അന്നവൻ പറഞ്ഞത് പോലെ അവന്റെ ഇഷ്ട്ടത്തിന് അവന് വഴങ്ങി…

Uncategorized

രചന: Smruthy Bijukumar

ശ്രദ്ധ…

“”ശ്രദ്ധ… നിനക്ക് ശരിക്കും എന്നെ ഇഷ്ടം തന്നെ ആണോടി…?”” വിനയ് അവന്റെ കാമുകിയായ ശ്രദ്ധയോടെ ചോദിച്ച ചോദ്യമാണിത്.. ആ ചോദ്യം ചോദിക്കുന്ന സമയമത്രയും അവനിൽ പുച്ഛമാണോ ആകാംക്ഷയാണോ നിറഞ്ഞു നിൽക്കുന്നതെന്ന് അവൾക്ക് മനസ്സിലാക്കാൻ സാധിച്ചില്ല..

“”നീയെന്താ ഇങ്ങനെ ചോദിച്ചത്?””അവൾ സംശയത്തോടെ അവനോട് ചോദിച്ചു കൊണ്ട് അവന്റെ അരികിൽ വന്നിരുന്നു..

“” എനിക്കങ്ങനെ തോന്നുന്നു… അല്ല,, നിനക്ക് എന്നെ ഒരു വിലയും ഇല്ലല്ലോടി ഞാൻ പറയുന്നത് പോലെ ഒന്നും ചെയ്യാൻ കൂടി നിനക്ക് പറ്റില്ല… എന്നലോ അവൾ ഓരോ പറച്ചിലാണ് എന്നോട് പ്രണയമാണ്,ആത്മാർത്ഥതയാണ്, തേങ്ങയാണ്,മാങ്ങയാണ്, എന്നൊക്കെ… “”അവന് നല്ല ദേഷ്യം വന്നു തുടങ്ങിയിരുന്നു..

“”ഓ…. നീ പറയുന്ന പോലെ ഒക്കെ ഞാൻ ചെയ്യാത്തതാണ് എനിക്ക് നിന്നോട് പ്രണയമില്ലാ എന്ന് നിനക്ക് തോന്നാൻ കാരണം എങ്കിൽ അത് നിന്റെ ചിന്താഗതിയുടെ പ്രശ്നമാണ്.. നീ പറയുന്നപോലെ ആടുന്ന പാവ ഒന്നുമല്ലല്ലോ ഞാൻ.. പിന്നെ നീ പറയുന്ന കാര്യങ്ങൾക്ക് ഞാൻ ഈ അനുസരണക്കേട് കാണിക്കുന്നതിന് കാരണം തന്നെ നിലവാരമില്ല ഓരോന്ന് നീ പറയുന്നത് കൊണ്ടു മാത്രമാണ് “”അവൾ ദേഷ്യത്തോടെ പറഞ്ഞു..

“”ഹോ നിനക്കപ്പോ ഞാൻ പറയുന്ന കാര്യങ്ങൾ നിലവാരമില്ലാത്തതായണോ ശ്രദ്ധ തോന്നിയത്…?അപ്പോൾ നീ പറഞ്ഞു വരുന്നത് എനിക്ക് നിലവാരം ഇല്ല എന്നാണോ..?””അവൻ ദേഷ്യം കൊണ്ട് വിറക്കുകയാണ്.

“”ആണെന്ന് തന്നെ കൂട്ടിക്കോ.. നീ പറയുമ്പോൾ ചിരിക്കാനും കരയാനും രാത്രി നിന്റെ ഇഷ്ടത്തിന് തുണിയുരിഞ്ഞു വീഡിയോ ഇടാനും ഒന്നും ശ്രദ്ധയെ നീ പ്രതീക്ഷിക്കേണ്ട വിനയ്… എന്റെ പ്രണയം തെളിയിക്കുന്നത് നിന്റെ കൂടെ അങ്ങനെയൊക്കെ ചെയ്യുമ്പോൾ മാത്രമാണ് എന്ന് വിചാരിക്കുന്നതിൽ ആണ് നിനക്ക് തെറ്റുപറ്റിയത്… എനിക്ക് മനസ്സിലാക്കുന്നുണ്ട് ഇപ്പോൾ ഈ പ്രഹസനത്തിന്റെ കാരണം… ഇന്നലെ രാത്രി സംസാരിച്ചപ്പോൾ നീ പറഞ്ഞപോലെ വിവാഹത്തിനു മുൻപ് ഒരു ശാരീരിക ബന്ധം നിന്നോടൊപ്പം എനിക്ക് വേണ്ട .. സോറി ഇതിനൊരു തിരുത്തുണ്ട്,ഇനി അഥവാ വിവാഹത്തിനുശേഷം ആയാലും എന്റെ അനുവാദമില്ലാതെ എന്റെ ശരീരത്തിൽ നിനക്ക് ഒരു അവകാശവുമില്ല”” ഉറച്ചതായിരുന്നു അവളുടെ ആ ശബ്ദം.

“”എന്താടി ശീലാവതി ചമയുക യാണോ?”” അവനവളെ പുച്ഛിച്ചു..

“ആണെന്ന് കൂട്ടിക്കോ ഡാ. നിനക്കൊക്കെ പെണ്ണിന്റെ ശരീരം ആണല്ലോ വേണ്ടത്.. അങ്ങനെ ആണെങ്കിൽ നീ എന്നോട് പറയുന്ന ഈ പ്രണയം വെറും മൂന്നക്ഷരത്തിൽ മാത്രം ഒതുങ്ങുന്നതാണ്… ഞാൻ ഇത്രയും കാലം വിശ്വസിച്ചിരുന്നത് നിനക്കെന്നോട് പ്രണയം ആയിരുന്നു എന്നാണ്… പക്ഷേ നിനക്ക് കാമം മാത്രമേയുള്ളൂ.. പ്രണയം നിന്റെ ജീവിതത്തിൽ നിനക്ക് ആരോടും പോലും തോന്നിയിട്ടുണ്ടാവില്ലല്ലോ..”” ചിലമ്പിച്ച ശബ്ദത്തോടെ അവൾ പറഞ്ഞു.. തൊണ്ട കുഴിയിൽ കരച്ചിൽ കുടുങ്ങി കിടക്കുന്ന പ്രതീതി.. പക്ഷെ ശ്രദ്ധ കരയില്ല..

“”നിർത്തടി ഇനി നീ ഒരക്ഷരം മിണ്ടരുത്””അവൻ ആക്രോശിച്ചുകൊണ്ട് അവളുടെ കവിളിൽ കുത്തിപിടിച്ചു.. പെട്ടെന്ന് തന്നെ ആ കൈ അവൾ തട്ടിമാറ്റി..

“”ഞാൻ നേരത്തെ പറഞ്ഞു കഴിഞ്ഞതാണ് എന്റെ അനുവാദമില്ലാതെ എന്റെ ശരീരത്തിൽ തൊടാൻ നിനക്ക് അവകാശം ഇല്ല കാരണം എന്റെ മാത്രം ശരീരമാണ്..””

“”ഞാൻ തൊട്ടാൽ നിന്റെ ശരീരം ഉരുകിപ്പോകുവല്ലോ.. നാലുമാസമായി പ്രണയം പറഞ്ഞിട്ട്…ഇതുവരെ നിന്നെ പോലും തൊടാൻ സമ്മതിക്കില്ല… ഇതിനെയൊക്കെ ഇപ്പോഴും കൂടെ നടക്കുന്ന എന്നെ പറഞ്ഞാൽ മതി…അതെങ്ങനെയാ പെണ്ണല്ലേ വർഗം “”

“”എനിക്ക് നിന്നെ ഔദാര്യം വേണ്ട വിനയ്… പെണ്ണാണെന്ന് പറഞ്ഞത് നീ എന്നെ താഴ്ത്താൻ വരട്ടെ… അതേ പെണ്ണ് തന്നെയാണ് നിന്നെ പ്രസവിച്ചത്… എനിക്ക് ഇതിനി മുന്നോട്ട് കൊണ്ട് പോകാൻ പറ്റില്ല.. lets ബ്രേക്ക്‌ അപ്പ്‌… “”

“”എനിക്കും വേണ്ടടി പുല്ലേ നിന്നെ.. നിന്നെക്കാൾ നല്ലതിനെ കിട്ടും ഈ എനിക്ക്.. “”അവനത് പറഞ്ഞു കൊണ്ട് അവിടെ നിന്ന് എഴുനേറ്റ് പോയതും അവളുടെ ചുണ്ടിൽ വേദനയാൽ ഒരു പുഞ്ചിരി നിറഞ്ഞു..

ശ്രദ്ധയും വിനയും ക്ലസ്മേറ്റ്സ് ആണ്.. ഡിഗ്രി മൂന്നാം വർഷം…. പക്ഷെ ഇപ്പോൾ നിമിഷനേരം കൊണ്ടവർ ശത്രുക്കൾ ആയി മാറിയിരിക്കുന്നു….അന്നത്തെ ആ ദിവസത്തിനു ശേഷം അവൾ വിനയ്നെ കണ്ടാലും മൈൻഡ് ചെയ്യാറില്ല.. അവനും അങ്ങനെ തന്നെ.. പക്ഷെ എന്തൊക്കെ പറഞ്ഞാലും അവളുടെ ആദ്യത്തെ പ്രണയം ആണവൻ . ഒത്തിരി ഒഴിഞ്ഞു മാറാൻ ശ്രമിച്ചിട്ടും പിന്നാലെ നടന്നവനോട് തോന്നിയ ഇഷ്ടം പിന്നീട് പ്രണയമായി മാറാൻ അതികം സമയം വേണ്ടി വന്നിരുന്നില്ല… അവന്റെ തെറ്റിനാണ് താൻ അവനെ നിഷ്കരുണം തള്ളി കളഞ്ഞത് പോലും.. പക്ഷെ പിന്നീടാവൻ കോളേജിൽ പറഞ്ഞു നടന്നത് ഞാൻ ആണവനെ തേച്ചതെന്ന് .. എന്തൊരു വിരോധാപസം…! പക്ഷെ വിനയ്ക്ക് അതികം കാത്തിരിക്കേണ്ടി വന്നില്ല… പ്രസ്തുത സംഭവത്തിന്‌ ഒരു മാസത്തിനു ശേഷം അവന് മറ്റൊരു പെൺകുട്ടിയോട് പ്രണയം തോന്നി തുടങ്ങിയിരുന്നു.. പക്ഷെ അപ്പോഴും ഇവനെയാണാല്ലോ താൻ പ്രണയിച്ചത് എന്നോർത്ത് അവൾക്ക് തന്നെ അവളോട് പുച്ഛം തോന്നി…. അന്നവൻ പറഞ്ഞത് പോലെ അവന്റെ ഇഷ്ട്ടത്തിന് അവന് വഴങ്ങി കൊടുത്തിരുന്നെങ്കിൽ പിന്നീട് ഇത് പോലൊരു അവസ്ഥയിൽ താൻ എന്ത് ചെയ്യുമായിയുന്നു.. ഉത്തരമില്ലാത്ത ചോദ്യമാണത്….!!!!

നോ പറയട്ടെ നോ എന്ന് തന്നെ പറയണം…!!! നമ്മുടെ ശരീരം നമ്മുടെ മാത്രം ആണ്…!!

രചന: Smruthy Bijukumar

Leave a Reply

Your email address will not be published. Required fields are marked *