എന്നേക്കാൾ ഞങ്ങളുടെ വിവാഹം ആഗ്രഹിച്ചത് അവളാണ്…

Uncategorized

രചന: നെസി

“രാഹുൽ… അവൾ ഇനി വരാതിരിക്കുമോ?”

“നീ എന്താ ഈ പറയുന്നത്… അവൾ വരും എനിക്ക് ഉറപ്പാണ് ”

“നീ ദേഷ്യപ്പെടാൻ പറഞ്ഞതല്ല… ഇത്ര നേരമായി ഒന്ന് വിളിക്കുകപോലും ചെയ്തില്ല അതുകൊണ്ട്…”

“അതുകൊണ്ട്…. അവൾ വരും… എന്നേക്കാൾ ഞങ്ങളുടെ വിവാഹം ആഗ്രഹിച്ചത് അവളാണ്…. എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടാവും…. അവൾ വിളിക്കാതിരിക്കില്ല ”

“ഇത്ര നേരം ആയില്ലേ നീ അങ്ങോട്ട്‌ ഒന്ന് വിളിച്ചു നോക്ക്….”

“അവളുടെ സാഹചര്യം അറിയില്ലല്ലോ…. അച്ഛന്റെ കയ്യിൽ മറ്റോ ആണെങ്കിലോ ഫോൺ… കുറച്ചു നേരം കൂടി നോക്കാം…”

“സമയം പന്ത്രണ്ടു കഴിഞ്ഞു…”

“നീലിമ…. നിന്റെ ഫോണിൽ നിന്ന് അവളെ ഒന്ന് വിളിക്കുമോ… ഇനി എന്തെങ്കിലും…. എനിക്ക് പേടി ആവുന്നു….”

“ഉം…. ഞാൻ ഇപ്പോൾ വിളിക്കാം….”

“എവിടെ ആണ് എന്ന് ചോദിക്ക്…. കൂടുതൽ ഒന്നും ചോദിക്കണ്ട ആരെങ്കിലും അടുത്ത് ഉണ്ടെങ്കിൽ….”

“നോക്കട്ടെ…. ഫോൺ റിങ് ചെയ്യുന്നുണ്ട്…”

“ഹലോ…. ആരാണ്….”

“ഹാ… ഞാൻ നീലിമ… ലക്ഷ്മി എവിടെ ആണ്… രാഹുലിന്റെ ഫ്രണ്ട് നിഥിന്റെ വൈഫ് ആണ് ഞാൻ….”

“ആ… നിങ്ങൾ എവിടെ ആണ്…”

“ഞാൻ രാഹുലിന് കൊടുക്കാം…”

“കൊടുക്ക് ”

“ലച്ചു…. നീ എവിടെയാ… എത്ര നേരം ആയി കാത്തിരിക്കാ….”

“ഞാൻ കുറച്ചു ലേറ്റ് ആയി… നിന്റെ ഫോൺ എവിടെ വിളിച്ചിട്ട് സ്വിച്ച് ഓഫ്‌ ആണല്ലോ… ഞാൻ…. നിങ്ങൾ വരില്ല എന്ന് കരുതി വിഷമിച്ചിരിക്ക ആയിരുന്നു …”

“സ്വിച്ച് ഓഫ്‌ അല്ലല്ലോ… നോക്കട്ടെ… നീ കരയല്ലേ… ഓ…. ഞാൻ അറിഞ്ഞില്ല സ്വിച് ഓഫ്‌ ആണ്…. എന്നോട് ക്ഷമിക്കു മോളെ…”

“ഞാൻ എത്തി…. കുറച്ചു ദൂരം കൂടി ഉള്ളു…”

“ഉം… പെട്ടന്ന് വാ ”

“നിഥിൻ…. നീ അല്ലെ പറഞ്ഞത്… അവൾ വരില്ല എന്ന്…”

“ഞാൻ അങ്ങനെ ഉദ്ദേശിച്ചു പറഞ്ഞതല്ലടാ…. അവൾ ഇത്ര നേരം വിളിക്കാതിരുന്നപ്പോൾ….”

“വിളിക്കാതിരുന്നപ്പോൾ….”

“ഹോ…. ഒന്ന് നിർത്തു രണ്ടാളും …. ഇതൊരു രജിസ്റ്റർ ഓഫീസാണ്…. ആരെങ്കിലും കേൾക്കും…. ആ കുട്ടി ഇപ്പോൾ വരുമല്ലോ?”

“നിങ്ങൾക്കറിയില്ല… എനിക്ക് വേണ്ടി മരിക്കാനും തയാറായവൾ…. എന്നോട് ഒപ്പമുള്ള ജീവിതം അവൾക്ക് വെറും സ്വപ്നമല്ല…. അടങ്ങാത്ത മോഹമാണ്…”

“നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ലടാ…”

“ജാതക ദോഷം ഒന്നും അല്ല… പണം ഇല്ലാഞ്ഞിട്ടല്ല… ഈ മുപ്പത്തിമൂന്ന് വയസു വരെ അവളുടെ അമ്മയുടെ ജീവിതം ഓർത്ത അവൾ ഇറങ്ങി വരാത്തത്…”

“ഇനി എന്താ നിങ്ങളുടെ പ്ലാൻ…. നിന്റെ വീട്ടിലേയ്ക്ക്…”

“ഇല്ല…. ഞാൻ കെട്ടുന്ന താലിയും…. ഞാൻ ചാർത്തുന്ന സിന്ദൂരവും…. അവൾക്ക് അവളുടെ അമ്മയുടെ കാലം വരെ കാത്തിരിക്കാനുള്ള ഒരു ബലം മാത്രമാണ്….”

“നീ എന്തൊക്കെ ആണ് ഈ പറയുന്നത്…. ഒന്നിച്ചു ജീവിക്കാൻ അല്ലെങ്കിൽ പിന്നെ എന്തിനാണ് ഇങ്ങനെ ഒരു നാടകം ”

“ആർക്കും മനസ്സിൽ ആവാത്ത ഒരു കാര്യം ഉണ്ട്…. ക്യാൻസർ രോഗിയായ അമ്മയെ രണ്ടാനച്ചൻ കൊല്ലാൻ ശ്രെമിച്ചു…. അവൾക്ക് വേണ്ടി ആണത്…”

“അവൾക്ക് വേണ്ടിയോ…. നിങ്ങൾ എന്താ ഈ പറയുന്നത്…”

“അതെ അയാൾക്ക്… അവളെ വേണം…”

“എന്നിട്ട് ആണോ… വീണ്ടും ആ വീട്ടിലേയ്ക്ക് തിരിച്ചയയ്ക്കാൻ നോക്കുന്നത്….”

“എനിക്ക് വാക്കു തന്നതാണ്…. അവൾ എന്റെ ഭാര്യ ആവുമെന്ന്…. അതുപോലെ അയാളോടും അവൾ ഒരു ഉറപ്പ് വാങ്ങി… അവളുടെ അമ്മയുടെ ചിത എരിയും വരെ അവളെ മോഹിക്കില്ല എന്ന്…”

“എങ്കിൽ ആ അമ്മയെ കൂടി നിങ്ങൾക്കൊപ്പം കൂട്ടിയാൽ പോരെ…”

“ആ… ദാ… അവൾ വന്നു… ലച്ചു….”

“അമ്മയെ കൂടി ഞാൻ കൊണ്ടു പോരുന്നു….”

“നന്നായി… ഞങ്ങൾ അത് തന്നെ ആണ് രാഹുലിനോട് സംസാരിച്ചു കൊണ്ടിരുന്നത്…”

“പക്ഷെ….”

“എന്താ…. പക്ഷെ….”

“എനിക്ക് പേടി ആണ് അയാൾ ഞങ്ങളെ തേടി വരും…”

“ഒന്നും പേടിക്കണ്ട…. ഞങ്ങൾ ഒക്കെ ഇല്ലേ… വരു സമയം കളയണ്ട ”

“വരൂ… നീ എന്റെ ആയാൽ പിന്നെ എന്തിനു പേടിക്കണം… അമ്മയും കൂടെ ഇല്ലേ…”

“അയാൾ പോലീസു ബുദ്ധി ഉപയോഗിച്ച് എന്തെങ്കിലും കേസ് വല്ലതും…”

“ഇല്ല… ഈ നാട്ടിൽ നിയമവും നീതിയും പാവപെട്ടവർക്ക് കൂടി ഉള്ളത് അല്ലെ…”

“നിങ്ങൾ വരൂ… സമയം കളയാതെ…”

ഇനി എങ്കിലും അവൾക്ക് വേണ്ടി ജീവിക്കാൻ…. പ്രാർത്ഥനയോടെ… അവൻ അവളുടെ കഴുത്തിൽ അണിഞ്ഞ താലി ചരടിനും… നെറുകയിൽ ചാർത്തിയ സിന്ദൂരത്തിനും അവൾക്ക് നൽകുന്ന ധൈര്യം ആവട്ടെ ഈ കൂടി ചേരൽ!!

ലൈക്ക് കമന്റ് ചെയ്യണേ…

രചന: നെസി

Leave a Reply

Your email address will not be published. Required fields are marked *