വാക പൂത്ത വഴിയേ – 69

Uncategorized

രചന: നക്ഷത്ര തുമ്പി

കണ്ണേട്ടാ

എന്താടാ

കണ്ണേട്ടന് ആൺകുട്ടി വേണോ, പെൺകുട്ടി വേണോ

ആരായാലും കുഴപ്പം ഇല്ല ഹെൽത്തി ബേബി ആയാൽ മതി

എന്നാലും, ഒരു ആഗ്രഹം ഉണ്ടാവില്ലേ

കണ്ണൻ ചിരിച്ചു,

ആണായാലും, പെണ്ണായാലും നമ്മുടെ ജീവന്റെ അംശം അല്ലേ, നമ്മൾ 2പേരും ജീവന് തുല്യം സ്നേഹിക്കില്ലേ, പിന്നെ എന്താ

മ്മ്

പിന്നെ നിന്റെ സ്വഭാവം ആകാതിരുന്നാൽ മതി അത്രേ ഉള്ളു എനിക്ക്, നിന്നെ തന്നെ എനിക്ക് സഹിക്കാൻ പറ്റുന്നില്ല

അയ്യോടാ പിന്നെ നിങ്ങളുടെ കടുവ സ്വഭാവം കിട്ടും കൊച്ചിന് നോക്കി ഇരുന്നോ

എന്താടി എന്റെ സ്വഭാവത്തിന് ഒരു കുറവ്

കുറവോ എല്ലാം കൂടുതലാ നിങ്ങൾക്ക് ദേഷ്യം, ബഹളം, എല്ലാം

ആണോ, നന്നായി സഹിച്ചോ നീ അപ്പൊ എന്റെ സ്നേഹവും, പ്രണയവുമോ നിന്നോടുള്ള

അതും കൂടുതൽ അല്ലേ, അതു എന്താ നീ പറയാത്തെ

കണ്ണൻ പുരികം പൊക്കി

അതു ശരിയാ, നിങ്ങളുടെ സ്നേഹവും പ്രണയവും ഞാൻ താങ്ങുന്നില്ല കടുവേ

കണ്ണന് ചിരി വന്നു,

ഇതൊക്കെ എന്തു മോൾ എന്റെ സ്നേഹവും, പ്രണയവും കാണാൻ ഇരിക്കുന്നതെ ഉള്ളു

കുഞ്ഞി കുരുവി ഒന്നു വരട്ടെ

അനുവിന്റെ ചുണ്ടിൽ പുഞ്ചിരി മിന്നി മാഞ്ഞു

നിനക്ക് ആൺകുട്ടിയെ ആണോ പെൺകുട്ടിയെ ആണോ വേണ്ടേ

പെൺകുട്ടി മതി എനിക്ക്

അത്രക്ക് ഇഷ്ടമാണോ

അതേ അത്രയ്ക്ക് ഇഷ്ടമാണ് മായമ്മക്കും അച്ഛനും

എന്താ

മായാമ്മക്കു പെൺകുട്ടികളെ ഭയങ്കര ഇഷ്ടം ആയിരുന്നു പക്ഷെ ജനിച്ചതോ 2 ആണ്മക്കൾ അതുകൊണ്ടാണ് ഞാൻ വന്നപ്പോൾ ഇത്ര സ്നേഹം എന്നോട്

നമുക്ക് പെൺകുട്ടി ആവാൻ അമ്മ ആഗ്രഹിക്കുന്നുണ്ടാവും അതു കൊണ്ട് ഞാനും പെൺകുട്ടി ആവാൻ ആഗ്രഹിക്കും

വാവ വരുമ്പോൾ അമ്മ ടെ കയ്യിൽ ഏല്പിക്കും, അമ്മ വളർത്തട്ടെ, കണ്ണെഴുതി പൊട്ടൊക്കെ കുത്തി സുന്ദരി ആക്കി നടത്തട്ടെ 2 ആണ്മക്കളുടെ സ്വഭാവം പോലെ നമ്മുടെ വാവയും നല്ല സ്വഭാവത്തിൽ വളരട്ടെ അച്ഛമ്മയുടേം, അച്ഛച്ഛന്റെയും സ്നേഹത്തിൽ

അതൊക്ക ഒക്കെ അപ്പൊ നീ എവിടെ പോകുന്നു

നമുക്ക് അതൊക്കെ നോക്കി കണ്ടു ഇങ്ങനെ പ്രണയിച്ചു കൊണ്ടിരിക്കാം

അവൾ അവന്റെ തോളിലേക്ക് ചാഞ്ഞു

ഒരു കാര്യം മറന്നു

ഇനി എന്താ

വാവനെ അമ്മ നോക്കും, അപ്പോ M B A

ഡിഗ്രി കഴിയട്ടെ കടുവേ ഞാൻ എന്തായാലും MBA ചെയ്യും

, വാക്കു പറഞ്ഞാൽ വാക്കാണ്

എന്നാ നിനക്ക് കൊള്ളാം,

ഡെലിവറി കഴിഞ്ഞാൽ പഠിക്കാൻ പോകാൻ പറ്റില്ല എന്നെങ്ങാനും പറഞ്ഞാൽ അപ്പൊ അറിയാം

ഞാൻ നിന്നോട് ദേഷ്യപ്പെടില്ല എന്നു വിചാരിക്കരുത് കേട്ടോടി അടക്കാകുരുവി

അയ്യോടാ ദേഷ്യപെടാത്തോരാള്, ഇപ്പോ അല്ലെടോ കടുവേ താൻ എന്നോട് ദേഷ്യപ്പെടാത്തെ, കല്യാണം കഴിഞ്ഞപ്പോൾ എന്തായിരുന്നു

അതു അന്ന് എനിക്ക് നിന്നോട് ദേഷ്യം ആയിട്ടല്ലേ, ഇപ്പൊ അങ്ങനെ ആണോ

, നീ എന്റെ ജീവൻ അല്ലേ,

നീ അല്ലേ എന്നോട് ദേഷ്യപ്പെടുന്നത് മൊത്തം പാവം ഞാൻ

ഉവ്വ മതി, അധികം സുഖിപ്പിക്കണ്ട,

കണ്ണൻ അനുവിനെ ചേർത്തു നിർത്തി നെറ്റിയിൽ ചുംബിച്ചു

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀അജുവിന്റെയും, മേഘയുടേം മാര്യേജ് ആണിന്നു

എല്ലാം നേരത്തെ എത്തിട്ടുണ്ട്

അനുവും, കണ്ണനും പള്ളിയിലേക്ക് ആണ് ചെന്നത്

പള്ളിയിൽ ചടങ്ങുകൾ എല്ലാം നല്ല രീതിയിൽ തന്നെ നടന്നു

അജു ചേട്ടായി മേഘ നെ മിന്നു കെട്ടി കൂടെ കൂട്ടി

ഇനിയുള്ള ജീവിത യാത്രയിൽ അവരിരുവരും ഒരുമിച്ചണ്

ചെക്കന്റെ പെങ്ങളായി അടിച്ചുപൊളിച്ചു നടക്കേണ് അന്നമ്മ

ഇടയ്ക്കിടയ്ക്ക് വന്നു അനുനോട് വിശേഷം ചോദിക്കുന്നുമുണ്ട്

എല്ലാടത്തും കപ്പിൾസിനെ കൊണ്ട് നിറഞ്ഞു നിൽക്കേണ്

ഹണി, അഭിയേട്ടനും ഒരു ഭാഗത്തു,

ജാനും ജിതി ഒരിടത്തു

, ആമി ആലോഖ് വേറൊരിടത്തു

, വിച്ചു, മീനു സെൽഫി എടുത്തു നടക്കുന്നു

ഇനി സെൽഫി എടുക്കാൻ മൊബൈലിൽ സ്പേസ് ഉണ്ടോ ആവോ

അഖിയും, മീരയും അവരുടെ ലോകത്താണ്

അജുവും, മേഘയും, അതിഥികളെ നോക്കി ചിരിച്ചും, നിന്നു കാലു കഴച്ചും മതിയായി

വെറുത്തു പോയി കല്യാണം പോലും എന്നാ രീതിയിൽ നിൽക്കേണ്, പാവം മിഥു ഒറ്റക്ക് ഓടി നടന്നു ആങ്ങളുടെ അവകാശം കാണിക്കുന്നുണ്ട്

അനുവിന് ഷീണം കാരണം കസേരയിൽ ഇരുത്തിയെക്കെണ് കൂടെ, കണ്ണനും ഉണ്ട്

കുറച്ചു നേരം ഇരുന്നു കഴിഞ്ഞപ്പോൾ അനു നടക്കാൻ എഴുന്നേറ്റു

അനുവും കണ്ണനും നടക്കുമ്പോഴാണ് ഒരു പെണ്ണ് കണ്ണനെ തന്നെ നോക്കി നിൽക്കുന്നത് അനു കണ്ടത്

അനു കണ്ണനെ കൂർപ്പിച്ചു നോക്കി

എന്താടി നോക്കി പേടിപ്പിക്കുന്നെ

ഡോ കടുവേ തന്നെ നോക്കി ഒരു പെണ്ണ് നിൽക്കുന്ന കണ്ടോ

അയ്യോ ഞാൻ കണ്ടില്ലല്ലോ എവിടെ

എന്താ ഒരു ശുഷ്‌കാന്തി,

അതു പിന്നെ സൗന്ദര്യം ഉള്ളവരെ കണ്ടാൽ ആരായാലും നോക്കും അതു കണ്ടിട്ട് അസൂയ പെട്ടിട്ട് കാര്യം ഇല്ല

അയ്യോ എനിക്ക് അസൂയ ഒന്നും ഇല്ലേ,

എന്നു വിചാരിച്ചു ആ സൗന്ദര്യദാമാത്തിന്റെ പുറകെ എങ്ങാനും പോയാൽ നിങ്ങളുടെ മുട്ട് കാലു തല്ലി ഒടിക്കും

ആ ……

എന്താ അനു എന്തു പറ്റി

അതു പിന്നെ വാവ അനങ്ങി, കണ്ണുകൾ നിറഞ്ഞിരുന്നു അവളുടെ

കണ്ണേട്ടനെ ചീത്ത പറഞ്ഞപോഴാ അനങ്ങിയത്

അവൾ കണ്ണന്റെ കയ്യ് അവളുടെ വയറിൽ വെച്ചു

വിളിച്ചു നോക്ക് കണ്ണേട്ടാ വാവനെ

വാവേ, ചക്കരെ, പപ്പ ആണെടാ

കണ്ണന്റെ ശബ്ദം ഇടറിയിരുന്നു

കണ്ണൻ്റെ ശബ്ദം കേൾക്കുമ്പോൾ കുഞ്ഞു വീണ്ടും അനങ്ങി

കണ്ണന്റെ കണ്ണുകൾ നിറഞ്ഞിരുന്നു

കുഞ്ഞു അനങ്ങിയത് അറിഞ്ഞു എല്ലാം ചുറ്റും കൂടി കുഞ്ഞിന്റെ അനക്കം അറിയാൻ,

വാവയോടു സംസാരിച്ചു എല്ലാം അവളുടെ ചുറ്റും ഉണ്ട്,

ആ കൂട്ടത്തിൽ കല്യാണപെണ്ണും എല്ലാവരും കളിച്ചു ചിരിച്ചു ആ സായാഹ്നം മനോഹരമാക്കി

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

മായടെ മടിയിൽ കിടക്കുകയാണ്, അനു എടി ചേച്ചി വാവക്ക് പേര് കണ്ടു വെച്ചോ….. ആലോഖ്

ഞാൻ വേണോങ്കിൽ പേര് പറഞ്ഞു തരാട്ടോ… വിച്ചു

നീ സെലക്ട്‌ ചെയ്യണ്ട അനുമോളും , കണ്ണനും സെലക്ട്‌ ചെയ്തോളും….മായ

പേരൊക്കെ സെലക്ട്‌ ചെയ്തിട്ടുണ്ട് ഞങ്ങൾ പെൺകുട്ടി ആണെങ്കിൽ അനു പേരിടും ആൺകുട്ടി ആണെങ്കിൽ ഞാനും….കണ്ണൻ

എന്നാ ആ പേര് ഞങ്ങളോട് കൂടെ പറഞ്ഞെ….. ആലോഖ്

അയ്യോടാ അതൊക്ക ഇടുമ്പോൾ അറിഞ്ഞാൽ മതി…. അനു

ഏതൊക്കെ പേരാണെന്നു നിങ്ങൾ പരസ്പരം പറഞ്ഞിട്ടുണ്ടോ….. മീനു

ഇല്ല, വാവ വന്നിട്ടേ ഞങ്ങൾ പരസ്പരം പേര് പറയു അല്ലേ കണ്ണേട്ടാ

അതേ

ഇനി ഞങ്ങൾ എന്തു പറയാനാ… വിച്ചു

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀6 മാസം ആയപ്പോൾ യാത്ര ചെയ്യാൻ ബുദ്ദിമുട്ടു കാരണം അനു കോളേജിൽ പോക്ക് നിർത്തി

വീട്ടിൽ ഇരുന്നു പഠിച്ചു തുടങ്ങി

ഇനി എക്സാമിനു കോളേജിൽ പോയ മതി എന്നു തീരുമാനിച്ചു

7 മാസത്തിലെ ചടങ്ങിനു വീട്ടിലേക്കു കൊണ്ടുപോകാൻ സുമ അമ്മക്കും, അരുന്ധതിക്കും ആഗ്രഹം ഉണ്ടായിരുന്നു,

പക്ഷെ കണ്ണനു അവളെ വിടാൻ താല്പര്യം ഇല്ലാത്ത കൊണ്ട് ചടങ്ങ് മാത്രം നടത്തി

ദിവസവും 3 അമ്മമാരുടെ പരിചരണത്തിൽ അനുവും

ശരിക്കും ഗർഭകാലം എന്നു പറഞ്ഞാൽ ഒരു രാജയോഗം തന്നെയാണ് എന്ന ചിന്തയിൽ അനുവും

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

കണ്ണേട്ടാ

എന്താടാ

മാമന് എന്തു പറ്റിയതാ, തളർന്നു പോയി എന്നു കേട്ടല്ലോ

ആരു പറഞ്ഞു

രമ ആന്റി വന്നപ്പോൾ മായമ്മനോട് പറയുന്ന കേട്ടതാ

കേട്ടത് സത്യമാ, നിന്നോട് പറയാതിരുന്നതാ

അതു എന്താ

നീ വെറുതെ ടെൻഷൻ ആവില്ലേ

എന്താ ശരിക്കും പറ്റിയത്

സ്ട്രോക്ക് വന്നെന്ന അഭി പറഞ്ഞത്, ശരീരം മൊത്തം തളർന്നു, കിടന്നാകിടപ്പില, സംസാരിക്കാനും പറ്റില്ല

ആണോ,

രമ ആന്റി ഉള്ളത് കൊണ്ട് നോക്കും അല്ലായിരുന്നെങ്കിലോ

, രമ ആന്റിനെ വീട്ടിൽ നിന്നും പുറത്താക്കിയ ആളാണ്

, ഇപ്പൊ ആന്റിടെ ആവശ്യം വേണ്ടി വന്നില്ലേ

അതേ എനിക്ക് ഒന്നു പോകണം എന്നുണ്ട് കണ്ണേട്ടാ

ഡെലിവറി കഴിയട്ടെ എന്നിട്ട് കൊണ്ട് പോകാം

മ്മ്

കർമ്മ ഫലം അനുഭവിച്ചേ തീരു എന്നല്ലേ

അതേ കണ്ണേട്ടാ കർമ്മ ഫലം നിങ്ങളൊക്കെ കൂടി അനുഭവിപ്പിച്ചതാണോ

അനു പുരികം പൊക്കി

കണ്ണന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു

മനസിലായല്ലേ

എനിക്ക് ആ ചിരി കണ്ടപ്പോൾ തോന്നി, കാര്യങ്ങൾ വള്ളി പുള്ളി തെറ്റാതെ പറഞ്ഞെ

അതൊക്കെ എന്റെ കുഞ്ഞി കുരുവി വന്നു കഴിഞ്ഞിട്ട് പറയാട്ടോ

മ്മ്

ഡെലിവറി ഡേറ്റ് പറഞ്ഞു

മ്മ്

പക്ഷെ അതിനു 2 ദിവസം മുൻപ് കുഞ്ഞി കുരുവി വന്നാൽ ഇരട്ടി സന്തോഷം.

അതു എന്താ വാക പെണ്ണെ

അന്ന് നമ്മുടെ വെഡിങ് ആനിവേഴ്സറി അല്ലേ കണ്ണേട്ടാ

വെഡിങ് ആനിവേഴ്സറി ഗിഫ്റ്റ് ആയിട്ടു കുഞ്ഞി കുരുവിയെ കിട്ടിയാൽ അടിപൊളി ആയിരിക്കും

അടുത്ത വർഷം കുഞ്ഞി കുരുവിടെ ബർത്ത് ഡേയും, നമ്മുടെ വെഡിങ് ആനിവേഴ്സറി നമുക്ക് ഒരുമിച്ചു ആഘോഷിക്കാം എങ്ങനെ ഉണ്ട്

എന്റെ പെണ്ണെ നീ എന്തൊക്കെയാ പ്ലാൻ ചെയ്തു വെച്ചേക്കുന്നേ

അനു കണ്ണടച്ച് കാണിച്ചവനെ അവനു അതു കാണെ അവളോട് വാത്സല്യം തോന്നി

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

ഹോസ്പിറ്റലിലെ ഓപ്പറേഷൻ തീയേറ്ററിന് മുൻപിൽ അക്ഷമനായി നിൽക്കുകയാണ് കണ്ണൻ

കണ്ണുകളിൽ നീർതിളക്കം കാണാം

കുറച്ചു മുൻപ് വയറു വേദന എടുത്ത കരഞ്ഞ അനുവിനെ ഹോസ്പിറ്റലിൽ എത്തിച്ചത് എങ്ങനെ എന്നു അറിയില്ല

, അവളുടെ കരച്ചിൽ കണ്ടു തന്റെ സങ്കടം പിടിച്ചു നിർത്താൻ ആയില്ല,

അവളുടെ കൈകളിൽ മുറുകെ പിടിച്ചപ്പോഴും

, അവൾ തന്നെ സമധാനിപ്പിക്കെരുന്നു,

അല്ലെങ്കിലും തന്നെക്കാൾ മനസിന്‌ കട്ടി ഉള്ളതവൾക്കാണ്

സങ്കടങ്ങൾ പിടിച്ചു നിർത്താനുള്ള കഴിവും

അവളുടെ കാര്യത്തിൽ തന്റെ മനസ് വളരെ നേർത്തതാണ്

ഹോസ്പിറ്റലിലേക്കുള്ള യാത്രയിൽ അവളാകെ പറഞ്ഞത്

കുഞ്ഞി കുരുവി പെൺകുട്ടി ആണെങ്കിൽ അവൾ സെലക്ട്‌ ചെയ്തു വെച്ചേക്കുന്ന പേര് മാത്രം ആണ്

അനുവിനെ ഡെലിവറിക്കു, കയറ്റിയത് അറിഞ്ഞു വീട്ടുകാര് എല്ലാം ഹോസ്പിറ്റലിൽ ഉണ്ട്

തന്നെ സമാധാനിപ്പിച്ചു കൂട്ടുകാരും

അവളോടൊത്തു കഴിഞ്ഞിട്ടുള്ള ഓരോ നിമിഷവും മനസ്സിൽ കാണുകയായിരുന്നു കണ്ണൻ

അനന്യ യുടെ ആരാണ് ഉള്ളത്

നഴ്സന്റെ വിളി കേട്ടു ഓർമയിൽ നിന്നും പുറത്തു കടന്നു കണ്ണൻ

ഓടി വാതിലിൻ്റെ അടുത്ത് എത്തി

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

അനന്യ പ്രസവിച്ചു പെൺകുട്ടിയാണ്

ആ വാക്കുകൾ മാത്രം കാതുകളിൽ അലയടിച്ചു

വെള്ള ടർക്കിയിൽ പൊതിഞ്ഞ ആ കുഞ്ഞു കുരുവിയെ കൈകളിൽ വാങ്ങിക്കുമ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നു കണ്ണൻ്റെ

നിഷ്കളങ്ക മുഖത്തോടെ തന്നെ നോക്കി കിടക്കുന്നു, കുഞ്ഞി കുരുവി

കണ്ണൻ നെറ്റിയിൽ ചുണ്ടു ചേർത്തു

എന്നും ആദ്യത്തെ കുഞ്ഞ് ഒറ്റയ്ക്കല്ല പിറക്കുന്നത് അവൻ അല്ലെങ്കിൽ അവളോടൊപ്പം ഒരച്ഛനുമമ്മയും കൂടി ജൻമമെടുക്കുന്നുണ്ട് ഭൂമിയിൽ

എല്ലാവരും ഓടി തൻ്റെ അടുത്തു വന്നിരുന്നു, എല്ലാവരുടെയും കണ്ണുകളും ഈറനായി

അനുവിന്

കുഴപ്പം ഒന്നുമില്ല, റൂമിലേക്ക് മാറ്റുമ്പോൾ കാണാം

അവൻ്റെ മനസു തുടികൊട്ടി തൻ്റെ വാക പെണ്ണിനെ കാണാൻ, തൻ്റെ ജീവൻ്റെ അംശത്തിനെ തനിക്ക് തന്നതിന് കുഞ്ഞി കുരുവിയെ കുറിച്ച് പറയാൻ, അവൾ ആഗ്രഹിച്ച പോലെ പെൺകുട്ടിയാണന്ന് അറിയിക്കാൻ, അവളുടെ മുഖത്തെ സന്തോഷം നേരിൽ കാണാൻ

അനു ആഗ്രഹിച്ച പോലെ വെഡിങ്ങ് ആനിവേഴ്സിറി തന്നെ കുഞ്ഞി കുരുവിയെ കിട്ടി

എല്ലാവൻമാരും ഹോസ്പിറ്റലിൽ മധുരം നൽകുന്ന തിരക്കിലാണ്

ചെറിയച്ചൻ്റെ ചക്കരെ,…… വിച്ചു

മാമൻ്റെ മുത്ത….. ആ ലോഖ്

രണ്ടും കൂടി ഇടിയായി വാവയെ വിളിച്ച്

അജു രണ്ടണ്ണത്തിനെയും ഓടിച്ചു

ഏട്ടാ വാവയെ ടെ പേര് എന്താണ് ഇടാൻ ഉദ്ദേശിച്ചത്……. മീനു

ചേച്ചി അല്ലേ, പേര് സെലക്ട് ചെയ്തു വെച്ചേക്കണ്,,ചേച്ചിയോട് ചോദിക്കണ്ടേ…… ആമി

അനു ഏട്ടനോട് പേര് പറഞ്ഞിട്ടുണ്ടാവും അല്ലോ എന്തായാലും….. വിച്ചു

മ്മ്

എന്നാ പേര് വിളിക്ക് അളിയാ, ഞങ്ങൾ അറിയട്ടെ പേര്

കണ്ണൻ വാവയുടെ ചെവിയിൽ ചുണ്ട് ചേർത്തു,

പതുക്കെ പേര് ചൊല്ലി

വാമിക വിവേക്

പേര് കേട്ടവരുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു

വാമികയിലും വാക ഉണ്ടല്ലോ,……. മീനു

മീനുവിൻ്റെ കൗണ്ടർ കേട്ട് അവിടം ചിരി മുഴങ്ങി

(കാത്തിരിക്കണേ )

അതേ കമൻ്റുകൾ കുറവാട്ടോ,

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *