ഞാൻ സ്നേഹിച്ച.. എന്നെ സ്നേഹിച്ച നിങ്ങൾക്ക് ഇങ്ങെനെയൊരു മുഖം.

Uncategorized

രചന: നിരഞ്ജന RN

തെന്നലായ്… കെവി….. ഡാ..നീ സത്യം പറയ്… നിങ്ങൾ തമ്മിൽ എന്താ പ്രശ്നം…..????? കഴിഞ്ഞ കുറച്ച് മാസമായി നിങ്ങളെ ഞാൻ ശ്രദ്ധിക്കുവാ….. പഴയ ഒരു തേജസ്സില്ല രണ്ടാളുടെയും മുഖത്ത്…. ആൾക്കാരെ കാണിക്കാനെന്നോണം ഫിറ്റ്‌ ചെയ്യുന്ന ഒരു ചിരി………….. ഇങ്ങെനെ ഒന്നും അല്ലായിരുന്നോ നിങ്ങൾ… എന്താടാ എന്താ പറ്റിയെ?????????

ഓഫീസിൽ ഓഫ്‌ ആയതുകൊണ്ട് കെവിയുടെ ഫ്ലാറ്റിലേക്ക് വന്നതായിരുന്നു വിഷ്ണു…… രണ്ടാളും ആത്മാർത്ഥ സുഹൃത്തുക്കളും ഒരേ കമ്പിനിയിലെ ജോലിക്കാരുമാണ്……….

ഏയ് ഒന്നുമില്ലെടാ…..

അങ്ങെനെയൊരു കള്ളം പറഞ്ഞ് ഒഴിഞ്ഞുമാറാൻ ഒരു പാഴ് ശ്രമം നടത്തിയെങ്കിലും തന്നെക്കാൾ തന്നെയറിയുന്നവന്റെ മുന്നിൽ പിടിച്ചുനിൽക്കാനായില്ല കെവിന്……..

ഡാ……

തോളിൽ വീണ പ്രിയസുഹൃത്തിന്റെ കൈകൾക്ക് ഒരായുഷ്കാലം തന്നെ താങ്ങാനുള്ള ശേഷി ഉള്ളതുപോലെ തോന്നിയവന്…. നിറക്കണ്ണുകളോടെ ആ തോളിലേക്ക് ചായുമ്പോൾ കഴിഞ്ഞ കുറെ നാളുകളായി ആരോടും പറയാതെ ഉള്ളിലൊതുക്കിയതെല്ലാം പറഞ്ഞുതീർത്തു അവൻ……… ഒരല്പം പോലും അവശേഷിപ്പിക്കാതെ……

എല്ലാം കേട്ടിരുന്നതേയുള്ളൂ അവൻ….!!!ഒന്നും പറയാനാകാതെ…

വിഷ്ണു…. ഡാ……

കെവിയുടെ വിളിയ്ക്ക് പോലും ആ സമയം വിഷ്ണുവിനെ അനക്കാൻ കഴിഞ്ഞില്ല.. അത്രമേൽ ആ ഹൃദയവും തകർന്നിരിക്കണം……….

ഇത്രയും ദുഷ്ടനാകാൻ നിനക്കെങ്ങേനേ കഴിഞ്ഞെടാ???????

കുറച്ച് നേരത്തെ മൗനത്തിന് ശേഷം വിഷ്ണുവിൽ നിന്ന് വന്ന ചോദ്യത്തിന് ഒരുത്തരം കെവിയുടെ പക്കൽ ഇല്ലായിരുന്നു……….

ഇതെല്ലാം ഋതുവിന് അറിയാമോ??

തീർത്തും നിസ്സംഗമായ ചോദ്യം……

ഇല്ലാ…. പൂർണമായും അവളെ അറിയിക്കാനുള്ള ധൈര്യം എനിക്കില്ല……..

എന്തോ അത് പറയുമ്പോൾ കെവിയുടെ മനസ്സ് ഒരു പിടിവലിയിലായിരുന്നു… എന്നെങ്കിലും അവൾ എല്ലാമറിഞ്ഞാൽ എന്നുള്ള ഭീതിയാൽ, അവൻ വല്ലാതെ ചുഴലപ്പെട്ടു…………….

ഞാനിറങ്ങുന്നു കെവി……….

കൂടുതൽ ഒന്നും പറയാനില്ലാതെ വിഷ്ണു അവിടുന്ന് ഇറങ്ങി, പോകും മുന്നേ തനിക്ക് നേരെ ആ കൈ നീളുമെന്നും ചേർത്ത് നിർത്തി ആശ്വസിപ്പിക്കുമെന്ന് കരുതിയ കെവിയ്ക്ക് നിരാശയേകികൊണ്ട് ഒന്ന് നോക്കുക പോലും ചെയ്യാതെ അവൻ അവിടുന്ന് ഇറങ്ങി…..!!!

പൊടുന്നനെ എല്ലാം നഷ്ടപ്പെട്ടഫീൽ അവനെ മദ്യക്കുപ്പികൾക്കിടയിൽ എത്തിച്ചപ്പോൾ മറ്റൊരിടത്ത് തന്റെ നിസ്സഹായതയിൽ നീറുകയായിരുന്നു ഒരുവൾ…..!!!!രണ്ടാളുടെയും ഓർമയിൽ തങ്ങളുടെ ആ കഴിഞ്ഞ കാലം ഓടിയെത്തി…..

കെവിൻ ജോൺ എന്ന പാലാക്കാരൻ അച്ചായൻ ഋതികമനോഹർ എന്ന നായര് കുട്ടിയെ സ്വന്തമാക്കിയ അവരുടേ പ്രണയകാലത്തേക്ക്……..

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

പാലായിൽ നിന്നും എഞ്ചിനീയറിങ് പഠനത്തിനായി തിരുവനന്തപുരത്തേക്ക് തിരിച്ച യാത്ര ജീവിതത്തിലെ ഏറ്റവും സുപ്രധാനമായിരുന്നു എന്ന് കെവി തിരിച്ചറിഞ്ഞത് ജീവിതത്തിലേക്ക് അവൾ വന്നതിൽ പിന്നെയാണ്……. ഒരു അമ്പലവാസി പെൺകുട്ടി,,… തറവാട്ട് മഹിമ ആവോളം വിളമ്പുന്ന ആൽപത്തൂരെ നായര്പെങ്കൊച്ചിനോട് തോന്നിയ ഇഷ്ടം ആദ്യം തുറന്ന് പറഞ്ഞപ്പോൾ കിട്ടിയത് മുഖമടച്ചൊരെണ്ണം ആയിരുന്നു………… പക്ഷെ, അതിൽ പിന്മാറാൻ തയ്യാറാകാതിരുന്നത് കൊണ്ടോ, എപ്പോഴോ ആ പെണ്ണ് അത്രമേൽ അസ്ഥിയ്ക്ക് പിടിച്ചത് കൊണ്ടോ………. രണ്ട് വർഷങ്ങൾക്കിപ്പുറം തന്നെ തല്ലിയ കൈകളിൽ കൈ ചേർത്ത് ആ വാകമര ചുവട്ടിൽ അവനിരുന്നു…………… എതിർപ്പുകളേറെയായിരുന്നു …., രണ്ട് കുടുംബത്തിനും അംഗീകരിക്കാനാകാത്ത ബന്ധം……. ശാസനയിലും ഭീക്ഷണിയിലും കുലുങ്ങില്ലെന്ന് കണ്ടപ്പോൾ തല്ലിതീർക്കാൻ ശ്രമിച്ചു…. പക്ഷേ,,,,, അതൊന്നും അവരുടെ പ്രണയത്തെ ബാധിച്ചില്ല…… അത്രമേൽ അവർക്ക് ജീവനായിരുന്നു തങ്ങളുടെ പ്രണയം….

ഒടുവിൽ, വർഷങ്ങൾക്ക് ശേഷം സ്വന്തം കാലിൽ നിൽക്കാമെന്നായപ്പോൾ സുഹൃത്തുക്കളുടെ സഹായത്തോടെ ഋതുവിനെ വിളിച്ചിറക്കികൊണ്ട് വന്ന് രജിസ്റ്റർഓഫീസിൽ വെച്ച് മിന്ന് ചാർത്തുമ്പോൾ ആ നെറുകയിൽ അവൻ മെല്ലെ മുത്തി……. ഹൃദയം നിറഞ്ഞ പ്രണയത്താൽ അവളതിനെ സ്വീകരിക്കുകയും ചെയ്തു…….

പിന്നീടങ്ങോട്ട് അസൂയാവഹമായിരുന്നു അവരുടെ ജീവിതം…. പ്രണയിച്ച് കടന്നുപോയ ഒരു വർഷം………. പക്ഷെ…,,,,,……

ഒരുനിമിഷം അവന്റെ കണ്ണുകൾ വലിച്ച് തുറക്കപ്പെട്ടു……………. കേട്ട കോളിങ് ബെൽ അത് അവളാണെന്ന തിരിച്ചറിവ് ഒരു ഗ്ലാസ്‌ കൂടി അകത്താക്കാൻ അവനെ പ്രേരിപ്പിച്ചു………..

ആടികുഴഞ്ഞ കാലുകളാൽ ഡോറിനടുത്തേക്ക് നടക്കുന്നതിനിടയിൽ പലതവണ തട്ടിവീഴാനാഞ്ഞു… പക്ഷെ എന്തോ ഒരു വാശിപോലെ അതിലൊന്നും ഇടറാതെ അവൻ ആ ഡോറിനടുത്തെത്തി……

ഡോർ തുറന്നു….,,,,,

അവന്റെ കോലം കണ്ടിട്ടാകണം ആ പെണ്ണിന്റെ മുഖം ഇരുണ്ടു…………

എന്തോ ചോദിക്കാനാഞ്ഞ അവനെയും പിടിച്ച് അകത്തേക്ക് നടക്കുമ്പോൾ ആ കൈകൾ ഒരുവേള വിറയ്ക്കുന്നതുപോലെ തോന്നിയവൾക്ക്…..

ഋതു… ഡീ.. എന്നോടൊന്ന് മിണ്ടെടി………..എനിക്കിങ്ങെനെ വയ്യ…….

എന്തൊക്കെയോ പുലമ്പുന്നുണ്ട് അവൻ….

അതൊന്നും കാര്യമാക്കാതെ, സോഫയിലേക്ക് അവനെ പിടിച്ചിരുത്തി, ഡോർ അടച്ചു അവൾ… മദ്യസേവയുടെ അവശേഷിപ്പ് ബാക്കിയായ ഫ്ലാറ്റ് മുറി നോക്കി നെടുവീർപ്പിട്ടുകൊണ്ട് അവനെയൊന്ന് നോക്കി….

നിറഞ്ഞുവന്ന കണ്ണുനീരിന്റെ ഒളിപ്പിച്ച് സാരിതുമ്പ് ഇടുപ്പിലേക്ക് ചേർത്ത് തിരുകി, അതെല്ലാം വൃത്തിയാക്കി…

എല്ലാം കണ്ടുകൊണ്ട് നിൽക്കേ അവന്റെ ഉള്ളിൽ ദേഷ്യം നുരപൊന്തി….തന്നോട് ഒന്ന് മിണ്ടുക പോലും ചെയ്യാതെ തനിക്ക് വേണ്ടതൊക്കെ കഴിഞ്ഞ കുറച്ചേറേ മാസങ്ങളായി ഒരു യന്ത്രം കണക്കെ ചെയ്തുതരുന്നവളോട് അന്നാദ്യമായി അവന് ദേഷ്യം തോന്നി……….. കുടിച്ച മദ്യമോ അതോ അനുഭവിക്കുന്ന അവഗണനയോ അങ്ങെനെ എന്തോ ഒന്ന് അവന്റെ വിവേകത്തെ നിയന്ത്രിച്ച നേരം അവളുടെ മുടിക്കുത്തിൽ പിടിച്ച് തന്നോട് ചേർത്തു അവൻ………….

ആഹ്ഹ്ഹ്…………

വേദന കൊണ്ട് ഞരങ്ങിയവളുടെ അധരം ബലമായി സ്വന്തമാക്കുമ്പോഴും ആ പെണ്ണിന്റെ ഉള്ളിലെ നീറ്റൽ അവനറിഞ്ഞിരുന്നില്ല…. എന്താ ടി… എന്താ നിന്റെ പ്രശ്നം…..??? കഴിഞ്ഞ കൊറേ നാളായി നിന്റെ സൂക്കേട് തുടങ്ങിയിട്ട്…. എന്തെലും ഉണ്ടേൽ വാ തുറന്നൊന്നു പറയണം….. അല്ലാതെ……

തന്റെ സകല നിയന്ത്രണവും നഷ്ടപ്പെട്ടിരുന്നു അവന്……….!!!!!!കവിളിൽ കുത്തിപിടിച്ച് ചുമരോട് ചേർക്കുമ്പോൾ അവളുടെ ആ കണ്ണുകളിൽ കണ്ട നീർതിളക്കം പോലും അവനിൽ അലിവുണ്ടാക്കിയില്ല…….!!!

വിട്… വിടെന്നെ…….

വിക്കി വിക്കി അത്രയും പറഞ്ഞ് കഴുത്തിടയിൽ നിന്നും അവന്റെ കൈ അവൾ തട്ടിമാറ്റി…..!…

അപ്രതീക്ഷിതമായ തള്ളലിൽ പിന്നിലേക്ക് വേച്ചുപോയെങ്കിലും വീഴാതെ പിടിച്ചു നില്കാൻ അവനായി………………

എന്താ.. നിങ്ങൾക്ക് വേണ്ടേ… എന്നെ കൊല്ലണോ???? വേണോന്ന്………..

ഋതു……!!!!!!!!!

ഒരു നിമിഷം ആ ചുമർ ആ പേര് ഏറ്റുചൊല്ലിയതുപോലെ……….!!!!!!

എന്താ മോളെ.. ഇത്‌ നീ എന്തൊക്കെയാ ഈ പറയുന്നേ…….

പെട്ടെന്ന് വെപ്രാളത്തോടെ അവളുടെയടുക്കലേക്ക് ചെന്ന് ആ കവിളുകളിൽ വിരലുകളാൽ തലോടുമ്പോൾ അവനിൽ ആ കാമുകനെയായിരുന്നു അവൾ കണ്ടത്…

ഇച്ചായാ……

മോളെ… ടി… എന്താ… എന്താ നിന്റെ പ്രശ്നം??????എന്തിനാ എന്നോട് ഇങ്ങെനെ………

കണ്ണീരിൽ ഇടകലർന്ന വാക്കുകൾ മുറിഞ്ഞുപോയിരുന്നു…………………

അവന്റെ ആ നിസ്സഹായഭാവം ഒരുനിമിഷം അവളെ ഒന്നുലച്ചു…. പക്ഷെ…,,,,, പൊടുന്നനെ കാതിൽ കേട്ട ഒരു പിഞ്ചുകുഞ്ഞിന്റെ കരച്ചിൽ……!!!അതവളുടെ സമനില വീണ്ടും തെറ്റിച്ചു…………

അറിയണം… ല്ലേ….. നിങ്ങൾക്ക് അറിയണം ല്ലേ……തൊട്ട് പോകരുതെന്നെ….!!!!!എനിക്കെന്താ പറ്റിയതെന്ന് നിങ്ങൾക്ക് അറിയണം അല്ലെ…………… പറയാം…………..

ഒരു ദീർഘനിശ്വാസത്തോടെ അവൾ റൂമിലേക്ക് നടന്നു ……. കണ്ണുകളിൽ ഒരിക്കലും തോരാത്ത കണ്ണുനീരുമായി…..!!!!മേശമേൽ എന്തൊക്കെയോ പരതികൊണ്ടേയിരുന്നു.. ഒടുവിൽ തിരഞ്ഞത് കിട്ടിയതും അതുമായി അവന് മുന്നിലേക്ക് വന്നു……..

കൈയിലുണ്ടായിരുന്ന എൻവേലപ് അവന് മുന്നിലേക്ക് വലിച്ചെറിയുമ്പോൾ ആ പെണ്ണിന്റെ കണ്ണിനു ഇന്നുവരെ ഇല്ലാതിരുന്ന ഒരു തിളക്കമുണ്ടായിരുന്നു………….. ഇനിയൊരിക്കലും ഉണ്ടാകാത്ത തിളക്കം….. അതുവരെ തലയുയർത്തി നിന്നിരുന്ന അവന്റെ തല ആ എൻവേലെപിലെ ഹെഡിങ് കണ്ട് താഴ്ന്നത് കാണ്കെ സ്വയം പുച്ഛം തോന്നിയവൾക്ക്……………..

ഇതിൽ കൂടുതൽ എന്താ ഇച്ചായാ ഞാൻ പറയേണ്ടത്…?? പറയ്…..

ഋതു……. ഡാ…

വേണ്ടാ…. അവനെ പറയാൻ അനുവദിക്കാതെ അവളുടെ കൈകൾ വാനിലുയർന്നു…………!!!

നിങ്ങൾ പറഞ്ഞതെല്ലാം കേട്ടൊരു ഋതു ഉണ്ടായിരുന്നു…… അതെല്ലാം അനുസരിച്ച ഋതു…. അതൊന്നും നിങ്ങളെ ഭയന്നിട്ടല്ല… നിങ്ങളോടുള്ള എന്റെ ഭ്രാന്തമായ പ്രണയം കാരണം…. പക്ഷെ… ഇത്‌……

പറയാനാകാതെ സ്വരം ഇടറി……..

എന്തിനായിരുന്നു ഇച്ചായാ എന്നോട് ഇത്‌………… ന്തിനായിരുന്നു….

ഷർട്ടിന്റെ കോളറിൽ പിടിച്ച് അവനെ തന്നോട് ചേർക്കുമ്പോൾ പോലും ആ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു…..

ഈ കുഞ്ഞിനെ നമുക്ക് വേണ്ടാ എന്ന് നിങ്ങൾ പറഞ്ഞപ്പോൾ, തകർന്നുപോയതാ ഇച്ചായാ ഞാൻ…………………. പക്ഷെ,നിങ്ങൾ പറഞ്ഞതുപോലെ ഒരു ഫാമിലി അത് ഇത്ര പെട്ടെന്ന് നിങ്ങൾക്ക് അഫോഡ് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടാകാം എന്ന് കരുതി നിങ്ങളോട് സമ്മതം മൂളുമ്പോഴും ഉള്ളിൽ ഒരു നേരിയ പ്രതീക്ഷ ഉണ്ടായിരുന്നു…… ആശുപത്രികിടക്കയിൽ വെച്ചെങ്കിലും നമുക്ക് നമ്മുടെ കുഞ്ഞിനെ വേണമെടി എന്ന് പറയുന്ന എന്റെ ഇച്ചായനെ……..

ഇല്ലാ,, അങ്ങെനെ ഒന്നുണ്ടായില്ല… ജീവൻ പോകുന്ന വേദനയോടെ എന്റെ ഉള്ളിലെ കുരുന്നിനെ ഇല്ലാതാക്കാൻ നിങ്ങൾ കൂട്ട് നിന്നു… മൗനയായി ഞാനും…..!!!

അവളുടെ ശബ്ദം ചിലമ്പിച്ചു…… നിങ്ങൾ കാരണം പാപിയായില്ലേ ഞാൻ….. സ്വന്തം കുഞ്ഞിനെ കൊന്ന പാപിയായ അമ്മ!!!!

സ്വയം തലയ്ക്കടിച്ച് അവൾ പരിതപിച്ചു…..

ഉള്ളിൽ കുരുത്ത ജീവനെ ഭർത്താവ് പറഞ്ഞതുകേട്ട് കൊല്ലാൻ കൂട്ട് നിൽക്കുന്ന ഓരോ ഭാര്യമാരും ഉള്ളാലെ ഒരായിരം തവണ സ്വയം ശപിച്ചിരിക്കും ഇച്ചായാ….. അമിതമായ അനുസരണശീലമല്ല, അവർക്കുള്ളിൽ.. മറിച്ച് തനിക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ ഭാവിയാണ് ഓരോ അമ്മയുടെയും ആ തീരുമാനത്തിന് പിന്നിൽ….. അച്ഛനാൽ വെറുക്കപെട്ട ജന്മമായി സ്വന്തം മക്കൾ വളരുന്നതിനേക്കാൾ ഭേദം,,, അവർ ജനിക്കാതെഇരിക്കുന്നതാണെന്ന ഒരമ്മയുടെ ചിന്ത… അത് കൊണ്ടൊന്ന് മാത്രമാ ഓരോ അബോർഷനും ഇവിടെ നടക്കുന്നത്…… ഓരോ അമ്മയുടെയും ആ ഗതികേടിനെയാ നിങ്ങളൊക്കെ ചൂഷണം ചെയ്യുന്നത്………..

പക്ഷെ, നിങ്ങൾ അവിടെയുമെന്നേ തോൽപിച്ചു കളഞ്ഞല്ലോ……..

ഇടറിയ വാക്കുകളാൽ അവളവനെ നോക്കി……

എന്തിനായിരുന്നു…… എന്തിനായിരുന്നു എന്റെ കുഞ്ഞിനെ കൊല്ലാൻ കൂട്ട് നിന്നത്?????? ഞാൻ പ്രസവിച്ചേനല്ലോ… വളർത്തിയേനല്ലോ… സമ്മതിച്ചോ… ഒന്ന് സമ്മതിച്ചോ നിങ്ങൾ….??? ഇല്ലാ…………….. ജനിക്കാൻ പോകുന്നത് പെൺകുഞ്ഞാണെന്ന് ഡോക്ടറായ സുഹൃത്ത് വഴി അറിഞ്ഞപ്പോൾ……… എങ്ങെനെ തോന്നി ഇച്ചായാ സ്വന്തം ചോരയെ…… ശേ….. അതിനായ് നിങ്ങൾ എന്നെയും കൂടി……

പറയാനാകാതെ എല്ലാം തകർന്നവളെപോലെ താഴേക്ക് ഊർന്നുപോയി അവൾ…!!!

എല്ലാമവൾ അറിഞ്ഞിരിക്കുന്നു എന്നത് അവനെ വല്ലാതെ വീർപ്പുമുട്ടിച്ചു……

ഋതു……

വിളിക്കരുതെന്നെ…..!!!!!!!!! ഒന്നും ഞാൻ അറിയില്ലെന്ന് കരുതിയോ?????? സഹിക്കുന്നില്ല ഇച്ചായാ…. ഞാൻ സ്നേഹിച്ച.. എന്നെ സ്നേഹിച്ച നിങ്ങൾക്ക് ഇങ്ങെനെയൊരു മുഖം….!!!!!!!എന്തായിരുന്നു പെൺകുഞ്ഞിന് കുഴപ്പം???? ഞാനുമൊരു പെണ്ണായിരുന്നില്ലേ……. എന്നിട്ടും………..

എത്ര നൊന്ത്കാണും നമ്മുടെ മോൾക്ക്…………….ഒരു പൊട്ടായി കുരുത്ത് കുഞ്ഞിക്കാല് വരെ വന്നതല്ലേ അവൾക്ക്…. ആാ ചോരയെ..,……………

ആ കണ്ണിൽനിന്ന് ഒഴുകിയിറങ്ങിയ ഓരോ മിഴിനീരും തനിക്ക് മേൽ പതിക്കുന്ന ശാപങ്ങളായി തോന്നിയവന്……….

ഒരുനിമിഷം തോന്നിയ പൊട്ടബുദ്ധി!!കൂട്ടുകാർക്കൊക്കെ ഇടയിൽ ആദ്യം അച്ഛനാകുന്നതിന്റെ നാണക്കേടും, ഋതുവിനെ വിളിച്ചിറക്കികൊണ്ട് വരുമ്പോൾ അവളുടെ അച്ഛന്റെ ഇടിത്തീ പോലുള്ള ശാപവാക്കുകൾ കൂടി ഓർത്തപ്പോ അപ്പോൾ അങ്ങെനെ ചിന്തിക്കാനേ കഴിഞ്ഞുള്ളൂ……അമ്മയാകാൻ പോകുന്നു എന്നറിഞ്ഞതിൽ പിന്നെ തന്നേക്കാളേറെ അവൾ കുഞ്ഞിനെ കരുതുന്നു എന്ന് തോന്നിയപ്പോൾ സ്വന്തം കുഞ്ഞിനോട് പോലും തോന്നിയ ജലസി അതൊക്കെ തന്നെകൊണ്ടെത്തിച്ച വഴി പാപത്തിന്റെതായിരുന്നു എന്നറിയാൻ ഇന്നിത്രയും താമസിച്ചിരിക്കുന്നു….!!!!

ഒന്ന് പൊട്ടിക്കരയാൻ പോലുമാകാതെ അവനവളെ നോക്കി, തീർത്തും ക്ഷമാപണത്തോടെ…….!!!!!

നിങ്ങൾക്ക് അറിയുവോ ഇച്ചായാ ഓരോ പെണ്ണിന്റെയും ജീവിതം എങ്ങെനെയുള്ളതാണെന്ന്???????…… ജനിക്കുമ്പോൾ മുതൽ വേർതിരിവാണ് അവർക്ക് കൂട്ട്…!!അരുത് എന്ന വാക്ക് ഓരോ പെണ്ണിന്റെയും മനസ്സ് കീറിമുറിക്കുന്ന നീറ്റൽ ഇന്നോളം ഒരാണും അനുഭവിച്ചിരിക്കില്ല…… നാളെ മറ്റൊരു വീട്ടിൽ ചെന്ന് കേറേണ്ടവൾ എന്ന വാക്ക് സ്വന്തം വീട്ടിൽ നിന്നുപോലും അവളെ അന്യയാക്കുവാ ചെയ്യുന്നേ…… നാളത്തെ തലമുറയ്ക്കായി ഒരു പെണ്ണ് അനുഭവിക്കുന്ന വേദനയ്ക്ക് പോലും നിങ്ങൾക്കിടയിൽ വിലയുണ്ടോ????????……… ഹ്മ്മ്,,,, കാലം മാറി…… സമൂഹം മാറി.. പക്ഷെ ഇന്നും ഈ പെൺജന്മത്തിന് ഒരു ശാപമോക്ഷം ഇല്ലാ…………!!!!!!.. നിങ്ങൾ പറഞ്ഞത് ശെരിയാ… ഒന്നിനും ഒരു കുറവുംനിങ്ങൾ എന്നെ അറിയിച്ചിട്ടില്ല….. പക്ഷെ..,,, നിങ്ങൾ ഇതുവരെ നൽകിയ സുഖത്തേക്കാൾ ഒരായിരം ദുഖം എന്റെ കുഞ്ഞിനെ കൊന്ന് എനിക്ക് തന്നില്ലേ…….???????

വീണ്ടും വീണ്ടും ആ വാക്കുകൾ!!!!അറിഞ്ഞുകൊണ്ടല്ലെങ്കിലും താൻ ഇന്നൊരു കൊലപാതകിയാണെന്ന ചിന്ത അവനെ വല്ലാതെ വേട്ടയാടി….

ഈ ജന്മം എനിക്കത് മറക്കാനാവില്ല ഇച്ചായാ…എനിക്കന്നല്ല ലോകത്തൊരു ഭാര്യക്കും……കാലമെത്ര കഴിഞ്ഞാലും തന്റെ വയറ്റിൽ ആദ്യം കുരുത്ത ജീവനെന്നും ഓരോ സ്ത്രീയ്ക്കും അത്രമേൽ വിലപ്പെട്ടതാ…….അതിനേ ഇല്ലാതാക്കാൻ കൂട്ട് നിന്നത് സ്വന്തം ഭർത്താവാണെങ്കിൽ പോലും ഈ ജന്മം അവരോട് പൊറുക്കാൻ ആവില്ല ഒരു പെണ്ണിനും, ഉള്ളിന്റെഉള്ളിൽ ആ വെറുപ്പ് എന്നുമുണ്ടാകും…. എന്നും….

അതും പറഞ്ഞ് നിലത്തേക്ക് ഊർന്നിരുന്നവളുടെ വലം കൈ അപ്പോഴും തന്റെ ഉദരത്തെ ചുറ്റിപ്പിടിച്ചത് കാണ്കെ താൻ ചെയ്ത തെറ്റ് എത്ര വലുതായിരുന്നു എന്നവന് മനസ്സിലായി…………..

ഞാൻ… ഞാൻ ഒന്ന് ചോദിക്കട്ടെ?????നമുക്ക്, ഇനി ഒരു കുഞ്ഞുണ്ടായാൽ…. അത് ഒരു പെൺകുഞ്ഞായാൽ?????? അതിനെയും നിങ്ങള് കൊല്ലുവോ??????

വിക്കിവിക്കിയുള്ള ആ ചോദ്യത്തിന് അവന്റെ ആത്മാവിനെ എരിക്കാനുള്ള ശേഷി ഉണ്ടായിരുന്നു.. പ്രായത്തിൻറെ പക്വത കുറവും തെറ്റായ ചിന്തകളും തന്നെ കൊണ്ടെത്തിച്ചത് എത്രത്തോളം പാപത്തിലാണെന്ന് അറിയവേ അവന്റെ ഹൃദയം പൊടിഞ്ഞു….

എങ്ങലടിച്ച് കരയുന്നവളെ ആശ്വസിപ്പിക്കാൻ പോലും ആകാതെ തറഞ്ഞുനിന്നുപോയി അവൻ….!!!!!

നമ്മുടെ കുഞ്ഞിന് ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നിരിക്കും അല്ലെ നമ്മളെയൊക്കെ കാണാൻ……..

സുന്ദരി വാവയായിരുന്നേനെ…. അവളുടെ അച്ഛനെ പോലെ……….

വീണ്ടും വീണ്ടും അതേ വാക്കുകൾ……!!!അവളിലെ സ്ത്രീ എത്രത്തോളം ആ കുഞ്ഞിനെ ആഗ്രഹിച്ചിരുന്നു എന്ന് തെളിയിക്കുന്ന വാക്കുകൾ……………………

ഋതു………………..

ഇച്ചായാ……..

അവൻ നീട്ടിയ കൈകൾക്കിടയിൽ ആ നെഞ്ചിലേക്ക് ചായവേ ഉള്ളിലെ നോവ് കരഞ്ഞുതീർത്തുകൊണ്ടേയിരുന്നു അവൾ……!!!!!!!!

വെറുപ്പാണല്ലേ………????

അതിന് പോലും കഴിയാത്തതാ ഇച്ചായാ എന്റെ തെറ്റ്…..

ശിക്ഷിച്ചോ…. ഇനിയുമെത്ര വേണേലും….. എല്ലാം അനുഭവിക്കാൻ യോഗ്യനാ ഞാൻ… എന്റെ തെറ്റാ.. എന്റെ മാത്രം തെറ്റാ…..നമ്മുടെ മോള് എന്നെ ശപിച്ചിട്ടുണ്ടാകും ല്ലേ….

അവളെ മാറോട് ചേർത്ത് കരയുകയായിരുന്നു അവൻ…

നിങ്ങൾക്ക് തരാൻ ശിക്ഷ അതെന്റെ കൈയിൽ ഇല്ലാ ഇച്ചായാ….നിങ്ങളോട് കാണിച്ച അവഗണന അതെനിക്ക് ഞാൻ തന്നെ കൊടുത്ത ശിക്ഷയാ… ഒരു അമ്മയായിരുന്നിട്ട് കൂടി സ്വന്തം കുഞ്ഞിനെ സംരക്ഷിക്കാൻ കഴിയാത്തതിന്… പിന്നെ, നമ്മുടെ മോള് ഒരിക്കലും ഇച്ചായനെ ശപിക്കില്ല… കാരണം എന്തെന്നോ,, ഈ ലോകത്ത് പെണ്മക്കൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടം അവരുടെ അച്ഛന്മാരെയാ…….. അത് കഴിഞ്ഞിട്ടെ ഉള്ളൂ അമ്മമാര് പോലും………..

അവന്റെ കൈ പിടിച്ച് തന്റെ ഉദരത്തിലേക്ക് ചേർത്ത് വെച്ചു അവൾ………….

അപ്പോഴും അങ്ങകലെ ഒരു കുഞ്ഞുനക്ഷത്രം കൺചിമ്മുന്നുണ്ടായിരുന്നു……. പെണ്ണായതിന്റെ പേരിൽ ഈ ജന്മം തനിക്ക് നഷ്ടപ്പെട്ട ആ സ്നേഹവായ്‌പ് അടുത്ത ജന്മത്തിലെങ്കിലും കിട്ടണേ എന്ന പ്രാർത്ഥനയുമായി…..!!!!!!!!…..

ദിവസങ്ങൾ വീണ്ടും കടന്നുപോയി…… കാലത്തിന് മായ്ക്കാൻ കഴിയാത്ത മുറിവുകൾ ഇല്ലെങ്കിലും അവരെ സംബന്ധിച്ച് ആ മുറിവ് സ്വന്തം മനസ്സിനേറ്റതായിരുന്നു….. കാലം കഴിയും തോറും നീറ്റൽ കൂടുന്നൊരു മുറിവായി അതവർക്കിടയിൽ എരിഞ്ഞുകൊണ്ടേയിരുന്നു……

ഒരിക്കൽ, ഓഫീസിൽ ജോലിയിൽ മുഴുകവേ തോന്നിയ അസ്വസ്ഥതയ്ക്ക് കാരണം വയറ്റിൽ നാമ്പിട്ട ഒരു കുഞ്ഞുമൊട്ടിന്റെ ആണെന്ന് അറിയവേ നാളുകൾക്കു ശേഷം ആ കണ്ണുകൾ തിളങ്ങി…….. പ്രതീക്ഷയോടെ അത് തന്റെ ഇടത്ചേർന്നിരിക്കുന്നവനിലേക്ക് നീളവേ കണ്ടു, ആ കണ്ണിലെ നീർതിളക്കം……………

പിന്നീടങ്ങോട്ട് അവൾക്ക് പിന്നാലെയായിരുന്നു അവൻ……!!!ഒരു കുഞ്ഞിനെഎന്നപോലെ അവളെ ശുശ്രൂഷിച്ചു കൊണ്ട് ചെയ്തുപോയ തെറ്റിന് പ്രായശ്ചിത്തം ചെയ്തുകൊണ്ടേയിരുന്നു അവൻ…… സ്കാനിങ്ങിൽ ഇരട്ടകുട്ടികൾ ആണെന്നറിഞ്ഞപ്പോൾ ആ സന്തോഷത്തിന് മധുരം കൂടുകയാണ് ചെയ്തത്………..

മാസങ്ങൾ വീണ്ടും കടന്നുപോയി….,,, ലേബർറൂമിൽ വിഷ്ണുവിന്റെ തോളിൽ കൈ വെച്ച് ആധിയോടെ നിൽക്കുന്ന കെവിയെ കണ്ടുകൊണ്ടാണ് അവിടേക്ക് രണ്ട് വീട്ടുകാരും വരുന്നത്……

എന്താടോ? ഒരച്ഛന്റെ വേദന ഇപ്പോൾ മനസ്സിലാകുന്നുണ്ടോ????

ഋതുവിന്റെ അച്ഛന്റെ ചോദ്യം അവനിൽ ഉണ്ടാക്കിയ മരവിപ്പ് പതിയെ കണ്ണുനീരായി ആ കൈയിൽ വീഴവേ, ലേബർ റൂം തുറന്ന് നഴ്സ് പുറത്തേക്ക് വന്നു……..

കോൺഗ്രാറ്റ്ലഷൻസ് കെവിൻ, ബ്ലെസ്സഡ് വിത്ത്‌ ടു എയ്ഞ്ചേൽസ്……

പിന്നാലെ വന്ന ഡോക്ടറുടെ വാക്കുകൾ അവന്റെ കാതിനെ പുൽകിയ നിമിഷം എങ്ങുനിന്നോ ഒരു കാറ്റ് അവിടേക്ക് വിരുന്നെത്തി…………

അച്ഛന്റെ പൊന്നുമക്കൾ!!!

തന്നോട് ചേർന്ന് കണ്ണും പൂട്ടികിടന്നുറങ്ങുന്ന കുഞ്ഞുങ്ങളെ നോക്കി അവളത് പറയുമ്പോൾ ഒരിക്കൽ ചെയ്ത തെറ്റിന്റെ പ്രായശ്ചിത്തമെന്നപോലെ ആ കണ്ണുകൾ നിറഞ്ഞുതൂകി…… ഒരു അച്ഛന്റെ വാൽസല്യത്തോട് കൂടി!!!

(അവസാനിച്ചു )

ലൈക്ക് കമന്റ്‌ ചെയ്യണേ…

രചന: നിരഞ്ജന RN

Leave a Reply

Your email address will not be published. Required fields are marked *