വാക പൂത്ത വഴിയേ- 71

Uncategorized

രചന: നക്ഷത്ര തുമ്പി

അനുവിനെ MBA ക്ക് ചേർത്തു കണ്ണൻ, കൂടെ ഹണിയും, ജാൻ ഉണ്ട്,വിച്ചൂനേം കൂടെ കൂട്ടി,

മീനു ഡിഗ്രി ഫൈനൽ ഇയർ

മേഘ പ്രഗ്ന്ന്റെ ആയതുകൊണ്ട് അവൾ ചേർന്നില്ല,

ജാനിന്റെ വീട്ടിൽ അവൾക്കു മാര്യേജ് നോക്കുന്നത് കൊണ്ട് ജിതി, ഒരു പ്രൈവറ്റ് ഫേമിൽ ജോലിക്ക് കേറി, കൂടെ മിഥുവും

അന്നമ്മയെ മേഘയുടെ വീട്ടുകാർക്ക് ഇഷ്ടം ആയതുകൊണ്ട്, മിഥുനു വേണ്ടി അവളെ വിവാഹം ആലോചിച്ചവർ

ഇരു വീട്ടുകാർക്കും ഇഷ്ടം ആയി, മിഥുനും, അന്നമ്മക്കും ഇഷ്ടക്കുറവ് ഒന്നും ഇല്ലങ്കിലും വിവാഹം പെട്ടന്നോന്നും വേണ്ട എന്നവർ പറഞ്ഞു

അവർക്കു പരസ്പരം മനസിലാക്കാൻ സമയം വേണമെന്ന് ഉള്ളതിനാൽ കുറച്ചു നാൾ കഴിഞ്ഞു മതി വിവാഹം എന്നു വീട്ടുകാർ ഉറപ്പിച്ചു

ആമി ഒരു വർഷം കൂടി ഉണ്ട് കോഴ്സ് തീരാൻ, അതിനു ശേഷം മതി വിവാഹം എന്നവൾ തീർത്തു പറഞ്ഞു അതോടെ ഹണിയും അഭിയേട്ടനും തമ്മിൽ ഉള്ള വിവാഹവും നീണ്ടു

,2 വിവാഹവും ഒരുമിച്ചു നടത്തണം എന്നാണ് വീട്ടുകാർക്ക്

ആലോഖിനു സ്വത്തു ഒന്നും വേണ്ടാന്ന് പറഞ്ഞു എല്ലാം അനു ന്റെ പേരിൽ തന്നെ ആക്കി

-സന്ദീപ് അവന്റെ ജീവിതം വീൽ ചെയറിൽ തള്ളി നീക്കി കൊണ്ടിരിക്കേണ്

കനി മോളു അച്ഛമ്മയുടേം,അച്ചാച്ചന്റെയും അമ്മമ്മമാരുടേം അപ്പാപ്പന്റെയും സ്നേഹത്തിൽ സന്തോഷമായിട്ട് നടക്കേണ്

കണ്ണനും അനുവും പിന്നെ അവരുടെ പ്രണയവുമായി മുന്നേറികൊണ്ടിരിക്കുന്നു

എല്ലാവരും തറവാട്ടിൽ മാമനെ കാണാൻ എത്തിയിരിക്കുകയാണ്

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀 ജിതേന്ദ്രന്റെ റൂമിലേക്ക്‌ കയറി അനുവും, കണ്ണനും, കനി മോളും

റൂം മൊത്തം എണ്ണയുടേം, കുഴമ്പിന്റെയും, മരുന്നുകളുടെയും ഗന്ധം

കട്ടിലിൽ കിടക്കുന്ന രൂപത്തെ കണ്ട് അനു അമ്പരന്നു

, ഷീണിച്ചു, കോലം കെട്ടു, പഴയ ആ പ്രൗഡിയും, പ്രതാപവും ഒന്നും ആ മുഖത്തു കാണാൻ ഇല്ല

, പഴയ അഹങ്കാരമോ, അഭിമാനമോ, ഒന്നും ആ കണ്ണുകളിൽ ഇല്ല

നിസ്സഹായ അവസ്ഥ, മാത്രം

അനുവിനെ നോക്കാൻ എന്തോ ബുദ്ദിമുട്ടു ഉള്ളത് പോലെ,

തെറ്റുകൾ ചെയ്തതിനാലാവാം, കുറ്റബോധത്താൽ നീറി ജിതേന്ദ്രന്റെ മനസു

അനു അതു മനസിലാക്കി, കട്ടിലിന്റെ അടുത്തായി ഇരുന്നു,

ജിതേന്ദ്രന്റെ കയ്കളിൽ തൊട്ടു

മാമ….

ജിതേന്ദ്രൻ അമ്പരന്നവളെ നോക്കി

പുച്ഛചിരി കാണേണ്ടിടത്തു പുഞ്ചിരി,

ദേഷ്യം നിറയെണ്ടേ മുഖത്തു സ്നേഹം

, പരിഹാസം വിരിയേണ്ട കണ്ണുകളിൽ സങ്കടം

ജിതേന്ദ്രൻ അനുവിനെ തന്നെ നോക്കി

മാമന് ഇപ്പോഴും എന്നോട് ദേഷ്യം തന്നെ ആണോ

, ഇല്ലന്നയാൾ തലയാട്ടി

ഞാൻ വന്നത് ഇഷ്ടമായില്ലേ,

ജിതേന്ദ്രൻ പുഞ്ചിരിച്ചു

അതു കാണെ അനുവിന്റെ ചൊടികളിൽ പുഞ്ചിരി വിടർന്നു

കണ്ണന്റെ കൈയിൽ ഇരിക്കുന്ന കനി മോളെ എടുത്തു അനു

ഇതെന്റെ മോളാണ് വാമിക

അയാളിൽ സ്നേഹം നിറഞ്ഞു ആ കുഞ്ഞി മുഖം കാണെ

അപ്പുപ്പൻ ആണിത് വാവേടെ,

കനി മോളെ നോക്കി, അനു പറഞ്ഞു

ജിതേന്ദ്രന്റെ മുഖത്തു തൊട്ടു നോക്കി ചിരിക്കുന്ന കനി മോളെ കണ്ട് എല്ലാവരിലും ചിരി വിടർന്നു

ചിരി വിടർന്ന മുഖത്തു കുറ്റബോധം അലയടിച്ചു

കണ്ണുകൾ നിറഞ്ഞു,

കൊല്ലാൻ നോക്കിയവളാണ് മുന്നിൽ,

ആ ദേഷ്യം പോലും ഇല്ലാതെ ഇപ്പോഴും സ്നേഹത്തോടെ പെരുമാറുന്നു

ഇത്രയും സ്നേഹമുള്ളവരെ കിട്ടാൻ എന്തു നന്മയാണ് ചെയ്തത്

ആരെയും തിരിച്ചറിഞ്ഞില്ല ഇതുവരെ,

പണം മാത്രമായിരുന്നു, കണ്ണിലും, മനസിലും,

സ്നേഹിച്ചില്ല, മനസിലാക്കിയില്ല ആരെയും,

ഒരു വീഴ്ച വന്നപ്പോൾ കണ്ട് ആരൊക്കെ കൂടെ ഉണ്ടെന്നു

ആട്ടി അകറ്റിയവർ, ലജ്ജ തോന്നി അയാൾക്ക്‌, അയാളുടെ പ്രവർത്തികൾ ഓർത്തു

ദൈവം തന്ന ശിക്ഷ ആണിത്,

സ്നേഹിക്കുന്നവരെ മനസിലാക്കാൻ

ഈ ലോകത്ത് ഏറ്റവും വലുത് ബന്ധങ്ങൾ ആണെന്ന്

കർമ ഫലം അനുഭവിച്ചേ മതിയാകു, അതു ആരാലും തടുക്കാൻ ആവില്ല

നിറഞ്ഞു തൂവാൻ തുടങ്ങുന്ന കണ്ണുകളെ അനു തുടച്ചു കൊടുത്തു

സംസാരിക്കാൻ കഴിയില്ലെങ്കിലും അയാളുടെ സ്നേഹം എല്ലാവരും മനസിലാക്കിയിരുന്നു

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀 എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്…. അനു

കണ്ണൻ കനിമോളെ മടിയിൽ ഇരുത്തി കളിപ്പിക്കേണ് എന്താ…. ആലോഖ്

ഒരു ആഗ്രഹം…

പറയ് നീ…. അഭി

എനിക്ക് ഒരു അനാഥാലയം പണിയണം

എന്താ…. ആമി

അമ്മമാരു ഉപേക്ഷിക്കുന്ന കുഞ്ഞുങ്ങളെയും, വീട്ടുകാർ ഉപേക്ഷിക്കുന്ന അച്ഛൻ മാരെയും, അമ്മമാരെയും താമസിപ്പിക്കാൻ പറ്റിയൊരിടം

എന്നെ പോലെ ആർക്കെങ്കിലും നല്ലൊരു ജീവിതം കിട്ടിയാലോ എന്താ നിങ്ങളുടെ അഭിപ്രായം

നല്ല കാര്യം അല്ലേ അനു അതു …. അരുന്ധതി

എവിടെ നടത്താൻ ആണ് പ്ലാൻ… ആലോഖ്

അതു തീരുമാനിച്ചില്ല, പക്ഷെ എന്റെ പേരിൽ തന്ന ആ പഴയ തറവാട്ടിൽ ആയല്ലോ എന്നാണ് അതിനു നിങ്ങളുടെ എല്ലാവരുടെയും അനുവാദം വേണം

അതിനു ഞങ്ങളുടെ അനുവാദം എന്തിനാ, നിന്റെ പേരിൽ ഉള്ള പ്രോപ്പർട്ടി അല്ലേ അതു… അഭി

എന്നാലും നിങ്ങളോട് പറയണ്ടേ

ഞങ്ങൾക്ക് സന്തോഷം മാത്രമേ ഉള്ളു.. അരുന്ധതി

അനു ചിരിച്ചു

അതിനു അവിടെ ഒക്കെ ക്ലീൻ ആക്കണ്ടേ… രമ

മ്മ് വേണം,…… അനു

ഏട്ടൻ എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നെ …… ആമി

കണ്ണെന്റെ ഇരിപ്പൂ കണ്ടാൽ അറിയില്ലേ പച്ചകോടി കാണിച്ചിട്ടുണ്ട് എന്നു….. അഭി

കണ്ണന് പുഞ്ചിരി വിടർന്നു

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀 ബാൽക്കണിയിൽ നിന്നും പുറത്തേക്കു നോക്കി നിൽക്കുന്ന കണ്ണനെ പുറകിൽ നിന്നും അനു പുണർന്നു,

അവനിൽ ചിരി വിടർന്നു

പുറകിൽ നിൽക്കുന്ന അനുവിനെ, വലിച്ചു മുന്നിൽ നിർത്തി

എന്താണ് എന്റെ അടക്കാകുരുവി സന്തോഷത്തിൽ ആണെല്ലോ

മ്മ്, ഒത്തിരി

വീട്ടിൽ എല്ലാവരും അനാഥാലയത്തിന്റെ കാര്യത്തിൽ സമ്മതിക്കുമെന്ന് കരുതില്ല,, സമ്മതിച്ചപ്പോൾ സന്തോഷമായി

കുഞ്ഞി കുരുവി ഉറങ്ങിയോ

മ്മ്, ഉറങ്ങി

എന്നാൽ എനിക്ക് അത്ര സന്തോഷം പോരാ, മോളെന്നെ ഒന്ന് സ്നേഹിക്കു കുറച്ചു നേരം

അയ്യടാ, മാറി നിൽക്കങ്ങോട്ട്

അല്ലെങ്കിലും അതേ ആ പൊടികുപ്പിയെ കിട്ടിയതിൽ പിന്നെ എന്നെ വേണ്ട നിനക്ക്

അനുവിന്റെ കണ്ണുകൾ മിഴിഞ്ഞു,

പൊടികുപ്പിയോ, ഓരോ പേരിട്ടോ ഓരോ ദിവസവും,,

കണ്ണന് ചിരി

ഈ ഡയലോഗ് ഞാൻ അങ്ങോട്ട് അല്ലേ പറയേണ്ടത് കടുവേ,

നിങ്ങൾക്കു ഒരു മോളെ കിട്ടിയപ്പോൾ എന്നെ അല്ലേ വേണ്ടതായതു

അനുവിൽ പരിഭവം

കണ്ണൻ അനുവിനെ ചുറ്റിപ്പിടിച്ചു

ആര് പറഞ്ഞു എനിക്ക് എന്റെ വാക പെണ്ണിനെ വേണ്ടതായെന്നു

കുഞ്ഞി കുരുവിയെ തന്നത് ഈ അടക്കാകുരുവി അല്ലേ 2 പേരും എന്റെ ജീവനാണ്

I love you വാക പെണ്ണെ

അനുവിന്റെ മുഖത്തു ചുവപ്പ് രാശി പടർന്നു

കണ്ണേട്ടന് എന്നോട് ഏറ്റവും സ്നേഹം തോന്നിയതെപ്പോഴാ

എപ്പോഴും സ്നേഹം തന്നെ അല്ലേ എനിക്ക്

അതെല്ല ഏറ്റവും കൂടുതൽ

അതോ

കുഞ്ഞി കുരുവി ജനിച്ച ദിവസം, ഡെലിവറി കഴിഞ്ഞു റൂമിലേക്ക്‌ മാറ്റിയ നിന്നെ കണ്ടപ്പോൾ എനിക്ക് നിന്നോട് തോന്നിയ ആ സ്നേഹം, പ്രണയം മുൻപൊരിക്കലും നിന്നോട് തോന്നിയത്തിനും മേലെ ആയിരുന്നു

അന്ന് നീ എന്നെ കണ്ടപ്പോൾ നോക്കിയ നോട്ടം എന്റെ നെഞ്ചിലാ തറഞ്ഞത്

പ്രണയത്താൽ നിറഞ്ഞു തുളുമ്പിയ കണ്ണുകളാൽ നീയെന്നെ മോഹിപ്പിച്ചു കൊണ്ടേയിരിക്കുന്നു…… കരിമഷി പടർന്നോലിച്ച കണ്ണീരിൽ നിന്റെ മുഖം കാണുമ്പോൾ പ്രണയം ഞാനറിയുന്നു അത്രമേൽ ഞാൻ നിന്നിൽ അടിമപ്പെട്ടു കഴിഞ്ഞിരിക്കുന്നു…. ഞാൻ അറിയുന്ന എന്റ മാത്രം വാക

അനുവിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു

കണ്ണന്റെ ചുണ്ടുകൾ അവയിൽ പതിഞ്ഞു,

മുഖം മുഴുവനും ചുംബനങ്ങൾ കൊണ്ട് മൂടി,

ആ രാത്രി അവന്റെ പ്രണയം ഒരു മഴപോൽ അവളിൽ പെയ്തിറങ്ങി

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀പഴയ തറവാട് വീട് റെഡി ആക്കി എടുത്തു

അനാഥാലയത്തിന്റെ പണി തുടങ്ങി

തണൽ എന്നു പേരിട്ടു സ്ഥാപനത്തിന്

കനി മോളുടെ ആദ്യത്തെ ബർത്ത് ഡേ അന്ന് തണൽ തുറന്നു

കണ്ണനും അനുവും അവിടെ വെച്ചു ബർത്ത് ഡേ ആഘോഷിച്ചു,

പതുക്കെ പതുക്കെ ഓരോരുത്തരായി വന്നു തുടങ്ങി തണലിൽ,

അവിടത്തെ കാര്യങ്ങൾ ഒക്കെ നോക്കി നടത്തുന്നത്,

മായമ്മയും, സുമാമയും, അരുന്ധതി അമ്മയും ആണ്,

പകൽ സമയങ്ങളിൽ അവർ അവിടെയാണ്, കൂടെ കനി മോളും കാണും

അനുവിന്റെ ഏറ്റവും വലിയ ആഗ്രഹം നടന്ന സന്തോഷത്തിലാണ് അവൾ,

അവളുടെ ആഗ്രഹം നടത്തി കൊടുത്ത സന്തോഷത്തിൽ മറ്റുള്ളവരും

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

മേഘ ഒരാൺകുഞ്ഞിനു ജന്മം നൽകി

വാവയെ കാണാൻ എല്ലാവരും ഹോസ്പിറ്റലിൽ എത്തി

മാ,….വാവ.

.. പ്പാ … വാവ

അനുവിനെയും, കണ്ണനെയും വാവനെ കാണിച്ചു കൊടുത്തു, കൈകൊട്ടി ചിരിക്കുകയാണ് കനി മോൾ,

വാവയെ ഇടയ്ക്കു തൊട്ടു നോക്കുന്നുമുണ്ട്

അതൊക്ക കണ്ട് എല്ലാവരും ചിരിയാണ്,

വാവക്ക് പേര് കണ്ട് വെച്ചിട്ടുണ്ടോ ചേട്ടായി……

മ്മ്

എന്താ

ഏദൻ

എല്ലാവർക്കും പേര് ഇഷ്ടമായി

യാത്ര പറഞ്ഞവർ ഇറങ്ങി,

വാവയെ കണ്ടതിനു ശേഷം അവിടെ നിന്നും പോരാൻ കൂട്ടാക്കുന്നില്ല കനി

ഒരു വിധത്തിൽ കണ്ണൻ പൊക്കിയെടുത്തു വണ്ടിയിൽ കേറി ‘ , മുഖം വീർത്തു തന്നെ ഇരിക്കേണ് ആളുടെ അതു കാണെ കണ്ണന് ചിരി പൊട്ടി,

അമ്മയെ പോലെ തന്നെ ചെറിയ കാര്യങ്ങളിൽ പിണങ്ങികോളണം

എന്തോന്നാ….. അനു

ഒന്നുമില്ലേ

അനു മുഖം വീർപ്പിച്ചു ഇതാ കുഴപ്പം

അവൻ പതുക്കെ പറഞ്ഞു കൊണ്ട്,

കനി മോളുടെ വയറിൽ മുക്ക് കൊണ്ട് ഉരസി

കുടുകുടെ ചിരിച്ചു കൊണ്ട് കനിമോൾടെ പിണക്കം മാറിയിരുന്നു

അതു കാണെ അനുവിന്റെ ചുണ്ടിലും പുഞ്ചിരി വിരിഞ്ഞു

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

അനുവിന്റെയൊക്കെ MBA കഴിഞ്ഞു

ഇനി ഇന്റേൺഷിപ് ആണ്,

ക്ലാസ്സ്‌ കഴിഞ്ഞത് കൊണ്ട്,എല്ലാവരുടെയും വിവാഹം ഉറപ്പിച്ചു

ജാൻന്റെയും, ജിതിന്റെയും മാര്യേജ് ആണ് ഇന്ന്,

അധികം വൈകാതെ അലോഖിന്റെയും, അഭിടേം മാര്യേജ് ഉണ്ട്,

അതുകൊണ്ട് കുറച്ചു ദിവസത്തേക്ക് അനുവും , കനി മോളും അങ്ങോട്ട്‌ പോകേണ്,

കണ്ണൻ ആണെങ്കിൽ അവരെ വിടാൻ താല്പര്യം ഇല്ല,

മീനു B. Ed ന് ചേർന്നു,

വിച്ചുവിന് ജോലി ആയി കഴിഞ്ഞാൽ അവരുടെ മാര്യേജ് നടത്താം എന്നു വീട്ടുകാർ തീരുമാനിച്ചു

അന്നമ്മയും മിഥുവും ഇപ്പോ വിവാഹം വേണ്ടന്ന രീതിയിൽ നിൽക്കേണ്

ജാന്റെയും ജിതിടേം വിവാഹത്തിനു പോകാനുള്ള തയ്യാറെടുപ്പാണ് രാവിലെ മുതൽ അനു

കനിമോളെ കുളിപ്പിക്കാൻ വിളിക്കേണ് അനു,

അവളെ കാണാതെ ഓടി നടക്കേണ് കാന്താരി

നോട്ട് തയ്യാറാക്കുന്ന തിരക്കിലാണ് കണ്ണൻ

കണ്ണേട്ടാ

മ്മ്,

അവൻ തല ഉയർത്താതെ വിളികേട്ടു

കനിമോളെ കണ്ടോ

ഇല്ല, വിച്ചൂന്റെ അടുത്തോ, അമ്മടെ അടുത്തോ കാണും

അവിടെ എങ്ങും ഇല്ല, എന്നെ കാണാതെ ഒളിച്ചു നടക്കേണ് കാന്താരി

എന്താ ആവശ്യം

കുളിപ്പിക്കാൻ, കല്യാണത്തിന് പോകേണ്ടേ

ഇത്ര നേരത്തെയോ

നിങ്ങളുടെ പുന്നാര മോളെ റെഡി ആക്കാൻ ഇത്ര നേരത്തെ തുടങ്ങണം

കണ്ണന് ചിരി വന്നു.

, അച്ഛന്റെ അടുത്ത് ഉണ്ടോന്നു നോക്ക്

മ്മ്,

ഇങ്ങോട്ട് വരെണെങ്കിൽ ഇവിടെ പിടിച്ചു നിർത്തണെ

മ്മ്

അനു റൂമിൽ നിന്നും പോയതു കണ്ട കണ്ണൻ കട്ടിലിന്റെ അടിയിലേക്ക് നോക്കി വിളിച്ചു

ചക്കരെ, …….

കട്ടിലിന്റെ അടിയിൽ നിന്നും പുറത്തേക്കു ഒരു തല നീണ്ടു വന്നു,

കണ്ണനെ നോക്കി ചിരിച്ചു കാന്താരി

അക്കക്കുവി പോയോ പ്പാ

ആ അടക്കാ കുരുവി പോയി, വാ…

കണ്ണന്റെ അടുത്തേക്ക് കുണുങ്ങി ചെന്നു കനി,

കണ്ണന്റെ പുറകിൽ കസേരയിൽ കേറി കഴുത്തിൽ കയ്യിട്ടു നിന്നു

ചക്കരനെ എത്ര നേരമായി അമ്മ വിളിക്കുന്നത് കുളിക്കാൻ, അമ്മക്ക് ദേഷ്യം വന്നിട്ടുണ്ടാട്ടോ

നമുക്ക് കല്യാണത്തിന് പോകണ്ടേ

പോനോ,

പോണം,

കുളിച്ചു സുന്ദരി കുട്ടി ആയാലേ അമ്മ കൊണ്ട് പോകു

ആനോ,

എഞ്ഞ കുച്ചം

ആ ഇവിടെ ഇരിക്കെണോ കാന്താരി….. അനു

അനുവിനെ കണ്ട് വാ പൊത്തി ചിരിച്ചു കനി

കണ്ണേട്ടൻ പറഞ്ഞു ഈ കാന്താരി ഇവിടെ ഇല്ലന്ന്

ഞാൻ കണ്ടില്ല എന്റെ പെണ്ണെ, കട്ടിലിന്റെ അടിയിൽ ഉണ്ടായിരുന്നു

വാ കുഞ്ഞിപ്പെണ്ണേ നമുക്ക് കുളിക്കാം

ഞ ഇപ്പ കുചനില്ല അക്കക്കുവി

ദേ കേട്ടില്ലേ എന്നെ വിളിക്കുന്നെ, നിങ്ങൾ വിളിക്കുന്ന കേട്ടിട്ടല്ലേ ഈ കുറുമ്പി വിളിക്കുന്നെ

കണ്ണന് ചിരി പൊട്ടി

പിന്നെ എപ്പോഴാ വാവ കുളിക്കണേ…. കണ്ണൻ

പ്പ വഞ്ഞേ

കണ്ണേട്ടൻ എഴുന്നേറ്റാലെ ഈ കുറുമ്പി വരു…

എന്നാൽ ഞാൻ പോയി റെഡി ആകട്ടെ, നിങ്ങൾ അച്ഛനും മോളും എപ്പോഴാണ് എന്നു വെച്ചാൽ

വാ പിണങ്ങി പോകെണോ അനു

പിങേനോ

ഇല്ലടാ ചക്കരേ….. അനു

കനി മോളെ ഐസ് ക്രീം വേണോ… വിച്ചു

വിച്ചൂനെ, കണ്ട് കസേരയിൽ നിന്നും ചാടി ഇറങ്ങി കനി

വേനം ചെയ്യിച്ച….

വിച്ചു കനിമോളെ കൈകളിൽ എടുത്തു പുറത്തേക്കു പോയി,

അനുവും കണ്ണനും ചിരിയോടെ നോക്കി നിന്നു

5 വർഷമായി ഞാൻ ഓൺ ലൈനിൽ വായന തുടങ്ങിട്ട്, എപ്പഴൊക്കെയോ എഴുതണം എന്നു തോന്നിയിരുന്നു, പക്ഷേ ആശയങ്ങൾ ഒന്നും തന്നെ മനസിൽ വന്നില്ല ആദ്യമായി സ്റ്റോറി എഴുതി, 2, 3, പ്രാവശ്യം വായിക്കുന്ന ഒരു തരം സൈക്കോ സ്വഭാവം ഉള്ളതുകൊണ്ട് സ്റ്റോറി വായിച്ചു നോക്കി, വായിച്ചിട്ട് എനിക്ക് തന്നെ ഇഷ്ടപ്പെട്ടില്ല എന്തെക്കെയോ മിസിങ്ങ്,

അതോടെ ആ പാർട്ടും ഡിലീറ്റ് ആക്കി, അക്കൗണ്ടും ഡിലീറ്റ് ആക്കി, എഴുതാനുള്ള ആ ത്വരയും നിന്നു

അതോടെ എനിക്ക് പറ്റിയ പണി ഇതെല്ല എന്നു തോന്നി

പിന്നെയും കഥകൾ വായിച്ചു ദിവസങ്ങൾ നീക്കി, ഏപ്രിൽ 27 ഒരു സ്വപ്നം കണ്ടു, പിറ്റേ ദിവസം നേരം പുലർന്നപ്പോൾ ഒരു കഥ ഫുൾ എൻ്റെ മനസിൽ വീണ്ടും എഴുതാനുള്ള ആഗ്രഹം തലപൊക്കി, കടുവനോട് തന്നെ പറഞ്ഞു, ഒരൊറ്റ ചോദ്യം ആയിരുന്നു, ഇടക്ക് നിർത്താണ്ട് കം ബ്ലീറ്റ് എഴുതി കഥ പൂർത്തിയാക്കാൻ പറ്റേണങ്കിൽ ഈ പണിക്ക് നിന്നാൽ മതിയെന്ന്

വാശിക്ക് ഓക്കെ പറഞ്ഞു, അങ്ങനെ ആ സ്വപ്നം ഏപ്രിൽ 29 ഫസ്റ്റ് പാർട്ട് എഴുതി പോസ്റ്റി കടുവയെ കൊണ്ടുപോയി കാണിച്ചപ്പോൾ പറയേണു, ഫുൾ കഥ കഴിഞ്ഞിട്ടേ വായിക്കു എന്ന്, അതോടെ ആ മനുഷ്യനെ കൊണ്ട് വായിപ്പിക്കാൻ വേണ്ടി കുത്തിയിരുന്നു എഴുതി തുടങ്ങി, ആ സ്വപ്നം ആണ് വാക പൂത്ത വഴിയേ

25 പാർട്ടിൽ അവസാനിപ്പിക്കണം എന്നു വിചാരിച്ച സ്റ്റോറിയാണ്,

ആദ്യം കണ്ണൻ്റെ പാർട്ടുകൾ എഴുതാൻ എനിക്ക് ഇഷ്ടം അല്ലായിരുന്നു, ദേഷ്യത്തോടെയാണ് പാർട്ടുകൾ എഴുതി തുടങ്ങിയത്, കുറേ പാർട്ടുകൾ കഴിഞ്ഞിട്ടേ അവരുടെ റൊമാൻസ് സീൻ കൊണ്ടു വന്നാൽ എന്നു കരുതിയതാണ് പക്ഷേ ഇടക്ക് കൈവിട്ടു പോയി, കണ്ണൻ്റെ സ്വഭാവം മാറിയപ്പോൾ കഥയുടെ റെയ്ഞ്ചും മാറി, ഞാനും മാറി

20 പാർട്ട് വരെ എഴുതിട്ട് ഒരു ബ്രേക്ക് എടുത്തു, അന്ന് പേഴ്സണലി ഒരു പാട് മെസേജ് വന്നു കഥ ചോദിച്ചിട്ട് അന്നാണ് ഇത്രയും വായനക്കാർ ഉള്ള കാര്യം അറിഞ്ഞത് തന്നെ, സന്തോഷമായി അതു കണ്ടപ്പോൾ

ഞാൻ ആദ്യം മനസിൽ കണ്ട പോലെ അല്ല സ്റ്റോറി പോകുന്നത്, ഓരോ പാർട്ട് എഴുതാൻ ഇരിക്കുമ്പോൾ ഓരോ ആശയങ്ങളാണ്, പിന്നെ അതിലൂടെ അങ്ങിനെ പോയി, ഇപ്പോ ഒരു പാട് സന്തോഷം

ലവ് യു ഓൾ ❤️❤️❤️

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀 (കാത്തിരിക്കണേ )

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *