രണ്ടു പെൺമക്കളെയും അവർക്ക് അനുയോജ്യരായ പങ്കാളികളെ അവർ തന്ന കണ്ടെത്തി..

Uncategorized

രചന: SHEROON4S

🌹റോസ്മേരി 🌹

രവിയേട്ടാ ……. ചെയ്തു തീർക്കേണ്ട കടമകളും ഉത്തരവാദിത്തങ്ങളും എല്ലാം ഈ ആയുസ്സ് കൊണ്ട് എന്റെ കഴിവിന്റെ പരമാവധി ഭംഗിയായി ചെയ്തു തീർത്തു എന്നാണെന്ന് എന്റെ വിശ്വാസം …

നമ്മുടെ രണ്ടു പെൺമക്കളെയും അവർക്ക് അനുയോജ്യരായ പങ്കാളികളെ അവർ തന്ന കണ്ടെത്തി …. അവരുടെ ഇഷ്ടം തന്നെ നടക്കട്ടെ എന്ന് ഞാനും കരുതി … നമ്മുടെ മക്കൾ പേരുദോഷം ഒന്നും കേൾപ്പിക്കാതെ പഠിച്ചു സ്വന്തം കാലിൽ നിന്നിട്ടാണല്ലോ അവരുടെ ജീവിതത്തെ പറ്റി ചിന്തിച്ചത് …. അമ്മുവും കൂടി ഇന്നലെ പടിയിറങ്ങിയപ്പോൾ ഞാൻ നമ്മുടെ വീട്ടിൽ ഒറ്റക്കായപോലെ ….

ചുവരിൽ തൂക്കി ഇട്ടിരിക്കുന്ന രവിചന്ദ്രന്റെ ചിത്രത്തിൽ നോക്കി റോസി മനസ് കൊണ്ട് സംസാരിക്കുകയായിരുന്നു……

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

ഞാൻ റോസ്മേരി ചുരുക്കത്തിൽ റോസി എന്ന് വിളിക്കും ……ഒരു പ്രൈമറി സ്കൂൾ ടീച്ചർ ആണ് ….

എനിക്ക് 45 വയസ്സായി …. 25 വർഷങ്ങൾക്ക് മുൻപായിരുന്നു എന്റെയും രവിചന്ദ്രൻ എന്ന രവിയേട്ടനും തമ്മിൽ ഉള്ള വിവാഹം ….

കേൾക്കുമ്പോൾ നിങ്ങൾക്ക് തോന്നും എന്തോ ഒരു കല്ലുകടി ഇല്ലേ എന്ന് …. അത്‌ മറ്റൊന്നും അല്ല കേട്ടോ ഞങ്ങളുടെ പ്രണയ വിവാഹം ആയിരുന്നു….

ചന്ദ്രോത്ത് തറവാട്ടിലെ വിശ്വനാഥന്റെയും മാലിനിയുടെയും മകനായ രവിചന്ദ്രന് അനാഥാലയത്തിൽ വളർന്ന റോസ്മേരിയോട് തോന്നിയ സഹതാപം അങ്ങനെ മാത്രമാണ് എനിക്ക് രവിയേട്ടന്റെ സമീപനത്തിൽ ആദ്യം തോന്നിയത് ….

പാരലൽ കോളേജിൽ ഡിഗ്രിക്കു പഠിക്കാൻ പോകുന്ന എന്നും പിന്തുടരുന്ന രണ്ടു കണ്ണുകളെ ഞാൻ എപ്പോഴും കണ്ടില്ലെന്ന് നടിച്ചു….

നാട്ടിലെ പ്രമാണിയുടെ മകന് തോന്നിയ വെറും ഒരു കൗതുകം …. അങ്ങനെ ചിന്തിച്ചു കൂടിയ എന്റെ കണക്കു കൂട്ടലുകൾ തെറ്റിച്ചു കൊണ്ട് രവിയേട്ടൻ അനാഥാലയത്തിൽ വന്നു….

മദർ സുപ്പീരിയറിനോട് എന്തൊക്കെയോ സംസാരിക്കുന്നത് കണ്ടപ്പോൾ വല്ല സംഭാവനയും കൊടുക്കാനാകും എന്ന് ഞാൻ കരുതി …

കുറച് കഴിഞ്ഞപ്പോൾ മദർ എന്നെ വിളിപ്പിച്ചു …. Mr രവിചന്ദ്രന് റോസ്‌മേരിയോട് സംസാരിക്കണം എന്ന് പറഞ്ഞു …

രവിയേട്ടൻ പുറത്തേക് നടന്നു … ഞാനും അനുഗമിച്ചു … എനിക്ക് പട്ടാളത്തിൽ സെലെക്ഷൻ കിട്ടി ഞാൻ നാളെ ഡൽഹിക്ക് പോകും …. റോസി….എനിക്ക് തന്നെ വിവാഹം കഴിക്കണം എന്നുണ്ട് … ട്രെയിനിങ് കഴിഞ്ഞു വന്നിട്ടു ഞാൻ എന്റെ വീട്ടിൽ പറഞ്ഞോളാം…. കാത്തിരിക്കുമോ റോസി…..എനിക്ക് വേണ്ടി …. രവിയുടെ ആ ചോദ്യം ഇപ്പോഴും എന്റെ കാതിൽ മുഴങ്ങുന്നു …

പിന്നീടുള്ള മൂന്ന് വർഷം പരസ്പരം കത്തുകൾ അയച്ചു ….മത്സരിച്ചു സ്നേഹിച്ചു

ഇതിനിടയിൽ രവിയുടെ വീട്ടിൽ അറിഞ്ഞു …. നാട് മൊത്തം പാട്ടായി ….. ഞാൻ കണ്ണ് കാണിച്ചു മയാക്കിയതാണ് വീട്ടുകാർ പറഞ്ഞുപരത്തി ….

കഥകളൊക്ക മദർ സുപ്പീരിയറിന്റെ ചെവിയിലും എത്തി ….മദറിന് സത്യങ്ങൾ അറിയാവുന്നത് കൊണ്ട് എന്നെ ഒന്നും പറഞ്ഞില്ല …. എല്ലാം ഞാൻ രവിയേട്ടനെ അറിയിച്ചു …..

ഒരാഴ്ചക്ക് ശേഷം രവിയേട്ടൻ നാട്ടിൽ വന്നു …. നേരെ എന്നെ കാണാൻ വേണ്ടി അനാഥാലയത്തിൽ വന്നു …. ഞങ്ങളുടെ രജിസ്റ്റർ മാരിയേജിനു വേണ്ട എല്ലാ കാര്യങ്ങളും രവിയേട്ടന്റെ കൂട്ടുകാർ ഒരുക്കിയിരുന്നു …

വിവാഹം കഴിഞ്ഞു വീട്ടിലേക്ക് പോയ ഞങ്ങൾ പ്രതീഷിച്ചിരുന്ന പോലെ തന്നെ വീടിനകത്തു കയറ്റിയില്ലാ…. രണ്ടും കല്പിച്ചു ഞങ്ങൾ ഒരുമിച്ച് ഡൽഹിക്ക് വണ്ടി കയറി….

ക്വാട്ടേഴ്‌സിന് അപേക്ഷിക്കാത്തതു കൊണ്ട് പുറത്തു ഒരു ഒറ്റമുറി വീട് വാടകക്ക് എടുത്ത് താമസിച്ചു….. ബുധിമുട്ടുകൾ ഏറെ ഉണ്ടായിരുന്നെങ്കിലും സ്വർഗ്ഗതുല്യമായിരുന്നു ജീവിതം ….

രവിയേട്ടനോട് ഞാൻ ജോലിക്കു പൊക്കോട്ടെ എന്ന് ചോദിച്ചപ്പോൾ …. എല്ലാം സ്വന്ത ഇഷ്ട്ടം പോലെ ചെയ്യാനുള്ള അനുവാദം തന്നു…. അങ്ങനെ കഷ്ടപ്പെട്ടു ഒരു ഇന്റർവ്യൂന് എന്നെ വിളിച്ചു …

നല്ല അടിപൊളിയായിട്ട് ഒരുങ്ങി ഇറങ്ങാൻ പോയ ഞാൻ കാറ്റു പോയ ബലൂൺ പോലെ മയങ്ങി വീണു ….

ബോധം വന്ന എനിക്ക് … ഞാൻ മിലിറ്ററി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണെന്ന് മനസിലായി…. അതുകൊണ്ടും തീർന്നില്ല ….

ഞങ്ങളുടെ കൊച്ചു സന്തോഷം പങ്കു വെക്കാൻ ഒരു കുഞ്ഞഥിതി വരുന്നു എന്ന് എന്റെ രവിയേട്ടൻറ് വായിൽ നിന്നു തന്നെ കെട്ട് ബാക്കി ഉള്ള ബോധം കൂടി പോയി….

അങ്ങനെ ജോലി എന്ന സ്വപ്നം എട്ടായി മടക്കി കൊണ്ടുവന്ന പെട്ടിയിൽ തന്നെ വെച്ചു…. പിന്നെ കുഞ്ഞുവാവക്ക് വേണ്ടി ഉള്ള കാത്തിരിപ്പായിരുന്നു …..

ആദ്യത്തെ സ്കാനിൽ തന്നെ ഡബിൾ‍സ്‌ 👯‍♀️ആണെന്ന് അറിഞ്ഞപ്പോൾ ഉണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു …..

വയറിനു വലിപ്പം വെച്ചപ്പോൾ മത്തിക്ക് പരിങ്ങൽ വെച്ചത് പോലെയുണ്ടെന്ന് പറഞ്ഞു രവിയേട്ടൻ സ്ഥിരം കളിയാക്കുമായിരുന്നു….

പ്രസവ തിയതി അടുത്തപ്പോൾ എന്നെക്കാളും ടെൻഷൻ കണ്ടത് ഞാൻ രവിയേട്ടന്റെ മുഖത്തായിരുന്നു….

കുറച്ചു കോംപ്ലിക്കേഷൻ ഉള്ളത് കൊണ്ട് സിസ്സേറിയൻ ചെയ്തു…..

ഞങ്ങൾക്കു രണ്ടു പെണ്മക്കൾ ഉണ്ടായി അനാമിക എന്ന അനു മോളും , അവന്തിക എന്ന അമ്മുവും…..

വീണ്ടും ജീവിതം അല്ലലില്ലാതെ മുന്നോട്ട് പോയി … എന്നാൽ അടിക്കടി ഉള്ള ട്രാൻസ്ഫെർ കുട്ടികളുടെ പഠിപ്പിനെ ബാധിക്കുമെന്നായപ്പോൾ ഞാനും മക്കളും നാട്ടിൽ കൂടാൻ തീരുമാനിച്ചു ….

ആദ്യം വാടകവീട്ടിലും പിന്നെ രണ്ട് വർഷങ്ങൾക് ശേഷം കുറച്ചു സ്ഥലവും ചെറിയ ഒരു വീടും കൂടി ഞങ്ങൾ വാങ്ങി ……

മക്കളെ ചേർത്ത സ്കൂളിൽ ഒരു പ്രൈമറി സ്കൂൾ ടീച്ചറിന്റെ ഒഴിവുണ്ടായിരുന്നു ….രവിയേട്ടന് സമ്മതമായത് കൊണ്ട് തന്നെ ഞാൻ ജോലിക്ക്‌ അപേക്ഷിച്ചു ….താമസിക്കാതെ എനിക്ക് ജോലി ലഭിച്ചു …..

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

എന്നും രാവിലെ മക്കളോട് രണ്ടു പേരോടും രവിയേട്ടൻ സംസാരിക്കും അത് നിര്ബന്ധമാണ് …..എന്നെ വൈകുന്നേരങ്ങളിൽ വിളിക്കും ….

എന്നാൽ പതിവു വിളി രാവിലെ വരാത്തതിന്റെ പരിഭവം രണ്ടു പേരുടെയും മുഖത്തുണ്ട് ….. എന്റെ മനസ്സിലും അശങ്ക ഉണ്ടായിരുന്നെങ്കിലും പുറത്തു കാട്ടിയില്ല ….

എന്നാൽ രാത്രിയിലും വിളിക്കാതെ ആയപ്പോൾ ഉള്ളിൽ അരുതാത്ത ചിന്ത ഒക്കെ കടന്ന് വന്നു.. ഫോൺ വിളിച്ചിട്ട് കിട്ടുന്നുമില്ല ….. ഉള്ളുരുകി ദൈവത്തോട് പ്രാർത്ഥിച്ചു …..

പുലർച്ചെ നാല് മണിക്ക് ലാൻഡ്‌ലൈൻ റിങ് ചെയ്തു ….. ഫോൺ എടുത്തതും ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്തത് എന്റെ കാതിൽ പതിച്ചു …. ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ കേണൽ രവിചന്ദ്രൻ കൊല്ലപ്പെട്ടിരിക്കുന്നു ….

ഫോൺ വെച്ചിട്ട് ഞാൻ TV ഓൺ ചെയ്തു …..അതെ കേട്ടത് സത്യമാണ് …. ജമ്മുവിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മലയാളി കേണൽ അടക്കം ഒൻപത് പേർക്ക് വീരമൃത്യു …..

ഭൂമി കീഴ്മേൽ മറിയുന്ന പോലെ എനിക്ക് തോന്നി മുപ്പത്തി അഞ്ചാം വസസ്സിൽ വിധവ….

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

നാട് മൊത്തം ഉണ്ടായിരുന്നു എന്റെ രവിയേട്ടനെ യാത്ര അയക്കാൻ….ചിലർ സഹതാപത്തോടെയും മറ്റുചിലർ അദ്ഭുതടോടെയും എന്നെ നോക്കി …. കാരണം ആകെ മരവിച്ചിരുന്ന എന്റെ കണ്ണിൽ നിന്ന് ഒരുതുള്ളി കണ്ണുനീർ പോലും ഇല്ല ….

അവസാനം ചിത എരിഞ്ഞു തുങ്ങിയപ്പോൾ ഞാൻ മുറിയിൽ കയറി നെഞ്ച് പൊട്ടി കരഞ്ഞു…..

എന്റെ രവിയേട്ടൻ നാടിൻറെ വീരപുത്രൻ ആയപ്പോൾ അനാഥമായത് മൂന്ന് പെണ്ണുങ്ങൾ ആയിരുന്നു …. രാജ്യം അശോക ചക്ര നൽകി ആദരിച്ചു….

ആദ്യം സഹായിക്കാൻ വന്ന പല പകൽ മാന്യന്മാരുടെയും യഥാർത്ഥ സ്വഭാവം നേരം ഇരുളുമ്പോൾ വെളിച്ചത്തു വന്നു ….

കഴുകൻ കണ്ണുകളിലിൽ നിന്ന് പ്രായമായ പെൺകുട്ടികളെ കൊണ്ട് ജീവിക്കാൻ ഞാൻ സമൂഹത്തിൽ അഹങ്കാരിയും തന്റേടിയും ആയി…..

കുടുംബത്തിന് താങ്ങായി അദ്ദേഹത്തിന്റെ പേരിൽ മാസാമാസം വരുന്ന പെൻഷൻ തുക വളരെ ആശ്വാസം ആയിരുന്നു ….

പ്ലസ് ടു നല്ല മാർക്കോടെ പാസായ മക്കൾ ഒരേ കോളേജിൽ തന്നെ എഞ്ചിനീറിംഗിന് ചേർന്നു അതും ഞാൻ തനിച്ചാവാതെ ഇരിക്കാൻ വീടിന്റെ അടുത്തുള്ള കോളേജിൽ തന്നെ അഡ്മിഷൻ ശെരിയാക്കി….

ഫൈനൽ ഇയർ ആയപ്പോൾ തന്നെ ക്യാമ്പസ് സെലെക്ഷനിലൂടെ അവർക്ക് ജോലിയും കിട്ടി…. അവര് തന്നേ അവരുടെ ഭാവി കണ്ടെത്തിയതിൽ എനിക്ക് അഭിമാനം ആണ്….. ഒന്നും എന്റെ രവിയേട്ടനനോട് ഞാൻ മറച്ചു വെച്ചിട്ടില്ല …. ഒന്നൊഴികെ …..

എന്താണെന്നല്ലേ……പറയാം രവിയേട്ടാ…

കുറച്ചു മുൻപേ എനിക്ക് ഒരു ഫോൺകാൾ വന്നു അമൃത ഹോസ്പിറ്റലിലെ ഹെമറ്റോളജിസ്റ് ആയിരുന്നു അത്‌ ….

അതേ രവിയേട്ടാ സംഗതി ഞാൻ സംശയിച്ചത് പോലെ തന്നെ ബ്ലഡ് കാൻസർ ആണ്…. കുറച്ചു പഴകി പോയെന്ന് അവർക്കു സംശയം ….

പെട്ടെന്ന് തന്നെ RCC ക്ക് പോണം എന്നാണ് പറയുന്നത് ….

മരിക്കാൻ എനിക്ക് ഭയമില്ല മറിച്ചു സന്തോഷമേ ഒള്ളു …. രവിയേട്ടൻ എന്നെ ഏല്പിച്ച ഇല്ല ചുമതലകളും ഉത്തരവാദത്തോടെ തന്നെ പൂർത്തിയാക്കി ….

അതുകൊണ്ട് എനിക്ക് ഇനി ഒരു ചികിസ്തക്കും പോകാൻ താല്പര്യം ഇല്ല ….. മരിച്ചാലും ഞാൻ എന്റെ രവിയേട്ടന്റെ അടുത്തേക്കല്ലേ വരുന്നത് ….

റോസി മക്കളെ വിളിച്ചു സംസാരിച്ചു ….പ്രാർത്ഥിച്ചു ഭക്ഷണം കഴിച്ചു ഉറങ്ങാനായി കിടന്നു….

നാളത്തെ പുലരി റോസിക്ക് കാണുവാൻ കഴിയട്ടെ ….. വേദനകൾ ഇല്ലാത്ത ഒരു മരണം ഈശ്വരൻ റോസിക്കു നല്കാൻ നമുക്കും പ്രാർത്ഥിക്കാം 🙏🙏🙏

✍❤️SHEROON4S❤️

(NB : ഇത് ഒരു യഥാർത്ഥ സംഭവം ആണ് ….കഥാപാത്രങ്ങളുടെ പേരുകൾ മാറി എന്നു മാത്രം ജീവിതത്തിൽ ഇപ്പോഴും അവർ കാൻസറിനോട് പടപൊരുതുന്നു ….ഞാൻ ജീവിതത്തിൽ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ശക്തയായ സ്ത്രീ ആണ് അവർ …. An Iron Lady)

രചന: SHEROON4S

Leave a Reply

Your email address will not be published. Required fields are marked *