വാക പൂത്ത വഴിയേ – 72

Uncategorized

അനു കണ്ണടച്ച് കാണിച്ചു

കണ്ണൻ അനുവിന്റെ നെറ്റിയിൽ ചുംബിച്ചു

ഡാ വന്നു വന്നു നടുറോഡിലും റൊമാൻസോ…. അഭി

പോടാ, ഇതിന്റെ മറുപടി നിന്റെ കല്യാണം കഴിഞ്ഞിട്ട് ഞാൻ പറഞ്ഞു തരാം

അഭി ചിരിച്ചു കണ്ണൻ അനുവിനോട് യാത്ര പറഞ്ഞു ഇറങ്ങി

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀 ഇന്നാണ് അഭിയുടെയും ഹണിയുടെയും, ആമിയുടെയും, ആലോഖിൻ്റെയും വിവാഹം

അതിൻ്റെ ഒരുക്കത്തിലാണ് എല്ലാവരും

അനു സാരി ഉടുത്ത് റെഡിയാകുകയാണ്,

കനിമോൾ എന്തേ, പെണ്ണേ…. കണ്ണൻ

മാമൻ്റ അടുത്ത് ഉണ്ട്…. അനു

ഇവിടെ വന്നതിനു ശേഷം, കനിമോൾ, മാമൻറ അടുത്താണ്, മാമനും അവളെ ഭയങ്കര ഇഷ്ടമാണ്

സുന്ദരി ആയിട്ടുണ്ടല്ലോ

ഞാൻ അല്ലെങ്കിലേ സുന്ദരി അല്ലേ,

കണ്ണൻ ചിരിച്ചു കൊണ്ട് തലയാട്ടി

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

വീൽചെയറിൽ ഇരിക്കുകയാണ് ജിതേന്ദ്രൻ തൊട്ടടുത്ത് കനിമോളും ഉണ്ട്

പട്ടുപാവാടയും ബ്ലൗസും ഇട്ടു തലയിൽ മുല്ലപ്പു ചൂടി സുന്ദരിയായാണ് നിൽപ്പ്

അഭിയും, ആമിയും അച്ഛൻ്റ കാലു തൊട്ട് അനുഗ്രഹം വാങ്ങി, അവരുടെ കണ്ണുകൾ നിറഞ്ഞു, ജിതേന്ദ്രൻ്റെ കണ്ണുകളും

മക്കളെ വിവാഹ വേഷത്തിൽ കാണുന്ന ഏതൊരു മാതാപിതാക്കളുടെയും ആത്മസംതൃപ്തിയും സന്തോഷവും അവരുടെ മുഖങ്ങളിൽ കാണാമായിരുന്നു

ആലോഖും മാമൻ്റ കാലിൽ തൊട്ടു അനുഗ്രഹം വാങ്ങി

അതു കണ്ട നിന്ന കനിമോൾ ഓടി വന്നു ജിതേന്ദ്രൻ്റെ കാലിൽ തൊട്ടു

എല്ലാവരിലും ചിരി വിടർത്തി

കണ്ണൻ വന്ന് കനി മോളെ പൊക്കിയെടുത്തു കൊണ്ടുപോയി

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

നീ സുന്ദരി ആയിട്ടുണ്ട് അനു….

നാനോ…..

പപ്പടെ ചക്കര സുന്ദരി അല്ലേ

അക്കാകുവിയേക്കാലും…..

അടക്കാ കുരുവിയേക്കാളും സുന്ദരി എൻ്റെ ചക്കര തന്നെയാ

അതു കേട്ട് കൈകൊട്ടി ചിരിച്ചു കനി

കാന്താരി നീ ആളു കൊള്ളാല്ലോ…. അനു

കനി അനുവിനെ നാക്കു നീട്ടി കളിയാക്കി

ചിരിയോടെ അനുവും

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

അഭിയും, ആലോഖും തൻ്റെ പ്രണയിനികളെ താലികെട്ടി സ്വന്തമാക്കി

ആ അടിക്ക് ഞാൻ പകരം ചോദിക്കും കാത്തിരുന്നോ നീ……. അഭി

കവിളിൽ തലോടി പറഞ്ഞു

ആ അടി വെറും സാമ്പിളാ, അതിനേക്കാൾ വലുത് കിട്ടാനിരിക്കുന്നേ ഉള്ളു, ഒരു ജീവിതകാലം മൊത്തം ഉണ്ടല്ലോ നമുക്ക് പരസ്പരം തല്ലി തീർക്കാൻ…. ഹണി

പറയുന്നതിലും ഇരു വരിലും സന്തോഷം തന്നെ മുന്നിട്ടുനിന്നു

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

വിച്ചു ഏട്ടാ എങ്ങിനെ ഉണ്ട് ഞാൻ സാരി ഉടുത്തിട്ട്

അയ്യേ ബോർ പരമ ബോർ

എൻ്റെ സുന്ദരി മണി പറഞ്ഞേ എങ്ങിനെ ഉണ്ട് എന്നെ കാണാൻ…. മീനു

മീഞ്ഞമ്മ ചൂപ്പർ

കണ്ടോ കനിമോൾ പറഞ്ഞത് നിങ്ങൾക്ക് കണ്ണ് കണ്ടൂടെ മനുഷ്യ

ഡി കാന്താരി, എൻ്റെ കൈയിലെ ഐസ് ക്രീം വാങ്ങി കഴിച്ചിട്ട്, എന്നെ സപ്പോർട്ട് ചെയ്യാതെ നിൽക്കുന്നോ

കനിമോൾ പൊട്ടി ചിരിച്ചു

നീ അല്ലെങ്കിലും സുന്ദരി അല്ലെ മീനു

മീനുവിൻ്റെ ചുണ്ടിൽ നാണത്തിൽ പുഞ്ചിരി വിരിഞ്ഞു

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

ഡാ കണ്ണാ അവരെ കല്യാണം കഴിപ്പിക്കണ്ടേ…. അ ജു

ആ ഈ വർഷം എന്തായാലും നടത്തണം… കണ്ണൻ

അവൻ്റ ജോലി സെറ്റ് ആയിട്ട് മതി എന്നായിരുന്നല്ലോ…. അഖി

അതിപ്പോ റെഡിയായില്ലേ

M B A കഴിഞ്ഞ് എല്ലാം ജോലിക്ക് കേറിയില്ലേ, ഇനിയും നീട്ടിവയ്പ്പിക്കണ്ട…. അജു

മ്മ്, ഡാ അവരുടെ യോ, അന്നമ്മയെയും, മിഥുനെയും ചൂണ്ടി പറഞ്ഞു ….കണ്ണൻ

അവർ പ്രേമിച്ചിട്ട് നടക്കട്ടെ കുറച്ചു കാലം കൂടി എന്നാണ് പറയുന്നേ, കല്യാണം കഴിഞ്ഞാലും ഇതുപോലെ പ്രണയിക്കാൻ പറ്റിയില്ലെങ്കിലോ എന്നാണ് അവരുടെ ന്യായം… അജു

അതൊക്കെ വെറുതേ ആണ്, വിവാഹത്തിനു ശേഷം ഉള്ള പ്രണയം അത് മറ്റൊരു പ്രണയ യാത്രയാണ്

സ്വന്തമാണെന്ന് ഉറപ്പോടെയുള്ള പ്രണയം ആ പ്രണയത്തിനും ഒരു സുഖമുണ്ട്

ഒരിക്കലും തമ്മിൽ അകലില്ല, എന്നു മനസുകൾ പറയും പോലെ

ഒരു താലി ചരടിൽ ബന്ധിക്കപെടുന്ന പ്രണയം

വിവാഹ ശേഷം ദമ്പതികളിൽ പ്രണയം നഷ്ടപ്പെട്ടാൽ ആണ് ജീവിതവും വിരസമാവുന്നത്

നമുക്ക് പ്രായം ആവുന്തോറും നമ്മുടെ പ്രണയത്തിനും പ്രായമാവണം, പഴകി പഴകി വീര്യമേറുന്ന മുന്തിരി ചാറുപോലെ

അല്ലേ അനു,

അനു ചിരിയോടെ തലയാട്ടി

എല്ലാവരിലും സന്തോഷം മാത്രം അവൻ്റെ വാക്കുകൾ കേട്ട്

(കാത്തിരിക്കണേ )ആദ്യം മനസിൽ വിചാരിച്ച കഥയിൽ നിന്നും ഒരു പാട് വ്യത്യസ്ഥമായിട്ടാണ് പിന്നീട് ഓരോ ഭാഗങ്ങളും എഴുതിയത്, ആദ്യം മനസിൽ വിചാരിച്ചത് അരുന്ധതി അമ്മയെ വില്ലത്തി ആക്കണം എന്നാണ്, പിന്നെ അനുവിൻ്റെയും കണ്ണൻ്റയും തല്ലു പിടിത്തം കുറച്ചും കൂടി നീട്ടണം എന്നും പക്ഷേ കഥ എഴുതി തുടങ്ങിയപ്പോൾ പല ആശയങ്ങളും വന്നു നിറഞ്ഞു, വേറെ രീതിയിൽ ആയി കഥ, നിങ്ങൾ തരുന്ന സപ്പോർട്ടിന് ഒരായിരം നന്ദി, രണ്ട് വരി എങ്കിലും കുറിക്കണേ

നിറയെ സ്നേഹം

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *