അടുത്തേക്ക് ചെല്ലുമ്പൊൾ അവന്റെ മുഖത്തെ കുട്ടിത്തം മാറി…

Uncategorized

രചന: സ്മിത രഘുനാഥ്

🔥വൃന്ദ🔥

ആ കടൽക്കരയിലേക്ക് മകൾക്കൊപ്പം നടക്കുമ്പൊൾ കടലിന്റെ വശ്യതയിൽ ആഴ്ന്നിറങ്ങുന്ന കടൽക്കരയേ നോക്കി വൃന്ദ സ്വയം മറന്നൂ…

നേർത്ത കാറ്റിൽ ഇളകി ആടുന്ന ഓള പരപ്പ് പോലെയാണ് ഇന്ന് വൃന്ദയുടെ ജീവിതം…

ഒരിക്കൽ എടുത്തണിഞ്ഞ മുഖമൂടി വലിച്ചെറിഞ്ഞിട്ട് വർഷം ഏഴ് ആയി…

വിവാഹ ദിവസം ഏതൊര് പെണ്ണിനെ പോലെ അവളൂ ആഹ്ലാദ വതിയായിരുന്നു …സർവ്വാഭരണ വിഭൂഷിതയായ് രാജീവന്റെ താലി ഏറ്റ് വാങ്ങുമ്പൊൾ കല്യാണം കൂടാൻ വന്നവരെല്ലാം അവൾക്ക് കിട്ടിയ സൗഭാഗ്യത്തെ വാനോളം പുകഴ്ത്തി ”’

ബാങ്ക് ഉദ്യേഗസ്ഥനായ രാജീവ് ഒറ്റ മകനായിരുന്നു .. നാത്തൂൻപോരില്ല, ഉയർന്ന ജോലിയുള്ള ഭർത്താവ്, സമൂഹത്തിൽ കിട്ടുന്ന നിലയും വിലയും ,സമ്പന്നമായ ഫാമിലി ആ ജീവിതം കൊണ്ട് അവൾക്ക് കിട്ടുന്ന ബോണസ് പോയിന്റുകൾ കുടി നിന്നവരെല്ലാം അക്കമിട്ട് നിരത്തുന്നത് ഒന്നു അറിയാതെ അവൾ നിന്നൂ…

താലികെട്ട് കഴിഞ്ഞ്

ഫോട്ടോഗ്രാഫർമാരുടെ കോപ്രയങ്ങൾക്കെല്ലാം ചിരിച്ചൂ, ചാഞ്ഞും, ചരിഞ്ഞു എല്ലാം നിന്ന് കൊടുത്ത് ഒരു പരുവമായപ്പൊഴാണ് പുറത്തൊര് ബഹളം കേട്ടത് ചുറ്റും മുഴങ്ങുന്ന മുറുമുറുപ്പുകളും ആക്രോശങ്ങളും എന്തെന്ന് അറിയാതെ വൃന്ദയും, രാജീവും പരസ്പരം നോക്കി…

ചുറ്റും കൂടി നിന്നവരിൽ നിന്നും കേട്ടും ചെറുക്കൻ കുട്ടര് കേറുന്നതിന് മുമ്പ് പെൺ വീട്ടുകാര് കേറിയെന്ന് പറഞ്ഞ് കാർന്നോൻമാര് കൊട്ടും വടിയും മായ് ആകെയൊര് ബഹളമയം …

ഇമ്മാതിരിയുള്ള കാര്യങ്ങൾ ആദ്യമായ് ശ്രദ്ധയിൽപ്പെട്ടത് കൊണ്ട് ഇത്രയും പ്രശ്നമോ എന്ന ചിന്തയോടെ രാജീവിന്റെ മുഖത്തേക്ക് നോക്കൂമ്പൊൾ ഏറ്റി പിടിച്ച മുഖവുമായ് അയാൾ എങ്ങോട്ടെക്കോ നോക്കി നിന്നു..

കല്യാണദിവസം തന്നെ പ്രശ്നങ്ങളുടെ ഘോഷയാത്ര തുടങ്ങിയതിന്റെ സാംപിൾ വെടിക്കെട്ട് മുഴങ്ങി…

ആഹാരം കഴിക്കൂമ്പൊഴും രാജീവിന്റെ മുഖത്തെ കടുപ്പം ഏറിവന്നൂ ..

സ്വന്തം കല്യാണത്തിന് വിളമ്പിയ അന്നം തൊണ്ടക്കുഴിയിൽ പറ്റിപ്പിടിച്ചൂ.. രാവിലെ ആകെയൊര് ഇഡലിയുടെ ബലത്തിൽ നിന്ന വയർ എരിപ്പിരി കൊള്ളുമ്പൊഴും അകത്തേക്ക് ഇറക്കാൻ മടിച്ച് മനസ്സ് മരവിച്ചിരുന്നു..

എല്ലാവരോടും കണ്ണീരോടെ യാത്ര ചോദിക്കുമ്പൊഴും രാജീവന്റെ മുഖത്തെ നിസംഗഭാവം തെല്ലൊന്നുമല്ല എന്നെ അലോസപ്പെടുത്തിയത്… സ്വന്തം മകളെ വിശ്വാസത്തോടെ കൈപിടിച്ച് ഏല്പ്പിക്കൂമ്പൊൾ ഓരോ മാതാപിതാക്കളുടെ കണ്ണ് നിറയും നെഞ്ച് വിങ്ങും …

ആ നേരം മരുമകന്റെ മുഖത്ത് വിരിയുന്നൊര് പുഞ്ചിരി അവൾക്കൊപ്പം ഞാനുണ്ട് എന്നൊര് കരുതൽ പോലൊര് ചേർത്ത് നിർത്തൽ ഇതൊന്നൂ ഇല്ലാതെ തീർത്തും അപരിചിതനായൊര് വ്യക്തി…

തീർത്തും വ്യത്യാസത്ഥമായ ജീവിത രീതിയായിരുന്നു രാജീവിന്റെ വീട്ടിലേത്

അച്ഛനും അമ്മയും എപ്പൊഴും ഒന്നിച്ചാണ് അമ്പലത്തിൽ പോക്കും, ആത്മിയസഭകളും, ഭജന ഗ്രുപ്പുകളും, ഒക്കെയായി അവർ അവരുടെ ലോകത്താണ്…!!

രാവിലെ എഴുന്നേറ്റാൽ പിടിപ്പത് ജോലിയാണ് അച്ഛനും, അമ്മയ്ക്കും തനി നാടൻ ഭക്ഷണവും, രാജീവന് നോൺ വെജും..

വിവാഹം കഴിഞ്ഞെത്തി കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ വീട്ടിലെ ജോലിക്കാരിയെ പറഞ്ഞ് വിട്ട് അവർ ആദ്യത്തെ പണി എനിക്കിട്ട് തന്നൂ …

ടീച്ചർ എന്ന എന്റെ ഏറ്റവും വലിയ സ്വപ്നത്തിന് മേൽ ചിരിച്ച് കൊണ്ട് ആണിയടിക്കുമ്പൊൾ നിസഹായയായി നിൽക്കാനെ എനിക്കന്ന് കഴിഞ്ഞുള്ളൂ…

പക്ഷേ അത് എന്നെ ആ വീട്ടിൽ തളച്ചിടാനുള്ള അവരുടെ തന്ത്രമായിരുന്നു എന്ന് പോകെപോകെ എനിക്ക് മനസ്സിലായ്..

അക്കങ്ങളെ പെരുകി പെരുകി കൂട്ടാൻ തത്രപാട് പ്പെടുന്ന രാജീവിന് എന്നും ബാങ്കും, അക്കങ്ങളെ കുട്ടിയും കിഴിക്കുന്നതിന് ഇടയ്ക്ക് ഒന്നോ രണ്ടോ വാക്കുകളിൽ ചുരുങ്ങുന്ന സംഭാഷണങ്ങൾ..

ഒറ്റപ്പെടലിന്റെ ഗർത്തങ്ങളിൽ ആഴ്ന്ന് ഇറങ്ങുമ്പൊൾ ശ്വാസം കിട്ടാതെ പിടയുന്ന മനസ്സിന് അല്പം ആശ്വാസം ഏകാൻ വീട്ടിലേക്ക് ഒന്ന് പൊയ്ക്കെട്ടെ എന്ന് ചോദിച്ചാൽ നൂറ് കൂട്ടം ഒഴിവ് കഴിവുകൾ പറഞ്ഞ് എല്ലാം ഒഴിവാക്കൂ…

ശബ്ദം നഷ്ടപ്പെട്ട് പ്രതികരണശേഷി ഏതൂ ഇല്ലാതെ ജീവിതം നുലില്ല പട്ടം പോലെ ആയി…

രണ്ട് വർഷം ആയിട്ടും ഒരു കുഞ്ഞിക്കാല് കാണാൻ ഞങ്ങൾക്ക് ഭാഗ്യമില്ലേന്ന് പറഞ്ഞ് അച്ഛനു അമ്മയു മുറ് മുറുപ്പ് തുടങ്ങിയതൂ അവർക്ക് കൂട്ടായ് പതിയെ പതിയെ രാജീവും ശബ്ദം ഉയർത്തി തുടങ്ങി…

വെയ്ക്കുന്ന കറികൾക്ക് ഉപ്പ് കൂടി പോയ്, എരിവ് പാകത്തിന് ഇല്ല … അങ്ങനെ എന്നും വഴക്ക് കൂടി കൂടി വന്നു…

ഒരു തരത്തിലും പൊരുത്തപ്പെട്ട് പോകാൻ പറ്റാത്ത അത്രയും ഗതികേടിലായ്.. അവസാനം അനിയനെ വിളിച്ച് കാര്യം പറയുമ്പൊൾ ഒരക്ഷരം അവൻ പറഞ്ഞില്ല …

ഫോൺ വെച്ച് കുറച്ച് സമയത്തിന് ശേഷം ഗെയിറ്റിൻമേൽ വന്ന് നിന്ന ടാക്സി കാറിൽ നിന്നൂ അനിയൻ ഇറങ്ങുമ്പൊൾ ചെടിക്ക് നനച്ച് നിന്ന എന്റെ കയ്യിൽ നിന്നും ഓസ് താഴെക്ക് ഊർന്നൂ വീണൂ … പൈപ്പ് ഓഫ് ചെയ്ത് അവന്റെ അടുത്തേക്ക് ചെല്ലുമ്പൊൾ അവന്റെ മുഖത്തെ കുട്ടിത്തം മാറി അവിടെ ഗൗരവം നിറഞ്ഞിരുന്നു…

ചേച്ചിക്ക് എടുക്കാനുള്ളത് എന്താണന്ന് വെച്ചാൽ വേഗം എടുത്തിട്ട് ഇറങ്ങാം മതി ഇവിടിത്തെ പൊറുതി…

അവന്റെ മുഖത്തേക്ക് നോക്കുമ്പൊൾ ആണൊരുത്തന്റെ മുഖത്തെ ഗംഭീരം ആയിരുന്നു …

അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് ചെന്നപ്പൊൾ വാതിൽ വലിച്ചടച്ച് അവർ പുറത്തേക്ക് പോകാനുള്ള അനുവാദം നൽകി…

മനസ്സ് കല്ലിച്ചത് കൊണ്ട് ഒട്ടും വിഷമം തോന്നിയില്ല … രാജീവിന്റെ മുന്നിലേക്ക് ചെല്ലുമ്പൊൾ ഒന്നു പറയാതെ ഡിവോഴ്സ് പേപ്പർ കയ്യിലേക്ക് തരുകയാണ് ചെയ്തത്…

ഒപ്പിടാനായ് കയ്യിലേക്ക് പേന വാങ്ങുമ്പൊൾ വിറയ്ക്കുന്ന കൈക്ക് ഒപ്പം ഉടലും വിറകൊണ്ട് .. ശരീരത്തിന്റെ വയ്യായിക് കാരണം മേശമേൽ അമർന്ന് ഒപ്പിട്ട് കൊടുക്കുമ്പൊൾ അടിവയറ്റിൽ വല്ലാത്തൊര് കൊളുത്തി പിടുത്തം പോലെ തോന്നി…

വീട്ടിൽ എത്തുമ്പൊൾ നിറമിഴിയോടെ ഉമ്മറത്ത് കാത്തിരുന്ന അച്ഛനമ്മമാരുടെ മിഴികളിലെ വേദനയെക്കാൾ തെളിഞ്ഞ് നിന്നത് ആശ്വാസം ആയിരുന്നു.. ഇത്രയും സഹിച്ചൂ ക്ഷമിച്ചൂ നിന്നതിന് കൂറെ കുറ്റപ്പെടുത്തി…

പതിയെ പതിയെ ജീവിതത്തിന്റെ താളം തിരികെ കിട്ടി… അടുത്തുള്ള സ്കൂളിൽ താല്ക്കാലിക ടീച്ചറായ് ജോലിക്ക് കയറുമ്പൊൾ ഇരുട്ടി മധുരം പോലെ ഒരു കുഞ്ഞ് ജീവന്റെ തുടിപ്പ് ഉള്ളിൽ വേരൂന്നിയിരുന്നു

കുടുംബകോടതിയിൽ മ്യൂച്ചൽ ഡിവോഴ്സ് പേപ്പർ ഒപ്പിട്ടുമ്പൊൾ ഇടത് കൈപ്പട വയറിൽ അമർത്തി പിടിച്ചിരുന്നു…

തീർത്തും നിസംഗനായ് കോടതി വളപ്പിലേക്ക് ഇറങ്ങിയ രാജീവിന് പുറകിൽ നിന്ന് വിളിക്കൂമ്പൊൾ അസഹൃതയോടെ അയാൾ നിന്നൂ…

അയാൾക്കരുകിൽ എത്തി അയാൾ ഒരച്ഛനാകാൻ പോകുകയാണന്ന് പറഞ്ഞപ്പൊൾ അയാളുടെ മുഖത്തെ നിർവ്വചിച്ച് അറിയാത്ത ഭാവത്തിലേക്ക് നോക്കി…

ഒന്ന് പുഞ്ചിരിച്ചിട്ട് പുറത്തേക്ക് നടക്കൂമ്പൊൾ അയാൾ ഒന്ന് അനങ്ങാൻ പോലു ആകാതെ തറഞ്ഞ് നിന്നൂ..

ലൈക്ക് കമന്റ് ചെയ്യണേ…

രചന: സ്മിത രഘുനാഥ്

Leave a Reply

Your email address will not be published. Required fields are marked *