വേഴാമ്പൽ 16

Uncategorized

രചന: നക്ഷത്ര തുമ്പി

അവന്തു മിത്രടെ വീട്ടിൽ ഭയങ്കര ഹാപ്പി ആയിരുന്നു ,

അവരുടെ റിസൽട്ട് വന്നു ,

രണ്ടു പേർക്കും നല്ല മാർക്ക് ഉണ്ടായിരുന്നു

അവർ രണ്ടു പേരും പി ജിക്കു ജോയിൻ ചെയ്യാൻ പോകേണന്നു മിത്ര എന്നെ വിളിച്ച് പറഞ്ഞിരുന്നു

അവർക്കു രണ്ട്പേർക്കും വെവ്വേറെ കോളേജിൽ ആണ് അഡ്മിഷൻ റെഡിയായത്

അതിൽ രണ്ടു പേർക്കും ഭയങ്കര സങ്കടം ആയിരുന്നു ,

അതു കൊണ്ട് തന്നെ അവർ ഒരുമിച്ച് വർക്കിങ്ങ് വുമൺ ഹോസ്റ്റലിൽ താമസിച്ചു പഠിക്കാൻ തീരുമാനിച്ചു

അവർ ഹോസ്റ്റലിൽ പോയി,
താമസം റെഡിയാക്കി,

അവളുടെ ഗാർഡിയൻ ആയി മിത്രടെ അച്ഛനെ നിർത്തി

അതൊക്കെ എന്നെ വിളിച്ച്
,മിത്ര പറഞ്ഞിരുന്നു

ആ സമയത്ത് തന്നെയാണ് എനിക്ക് നാട്ടിലേക്ക് ട്രാൻസ്ഥർ കിട്ടിയത് ,

പക്ഷേ എനിക്ക് രണ്ട് ആഴ്ച കൂടി
,ഒരു കേസിൻ്റെ കാര്യത്തിനു ഡൽഹിയിൽ നിൽക്കേണ്ടി വന്നു

അത് ഞാൻ മിത്രയെ അറിയിച്ചിരുന്നു

എന്തെങ്കിലും ഉണ്ടെങ്കിൽ എന്നെ അറിയിക്കാനും പറഞ്ഞിരുന്നു

നവനീതും, അച്ഛനും ,ഹോസ്പിറ്റലിൽ നിന്നും ഡിസ് ചാർജ് ആയി എന്നു വിജയ് പറഞ്ഞു ഞാൻ അറിഞ്ഞിരുന്നു

അധികം വൈകാതെ അവൻ അവന്തികയെ അന്വേഷിച്ചുവരും എന്ന് എനിക്ക് അറിയാമായിരുന്നു

അവന്തുൻ്റെ ക്ലാസ് തുടങ്ങി ,
ഒരാഴ്ച വലിയ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലാതെ കടന്നു പോയി

പക്ഷേ ഒരു ദിവസം അവരുടെ ഹോസ്റ്റലിൽ നവനീത് അവന്തികയെ അന്വേഷിച്ചു വന്നു

,അവളെ അവിടന്നു ബലമായികൊണ്ടു പോകാനും ശ്രമിച്ചു

അവന്തു ശക്തമായി എതിർത്തു

പിന്നെ ഹോസ്റ്റലുകാർ പോലീസിനെ വിളിച്ചു ,വരുത്തി

ആകെ പ്രശ്നം ആയി ,

നവനീത് അവളെ കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ ,

പ്രായപൂർത്തിയായ ഒരു പെൺകുട്ടി ക്ക് ,
ഇഷ്ടമുളളടിത്ത് താമസിക്കാം എന്ന് പറഞ്ഞു വാദിച്ചു അവൾ

അതോടെ ,പോലീസിൻ്റെ നിർദ്ദേശ പ്രകാരം നവനീത് നിരാശൻ ആയി മടങ്ങി

അതോടെ ഹോസ്റ്റലിൽ അത് ഭയങ്കര വിഷയം ആയി മാറി

അവന്തു നെ ഇനി മുതൽ ഹോസ്റ്റലിൽ നിർത്താൻ പറ്റില്ല എന്നു എല്ലാവരും പറഞ്ഞു

മിത്ര ഇതൊക്കെ എന്നെ വിളിച്ച് പറഞ്ഞിരുന്നു ,

അവന്തു പോകാൻ റെഡിയായി, എങ്ങോട്ടു പോകും എന്നവൾക്ക് ഒരു രൂപവും ഇല്ലായിരുന്നു

മിത്ര – ഡീ പുതിയ സ്ഥലം റെഡിയാക്കി യിട്ട് മാറിയാൽ മതി നീ

Leave a Reply

Your email address will not be published. Required fields are marked *