വാക പൂത്ത വഴിയേ – 20

Uncategorized

രചന: നക്ഷത്ര തുമ്പി

മോതിരം പണയം വച്ച് ക്യഷും ആയി ഇറങ്ങി

അവളറിയാതെ 2 കണ്ണുകൾ അവളെ കാണുന്നുണ്ടായിരുന്നു

🌟🌟🌟🌟🌟🌟

അനുനേരേ കടയിലേക്ക് പോയി, ബാഗും, ആവശ്യം വേണ്ട സാധനങ്ങൾ ഒക്കെ വാങ്ങി

അപ്പോഴേക്കും ഉച്ച ആയിരുന്നു

ഒരു ഓട്ടോ വിളിച്ച് വീട്ടിലേക്ക് പോയി

വീട്ടിൽ എത്തിയപ്പോൾ സാറിൻ്റെ കാർ പുറത്ത് കിടക്കുന്നത് കണ്ടു

ദൈവമേ ഇത്ര നേരത്തെ വന്നോ, എന്തു പറയും, ചോദിച്ചാൽ

ഏയ് ചോദിക്കാൻ ഒന്നും പോകുന്നില്ല

മനസിൽ പലവിധ പിടിവലികൾ നടന്നു

ഞാൻ അകത്തേക്ക് കേറി

സാറും അച്ചനും സോഫയിൽ ഇരിക്കുന്നത് കണ്ടു

🌟🌟🌟🌟🌟🌟🌟

സെമിനാർ കഴിഞ്ഞ് നേരെത്തെ ഇറങ്ങി

ഇന്ന് ക്ലാസിൽ പഠിപ്പിക്കാൻ കേറിയില്ല,

നേരേ അനുൻ്റെ വീട്ടിലേക്ക് പുറപ്പെട്ടു

അവിടെ എത്തിയപ്പോൾ അനു പുറത്ത് പോയി എന്നു അച്ചൻ പറഞ്ഞു

മോനോട് പറഞ്ഞിരുന്നോ

ഞാൻ വെറുതേ തലയാട്ടി

അവൾ പുറത്ത് പോകുന്ന കാര്യം ഒന്നും എന്നോട് പറഞ്ഞില്ലല്ലോ

എന്തിനാ പറയുന്നേ, അവളുടെ ഒരു കാര്യത്തിലും ഇടപെടില്ല എന്ന് ഞാൻ പറഞ്ഞിരിക്കുന്നതല്ലേ

ഞാനും അച്ചനും സംസാരിച്ചിരുന്നു

കുറച്ച് കഴിഞ്ഞ് അനുവന്നു

വന്നപ്പോൾ ‘സോഫയിൽ ഇരിക്കുന്ന എന്നെ കണ്ട് മുഖത്ത് വെപ്രാളം നിറഞ്ഞു

കയ്യിൽ 2,3 കിറ്റ് ഉണ്ട്

എപ്പോ വന്നു ?

ഞാൻ കുറച്ച് നേരം ആയി ?

ഞാൻ ഒന്ന് പുറത്ത് പോയതാ

മ്മ്

ഞാൻഡ്രസ് മാറിയിട്ട് വരാം

വേഗം തന്നെ റൂമിൽ കയറി വാതിൽ അടച്ചു

ഇനി ഒന്നും ചോദിക്കാനോ പറയാനോ ഇല്ല

🌟🌟🌟🌟🌟🌟🌟🌟

അവൾ വന്നു എന്തൊക്കെയോ ചോദിച്ച്, എന്നു വരുത്തി

ഓടി റൂമിൽ കയറി ,ഡ്രസ് മാറാൻ ആയി

അവളുടെ മുഖം കണ്ടപ്പോൾ എനിക്ക് മനസിലായി

അവൾ എന്നെ അവിടെ ആ സമയത്ത് തീരെ പ്രതിക്ഷിച്ചില്ല എന്ന്

ഡ്രസ് മാറി അവൾ റൂമിൻ്റെ വാതിൽ തുറന്ന്

വാങ്ങിച്ച സാധനങ്ങൾ എടുത്ത് വയ്ക്കുക ആയിരുന്നു

പെട്ടെന്നാണ് ഡോർ അടയണ ശബ്ദം കേട്ടത്

നോക്കിയപ്പോൾ 2കൈയ്യും കെട്ടി ,ഡോറിൽ ചാരി നിൽക്കുന്നു

വേറെ ആര് എൻ്റെ കെട്ട്യോൻ തന്നെ

ആ മുഖം അത്ര പന്തിയല്ല കണ്ടിട്ട്

പക്ഷേ വിട്ടുകൊടുക്കാൻ പറ്റില്ലല്ലോ

എന്താ… സാർ … എന്തെങ്കിലും വേണോ,

ഉള്ളിലെ പതർച്ച മാറ്റിവച്ചു കൊണ്ട് ചോദിച്ചു

സാർ ഒന്നും മിണ്ടിയില്ല

എൻ്റെ അടുത്തേക്ക് വന്നുകൊണ്ടിരുന്നു

അതിനനുസരിച്ച് ഓരോ ചുവടും ഞാൻ പിന്നിലേക്കും

അവസാനം, അലമാരിയിൽ തട്ടി നിന്നു

ഇനി ,പോകാൻ വഴിയില്ല, ഇനി പോകണം എങ്കിൽ

തറയിൽ കുഴി കുഴിക്കണം

അയ്യോ ട്രാക്കിൽ നിന്ന് മാറിപ്പോയി

സാർ എൻ്റെ മുൻപിൽ കൈ കെട്ടി നിൽക്കേണു

നീ എവിടെ പോയതാണ് ?

ഞാൻ പറഞ്ഞല്ലോ, പുറത്ത് പോയതാണന്നു, കുറച്ച് സാധനങ്ങൾ വാങ്ങിക്കണം ആയിരുന്നു

സാറിൻ്റെ മുഖത്ത് നോക്കാതെ ആണ് പറഞ്ഞത്

എന്നിട്ട് എന്നോട് പറഞ്ഞില്ലല്ലോ നീ പോകുന്ന കാര്യം

അത് അപ്പോ പുറത്ത് പോകാൻ തീരുമാനിച്ചിട്ടുണ്ടായിരുന്നില്ല, പിന്നെ യാണ്, തോന്നിയത്

നാളെ മുതൽ കോളേജിൽ പോയി തുടങ്ങേണ്ടത് അല്ലേ, അപ്പോ പിന്നെ കുറച്ച് സാധനങ്ങൾ വാങ്ങണം ആയിരുന്നു

അല്ല സാർ എന്തിനാ ഇതൊക്കെ അന്വേഷിക്കുന്നേ,

സാർ എൻ്റെ കാര്യത്തിൽ ഒന്നും ഇടപെടില്ല എന്നു പറഞ്ഞിരുന്നത് അല്ലേ

അയ്യോ, മോൾ തെറ്റ് ദ്ധരിക്കുക ഒന്നും വേണ്ട

നിനക്ക് എന്തെങ്കിലും പറ്റിയാൽ ,നിൻ്റെ, വീട്ടുകാരോടും, എൻ്റെ വീട്ടുകാരോടും സമാധാനം പറയണ്ടത് ഞാനാ അതു കൊണ്ട് ചോദിച്ച് പോയതാണ്

അല്ലാതെ നീ എവിടെ പോയാലും എനിക്ക് എന്താ

സാർ എൻ്റെ അടുത്ത് വന്ന് രണ്ട് സൈഡിലും ആയി കൈ വച്ച് നിന്നു, ഞാൻ മുഖം താഴ്ത്തി

ഇതൊക്കെ വാങ്ങാൻ കാശ് എവിടന്ന് കിട്ടി നിനക്ക്

പെട്ട് എന്തു പറയും

അതുമാത്രമല്ല ഇത്ര അടുത്ത് സാർ നിൽക്കുമ്പോൾ എൻ്റെ ഹൃദയം ഡപ്പാംകൂത്ത് കളിക്കേണ്

അതെങ്ങാനും സാർകേൾക്കുമോ എന്നൊരു പേടിയാണ് എൻ്റെ മനസിൽ

സാറിൻ്റെ കണ്ണുകൾ എൻ്റെ മുഖത്ത് തന്നെയാണന്ന് എനിക്ക് മനസിലായി

എന്താടി ചോദിച്ചിട്ട് മറുപടി ഇല്ലാത്തത്

അത്….പിന്നെ…. അച്ചൻ്റെ കൈയ്യിൽ നിന്നും … അച്ചൻ…. തന്നു ക്യാഷ്…..

മ്മ്, അപ്പൊ പിന്നെ നീ എന്തിനാ ഡി മോതിരം പണയം വച്ചത്

ഞെട്ടി ഞെട്ടി അനു അടപടലം ഞെട്ടി

കണ്ണൻ്റെ മുഖത്തേക്ക് നോക്കി

അവിടെ സംഹാര മൂർത്തിയായി കണ്ണൻ

അത് ….അത്….. പിന്നെ

പെട്ടെന്നാണ് ഡോറിൽ മുട്ട് കേട്ടത്, സാർ എൻ്റെ സൈഡിലായി വച്ച കൈയെടുത്തു മാറ്റി

ഞാൻ വാതിൽ തുറന്നു

അച്ചൻ ആണ്

അനു ഊണ് കഴിക്കാൻ വാ ,കണ്ണനേം വിളിച്ചോ

ശരി .. അച്ചാ

എനിക്ക് മുൻപേ എന്നെ ഒന്ന് നോക്കി സാർ പുറത്തേക്ക് പോയി

അനു ഒരു ദീർഘനിശ്വാസം എടുത്തു, സാർ എങ്ങനെ അറിഞ്ഞു ഇത്

ഒന്നും മനസിൽ ആവുന്നില്ല, ഇനി അധികം ഫ്രണ്ടിൽ പോയി ചാടണ്ട

അവളും ഡൈനിംങ്ങ് ഹാളിലേക്ക് ചെന്നു

🍀🍀🍀🍀🍀🍀🍀

എല്ലാവരും ഡൈനിംങ് ഹാളിൽ ഇരിപ്പുണ്ടായിരുന്നു

സാറിൻ്റെ അടുത്ത് ഒരു കസേര ഒഴിഞ്ഞുകിടപ്പുണ്ട്

ഞാൻ ചെന്നപ്പോൾ തന്നെ അപ്പച്ചി എന്നെ പിടിച്ചിരുത്തി

സാർ എന്നെ ഇടക്കിടക്ക് നോക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു

അമ്മയും, അപ്പച്ചിയും വിളമ്പാൻ തുടങ്ങി

ഞാനും വിളമ്പാനായി എഴുന്നേറ്റപ്പോൾ എന്നെ അവിടെ തന്നെ പിടിച്ചിരുത്തി

ഒരു സദ്യ തന്നെ ഒരുക്കിയിരുന്നു, അമ്മയും അപ്പച്ചിയും

വായിൽ വച്ചപ്പോൾ തന്നെ മനസിലായി അതൊക്കെ അമ്മ ഉണ്ടാക്കിയത് ആണെന്ന്

ഒരു പാട് നാളുകൾക്ക് ശേഷം അമ്മയുടെ കയ്പുണ്യം അറിഞ്ഞപ്പോൾ എന്തുകൊണ്ടോ കണ്ണു നിറഞ്ഞു

ഭക്ഷണം കഴിക്കുമ്പോൾ കരയരുത് എന്നു പണ്ട് മുത്തശി പറഞ്ഞ വാക്ക് ഓർത്തതും, ആരും കാണാതെ കണ്ണു തുടച്ചിരുന്നു

അപ്പച്ചിയെയും,അമ്മയേയും, അച്ചൻ പിടിച്ചു പിടിയലേ ഭക്ഷണം കഴിക്കാൻ ഇരുത്തി

അമ്മ പാത്രത്തിൽ ഭക്ഷണം വിളമ്പിയിട്ടും കഴിക്കാതെ,എന്നെയും, സാറിനേയും മാറി മാറി നോക്കുകയായിരുന്നു

സാറും ഞാനും ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നതു കണ്ട അമ്മയുടെ കണ്ണും മനസും നിറഞ്ഞത് ഞാൻ ഇടംകണ്ണിട്ട് നോക്കി ,കണ്ടിരുന്നു

അങ്ങനെ വിഭവസമൃദ്ധമായ ഭക്ഷണത്തിനു ശേഷം ,പാത്രം കഴുകാനും അടുക്കള വൃത്തിയാക്കാനും ഞാനും കൂടി

അപ്പച്ചി വേണ്ടാന്നു പറഞ്ഞിട്ടും ഞാൻ സമ്മതിച്ചല്ല

അല്ലെങ്കിൽ പിന്നെയും ഞാൻ സാറിൻ്റെ മുൻപിൽ പോയി പെടേണ്ടി വന്നേനേ

🍀🍀🍀🍀🍀🍀🍀🍀

അടുക്കള വൃത്തിയാക്കി ഹാളിലേക്ക് ചെന്നു

എല്ലാവരും പുറത്ത് ഇരുന്ന് സംസാരത്തിൽ ആണ്, ഞാനും അവരുടെ ഒപ്പം കൂടി, സാറും ഉണ്ടായിരുന്നു

അപ്പോഴാണ് അച്ചൻ പറഞ്ഞത് ഹണിയൊക്കെ ഞാൻ വീട്ടിൽ. ഉണ്ടെന്ന് അറിഞ്ഞ് വിളിച്ചിരുന്നു ഞാൻ പുറത്ത് പോയ സമയത്ത്

എന്നോട് അവരെ തിരിച്ച് വിളിക്കാനും പറഞ്ഞു

അതു കേട്ട നിമിഷം ഞാൻ ആരേയും ശ്രദ്ധിക്കാതെ അകത്തേക്ക് ഓടി

അവരെ വിളിക്കാൻ, ലഞ്ച് ടൈം ആയതു കൊണ്ട് അവർ ഫോൺ എടുക്കും എന്ന് അറിയാം ആയിരുന്നു

ഞാൻ ഹണിടെ നമ്പർ ഡയൽ ചെയ്ത് ഫോൺ ചെവിയോടടുപ്പിച്ചു

🍀🍀🍀🍀🍀🍀🍀

📞ഹണി

📞അനുസേ സുഖം ആണോ

📞മ്മ്, ഞാൻ വീട്ടിൽ ഉണ്ടെന്ന് നിങ്ങൾ എങ്ങനെ അറിഞ്ഞു

📞സാറിനെ കണ്ടിരുന്നു ഇവിടെ വച്ച്, മേഘ നിൻ്റെ കാര്യം ചോദിച്ചു, അപ്പോൾ നീ വീട്ടിൽ ഉണ്ടെന്ന് പറഞ്ഞു, വീട്ടിലോട്ട് വിളിച്ചോളാനും പറഞ്ഞു, നീ എവിടെ പോയതാ ഞങ്ങൾ വിളിച്ചപ്പോൾ

📞ഞാൻ ഒന്ന് പുറത്ത് പോയതാ

📞ഞാൻ നാളെ മുതൽ ക്ലാസിൽ വന്ന് തുടങ്ങും

📞മ്മ് സാർ പറഞ്ഞു

📞അവരൊക്കെ എന്ത്യേ ?

📞എല്ലാവരും ഇവിടെ ഉണ്ടെടി ഫോൺ സ്പീക്കറിൽ ആണ്, നീ പറയുന്നത് ഒക്കെ എല്ലാവരും കേൾക്കുന്നുണ്ട്

📞സുഖം ആണോടാ, എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ, സാർ എങ്ങിനെയാണ് നിന്നോട് ,വീട്ടുകാരോ

📞വീട്ടുകാരൊക്കെ സൂപ്പർ, അമ്മ, അച്ചനും വിച്ചു ഒക്കെ ഒരു പാവം ആണ്, എന്നെ ഒരുപാട് ഇഷ്ടം ആണ്

📞വിച്ചു ?

📞സാറിൻ്റെ അനിയൻ

📞മ്മ് ,സാറോ

ഞാൻ മറുപടി പറയാൻ ഒരുങ്ങിയപ്പോഴേക്കൂം അടുത്ത് ആരോ നിൽക്കുന്നത് പോലെ തോന്നി

വേറേ ആരും അല്ല സാർ തന്നെയായിരുന്നു, എന്നെ തന്നെ നോക്കി നിൽക്കുന്നു അതു കൊണ്ട് തന്നെ അവൾ ചോദിച്ച ചോദ്യത്തിന് ഉത്തരം നൽകാൻ എൻ്റെ നാവ് ചലിച്ചില്ല

📞പിന്നെ വിളിക്കാം, ഹണി

എന്ന് പറഞ്ഞ് ഞാൻ കോൾ കട്ടാക്കി

തിരിച്ച് നടക്കാൻ തുടങ്ങിയ എൻ്റെ കയ്യിൽ സാറിൻ്റെ പിടിവീണിരുന്നു

🍀🍀🍀🍀🍀🍀🍀🍀

സാറിൻ്റെ കയ്യിൽ നിന്ന് പരമാവധി എൻ്റെ കയ്യിനെ മോചിപ്പിക്കാൻ ഞാൻ ശ്രമിച്ചു

പക്ഷേ ബലിഷ്ഠമായ ആ കൈകളിൽ നിന്നും എൻ്റെ കയ്യിനെ മോചിപ്പിക്കുക എന്നത് വിഫലമായ ശ്രമം ആണ്

സാർ എൻ്റ കൈ പുറകിലേക്ക് ആക്കി പിടിച്ചു

എവിടെക്കാടി നീ കുതറി ഓടുന്നത്,

സാർ കൈവിട്ടേ എനിക്ക് പോണം

ഞാൻ ചോദിച്ചതിനുള്ള ഉത്തരം തന്നിട്ട് പോയാൽ മതി നീ

അതൊക്കെ തരാം, അതിന് മുൻപ് സാർ എങ്ങനെ അറിഞ്ഞു ഞാൻ മോതിരം പണയം വച്ചത്, അതിന് മറുപടി താ

അനുവും വാശിയോടെ പറഞ്ഞു

നീ എന്നെ ചോദ്യം ചെയ്യാൻ ആയോ

അതെ സാർ എന്നോട് ചോദിക്കുമ്പോൾ എനിക്കും തിരിച്ച് ചോദിക്കാൻ ഉള്ള അവകാശം ഉണ്ടെന്നു കൂട്ടിക്കോ

ഞാൻ താലികെട്ടി എന്ന അവകാശം ആണോ

അങ്ങനെ എങ്കിൽ അങ്ങനെ

ആ അവകാശം നീ കാണിക്കരുത് എന്ന് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ

പിന്നെ സാർ എന്ത് അവകാശത്തിൻ്റെ പേരിൽ ആണ്എന്നോട് സംസാരിക്കുന്നത്,

ഞാൻ പുറത്ത് പോയതും, എന്തിന് പോയന്നും ഒക്കെ സാർ അന്വേഷിക്കണ്ട കാര്യം എന്താണ്

ഞാൻ ഭാര്യയുടെ അവകാശം കാണിക്കാൻ പാടില്ലങ്കിൽ, സാറും ഒരു ഭർത്താവിൻ്റെ അവകാശം എന്നോടും കാണിക്കരുത്

ഞാൻ ഇത്രയും പറഞ്ഞപ്പോഴേക്കും, സാർ ദേഷ്യം കൊണ്ട് ചുമന്നു എന്നെ തള്ളിമാറ്റി പോകാൻ ഒരുങ്ങി

ഞാൻ സാറിൻ്റെ കയ്യിൽ പിടിച്ചു, അങ്ങനെ അങ്ങ് പോകല്ലേ സത്യം അറിയണ്ടേ

എൻ്റെ കുറച്ച് ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഞാൻ എൻ്റെ മോതിരം പണയം വച്ചത്

സാറിൻ്റെ ഫ്രണ്ടിൻ്റെ ഫിനാൻസ് സ്ഥാപനം ആണ് എന്നറിഞ്ഞത് കൊണ്ട് തന്നെയാണ് അവിടെ തന്നെ മോതിരം പണയം വച്ചത്

സാറിൻ്റെ ഫ്രണ്ട് പറഞ്ഞ് തന്നെയാണ്, സാർ അറിഞ്ഞതും എന്ന് എനിക്ക് അറിയാം

ഇനി എന്തെങ്കിലും അറിയണോ

സാർ എന്നെ ഞെട്ടി നോക്കുന്നുണ്ട്

ഞാൻ മാത്രം ഞെട്ടിയാൽ പോരല്ലോ സാറും ഇടക്കിടക്ക് ഞെട്ടണ്ടേ

പിന്നെ ഒരു കാര്യം ഞാൻ സാറിൻ്റെ കാര്യത്തിൽ ഒന്നും ഇടപെടുന്നില്ലല്ലോ,

അതുപോലെ തന്നെയായിരിക്കണം എന്നോടും

താലികെട്ടി, ഒരു മുറിയിൽ ആണ് താമസം എന്നു കരുതി

എൻ്റെ അനുവാദമില്ലാതെ എൻ്റെ ദേഹത്ത് എങ്ങാനും തൊട്ടാൽ എൻ്റെ സ്വഭാവം മാറും പറഞ്ഞില്ലാന്നു വേണ്ട

പിന്നെ ഗുരു ശിഷ്യബന്ധം ഒക്കെ അങ്ങ് കോളേജിൽ കാണിച്ചാൽ മതി

വീട്ടിൽ വീട്ടുകാരുടെ മുൻപിൽ പേരിന് ഭാര്യയും ഭർത്താവ് ആണെങ്കിലും തികച്ചും അപരിചതർ തന്നെയാണ് നമ്മൾ

ഇനിയും അങ്ങനെ തന്നെയായിരിക്കും, അതിന് പറ്റിയില്ലങ്കിൽ ഡിവോഴ്സ് ചെയ്യണം സാർ

ഞാൻ സാറിൻ്റെ ജീവിതത്തിൽ കടിച്ചു തൂങ്ങി കിടക്കാൻ ഒന്നും പോകുന്നില്ല

പറഞ്ഞാൽ മതി എപ്പഴാന്നു വച്ചാൽ

ഇത്രയും പറഞ്ഞ് അനു നടന്ന് നീങ്ങി.

കണ്ണൻ്റെ മുഖം ദേഷ്യം കൊണ്ട് ചുമന്നു

വേഗം റെഡിയാവണം നമുക്ക് തിരിച്ച് പോകണം എനിക്ക് കുറച്ച് വർക്ക് ഉണ്ട്

ഇത്രയും പറഞ്ഞ് സാർ പോയി

എന്നോടുള്ള ദേഷ്യമാണ് ഈ പറഞ്ഞതിൻ്റെ അർത്ഥം

അടുത്ത പൂരം സാറിൻ്റെ വീട്ടിൽ ചെന്ന് അരങ്ങേറും എന്നു സാരം

മോനെ കണ്ണാ ,ഒന്നും തിരിച്ച് പറയാതെ ഒരു പാവം ആയി പേടിച്ച് നിന്നാൽ എന്നും എന്നെ കുത്തിനോവിപ്പിക്കാൻ തോന്നും സാറിന് ‘

അതു കൊണ്ട് ഇനിയും പറയുന്നതിന് തിരിച്ച് പ്രതികരിച്ചിരിക്കും ഈ അനു

ഒരുങ്ങി ഇരുന്നോ

എനിക്ക് അറിയാം സാർ സാറിൻ്റെ മനസിൽ എന്നോട് ഒരു ഇഷ്ടം ഉണ്ടെന്ന് അത് ഞാൻ പുറത്ത് കൊണ്ടു വന്നിരിക്കും

സാർ പോയ വഴിയേ നോക്കി ,അനു ആത്മകഥിച്ചു

അപ്പോഴും സാർ പിടിച്ച അനുൻ്റ കൈയ്യ് ചുവന്ന് കിടപ്പുണ്ടായിരുന്നു

(കാത്തിരിക്കണേ )

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *