വാക പൂത്ത വഴിയേ 70

Uncategorized

രചന: നക്ഷത്ര തുമ്പി

അനുവിനെ റൂമിലേക്ക്‌ മാറ്റിയപ്പോഴേക്കും എല്ലാം കൂടി അവളെ കാണുവാൻ കേറി

അനുവിന്റെ കണ്ണുകൾ കുഞ്ഞി കുരുവി ടെ മുഖത്ത് ആണ്

നിഷ്കളങ്ക മുഖത്തോടെ ചുറ്റും നോക്കുകയാണ് കുറുമ്പി

അമ്മമാരുടെ തലോടലും സംസാരവും ആണ്,

അവളുടെ കണ്ണുകൾ കുഞ്ഞിൽ നിന്നും പിൻവലിച്ചത്

എല്ലാവരും കുഞ്ഞിനെ കളിപ്പിക്കുന്നതിൻ്റെയും കൊഞ്ചിക്കുന്നതിൻ്റെയും തിരക്കിലാണ്

മീനു, വിച്ചും കുഞ്ഞു ആരെ പോലെ ആണ് ഇരിക്കുന്നത് എന്ന ചർച്ചയിലും

അനുവിന്റെ കണ്ണുകൾ കണ്ണനെ പരതി

റൂമിൽ കാണാഞ്ഞു മുഖത്തു പരിഭവം

എന്നെ വാവനേം കാണാൻ ആദ്യം വരേണ്ടതല്ലേ,

അനു മുഖം വീർപ്പിച്ചു

ചേച്ചി കണ്ണേട്ടൻ എന്തക്കയോ വാങ്ങിക്കാൻ പോയതാ ഇപ്പോ വരും, പരിഭവിക്കണ്ട….മീനു

അനുവിനു പുഞ്ചിരി വിരിഞ്ഞു

കണ്ണൻ വന്നതോടെ എല്ലാരും റൂമിൽ നിന്നും പുറത്തേക്കു പോയി

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

എന്താണ് എന്റെ വാക പെണ്ണിന് ഇത്ര പരിഭവം

എന്നേം വാവനേം ആദ്യം കാണാൻ വരേണ്ടത് കണ്ണേട്ടൻ അല്ലേ,

എന്നിട്ട് നിങ്ങൾ എവിടെ പോയേക്കെരുന്നു

വാവയെ ആദ്യം കണ്ടത് ഞാൻ തന്നെയാണ് പെണ്ണെ,

എന്റെ കയ്യിലോട്ട് അല്ലേ നമ്മുടെ കുഞ്ഞി കുരുവിയെ ആദ്യം തന്നത്

അപ്പൊ എന്നെ കാണണ്ടല്ലേ, വാവനെ കിട്ടിയപ്പോൾ എന്നെ വേണ്ടല്ലേ

അനുവിന്റെ കണ്ണുകൾ നിറഞ്ഞു

അനു …. നീ എന്താ കൊച്ചു കുട്ടികളെ പോലെ, എനിക്ക് എന്റെ പെണ്ണിനെ കാണാൻ ആഗ്രഹം ഉണ്ടാവില്ലേ, ഇത്ര നേരം ഞാൻ എങ്ങിനാ പുറത്തു നിന്നത് എന്നറിയോ,. നിനക്കും വാവക്കും ഒരു ആപത്തും വരുത്താതെ എനിക്ക് തരണേ എന്നൊരു പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളു

സോറി കണ്ണേട്ടാ, ഏട്ടനെ റൂമിൽ കാണാണ്ടായപ്പോൾ

എനിക്ക് വിഷമം ആയി കണ്ണൻ അനുവിന്റെ നെറുകിൽ ചുംബിച്ചു,

താങ്ക്സ്,

മരണ വേദനയാണ് അനുഭവിക്കേണ്ടത് എന്നറിഞ്ഞിട്ടും അമ്മയാകാൻ ഉള്ള ഒരു പെണ്ണിന്റെ ചങ്കുറപ്പോളം വരില്ല ഒരാണിന്റെയും ചങ്കുറ്റം

ഇത്രയും വേദന സഹിച്ചു എനിക്ക് ഒരു മോളെ തന്നതിന്

കണ്ണനും അനുവും വാവയെ ചുംബിച്ചു

കണ്ണനും, വാക പെണ്ണും, കുഞ്ഞി കുരുവിയും അവരുടെ ലോകവും,

സന്തോഷത്തിന്റെ, സ്നേഹത്തിന്റെ, പ്രണയത്തിന്റെ എല്ലാ ഭാവങ്ങളും ഉള്ള അവരുടെ ലോകത്ത്

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀 ഹോസ്പിറ്റലിൽ നിന്നും അനുവിനെ നേരെ സുമാമ്മയുടെ അടുത്തേക്കാണ് കൊണ്ടുപോയത്

കണ്ണന് അതിനു താല്പര്യം ഇല്ലായിരുന്നു

ആരും അതു ചെവി കൊണ്ടില്ല

അതോടെ മായമ്മയും, അരുന്ധതിയും അങ്ങോട്ട് ഷിഫ്റ്റ്‌ ആയി

3 അമ്മമാരുടെ പരിചരണത്തിൽ അനുവും, വാവയും കഴിഞ്ഞു

മിക്ക ദിവസവും എല്ലാവരും അവരെ കാണാൻ ചെല്ലും,

കണ്ണൻ പിന്നെ ഡെയിലി ചെല്ലും, അവനോട് വരണ്ടാന്നു പറഞ്ഞാലും നോ രക്ഷ,

അതോടെ പറയലും നിർത്തി

വാവയുടെ 28 ചടങ്ങ് ഒക്കെ ഗംഭിരമായി നടത്തി,

ഒഫീഷ്യൽ ആയി പേരിടലും നടത്തി

വാമിക എന്നു നീട്ടി വിളിക്കാൻ പറ്റില്ലാന്ന് പറഞ്ഞു,

ഞാൻ കനിമോളെ എന്നെ വിളിക്കു എന്നു വിച്ചു തീരുമാനിച്ചു

അതോടെ വാവ എല്ലാവർക്കും കനിമോളായി

3 മാസത്തിനു ശേഷം അനുവിനെ കണ്ണന്റെ വീട്ടിലേക്കു കൊണ്ടുവന്നു

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

ഫുൾ ടൈം കനി മോളെ എടുത്തു നടക്കൽ വിച്ചൂന്റെ ഡ്യൂട്ടി ആയി മാറി

ഡെലിവറി കഴിഞ്ഞപ്പോൾ നീ ഒന്നു കൂടി ഭംഗി വെച്ചു അനു

ആണോ

കവിളൊക്കെ തുടുത്തു പെണ്ണെ,

പറയലും കണ്ണന്റെ ചുണ്ടുകൾ കവിളിൽ പതിഞ്ഞിരുന്നു

കണ്ണേട്ടാ

മ്മ്

ആൺകുട്ടി ആയിരുന്നെങ്കിൽ എന്തു പേരാണ് ഇടാൻ ഉദേശിച്ചത്‌

എന്നോട് പറഞ്ഞില്ലല്ലോ

എന്തിനാ ഇപ്പൊ അറിഞ്ഞിട്ട്

പറയു ചുമ്മാ അറിഞ്ഞിരിക്കാല്ലോ,

നെക്സ്റ്റ് നമുക്ക് ഒരു ആൺകുട്ടി ജനിക്കേണങ്കിൽ നമുക്ക് ആ പേരിടാം അപ്പോൾ അറിഞ്ഞാൽ മതി

നെക്സ്റ്റ്, അപ്പോ MBA ചെയ്യണ്ടേ

അനു പുരികം പൊക്കി കണ്ണന് ചിരി വിടർന്നു

ടാ മോനെ കണ്ണാ ഞങ്ങളുടെ പ്രോഡക്റ്റ് ഒക്കെ വരട്ടെടാ എന്നിട്ട് പോരെ… അജു

ഓ വന്നോ,…. നിന്നെ ആരാണ് ഇപ്പോൾ ഇങ്ങോട്ട് കെട്ടി എടുത്തത് …..

ഞാൻ വരുമെടാ തെണ്ടി, എന്റെ പെങ്ങളെയും കൊച്ചിനെയും കാണാൻ, അതിനെനിക്ക് നിന്റെ അനുവാദം വേണ്ടടാ….. അജു

ഒറ്റക്കോള്ളോ ചേട്ടായി

ഇല്ല അനു മേഘ ഉണ്ട്,

വിച്ചൂന്റെ അടുത്ത് ഉണ്ട്, വാവയെ എടുക്കാൻ 2കൂടി തല്ലിടുന്നുണ്ട്

വിച്ചു ഉണ്ടെങ്കിൽ നോക്കെ വേണ്ട,

ആ കുഞ്ഞി പെണ്ണ് വേറെ ആരുടെ അടുത്തും പോകില്ല അവനെ യും കണ്ണേട്ടനെയും മതി…… അനു

അതു കണ്ടപ്പോൾ തോന്നി….. അജു

ഇങ്ങോട്ട് ആയിട്ട് വന്നതാണോ നീ…. കണ്ണൻ

ഇങ്ങോട്ടും കൂടി വന്നതാ ഒരു ഗുഡ് ന്യൂസ്‌ പറയാൻ

എന്താടാ

മേഘ പ്രഗ്നൻ്റ ആണ്

സത്യമാണോ ചേട്ടായി… അനു

മ്മ്

കണ്ണൻ അവനെ കെട്ടിപിടിച്ചു സന്തോഷം പങ്കുവെച്ചു

അനു മേഘടെ അടുത്തേക്ക് പോയി

വാർത്ത അറിഞ്ഞു ഫ്രണ്ട്‌സ് ഒക്കെ എത്തി

മായ മധുര പലഹാരങ്ങൾ ഉണ്ടാക്കി മേഘയെ കഴിപ്പിക്കുന്ന തിരക്കിലാണ്

സന്തോഷത്തോടെ എല്ലാവരും ആ ദിവസം ഒത്തു കൂടി

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀 ഇന്ന് അനുവിനോക്കെ എക്സാം തുടങ്ങുന്ന ദിവസം ആണ്,

ഡെലിവറി ആയതിനു ശേഷം അനു കോളേജിൽ പോയിട്ടില്ല,

കനി മോളെ മായാമ്മനെ ഏല്പിച്ചാണ് എക്സാം മിനു പോകുന്നെ

എക്സാം ഒക്കെ നല്ല രീതിയിൽ കഴിഞ്ഞു

എല്ലാവരും ഒരുമിച്ചു ഒത്തുകൂടി,

കോളേജിലെ അവസാന ദിവസം ആണിന്നു

എല്ലാവരും ഓർമ്മകൾ അയവിറക്കുകയാണ്, ‘

കോളേജിലേക്ക് ആദ്യമായി കടന്നു വന്നത്, സൗഹൃദം, ഫ്രണ്ട്‌സ് ആയിട്ടുള്ള കറക്കം, തല്ലുപിടിക്കൽ, കാന്റീൻ ഒരുമിച്ചു ഫുഡ്‌ കഴിക്കൽ റാഗിംഗ്, കലോത്സവം, പ്രണയം,നഷ്ട പ്രണയം, ഇലക്ഷൻ, ലൈബ്രറി, എക്സാം, ഓണ ആഘോഷങ്ങൾ, ക്രിസ്മസ് ഫ്രണ്ട് അങ്ങനെ എത്ര എത്ര ഓർമ്മകൾ വിരഹം, അവസാനം വേർപിരിയൽ

ഈ 3 വർഷ കാലം, ഓർമ്മിക്കാൻ ഓർമ്മകൾ തന്നെ ധാരാളം

പഴയ കാലം തിരിച്ചുകിട്ടില്ലല്ലോ എന്നൊരു വേദന മാത്രം ഒരിക്കൽ കൂടി മടങ്ങി പോകുവാൻ കഴിഞ്ഞിരുന്നുവെങ്കിൽ,

അല്ലെങ്കിലേ നഷ്‍ടപെടുമ്പോഴേ നമുക്കു അതിന്റെ ചിലതിൻ്റെ വില മനസ്സിലാവൂ

അനുവിന്റെ മനസ്സിൽ കോളേജിലെ വാക മര ചോട്ടിലാണ്

തന്റെ സങ്കടങ്ങളും സന്തോഷവും അറിഞ്ഞ തനിക്ക് പ്രിയപ്പെട്ട കോളേജിലെ ഒരേ ഒരിടം,

ആരോ പറഞ്ഞ പോലെ ഓർമ്മകൾ മരിക്കില്ലല്ലോ

അത്രമേൽ ഇഷ്ടം തോന്നുന്നു നടന്നു തീർത്ത ഈ വഴികളോട് സൗഹൃദം പങ്കുവെച്ച ഇടനാഴികളോട്, പ്രണയം തുടിക്കുന്ന വാക യോട്

കലാലയം അതൊരു വികാരം തന്നെയാണ്, നിലയ്ക്കാത്ത കവിത പോൽ, പെയ്തിറങ്ങിയ പ്രണയമാവുന്നു നീ…..

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

കണ്ണേട്ടാ

എന്താടാ

ഇനി എങ്കിലും പറയ് മാമന് എന്തു പറ്റിയതാ

കണ്ണൻ അനുവിനെ ടേബിളിൽ ഇരുത്തി

ഞാൻ പറയാം, പക്ഷെ.

എന്താണൊരു പക്ഷെ

നീ അലോഖിനോടും, അഭിയോടും പിണങ്ങരുത്

ആദ്യം കാര്യം പറയ് എന്നിട്ട് തീരുമാനിക്കാം

ഈ കുട്ടി പിശാശ്

എന്തെങ്കിലും പറഞ്ഞോ

യേ…

മ്മ്

അതേ, നിന്റെ മാമൻ ഏതക്കയോ അസുഖത്തിന് എന്തൊക്കയോ മരുന്ന് കഴിക്കുന്നുണ്ട്

എന്തോന്ന്

ഡി നിന്റെ മാമൻ മരുന്ന് കഴിക്കുന്നുണ്ട് എന്തോ അസുഖത്തിന്

എന്തു അസുഖത്തിന്

അതൊന്നും എനിക്കറിയില്ല

, മ്മ്, എന്നിട്ട്

നല്ല ഡോസ് കൂടിയ മരുന്നാണ്, അതുകൊണ്ട് മുടങ്ങാൻ പാടില്ല,

മ്മ്

അതു പോലെ ഓവർ ഡോസ് കഴിക്കാനും പാടില്ല അങ്ങനെ വന്നാൽ അതു ശരീരത്തിനെ ബാധിക്കും

മ്മ്, അതുകൊണ്ട്

അതുകൊണ്ട് നിന്റെ ഡോക്ടർ ആയ അഭിയേട്ടൻ

ഓവർ ഡോസ് മരുന്ന് കൊടുത്തു, മാമന്

അതോടെ പുള്ളിടെ ബോധം പോയി, പിന്നെ എന്തോ ഒരു ഇൻജെക്ഷൻ എടുത്തു

എന്തു ഇൻജെക്ഷൻ

അതൊന്നും അവൻ പറഞ്ഞില്ല ഞങ്ങളോട്

എന്നിട്ട്

എന്നിട്ട് എന്താ ചെറുതായിട്ട് ഒന്നും തളർത്തി കിടത്തി,

ങേ

ആ ബോധം വന്ന മാമന്റെ കയ്യും കാലും അനങ്ങിട്ടില്ല

, സംസാരിക്കേം ഇല്ല

എന്തു നിസ്സാരമായിട്ടാണ് പറയുന്നേ

എന്റെ അനു എത്ര പേരയാണ് മാമൻ കൊന്നത് കൊടുത്ത ശിക്ഷ കുറഞ്ഞു പോയന്നെ ഞാൻ പറയുള്ളു

എന്നു വിചാരിച് ഇങ്ങനെ ആണോ ചെയ്യേണ്ടത്, മാമൻ ചെയ്ത പോലെ നമ്മളും ചെയ്താൽ മാമനും, നമ്മളും തമ്മിൽ എന്താ വ്യത്യാസം അഭി ഏട്ടന് എങ്ങനെ തോന്നി ഇങ്ങനൊക്കെ ചെയ്യാൻ അച്ഛൻ അല്ലേ അതു

എന്റെ പെണ്ണെ നിനക്കെ ഇങ്ങനൊക്കെ ചിന്തിക്കാൻ പറ്റു

നീ ഗാന്ധിജി ടെ മനസും വെച്ചു ആലോചിക്കാതെ,

ഞങ്ങളെ പോലെ ആലോചിക്ക്

പിന്നെ അഭി ചെയ്തതിനു എന്താ തെറ്റ്, അച്ഛൻ ചെയ്തു കൂട്ടുന്നതൊക്ക ശാപമായി തലയ്ക്കു മീതെ വരാതെ ഇരിക്കാൻ,

നിന്റെ മാമനെ കൊന്നു കളയുകയൊന്നും ചെയ്തില്ലല്ലോ, ജീവനോടെ ഇല്ലേ

ഇനിയെങ്കിലും പുള്ളി നന്നാവട്ടെ, തെറ്റുകൾ മനസിലാക്കട്ടെ,

അതിനുള്ള അവസരം ആണിതെന്നു വിചാരിക്കട്ടെ

മ്മ് ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും നിന്റെ മുഖം തെളിയാത്തതെന്താ

ഒന്നും ഇല്ല, ആർക്കൊക്കെ അറിയാം ഇതു

അഭി, ആലോഖ്, ഞാൻ അങ്ങനെ കുറച്ചു പേർക്ക്,

രമ ആന്റി ക്ക് ഒന്നും അറിയില്ല അമ്മക്കോ,

സംശയം ഉണ്ടെന്നു തോന്നുന്നു, പക്ഷെ അറിഞ്ഞാലും അവരെ അനുകൂലിക്കും

ഒരിക്കലും ഇല്ല,

ഞാൻ എന്തൊക്കെ പറഞ്ഞാലും നിനക്ക് മനസിലാവില്ല

, ഞാൻ ഒന്നു ചോദിക്കട്ടെ എന്നേം കനി മോളെയും ആരെങ്കിലും എന്തെങ്കിലും ചെയ്താൽ, നീ അവരോട് ക്ഷമിക്കോ, അതോ

അനു കണ്ണന്റെ വാ പൊത്തി

കൊല്ലും ഞാൻ, ആരായാലും

കണ്ണൻ അനുവിനെ ചുറ്റി പിടിച്ചു, അതെന്താ ഇപ്പൊ വേറൊരു നിയമം

അതു പിന്നെ നിങ്ങളും കനി മോളും എന്റെ ജീവൻ അല്ലേ, നിങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ സഹിക്കൂല,

എന്റെ ജീവൻ പോകില്ലേ .

ആണോ, അപ്പൊ അതു പോലെ അല്ലേ അരുന്ധതി അമ്മയും , അമ്മയ്ക്കും ക്ഷമിക്കാൻ പറ്റുമോ

ഇല്ല,

എല്ലാവരും ക്ഷമിക്കാൻ പഠിച്ചാൽ ഈ ലോകം എന്നേ നന്നായാനേ

അനുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി

എന്റെ പെണ്ണെ നീ ഒന്നു പറഞ്ഞു 2 മത്തെനു ഇങ്ങനെ കരഞ്ഞാലോ,

എനിക്ക് ആ പഴയ ബഹളക്കാരിയെ ആണിഷ്ടം,

നീ കരയുന്നതെനിക്ക് ഇഷ്ടം അല്ല അനു

നിന്റെ കണ്ണുനീർ പോലും എനിക്ക് അവകാശപ്പെട്ടതാ

കണ്ണൻ അനുവിനെ ചേർത്തു നിർത്തി, കവിളിൽ പതിച്ച

കണ്ണു നീർ ചുണ്ടുകളാൽ ഒപ്പിയെടുത്തിരുന്നു,

പിന്നിൽ ഒരു ചിരി കേട്ടവർ അകന്നു മാറി

തൊട്ടിലിൽ കിടന്നു കുഞ്ഞി കുരുവി ചിരിക്കുന്നതാ

അനു കനി മോളെ കയ്യിൽ എടുത്തു,

കനി മോളുടെ വയറിൽ മൂക്ക് കൊണ്ട് ഉരസ്സി അനുവും

കുഞ്ഞി ചുണ്ട് ചുളുക്കി, പൊട്ടിച്ചിരിക്കുന്ന കനി മോളും

. അവരെ 2 പേരെയും നോക്കി നിന്നു കണ്ണൻ, സന്തോഷം വന്നു നിറയുന്നതറിഞ്ഞു മനസ്സിൽ

(കാത്തിരിക്കണേ )

ഞാൻ എല്ലാ ദിവസവും പാർട്ട് എഴുതുമ്പോൾ വിചാരിക്കും ഇത് ലാസ്റ്റ് പാർട്ട് ആയിരിക്കും, ഇന്ന് ക്ലൈമാക്സ് എഴുതണം എന്ന്

എവിടെ, എഴുതി തുടങ്ങിയാൽ അങ്ങോട്ട് എത്തുന്നില്ല, ഓരോന്നു മനസിൽ വന്നു കൊണ്ടിരിക്കുന്നു

ഇനി ഞാൻ പറയില്ല ക്ലൈമാക്സ് എന്നാണെന്ന്, കാത്തിരുന്നോളു

നിറയെ സ്നേഹം

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *