വാടകയ്ക്ക് താമസിക്കാനായി വന്നപ്പോഴാണ് ഞാനവളെ ആദ്യമായി കാണുന്നത്.

Uncategorized

രചന: Bradley Bibin

“ഞാനൊരു മുരടൻ സ്വഭാവക്കാരൻ ആയിരുന്നു. ജോലിതിരക്കുകൾക്ക് ഇടയിൽ ജീവിക്കാൻ മറന്ന് പോയവൻ…!”

വർഷങ്ങളായി ആരോരുമില്ലാതെ ഒറ്റപ്പെട്ടു താമസിച്ചത് കൊണ്ടാകാം.. ജീവിതത്തിലെ വിരസതകളും ഒറ്റപ്പെടലുകളും ഏകാന്തതയുമൊക്കെ എന്നെ പരുക്കൻ സ്വഭാവത്തിന് ഉടമ ആക്കിത്തീർത്തു.

ആ പരുക്കൻ സ്വഭാവത്തിനപ്പുറം എന്റെ ഹൃദയം കാണാൻ ഉള്ള സഹിഷ്ണുത ഒന്നും ആരും എന്നോട് കാട്ടിയിരുന്നില്ല. എല്ലാവരോടും കയർത്തു സംസാരിക്കുന്ന, എന്തും അറുത്തു മുറിച്ചു പറഞ്ഞു ശീലിച്ച എന്റെ സൗഹൃദവലയവും തീരെ ചെറുത് ആയിരുന്നു. മറ്റുള്ളവരുടെ ഭാഷയിൽ പറഞ്ഞാൽ ആരെയും കൂസാത്ത, അല്പം അഹങ്കാരിയായ പരുക്കൻ സ്വഭാവമുള്ള ഒറ്റയാൻ ആയിരുന്നു ഞാൻ.

ആ ഒറ്റയാനെ ടെസ എന്ന പെണ്ണ് പ്രണയത്തിന്റെ ച-ങ്ങലയിൽ ത-ളച്ചിട്ടതെങ്ങനെയെന്ന് ഇന്നുമെനിക്ക് അറിഞ്ഞുകൂടാ..തൊട്ടടുത്ത വീട്ടിൽ വാടകയ്ക്ക് താമസിക്കാനായി വന്നപ്പോഴാണ് ഞാനവളെ ആദ്യമായി കാണുന്നത്. കുട്ടിത്തം നിറഞ്ഞ മുഖമുള്ള പെണ്ണ്.

വന്നതിന്റെ ആദ്യദിവസം മുതൽ അവളും ഞാനുമായി അ-ല്ലറ ചി-ല്ലറ പ്രശങ്ങൾ ഒക്കെ തുടങ്ങി. രണ്ടു വീടുകൾക്കും ഇടയിലുള്ള മതിലിന്റെ അടുത്താണ് അലക്ക് കല്ല് ഉള്ളത്. അവിടെ നിന്ന് തുണി അ-ലക്കുമ്പോഴുള്ള വെള്ളം എന്റെ മുറ്റത്തേക്ക് വീഴുന്നു എന്ന് പറഞ്ഞു ഞാൻ ഒരു ദിവസം ഒച്ചഉയർത്തി സംസാരിച്ചു. അലക്ക്കല്ല് മാറ്റി സ്ഥാപിക്കാൻ പറ്റില്ലല്ലോ എന്ന് പറഞ്ഞു അവളും എന്നോട് ത-ർക്കിച്ചു.

അലക്കിവിരിച്ച വസ്ത്രങ്ങൾ കാറ്റത്ത് പറന്നു എന്റെ മുറ്റത്തേക്ക് വീ-ഴുന്നതായി അടുത്ത പ്രശ്നം. അതിൽ ക്ഷമ പറഞ്ഞു വസ്ത്രങ്ങൾ മാറ്റി വിരിച്ചു അവൾ പ്രശ്നം പരിഹരിച്ചു.

എപ്പോഴും ബഹളം വെച്ചു സംസാരിക്കുന്ന, റോഡിൽ കളിക്കാൻ വരുന്ന കുട്ടികളോട് ഒപ്പം കൂടുന്ന, ഉച്ചത്തിൽ പാട്ട് വെച്ചു എന്റെ സ്വൈര്യം കളയുന്ന, അല്പം കുറുമ്പ് കൂടിയ അവളെ എനിക്ക് തീരെ ഇഷ്ടം അല്ലായിരുന്നു..!

മുറ്റത്തെ ചവറുകൾ അടിച്ചുവാരി കളയുന്നതിൽ പേരിൽ,തുടങ്ങി അടുക്കളയിലെ വേസ്റ്റ് മതിലിനു അടുത്തേക്ക് വീ-ഴുന്നു എന്ന് വരെ പറഞ്ഞു ഓരോരോ കാരണങ്ങളിൽ ഞങ്ങൾ തർക്കിച്ചുകൊണ്ടിരുന്നു. ഇന്ത്യയും പാകിസ്ഥാനും എന്ന പോലെ ഒരു മതിലിനു അപ്പുറവും ഇപ്പുറവും നിന്ന് ദിവസവും ഞങ്ങളുടെ തർക്കം കൂടി കൂടി വരുന്നതല്ലാതെ മാറ്റമൊന്നും ഉണ്ടായില്ല.

അങ്ങനെ ഒരു ദിവസം വൈകുന്നേരം, കയറി വരാൻആരും ഒന്ന് മടിക്കുന്ന എന്റെ വീട്ടിലെ ഇരുമ്പ് ഗേറ്റ് തള്ളിതുറന്ന് അവൾ അകത്തേക്ക് കയറി വന്നു. “എന്റെ ബോൾ ഇങ്ങോട്ടേക്ക് വീണു… അതെടുക്കാൻ വന്നതാണെന്ന്” പറഞ്ഞു കൊണ്ട് എന്റെ അനുവാദം പോലും വാങ്ങാതെ അവൾ കരിയില വീ-ണുകിടക്കുന്ന പറമ്പിലെല്ലാം അന്വേഷിച്ചു നടന്നു.

കുറെ നേരം നോക്കിയിട്ടും കിട്ടാത്തത് കൊണ്ടാകും ” ബോൾ കണ്ടാൽ എടുത്തു വെക്കണേ’ എന്നു പറഞ്ഞിട്ട് നിരാശയോടെ അവൾ തിരികെ പോയി. പിറ്റേന്ന് രാവിലെ മതിലിനു അപ്പുറം നിന്നിട്ട് ‘ബോൾ കിട്ടിയോ’ എന്നവൾ വിളിച്ചു ചോദിച്ചു. ഞാൻ ഇല്ലന്ന് തലയാട്ടി. സത്യത്തിൽ ഞാനാ കാര്യം മറന്നേ പോയിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും മതിലിനു അപ്പുറം നിന്ന് തലയെത്തിച്ചു അവളാ ചോദ്യം ആവർത്തിച്ചുകൊണ്ടിരുന്നു.

ഒരാഴ്ചയ്ക്ക് ശേഷം ഒരവധി ദിവസം പറമ്പ് വൃത്തിയാക്കുന്നതിനിടയിലാണ് കിണറിനോട് ചേർന്നുള്ള കല്ലുകൾക്ക് ഇടയിൽ നിന്ന് ഞാനൊരു ടെന്നീസ് ബോൾ കണ്ടെടുത്തത്. അതന്വേഷിച്ചായിരിക്കാം അന്നവൾ ഇവിടെ വന്നിട്ടുണ്ടാകുകയെന്ന് ഞാൻ ഊഹിച്ചു. പുറത്തു പറ്റിയിരുന്ന മണ്ണൊക്കെ മുണ്ടിന്റെ അറ്റം കൊണ്ട് തുടച്ചു മാറ്റി ഞാനാ ബോളുമായി മതിലിനു അരികിലേക്ക് വന്നു. അവിടെയെങ്ങും ആരെയും കാണുന്നില്ല.

“അവളുടെ പേരെന്താണ്..പേര് അറിയാമെങ്കിൽ വിളിച്ചു നോക്കാമായിരുന്നു….” ഞാൻ മനസിലോർത്തു. വൈകുന്നേരം കട്ടൻ ചായ കുടിച്ചു വരാന്തയിൽ ഇരിക്കുമ്പോഴും എന്റെ കണ്ണുകൾ ആ മതിൽക്കെട്ടിലേക്ക് നീണ്ടു…

“ഇല്ല…. അവിടെ ആരുമില്ല… ” പിറ്റേന്ന് രാവിലെ എഴുന്നേറ്റു ഓഫീസിലേക്ക് പോകുന്നതിന് മുൻപായും എന്റെ കണ്ണ് മതിലിനു അടുത്തേക്ക് പാഞ്ഞു. പതിവ് ചോദ്യവുമായി അവളവിടെ ഉണ്ടായിരുന്നില്ല. “എന്ത് പറ്റി അവൾക്ക്…എവിടെയെങ്കിലും പോയിട്ടുണ്ടായിരിക്കുമോ… അതോ എന്തെങ്കിലും അസുഖമായിട്ട് കിടക്കുവാണോ….”

വെറുതെ മനസിൽ ഓരോന്ന് ഓർത്തുകൊണ്ട് ഓഫീസിലേക്ക് തിരിച്ചു. വൈകിട്ടു ജോലി കഴിഞ്ഞു തിരികെ വന്നതും ആദ്യം നോക്കിയത് മതിലിനു അരികിലേക്ക് ആണ്. അവളാ പരിസരത്തു എങ്ങും ഇല്ല..വെറുതെ അതിനടുത്തേക്കൊക്കെ പോയി തലയെത്തിച്ചു അകത്തേക്ക് നോക്കി..

“കിടപ്പ് മുറിയുടെ ജനൽ തുറന്നിട്ടിട്ടുണ്ട്… അവൾ വീട്ടിൽ ഉണ്ടാകണം…. ഒന്ന് പോയി അന്വേഷിച്ചാലോ….. ” മനസിലോർത്തു. “പോയി അന്വേഷിക്കാൻ മാത്രം അവളെന്റെ ആരാ….എന്റെ അയൽക്കാരി…ഒരു വ-ഴക്കാളി പെണ്ണ്…അതിൽപ്പരം എന്താ ഉള്ളത്…അവളെ അന്വേഷിച്ചു ഞാൻ എന്തിന് പോകണം…”

തല വെട്ടിതിരിച്ചു ഞാൻ അകത്തേക്ക് കയറി പോന്നു. ബെഡ്‌റൂമിൽ എത്തിയതും മേശയ്ക്ക് മുകളിൽ ഇരിക്കുന്ന അവളുടെ ബോൾ കണ്ടതോടെ ഉള്ളിലെന്തോ പോലെ..

“ഇതവൾ തിരികെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുണ്ടാവില്ലേ… ഇതവൾക്ക് തിരികെ കൊടുക്കേണ്ടതല്ലേ…” വെറുതെ ബോളും കയ്യിൽ പിടിച്ചു കുറെ നേരം നിന്നു. പിന്നെ രണ്ടും കല്പ്പിച്ചു അവളുടെ വീട്ടിലേക്ക് നടന്നു. തുരുമ്പു പിടിച്ച ഗേറ്റ് തുറന്ന് അകത്തേക്ക് കയറിയതും ഒരു ചെറിയ പട്ടിക്കുട്ടി കുരച്ചുകൊണ്ട് എന്റെ അടുത്തേക്ക് ഓടി വന്നു. കടിക്കുമോ എന്നോർത്ത് ഞാൻ നിന്നിടത്തു തന്നെ അനങ്ങാതെ നിന്നു..എന്നാൽ എന്റെ ചുറ്റും ഓടി നടന്ന ശേഷം കാലിലൊക്കെ ഒന്ന് ന-ക്കി അവൻ എന്നെ ചുറ്റിപ്പറ്റി നിന്നു.

ഉപദ്രവകാരി അല്ലെന്ന് മനസിലായതും ഞാൻ അകത്തേക്ക് കയറി കോളിങ് ബെൽ അടിച്ചു. കുറെ നേരത്തെ കാത്തിരിപ്പിന് ശേഷം കതക് തുറന്ന് വന്ന അവളെ ഞാൻ നോക്കി നിന്നുപോയി. അവളാകെ ക്ഷീണിച്ചിരുന്നു. വാതിൽപ്പടിയിൽ എന്നെ കണ്ടതും അവളുടെ മുഖത്തു അത്ഭുതമോ, സന്തോഷമോ എന്നറിയാത്ത എന്തൊക്കെയോ ഭാവങ്ങൾ മിന്നിമറഞ്ഞു. “അകത്തേക്ക് വരൂ… ” അവൾ എന്നെ ക്ഷണിച്ചു. ഞാൻ അകത്തേക്ക് കയറി സോഫയിൽ ഇരുന്നു. അവൾ എന്നെ തന്നെ നോക്കി നിൽപ്പാണ്. കയ്യിലിരുന്ന ബോൾ അവൾക്ക് നേരെ നീട്ടിയതും ” എവിടെ നിന്ന് കിട്ടിയെന്ന് ” ചോദിച്ചുകൊണ്ട് അവൾ സന്തോഷത്തോടെ അത് വാങ്ങി. അവളുടെ സന്തോഷം കാണവേ എന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു.

“എനിക്ക് രണ്ട് ദിവസമായി നല്ല പനി ആയിരുന്നു.. ” ഞാൻ ചോദിക്കാതെ തന്നെ അവൾ പറഞ്ഞു. “ഹോസ്പിറ്റലിൽ പോയിരുന്നോ.. ” ഞാൻ ചോദിച്ചു.

“ഇല്ല… കുറച്ചു നാട്ടുമരുന്നുകൾ ഉണ്ടായിരുന്നു… അത് കഴിച്ചു… പനി മാറിക്കോളും… “അങ്ങനെ പറയുന്നുണ്ടെങ്കിലും അവൾക്ക് തീരെ വയ്യെന്ന് എനിക്ക് തോന്നി. കുറച്ചു നേരം അവിടെ ഇരുന്നതിന് ശേഷം തിരികെ വീട്ടിൽ വന്നെങ്കിലും എന്റെ മനസ് മുഴുവൻ അവളെക്കുറിച്ച് ഓർത്തുകൊണ്ടിരുന്നു. “ആ വീട്ടിൽ അവൾ ഒറ്റയ്ക്കാണ് താമസം.വയ്യാതെ ഇരുന്ന രണ്ടു ദിവസവും വീട്ടിലെ ജോലികൾ ആരാണ് ചെയ്തിട്ടുണ്ടാകുക ” ഞാൻ ആലോചിച്ചു.

” നേരാംവണ്ണം ഭക്ഷണം കഴിക്കുന്നുണ്ടാവുമോ അവൾ… ” എനിക്ക് വിഷമം തോന്നി. തെല്ലും ആലോചിച്ചു നിക്കാതെ വീടിനു പിന്നാമ്പുറത്തായി നിന്നിരുന്ന രണ്ടു മൂട് കപ്പ പിഴുതെടുത്തു കഴുകി അരിഞ്ഞു വേവിക്കാനായി കലത്തിൽ ഇട്ടു. അത് വെന്തു വന്നപ്പോഴേക്കും കാന്താരിയും ഉള്ളിയും ചതച്ചു നല്ലെണ്ണ ചാലിച്ചതും ചേർത്തിളക്കി ഒരു മുളക് ചമ്മന്തിയും തയ്യാറാക്കി. ചുക്ക് ചേർത്ത് ഒരു കട്ടൻ കാപ്പിയും കൂടി ഇട്ട ശേഷം ഇവയെല്ലാം വലിയൊരു പാത്രത്തിൽ ആക്കി ഞാൻ അവളുടെ വീട്ടിലേക്ക് ചെന്നു. ഞാൻ ചെന്നപ്പോൾ അവൾ കട്ടിലിൽ ചാരി കിടപ്പായിരുന്നു.

എന്നെക്കണ്ടതും അവൾ അ-മ്പരന്ന് എന്റെ മുഖത്തേക്കും കയ്യിലെ പാത്രത്തിലേക്കും മാറി മാറി നോക്കി. അവളെ വിളിച്ചിരുത്തി അതെല്ലാം കഴിക്കാനായി വിളമ്പി നൽകുമ്പോഴും അവൾക്ക് അത്ഭുതം ആയിരുന്നു. കപ്പയും മുളകും കഴിച്ചു ചെറുചൂടോടെ കാപ്പിയും കുടിച്ചപ്പോഴേക്ക് അവളുടെ മൂക്കിൻ തുമ്പിൽ വി-യർപ്പ് പൊടിഞ്ഞു. ശ-രീരം വി-യർത്തു തുടങ്ങിയാൽ പനി വിട്ടുമാറിക്കോളുമെന്ന് പറഞ്ഞു ഞാൻ പാത്രങ്ങളും എടുത്തു വീട്ടിലേക്ക് തിരികെ പോന്നു.!!

പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ പതിവ് പോലെ അവളാ മതിൽക്കെട്ടിനു പരിസരത്തായി ഉണ്ട്. പനി വിട്ടു മാറി ആള് മിടുക്കി ആയി. എന്നെ കണ്ടതും അവൾ ചിരിച്ചു. തിരികെ ഞാനും ചിരിച്ചു. പിന്നെ ഓരോ ദിവസവും പരസ്പരം കാണുമ്പോഴെല്ലാം ഞങ്ങൾ ചിരിക്കാൻ തുടങ്ങി. അപ്പോഴും അവളോട് മിണ്ടാൻ മടി ആയിരുന്നു എനിക്ക്. മെല്ലെ മെല്ലെ അവളെന്നോട് സംസാരിച്ചു തുടങ്ങി.ഞാൻ അവളോടും…!

“ടെസ”….. അതായിരുന്നു അവളുടെ പേര്. അവളെക്കാൾ പത്തു പതിനഞ്ചു വയസിനു മുതിർന്ന അനിരുദ്ധൻ എന്ന എന്നെ ചേട്ടാ എന്നൊന്നും വിളിക്കാതെ ‘ അനി ‘ എന്ന് വിളിച്ചത് എന്നെ വല്ലാതെ ആകർഷിച്ചു. വളരെ അടുപ്പം ഉള്ളവർ മാത്രമേ എന്നെ അത്തരത്തിൽ വിളിച്ചിരുന്നുള്ളു. പതിയെ പതിയെ ഞങ്ങൾക്കിടയിലെ മു-ള്ളുവേലി അഴിച്ചുമാറ്റപ്പെട്ടു. ടെസ എന്റെ വീട്ടിലെ സന്ദർശക ആയി…! എന്റെ അടുത്ത സൗഹൃദമായി…! എനിക്കവളെ നന്നേ ഇഷ്ട്ടപ്പെട്ടു. വല്ലാത്തൊരു പെണ്ണായിരുന്നു അവൾ. എന്റെ നേർവിപരീത സ്വഭാവത്തിനുടമ. 23 വയസ് ആയെങ്കിലും കുട്ടിക്കളി തീരാത്തൊരു പെണ്ണ്…!

പക്ഷെ ചില സമയത്തവൾ പക്വതയാർന്ന ഒരു മുതിർന്ന സ്ത്രീയെപ്പോലെ സംസാരിക്കും. ഒരുപാട് ലോകം കണ്ടു പരിചയമുള്ളത് പോലെ, പരിജ്ജ്ഞാനത്തോടെ കാര്യങ്ങളെ വിലയിരുത്തും. സങ്കീർണമായ പ്രശ്നങ്ങളെ തന്മയത്വത്തോടെ കൈകാര്യം ചെയ്യും.

ഒരുപക്ഷെ അവളുടെ ജീവിതഅനുഭവങ്ങൾ ആയിരിക്കാം അവളെ ഇത്തരത്തിൽ പക്വതയാർന്ന പെണ്ണാക്കി മാറ്റിയത്. എന്നാൽ അതേസമയം തന്നെ നിസ്സാര കാര്യങ്ങൾക്ക് വിഷമിക്കുന്ന, വേവലാതിപ്പെടുന്ന നിഷ്കളങ്കമായ പൊട്ടിപെണ്ണായും അവൾ മാറാറുണ്ടായിരുന്നു. കോട്ടയത്തെ വലിയൊരു സമ്പന്നകുടുംബത്തിൽ ജനിച്ചവൾ ആണ് ടെസ. അവൾക്ക് അപ്പൻ മാത്രമേ ഉള്ളു.പണവും സമ്പത്തും കൂടിയതിന്റെയാകാം കുത്തഴിഞ്ഞ ജീവിതം ആയിരുന്നു അയാളുടേത്. അപ്പൻ അന്യസ്ത്രീകളെ കി-ടപ്പറയിലേക്ക് കൊണ്ട് വരുന്നത് കണ്ടുമടുത്തിട്ടാണ് അവൾ വീട് വിട്ട് ദൂരേക്ക് പോന്നത്. ഇപ്പോൾ ഒരു സ്വകാര്യ സ്ഥാപനത്തിൽ ചെറിയൊരു ജോലി ചെയുന്നു. വലിയ ശമ്പളം ഒന്നുമില്ല. പക്ഷെ അവൾക്ക് ജീവിക്കാൻ അത് മതി. അതിലവൾ സംതൃപ്തയും ആണ്താനും

അവളൊരു സംസാരപ്രിയ ആണ്. ധാരാളം സംസാരിക്കും. അതിലുപരി നല്ലൊരു കേൾവിക്കാരിയുമാണ്. ഞാൻ പറയുന്ന ഓരോ പൊട്ടും പൊടിയും കേട്ടിരിക്കുന്നത് കാണുമ്പോൾ അവളോട് വീണ്ടും ഒരുപാട് സംസാരിക്കാൻ എനിക്ക് തോന്നുമായിരുന്നു. എന്റെ ഹൃദയത്തിൽ ഞാനവൾക്കൊരു പ്രത്യേക സ്ഥാനം നൽകി. ഞങ്ങൾ തീർത്തും വ്യത്യസ്തരായിരുന്നു…എല്ലാ കാര്യങ്ങളിലും. പക്ഷെ ആ വ്യത്യസ്ത ആണ് അവളെ എനിക്ക് ഇഷ്ടമാകാൻ കാരണം.നല്ല സുഹൃത്തുക്കൾ ആയപ്പോഴും ഞങ്ങൾ തമ്മിൽ ആരോഗ്യപരമായ തർക്കങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു.

എന്റെ പരുക്കൻ സ്വഭാവം മാറ്റിയെടുക്കാൻ അവൾ ഇടയ്ക്കൊക്കെ പറയും…!അവളുടെ കുട്ടിക്കളി മാറ്റാൻ ഞാനും….!പക്ഷെ ഒരിക്കലും അവൾ എന്നെയും, ഞാൻ അവളെയും നിർബന്ധിച്ചില്ല… ഞാൻ ഞാനായും അവൾ അവളായും തന്നെ ഇരിക്കാൻ ഞങ്ങൾ രണ്ടും ആഗ്രഹിച്ചിരുന്നു. അതെന്നെ സംബന്ധിച്ചിടത്തോളം വലിയൊരു കാര്യം തന്നെ ആയിരുന്നു…

സ്വകാര്യജീവിതത്തെക്കുറിച്ച് അധികം ആരോടുമൊന്നും പങ്കുവെയ്ക്കാൻ ടെസയ്ക്ക് താല്പര്യം ഇല്ലായിരുന്നു.പക്ഷെ അപ്പനെയും അമ്മയെയുംകുറിച്ചുള്ള പഴയ കാര്യങ്ങളൊക്കെ എന്നോട് പറയും..എന്നോട് മാത്രം..! പറഞ്ഞു കഴിഞ്ഞാൽ അവൾക്ക് വിഷമം ആണ്..ഒരിക്കൽ ഓരോന്നൊക്കെ പറഞ്ഞു പറഞ്ഞു അവൾ കരഞ്ഞുപോയി. എങ്ങനെ അശ്വസിപ്പിക്കണം എന്നെനിക്ക് അറിയില്ലായിരുന്നു. അപ്പോഴുണ്ടായ ഉൾപ്രേരണയാൽ അവളെ നെഞ്ചോട് ചേർത്ത് തലയിൽ തഴുകിക്കൊണ്ടിരുന്നു. അവൾക്ക് ഞാൻ ഉണ്ടെന്ന് പറയാതെ പറഞ്ഞു..

നാളുകൾ കഴിയുംതോറും ചേർത്ത് പിടിക്കാനും കൂടെ നിർത്താനും തോന്നിക്കുന്ന വിധം അവളിൽ ഒളിച്ചിരിക്കുന്ന എന്തോ ഒരു ലഹരി എന്റെ മനസിനെ പിടിച്ചുലയ്ക്കാൻ തുടങ്ങി. പോകെ പോകെ ആ ഉലച്ചിൽ എന്നെ സാരമായി ബാധിച്ചു. അവളുടെ കളിചിരികൾ, സാമീപ്യം, സൗഹൃദം, സ്നേഹം ഒക്കെ എന്റേത് മാത്രമായി വേണമെന്നൊരു തോന്നൽ. മറ്റുള്ളവരോട് അവൾ ഒരുപാട് അടുക്കുന്നത് കാണുമ്പോൾ ഉള്ളിൽ അസ്വസ്ഥത തോന്നാൻ തുടങ്ങി.. എന്നിൽ സ്വാർത്ഥത നിറഞ്ഞു..

“ശേ… ഞാനെന്താണ് ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്.. എന്താണ് എനിക്ക് സംഭവിക്കുന്നത്… ” പല ദിവസങ്ങളിലും എന്റെ മനസ് ഉത്തരം കിട്ടാതെ അലഞ്ഞു. “ഞാനവളെ പ്രണയിക്കുകയാണോ…”എനിക്ക് ഭയം തോന്നി.

പാടില്ല…അവൾ എന്നേക്കാൾ തീരെ ചെറിയ കുട്ടിയാണ്..അവളോട് അങ്ങനെ ഒന്നും തോന്നാൻ പാടില്ല… ഞാനെന്റെ മനസിനെ പറഞ്ഞു പഠിപ്പിച്ചുകൊണ്ടിരുന്നു. എന്നാൽ ഹൃദയം ഓരോ നിമിഷവും അവളുടെ സാമീപ്യം ആഗ്രഹിച്ചുകൊണ്ടിരുന്നു.. അവളുടെ സംസാരം, പൊട്ടിച്ചിരികൾ, കുറുമ്പുകൾ, ചെറിയ ചെറിയ വാശികൾ, എല്ലാം എനിക്ക് പ്രിയപ്പെട്ടത് ആയിരുന്നു.

“ദിവസങ്ങൾ കഴിയുംതോറും അവളെന്നെ വകതിരിവില്ലാത്ത കാമുകൻ ആക്കി…! ഭ്രാന്തൻ ആക്കി..!” എന്ത് ചെയ്യണമെന്നറിയാതെ ഞാൻ ഉഴറി… ഇങ്ങനെയും പ്രണയം ഉണ്ടാകുമോ എന്നെനിക്ക് സംശയം ആയിരുന്നു. കാരണം ഞാൻ അതുവരെയും മറ്റാരെയും പ്രണയിച്ചിരുന്നില്ല. എങ്ങനെയാണ് പ്രണയിക്കേണ്ടതെന്നും എനിക്ക് അറിയില്ലായിരുന്നു.!

എനിക്കവളോട് തോന്നുന്ന ഇഷ്ടം ഞങ്ങളുടെ സൗഹൃദത്തെ ബാധിക്കുമോ എന്ന് ഞാൻ ഭയന്നു. അവൾ എന്നോട് മിണ്ടാതെ ഇരിക്കുന്നത്…,എന്നിൽ നിന്നും അകന്ന് പോകുന്നത്…, അതൊന്നുമെനിക്ക് സങ്കൽപ്പിക്കാൻ പോലും ആകുമായിരുന്നില്ല.ആരെയും പേടിയില്ലാത്ത എനിക്ക് ആദ്യമായി ഒരു പെണ്ണിന് മുന്നിൽ ധൈര്യം നഷ്ട്ടപ്പെട്ടുതുടങ്ങി.

എനിക്കവളോട് തോന്നുന്നത് പോലെയൊരു ഇഷ്ടം ഒരിക്കലും അവൾക്കെന്നോട് ഉണ്ടാവില്ലന്നും ഞാനവൾക്കൊരു നല്ല സുഹൃത്ത് മാത്രമാണെന്നും ഞാനെന്റെ മനസിനെ പറഞ്ഞു പഠിപ്പിച്ചു… അവളോടുള്ള പ്രണയത്തെ എന്റെ ഹൃദയത്തിന്റെ ഒരു കോണിൽ ഞാൻ ഒളിപ്പിച്ചു വെച്ചു.

ഓരോ ആഴ്ചകളിലും അവളുടെ വീട്ടിലേക്കുള്ള പോക്ക് ഞാൻ പതിയെ നിർത്തി. അവൾ സംസാരിക്കാനായി വരുമ്പോഴൊക്കെ ഇല്ലാത്ത തിരക്ക് അഭിനയിച്ചു ഒഴിഞ്ഞു മാറാൻ തുടങ്ങി. പക്ഷെ അപ്പോഴൊക്കെയും അവളിൽ നിന്ന് അകന്ന് പോകാൻ കഴിയാത്ത വിധം അടുത്ത് കഴിഞ്ഞിരിക്കുന്നു എന്ന യാഥാർഥ്യം ഞാൻ സങ്കടത്തോടെ മനസിലാക്കി. ഞാൻ അവഗണിക്കുന്നുവെന്ന് അവൾക്കും മനസിലായി കാണണം… എന്നെ ബുദ്ധിമുട്ടിക്കാതെ ഇരിക്കാനായി അവളും വീട്ടിലേക്കുള്ള വരവ് നിർത്തി. തമ്മിൽ കാണാതെ, മിണ്ടാതെ ഒരു മതിലിനു അപ്പുറവും ഇപ്പുറവും ഞങ്ങൾ കഴിഞ്ഞു കൂടി.. എനിക്ക് ഹൃദയം നൊന്തുതുടങ്ങി. രാത്രികളിൽ ഞാൻ നിശബ്ദമായി കരഞ്ഞു…!

ദിവസങ്ങൾ കടന്ന് പോകവേ ഒരു രാത്രി അവളെന്റെ വാതിലിൽ തട്ടിവിളിച്ചു. കതക് തുറന്നതും കരഞ്ഞു വീ-ർത്ത മുഖവുമായി ടെസ എനിക്ക് അഭിമുഖമായി നിന്നു. നിമിഷങ്ങൾ…. നീണ്ട നിമിഷങ്ങൾ ഞങ്ങൾ രണ്ടുപേരും പരസ്പരം നോക്കി നിന്നു. ശേഷം അവളെന്നെ മുറുകെ പു-ണർന്നു. അവളുടെ കണ്ണുനീർ എന്റെ നെഞ്ചിലൂടെ ഒ-ലിച്ചിറങ്ങി.

“നിങ്ങൾ എന്നെ പ്രണയിക്കുന്നത് പോലെ ഞാൻ നിങ്ങളെയും പ്രണയിക്കുന്നു അനി….!” അവൾ പറഞ്ഞു. ആ ഒരൊറ്റ വാക്കിൽ ആരെയും കൂസാത്ത, പരുക്കനായ, ഒറ്റയാനെ അവൾ പ്രണയമെന്ന ച-ങ്ങലയിൽ ത-ളച്ചിട്ടു.

“ഒരിക്കൽ പോലും അവളോട് തുറന്ന് പറയാതെ ഇരുന്നിട്ടും.. ഞാനവളെ പ്രണയിക്കുന്നുവെന്ന് അവൾക്കെങ്ങനെയാണ് മനസിലായത് ” എനിക്ക് അത്ഭുതം തോന്നി. എന്റെ കണ്ണുകൾ നിറഞ്ഞു..! “എനിക്ക്….എനിക്ക്..പ്രണയിക്കാൻ അറിയില്ല… ” ഞാൻ പതർച്ചയോടെ പറഞ്ഞൊപ്പിച്ചു. “എനിക്കും അറിയില്ല…. ” അവൾ ഒന്നുകൂടി എന്നെ മു-റുകെ പു-ണർന്നു. *********

ഒരാൾക്ക് മേൽ മറ്റൊരാൾ അധിപത്യം സ്ഥാപിക്കാതെ, ഒരാളുടെ ഇഷ്ടങ്ങൾ മറ്റൊരാൾക്ക് മേൽ അടിച്ചേൽപ്പിക്കാതെ, ടെസ എന്ന വ്യക്തിയ്ക്ക് ഞാനും, അനിരുദ്ധൻ എന്ന വ്യക്തിയ്ക്ക് അവളും ബഹുമാനം നൽകികൊണ്ട് നീണ്ട മൂന്നു വർഷങ്ങൾ ഞങ്ങൾ പ്രണയിച്ചു.

ചേർച്ചയില്ലായ്മയ്ക്കുള്ളിലെ ചേർച്ചകൾ ആണ് ഞങ്ങളെ ചേർത്ത് നിർത്തുന്നതെന്ന് ചിലപ്പോഴൊക്കെ തോന്നാറുണ്ട്. സ്വഭാവം കൊണ്ടും കാഴ്ചപ്പാടുകൾ കൊണ്ടും ഞങ്ങൾ രണ്ടും ഇരു ധ്രുവങ്ങളിൽ ആയിരുന്നു. രണ്ടു പേരുടെയും ഇഷ്ടങ്ങളും വ്യത്യസ്തമായിരുന്നു. പക്ഷെ ഒരാൾക്ക് വേണ്ടി മറ്റൊരാൾ അതൊന്നും വേണ്ടന്ന് വെച്ചില്ല.. പ്രണയത്തിൽ ആയിരിക്കുമ്പോഴും പഴയത് പോലെ തന്നെ ഞങ്ങൾ തർക്കിച്ചു…വ-ഴക്ക് ഉണ്ടാക്കി…ദേഷ്യപ്പെട്ടു….ഇടയ്ക്ക് പരിഭവം നടിച്ചു…. പക്ഷെ അവയൊന്നും ദീർഘനേരം നീണ്ടു നിന്നില്ല… ഞങ്ങൾക്കിടയിലെ സ്നേഹമെന്ന മതിൽകെട്ടിനുള്ളിൽ അവയൊക്കെയും നിഷ്-പ്രഭമായി പോയി.

ഋതുക്കൾ മാറിമറിഞ്ഞു..!! ജാ-തിയുടെയും മ-തത്തിന്റെയുമൊന്നും വേലിക്കെട്ടുകൾ ഇല്ലാതെ ടെസ്സ എന്റെ ഭാര്യ ആയി..വർഷങ്ങൾക്ക് ശേഷം എന്റെ കുഞ്ഞിന്റെ അമ്മ ആയി..!

എന്റെ മുരടൻ സ്വഭാവത്തിൽ മാറ്റങ്ങൾ വന്നു..അവളുടെ കുട്ടിത്തം നിറഞ്ഞ സ്വഭാവവും മാറി വന്നു. അപ്പോഴും അവൾ എന്നെയും ഞാൻ അവളെയും അന്നത്തെ അതെ തീ-വ്രതയോടെ പ്രണയിച്ചുകൊണ്ടിരുന്നു…

പുറത്ത് പെയ്യുന്ന മഴയുടെ ശബ്ദം കേട്ടുകൊണ്ട് പഴയ കാര്യങ്ങൾ ഓരോന്നായി ഓർത്തു ഞാൻ കട്ടിലിന്റെ ഓരത്ത് കിടന്നു.എന്റെ നെഞ്ചിലേക്ക് തല ചായിച്ചു ടെസയും…ഓരോന്നൊക്കെ പറഞ്ഞുകൊണ്ട് എന്റെ നെറ്റിയിലേക്ക് വീ-ണു കിടന്ന മുടിയെ അവൾ മാടിയൊതുക്കി. വെള്ളി നര വീണ ഒരു മുടിയിഴ അവളുടെ വിരൽ കൊണ്ട് പൊട്ടിച്ചെടുത്തു. ശേഷം എന്റെ മുഖത്തോട് മുഖം ചേർത്ത് മൂക്കിൻ തുമ്പിലവൾ മൃ-ദുവായി ക-ടിച്ചു. അവൾക്ക് സ്നേഹം വരുമ്പോൾ അങ്ങനെ ആണ്… ഞാനവളുടെ കണ്ണിലേക്കു നോക്കി. പ്രണയം നിറഞ്ഞു നിൽക്കുകയാണ്..

“പ്രണയിക്കാൻ അറിയാമോ… ” ഞാൻ കുസൃതിയായി അവളോട് ചോദിച്ചു. “അറിയില്ല…” അവൾ പതിഞ്ഞ ശബ്ദത്തിൽ എന്നോട് പറഞ്ഞു.. ” എനിക്കും അറിയില്ല…! ” ഞാനവളെ ഒന്ന് കൂടി പൊതിഞ്ഞു പിടിച്ചുകൊണ്ട് പറഞ്ഞു. പുറത്തു മഴ കനക്കുന്നതോടൊപ്പം മെല്ലെ മെല്ലെ ഞാൻ അവളിലേക്ക് അലിഞ്ഞു ചേർന്നു… ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കുറിക്കണേ…

രചന: Bradley Bibin

Leave a Reply

Your email address will not be published. Required fields are marked *