ആശിച്ചു മോഹിച്ചു വാങ്ങിയത് രണ്ടിൽ കൂടുതൽ ഇടാൻ സാധിക്കാതെ ആയി.

Uncategorized

രചന: Shabana Subaira

നന്നായി മെലിഞ്ഞു ഉണങ്ങിയ എന്നെ ഒന്ന് നന്നായി കാണാൻ ഉമ്മി അടവ് പതിനട്ടും പയറ്റി.. കിട്ടിയതൊക്കെ കാലിൽ കിടത്തി കോരി താന്ന്.. അയൽവക്കവും പറമ്പും ഓടി കാണിച്ചു മാമ്മുണ്ണിച്ചു.. എന്നിട്ടും കിട്ടുന്നതൊക്കെ തിന്നിട്ടും തിന്നാതെ ഇരിന്നിട്ടും. നന്നാവാത്തെ എന്നെ സ്വയം നന്നാവാൻ വിട്ടു.. അങ്ങനെ tv യിലെ ഡാബർ ചവനപ്രവശ്യം പരസ്യം കണ്ടു അതിലും കൈ നോക്കി.. വീട്ടിൽ പരിപ്പ് കടല ആധി ആയ വിഭവങ്ങൾ ഒരേ പോലത്തെ കുപ്പിയിൽ നിറഞ്ഞു നിന്നു.. എത്ര കുപ്പി വാങ്ങി കൊടുത്തിട്ടും മാറ്റാം ഇല്ലാത്ത എന്നെ കണ്ടു അതും നിർത്തി..

അങ്ങനെ ഈ ഉള്ളവൾ പാറി പറന്നു നടന്നു.. ആവിശ്യത്തിന് ഒടിവും ചരിവും നോക്കി അങ്ങ് തെക്ക് നിന്നു മണിമാരൻ വന്നു കൊണ്ടു പോയി…അങ്ങനെ പുതു പെണ്ണിന്റെ പുതുമോടിയിൽ വീടുകൾ പലതും പറ വെപ്പ് ഒക്കെ നടത്തി.. അങ്ങനെ വർഷം ഒന്ന് കടന്നു.. ഒരു കുഞ്ഞു അനക്കം വയറ്റിൽ തുടങ്ങിയപ്പോൾ.. ബന്ധുജന മഹജനങ്ങൾ തിന്നു മോളേ തിന്നു എന്നു പറഞ്ഞു നിർത്താതെ തീറ്റിക്കൽ തുടങ്ങി.. പാവം ഞാൻ ഒന്നല്ലല്ലോ രണ്ടുപേർക്കുള്ളത് വേണ്ടേ എന്നു കരുതി തരുന്നതൊക്കെ ബാക്കി ആവാതെ കഴിച്ചു.

ഗർഭണിയോടുള്ള അനുഭൂതിയും ആദ്യമായി വാപ്പ ആകാനുള്ള സന്തോഷത്തിലും.. തിന്നോ മോളേ തിന്നോ എന്നു പറഞ്ഞു കൂടേ ഇരിന്നു തീറ്റിച്ചു.. മാസം കടന്നു ഡോക്ടർ പറഞ്ഞ ഡേറ്റിനു ഒരു ദിവസം മുന്നേ എൻ്റെ അരുമ സന്തതി പുറത്തു വന്നു..

നല്ല ചക്ക ചുള പോലെ ഇരുന്ന ഞാൻ ഒരു ചക്ക പഴം പോലെ ആവാൻ ഓള്ടെ വരവോടെ വഴിതിരിവ് ആയി..

എന്തായാലും പഴയതും പുതിയതും ആയ ഉടുപ്പുകൾ എല്ലാം വാരി കെട്ടി മച്ചിൻ പുറം തേടി..ഇഷ്ടത്തോടെ വാങ്ങിയ എന്റെ മഞ്ഞ ഉടുപ്പ് എന്നെ നോക്കി പല്ലിളിച്ചു കാണിച്ചു…

കാലം കടന്നു.. ചക്ക ചുളയിലേക്കുള്ള മാറ്റാം വെറും സ്വപ്നം പിന്നെ ഉദിച്ചു പൊങ്ങിയത് ഓള്ടെ ഒരു ചോദ്യം ആണ്.. ആദ്യമായി സ്കൂളിൽ പോകാൻ ഒരുങ്ങി നിൽക്കുന്ന അവൾക് ഉമ്മിയെ കൊണ്ടു പോകേണ്ട..പകരം എത്ര തിന്നാൻ കൊടുത്താലും എവിടെ പോണ് എന്നു ചോദിക്കാൻ തോന്നുന്ന എൻ്റെ മാരൻ മതി പോലും.. സൊ സാലഡ്.. നമ്മട ഹൃദയത്തിൽ ടക് എന്നൊരു കല്ല് വന്നു വീണു..

അന്ന് രാത്രി മൊത്തം കു ത്തി ഇരിന്നു.. ചാഞ്ഞിരുന്നു.. ചെരിഞ്ഞു ഇരിന്നു എന്നിട്ടും ഉറപ്പില്ലാതെ പതുകെ നടന്നും നോക്കി… കണ്ണാടി നോക്കും വന്നു കിടക്കും. എൻ്റെ പരവേഷം കണ്ടു ഓൻ ചോദിച്ചു.. അനക്ക് ഉറക്കത്തിൽ കണ്ണാടി നോക്കണം എന്നു തോന്നുന്നോ.. അപ്പോൾ ആണ് എൻ്റെ ബോധം തിരിച്ചു വന്നത്..

അല്ല കെട്യോനെ എനിക്ക് ഒരു കാര്യം ചോദിക്കാൻ ഉണ്ട് നമ്മൾ ഇച്ചിരി തടി കൂടുതൽ ആയി അനക്ക് തോന്നുന്നുണ്ടോ.. ഓന്റെ മറുപടിയിൽ ഇടി വെ ട്ട് ഏറ്റു കിടന്നവനും ചാടി എഴുനേറ്റ് ഓടും.. അത് പോലെ ഒന്ന് പുറത്തു വന്നു..

അല്ല പിന്നെ അന്നോട്‌ ഇതു എങ്ങനെ പറയാം എന്നു ഓർത്തിരിക്കുവാന്.. ഇയ്യ് കുറച് വർക്ഔട് ഒക്കെ ചെയ്തു അങ്ങ് കുറക്കൂ.. കഴിഞ്ഞ ദിവസം നമ്മൾ ഒരുമിച്ചു ബാങ്കിൽ പോയപ്പോൾ എൻ്റെ ഉമ്മയാണോ എന്നാണ് അവിടുള്ള ഒരു പെണ്ണ് ചോദിച്ചത്….

കേട്ടപ്പോൾ കണ്ണ് രണ്ടും പുറത്തു ചാടി ഓന്റെ കഴുത്തു പിടിച്ചു ഞെരുക്കാൻ ആണ് തോന്നിയത്.. പിന്നെ സ്വബോധം തിരിച്ചു എടുത്തു.. കാര്യം നിസാരം അല്ല പ്രശ്നം ഗുരുതരം എന്നു മസ്നസ്സിലാക്കി. തടി വെക്കുന്നതിനേക്കാൾ പാട് കുറക്കുന്നതാണ് എന്നു മനസിലായി.. തടിച്ചി എന്ന പേര് വീഴാൻ അതികം താമസം വേണ്ടി വന്നില്ല.. ആദ്യമൊക്കെ ഒരു രസത്തിലും സാമ്പാറിലൊക്കെ ആയി നമ്മൾ ആ വിളി കേട്ട്.. പിന്നീട് ആ വിളികൾ ടക്ക് ടക്ക് ഒച്ചയോടെ കല്ലുകൾ വന്നു ഹൃദയത്തിൽ തട്ടാൻ തുടങ്ങി.. തിന്നാനും തീറ്റിക്കാനുമിരിന്നവർ ഇച്ചിരി ഒന്ന് തടി കുറക്കാനുള്ള ടിപ്സ് ഒക്കെ വാട്സാപ്പ് വഴിയും ഗ്രൂപ്പ്‌ വഴിയും തന്ന് തുടങ്ങി..തിന്നോ മോളേ എന്ന പല്ലവി മാറ്റി.. തിന്നല്ലേ മോളേ എന്നാക്കി.. സത്യത്തിൽ പച്ചവെള്ളം പോലും കുടിക്കാൻ പേടി തോന്നി തുടങ്ങി..

ഉണ്ടാകുന്ന ഭക്ഷണം പലതും മണം മാത്രം. കൊണ്ടു തൃപ്‌തി അടഞ്ഞു.. എന്നാലും യാതൊരു മാറ്റവും. കാണാൻ ഇല്ല.. ഇനി ഈ തടി ഒരു സങ്കടമായി തോന്നി തുടങ്ങിയത് തന്റെ പ്രായം ഉള്ളവർ ഇടുന്ന വേഷങ്ങൾ കണ്ടു വെള്ളം ഇറക്കാൻ തുടങ്ങിയപ്പോൾ ആണ്.. ആശിച്ചു മോഹിച്ചു വാങ്ങിയത് രണ്ടിൽ കൂടുതൽ ഇടാൻ സാധിക്കാതെ ആയി…

കളിയാക്കലും ഒളിഞ്ഞു തെളിഞ്ഞുമുള്ള കുത്തുവാക്കാക്കൾ. കൂടി ആയപ്പോൾ.. മനസ്സിലെ കല്ലുകൾക് വലിപ്പംകൂടി.. സ്വയം തടിച്ചി ആയി… ഒന്നിനും കൊള്ളില്ല എന്നു ധാരണ തലപൊക്കി.. ജീവിതത്തിന്റെ താളം തെറ്റി ഒഴുകി.. കൂടേ ഉള്ളവർ കാണുമ്പോൾ ഉള്ള ചോദ്യങ്ങൾ ഒഴുക്ക് കൂടിയപ്പോൾ സ്വയം ഉൾവലിയാൻ തീരുമാനിച്ചു..

അങ്ങനെ ആണ് ഞാൻ ഡാ തടിയാ… കാണുന്നത്.. തടി കൊണ്ടും പല ഗുണം ഉണ്ട് എന്നു പിനീട് ആണ് മനസിലായത്.. ഇത്രയും വലിയ ശരീരത്തിൽ അത്രത്തോളം വലിയ മനസ്സും കാണും എന്നു മനസിലാകാത്തവർ ആണ് മൂഡന്മാർ.. അവര്ക് അവരുടേതായ കാഴ്ചപ്പാടുകൾ ഉണ്ട്.. സ്വന്തം സൗന്ദര്യത്തെ സ്നേഹിക്കാൻ പഠിച്ചപ്പോൾ.. എന്നെ ക്കാളും ഭംഗി ഉള്ളത് ഒന്നും ഞാൻ കണ്ണാടിയിൽ കണ്ടില്ല.. ഇപ്പോൾ സ്നേഹിച്ചു തുടങ്ങി.. ഡി തടിച്ചി നിന്നെ കാണാൻ നല്ല മൊഞ്ചണ് എന്നു പറയിപ്പിക്കാൻ.

രചന: Shabana Subair

Leave a Reply

Your email address will not be published. Required fields are marked *