ചേച്ചിക്ക് ഒരു വിവാഹം വേണ്ട എന്ന് ഒരു അനിയത്തിയും ചോദിച്ചില്ല…

Uncategorized

രചന: Vijay Lalitwilloli Sathya

“ചേട്ടാ നിങ്ങൾക്ക് ഇതിനു സാധിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയതല്ല.. അവൾ അയാളുടെ ചെവിയിൽ മന്ത്രിച്ചു..”

കരുത്താർജ്ജിച്ച അയാളുടെ പുരുഷത്വത്തെ തന്നിലേക്ക് സ്വീകരിക്കവേ അവൾ അറിയാതെ പറഞ്ഞുപോയി..

വിവാഹം കഴിഞ്ഞ് ഏതാണ്ട് ആറ് മാസത്തിനു ശേഷമാണ് അയാൾക്ക് തന്റെ ഭാര്യയെ ബന്ധപ്പെടാൻ കഴിഞ്ഞത്..

കൈമോശം വന്ന ആത്മഹർഷം പൊഴിയുന്ന ആ ദിനം വന്നു ചേർന്നതിന് അവൾ ദൈവത്തോട് ഒരായിരം നന്ദി പറഞ്ഞു.

അത്രയും ഭയങ്കരമായ ഒരു ദുഃഖം തന്നതായിരുന്നു അന്നത്തെ ആ സംഭവം

ആറുമാസം മുമ്പ് അനുജയുടെയും ഗോകുൽദാസിന്റെയും വിവാഹം കഴിഞ്ഞുള്ള ആദ്യ രാത്രി സുദിനം

ഏറെ നേരത്തെ സംസാരത്തിന് ശേഷം അവർ കിടന്നു.

ഇരുവരും കെട്ടിപ്പിണഞ്ഞു മുഴുകിയ പ്രേമ മധുരമായ ബാഹ്യകേളികൾക്കു വിരാമമിട്ടുകൊണ്ട് അനർഘ സുന്ദരമായ സംഗമ സാക്ഷാത്കാര മുഹൂർത്തത്തിന് വേണ്ടി കൈയിട്ടപ്പോൾ ചൂടു പെയ്യുന്ന ആ രാത്രിയിലും തണുപ്പാർന്ന എന്തോ ഒന്ന് തൊട്ടതു പോലെ അനുജ വേഗം കൈ പിൻവലിച്ചു.

“അതെന്താ അങ്ങനെ?”

അവൾ വളരെ വിഷമത്തോടെ അതിലുപരി ആശങ്കയോടും സങ്കടത്തോടെ തന്റെ പ്രേമ തരളിതമായ ആദ്യരാത്രിയിൽ പ്രിയതമനോട് ചോദിച്ചു.

“അപ്പോഴേ അങ്ങനെയാ.. ജോലി തിരക്കാണ് എന്നൊക്കെ പറഞ്ഞു വിവാഹം ഇത്രയും നീണ്ടു പോയത് ഈയൊരു കാരണം കൊണ്ട് തന്നെയാണ്..”

അതുകേട്ട് തോടുകൂടി അവൾ നടുങ്ങി..

“അപ്പോൾ നമുക്ക് കുട്ടികളും മറ്റും”

വേവലാതിയോടെ അവൾ ചോദിച്ചു..

“കുട്ടികൾ ഒക്കെ ഉണ്ടാകും.”

അയാൾ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

“എങ്ങനെ?”

അവൾക്ക് അത് അത്ര വിശ്വാസം വരാത്തതുകൊണ്ട് വീണ്ടും ചോദിച്ചു

“അതൊക്കെയുണ്ട്..!”

അതും പറഞ്ഞ് അയാൾ അവളെ കെട്ടിപ്പിടിച്ചു

കരഞ്ഞുകലങ്ങിയ കണ്ണുകളിൽ നിന്നും കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ ചാലുകൾ അയാളുടെ മുഖത്ത് പതിച്ചു.. അത് അയാളെ പൊള്ളിച്ചു.

അയാൾക്കറിയാമായിരുന്നു അവൾക്ക് എന്നല്ല ഏതൊരു സ്ത്രീക്കും അതൊരു ഷോക്ക് ആകുമെന്നും. അതുകൊണ്ടാണല്ലോ താൻ വിവാഹത്തിന്മേനെക്കെടാതിരുന്നത്… രണ്ടും കൽപ്പിച്ച് ഒരു പരീക്ഷണം എന്നപോലെ ആയിരുന്നു ഈ വിവാഹം. അതുകൊണ്ടുതന്നെ ഒരു പൊട്ടിത്തെറി അയാൾ പ്രതീക്ഷിച്ചതായിരുന്നു ആ ആദ്യരാത്രി.

പക്ഷേ തനുജ കണ്ണീർ വാർത്തു അത് ഉൾക്കൊള്ളാൻ ശ്രമിച്ചു. പക്ഷേ ആവുന്നില്ല..

തനൂജ യുടെ ജനനത്തിനുശേഷം അല്പം നീണ്ട എട്ടു വർഷങ്ങൾ കഴിഞ്ഞ് അടിപ്പിച്ച് ഒന്നര വർഷം ഇടവിട്ട് മൂന്നു പെൺകുട്ടികൾ.

അങ്ങനെ നാലു പെൺകുട്ടികളാണ് തനുജ യുടെ അച്ഛനും അമ്മയ്ക്കും.

ഏറ്റവും ഇളയമകൾ പിച്ച വെക്കുമ്പോഴേക്കും അച്ഛൻ പോയി..

പിന്നെ കഷ്ടപ്പെട്ടു അമ്മ മക്കളെ വളർത്താൻ ബുദ്ധിമുട്ടി.

അമ്മ ജോലിക്ക് പോകുമ്പോൾ പിന്നെ കുട്ടികൾക്ക് അമ്മ ഈ ചേച്ചിയാണ്. അതുകൊണ്ട് അവർ ചേച്ചി അമ്മ എന്നു വിളിച്ചു വളർന്നു.

മൂത്ത മോൾക്ക് ഒരു ജോലി കിട്ടിയാൽ കഷ്ടപ്പാട് അല്പം കുറയുമെന്നതിനാൽ ആ അമ്മ അഹോരാത്രം പ്രയത്നിച്ച മകളെ ബി.എഡ് പഠിപ്പിച്ചു ടീച്ചർ ആക്കി..

താൻ ഒരു വിധം അനിയത്തിമാരെയും അമ്മയെയും നോക്കി ജീവിച്ചു വരവേ സുഖം ബാധിച്ചു അമ്മയും ലോകം വിട്ടു അച്ഛന്റെ അടുക്കലേക്ക് പോയി..!

അമ്മയുടെ മൃതദേഹം ദഹിപ്പിക്കാൻ എടുക്കുമ്പോൾ

“ഇനി ഞാൻ ഞങ്ങൾക്കു ആരുണ്ട് ചേച്ചിയമ്മേ”

എന്നുവിളിച്ചു അലറിക്കരയുന്ന മൂന്നു അനിയത്തിമാരെ ചേർത്തുപിടിച്ചു അവൾ ആശ്വസിപ്പിച്ചു..

“കരയരുത് മക്കളെ ഞാനില്ലേ നിങ്ങളുടെ ചേച്ചിയമ്മ”

പിന്നെ എല്ലാ ചുമതലയും അവളുടെ ചുമലിലായി.

മൂന്ന് അനിയത്തിമാരുടെ പഠന ചിലവ്, വീട്ടു ചിലവായ കറന്റ്, പാൽ, പത്രം,ഭക്ഷണം വസ്ത്രങ്ങൾ യൂണിഫോം ഇതൊക്കെ അവളുടെ കിട്ടുന്ന ശമ്പളം മുഴുവൻ കവർന്നെടുത്തു..

തനിക്ക് സ്കൂളിൽ പോകുമ്പോൾ ഉടുക്കാൻ ഒരു നല്ല സാരി വാങ്ങാൻ പോലും അവൾ മറന്നു. മറന്നതല്ല ഒടുവിൽ കാശു തികയില്ല. അതുതന്നെ കാര്യം.!

അനിയത്തി മാരെല്ലാം സ്കൂൾ പഠനത്തിനുശേഷം കോളേജിൽ ആയപ്പോൾ ചെലവു പിന്നെയും വർദ്ധിച്ചു..

ഇതിനിടെ തന്റെ വിവാഹപ്രായം കടന്നുപോകുന്നത് അവൾ അറിഞ്ഞതേയില്ല..

മൂന്നുപേരിൽ മൂത്തവർ രണ്ടുപേർ എൻജിനീയറിങ്ങിന് ചേർന്ന് പഠിക്കാൻ താല്പര്യം പ്രകടിപ്പിച്ചപ്പോൾ അവൾ തടസ്സം നിന്നില്ല..

വിദ്യാഭ്യാസ ലോൺ എടുത്തു എന്തുകാര്യം അടക്കേണ്ടത് ഇവൾ തന്നെ.. അതും ഈ കിട്ടുന്ന ശമ്പളത്തിൽ നിന്നുതന്നെ..

ഇളയ പെൺകുട്ടി എല്ലാവരെക്കാളും നല്ല പഠിത്തക്കാരി ആയിരുന്നു

എൻട്രൻസ് എളുപ്പം പാസ്സായി. റാങ്ക് ലിസ്റ്റിൽ വളരെ മൂന്നിൽ ഉണ്ടായതുകൊണ്ട്. അവൾക്ക് മെഡിസിൻ പഠിക്കാനായി സീറ്റ് ലഭിച്ചു.

കടവും ചെലവുകളും നാൾക്കുനാൾ കൂടുന്നു. എല്ലാം തനൂജ എന്ന ഹൈസ്കൂൾ ടീച്ചറായ തന്റെ തലയിൽ തന്നെ.. എന്ത് ചെയ്യാം ചേച്ചിയമ്മ ആയിപ്പോയില്ലേ..

ഏന്തിയും വലിഞ്ഞും വർഷകടന്നുപോയപ്പോൾ രണ്ടുപേരും നല്ല എഞ്ചിനിയറായി പഠിച്ചു വന്നു

വളരെ തിരക്കുള്ള എഞ്ചിനീയർ ആയ ഗോകുൽദാസ് അസിസ്റ്റന്റ് ആയി ജോലിക്ക് പ്രവേശിച്ചു.

ഇനിയെങ്കിലും അവർ സ്വന്തം കാലിൽ നിൽക്കുമല്ലോ..? ചേച്ചിയമ്മയുടെ പ്രാരാബ്ദങ്ങൾക്കൊരു അറുതി ആകുമല്ലോ അവൾ ആശ്വസിച്ചു.

അപ്പോഴേക്കും അവര് അവർക്ക് വേണ്ടുന്ന ചെക്കന്മാരെ എഞ്ചിനീയർമാരുടെ ഇടയിൽനിന്നും കണ്ടെത്തി..

തനിക്കും സന്തോഷമായി. പറക്കമുറ്റാത്ത ഇരുന്ന് ഇവരെ ഇത്ര വരെ എത്തിച്ചല്ലേ.. ഭംഗിയിൽ തന്നെ രണ്ടുപേരുടെയും വിവാഹം നടത്തിക്കൊടുത്തു.

അവരുടെ ജീവിതം പിന്നെ അവരവരുടെ ഭർതൃഗൃഹങ്ങളിലായി..

എല്ലാം കഴിഞ്ഞപ്പോൾ ഒരു രൂപ പോലും ബാലൻസ് ഇല്ലാതെ ഇപ്പോഴും അവൾ ഇളയവളെ ഡോക്ടറാകാനുള്ള ശ്രമത്തിലായിരുന്നു പിന്നീടുള്ള ദിവസങ്ങളിൽ..

അനിയത്തിമാരായ അവർ അവിടെ ഭർതൃ ഗ്രഹങ്ങളിൽ നിന്നും എഞ്ചിനീയറായി ജോലിക്ക് പോകുന്നുണ്ട്.

ഒരു ചില്ലിക്കാശുപോലും അനിയത്തിക്ക് വേണ്ടി ചെലവാക്കിയില്ല. ചേച്ചിക്ക് വല്ലതും വേണോ എന്ന് പോലും ചോദിച്ചില്ല.

തങ്ങളുടെ ജീവിതം കരുപ്പിടിപ്പിച്ച തന്നതിന് ചേച്ചിക്ക് ഒരു പ്രത്യുപകാരം ധനംകൊണ്ടോ അതുപോട്ടെ മനസ്സുകൊണ്ട് പോലും ചെയ്യാതെ അവർ അവർക്ക് കിട്ടുന്ന വരുമാനം അവരുടെ പുതിയ വീട് പണികൾക്കു വേണ്ടി ഉപയോഗിച്ചു.

എംബിബിഎസ് പാസായി ഇളയ അനിയത്തി വന്നപ്പോൾ കൂടെ തന്നെ കാമുകൻ ഉണ്ടായിരുന്നു..

അടുത്തുള്ള ഹോസ്പിറ്റലിലെ വലിയ ഡോക്ടറുടെ കീഴിൽ അവളും പ്രാക്ടീസ് തുടങ്ങി..

താമസിയാതെ അവളും വിവാഹ വിഷയം ഉന്നയിച്ചു..

അങ്ങനെ ആർഭാടത്തോടെ കൂടി അവളുടെയും വിവാഹം കഴിച്ചു കൊടുത്തു.

ചെറുക്കനും ഡോക്ടർ തന്നെ.. മൂന്നാലു മാസത്തിനുശേഷം അവർ ജോലികിട്ടി സ്റ്റേറ്റിലേക്ക് മൈഗ്രേറ്റ് ചെയ്തു.

അപ്പോഴും തന്റെ പേരിൽ എടുത്ത ലോണുകളും കുടിശ്ശികകളും ബാക്കി നിൽക്കുന്നു..

ആളൊഴിഞ്ഞ ആ വീട്ടിൽ താൻ തനിച്ചായി..

അച്ഛന്റെയും അമ്മയുടെയും ഫോട്ടോയ്ക്ക് മുന്നിൽ നിന്ന് സംസാരിച്ചു അവളുടെ ദുഃഖം തീർക്കും..

“നിങ്ങൾ ഉണ്ടാക്കിയ മക്കളെ ഞാൻ നന്നായി വളർത്തി അവരവരുടെ ജീവിതത്തിലേക്ക് പറഞ്ഞയച്ചു.. ഇനി ഞാൻ മാത്രമെന്തിനാ ഇവിടെ എന്നെയും വിളിക്കാൻ വാ..പിന്നൊരു നിങ്ങൾ നേരത്തെ പോയതുകൊണ്ട് എനിക്കവിടെ വേണ്ടതൊക്കെ ഏർപ്പാട് ചെയ്ത് വെച്ചിട്ടുണ്ടാകും എന്ന് അറിയാം എനിക്കവിടെ ഇവിടുത്ത പോലെ കൂടുതൽ അധ്വാനിക്കാനൊന്നും വയ്യ കേട്ടോ..

നല്ല സാമർത്ഥ്യമുള്ള മിടുക്കികളാ നിങ്ങളുടെ മറ്റ് മക്കൾ അറിയാമോ ചേച്ചിക്ക് ഒരു വിവാഹം വേണ്ട എന്ന് ഒരു അനിയത്തിയും ചോദിച്ചില്ല.. അതെങ്ങനെ ചോദിക്കും ഞാൻ അവർക്ക് അമ്മ ആയിരുന്നല്ലോ.. ചേച്ചിയമ്മ..”

ഇതൊക്കെ കേട്ട മ രിച്ച മാതാപിതാക്കളുടെ അനുഗ്രഹമോ അതോ ഈ സംസാരങ്ങൾ പതിവായപ്പോൾ ആരൊക്കെയോ അയൽപക്കക്കാർ കേട്ടതിന്റെ ഫലമോ

അതുമല്ലെങ്കിൽ ആരുടെയൊക്കെയോ കുത്തുവാക്കുകൾ കേട്ട് ഉത്തരവാദിത്വബോധം വന്നതോ എങ്ങനെയായാലും

രണ്ട് എൻജിനീയർ അനിയത്തിമാർ ഒരു ദിവസം വീട്ടിൽ വന്നു..

അവർക്ക് വ്യക്തമായ പ്ലാൻ ഉണ്ടായിരുന്നു. ചേച്ചി വിവാഹം കഴിക്കണം.. അതു ആയിരുന്നു ഡിമാൻഡ്

അവരുടെ സീനിയർ എൻജിനീയർ പഴയ ഗോകുൽ ദാസിനെ വിവാഹം കഴിക്കാൻ അവർ പ്രേരിപ്പിച്ചു.. അവൾ അത്ഭുതപ്പെട്ടു പോയി.. ഇത്രയും കാലം തന്റെ കാര്യത്തിൽ ഒരു ശ്രദ്ധയും പുലർത്താത്ത ഇരുന്ന ഇവർ പെട്ടെന്ന് തന്റെ ജീവിതത്തെക്കുറിച്ച് ചിന്തിച്ചപ്പോൾ സന്തോഷം തോന്നി..

ഒടുവിലവർ മുൻകൈയ്യെടുത്ത് നടത്തി തന്നതാണ്‌ ഈ വിവാഹം..

ഇതാണെങ്കിൽ ഇങ്ങനെയും.. ഇനി പറയൂ ഞാൻ എന്താ ചെയ്യേണ്ടത്.. സുന്ദരനും സുമുഖനും ഗോകുൽദാസ്..

അതുകൊണ്ടുതന്നെയാണ് ഇതുവരെ വിവാഹം കഴിച്ചിട്ടില്ല എന്ന് കേട്ടപ്പോൾ ഒരു താല്പര്യം തോന്നിയത്.. പക്ഷേ ഉദ്ധാരണ ശേഷി ഇല്ലാത്ത ലിംഗം ഉള്ള ഇയാളെ താൻ എന്ത് ചെയ്യാനാണ്..നാൽപത്തഞ്ച് വയസ്സുള്ള എനിക്ക് പ്രായത്തിൽ ചേർന്ന ആൾ തന്നെയാണ്..

ഇതുവരെ പുരുഷന്റെ ചൂടറിയാത്ത താൻ വൈകിയ അവസരത്തിൽ മോഹിച്ചുപോയി.

കുട്ടികളുടെ വാക്കുകൾ കേട്ടപ്പോൾ എനിക്കും ഒരു ജീവിതം വേണം എന്ന് ആശിച്ചു പോയി..

ഒരു സ്വാർത്ഥതയും ഇല്ലാതെ ജീവിച്ചത് കൊണ്ടാണോ എനിക്ക് ഈ ഗതി വന്നത്.. ഇരുപത്തിനാല് വയസ്സിൽ ജോലി കിട്ടിയ എനിക്ക് ഈ ഇരുപത്തിയൊന്നു വർഷം കൊണ്ട് നല്ലൊരു ജീവിതം കെട്ടിപ്പടുക്കാൻ ആകുമായിരുന്നു ഈ പറഞ്ഞ സ്വാർത്ഥത ഉണ്ടായിരുന്നുവെങ്കിൽ.. പക്ഷേ തന്റെ അനിയത്തിമാരുടെ ഭാവി ഇരുളടഞ്ഞു പോകുമായിരുന്നു..

അങ്ങനെ സംഭവിക്കാൻ പാടില്ല എന്ന് വിചാരിച്ചത് കൊണ്ടാണ് താൻ തന്റെ ജീവിതം വേണ്ടെന്നുവെച്ചു കഷ്ടപ്പെട്ട് അവരെ ഒരു നിലയ്ക്ക് എത്തിച്ചത്.. അതോടെ കറിവേപ്പില പോലെ ആയി.

എല്ലാരും കൂടി ചതിച്ചതാണോ തന്നെ?നാട്ടിൽ പാട്ടാണോ വിഷയം? സംശയത്തോടെ അവൾ

“ചേട്ടാ ഈ കാര്യം വേറെ വല്ല വർക്കും അറിയുമോ?”

തനുജ ഗോകുലിനോട് ചോദിച്ചു..

“ആർക്കുമറിയില്ല..ഈവൻ മൈ ഫ്രണ്ട്.. എന്റെ സുഹൃത്തുക്കൾക്ക് പോലും..”

അതുകേട്ടപ്പോൾ അവൾക്ക് ഇത്തിരി ആശ്വാസം ആയി..

തനുജ സ്വയം മനസ്സിൽ ആശ്വസിക്കാൻ ശ്രമിച്ചു ഏതായാലും പറ്റി.. ഇനി വയസ്സാംകാലത്ത് ഇതിന്റെ പേരിൽ ഡിവേഴ്സിന് ഞാനില്ല.

നല്ലൊരു ഭർത്താവിനെ നാട്ടുകാർക്ക് കാണാനും നല്ലൊരു ജീവിതം നയിക്കുന്നുണ്ട് എന്ന് തോന്നാനും തൽക്കാലം ഇത്രയും മതി. അതായിരുന്നു അവൾ ആഗ്രഹിച്ചതു.

“അതൊക്കെ പോട്ടെ എങ്ങനെയാ കുട്ടികൾ ആകും എന്ന് പറഞ്ഞത്?”

തനൂജ അല്പം കൗതുകത്തോടെ ചോദിച്ചു

“എനിക്ക് ഉദ്ധാരണശേഷി ഇല്ലെന്നേയുള്ളൂ സ്കലന ശേഷിയും കൗണ്ട് ഉള്ള ശുക്ലവും ഉണ്ട് എന്ന് ഡോക്ടർ പറഞ്ഞിരുന്നു..”

“ഓഹോ”

അതുകേട്ടപ്പോൾ അവൾക്ക് അല്പം ആശ്വാസമായി..

പത്രത്തിൽ കണ്ട പരസ്യ ത്തിന്റെ അടിസ്ഥാനത്തിൽ തനുജയും ഗോകുൽദാസും ഒത്തിരി ദൂരെയുള്ള മൂസദിന്റെ വൈദ്യ ആശ്രമത്തിലെത്തി.

“കുട്ടികളെ പാരമ്പര്യം ആയിട്ടുള്ള സിദ്ധികളും വൈദ്യവും പിന്നെ പ്രാർത്ഥനകളും ഒക്കെ കൊണ്ടാണ് ഇവിടെ ചികിത്സ.. നിങ്ങൾ ധൈര്യമായി ഇരിക്കു. പരിശോധിച്ചതിൽ നിന്നും വളരെ വ്യക്തമായി മനസ്സിലാകുന്നുണ്ടു ഞരമ്പുകൾ ക്കുള്ള ആഘാതമാണ് ഇങ്ങനെ ആവാൻ കാരണം അത് നമുക്ക് നേരെ ആക്കി എടുക്കാം വേറെ പ്രശ്നങ്ങളൊന്നുമില്ല.”

മൂസദിന്റെ തന്റെ വാക്ക് അവർക്ക് മനസ്സിൽ കുളിർമഴ പെയ്യിപ്പിച്ചു.

അയാളുടെ വാക്കുപോലെ തന്നെ നീണ്ടനാളത്തെ ചികിത്സയ്ക്കും പഥ്യത്തിനും ശേഷം അയാൾക്ക് നല്ല മാറ്റം ഉണ്ടായി തുടങ്ങി..

അങ്ങനെ ചികിത്സയ്ക്കുശേഷം ഇന്നാണ് വീട്ടിലേക്ക് മടങ്ങി വന്നത്..

ഇതേപോലെ ഇത്രയും സുന്ദരമായ ജീവിതം എത്ര വർഷങ്ങൾക്കു മുമ്പേ തനിക്ക് ലഭിക്കേണ്ട ആയിരുന്നു.. സാരമില്ല എല്ലാ നിയോഗങ്ങളും ചെയ്തു തീർക്കാൻ വേണ്ടിയാണ് ഒരു ജന്മം എന്ന് അവൾക്കറിയാം.. ആദ്യ സംഗമ സംതൃപ്തിയോടെ, ഗോകുൽദാസ് നിന്റെ ബീജാവാപങ്ങൾ ഏറ്റുവാങ്ങിയ ആശ്വാസത്തോടെ അവൾ കിടന്നുറങ്ങി..

ഒരു മാസത്തിനുശേഷം

ഉയർത്തിപ്പിടിച്ച പ്രേഗ്നെസൻസി കാർഡ് ഗോകുൽ ദാസിനെ കാട്ടി ഒരു കൊച്ചു കുഞ്ഞിനെ പോലെ തനുജ പറഞ്ഞു.

“ഏട്ടാ നോക്ക് ഞാൻ ഗർഭിണി ആയി ”

ഇന്നലെയെ എന്തോ ഒരു മനം പിരട്ടലും തളർച്ചയും കണ്ടപ്പോൾ അവളാണ് ഗോകുൽദാസ് നോട് കാർഡ് കൊണ്ടുവരാൻ പറഞ്ഞത്.

ഇന്ന് രാവിലെ രണ്ടു വര ഈ പ്രഗ്നൻസി കാർഡിൽ ഉണ്ടാക്കിയെടുക്കാൻ പറ്റിയപ്പോൾ അവൾ നേടിയത് നഷ്ടപ്പെട്ടുപോയ ജീവിതമാണ്…

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ ..

രചന: Vijay Lalitwilloli Sathya

Leave a Reply

Your email address will not be published. Required fields are marked *