വാക പൂത്ത വഴിയേ – 46

Uncategorized

രചന: നക്ഷത്ര തുമ്പി

ജിതി ജാനിൻ്റെ അടുത്തേക്ക് നീങ്ങി അവളുടെ കവിളിൽ ഇരു കൈകൾ കൊണ്ടും പിടിച്ച് കണ്ണിൽ നോക്കി പറഞ്ഞു തുടങ്ങി

നിന്നോളം ഒന്നിനേയും ഞാൻ ഇത്ര ഭ്രാന്തമായി സ്നേഹിച്ചിട്ടില്ല

ആ ഭ്രാന്തൻ ഓർമ്മകളാണ്, ഇന്നും എന്നിൽ ഒരു വസന്തം പോലെ പൂത്തുനിൽക്കുന്നത്

I Love You ജാനു

നൊടിയിടയിൽ അവളുടെ അധരങ്ങളിലേക്ക് അവൻ്റെ അധരങ്ങൾ ചേർക്കപ്പെട്ടു

അവളുടെ കണ്ണുകൾ മിഴിഞ്ഞു

പെട്ടെന്ന് തന്നെ അകന്നു മാറി

ഞാൻ കണ്ട സിനിമയിലെ പോലെ തന്നെ സാഹിത്യപരമായ പ്രോപ്പോസിങ്ങും, കിസും, തന്നിട്ടുണ്ട്

തിരിച്ച് ഉള്ള മറുപടി ഇതുപോലെ തന്നെയായിരിക്കണം

ഇരു കണ്ണുകളും ചിമ്മി കാണിച്ചു, അവൻ നടന്നു നീങ്ങി

ആ ‘ പ്രോപ്പോസിങ്ങിലും, ചുംബനത്തിലും, ലയിച്ചു പോയിരുന്നു

ജാൻവി

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

വെള്ളം ചേർക്കാതെ ഒറ്റ വലിക്ക് കുടിച്ച നാടൻ വാറ്റാണ് നിൻ്റെ ചുംബനം

ആദ്യം നെഞ്ചിലൊരു ആളൽ പിന്നെയോ കൊടും ലഹരി

ഈ കുടിയൻമാരേ കെട്ടിയാൽ ഇതാ കുഴപ്പം, എന്തു പറഞ്ഞാലും, ചെയ്താലും കള്ളിനോട് ഉപമിക്കും

ഡി, നിൻ്റെ പറച്ചിൽ കേട്ടാൽ തോന്നും, ഞാൻ ഒരു മുഴു കുടിയൻ ആണെന്ന്

പിന്നെ ഇങ്ങനെ ഒക്കെ പറഞ്ഞാൽ ആരാണ് തെറ്റദ്ധരിക്കാത്തത്

അത് ഞാൻ ചുമ്മാ പറഞ്ഞതല്ലേ പെണ്ണേ

ഓ ആയിക്കോട്ടെ, വിശ്വസിച്ചു

ഇഷ്ടായോ ഇന്നത്തെ ബർത്ത് ഡേ സെലിബ്രഷൻസ്

മ്മ് ഒത്തിരി, ഏറ്റവും കൂടുതൽ സന്തോഷം തോന്നിയത് സുമാ മ്മ വന്നതിലാ

താങ്ക്സ്, കണ്ണേട്ടാ

കണ്ണൻ അവളുടെ മുഖത്തെ സന്തോഷം കണ്ടു ഉള്ളാലെ ചിരിച്ചു

രണ്ട് ദിവസം കഴിഞ്ഞാൽ എക്സാം തുടങ്ങുകയല്ലേ,

മ്മ് അതെ

കളിയൊക്കെ മാറ്റിവെച്ച് നന്നായി പഠിക്കാൻ നോക്ക്, എൻ്റെ മോള്,

മ്മ്ശരി

മാർക്ക് എങ്ങാനും കുറഞ്ഞാൽ നല്ല പെട വാങ്ങും നീ എൻ്റെ കയ്യിൽ നിന്ന്

ഈ അൽ പഠിപ്പിയെ ഒക്കെ കെട്ടിയാൽ ഇതാണ് പാട്

അവൾ നിന്നു, പിറുപിറുത്തു

എന്താടി

പഠിക്കണം എന്നു പറയുകയായിരുന്നു

,🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

2 ദിവസത്തിനു ശേഷം പരീക്ഷ തുടങ്ങി, പരീക്ഷ ചൂടിലാണ് എല്ലാവരും,

ചെറിയ, ചെറിയ നോട്ടങ്ങളിലൂടെയും, പുഞ്ചിരിയിലൂടെയും, അനുവും, കണ്ണനും പ്രണയിച്ചു കൊണ്ടേയിരുന്നു

ആ പ്രണയത്തിനും ഒരു സുഖമുണ്ട് എന്നു തോന്നി അവർക്ക്

ജിതി ആണെങ്കിൽ ജാനിനോട് ,മറുപടി ചോദിച്ച് നടപ്പാണ്,

എക്സാം തീർന്നിട്ട് പറയാം എന്നു പറഞ്ഞവൾ ഒഴിഞ്ഞുമാറി

അജു ആണെങ്കിൽ തൻ്റെ പ്രണയിനിയെ നോക്കി വെള്ളം ഇറക്കലോട് വെള്ളം ഇറക്കൽ തന്നെ

അങ്ങനെ അവസാന പരീക്ഷയും തീർന്നു, ക്ലാസും കഴിഞ്ഞു

ജാൻവി ഇന്ന് മറുപടി പറയാം എന്നു പറഞ്ഞതുകൊണ്ട് ജിതിയും, ജാൻവിയും പുറത്ത് പോയി,

മേഘയും, മിഥുനും, അത്യാവശ്യമായി വീട്ടിലേക്ക് പോയി

മീനുൻ്റെ പരീക്ഷ തീരാത്തതു കൊണ്ട്, വിച്ചു അവളെ കാത്തു നിന്നു, അനുവും

ഹണിക്ക് ഒന്നു പുറത്ത് പോകണം എന്നു പറഞ്ഞതുകൊണ്ട്, ഹണിയും അനുവും, ഹണി ടെ വണ്ടിയിൽ പുറത്തേക്ക് പോയി

അവരുടെ വണ്ടിയെ ഫോളോ ചെയ്ത് ഒരു വണ്ടിയും ഉണ്ടായിരുന്നു പുറകിൽ

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

നീ ഈ ബീച്ചിൽ തിര കാണാൻ ആണോ എന്നെ വിളിച്ചിട്ട് വന്നത്

ജാൻ തിരിഞ്ഞ് നോക്കി

ജിതി പുരികം പൊക്കി

എന്താ അങ്ങിനെ ചോദിച്ചേ

വന്നിട്ട് ഇത്ര നേരം ആയിട്ടും നീ ഒരക്ഷരം മിണ്ടുന്നില്ലല്ലോ,

അല്ല ഞാൻ എന്താ മറുപടി പറയേണ്ടത് എന്ന് ആലോചിച്ചതാ

എടി പുല്ലേ, നിനക്ക് എന്നോട് ഇഷ്ടം ഉണ്ടെങ്കിൽ അത് തുറന്ന് പറയ്, അല്ലെങ്കിൽ പോകാൻ നോക്ക്

വെറുതെ മനുഷ്യനെ മെനക്കെടുത്താൻ

ചില പെൺ പിള്ളേരുണ്ട്, ചങ്ക് എടുത്ത് കാണിച്ചാലും, ചെമ്പരത്തി പൂവാണ് എന്നേ പറയു

അവൻ ദേഷ്യത്തോടെ പറഞ്ഞു നിർത്തി

അവൾ അവനെ തന്നെ നോക്കി നിന്നു,

കഴിഞ്ഞോ

എന്താ

നീ പറഞ്ഞു കഴിഞ്ഞോന്ന്, കഴിഞ്ഞെങ്കിൽ ഇനി എനിക്ക് പറയാല്ലോ,

മ്മ്‌, പറഞ്ഞ് തുലക്ക്

ഡാ പൊട്ട, എനിക്ക് നിന്നോട് ഒടുക്കത്ത പ്രണയം ആണ്, ക്ലാസ് കഴിഞ്ഞ് ഒരു ജോലിയൊക്കെ വാങ്ങി, എൻ്റെ വീട്ടിൽ വന്ന് എന്നെ കല്യാണം ആലോചിച്ചോളണം, അല്ലെങ്കിൽ ഞാൻ ഇറങ്ങി വരും, നിൻ്റെ കൂടെ, എന്നെ കൊണ്ട് കടുംകൈ ഒന്നും ചെയ്യിപ്പിക്കരുത് മനസിലായോടാ,

അവളുടെ സംസാരത്തിൽ അറിയാതെ അവൻ തലയാട്ടി

എന്നാൽ പോകാം

അവൾ നടന്നപ്പോഴേക്കും അവളുടെ കൈയ്യിൽ പിടി വീണിരുന്നു

അങ്ങനെ അങ്ങ് പോയാലോ, ഞാൻ തന്നത് തിരിച്ച് തന്നിട്ട് പൊക്കോ

അയ്യടാ, അതൊക്കെ കല്യാണം കഴിഞ്ഞിട്ട്, തരാം, കണക്ക് വച്ചോ നീ

അവൾ ചിരിച്ചു,

എന്നാൽ വാ ഒരു ഐസ് ക്രീം കഴിച്ചിട്ട് പോകാം

കൈകോർത്തു ആ കടൽത്തീരത്തൂടെ അവർ നടന്നു

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ഹണിയും അനുവും, റോഡ് ക്രോസ് ചെയ്ത് വണ്ടി പാർക്ക് ചെയ്തിരിക്കുന്നിടത്തേക്ക് നടക്കുമ്പോൾ ആണ്, തൊട്ടു മുൻപിൽ ഒരു വണ്ടി വന്ന് ബ്രേക്കിട്ട് നിർത്തിയത്

ഹണി ചീത്ത പറയാൻ തുടങ്ങുമ്പോഴേക്കും, വണ്ടിയിൽ നിന്ന് ഒരു ചെറുപ്പക്കാരൻ ഇറങ്ങി

അവൻ അനുൻ്റെ അടുത്തേക്ക് വന്നു

എനിക്ക് തന്നോട് സംസാരിക്കാൻ,ഉണ്ട് അരമണിക്കൂർ മതി ,അത്യാവശ്യമാണ്,

ഞാൻ, തന്നെ അറിയില്ല, പിന്നെ ഞാനെന്തിനാ താൻ പറയുന്നത് കേൾക്കുന്നത്, എനിക്ക് തന്നോട് സംസാരിക്കാനും താൽപര്യമില്ല

പോകാൻ തുടങ്ങിയ അവളുടെ കൈയ്യിൽ കേറി അവൻ പിടിച്ചു ഞാൻ പറഞ്ഞു എനിക്ക് സംസാരിക്കാൻ ഉണ്ടെന്നു, അതു നീ കേട്ടേ പറ്റു

ഹണി അവരെ രണ്ടു പേരേയും മാറി മാറി നോക്കി

കൈവിട്, കൈവിടാൻ അല്ലേ പറഞ്ഞത്….. അനു

അനുനിനക്ക് ഇയാളെ അറിയുമോ….. ഹണി

ഇല്ല

ഡോ തന്നോട് അല്ലേ അവൾ കൈവിടാൻ പറഞ്ഞത്, തനിക്കെന്താ ചെവി കേൾക്കില്ലേ, ഡോ കൈവിടഡോ………. ഹണി

ഇതൊക്കെ പറയാൻ നീ ആരെടി പുല്ലേ

നിൻ്റെ വകയിലെ കുഞ്ഞമ്മ…… ഹണി

ഡി

ടേ💥

അവൻ്റെ കരണം പുകഞ്ഞതാ അനുൻ്റെ കൈയ്യിലെ പിടി അയഞ്ഞു

ഡി നീ എൻ്റെ മേൽ കൈവച്ചല്ലേ

പിന്നെ പട്ടാപ്പകൽ പെണ്ണിൻ്റെ കൈയ്യിൽ കേറി പിടിച്ച നിന്നെ പൂവിട്ട് പൂജിക്കാം, അവൾ പറഞ്ഞല്ലോ, തന്നെ അറിയില്ലന്നു, തന്നോട് സംസാരിക്കണ്ടന്നും, എന്നിട്ടും പിന്നെ എന്തിനാഡോ, ശല്യം ചെയ്യുന്നേ, ഞങ്ങൾ ഇവിടെ കിടന്ന് ഒന്ന് ഒച്ചയെടുത്താൽ കാണാം, വെറുതേ ഞങ്ങളെ കൊണ്ട് കടുംകൈ ചെയ്യിപ്പിക്കരുത്, മാഷ് പോകാൻ നോക്ക്, സമയം കളയാതെ

അവൻ രണ്ടുപേരേയും രൂക്ഷമായി നോക്കി

പിന്നീട് അനുനെ നോക്കി, പറഞ്ഞു, ഞാൻ ഇനിയും വരും, നിന്നോട് സംസാരിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ നീ അത് കേൾക്കാനും ബാദ്ധ്യസ്ഥ ആണ്

ഇത്രയും, പറഞ്ഞു, അവൻ, നടന്നു നീങ്ങി രണ്ടടി വച്ചതിനു ശേഷം, തിരിച്ച് വന്നു

ഹണിയുടെ അടുത്തേക്ക് കുനിഞ്ഞ് നിന്നു

നമ്മളും ഇനിയും കാണും, ഇപ്പോ തന്ന അടി ഞാൻ മറക്കില്ല, അതിനൊരു തിരിച്ചടി ഞാൻ തന്നിരിക്കും, കാത്തിരുന്നോ നീ

ഓ ആയിക്കോട്ടെ

അവൻ വണ്ടിയിൽ കേറി ഓടിച്ചു പോയി മിററിൽ കൂടി, രൂക്ഷമായി അവരെ രണ്ടു പേരേയും മാറി മാറി നോക്കി കണ്ണിൽ നിന്നും മറയുന്നതു വരെ

അരാടി അവൻ

ആ എനിക്കറിയത്തില്ല, എന്ത് അടിയാണെടി, നീ അവനെ അടിച്ചേ,

പിന്നെ, നിൻ്റെ കൈയ്യിൽ കേറി പിടിച്ച, എന്താ ചെയ്യേണ്ടത്, വിച്ചു എങ്ങാനും കണ്ടിരുന്നെങ്കിൽ അവൻ ഇപ്പോ ICU വിൽ ആയാനേ

മ്മ്, അതും ശരിയാ

നീ ഇത് സാറിനോട് പറയണം

മ്മ്‌, ഞാൻ അവൻ്റെ ഫോട്ടോയും, വണ്ടിടെ നമ്പറും നിൻ്റെ വാട്ട്സ് അപ്പിലേക്ക് അയച്ചിട്ടുണ്ട്

നീ ഇതൊക്കെ എപ്പോ സംഘടിപ്പിച്ചു

അതൊക്കെ എടുത്തു

വാ പോകാം

മ്മ്‌

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ബാൽക്കണിയിൽ പുറത്തേക്കു നോക്കി ആലോചിച്ചു നിൽക്കുന്ന അനുനെ കണ്ണൻ പുറകിൽ കൂടി പുണർന്നു

കണ്ണൻ്റ സാമിപ്യം അറിഞ്ഞതും, അനുൻ്റ ചൊടികളിൽ പുഞ്ചിരി വിടർന്നു

എന്താണ് എൻ്റെ വാകപെണ്ണിന് ഇത്ര ആലോചന

അനു ചിരിച്ചു

ഇന്നത്തെ പരീക്ഷ എളുപ്പം ആയിരുന്നോ

മ്മ്,

വെക്കേഷൻ സ്റ്റാർട്ട് ചെയ്തല്ലോ

മ്മ്

ഇനി എന്താ പ്ലാൻ

എന്ത് പ്ലാൻ

നാളെ കഴിഞ്ഞ്, അച്ചൻ്റെയൊക്കെ തറവാട്ടിലേക്ക് പോകുകയാണ് നമ്മൾ,

നമ്മൾ മാത്രമോ

അല്ലടാ, എല്ലാവരും ഉണ്ട്, ഉത്സവം ആണ്, പിന്നെ നീ അവിടെ ഒന്നും കണ്ടിട്ടില്ലല്ലോ

മ്മ്

അവൻ അവളെ തനിക്ക് അഭിമുഖമായി തിരിച്ചു നിർത്തി,

എന്തെങ്കിലും എന്നോട് പറയാൻ ഉണ്ടോ എൻ്റെ മോൾക്ക്

മ്മ്

എന്താ അത്

അവൾ ഇന്നു നടന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞു

കണ്ണൻ്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി

അവൾ ഹണി അയച്ച ഫോട്ടോയും, വണ്ടി നമ്പറും അവനെ കാണിച്ചു കൊടുത്തു

അവൻ അതൊക്കെ അപ്പോ തന്നെ, അഖിക്ക് മെസേജ് അയച്ചു അന്വേഷിക്കാനും പറഞ്ഞു

കണ്ണൻ അനുൻ്റെ കവിളിൽ തലോടി, പേടിച്ചു പോയോ

മ്മ്

അയാൾക്ക് ആളുമാറിയത് ആയിരിക്കും

ഇല്ല ,എനിക്ക് അങ്ങനെ തോന്നുന്നില്ല

ഞാൻ അന്വേഷിക്കാം, വെറുതേ ടെൻഷൻ ആവണ്ട, ok

മ്മ്

പിന്നെ നാളെ രാവിലെ ഒരു സ്ഥലം വരെ പോകാം ഒരു സർപ്രൈസ് ഉണ്ട്

ഇനിയും

മ്മ്

സർപ്രൈസ് കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഞാൻ

ആണോ, കുഴപ്പമില്ല സഹിച്ചോ

സഹിച്ചല്ലേ പറ്റു, കെട്ടി പോയില്ലേ

അതേല്ലോ,

മരണം കൊണ്ടല്ലാതെ എന്നിൽ നിന്നൊരു മോചനം എൻ്റെ വാക പെണ്ണ് പ്രതീക്ഷിക്കണ്ട

അനുവേഗം കണ്ണൻ്റെ വാ പൊത്തി

ഇങ്ങനെ ഒന്നും പറയല്ലേ, അവളുടെ കണ്ണിൽ നനവ് പടർന്നു

അവൻ ഇരു കണ്ണുകളും ചിമ്മി കാണിച്ചു

നനവ് പടർന്ന കണ്ണുകളിൽ അമർത്തി ചുംബിച്ചു, ആ കണ്ണുനീർ അധരങ്ങളാൽ ഒപ്പിയെടുത്തു

അതൊരു ആലിംഗനം ആയി മാറി

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

വില്ലൻ എൻട്രി ചെയ്തു ട്ടോ,,

ഇടക്കിടക്ക് എഴുതി വച്ച ചെറിയ ചെറിയ ഭാഗങ്ങൾ ആണ്, നന്നായോന്ന് അറിയില്ല, എല്ലാവരുടെയും കമൻ്റ കണ്ടു, ,സന്തോഷമായി ഗോപിയേട്ടാ, സന്തോഷമായി😭 തുടരും

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *