നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞു വരുന്ന വഴിയിൽ ഒരു പെൺകുട്ടി…

Uncategorized

രചന: Sree Kumar Sree

ഭദ്ര

നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞു വരുന്ന വഴിയിൽ ഒരു പെൺകുട്ടി തന്റെ സ്കൂട്ടി സ്റ്റാർട്ട് ആക്കാൻ അഭിയുടെ ശ്രദ്ധയിൽ പെട്ടത്….

ആളിന്റെ മുഖത്തു ടെൻഷനും സങ്കടവുമൊക്കെ വരുന്നുണ്ട്…..

പെട്ടെന്ന് ആ പെൺകുട്ടി എന്റെ വണ്ടിക്കു കൈ കാണിച്ചു…..

ഞാൻ വണ്ടി നിർത്തി….

ചേട്ടാ എന്റെ വണ്ടി സ്റ്റാർട്ട്‌ ആകുന്നില്ല ഒന്നു നോക്കാമോ…..

എന്ത്‌ പറ്റി പെട്രോൾ തീർന്നോ…

അല്ല പെട്രോൾ ഉണ്ട് ഞാൻ ഒന്ന് ഫോൺ ചെയ്യാൻ വേണ്ടി വണ്ടി സൈഡ് ഒതുക്കി നിർത്തി പിന്നെ സ്റ്റാർട്ട്‌ ആക്കാൻ നോക്കിയിട്ട് സ്റ്റാർട്ട്‌ ആകുന്നില്ല…..

വണ്ടിയുടെ പ്ലഗ് പോയതാ ഇനി അതു മാറിയിട്ടാലേ വണ്ടി സ്റ്റാർട്ട്‌ ആകു….

അതു കേട്ടപ്പോൾ ആൾക്ക് വെപ്രാളവും സങ്കടവും വന്നു.. ആരൊക്കെയോ വിളിക്കാൻ ശ്രമിക്കുന്നുണ്ട്…

എന്ത് പറ്റി അഭി ചോദിച്ചു….

അതു ചേട്ടാ ഞാൻ ടൗണിലെ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിലെ കാൾ സെന്ററിൽ വർക്ക്‌ ചെയ്യുവാണ് ഡ്യൂട്ടിക്ക് കേറാനുള്ള സമയമായി വണ്ടി ഇല്ലാതെ ഹോസ്പിറ്റലിലോട്ട് പോകാനും പറ്റുന്നില്ല….

തന്റെ പേരെന്താണ്….അവൻ ചോദിച്ചു…

ഭദ്ര…അവൾ പറഞ്ഞു…..

എന്റെ പേര് അഭി… തന്റെ വണ്ടി ഇവിടെ ദേ ആ കാണുന്ന കടയിൽ കേറ്റി വെക്കാം ഞാൻ ആ ചേട്ടനോട് സംസാരിക്കാം……

കടയിലോട്ട് വണ്ടി തള്ളി എത്തിച്ച ശേഷം…

ചേട്ടാ ഈ വണ്ടി ഇവിടെ വെക്കുവാണേ ഇത് കംപ്ലൈന്റ് ആയി….

അതിനെന്താ ഇവിടെ ആ സൈഡിൽ വെച്ചോളൂ ആ കടക്കാരൻ ചേട്ടൻ പറഞ്ഞു….

താൻ എങ്ങനെ ഇനി പോകും…..?

ഡ്യൂട്ടിക്ക് കേറാൻ സമയം ആയി എന്നല്ലേ പറഞ്ഞത്…

തനിക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ലെങ്കിൽ ഞാൻ ഹോസ്പിറ്റലിൽ കൊണ്ടേ വിടാം….

അവൾക്ക് എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിയാൽ മതി എന്നുള്ള ചിന്ത ആയിരുന്നു മറുതൊന്നും ആലോചിക്കാതെ വണ്ടിയിൽ ചാടി കേറി ഇരുന്നു….

ഹോസ്പിറ്റലിന്റെ വാതുക്കൽ എത്തിയപ്പോ ആള് ഇറങ്ങി തിരിഞ്ഞു പോലുമില്ല നോക്കാതെ ഒറ്റ ഓട്ടം ആയിരുന്നു….

അതു നോക്കി ചിരിച്ചു കൊണ്ട് അവൻ വണ്ടി തിരിച്ചു വീട്ടിലോട്ടു പോയി….

കുറച്ചു കഴിഞ്ഞപ്പോഴാണ് ഭദ്ര ഓർത്തത് തന്നെ സഹായിച്ച ആളോട് ഒരു നന്ദി പോലും പറഞ്ഞില്ലല്ലോ എന്ന്…..

ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങി ഭദ്ര നേരെ പോയത് വണ്ടി ഇരിക്കുന്ന കടയിലോട്ട് ആയിരുന്നു…

കടയിൽ ചെന്നു കടക്കാരൻ ചേട്ടനോട് ഭദ്ര ചോദിച്ചു ചേട്ടാ ഇവിടെ അടുത്ത് വല്ല വർക്ക്‌ ഷോപ്പും ഉണ്ടോ…..

എന്തിനാണ് മോളെ…

ഈ ഇരിക്കുന്ന വണ്ടി എന്റെ ആയിരുന്നു അതു ശരിയാക്കാൻ ആയിരുന്നു….

ഈ വണ്ടിയോ ഈ വണ്ടി ഒരു പയ്യൻ ഒരു വർക്ക്‌ ഷോപ്പുകാരനെ വിളിച്ചു കൊണ്ട് വന്നു കുറച്ചു മുന്നേ ശരിയാക്കി പോയല്ലോ….

ങ്ങേ…. സത്യമാണോ ചേട്ടാ… ഭദ്ര ചോദിച്ചു….

അതെ മോളെ വിശ്വാസം വരുന്നില്ല എങ്കിൽ വണ്ടി ഒന്നു സ്റ്റാർട്ട്‌ ആക്കി നോക്ക്….

പിന്നീട് കുറച്ചു ദിവസങ്ങൾക്ക് ശേഷം….

ഭദ്ര ഡ്യൂട്ടിക്കിടയിൽ കൂട്ടുകാരികളുമായി സംസാരിച്ചു കൊണ്ട് വരുമ്പോഴാണ് ഒരു അമ്മയും ചെറുപ്പക്കാരനും ഇരിക്കുന്നത് ശ്രദ്ധിക്കപെട്ടത്….

ആ ചെറുപ്പക്കാരനെ കണ്ടപ്പോ ഭദ്ര ചോദിച്ചു അഭി അല്ലേ….

അതെ….

അഭി ചേട്ടാ അന്ന് ചേട്ടൻ സഹായിച്ചതിന് ഒരു നന്ദി പോലും പറയാതെയാണ് ഞാൻ പോയതെന്നറിയാം ഡ്യൂട്ടി സമയം ആയതു കൊണ്ട് പെട്ടെന്ന് ഓടി പോയതാ പകുതി വരെ ആയപ്പോൾ ചേട്ടനെ ഓർത്തത് ഞാൻ തിരിച്ചു വന്നപ്പോൾ ചേട്ടൻ പോയിരുന്നു…..

അതിന്റെ സങ്കടം ഉണ്ടെന്ന് അറിയാം ചേട്ടാ ക്ഷമിക്കണേ.. പിന്നീട് അന്വേഷിച്ചപ്പോൾ കാണാൻ പറ്റിയില്ല…..ചേട്ടൻ ആ സമയത്തു ചെയ്തു തന്ന ഉപകാരം ഞാൻ ഒരിക്കലും മറക്കില്ല വളരെ അധികം നന്ദിയുണ്ട്…..

ഹേയ് അതിന്റെ ഒന്നും ആവിശ്യം ഇല്ലെടോ എന്നെ കൊണ്ട് പറ്റാവുന്ന സഹായം ആണെങ്കിൽ ഞാൻ ചെയ്യും അതും തിരിച്ചൊന്നും പ്രതീക്ഷിക്കാതെ….

അല്ല ചേട്ടനെന്ത് എന്ത് പറ്റി ഡോക്ടറേ കാണാൻ ഇരിക്കുന്നു….

എനിക്കല്ലടോ അമ്മയ്ക്കാണ് ഡോക്ടറെ കാണേണ്ടത്…

അമ്മേ ഇത് ഭദ്ര ഈ കുട്ടിയുടെ വണ്ടി കംപ്ലൈന്റ് ആയി പോയി അതു ശരിയാക്കി കൊടുത്തു അതിന്റെ നന്ദി പറയുന്നതാ…

ഇത് എന്റെ അമ്മ പേര് ലക്ഷ്മി….

അമ്മ നമസ്കാരം പറഞ്ഞു എന്നിട്ട് പേര് ചോദിച്ചു മോളുടെ പേരെന്താ…..

അവൾ മറുപടി പറഞ്ഞു… ഭദ്ര..

അമ്മ മഴ പെയ്യുന്നത് കണ്ടപ്പോ തുണി എടുക്കാൻ വേണ്ടി ഇറങ്ങിയത കാല് സ്ലിപ് ആയി വീണു ഇത്തിരി ആഴത്തിൽ മുറിവുണ്ട് അതൊന്നു കാണിക്കാൻ വന്നതാ….

പിന്നീട് അഭിയേട്ടനും അമ്മയും ഹോസ്പിറ്റലിൽ സ്ഥിരമായി വരുമായിരുന്നു അമ്മയുടെ കാല് ഡ്രസ്സ്‌ ചെയ്യാൻ വേണ്ടി അതിലൂടെ അഭിയേട്ടനുമായി നല്ലൊരു സൗഹൃദം നേടിയെടുക്കാൻ കഴിഞ്ഞു…

കുറച്ചു നാളുകൾക്ക് ശേഷം ഭദ്ര അഭിയെ വിളിച്ചു…

അഭിയേട്ടാ….എനിക്കൊന്നു കാണണം എപ്പഴാ ഫ്രീ ആകുന്നെ…

താൻ രാവിലെ തന്റെ ഹോസ്പിറ്റലിന്റെ അടുത്തുള്ള അമ്പലത്തിൽ വാ അപ്പോൾ കാണാം ഒന്നിച്ചു കേറി തൊഴുകയും ചെയ്യാം….

അമ്പലത്തിൽ കേറി പ്രാർത്ഥിച്ചു വലം വെച്ചു ചന്ദനവും വാങ്ങി പുറത്തുള്ള ആലിന്റെ ചുവട്ടിൽ പോയി ഇരുന്നു….

എന്താടോ എന്ത്‌ പറ്റി തന്റെ മുഖത്തു ഒരു തെളിച്ചം ഇല്ലല്ലോ…..

അതു… ഒന്നും ഇല്ല ഏട്ടാ…..

താൻ കാര്യം പറയടോ…..

അതു അഭിയേട്ടാ കോളേജ് ലൈഫിൽ എനിക്കൊരു പ്രണയം ഉണ്ടായിരുന്നു…

ആ അതാണോ കാര്യം അതു മിക്കവർക്കും ഉണ്ടല്ലോ…

അതല്ല….

പിന്നെ….?

അവൻ സ്നേഹിച്ചത് എന്റെ മനസ്സിനെയല്ല എന്റെ ശരീരത്തെയാണ്…..

അതു മനസിലായതോടെ ഞാൻ അവനെ ഒഴിവാക്കി വിട്ടു….

ഒരിക്കൽ എന്നെ ഉപദ്രവിക്കാൻ ശ്രമിച്ചു…

അന്ന് ഭാഗ്യം കൊണ്ട് ഒന്നും പറ്റാതെ രക്ഷപെട്ടു….

അവൻ കള്ളിനും കഞ്ചാവിനും അടിമയാണ്……

ഇപ്പോൾ ഈ ഇടയായി അവൻ എന്റെ പിന്നാലെ കൂടിയിട്ടുണ്ട്….

തക്കം കിട്ടിയാൽ എന്നെ ഉപദ്രവിക്കാനും മടിക്കില്ല…

ഭദ്ര കരഞ്ഞു കൊണ്ട് പറഞ്ഞു…..

ഹേയ് താൻ കരയാതെ അവൻ തന്നെ ഒന്നും ചെയ്യാൻ പോകുന്നില്ല….

അവനിട്ടുള്ള പണി ഞാൻ കൊടുത്തോളാം….

താൻ അതോർത്തു വിഷമിക്കണ്ട….

അതിനു തന്റെ സഹായം വേണം….

എന്റെയോ എങ്ങനെ…?…. ഭദ്ര ചോദിച്ചു…

താൻ നാളെ കഴിഞ്ഞു ബസിനു പോകുക ഡ്യൂട്ടി കഴിഞ്ഞു തിരിച്ചു വീട്ടിൽ വരുമ്പോൾ ഇരുട്ടാകുമെല്ലോ…

ആ വഴി ഞാനും എന്റെ കൂട്ടുകാരനും ഉണ്ടാകും……

അവനെ കൈയിൽ കിട്ടും ഉപദേശിച്ചു വിടാം…

പറഞ്ഞത് പോലെ തന്നെ അവൻ അവളെ ഫോളോചെയ്യുന്നുണ്ടായിരുന്നു വിജനമായ വഴി ആയിരുന്നു….

അഭിയും കൂട്ടുകാരനും ഒരു കടയുടെ മറവിൽ അവനെ നീരീക്ഷിക്കുന്നുണ്ടായിരുന്നു…..

അഭി അവിടെ ഉണ്ടെന്ന് ഭദ്രക്ക് മിസ്സ്‌ കോളിലൂടെ അറിയിപ്പ് നൽകി….

അവൻ പെട്ടെന്ന് ഭദ്രയെ കടന്നു പിടിച്ചു…

അഭിയും കൂട്ടുകാരനും കൂടി അവനെ എടുത്തിട്ട് പെരുമാറി….

അവർ തന്നെ ഹോസ്പിറ്റലിൽ കൊണ്ട് ആക്കി…..

പിന്നീട് അവൾക്കു അവന്റെ യാതൊരു വിധ ശല്യം ഒന്നും ഉണ്ടായില്ല….

കുറച്ചു നാളുകൾക്ക് ശേഷം…

അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു ഇറങ്ങുക ഞാനും ഭദ്രയും….

സ്ഥിരമായി ഇരിക്കുന്ന ആൽ ചുവട്ടിൽ പോയിരുന്നു…..

അവൾ പറഞ്ഞു ഞാൻ വീണ്ടും പഠിക്കാൻ വേണ്ടി ഓസ്ട്രേലിയക്ക് പോകുവാ…

ആഹാ congratulations എന്നാ പോകുന്നെ…

അടുത്ത ആഴ്ച പോകും….

ഞാൻ പോകുന്നതിൽ നിനക്കു സങ്കടം ഒന്നും ഇല്ലേ…..

എന്തിനു സങ്കടപെടണം…

നീ പോയി കഴിഞ്ഞു വേണം കിളികളെ വായിനോക്കാൻ പോകാൻ എന്നിട്ട് ഒരാളെ ലൈൻ അടിച്ചു സെറ്റാക്കി കറങ്ങാൻ പോകാൻ…..

ഇത് കേട്ടപ്പോൾ ഭദ്ര ഭദ്രകാളി ആയി മാറി….

എടാ ദുഷ്ട….

നിന്നെ ഞാൻ ഇന്നു കൊല്ലുമെടാ…. പട്ടി….

എന്നും പറഞ്ഞു അവൾ അവനെ ഉപദ്രവിക്കാൻ തുടങ്ങി….

അവനെ നുള്ളുകയും പിച്ചകയും മാന്തുകയും ഇടിക്കുകയും ചെയ്യാൻ തുടങ്ങി….

ഭദ്രയെ തടഞ്ഞു നിർത്തി…

അവൾ കരയാൻ തുടങ്ങി…

എന്താ എന്ത്‌ പറ്റി എന്തിനാ കരയുന്നെ….

പേടിച്ചിട്ട്….

എന്തിനാ പേടിക്കുന്നെ….

നിങ്ങളെ എനിക്ക് നഷ്ടപ്പെടുമെന്നുള്ള പേടി… എന്നും എനിക്കൊപ്പം വേണം നിങ്ങൾ വേറെ പെൺകുട്ടിയെ നോക്കും എന്ന് പറഞ്ഞപ്പോ ഞാൻ ശരിക്കും ഭയന്നു…

പേടിക്കണ്ടാട്ടൊ ഞാൻ ഒരു തമാശ പറഞ്ഞതല്ലേ..നിന്നെ വിട്ട് എങ്ങും പോകില്ല എന്ന് പറഞ്ഞു…. ഭദ്രയെ നെഞ്ചോട് ചേർത്ത് വെച്ചു…..

ലൈക്ക് കമന്റ് ചെയ്യണേ…

രചന: Sree Kumar Sree

Leave a Reply

Your email address will not be published. Required fields are marked *