങ്ങിയതാണോ

അതേ, ഇവിടെ പണ്ടൊരു ബംഗാളി പണിക്കു വരുമായിരുന്നു അയാളുടെ കയ്യിൽ നിന്നും വാങ്ങിയതാ നിന്നെ, അയാൾ നിന്നെ വളർത്താൻ ഏല്പിച്ചതാ ഞങ്ങളുടെ കയ്യിൽ, അയാൾ വരേണങ്കിൽ നിന്നെ കൊടുക്കണം …… വിശ്വ

അച്ഛാ…

പിന്നെ ഞാൻ ഇപ്പൊ പോകും നോക്കി ഇരുന്നോ കള്ള കിളവ… വിച്ചു

അതും പറഞ്ഞു വിച്ചു റൂമിലേക്ക്‌ പോയി

അവനു വിഷമം ആയി കാണില്ലേ……. അരുന്ധതി

വീട്ടിൽ ഏറ്റവും കൂടുതൽ തൊലിക്കട്ടി ഉള്ളത് അവനും, അനുവിനും ആണ്…..കണ്ണൻ

അനു അത് കേട്ടു കണ്ണനെ കൂർപ്പിച്ചു നോക്കി

തനിക്ക് ഞാൻ വെച്ചിട്ടുണ്ടടോ കടുവേ (അനു ആത്മ )

കണ്ണൻ അതു കണ്ടു പുഞ്ചിരിച്ചു

അവനു എന്തു വിഷമം ഇപ്പൊ തന്നെ വരും എന്തെങ്കിലും പറഞ്ഞു കൊണ്ട്…. മായ

പറഞ്ഞു തീരലും, വിച്ചു വരലും ഒരുമിച്ചായിരുന്നു

കയ്യിൽ ഒരു ബൗളിൽ ഐസ്ക്രീം ഉണ്ട്

ഡി അനു നിനക്ക് ഐസ് ക്രീം വേണോ

ആ കൊണ്ടുവാ

ചേച്ചിക്ക് മാത്രം ഉള്ളോ ഐസ്ക്രീം… ആമി

അവൾക്കല്ല, വരാൻ പോകുന്ന ഞങ്ങളുടെ ജൂനിയറിന് ആണ് വീട്ടിൽ എന്നെ സപ്പോർട്ട് ചെയ്യാൻ വരാൻ പോകുന്ന ജൂനിയർ ഉണ്ടാവൊള്ളൂ എന്നാണ് എന്റെ ഒരു പ്രതീക്ഷ…. വിച്ചു

ഉവ്വ നോക്കി ഇരുന്നോ, കാണാം….. മീനു

പോടി ഡി നിന്റെ സ്വഭാവം ആയാൽ മതി അനു വാവക്ക്

അതു എന്താടാ… മായ

ആ കടുവടെ സ്വഭാവം എങ്ങാനും ആണെങ്കിൽ പിന്നെ നോക്കെ വേണ്ട എന്നെ സപ്പോർട്ട് ചെയ്യില്ല

ഡാ.. കണ്ണൻ

ഞാൻ ഒരു സത്യം പറഞ്ഞതാണ് ഹേ

. അവരുടെ സംസാരം കേട്ടു എല്ലാവരും ചിരിച്ചു

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀വീട്ടിൽ എല്ലാവരും അനുവിനെ പരിചരിക്കുന്ന തിരക്കിലാണ്,

ഭക്ഷണം വാരികൊടുക്കാനും മറ്റും 3അമ്മമാരും മത്സരം

ചുറ്റും ആളുകളും, അനുവിനെ ഒന്നു ഒറ്റയ്ക്ക് കിട്ടാതെ വിഷമത്തിൽ ആണ് കണ്ണനും

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

അമ്മേ അതാണ് ഹണി

രമ ഹണി യെ കണ്ടു ചിരിച്ചു

അഭി പറഞ്ഞു മോളെ കുറിച്ച് അറിയാം ഞങ്ങൾ വരുന്നുണ്ട് മോളെ അഭിക്കു വേണ്ടി ചോദിക്കാൻ വീട്ടുകാർ സമ്മതിക്കും എന്നാണ് എന്റെ വിശ്വാസം

ഹണി അതു കേട്ടു തലയാട്ടി അഭി ചിരിയോടെ നോക്കി നിന്നു

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

ആലോഖ്

എന്താടി ചേച്ചി,

ഡാ മാമന്റെ കാര്യം ഒന്നും പറഞ്ഞില്ലല്ലോ

മാമന്റെ കാര്യം ഒക്കെ സെറ്റ് ആയി…. ആലോഖ്

എങ്ങനെ….അനു

അതൊക്ക ആയി അനു,

പക്ഷെ നീ പിന്നീട് അറിഞ്ഞാൽ മതി, നിൻറെ ഇപ്പോഴത്തെ സന്തോഷം കളയണ്ട , പിന്നീട് എല്ലാം കണ്ണൻ പറഞ്ഞു തരും…. അഭി

മ്മ് ഞങ്ങൾ ഇപ്പൊ തറവാട്ടിലാ

ആണോ

മ്മ്, നിങ്ങൾ 2പേരും വരണം അങ്ങോട്ടേക്ക്….. അരുന്ധതി

മ്മ്, വരാം

എല്ലാവരും യാത്ര പറഞ്ഞു ഇറങ്ങി, അടുത്ത ഒരു കൂടി ചേരലിനായി വീണ്ടും ഒരു വേർപിരിയൽ കൂടി

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

ഓടി നടന്ന പെണ്ണൊന്നു ഒതുങ്ങി നടന്നത് ഉള്ളിൽ ഒരാൾ കൂടെ ഉണ്ടെന്നറിഞ്ഞതിൽ പിന്നെ ആയിരുന്നു

വീട്ടുകാരുടെ സ്നേഹലാളനങ്ങളിൽ അനുവിന്റെ ഗർഭകാലം പോയെകൊണ്ടിരുന്നു

ചെറിയ ഷീണം ഒഴിച്ച് വേറെ കുഴപ്പം ഇല്ലാതിരുന്നത് കൊണ്ട് അനു കോളേജിൽ പോയിരുന്നു

മായമ്മയുടെ കൊഞ്ചിക്കലും, അച്ഛന്റെ സ്നേഹത്തിലും അനു ഹാപ്പി ആയിരുന്നു

2ദിവസം കൂടുമ്പോൾ അരുന്ധതിയും, സുമയും അനുവിന് ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി അനുവിനെ കാണാൻ വരുന്നത് പതിവാക്കി

അതു പോലെ അവളെ കാണാൻ ആലോഖും, ആമിയും, അഭിയും വരുന്നതും പതിവാണ്

ഹണി ഉള്ള ദിവസങ്ങളിലെ അഭി വരാത്തൊള്ളൂ

അഭി ഹണിടെ വീട്ടിൽ ചെന്നു, അവളെ കല്യാണം ആലോചിച്ചു, അവർക്കു സമ്മതകുറവ് ഒന്നും ഉണ്ടായില്ല ക്ലാസ്സ്‌ കഴിഞ്ഞു നടത്താം എന്നു തീരുമാനിച്ചു

അങ്ങനെ അവരുടെ മാവും പൂത്തു

അവളുടെ ഫ്രണ്ട്‌സ് പിന്നെ അവളുടെ കൂടെ തന്നെ ഉണ്ട് ഏതു നേരവും

വിച്ചും, മീനും പിന്നെ അനുവിന്റെ ഇടവും വലവും ഉണ്ട്,

അനുവിനെ ഭക്ഷണം കഴിക്കുന്നതിൽ സഹായിക്കൽ ആണ് മീനുന്റെ മെയിൻ ഹോബി

ക്ലാസ്സിന്റെ കാര്യത്തിൽ നോട്ട് എഴുതലും, പ്രൊജക്റ്റ്‌, സെമിനാർ അങ്ങനെ എല്ലാ വർക്കും കണ്ണന്റെ തലയിൽ ആണ്

കണ്ണൻ എന്തെങ്കിലും പറഞ്ഞാൽ നിങ്ങൾ കാരണം അല്ലേ ഞാൻ ഇങ്ങനെ ഇരിക്കേണ്ടി വന്നത് എന്ന അനുവിന്റെ സംസാരത്തിൽ കണ്ണന്റെ വാ അടയും

എന്തൊക്കെ പറഞ്ഞാലും ചെറു ചിരിയോടെ അവൻ അവൾക്കു വേണ്ടി എല്ലാ വർക്കും ചെയ്തു കൊടുക്കും

വാക പെണ്ണിന് അല്ലാതെ വേറേ ആർക്കാണ്, അവൻ ചെയ്തു കൊടുക്കുക

ഇന്നിലെ ഞാൻ ഇന്നലെകളേക്കാൾ ഒരു പാട് മാറിയിരിക്കുന്നു…. മാറ്റിയത് നീയാണ് -… മാറ്റപ്പെട്ടത് ഞാനും…. ഒന്നിന് മാത്രം ഒരേ ഭാവം എന്റെ മനസ്സിലെ വാക പൂവിന്റെ ഗന്ധത്തിന് മാത്രം അന്നും ഇന്നും ഒരേ ഗന്ധം കാരണം അത് നിന്റെ മനസ്സിൽ നിന്നും ഞാൻ ഉൾക്കൊണ്ടതല്ലേ….?

എൻ്റെ മാത്രം വാകപെണ്ണിൽ നിന്നും

വായിക്കുന്ന എല്ലാ കൂട്ടുകാരും ഒന്ന് ലൈക്ക് ചെയ്ത് കമന്റ് ഇടമോ… (കാത്തിരിക്കണേ )

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *