വാക പൂത്ത വഴിയേ – 47

Uncategorized

രചന: നക്ഷത്ര തുമ്പി

ടെൻഷനോടെ, മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ് മേഘ

വേറൊന്നും അല്ല പെണ്ണുകാണാൻ വരുകയാണ് അവളെ, അതിൻ്റെ ഒരു ടെൻഷനും ഉണ്ട്

അവളുടെ അമ്മ വന്നു അവളെ, കയ്യിൽ ചായ ട്രേയും കൊടുത്തു,ഹാളിലേക്കു കൊണ്ടുപോയി

അവൾ എല്ലാവർക്കും ചായകൊടുത്തു, പക്ഷേ ആരേയും, തല ഉയർത്തി നോക്കിയില്ല

ഡി മേഘേ നീ തലയുയർത്തി ചെക്കനെ ഒന്നു നോക്ക്, ഇനി കണ്ടില്ല, എന്നു ഒന്നും പറയരുത്……. ….അനു

നല്ല പരിചയമുള്ള ശബ്ദം കേട്ട്, മേഘ തലയുയർത്തി നോക്കി

ചിരിയോടെ മുന്നിൽ അനു

,ഇവൾ എന്താ ഇവിടെ മേഘ ചുറ്റും നോക്കി, വിവേക് സാർ, അഖിഏട്ടൻ, അനു, അജയ് സാർ, പിന്നെ പ്രായം ആയ ഒരു സത്രീയും

എല്ലാവരുടെയും മുഖത്ത് ഒരു കള്ള ചിരി സ്ഥാനം പിടിച്ചിട്ടുണ്ട്

നീ ഇങ്ങനെ അതിശയത്തോടെ നോക്കണ്ട, നിന്നെ പെണ്ണുകാണാൻ വന്നത്, അജു ചേട്ടായി ആണ്

മേഘഅതിശയത്തോടെ, അനുനെ നോക്കി

ഡി എന്നെ നോക്കി നീ കണ്ണുരുട്ടണ്ടാ, ഞാൻ ഇതിൽ പങ്ക് ഒന്നും ഇല്ല, ഇവിടെ വരുന്നത് വരെ എനിക്ക് ഒന്നും അറിയില്ലായിരുന്നു, ഇതിൻ്റെ മാസ്റ്റർ പ്ലാൻ ഒക്കെ ഇവരുടെ യാ

എൻ്റെ അനു നീ തന്നെ എല്ലാം പറയല്ലേ, അജുനും സമയം കൊടുക്ക്, അവർക്ക് പരസ്പരം സംസാരിക്കാൻ ഉണ്ടാവില്ലേ

ഓ മറന്നു കണ്ണേട്ടാ

ചെല്ല് മേഘ, അജു ഏട്ടായിയും ആയി പോയി സംസാരിക്ക്

അജു ചേട്ടായി എഴുന്നേറ്റു, പിന്നെ രണ്ടു പേരും റൂമിലേക്ക് പോയി

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

മുഖത്തോട് മുഖം നോക്കി നിൽക്കുന്നതല്ലാതെ മേഘയും, അജുവും തമ്മിൽ ഒന്നും സംസാരിച്ചില്ല, അജുവിന് മേഘ യോട് സംസാരിക്കാൻ ഒരു ചമ്മൽ

മേഘ ആണെങ്കിൽ ഇപ്പോഴും ഷോക്കിൽ നിന്നും വിട്ടുമാറിയിട്ടില്ല

അവസാനം, അജു തന്നെ സംസാരിച്ചു തുടങ്ങി

മേഘ

മ്മ്

താൻ ഒരിക്കലും എന്നെ ഇവിടെ എക്സ്പെറ്റ് ചെയ്തില്ല അല്ലേ

മ്മ്, അതെ

അനുൻ്റെ കല്യാണത്തിന് കണ്ടപ്പോൾ മുതൽ എനിക്ക് തന്നോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു, പിന്നെ, പ്രേമിച്ച് നടക്കാൻ ഒന്നും താൽപര്യം ഉണ്ടായില്ല,

പിന്നെ കണ്ണൻ ആണ് വിവാഹം ആലോചിക്കാം, എന്നു പറഞ്ഞത്,

അങ്ങനെ ആണ്, ഇതൊരു കല്യാണ ആലോചന ആയി മാറിയത്

എനിക്ക് തന്നെ ഇഷ്ടമാണ്

തനിക്കോ,

അജു, അവളുടെ മുഖത്തേക്ക് നോക്കി

അവൾ, ചിരിച്ചു, മനോഹരമായ ഒരു പുഞ്ചിരി, ആ പുഞ്ചിരി അവ നിലേക്കും പടർന്നു

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

കണ്ണടച്ചു സീറ്റിൽ ചാരി ഇരിക്കേണു, അനു, തൊട്ടടുത്ത് മീനു ഉണ്ട്, വണ്ടി ഓടിക്കുന്നത് കണ്ണൻ ആണ്, മിററിൽ കൂടി, ഇടക്കിടക്ക്, നോട്ടം അനുൻ്റ മേൽ പാറി വീഴുന്നുണ്ട്

ഡാ നേരേ നോക്കി വണ്ടി ഓടിക്ക്, സ്വന്തം ഭാര്യ തന്നെയല്ലേ പിന്നെ നോക്കാം…… അഖി

കണ്ണൻചിരിച്ചു

ഇവരൊക്കെ ഒരു യാത്രയിൽ ആണ്, കണ്ണൻ്റെ അച്ചൻ്റയും, മീനുൻ്റെ അമ്മയുടെയും തറവാട്ടിലേക്ക്, അവിടെ ഉത്സവം

എല്ലാവരും ഉണ്ട് വണ്ടിയിൽ

അനുവാണ് ഏറ്റവും എക്സൈറ്റ്മെൻ്റ, ആദ്യമായിട്ട് വരുകയല്ലേ, അതിൻ്റെ ത്രിൽ ആണവൾ

ഇരു സൈഡിലും പച്ച വിരിച്ച പാടത്തിനു നടുവിലുടെ യു ള്ള റോഡിലൂടെ വണ്ടി കുതിച്ചു

വണ്ടി നേരേ ഒരു ഇരുനില വീടിനു മുന്നിൽ നിന്നു

പഴമ വിളിച്ചോതുന്ന, നാലുകെട്ട് തറവാട് വീടായിരുന്നു അത്

മുറ്റത്തൊരു തുളസി തറയും, മറ്റും

അവിടെയെത്തിയപ്പോൾ മുതൽ ഒരു പ്രത്യേക പോസറ്റീവ് വൈബ് തോന്നി അനുന്

അവൾ ചുറ്റിനും കണ്ണു പായിച്ചു

ആദ്യമായിട്ടാണ് അവൾ അങ്ങനെ ഒരു വീട് കാണുന്നത്,

പുറത്ത് സംസാരിക്കുന്ന ആളുകളാണ് ഓർമ്മകളിൽ നിന്നും പുറത്ത് കടത്തിയത്

പ്രായം ചെന്ന ഒരു സ്ത്രീ അനുൻ്റെ അടുത്തേക്ക് വന്നു, മുണ്ടും നേര്യതും ആണ് വേഷം,

അത് അച്ചമ്മ ആണ് എന്നവൾക്ക് മനസിലായി കല്യാണത്തിന് കണ്ടതായി ചെറിയ ഒരു ഒരോർമ്മ

മോൾക്ക് എന്നെ ഓർമ്മ ഉണ്ടോ…… അച്ചമ്മ

മ്മ്, കല്യാണത്തിന് കണ്ടതായി ഓർമ്മ ഉണ്ട്,

മ്മ്, ഞാൻ കണ്ണൻ്റെ അച്ചൻ്റെ അമ്മയാണ്

മ്മ്

എന്നെയും കണ്ണേട്ടനെയും, ആരതി ഉഴിഞ്ഞാണ് അകത്തേക്ക് കയറ്റിയത്

അച്ചൻ്റെ അനിയൻ വിജയൻ, ഭാര്യ സീത ഒരു മകളും, മകനും ഉണ്ട് വിദ്യയും, സൂരജും വിദ്യ മീനുൻ്റ പ്രായം, സൂരജ് 10 പഠിക്കുന്നു, ഇവരൊക്കെ തറവാട്ടിൽ ആണ് താമസം

അമ്മ എല്ലാവരേയും പരിചയപ്പെടുത്തി തന്നു

പിന്നെ ഫ്രഷാകാൻ റൂമിലേക്ക് പോയി, മുകളിലാണ് റൂം

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

റൂമിൽ ചെന്നു, അത്യാവശ്യം വലിപ്പമുള്ള മുറിയാണ്, ഡ്രസ് എല്ലാം ഒതുക്കി വച്ച്, അടഞ്ഞുകിടന്ന, ജനൽ തുറന്നിട്ടു

അതിലൂടെ പുറത്തേക്ക് നോക്കി, അതിൽ കുളപ്പുരയും, കടവും ഒക്കെ കാണാം കുറച്ചു ദൂരെയായി ഒരു കാവും ഉണ്ട്

അവൾ ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുമ്പോഴാണ്, പുറകിൽ ആരുടേയോ നിശ്വാസം, അറിഞ്ഞത്, അതാരണന്ന് അറിഞ്ഞപ്പോൾ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി മിന്നി മാഞ്ഞു

ഇഷ്ടായോ,

മ്മ്, ഒത്തിരി,

എന്നെക്കാളും?, കുസൃതിയായിരുന്നു ആ വാക്കുകളിൽ

അവൾ കണ്ണന് അഭിമുഖമായി തിരിഞ്ഞു നിന്നു

പുരികം പൊക്കി എന്താന്ന് ചോദിച്ചു

അല്ല, എന്നെക്കാളും ഇഷ്ടായോ എൻ്റെ വാക പെണ്ണിന്, ഇവിടം

പുരികം പൊക്കിയും താഴ്ത്തിയും ചോദിച്ചു കൊണ്ടേയിരുന്നു

അതു കണെ അവളിലും ചിരി വിടർന്നു

അവൻ്റെ കണ്ണുകളും, അവളുടെ മുഖത്തായിരുന്നു പറഞ്ഞറിയിക്കാൻ ആവാത്ത സന്തോഷം തോന്നി അവന് അവളുടെ മുഖത്തെ സന്തോഷം കണ്ട്

ആ സന്തോഷത്തോടെ മുഖം അവളിലേക്ക് അടുപ്പിച്ചു

ആ നീക്കത്തെ അപ്പാടെ തടഞ്ഞു അനു അവനെ തള്ളി മാറ്റി

അയ്യോടാ, അതൊക്കെ പിന്നെ, ഞാനെ ഫ്രഷായി വരാം

വാഷ് റൂമിൽ കേറുന്നതിന് മുൻപായി അവൾ വിളിച്ചു പറഞ്ഞിരുന്നു

നിന്നെ ഞാൻ എടുത്തോളാടി അടക്കാ കുരുവി

ഉവ്വേ, കാത്തിരുന്നോളാം

കാന്താരി ചിരിയോടെ, അവൻ ടൗവലുമായി പുറത്തേക്കു പോയി

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

കുളിച്ച് ഫ്രഷായി എല്ലാവരും താഴെ എത്തിയിരുന്നു, താഴെ എല്ലാവർക്കും ഒരു സദ്യ തന്നെ ഒരുക്കിയിരുന്നു,

ഭക്ഷണം കഴിച്ച്, മുതിർന്നവരൊക്കെ, വിശ്രമിക്കാൻ പോയി, മക്കൾ സെറ്റൊക്കെ പുറത്ത് പറമ്പിലൊക്കെ നടക്കാനും

വന്നപ്പോൾ മുതൽ, മീനുൻ്റ യും, വിദ്യയുടെയും കൂടെയാണ് അനുൻ്റ നടപ്പ്

അനുനെ ഒറ്റക്ക് കിട്ടാനായി കണ്ണനും,

കണ്ണൻ്റെ നോട്ടങ്ങളിലൂടെ ,അഖിക്ക് അത് മനസിലാവുകയും ചെയ്തു

അതു കൊണ്ട് അഖി തന്നെ അനുനെ കണ്ണൻ വിളിക്കുന്നു എന്നു പറഞ്ഞ് കണ്ണൻ്റെ അടുത്തേക്ക് പറഞ്ഞു വിട്ടു

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

എന്താ കണ്ണേട്ടാ വിളിച്ചത്

ഞാനാ…

ആ കണ്ണേട്ടൻ വിളിക്കുന്നു എന്ന് അഖിഏട്ടൻ പറഞ്ഞല്ലോ

കണ്ണൻ അഖിയെ നോക്കി,

അഖി കണ്ണും രണ്ടും ചിമ്മി കാണിച്ചു

ആ, അതൊ ,അത് ഞാൻ ചുമ്മാ വിളിച്ചതാ

ചുമ്മാ വിളിച്ചതാണോ, എന്നാൽ ഞാൻ അങ്ങോട്ട് പോക്കോട്ടോ

അവിടന്ന് അല്ലേ ഇങ്ങോട്ട് വന്നേ, കുറച്ച് നേരം ഇവിടെ നിൽക്ക്, വന്നപ്പോൾ മുതൽ അവരുടെ കൂടെ നടക്കുകയല്ലേ, എന്നെ കൂടി മൈൻഡ് ചെയ്യടി ഭാര്യേ

ഓ ഞാൻ അവരുടെ കൂടെ നടന്നിട്ട് കുശുമ്പ് കൊണ്ടാണല്ലേ എന്നെ വിളിച്ചത്

അതെല്ലോ, എൻ്റെ ഭാര്യ എൻ്റെ കൂടെ നടക്കുന്നതാണെനിക്കിഷ്ടം

കണ്ണേട്ടൻ എവിടെയാ കുളിച്ചത്

കുളപ്പടവിൽ, ഇവിടെ വന്നാൽ കുളത്തിലാ കുളിക്കാറ്

ആണോ, എന്നാൽ എന്നെ കൊണ്ടു പോകുമോ അങ്ങോട്ട്

മ്മ്, വാ

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

തുടരും…

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *