വാക പൂത്ത വഴിയേ – 21

Uncategorized

രചന: നക്ഷത്ര തുമ്പി

പിന്നെ പെട്ടെന്ന് റെഡിയാകാൻ ഞാൻ പോയി, ഇനി വൈകി യാൽ അതിന് ദേഷ്യപ്പെടണ്ട എന്നു കരുതി

ഞാൻ പോയി സാരി ഉടുത്ത് ,കൊണ്ടു പോകാൻ ഉള്ള സാധനങ്ങൾ എടുത്തു വച്ചു പുറത്തേക്ക് ഇറങ്ങി

സാർ വീട്ടിലുള്ളവരോട് സംസാരിക്കുകയായിരുന്നു

അത്യാവശ്യം ആയി എങ്ങോ പോകണം അതുകൊണ്ടാണ് നിൽക്കാതെ പോകുന്നത് എന്ന് വീട്ടുകാരോട് പറയേണ് സാർ

എല്ലാവരും അത് വിശ്വസിച്ച മട്ടാണ്

എനിക്ക്, അറിയാം നുണ പറയേണന്നു

ചായ കുടിച്ചിട്ട് പോയാൽ മതി എന്നു പറഞ്ഞ്, അമ്മ ചായ എടുക്കാൻ പോയി

പുറകെ അപ്പച്ചിയും

ഞാൻ കൊണ്ടുപോകാനുള്ള സാധനങ്ങൾ എടുത്ത് ഹാളിലേക്ക് കൊണ്ടുവന്നു

അപ്പോഴേക്കും അമ്മ ചായ എടുത്തു, ചായ കുടി കഴിഞ്ഞ് ഞങ്ങൾ ഇറങ്ങി

സാധനങ്ങൾ ഒക്കെ ഞാൻ പുറത്തേക്ക് വച്ചു, സാർ ഡിക്കി തുറന്ന് തന്നു ,ഞാൻ അതിലേക്ക് സാധനങ്ങൾ വച്ചു

പിന്നെ എല്ലാവരോടും യാത്ര പറഞ്ഞു, ഞാൻ അമ്മയെ നോക്കി, അമ്മ എൻ്റെ അടുത്തേക്ക് വന്നു

അമ്മ എൻ്റെ തലയിൽ തലോടി

മോൾക്ക് അമ്മയോട് ദേഷ്യം ഉണ്ടാവും എന്നറിയാം, പക്ഷേ അമ്മയുടെ സാഹചര്യം അങ്ങനെയായിരുന്നു എനിക്ക് മോളോട് സ്നേഹം കാണിക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു, അതൊക്കെ ഒരിക്കൽമോൾ അറിയും, ഞാൻ പറയാം പിന്നീട് ഒക്കെ , എന്നെ വെറുക്കരുത്, നല്ലതേ വരു മോൾക്ക്,

അത്രയും പറഞ്ഞപ്പോഴേക്കും അമ്മയുടെ കണ്ണു നിറഞ്ഞു എൻ്റെയും

അമ്മ ഓടി അകത്തേക്ക് പോയി, ഞാൻ എല്ലാവരേയും ഒന്നു നോക്കി കാറിനുള്ളിൽ കയറി, സാർ കാറിൽ കേറി കാർ എടുത്തു

കാർ അകന്നു പോകുന്തോറും, എൻ്റെ മനസ് അമ്മ പറഞ്ഞ വാക്കുകളിൽ കുടുങ്ങി കിടക്കുകയായിരുന്നു,

എന്തിനെന്നറിയാതെ എൻ്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകി ,ഞാൻ കണ്ണടച്ചു ഇരുന്നു

കാർ നിർത്തി സാർ എന്നെ തട്ടി വിളിച്ചപ്പോൾ ആണ് ഞാൻ കണ്ണു തുറന്നത് വീട്ടിൽ എത്തി എന്ന് മനസിലായി

സാർ എന്നെ നോക്കാതെ ഡോർ തുറന്ന് അകത്തേക്ക് പോയി

ഞാൻ കണ്ണൊക്കെ തുടച്ച്, ഡിക്കിയിൽ നിന്ന് സാധനങ്ങൾ എടുത്ത് ,സാറിൻ്റെ പുറകെ അകത്തേക്ക് കേറി

ഞങ്ങളെ കണ്ട് എല്ലാവരും അതിശയത്തോടെ നോക്കുന്നുണ്ട് ,ഇന്ന് അവിടെ ,നിൽക്കും എന്ന് പറഞ്ഞവരാണ് വൈകിട്ട് തിരിച്ച് എത്തിയത്

അമ്മ: എന്താടാ ഇന്ന് പോന്നത്, ഇന്ന് അവിടെ നിൽക്കാൻ പോയിട്ട്?

കണ്ണൻ: അത്യാവശ്യം ആയി എനിക്ക് ഒരു വർക്ക് ഉണ്ട് അതിന് പോകണം, ഇവളെ ഇവിടെ ആക്കാൻ വന്നതാ, അതാ നിൽക്കാഞ്ഞേ, അവിടെ

അച്ചൻ: മ്മ് അമർത്തി മൂളി

സാർ പുറത്തേക്ക് പോയി, ഞാൻ എല്ലാവരേയും നോക്കി അകത്തേക്കും

അകത്ത് ചെന്ന് സാധനങ്ങൾ ഒക്കെ എല്ലാം എടുത്ത് വച്ച് ,ഫ്രഷായി താഴേക്ക് ഇറങ്ങി

അമ്മ ചായ തന്നു, പിന്നെ കുറച്ചു നേരം അമ്മയായിട്ട് സംസാരിച്ച് ഇരുന്നു

പിന്നെ വിളക്ക് വച്ച് അമ്മയുടെ കൂടെ നാമം ജപിക്കാൻ ഇരുന്നു

ഞാൻ ഇതുവരെ അനുഭവിക്കാത്ത കാര്യങ്ങൾ ഒക്കെ എനിക്ക് ഒരു പാട് സന്തോഷം നൽകി, എൻ്റെ മനസും നിറഞ്ഞു

🌟🌟🌟🌟🌟🌟🌟🌟🌟

അവളെ വീട്ടിൽ ആക്കി പുറത്തേക്ക് ഇറങ്ങിയതാണ് കണ്ണൻ

നേരേ ബീച്ചിലോട്ട് പോയി, ഇഷ്ടമില്ലാതിരുന്നിട്ടും അമ്മടെ വാക്കിൽ ഇന്ന് അവളുടെ വീട്ടിൽ നിൽക്കാം എന്ന് കരുതിയത് ആണ്

രാവിലെ അവളെ അവളുടെ വീട്ടിൽ ആക്കി, കോളജിലേക്ക് പോന്നു, അവളുടെ അമ്മ ഊണ് കഴിക്കാൻ ചെല്ലണം എന്നു പറഞ്ഞപ്പോൾ എതിർക്കാൻ തോന്നിയില്ല

അതുകൊണ്ടാണ് സെമിനാർ വേഗം തീർത്ത് കോളേജിൽ നിന്ന് ഇറങ്ങിയത്

കോളേജിൽ വച്ച് അവളുടെ ഫ്രണ്ട്സിനെ കണ്ടു

അവളെ കുറിച്ച് അന്വേഷിച്ചപ്പോൾ നാളെ മുതൽ ക്ലാസിൽ വരുമെന്ന് മറുപടി നൽകി

അവളുടെ വീട്ടിലേക്ക് പോകുന്ന യാത്രയിൽ ആണ്, എൻ്റെ ഒരു സുഹൃത്ത് ഫോൺ വിളിച്ചത്

അവൻ ടൗണിൽ ഒരു ഫിനാൻസ് സ്ഥാപനം നടത്തേണു,

അവൻ പറഞ്ഞ കാര്യം കേട്ടപ്പോൾ എനിക്ക് ദേഷ്യം ആണ് തോന്നിയത് ,

അനുനെ അവൻ കണ്ടെന്നും, അവൾ അവൻ്റെ സ്ഥാപനത്തിൽ മോതിരം പണയം വച്ചെന്നും പറഞ്ഞു

അവന്, അവളെ ഞങ്ങളുടെ കല്യാണത്തിന് കണ്ട് പരിചയം ഉണ്ട്, പക്ഷേ അവൾക്ക് അവനെ അറിയുമായിരുന്നില്ല

അവൾ എന്നോട് പറയാതെ പുറത്ത് പോയതിനേക്കാൾ ദേഷ്യം ,മോതിരം പണയം വച്ചതിനാണ്

എന്ത് ആയിരിക്കും അവളുടെ ആവശ്യം ഒന്നും ഓർമ്മ വന്നില്ല

ആ ദേഷ്യത്തിനാണ് ഞാൻ അവളുടെ വീട്ടിൽ ചെന്ന് കേറിയത് ,അപ്പോഴും അവൾ വന്നിട്ടില്ല അവളുടെ അച്ചൻ പറഞ്ഞു , അവൾ പുറത്ത് പോയി എന്നു

,കുറച്ച് നേരത്തിനു ശേഷം കുറച്ച് കവറൊക്കെ ആയി ,അവൾ കേറി വന്നു

എന്നെ കണ്ടപ്പോൾ അവളൊന്നു ഞെട്ടി, പിന്നെ ശ്രദ്ധിക്കാതെ അവൾ അകത്തേക്ക് പോയി

എനിക്ക് അതു കണ്ടപ്പോൾ പിന്നെയും ദേഷ്യം കേറി

അതിനാണ് അവളോട് പോയി ചൂടായത്, എന്നിട്ടും അവൾ മോതിരം പണയം വച്ചത് പറഞ്ഞില്ല, അച്ചനാണ് സാധനങ്ങൾ വാങ്ങാൻ ക്യാഷ് തന്നത് എന്നാണ് ചോദിച്ചപ്പോൾ പറഞ്ഞത്

അതു കേട്ട് ദേഷ്യം കൊണ്ട് വിറച്ചപ്പോൾ ഊൺ കഴിക്കാൻ വിളി വന്നു

പിന്നെ ഊണ് കഴിക്കാൻ ആയിപ്പോയി, ഊണ് കഴിക്കുമ്പോൾ മൊത്തം അവളുടെ അമ്മ അവളെയും എന്നെയും മാറി മാറി നോക്കുകയായിരുന്നു

പ്രത്യേകിച്ച് അനുനെ, ആദ്യമായി കാണും പോലെ

എന്തോ കാര്യം ഉണ്ട്, പോരാൻ നേരത്ത് അമ്മ അവളോട് പറഞ്ഞ കാര്യങ്ങളും, അവളും അമ്മയും കരഞ്ഞതും എന്തോ അവർക്കിടയിൽ ഉണ്ട് കണ്ടു പിടിക്കണം

പിന്നെയും ഞാൻ അവളോട് സംസാരിക്കാൻ ചെന്നപ്പോൾ ഇതുവരെ പെരുമറാത്ത രീതിയിൽ എന്നോട് പെരുമാറി

അവളുടെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ,സ്വർണം പണയം വച്ചത് എന്നും മറ്റും പറഞ്ഞ് എന്നെ പ്രകോപ്പിപ്പിച്ചു, എനിക്ക് അപ്പോൾ ദേഷ്യം തോന്നി അതാ ഉടനെ ഇങ്ങോട്ട് തിരിച്ച് പോന്നത്

എന്തോ അവൾ ആവശ്യങ്ങൾ എന്നോട് പറയാതെ സ്വർണ്ണം പണയം വച്ചത് എനിക്ക് സഹിച്ചില്ല പേരറിയാത്തൊരു നൊമ്പരം തോന്നി എനിക്ക്, അവളുടെ വാക്കുകളും

ഞാൻ കാണുമ്പോൾ മുതലേ അവൾ ഭയങ്കര തൻ്റേടി ആയിരുന്നു പക്ഷേ വിവാഹം കഴിഞ്ഞ് എൻ്റെ വീട്ടിൽ വന്നതിനു ശേഷം ഞാൻ അങ്ങനെയൊരു ഭാവം കണ്ടിട്ടില്ല

പക്ഷേ ഇന്ന് ആ പഴയ അനുനെ ഞാൻ കണ്ടു

സത്യം പറഞ്ഞാൽ ആ അനുനെ ആണ് എനിക്ക് വേണ്ടത്,

അല്ലാതെ, ഒന്ന് പറഞ്ഞ് രണ്ടാമത് പറയുമ്പോൾ കണ്ണു നിറക്കുന്നത് എന്തോ എനിക്ക് പിടിക്കില്ല

അവളെ ദേഷ്യം പിടിപ്പിക്കാൻ ആയിരുന്നു ഓരോന്ന് പറയുന്നത്, പക്ഷേ അവൾ ഇന്ന് അല്ലാതെ എന്നോട് വാശിക്ക് പെരുമാറിയിട്ടില്ല

ഓരോന്ന് ഓർത്ത് സമയം പോയതറിഞ്ഞില്ല, കണ്ണൻ വീട്ടിലേക്ക് യാത്ര തിരിച്ചു

🌟🌟🌟🌟🌟🌟🌟🌟🌟🌟

വീട്ടിൽ എത്തിയപ്പോൾ അമ്മയും അനും TV കാണുന്നുണ്ടായിരുന്നു

ഞാൻ വേഗം റൂമിൽ പോയി ഫ്രഷായി ,താഴേക്ക് ചെന്നു

ഞാൻ ചെന്നപ്പോഴേക്കും അമ്മയും അവളും ഫുഡ് എടുത്തു വച്ചു

അച്ചനും ,വിച്ചും വന്നിരുന്നു ഞങ്ങൾ കഴിച്ച് എഴുന്നേറ്റു

പക്ഷേ അപ്പോഴൊന്നും അനു കണ്ണനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല

കണ്ണൻ അത് അറിയുന്നും ഉണ്ടായിരുന്നു

അവൻ വേഗം റൂമിലേക്ക് പോയി

അനു അടുക്കളയിൽ മായയെ സഹായിക്കാനും

🌟🌟🌟🌟🌟🌟🌟🌟

അനും, മായയും അടുക്കള വൃത്തിയാക്കി കിടക്കാൻ പോയി

അനു റൂമിൽ ചെല്ലുമ്പോൾ കണ്ണൻ മൊബൈലും നോക്കി കട്ടിലിൽ ഇരിക്കുന്നത് ആണ് കണ്ടത്

അവൾ വാതിൽ കുറ്റിയിട്ട് അകത്തേക്ക് കേറി

കൊണ്ടുവന്ന ബാഗിൽ നിന്ന് കുറച്ച് ക്യാഷ് എടുത്ത് കണ്ണനു നേരേ നീട്ടി

കണ്ണൻ അനുനേം, അവൾ നീട്ടിയ ക്യാഷും മാറി മാറി നോക്കി

എന്താ ഇത് ?

അത് ക്യാഷ്

അത് മനസിലായി, ഇത് എന്തിനാ എനിക്ക്

അത്, ഇന്നലെ എനിക്ക് വേണ്ടി ഹോസ്പിറ്റലിൽ ചെലവാക്കിയതിന് എനിക്ക് ആരുടെ ഔദാര്യം വേണ്ട, ഇന്നലെ ഹോസ്പിറ്റലിൽ എത്രയായി എന്ന് എനിക്ക് അറിയില്ല, തികയാത്തത് പറഞ്ഞാൽ മതി ഞാൻ തന്നേക്കാം

കണ്ണൻ മൊബൈൽ ബെഡിലേക്ക് വച്ച് എഴുന്നേറ്റു

ഓഹോ അങ്ങനെയാണോ

അനുൻ്റെ നേരേ നടന്നടുത്തു കണ്ണൻ

അതേ അവിടെ നിന്ന് കാര്യം പറഞ്ഞാൽ മതി, എൻ്റെ അടുത്തേക്ക് വരണ്ട

പറ്റില്ലല്ലോ, എനിക്ക് നിൻ്റെ അടുത്ത് വന്നേകാര്യം പറയാൻ പറ്റു

ഓഹ് പെട്ട് , അവൾ പിറുപിറുത്തു

അനുന് കുറച്ച് പേടിടെ അസ്കിത ഉണ്ടെ കണ്ണനെ😪

🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟കണ്ണൻ വരുന്നതിനനുസരിച്ച് അനു പുറകിലോട്ട് പോയ് കൊണ്ടിരുന്നു

ചുമര് പൊളിച്ച് പോകാൻ പറ്റാത്തത് കൊണ്ട് അവസാനം ചുമരിൽ തട്ടി നിന്നു😔

അനു നിൽക്കുന്നതിന് രണ്ട് സൈഡിലായി കണ്ണൻ രണ്ട് കൈ കുത്തി നിന്നു

അനു കണ്ണൻ്റെ മുഖത്തേക്ക് നോക്കി, അവിടെ രൗദ്രഭാവം 😡

അടിപൊളി

എന്താ ?

എന്ത് ?

സാർ ഒന്നു മാറിക്കേ എനിക്ക് പോണം,

എങ്ങോട്ട് ,

അല്ല കിടക്കാൻ 😜

ഞാൻ ചോദിക്കാൻ ഉള്ളത് ചോദിക്കട്ടെ, അതിന് നീ വ്യക്തമായി മറുപടി തന്നിട്ട് പോക്കോ

ഇന്ന് എനിക്ക് തീരെ സമയം ഇല്ല, ഭയങ്കര ക്ഷീണം,നല്ല ഉറക്കം വരുന്നുണ്ട്🥱 അതു കൊണ്ട് സാർ ചോദിക്കാൻ ഉള്ളത് ഒക്കെ നാളെ ചോദിക്ക്, ഞാൻ മറുപടി തരാം

കണ്ണനെ തള്ളി മാറ്റി അനു നടക്കാൻ തുടങ്ങി

നടക്കാൻ തുടങ്ങിയൊള്ളു, പക്ഷേ നടക്കാൻ പറ്റിയില്ല, അതിനു മുൻപേ ,അനുൻ്റെ കയ്യിൽ പിടി വീണിരുന്നു കണ്ണൻ്റെ

ഇനി എന്താ

ഡി ഞാൻ പറഞ്ഞു എനിക്ക് സംസാരിക്കണം എന്ന്?😡

സാർ ആദ്യം എൻ്റെ കൈയിൽ നിന്ന് പിടിവിട്, എന്നിട്ട് സംസാരിക്ക്, എനിക്ക് നല്ല വേദന എടുക്കുന്നുണ്ട് എൻ്റെ കൈ

സാറിൻ്റെ കൈ കൊണ്ട് താലികെട്ടി തന്നു എന്ന് വച്ച് ,സാറിൻ്റെ അടിമ ആണ് ഞാൻ എന്ന് സാർ വിചാരിക്കണ്ട, സാർ ഇഷ്ടമില്ലാതെ എന്നോടുള്ള ദേഷ്യത്തിന് ആണ് എന്നെ വിവാഹം ചെയ്തത് എന്ന് എനിക്ക് അറിയാം, അതു കൊണ്ട്, ഇനിയും എൻ്റെ ശരീരം വേദനിപ്പിക്കാൻ നിൽക്കരുത് പ്ലീസ്🙏 വേദനിക്കുമ്പോൾ പഴയ പോലെ മിണ്ടാതെ നിൽക്കുമെന്ന് വിചാരിക്കേ വേണ്ട,

പറയുന്നതിനോടൊപ്പം അവൾ കണ്ണൻ്റെ കൈ എടുത്ത് ബലമായി മാറ്റി

ആഹാ പണ്ടത്തെ പോലെ നാക്ക് ഒക്കെ വച്ച് തുടങ്ങില്ലോ , ഞാൻ കരുതി കല്യാണം കഴിഞ്ഞപ്പോൾ നിൻ്റെ നാക്ക്, നായ കൊണ്ടു പോയന്നു, എന്തായാലും നന്നായി, ആ കരഞ്ഞു കാറിനടക്കുന്നതിനേക്കാളും നല്ലത്, ഈ നാക്കുള്ളതിനെ തന്നെയാ, എന്തെങ്കിലും ചോദിച്ചാൽ മറുപടി കിട്ടുമല്ലോ

സാർ, ഇത് പറയാൻ ആണോ എന്നെ പിടിച്ച് നിർത്തിയത്, പറയാൻ ഉള്ളത് വേഗം പറഞ്ഞാട്ടേ

ധൃതി വയ്ക്കല്ലേടി ഞാൻ പറയട്ടെ,

എന്നാ പറഞ്ഞ് തുലക്ക്

വീണ്ടും അനുൻ്റ അടുത്തേക്ക് വന്ന്, അവളുടെ കാതോരം ആയി പതുക്കെ, ആർദ്രമായി പറഞ്ഞു നിന്നോട് ഞാൻ പറഞ്ഞോ ഹോസ്പിറ്റലിൽ ചിലവായ കാശ് വേണം എന്ന്

എന്തോ അത്രയും അടുത്ത്, കണ്ണൻ വന്നതും, സംസാരിച്ചതും, അവൻ്റെ ശ്വാസം കാതിലും കഴുത്തിലും കവിളിലും തട്ടിയത് ഒക്കെ കൂടി, അവളെ വേറൊരു ലോകത്ത് എത്തിച്ചു, ഹൃദയം ഡിസ്ക്കോ കളിച്ചു, തുടങ്ങി, മുഖവും, കഴുത്തും ഒക്കെ വിയർപ്പിനാൽ കുതിർന്നു, ആകെ കൂടെ വല്ലാത്ത പരവേശം ,അവനോട് മറുപടി പറയാൻ പോലും അവൾക്ക് സാധിക്കുന്നില്ല

അനു ചോദിച്ചത് കേട്ടില്ലേ?

ഇയാൾക്ക് ഇത്ര സൗമ്യമായി സംസാരിക്കാൻ അറിയാമോ എൻ്റെ ഭഗവാനെ

ഇല്ല… ഇല്ല പറഞ്ഞില്ല

പിന്നെ എന്തിനാ നീ എനിക്ക് കാശ് തന്നത്?

അത്, അന്ന് …അത്രയും… പൈസ…ഒക്കെ ചിലവായി എന്ന് ………. പറഞ്ഞ്….. ദേഷ്യപ്പെട്ടപ്പോൾ… തരണം… എന്ന് തോന്നി

മ്മ്, ആണോ

മ്മ് ..അതെ

പക്ഷേ നിനക്ക് വേണ്ടി ചിലവാക്കിയത്, ഹോസ്പിറ്റലിൽ മാത്രം അല്ലല്ലോ അനു, അപ്പൊ ബാക്കി കാശ് ഒക്കെ എപ്പോ തരും?

എൻ്റെ എന്ത് അവശ്യത്തിനാ വേറെ ചെലവാക്കിയത്

അതോ, കല്യാണ ചെലവിൻ്റയും, നിനക്ക് വേണ്ടി ഇവിടെ വാങ്ങി വച്ച ഓരോ സാധനത്തിനും ഞാനാ കാശ് ചിലാവാക്കിയത് പിന്നെ നിൻ്റെ കോളേജ് ഫീസ് ,അതൊക്കെയോ

ഈശ്വര ഞാൻ അതൊന്നും അറിഞ്ഞില്ലല്ലോ അനുപിറുപിറുത്തു ആ.. അതൊക്കെ, ഞാൻ പഠിച്ച് ജോലി വാങ്ങിയിട്ട് തിരിച്ച് തന്നോളാം

😊😊 അതെയോ, ചിരിയോടെ കണ്ണൻ ചോദിച്ചു

മ്മ് അതെ

എന്നാൽ നീ പഠിച്ച് ജോലി വാങ്ങിയിട്ട് എൻ്റെ കാശിൻ്റെ കടം ഒക്കെ തീർത്താൽ മതി

അതുവരെ കടങ്ങളൊക്കെ കടമായി തന്നെ ഇരിക്കട്ടെ

ആ ക്യാഷ് നിൻ്റെ കയ്യിൽ തന്നെ ഇരിക്കട്ടെ എന്തായാലും മോതിരം പണയം വച്ചതല്ലേ നീ,

ആ പിന്നെ ആ കബോർഡിൽ നീ പണയം വച്ച മോതിരം ഉണ്ട് അതെടുത്തിട്ടോ

അനു ഞെട്ടി കണ്ണനെ നോക്കി

കണ്ണൻ അനുവിൽ നിന്നും അകന്നു മാറി,

ഇഷ്ടം ഇല്ലാതെ ദേഷ്യകൊണ്ടാണ് ഞാൻ നിന്നെ താലികെട്ടിയത് എന്നു വച്ച് നിന്നെ അടിമയാക്കി നിർത്താൻ ഒന്നും എനിക്ക് യാതൊരു ആഗ്രഹം ഇല്ല, നിനക്ക് നിൻ്റെതായ വ്യക്തിത്വം ഉണ്ട്, എന്നെനിക്കറിയാം, അതിൽ ഞാൻ ഒരിക്കലും കൈകടത്തില്ല

പിന്നെ നിൻ്റെ വീട്ടുകാര് നിന്നെ ഏൽപ്പിച്ചത്, നിൻ്റെ എല്ലാ കാര്യങ്ങളും ,ഞാൻ നോക്കികോളും എന്നു വച്ചാണ്, അതൊക്കെ ഒരു ഭർത്താവിൻ്റെ കടമ ആണെന്നും എനിക്ക് അറിയാം, നിന്നോടു, ദേഷ്യവും, വെറുപ്പും, ഇഷ്ടക്കേടും ഉണ്ടാവും എന്നു വച്ച് നിൻ്റെ കാര്യങ്ങൾ ഒന്നും നോക്കാത്ത ദുഷ്ടൻ ഒന്നും ആകത്തില്ല ഞാൻ, അതു കൊണ്ട് എന്തെങ്കിലും അവശ്യം ഉണ്ടെങ്കിൽ എന്നോട് വായ തുറന്ന് ചോദിക്കാൻ ആദ്യം പഠിക്കണം, അല്ലാതെ ഇന്ന് കാണിച്ചത് പോലെ ഇനി ഒരിക്കൽ കൂടി കാണിച്ചാൽ ഇങ്ങനെ ആയിരിക്കില്ല ഞാൻ പ്രതികരിക്കുക, മനസിലായല്ലോ ,

മ്മ് …മനസിലായി

മ്മ്…

അത് പറഞ്ഞ് സാർ വാഷ് റൂമിലേക്ക് പോയി

അനു അതേ നിൽപ്പ് തുടർന്നു

സാറിൻ്റെ വാക്കുകളിൽ പെട്ട് കിടക്കുകയായിരുന്നു അവളുടെ മനസ്

വാഷ് റൂം തുറക്കുന്ന ശബ്ദം കേട്ട് അനു ഞെട്ടിയത്

വേഗത്തിൽ അവൾ കബോർഡിൻ്റെ അടുത്തേക്ക് നീങ്ങി, അതിൽ നിന്നും മോതിരം എടുത്ത് കയ്യിൽ ഇട്ടു

അവൾ നോക്കിയപ്പോൾ കണ്ണൻ കിടക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്

അവൾ പായ എടുത്ത് താഴെ വിരിക്കാൻ തുടങ്ങി

പെട്ടെന്നാണ് കയ്യിൽ ഒരു പിടി വീണത്

നിന്നോട് ഞാൻ താഴേകിടക്കാൻ പറഞ്ഞിരുന്നോ എപ്പോഴെങ്കിലും

മ്മ് ചും

പിന്നെ നീ ആരെ കാണിക്കാൻ ആണ് താഴെ കിടക്കുന്നേ

അത് സാറിന് ഇഷ്ടപ്പെടില്ല എന്നു കരുതി, കട്ടിലിൽ കിടന്നാൽ

ഞാൻ പറഞ്ഞോ അങ്ങനെ

മ്മ് ച്ചും

എന്നാൽ കട്ടിലിൽ വന്ന് കിടക്ക്

അനുകണ്ണു മിഴിച്ചു 😳

ഡി പറഞ്ഞത് കേട്ടില്ലാന്നു ഉണ്ടോ,

കേട്ടു,

എന്നാൽ വേഗം ആകട്ടെ

അവൾ മടിച്ച് നിൽക്കുന്നത് കണ്ട് കണ്ണൻ ചെറുചിരിയോടെ പറഞ്ഞു എനിക്ക് നല്ല കൺട്രോൾ ആണ്, നീപേടിക്കണ്ട,നിനക്ക് അങ്ങനെ ‘കൺട്രോൾ ഇല്ലെങ്കിൽ ,പറഞ്ഞാൽ മതി, ഞാൻ സോഫയിൽ കിടക്കാം☺

കേൾക്കണ്ട താമസം അനു ,ഓടി, കട്ടിലിൽ കയറി കിടന്നു, തലവഴി പുതപ്പ് മൂടി

അതു കണ്ട കണ്ണൻ ചെറുചിരിയോടെ, ലൈറ്റ് ഓഫാക്കി

ഈശ്വര ഇയാളുടെ ഏത് പിരിയാണ് ഇളകി യേക്കണേ എന്നാവോ ഒന്നും മനസിലാവുന്നില്ലല്ലോ

കണ്ണനെക്കുറിച്ച് ആലോചിച്ച്, പതുക്കെ അനു നിദ്രയെ പുൽകി

അടുത്തു കിടക്കുന്ന ആൾ തനിക്ക് എന്തൊക്കെ മാറ്റങ്ങൾ ആണ് സംഭവിക്കുന്നത് എന്ന് ഓർത്തും

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 രാവിലെ ആദ്യം ഉണർന്നത് അനു ആണ്,

അവൾ, കണ്ണനെ ഒന്ന് നോക്കി ,ഇന്നലത്തെ കാര്യങ്ങൾ ഓർത്തപ്പോൾ അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി

അവൾ അതൊക്കെ ആലോചിച്ച് വാഷ് റൂമിലേക്ക് കയറി, ഫ്രഷായി താഴേക്ക് പോയി

ഇന്ന്, മുതൽ കോളേജിൽ പോയി തുടങ്ങണം, അവൾ അടുക്കളയിൽ ചെന്ന് മായമ്മടെ കൂടെ സഹായിച്ചു,

പിന്നെ റെഡിയാവാൻ റൂമിലേക്ക് പോയി

അവൾ അകത്തേക്ക് ചെന്നപ്പോഴേക്കും കണ്ണൻ റെഡിയായി ഇറങ്ങിയിരുന്നു

അവളെ ഒന്ന് നോക്കി അവൻ കടന്നു പോയി

ഇന്നലെ കാണിച്ച സ്നേഹം കണ്ണൻ ഇന്ന് തന്നോട് കാണിക്കാത്തത് അവളിൽ നൊമ്പരം ഉണർത്തി

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

അവൾ റെഡിയാകാൻ കേറി, ഒരു റോയൽ ബ്ലൂ കളർ ചുരിദാർ എടുത്തിട്ടു, ഫ്രണ്ട്സിന് അല്ലാതെ വേറേ ആർക്കും വിവാഹം കഴിഞ്ഞത് അറിയില്ല, അതു കൊണ്ട് തന്നെ, കുങ്കുമം നേരിയതായി ഇട്ടിട്ട് മുടി കൊണ്ട് മറച്ചു

താലിമാല, ടോപ്പിൻ്റെ ഉള്ളിലേക്ക് എടുത്തിട്ടു

റെഡിയായി താഴേക്ക് ഇറങ്ങി

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ഞാൻ താഴേചെന്നപ്പോഴേക്കും, സാർ ഭക്ഷണം കഴിച്ച് കഴിഞ്ഞ് പോകാൻ ഇറങ്ങിയിരുന്നു

ഡാ, അനു അങ്ങോട്ട് തന്നെ അല്ലേ, കുറച്ച് നേരം നിന്നാൽ നിനക്ക് കൊണ്ടു പൊയ്ക്കുടെ അനുനെ കൂടി -അച്ചൻ

ഞാൻ സാറിൻ്റെ മുഖത്തേക്ക് നോക്കി,

എനിക്ക് പോയിട്ട് കുറച്ച് ധൃതി ഉണ്ട്, ഇവൾ ഇതുവരെ ബസിൽ അല്ലേ പോയിരുന്നത്, പിന്നെ എന്താ ഇന്ന് മുതൽ ഒരു പ്രത്യേകത

പഴയ പോലെ ആണോ, ഇപ്പോ അവൾ നിൻ്റെ ഭാര്യയാണ് കണ്ണാ അത് മറക്കണ്ട – അമ്മ

ഞാൻ മറന്നിട്ട് ഒന്നും ഇല്ല, ഉള്ള കാര്യം പറഞ്ഞതാ, എനിക്ക് പോയിട്ട് ധൃതി ഉണ്ട്, അനു, റൂമിൽ ക്യാഷ് വച്ചിട്ടുണ്ട് നിനക്ക്

മ്മ്,

കണ്ണാ മോനെ, – അമ്മ

വേണ്ടമ്മേ, സാറിന് ധൃതി ഉള്ളതുകൊണ്ടല്ലേ പൊക്കോട്ടേ

ഇത്രയും പറഞ്ഞ്, അനു അകത്തേക്ക് പോയി

എന്തോ അത് കണ്ണനെ നിരാശയിൽ ആഴ്ത്തി

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

നുള്ളി പെറുക്കി എന്തെക്കയോ കഴിച്ചെന്ന് വരുത്തി അനു എഴുന്നേറ്റു പോകാൻ ഇറങ്ങി

കണ്ണൻ്റെ മാറ്റം അവളെ വീണ്ടും സങ്കടത്തിൽ എത്തിച്ചിരുന്നു

ഇറങ്ങിയപ്പോൾ വിച്ചു കോളേജിൽ ആക്കി തരാം എന്നു പറഞ്ഞു

അവൻ്റെ കൂടെ കാറിൽ ഇരിക്കുമ്പോഴും ,അനു നിശ്ബദതയിൽ ആയിരുന്നു

വിച്ചു കാര്യം തിരക്കിയപ്പോൾ വൈകിട്ട് പറയാം എന്ന് പറഞ്ഞ് അനു ഒഴിഞ്ഞുമാറി

അവൻ കോളേജിൻ്റെ ഫ്രണ്ടിൽ നിർത്തി അവളെ ഇറക്കി തിരിച്ച് പോയി

അനുകോളേജിലേക്ക് നടന്നു

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ഇതേ സമയം മറ്റൊരിത്ത് കാർ ബീച്ചിൽ നിർത്തിയിട്ട് കണ്ണൻ കടലിലെ തിരയെണ്ണി ഇരിക്കേരുന്നു

രാവിലെ അനുനോട് പെരുമാറിയത് ഓർത്ത് അവൻ്റെ മനസിൽ നൊമ്പരം തോന്നി

അത്യാവശ്യം ഉണ്ടെന്നും എന്നും നുണ പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതും, അനുനോട് മിണ്ടാത്തതും അവളെ അവഗണിക്കുന്നതും അവളോട് അടുക്കന്ന തൻ്റെ മനസിനെ നിയന്ത്രിക്കാൻ ആണന്നു അവനു മാത്രമേ അറിയു

(കാത്തിരിക്കണേ )

ലൈക്ക് കമന്റ്‌ ചെയ്യണേ…

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *