കഴുത്തിൽ മെല്ലെ ചുംബിച്ചു കൊണ്ടു ഏട്ടൻ അത് പറയുമ്പോൾ, വല്ലാത്തൊരു തണുപ്പ്…

Uncategorized

രചന: മുരളി.ആർ

ആ സ്ത്രീയുടെ മുഖം മനസ്സിൽ നിന്നും മായാതെ തന്നെ കിടന്നു. പെട്ടെന്ന്, പുറകിലൂടെ വന്നെന്നെ ചേർത്തു കെട്ടിപിടിച്ചിട്ട് ഹരിയേട്ടൻ പറഞ്ഞു.

“എന്താണെന്നറിയില്ല, ഇന്നെന്തോ നിനക്കൊരു പ്രത്യേക സൗന്ദര്യം..?” എന്റെ കഴുത്തിൽ മെല്ലെ ചുംബിച്ചു കൊണ്ടു ഏട്ടൻ അത് പറയുമ്പോൾ, വല്ലാത്തൊരു തണുപ്പ് എനിക്കു അനുഭവപ്പെട്ടു. ഉടനെ ഞാൻ ഏട്ടനോട് ചോദിച്ചു.

“ഇന്നെന്താ എന്റെ ഏട്ടന് പതിവില്ലാത്തൊരു റൊമാൻസ്..?”

“ഒന്നുല്ലടി, നിന്റെ ഈ ഇടതൂർന്ന മുടിയിഴകൾ കാണുമ്പോൾ നിന്നെ ചേർത്ത് കെട്ടിപ്പിടിക്കാനൊരു മോഹം. എന്തോ, നിന്നെ പിന്നിലൂടെ നോക്കുമ്പോ വല്ലാത്ത അഴക്. അല്ല, എന്താ എനിക്കെന്റെ ഭാര്യയെ കെട്ടിപിടിക്കാനും മേലെ..?”

“അതല്ല ഏട്ടാ.. ഏട്ടൻ ജോലി കഴിഞ്ഞു വന്നപ്പോ തന്നേ, എന്നോട് അത്രയ്ക്ക് സ്നേഹമോ..? എന്നോർത്ത് ചോദിച്ചു പോയതാ.. ശരി, ഏട്ടൻ ഇരിക്ക്. ഞാൻ ചായ എടുക്കാം.” അടുക്കളയിലേക്ക് പോയി ചൂടുള്ള ചായയുമെടുത്തു ഞാൻ വരുമ്പോൾ ഏട്ടൻ മുറിയിലേക്ക് പോയിരുന്നു. ചായ ഞാൻ കൊടുത്തതും, ഏട്ടനോട് എന്റെ മനസ്സിൽ ഉള്ളതു പറയണോ..? വേണ്ടയോ..? എന്ന ചോദ്യം മാറിമാറി വന്നു.

“നീയെന്തോ ആലോചിക്കുന്നുണ്ടല്ലോ..? എന്താടി പെണ്ണേ, എന്താണേലും പറയ്‌..”

“അല്ല, അതുപിന്നെ.. ഇന്നു ഞാനൊരു ചേച്ചിയെ കണ്ടു. കണ്ടാല് അവർക്കധികം പ്രായം തോന്നിക്കില്ല. പക്ഷേ.. തലയിൽ തീരെ മുടി ഇല്ല.”

“അയിന്.. നിനക്കെന്താ..? അവര് നോക്കിക്കോളുമല്ലോ..?”

“അതല്ല ഏട്ടാ.. ഇവരെ പോലുള്ളവർക്ക് എന്റെ മുടി മുറിച്ചു കൊടുത്താലോ എന്നൊരു തോന്നല്, ഏട്ടനോട് ചോദിക്കാതെ ഞാനെങ്ങനെയാ..” ഞാൻ അത് പറയുമ്പോൾ അതുവരെ ചായ കുടിച്ചുകൊണ്ട് ഇരുന്ന ഏട്ടൻ എന്തൊ ആലോചനയിൽ മുഴുകി. എന്നെ ഒന്നു നോക്കിട്ട് പറഞ്ഞു.

“മ്മ്.. സാരമില്ല, നല്ലതാ.. മുടിയല്ലേ, വീണ്ടും വളർന്നോളും. നിനക്ക് ശരിയെന്നു തോന്നുന്നത് ചെയ്യ്.” എന്നോട് അത് പറഞ്ഞതും മിച്ചമുള്ള ചായ കുടിച്ചിട്ട് ഏട്ടൻ മുറിയിൽ നിന്നും പുറത്തേക്കു ഇറങ്ങി. എനിക്കും എന്തോ വല്ലാത്തൊരു സന്തോഷം മനസ്സിൽ വന്നു നിറഞ്ഞു. ഏതൊരു കാര്യവും പരസ്പരം പങ്കുവെക്കുമ്പോൾ കിട്ടുന്ന ആ ആനന്ദം.

ഒരു ചെറിയ കഥ ആരുന്നു, ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യണേ…

രചന: മുരളി.ആർ

Leave a Reply

Your email address will not be published. Required fields are marked *