വേഴാമ്പൽ 14

Uncategorized

രചന: നക്ഷത്ര തുമ്പി

മോള് എന്താ ആലോചിച്ചിരിക്കുന്നേ ഭക്ഷണം, കഴിക്കാതെ…..

കറി ഒന്നും ഇഷ്ടപ്പെട്ടില്ല…….. ചെറിയമ്മ

ഏയ് അങ്ങനെ ഒന്നും ഇല്ലമ്മേ……

ഇത് മോളുടെ സ്വന്തം വീടാണെന്ന് കരുതിയാൽ മതി കെട്ടോ ,

ഒരു ചെറിയ സദ്യ തന്നെ ഒരുക്കി യിരുന്നു അമ്മമാരൊക്കെ കുടി

ഞങ്ങൾ എല്ലാവരും ഫുഡ് കഴിച്ചു , ഞാൻ അമ്മമാരുടെ കൂടെ അടുക്കളയിൽ കൂടി , അടുക്കള ക്ലീൻ ആക്കാനും, പാത്രം കഴുകാനും , അവസാനം അമ്മ എന്നെ ഓടിച്ചു വിട്ടു

ഞാൻ മുത്തശ്ശിടെ റൂമിലേക്ക് പോയി

അമ്മമാരും വന്നു കുറച്ച് കഴിഞ്ഞപ്പോൾ

മോൾക്ക് ക്ഷീണം ഉണ്ടെങ്കിൽ പോയി കിടന്നോളു ……അമ്മ

വേണ്ട അമ്മേ ഞാൻ… ഇവിടെ ഇരുന്നോളാം

അവരെന്നോട് ഓരോ കാര്യങ്ങൾ ചോദിച്ച് , ഞങ്ങൾ സംസാരിച്ചിരുന്നു

💜💜💜💜💜💜💜💜💜💜💜💜💜💜

ആദി: എന്താണ് ബ്രോ ഒരു ആലോചന

അഭി- ഒന്നുമില്ല ഡാ ,ഭയങ്കര ക്ഷീണം ഞാൻ ഒന്നു കിടക്കട്ടേ

ചന്തു: അയ്യോടാ അങ്ങനെ അങ്ങു പോകല്ലേ , കിടപ്പൊക്കെ പിന്നെ

ആദ്യം പകുതിക്ക് വച്ച ആ ലവ് സ്റ്റോറി, മുഴുവൻ ആക്കു

അഭി- അത് ഇനി പറയണോ….

ദേവ് – പിന്നെ പറയാണ്ട് ,

ഞങ്ങൾ എത്ര നാളായി കാത്തിരിക്കുന്നു എന്നറിയാമോ ഇത് കേൾക്കാൻ

കസിൻസ് എല്ലാം കൂടി അങ്ങോട്ടേക്ക് വന്നു

അഭി- OK പറയാം

ചന്തു: അങ്ങനെ വഴിക്ക് വാ മോനെ

പാറു: ഞാൻ അവന്തുനെ പോയി വിളിച്ചിട്ട് വരാം

അഭി- വേണ്ട ചേച്ചി അവൾക്ക് ഞാൻ പിന്നെ പറഞ്ഞു കൊടുത്തോളാം 😜

വൃന്ദ – അത് എന്താ ,അവന്തു ചേച്ചിക്ക് അറിയാവുന്ന കാര്യം അല്ലേ നിങ്ങളുടെ ലവ് സ്റ്റോറി

അഭി- ഞാൻ ലവ് സ്റ്റോറി പറഞ്ഞു കഴിഞ്ഞതിനു ശേഷം , വൃന്ദ ചോദിച്ചതിനുള്ള മറുപടി തരാം പോരേ

വൃന്ദ: മ്മ്

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 അഭി- എവിടെയാണ് നമ്മൾ പറഞ്ഞു നിർത്തിയത്

ആ ഓർമ്മ വന്നു

ലീവ് കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് പോയി, ഞാൻ

നാട്ടിലോട്ട് ട്രാൻസ്ഫർ ആയിട്ട് അവളെ പോയി പെണ്ണു ചോദിക്കാം എന്നു വിചാരിച്ചിരിന്നു

അവളുടെ വിവരങ്ങൾ ഒക്കെ എൻ്റെ ഫ്രണ്ട്സ് വഴി ഞാൻ അറിയാറുണ്ടായിരുന്നു

അങ്ങനെ ദിവസങ്ങൾ കൊഴിഞ്ഞു പോയി

പ്രണയം അത്രമേൽ എന്നിൽ ആധിപത്യം സ്ഥാപിച്ചു

ഞാൻ ഇടക്കിടക്കു നാട്ടിൽ വരുന്നത് പതിവാക്കി ,

അതും അവളെ കാണാൻ വേണ്ടി മാത്രം

കോളേജ് ൻ്റെ ഫ്രണ്ടിൽ നിന്നും അവളറിയാതെ ഞാൻ അവളെ നോക്കി നിൽക്കുമായിരുന്നു

പിന്നെയും ദിവസങ്ങൾ കൊഴിഞ്ഞു ,

എൻ്റെ അസിസ്റ്റൻറ വഴി അവളുടെ നാടിനെ കുറിച്ച് അറിഞ്ഞു ഞാൻ

ഒരു ദിവസം കാർത്തിയേയും കൂട്ടി അവളുടെ നാട്ടിൽ എത്തി അവളെ കുറിച്ചും അവളുടെ വീടിനെ കുറിച്ചും അന്വേഷിക്കാൻ

അവിടെ എത്തിയപ്പോൾ ആണ് അറിഞ്ഞത് കാർത്തിടെ ഫ്രണ്ടിൻ്റെ വീട് അവിടെ ആണെന്നു,

ഞങ്ങൾ അവൻ്റെ ഫ്രണ്ടിൻ്റെ വീട്ടിൽ പോയി

ഫ്രണ്ടിൻ്റെ അമ്മ മാത്രം ഉണ്ടായിരുന്നുള്ളു, അവർ കാർത്തിയെ കണ്ടിട്ടുള്ളതുകൊണ്ട് പരിചയപ്പെടുത്തലിൻ്റെ ആവശ്യം വന്നില്ല

എനിക്ക് അവളെക്കുറിച്ചും അവളുടെ ഫാമിലിയെക്കുറിച്ചും ഫാമിലിയിൽ സംഭവിച്ചതും പറഞ്ഞു തന്നത് എല്ലാം ആ അമ്മയാണ്,

എന്താണ് ആ കാര്യങ്ങൾ……. പാറു

അഭി അവന്തുൻ്റെ ജീവിതത്തിൽ ഉണ്ടായ കാര്യങ്ങൾ ഒന്നൊഴിയാതെ പറഞ്ഞു കൊടുത്തു (ആദ്യ ഭാഗത്ത് നിത പറഞ്ഞകാര്യങ്ങൾ തന്നെയാണ് ) ,

അവർക്ക് അത്രയും കാര്യങ്ങളെ അറിയാൻ പാടുള്ളു പിന്നെ അവളുടെ ജീവിതത്തിൽ എന്താണ് സംഭവിച്ചത് എന്നറിയില്ല

അത് അവന്തുന് മാത്രമേ അറിയൊള്ളു അവൾ നാട്ടിലേക്ക് ഒന്നും ചെല്ലാറില്ല , നവനീതിനെ പേടിച്ച് ഹോസ്റ്റലിൽ തന്നെയാണ് നിൽക്കുന്നത്, എന്നും ആ അമ്മ പറഞ്ഞു

ഞാൻ പറഞ്ഞതൊക്കെ കേട്ട് എല്ലാം, ഞെട്ടി നിൽപുണ്ട്, എല്ലാവരുടെയും കണ്ണുനീർ തിളക്കം ഉണ്ട്

ഇത്രയും ഈ ചെറുപ്രായത്തിൽ അവന്തു അനുഭവിച്ചോ, ഞാനൊക്കെ ആണെങ്കിൽ പണ്ടേ ആത്മഹത്യ ചെയ്തനേ……ഗൗരി

അല്ല അപ്പോ നീ അവന്തുനെ കുറിച്ച് അന്വേഷിച്ചു ചെന്നപ്പോൾ, അവിടെ അവളുടെ അച്ചനൊന്നും, വീട്ടിൽ ഉണ്ടായില്ലേ, നീ അതൊന്നും അന്വേഷിച്ചില്ലേ………. പാറു

മ്മ്, അന്ന് ഞാനും, കാർത്തി അവളുടെ വീട്ടിൽ പോയിരുന്നു, പക്ഷേ നവനീതിൻ്റെ അച്ചൻ്റെ സഹായികൾ ഞങ്ങളെ അകത്തേക്ക് കേറ്റി വിട്ടില്ല നിരാശരായി ഞങ്ങൾ തിരിച്ചു പോന്നു

മ്മ്, അപ്പോ അച്ചനും, ഗൗരി ചേച്ചിയും ഇപ്പോഴും അവിടെ ഉണ്ടെല്ലേ…… ചന്തു

ഇല്ല,…..

എന്താ പറഞ്ഞേ…. ആദി

അവന്തു അല്ലാതെ അവളുടെ വീട്ടിൽ ആരും ജീവനോടെ ഇല്ല

എല്ലാവരും ഞെട്ടി

നിനക്ക് എങ്ങനെ അറിയാം…., അവന്തു പറഞ്ഞതാണോ……….ഗൗരി

ഇല്ല, അവൾ പറഞ്ഞതല്ല, ഞാൻ അന്വേഷിച്ച് അറിഞ്ഞ കാര്യങ്ങൾ ആണ്, അവൾക്ക് ഞാനിതൊക്കെ അറിഞ്ഞെന്നു ഉള്ളത് അറിയില്ല

ഞങ്ങൾ അവളുടെ നാട്ടിൽ പോയി വന്ന കുറച്ച് മാസങ്ങൾക്കു ശേഷമാണ് ഇതൊക്കെ സംഭവിച്ചത്

അവൾ അത് ആരോടും പറഞ്ഞിട്ടില്ല

ഞാൻ അറിഞ്ഞ അവളുടെ കാര്യങ്ങൾ വിജയ്നും ,മാർട്ടിനും ,കാർത്തിക്കും അറിയാം, പിന്നെ, അച്ചനും, ചെറിയച്ചനും, വല്യച്ചനും ,ഇപ്പോ നിങ്ങൾക്കും

മ്മ്……. ആദി

വിജയും, മാർട്ടിയും അവരുടെ ഭാര്യമാരോട് പോലും ഈ കാര്യങ്ങൾ ഒന്നും പറഞ്ഞിരുന്നില്ല,

പക്ഷേ അവന്തുൻ്റ ഫ്രണ്ടായിരുന്നു നിത

ആണോ…. തീർത്ഥ

ഇന്നലെയാ ഞങ്ങൾ അറിഞ്ഞത്, അവന്തുവും, നിതയും തമ്മിൽ കണ്ടപ്പോൾ

പിന്നെ അവിടെ നടന്ന കാര്യങ്ങൾ അഭിപറഞ്ഞു

💜💜💜💜💜💜💜💜💜💜💜💜💜💜 പാവം അവന്തു, ….. പാറു

ബാക്കി പറയ് ഏട്ടാ….. വൃന്ദ

അങ്ങനെ ഞാൻ അറിഞ്ഞ കാര്യങ്ങൾ അവൻമാരോട് പറഞ്ഞു

വിജയ് : എന്നിട്ട് നീ എന്തു തീരുമാനിച്ചു

അഭി: എനിക്ക് ആദ്യമായിട്ട് ഇഷ്ടം തോന്നിയ പെണ്ണാണ് അവൾ

ഒന്നിനു വേണ്ടിയും ആർക്കു വേണ്ടിയും , ഞാൻ അവളെ നഷ്ടപ്പെടുത്തില്ല

അവളുടെ പ്രശ്നങ്ങളെ കുറിച്ച് അറിഞ്ഞപ്പോൾ എനിക്ക് അവളോട് ഉള്ള ഇഷ്ടം കൂടിയിട്ടുള്ളു

അതുകൊണ്ട് തന്നെ അവളുടെ മുറച്ചെക്കൻ അല്ല ഏതൊരുത്തൻ വന്നാലും അവളുടെ രോമത്തിൽ തൊടാൻ ഈ അഭിമന്യു സമ്മതിക്കില്ല , അവൾ എൻ്റെ പെണ്ണാണ്

കാർത്തി: നീ ധൈര്യമായിട്ട് മുന്നോട്ട് പൊക്കോ എന്തിനും ഞങ്ങൾ ഉണ്ടെടാ കൂടെ

മാർട്ടി – ഇനി എന്താ നിൻ്റെ പ്ലാൻ

അഭി- ഞാൻ വെളുപ്പിന് ഡൽഹി ക്കു തിരിച്ച് പോകും,
അതിനു മുൻപ് എനിക്ക് ,വീട്ടിൽ അച്ചനോട് ഈ കാര്യങ്ങൾ ഒക്കെ പറയണം ,

പിന്നെ അവളെ മേൽ എപ്പോഴും ശ്രദ്ധ വേണം ,അതിനു കുറച്ച് പേരെ ഏർപ്പാടാക്കണം

നവനീത് തക്കം പാർത്തിരിക്കുകയാണ് ഒരവസരത്തിനായി

നെക്സ്റ്റ് വീക്ക് ഞാൻ നാട്ടിൽ വരും അവളുടെ കോളേജിൽ ആർട്ട്സ് ഡേ പ്രോഗ്രാം ഉണ്ട് ,

അന്ന് നവനീത് എന്തെങ്കിലും പ്ലാൻ കണ്ടിട്ടുണ്ടാവും ,

അവളെ ഒറ്റക്ക് കിട്ടാൻ അതാണ് അവൻ ഇപ്പോൾ ഒന്നിനും മുതിരാത്തതു ,

അന്ന് അവളുടെ സുരക്ഷ എനിക്ക് ഉറപ്പു വരുത്തണം ,

പിന്നെ 5 മാസം കഴിഞ്ഞാൽ അവളുടെ ഡിഗ്രി കംമ്പ്ലീറ്റ് ആവും , PG ക്കു ജോയിൻ ചെയ്യാൻ ഇരിക്കേണു അവൾ ,

അത്രയും നാൾ അവൾ ഹോസ്റ്റലിൽ നിന്നാൽ നവനീത് പ്രശ്നം ഉണ്ടാക്കുമോ എന്ന് പറയാൻ പറ്റില്ല

അതും ഞാൻ ആലോചിക്കണം

മാർട്ടി – ഇതൊക്കെ നിനക്ക് എങ്ങനെ അറിയാം

അഭി- അവൾടെ റൂം മേറ്റ് നമ്മുടെ സിദ്ധുൻ്റ (അവന്തു നെ ആദ്യമായി കണ്ടത് സിദ്ധുെൻ്റ കല്യാണത്തിന് ആണ് )

വൈഫിൻ്റെ സിസ്റ്റർ മിത്ര, ആണ്

ആ കുട്ടി വഴി ആണ് ഞാൻ അവന്തുൻ്റ കാര്യങ്ങൾ അറിഞ്ഞത്

അവൾ താമസിക്കുന്നത് കോളേജ് ഹോസ്റ്റലിൽ അല്ല ,

വർക്കിങ്ങ് വുമൺ ഹോസ്റ്റലിൽ ആണ് ,

ക്ലാസ് തീർന്നാലും അവൾക്ക് അവിടെ നിൽക്കാം ,

പക്ഷെ നവനീത് ഒരു പ്രോബ്ലം ഉണ്ടാക്കരുത്

കാർത്തി – മ്മ്

അഭി- പിന്നെ 5 മാസത്തിനുള്ളിൽ ഞാൻ നാട്ടിലേക്ക് ട്രാൻസ്ഫർ ആകും അതിനു മുൻപ് ട്രാൻസ്ഫർ റെഡിയായാൽ അങ്ങനെ , ഞാൻ നാട്ടിലേക്ക് എത്തുന്നതു വരെ എനിക്ക് അവളെ സംരക്ഷിച്ചേ മതിയാകു ,

അതുപോലെ നവനിതിൻ്റെ മേലേ ഒരു കണ്ണു വേണം

വിജയ് – അത് ഞാൻ നോക്കിക്കോളാം നീ ധൈര്യമായിട്ട് പോയി വാ

അഭി- ശരി ഡാ ,എന്തുണ്ടെങ്കിലും എന്നെ വിളിക്കണം ,

ഞാൻ അവിട എത്തിട്ട് വിളിക്കാം

വിജയ് – ഡാ നീ അവളോട് ഇഷ്ടം പറയണില്ല ,

അ ഭി – നെക്സ്റ്റ് വീക്ക് വരുമ്പോൾ പറയാം

ഓക്കേ ഡാ….. മാർട്ടി

❤❤❤❤❤❤❤❤❤❤❤❤❤❤

ഞാൻ വീട്ടിൽ എത്തി ,

അവളെ ക്കുറിച്ച് അറിയുന്ന കാര്യങ്ങൾ അച്ചനോടും,ചെറിയച്ചനോടും, വല്യച്ചനോടും പറഞ്ഞു ,

എൻ്റെ ഇഷ്ടം ഞാൻ ആദ്യമേ പറഞ്ഞിരുന്നു ,അവരോടൊക്കെ

അവളെ കുറിച്ച് എല്ലാം പറഞ്ഞപ്പോൾ അവർക്കു ആർക്കും സമ്മത കുറവ് ഒന്നും ഉണ്ടായില്ല

എൻ്റെ ഇഷ്ടം തന്നെ ആണ് അവരുടെ ഇഷ്ടം എന്നു പറഞ്ഞു

ചന്തു – നമ്മുടെ വീട്ടുകാരോ, സത്യം

രുദ്രൻ – അതേടാ, പൊട്ടാ

ആദി – അത് രുദ്രേട്ടന് എങ്ങനെ അറിയാം

രുദ്രൻ – ഓ തൊലഞ്ഞ് ,എന്തു പറയും (ആത്മ)

ഇവൻ പറഞ്ഞ് അറിയാം

അതിന് അഭി ഇതൊക്കെ ഇപ്പോഴല്ലേ പറയുന്നേ….. ഗംഗ

അല്ല അവൻ നേരത്തേ പറഞ്ഞിട്ടുണ്ട്…. രുദ്രൻ

അത് ഏടത്തി ഞാൻ പറയാം….. അഭി

ഞാൻ വീട്ടിൽ അച്ചനോടൊക്കെ പറഞ്ഞപ്പോൾ ഇവരും ഉണ്ടായിരുന്നു, ചേട്ടനും, അജു അളിയനും, ഇവർക്ക് എല്ലാം അറിയാം

ഓഹോ നിങ്ങൾക്ക് എല്ലാം അറിയായിരുന്നല്ലേ, എന്നിട്ടാണോ നിങ്ങൾ ഞങ്ങളുടെ മുൻപിൽ തകർത്ത് അഭിനയിച്ചത്…… പാറു

അജു: ഡി ഒരു കൈയ് അബദ്ധം

പാറു: മിണ്ടരുത് നിങ്ങൾ, , നിങ്ങടെ ഒരു കൈയ്ബദ്ധം, ഇവൻ കഥ പറഞ്ഞു കഴിയട്ടെ ശരിയാക്കി തരാം…. പാറു

നിങ്ങളോടും കൂടിയാണ് രുദ്രേട്ടാ…. ഗംഗ

നീ കാരണം ഞങ്ങളുടെ ഗതി കണ്ടോ, നിൻ്റെ പ്രണയം കാരണം ഞങ്ങൾക്ക് ആണല്ലോ കഷ്ടകാലം

അഭി- അത് ഭാര്യമാരോട് പറയാതിരുന്നിട്ടല്ലേ , അനുഭവിച്ചോ

അജു – പോടാ പട്ടി ,

രുദ്രൻ:നീയും കൈ ഒഴിഞ്ഞല്ലേടാ ദുഷ്ടാ

അഭി ചിരിച്ചു

ചന്തു – തല്ലൊക്കെ പിന്നെ ബാക്കി കഥ പറയ് മനുവേട്ടാ

അഭി- ഓ,ശരി

ഏട്ടാ ഒരു സംശയം………. ദേവ്

എന്താടാ……… അഭി

ഏട്ടനു ഏടത്തിടെ എല്ലാ കാര്യങ്ങളും പറഞ്ഞു തന്നിരുന്നത് മിത്ര ആയിരുന്നെല്ലേ……… ദേവ്

അഭി: മ്മ് അതെ

ഇനി ബാക്കി പറയ്……. ആദി

അന്നു തന്നെ ഞാൻ തിരിച്ച് ഡൽഹിക്ക് പോയി , എന്നും ഞാൻ അവൻമാരെ വിളിച്ച് അവളെ കുറിച്ച് അന്വേഷിച്ചിരുന്നു

നെക്സ്റ്റ് വീക്ക് ഞാൻ നാട്ടിൽ എത്തി ,

അന്നു ഞാൻ അവളെ കാണാൻ കോളേജിൻ്റെ ഫ്രണ്ടിൽ ചെന്നു ,

അന്ന് എൻ്റെ ഇഷ്ടം തുറന്ന് പറയാൻ ഞാൻ തീരുമാനിച്ചു ,

അന്ന് അവളെ വളരെ ദൂരത്ത് നിന്ന് മാത്രമേ കാണാൻ പറ്റിയൊള്ളു ,

അതുകൊണ്ട് തന്നെ ഒന്നും സംസാരിക്കാൻ പറ്റിയില്ല ,

അതു മാത്രം അല്ല ,കോളേജിൻ്റെ ഓഡിറ്റോറിയത്തിൽ ആണ് പ്രോഗ്രാം , പുറത്ത് നിന്ന് ആർക്കും പ്രവേശനം ഇല്ല,അങ്ങോട്ട്

ഞാൻ അതു കൊണ്ട് തന്നെ തിരിച്ചു വിജയിൻ്റെ അടുത്തേക്ക് പോന്നു ,

എൻ്റെ ഹൃദയം വല്ലാത ഇടിക്കുന്ന പോലെ ,തോന്നി,

എന്തോ ആപത്തു വരാൻ പോകുന്ന പോലെ ,

ഞാൻ അത് വിജയിനോട് പറയുകയും ചെയ്തു

പെട്ടെന്ന് ആണ് എൻ്റെ ഫോൺ അടിച്ചത് മിത്ര ആയിരുന്നു അത് ,

മിത്ര പറയുന്ന കാര്യങ്ങൾ കേട്ട് ,എൻ്റെ തല പെരുക്കുന്ന പോലെ തോന്നി ലൈക്ക് കമന്റ് ചെയ്യണേ… (തുടരും )

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *