വാക പൂത്ത വഴിയേ – 48

Uncategorized

രചന: നക്ഷത്ര തുമ്പി

അനുചേച്ചി അച്ചമ്മ വിളിക്കുന്നുണ്ട്……. വിദ്യ

ആവരുന്നു ഡി

ഞാൻ പോയിട്ട് വരാം കണ്ണേട്ടാ…..

മ്മ്‌, ശരി, കണ്ണന് ദേഷ്യം തോന്നി

അനുന് അതു കണ്ട് ചിരി പൊട്ടി

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

അച്ചമ്മയുടെ മുറിയിൽ, മായമ്മയും, അച്ചമ്മയും മാത്രം ഉണ്ടായിരുന്നുള്ളു

അച്ചമ്മ എന്നെ വിളിച്ചുന്ന് വിദ്യ പറഞ്ഞു …..

ആ വാ മോളെ

അവൾ അകത്തേക്ക് കേറി,

അച്ചമ്മ, കുറേ കവറുകളും, ആമാട പെട്ടിയിലെ സ്വർണ്ണങ്ങളും എടുത്തു അനുന് കൊടുത്തു

എന്തിനാ അച്ചമ്മ എനിക്കിത്

ഇതൊക്കെ മോൾക്കാ, ഈ ഡ്രസ് ഇന്ന് വൈകിട്ട് അമ്പലത്തിൽ പോകുമ്പോൾ ഇടണം, പിന്നെ ഇതൊക്കെ കണ്ണൻ്റ ഭാര്യയായി വരുന്ന കുട്ടിക്ക് വേണ്ടി ഞാൻ വാങ്ങി വച്ചതാ,

മോൾക്ക് വേണ്ടിയാ ഇതൊക്കെ, വാങ്ങിച്ചോ

അനു മായയുടെ മുഖത്തേക്ക് നോക്കി,

മായ ചിരിച്ചിട്ട് കണ്ണടച്ചു കാണിച്ചു,

വാങ്ങിക്കോ, കുഞ്ഞി,

അവൾ സന്തോഷത്തോടെ ഏറ്റുവാങ്ങി

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

വൈകിട്ട് എല്ലാവരും അമ്പലത്തിൽ പോകാൻ റെഡിയാവുകയാണ്, അച്ചമ്മ അനുവിന്, ദാവണികൾ ആണ് കൊടുത്തത്

അതിൽ ഒരെണ്ണം എടുത്ത് ഉടുത്ത്, അച്ചമ്മ കൊടുത്ത ലക്ഷ്മി മാലയും,വളയും ഇട്ടു, അനു ഒരുങ്ങി

മീനുവും, വിദ്യയും, മീരയും, ദാവണി തന്നെയായിരുന്നു

അനുനെ കണ്ട്, കണ്ണൻ അത്ഭുതത്തോടെ നോക്കി

അനുപുരികം പൊക്കി കണ്ണനോട് എങ്ങനെ ഉണ്ടെന്നു ചോദിച്ചു

സുപ്പർ👌 കാണിച്ചു,

എല്ലാവരും ക്ഷേത്രത്തിലേക്ക് പോയി

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

അമ്പലത്തിൽ, അനു, മീനു, വിദ്യയും, മീരയും ഒരുമിച്ചാണ് നിന്നിരുന്നത്

കണ്ണനൊക്കെ തിരക്കിൽ ആണ്

തന്നെ ആരോ ശ്രദ്ധിക്കുന്നതു പോലെ തോന്നിയ അനുചുറ്റും നോക്കി

പക്ഷേ സംശയാസ്പദമായി ആരേയും കണ്ടില്ല,

പിന്നെയും, ഉത്സവ പൂജകളിൽ മുഴുകി

വീണ്ടും ആരോ തന്നെ നോക്കുന്നതു പോലെ തോന്നിയിട്ട് അവൾ ചുറ്റും നോക്കി

പെട്ടെന്നാണ് അവൾ ആൾക്കൂട്ടത്തിനടയിൽ നിൽക്കുന്ന ആളെ കണ്ടത്

അനു അയാളെ തന്നെ നോക്കി, അയാൾ തിരിച്ചും, കണ്ണനെ നോക്കിയിട്ട് അവിടെ എങ്ങും കാണുന്നുണ്ടായില്ല,

കുറച്ചു നേരം അനുനെ നോക്കി നിന്നിട്ട്, ചുണ്ടിൽ ചിരി വരുത്തി അയാൾ ഇരുളിലേക്ക് മറഞ്ഞു

അനുപിന്നീട് അയാളെ കണ്ടില്ല

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

അമ്പലത്തിൽ നിന്നു നടന്നു പോരുമ്പോഴും അനു സൈലൻ്റആയിരുന്നു, കണ്ണൻ അത് ശ്രദ്ധിക്കുന്നും ഉണ്ടായിരുന്നു

കണ്ണൻ അനുൻ്റെ ഒപ്പം നടന്നു, അവളുടെ കൈകളിൽ കൈകോർത്തു

എന്താടാ, എന്തു പറ്റി, മുഖം വല്ലാതെ, പാടില്ലേ

ഏയ് അസുഖം ഒന്നും ഇല്ല

പിന്നെ എന്താ

ഞാനൊരു കാര്യം പറയാം, കണ്ണേട്ടൻ ദേഷ്യപ്പെടരുത്

മ്മ്, ഇല്ല

ഇന്ന് ഞാൻ ഒരാളെ അമ്പലത്തിൽ വച്ച് കണ്ടു, അയാൾ എന്നെ തന്നെ നോക്കി നിൽക്കുകയായിരുന്നു

ആരാണ്, സന്ദീപ് ആണോ

അല്ല

പിന്നെ

അന്ന്, ഞാൻ ആയി പ്രശ്നം ഉണ്ടായ ആൾ, ഹണി തല്ലി ഇല്ലേ, അയാൾ

എവിടെ വച്ചാ കണ്ടത്, എന്നിട്ട് നീയെന്താ പറയാതിരുന്നത്

അയാൾ അമ്പലത്തിൽ ഉണ്ടായി, പറയാൻ കണ്ണേട്ടനെ നോക്കിയതാ, പക്ഷേ കണ്ടില്ല

നിനക്ക് വേറേ ആരൊടെങ്കിലും പറയാരുന്നില്ലേ, അതെങ്ങനെ, ശേ അവൻ മിസ് ആയല്ലോ

എന്നോട് ദേഷ്യപ്പെടില്ല എന്നു പറഞ്ഞിട്ട്, ഇപ്പോ എന്താ ഇങ്ങനെ

ദേഷ്യപ്പെട്ടതല്ല ടാ, കാര്യം പറഞ്ഞതല്ലേ, ദേഷ്യം പോലെ തോന്നിയോ സോറി

മ്മ്, അയാൾ അധികം നേരം ഉണ്ടായില്ല, ഞാൻ നോക്കുന്നത് കണ്ട് വേഗം പോയി

മ്മ്,

അത് ആരായിരിക്കും, കണ്ണൻ ആലോചന തുടർന്നു

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

കണ്ണൻ അയാളുടെ കാര്യം അഖിയോട് സംസാരിച്ചു, പിന്നെ കിടക്കാൻ ആയി റൂമിലേക്ക് വന്നു

കണ്ണൻ റൂമിൽ എത്തിയപ്പോൾ, അനു ഉറങ്ങിയിരുന്നു, ദാവണി തന്നെയാണ് വേഷം

ഇടുപ്പിലെ, ദാവണി ഷാൾ തെന്നിമാറി, ആയിരുന്നു കിടന്നിരുന്നത്, സ്വർണ്ണ രോമങ്ങൾ ഉള്ള വെണ്ണ കളറിലെ അണി വയറിലാണ് കണ്ണൻ്റെ നോട്ടം ഉടക്കിയത്

ആദ്യമായി ആണ് അവൻ അങ്ങനെ കണ്ടത്, നാഭി ചുഴിക്ക് താഴെയായി, കാക്ക പുള്ളിയിലും കണ്ണൻ്റെ നോട്ടം പാറി വീണു

ഇവൾ എന്നെ കൊണ്ട് വല്ല കടുംകൈ ചെയ്യിപ്പിക്കും, അവൻ തല കുടഞ്ഞു,

പക്ഷേ പിന്നെയും, കണ്ണൻ്റെ നോട്ടം അങ്ങോട്ട് തന്നെയായി

അവൻ ലൈറ്റ് ഓഫാക്കി, വന്നു കിടന്നു, കണ്ണടക്കുമ്പോഴും ആ ചിന്ത മാത്രം വരുന്നതിനാൽ, തലവഴി പുതപ്പു മൂടി കിടന്നു

മനുഷ്യൻ്റെ ഉറക്കം കളഞ്ഞിട്ട്, കിടക്കുന്ന കിടപ്പ് കണ്ടില്ലേ അവൾ അവൻ പിറുപിറുത്തു

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

രാവിലെ ആദ്യം കണ്ണു തുറന്നത്, അനുവാണ്, കണ്ണൻ്റെ നെഞ്ചിലാണ് അനുൻ്റ തല വച്ചിരിക്കുന്നത്, അവൾ ഒരു ചിരിയോടെ എഴുന്നേറ്റു, കണ്ണൻ, അനുനെ ഇടുപ്പിൽ ചുറ്റിപിടിച്ചേക്കേണ്, അപ്പോഴാണ്, അനു സ്ഥാനം മാറി കിടന്ന ദാവണി കണ്ടത്, കണ്ണൻ്റെ കൈ ആണെങ്കിൽ, അനുൻ്റെ നഗ്നമായ വയറിലാണ്

അവൾ ആ കൈ വിടുവിപ്പിക്കാൻ ശ്രമിച്ചു, കൈ അഴയുന്നുണ്ടായില്ല, അവസാനം അവൾ കണ്ണനെ വിളിച്ച് എഴുന്നേൽപ്പിച്ചു

എന്താ അനു,

എനിക്ക് എഴുന്നേൽക്കണം

നീ എഴുന്നേറ്റോ അതിന്, ഞാൻ എന്തു ചെയ്യണം

കണ്ണേട്ടൻ ഈ പിടി ഒന്നു വിട് എന്നാലേ എനിക്ക് എഴുന്നേൽക്കാൻ പറ്റു

അപ്പോഴാണ് കണ്ണൻ അനുനെ ചുറ്റിയിരിക്കുന്ന കൈ ശ്രദ്ധിച്ചത്,

അവൻ്റെ ചൊടികളിൽ കുസൃതി വിരിഞ്ഞു

വിടണോ, ഞാൻ

ദേ മനുഷ്യ എല്ലാവരും അന്വേഷിക്കും, എന്നെ ഞാൻ പോകട്ടെ, കൈ എടുത്തേ

മര്യാദക്ക് കിടക്കാൻ വന്ന, എന്നെ ഇതൊക്കെ കാണിച്ച് പ്രലോഭിപ്പിച്ച്, കിടന്നിട്ട്, ഇപ്പോ, ഞാൻ പിടിച്ചതയോ കുറ്റം

അനുൻ്റെ കണ്ണ് മിഴിഞ്ഞു

അത്… പിന്നെ… ഞാൻ….. ഉറക്കത്തിൽ

ഉറക്കത്തിൽ അങ്ങനെ പ്രശ്നം ഉണ്ടെങ്കിൽ, വേറേ വല്ല, ഡ്രസിട്ട് മോൾ ഉറങ്ങിയ മതി, കിടക്കുമ്പോൾ ദാവണി വേണ്ട, ഇനി

ഇനി ഇങ്ങനെ വല്ലതും, ഉണ്ടായാൽ, ഞാൻ കേറി പീഡിപ്പെച്ചെന്നു വരും, പിന്നെ എന്നെ പറഞ്ഞിട്ട് കാര്യം ഇല്ല

ഒറ്റ കണ്ണിറുക്കി, മീശ പിരിച്ച്, ചിരിച്ചാണ് പറയുന്നത്

ഛി, വഷളൻ, അവനെ തള്ളി മാറ്റി, അവൾ കുളിക്കാൻ കേറി

കണ്ണൻ അതെ ചിരിയോടെ, കമിഴ്ന്നു കിടന്നു

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ചായ കുടി കഴിഞ്ഞ് എല്ലാവരും, ഹാളിൽ ഒത്തുകൂടിയിരിക്കുക ആണ്

മാധവൻ: മീനു ന് ഒരു ആലോചന വന്നിട്ടുണ്ട്, ഇന്നലെ അമ്പലത്തിൽ വച്ച് മീനുനെ കണ്ട് ഇഷ്ടപ്പെട്ട് ആണ് വിജയനോട് ചോദിച്ചത്

വിജയൻ : നല്ല കാര്യം ആണ് നല്ല തറവാട്ടുകാരും, നല്ല ജോലി ഒക്കെയാ, നമ്മൾ ഒക്കെ അറിയുന്നവരാണ്

വിശ്വ, : നല്ല കാര്യം ആണെങ്കിൽ നമുക്ക് നോക്കാം, അല്ലെ

കണ്ണൻ്റെയും, അഖിയുടെയും അഭിപ്രായം എന്താണ്…….. മാധവൻ

നല്ല കാര്യം ആണെങ്കിൽ നമുക്ക് നോക്കാം…..കണ്ണൻ

മീര: മീനു ൻ്റ പഠിത്തം

അതൊരു വർഷം കൂടി അല്ലേ ഉള്ളു, നല്ല കാര്യം ആണെങ്കിൽ നടത്താം നമുക്ക്,… അഖി

എന്നാൽ അങ്ങനെ ആവട്ടെ…… മാധവൻ

ഇതു കേട്ടുകൊണ്ടാണ്, അനു, മീനു, വിദ്യയും വന്നത് മീനുൻ്റെ കല്യാണക്കാര്യം ആണ്, വിഷയം എന്നറിഞ്ഞ അനു മീനു നെ നോക്കി

പതിവില്ലാതെ അവളുടെ മുഖത്തെ ടെൻഷൻ അവളെ ഭീതിയിൽ ആഴ്ത്തി

ബാക്കി എല്ലാവരുടെയും മുഖത്ത് നിറഞ്ഞ സന്തോഷം ആണ്

വിശ്വ: വിജയാ നീ പോയി, കാര്യങ്ങൾ അന്വേഷിക്ക്, നല്ല കാര്യം ആണെങ്കിൽ ഉത്സവം കഴിയുന്നതിനു മുൻപായി നമുക്ക് ഉറപ്പിച്ചു വയ്ക്കാം

മാധവൻ: ശരിയാ

അച്ചാ… എനിക്ക് …ഒരു കാര്യം പറയാൻ ഉണ്ട്, പേടിച്ചാണ് പറയുന്നത്

എല്ലാവരും ഞെട്ടി, പരസ്പരം നോക്കി

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺കാത്തിരിക്കണേ

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *