വാക പൂത്ത വഴിയേ അവസാന ഭാഗം –

Uncategorized

രചന: നക്ഷത്ര തുമ്പി

അനുൻ്റയും, വിച്ചുൻ്റയും, ഹണിയുടെയും, ജാനിൻ്റയും ക്ലാസ് കഴിഞ്ഞു

ഹണിയും വിച്ചുവും ഒരു കമ്പനിയിൽ ജോലിക്ക് കയറി

വിച്ചുവിന് എത്രയും പെട്ടെന്ന് വിവാഹം നടത്തണം എന്നുള്ളതുകൊണ്ട്

അനുനെ ബാങ്ക് കോച്ചിങ്ങിന് അയച്ചു കണ്ണൻ, കൂട്ടിന് ജാനും

മേഘ MBA ക്ക് ജോയിൻ ചെയ്തു,

ഗൗരിക്ക് ഒരു ആൺകുട്ടി പിറന്നു, ദീപക്ക് ഇടക്ക് കണ്ണനെ വിളിക്കാറുണ്ട് അങ്ങിനെ പറഞ്ഞതാ

അന്നമ്മ അടുത്തുള്ള ഹോസ്പിറ്റലിൽ ജോലിക്ക് കയറി

അവരുടെ വിവാഹം എത്രയും പെട്ടെന്ന് നടത്താൻ അജു തീരുമാനിച്ചു,

അവർക്ക് ഇപ്പോ കല്യാണം വേണ്ട എന്നുറച്ചു നിന്നെങ്കിലും ഇനിയും കല്യാണം നീട്ടിവയ്ക്കാൻ പറ്റില്ല എന്നു വീട്ടുകാർ പറഞ്ഞതോടെ അവർ എല്ലാം തലയാട്ടി സമ്മതിച്ചു

ഒരു മാസത്തിനുള്ളിൽ അവർ സിംഗിളിൽ നിന്നും മിങ്കിൾ ആയി

മീനുൻ്റ ക്ലാസ് കഴിഞ്ഞിട്ടില്ലെങ്കിലും അധികം വൈകാതെ അവരുടെ വിവാഹവും നടത്താൻ തീരുമാനിച്ചു

കുറച്ചധികം പേർ തണലിലെ അന്തേവാസികൾ ആയി എത്തിട്ടുണ്ട്,

തണലിലെ കാര്യങ്ങൾ നോക്കുന്നത് മായമ്മയും, സുമാമ്മയും, അരുന്ധതിയമ്മയും ആണ്, ഇടക്ക് രമ ആൻ്റി ജിതേന്ദ്രനെ കൂട്ടി വരാറും ഉണ്ട് കനിമോൾ പിന്നെ അവിടുത്തെ ആളാണ്

വിച്ചുവിൻ്റെ വിവാഹം അവിടെ വച്ച് നടത്തുവാൻ അവനും മീനുവിനും ഭയങ്കര ആഗ്രഹം, എല്ലാവർക്കും അത് വളരെ സന്തോഷം നൽകി, താലികെട്ട് തണലിൽ വച്ച് നടത്താനും

റിസപ്ക്ഷൻ ഓഡിറ്റോറിയത്തിൽ വച്ച് നടത്താനും തീരുമാനം ആയി

ഇതിനിടയിൽ തറവാട്ടിൽ വിദ്യയുടെ വിവാഹവും നടന്നു ,ചെറിയമ്മയുടെ റിലേറ്റീവ് ആയിരുന്നു ചെക്കൻ, ഗൾഫിൽ കല്യാണം കഴിഞ്ഞതോടെ ഇരുവരും ഗൾഫിലേക്ക് പറന്നു

അനുവും കണ്ണനും പരസ്പരം മത്സരിച്ചു പ്രണയിച്ചു കൊണ്ടിരുന്നു

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

ആരേയും കാത്തു നിൽക്കാതെ ദിനരാത്രങ്ങൾ കൊഴിഞ്ഞു വീണു

പലരിലും മാറ്റങ്ങൾ വന്നു

അനു ആഗ്രഹിച്ച പോലെ ഇന്നൊരു ബാങ്ക് ഉദ്യോഗസ്ഥ ആണ്, ജാനും

കനിമോൾ LKG സ്റ്റുഡൻ്റ ആണ്

ഹണിയും,മേഘയും, പ്രൈവറ്റ് ഫെമിൽ ജോലിക്ക് കയറി, ഹണിക്കും അഭിയേട്ടനും ഒരു ആൺകുട്ടി പിറന്നു, 1 വയസ് കഴിഞ്ഞു

അദ്വിക്ക് അഭിഷേക്

ജാനിനും ജിതിനും പെൺകുട്ടി ആണ് 6 മാസം പ്രായം

ജ്വാല

ആലോഖും ആമിയും വിവാഹശേഷവും പ്രണയിച്ചു നടക്കേണു

അന്നമ്മ പ്രഗ്നൻ്റ ആണ് 5 മാസം

മീനുവും അതേ 3 മാസം ആയി

ഇന്ന് പൂർവ്വ വിദ്യാർത്ഥി സംഗമം ആണ് കോളജിൽ അവരുടെ ബാച്ചിൻ്റെ എല്ലാവരും അവിടെയാണ്, ഫാമിലി ആയിട്ടാണ് മിക്കവരും എത്തിയിരിക്കുന്നത്, എല്ലാവരും തമ്മിൽ പരിചയം പുതുക്കലും സെൽഫി എടുക്കലും വിശേഷം തിരക്കലും ആകെ മൊത്തം ബഹളമയം

ഓഡിറ്റോറിയത്തിൽ പരിപാടി നടന്നു കൊണ്ടിരിക്കുകയാണ്

അതിൽ നിന്നൊക്കെ ഒഴിഞ്ഞുമാറി അനു പതുക്കെ പുറത്തേക്ക് നടന്നു

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀 വാകമരച്ചോട്ടിൽ ഇരുന്ന് അനു പഴയ ഓർമ്മകളിലേക്ക്, ഊളിയിട്ടു

നീണ്ട വേനല്‍ യാത്രകളില്‍ ചുവന്ന പൂക്കള്‍ പൊഴിച്ചു സ്വാഗതം ഓതിയ വാക എന്നുമൊരു കൗതുകമായിരുന്നു… ആ തണലില്‍ നെഞ്ഞോടു ചേര്‍ത്ത സൗഹൃദങ്ങള്‍ വാകയോളം വലുതായപ്പോള്‍ അതൊരു ഹരമായി മാറി ….. ഇന്നിപ്പോള്‍ അതൊരു ചുവന്ന ലഹരിയാണ്…. എന്‍റെ സൗഹൃദങ്ങള്‍ ഹൃദയത്തില്‍ കുറിച്ച ചുവന്ന ലഹരി………!! വാകത്തണലില്‍ സൗഹൃദം കണ്ട ലഹരി

കണ്ണുകൾ കലങ്ങിയിരുന്നു അനുവിൻ്റെ

അടുത്ത് ആരുടെയോ സാമിപ്യം അറിഞ്ഞു,

തിരിഞ്ഞു നോക്കി

ചുണ്ടിലൊളിപ്പിച്ച ചിരിയുമായി കണ്ണൻ തൊട്ടരികെ

ഓഡിറ്റോറിയത്തിൽ അല്ലേ പെണ്ണേ പരിപാടി, എന്നിട്ട് നീ എന്താ ഇവിടെ വന്നിരിക്കണേ

എല്ലാവർക്കും നമ്മൾ പഠിച്ച കോളേജിൽ പ്രിയപ്പെട്ടൊരിടം ഉണ്ടാവും,

മ്മ് അതെ

എനിക്കീ കോളെജിൽ ഏറ്റവും പ്രിയപ്പെട്ട ഇടം ഈ വാകമരച്ചുവട് ആണ്

ഞാൻ ആദ്യമായി കോളേജിൽ വന്നപ്പോൾ എൻ്റെ നോട്ടം പാറി വീണത് ഇങ്ങോട്ട് ആയിരുന്നു

ക്ലാസിലിരിക്കുമ്പോഴും എൻ്റെ നോട്ടം ഇടക്ക് ഇങ്ങോട്ട് തന്നെ പാറി വീഴാറുണ്ട്, അത്രമേൽ ആകർഷിച്ചൊരിടം വേറെയില്ല

പതുക്കെ ഞാനിവിടത്തെ നിത്യ സന്ദർശകയായി, പിന്നെ കൂട്ടുകാരിയായി,

എൻ്റെ സുഖങ്ങളും ദു:ഖങ്ങളും അറിഞ്ഞ വേറൊരിടം കോളേജിൽ ഇല്ല, എനിക്ക് കണ്ണേട്ടനോടുള്ള പ്രണയം തോന്നി തുടങ്ങിയതും ഇവിടെ നിന്നാണ്, എൻ്റെ സുഖദു:ഖങ്ങളിൽ കൂട്ടായി എൻ്റെ പ്രണയത്തിന് സപ്പോർട്ട് ആയി എന്നും എൻ്റെ കൂടെ ഉണ്ടായത് ഈ വാകമരം ആണ് പതുക്കെ ഞാൻ വാക പെണ്ണായി മാറി

ഇവിടെ ഇരുന്നാണ് സ്വപ്നം കാണാൻ പഠിച്ചത്, പ്രണയിക്കാൻ തോന്നിയത്, സങ്കടങ്ങൾ കരഞ്ഞു തീർത്തത്, മനസറിഞ്ഞ് സന്തോഷിച്ചത്, അതിലുപരി കണ്ണേട്ടനെ ശ്രദ്ധിക്കാൻ തുടങ്ങിയത്, ആരാധിച്ചത് അങ്ങനെ, അങ്ങനെ

പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് വാക എനിക്ക് വേണ്ടി വിരിയുന്നതാന്നെന്ന്….. എന്നും എൻ്റെ സ്വപ്നങ്ങൾക്ക് കൂട്ടായി ഉണ്ടായിരുന്ന കുട്ടുകാരി…. എന്നും എൻറ്റെ മനസ്സിൽ ഇതു പോലെ പൂത്തുലഞ്ഞു നിൽക്കും….. മരിച്ചാലും മായാത്ത ഓർമ്മയായി…..

കണ്ണൻ ചെറുചിരിയോടെ എല്ലാം കേട്ടു നിൽക്കുകയായിരുന്നു

എൻ്റെ സ്വപ്നങ്ങൾക്ക് ചിറകു വിടർത്താൻ കണ്ണേട്ടൻ വേണം ആയിരുന്നു

കണ്ണേട്ടൻ ഇല്ലെങ്കിൽ ഇന്നീ കാണുന്ന അനുവും ഇല്ല

അനുകണ്ണൻ്റെ തോളിലേക്ക് ചാഞ്ഞു

കൊഴിഞ്ഞു വീണുപോയ എൻ്റെ സ്വപ്നങ്ങൾക്ക് വീണ്ടും ഒരു കൂടൊരുക്കാൻ ഈ വഴിതാരയിൽ നീ ഉണ്ടാവും എന്നും.. എപ്പോഴും എനിക്കറിയാം

വാകേ…നിന്‍റെ ഓരോ ഇതളും എനിക്ക് സമാനിക്കുന്നത് പുതു വസന്തങ്ങള്‍ ആണ്..ഇന്നെന്‍റെ ഓരോ ശ്വാസത്തിലും നീ പടര്‍ന്നു കിടക്കുന്നു… എന്തോ……ഇന്ന്‍ നീ എനിക്ക് ഏറ്റവും പ്രീയപ്പെട്ടവള്‍ ആണ്…

അവൻ അവളുടെ നെറുകിൽ ചുംബിച്ചു

ഇരു വരിലും പ്രണയം മാത്രം

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

ഓഡിറ്റോറിയത്തിൽ നിന്ന് വിച്ചു നേരേ സ്ക്കൂളിലേക്ക് പോയി, മീനു അവിടെ സ്ക്കൂളിൽ ട്രെയിനിങ്ങിൽ ആണ്, അവളെ വിളിക്കണം

പിന്നെ കനി മോളെയും

വിച്ചു ക്ലാസിൽ ചെന്ന് കനി മോളെ നോക്കി,

നീണ്ട കണ്ണുകളൊക്കെ എഴുതിയ ഒരു കൊച്ചു സുന്ദരി,

ബാഗുമായി നിൽക്കുന്നു

വിച്ചുനെ കണ്ടപാടെ ആ കണ്ണുകളിൽ ചിരി വിടർന്നു

ചെറിച്ചാ,

വിച്ചു കനിയെ കൈകളിൽ എടുത്തു

ചെറിച്ചൻ്റ കാന്താരി, വന്നോ ‘

മ്മ്,

മീനുനെ വിളിക്കാം പോകാം

മ്മ്,

സ്കൂളിൻ്റെ വരാന്തയിൽ കാത്തു നിൽക്കുന്ന മീനുൻ്റ അടുത്തേക്ക് അവർ ചെന്നു

മീനമ്മേ,

എന്തോ

ഐക്രീം വേണോ, വാവക്ക്

വേണോ വാവക്ക്, മീനു ആലോചനയോടെ നിൽക്കുന്നതു പോലെ കാണിച്ചു

കനി മീനുൻ്റ വയറിൻ്റെ അടുത്ത് ചെന്ന് ചോദിച്ചു

വാവക്ക് ഐക്രീം വേണോ

വേണോന്ന് പഞ്ഞട്ടോ ചെറിച്ചാ

രണ്ടു പേരും അതു കണ്ടു ചിരിച്ചു

വിച്ചു രണ്ടു പേർക്കും ഐസ്ക്രീം വാങ്ങി കൊടുത്തു

അച്ചയോട് പറയരുത് ഐസ്ക്രീം വാങ്ങി തന്നത് കേട്ടല്ലോ കനി മോളെ…. വിച്ചു

കനി തലയാട്ടി

തലയാട്ടലു മാത്രം ഉണ്ടാവോ ള്ളു കണ്ണേട്ടനോട് എന്തായാലും പറയും കനി, കണ്ണേട്ടനോട് ഒരു നുണയും പറയില്ലല്ലോ ഇയാൾ

വിച്ചു ചിരിച്ചു,

ഒന്നും മനസിലായില്ലെങ്കിലും വി ച്ചു വിൻ്റെ ചിരി കണ്ട് കനിമോളും ചിരിച്ചു

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

ഇന്ന് ഐസ്ക്രീം കഴിച്ചോ, കനി.. കണ്ണൻ

മ്മ്, വാവക്ക് മേച്ചപ്പ, ചെറിച്ചാ എനിക്കും വാങ്ങി

ഡി കാന്താരി നീ ഏട്ടനോട് പറയില്ല എന്നു പറഞ്ഞിട്ട്,

കണ്ണൻ്റെ തോളിലേക്ക് ചാഞ്ഞു, കനി

ഇനി ഞാൻ മിണ്ടുല്ല നിന്നോട്,

വിച്ചു മുഖം വീർപ്പിച്ചു

വിച്ചുൻ്റ മുഖം മാറിയത് കണ്ട് ,കനിമോൾ വിച്ചു ൻ്റ അടുത്തേക്ക് ചെന്നു

ഷോറി ചെറിച്ചാ,

എന്നിട്ടും അവൻ ചിരിക്കാതെ ആയപ്പോൾ,കുഞ്ഞി കണ്ണുനിറച്ചു വിതുമ്പി തുടങ്ങി കനിമോൾ

ഡാ വിച്ചു എൻ്റെ മോളെ കരയിപ്പിച്ചോ നീ…… മായമ്മ

ചെറിച്ചനോട് മിണ്ടണ്ടാ, വാ മീനമ്മ,, ഐസ് ക്രീം വാങ്ങി തരാം

മ്മ്, ,ഇല്ലന്നവൾ തലയാട്ടി

പപ്പ പയ് ചെറിച്ചനോട് മിണ്ടാൻ

ഡാ ഒന്നു മിണ്ടഡാ എൻ്റെ മോളൊട് കണ്ണുനിറച്ചു നിൽക്കുന്നത് കണ്ടില്ലേ….. അനു

അവൻ്റെ പുറകെ നടന്നു കരയുന്നത് കണ്ട് അവൻ പൊക്കി എടുത്തു, കവിളിൽ ചുംബിച്ചു,

എൻ്റെ കാന്താരി പിണങ്ങിയോ, ചുമ്മാ പറഞ്ഞതല്ലേ ചെറിച്ചാ,

ചത്യം

മ്മ്, കനിമോൾ അവൻ്റെ കവിളിൽ ഉമ്മവച്ചു

മീനമ്മക്ക് എന്ത് വാവ വേണം കനി

ആണ് വാവ ആണ് മീനമ്മക്ക്, അല്ലേ അക്കാകുരുവി

വാവ വരുമ്പോൾ അറിയാൻ പറ്റു,

മീനമ്മക്ക് അയിയാൻ പറ്റോ

എനിക്കും അറിയില്ല ഡാ, എന്നാലും ‘ കനിമോൾ പ്രാർത്ഥിച്ചോ ആണ് വാവ വരാൻ

മ്മ്

വിശ്വനാഥനും, മായയുംവീട്ടിലെ സന്തോഷം കണ്ട്, കണ്ണുനിറച്ചു

എന്നു ഇതു പോലെ ആവട്ടെ അവരുടെ ജീവിതവും എന്ന് സർവ്വേശ്വരനോട് പ്രാർത്ഥിച്ചു അയാൾ

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀ഇത് എഞ്ച് പുവാ…

ഇതാണ് വാകപ്പു

അമ്മേനോ

ഞാനോ,

പപ്പ വിളിച്ചാരില്ലേ വാക പെന്നെന്നു, അക്കാകുരുവിയെ

ഈ കാന്താരി അതും ശ്രദ്ധിച്ചോ

ചക്കരെ ഇത് വാകപ്പു, ഇത് വാകയെ സ്നേഹിക്കുന്ന എൻ്റെ വാക പെണ്ണും മനസിലായോ…. കണ്ണൻ

കനി തലയാട്ടി

ഞാനീ പൂ അച്ചമ്മ കാഞ്ഞിച്ചട്ടെ

മ്മ്,

പൂവും കൊണ്ട് അവൾ ഓടി

പതുക്കെ പോ കനി

എൻ്റെ മോളെ പതുക്കെ പോവത്തുള്ളു, നീ അതോർത്ത് വെറുതേ ടെൻഷൻ ആവണ്ട

ഓ നിങ്ങളും നിങ്ങളുടെ ഒരു മോളും, നിങ്ങൾ അല്ലെങ്കിലേ ഒറ്റക്കെട്ടാണ് എന്നെനിക്കറിയാം

ഞാൻ എന്നെ സപ്പോർട്ട് ചെയ്യാൻ പുറത്ത് നിന്നും ആളെ ഇറക്കേണ്ടി വരും എന്നു തോന്നുന്നു

നീ അങ്ങനെ പുറത്ത് നിന്നൊന്നും ആളെ ഇറക്കണ്ട, ഞാൻ തരാം നിനക്ക് പുതിയൊരാളെ മതിയോ

അനുവിൻ്റെ ചൊടികളിൽ നാണത്തിൻ പുഞ്ചിരി വിരിഞ്ഞു

കണ്ണൻ അവളെ ചുറ്റി പിടിച്ചു

അയ്യോ നാണമോ എൻ്റെ അടക്കാ കുരുവിക്ക്, നിനക്ക് ഇത് ചേരില്ല പെണ്ണേ

പോ കണ്ണേട്ടാ,

ഞാൻ ചോദിച്ചതിന് ഉത്തരം താടി

പുതിയൊരാളെ കുറിച്ച് നമുക്ക് ചിന്തിക്കാവുന്നതാണ്

കനി മോൾ ഇത്തിരി കൂടി വലുതാവട്ടെ കണ്ണേട്ടാ, കുഞ്ഞു മനസിൽ, പുതിയൊരാൾ വന്നു കഴിഞ്ഞാൽ ചിലപ്പോ സങ്കടം ആയാലോ എന്നെ പോലെ,

കിങ്ങിണി വന്നതിൽ പിന്നെയാണ്, എന്നെ അച്ചനും അമ്മയും സ്നേഹിക്കാത്തത് എന്ന് ഞാൻ ചിന്തിച്ച പോലെ കനിമോളും സങ്കടപ്പെട്ടാലോ, മീനുൻ്റ ഡെലിവറി കഴിയട്ടെ, ആ വാവനെ കാണുമ്പോൾ കനിമോൾടെ, സന്തോഷം കാണട്ടെ എന്നിട്ട് തീരുമാനിക്കാം എനിക്ക് ഇപ്പോ സ്നേഹിക്കാൻ നിങ്ങളു രണ്ടു പേരും മാത്രം മതി

എൻ്റെ മോളെ ഞാൻ ചുമ്മാ പറഞ്ഞതാ നീ ഇത്ര ടെൻഷൻ ആവണ്ട, നമുക്ക് വേറെ ഒരാൾ വന്നാലും കനി മോളോട് ഉള്ള ഇഷ്ടം ഒന്നും കുറയില്ല പെണ്ണേ

സുമാമ്മ നിന്നോട് കാണിച്ച അകൽച്ച എന്തിനായിരുന്നു എന്ന് നിനക്ക് അറിഞ്ഞുടെ,

വെറുതേ അതും ഇതും ആലോചിച്ച്, ഈ നല്ലൊരു ദിവസം കളയല്ലേ പെണ്ണേ

ഇതളുർന്ന് വീഴുമിപ്രണയമഴയിൽ ലയിച്ച് അകലേക്ക് ഒഴുകുന്ന പുഴയാകണം… കരയാം മോഹത്തെ തട്ടി തലോടി അകലേക്കകലേക്ക് ഒഴുകണം… ഒടുവിൽ ഒഴുകിയെത്തി നിന്നിൽ ചേരുന്ന നേരത്ത് ഇളം കാറ്റിൻ പുൽകലേറ്റ് ഒന്നായി ലയിക്കണം… നിന്നിൽ ചേർന്ന് നിന്നു വസന്തത്തെ ആവോളം ആസ്വാദിക്കണം…. ഒടുവിലായി നിൻ അത്മാവിൻ ആഴങ്ങളിൽ അലിഞ്ഞ് ഇല്ലാതാകണം… എനിക്ക്

അനു കണ്ണൻ്റ ചുണ്ടിൽ അമർത്തി ചുംബിച്ചു

സ്നേഹം വാക്കുകൾക്കതീതമാകുമ്പോൾ, ഒരു ചുംബനം കൊണ്ടേ എനിക്ക് മറുപടി നൽകാൻ ആവു

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

നമ്മൾ എങ്ങോട്ടാ പോകുന്നേ കണ്ണേട്ട,

മിണ്ടാതെ ഇരിക്ക് അനു, എത്തുമ്പോൾ കണ്ടാൽ മതി

അനുവും, കനിമോളും പിന്നെ ഒന്നും മിണ്ടിയില്ല

കണ്ണൻ വണ്ടി നിർത്തി, അനുവും കനിമോളും ഇറങ്ങി,

പരിചിതമായ ആ സ്ഥലം കണ്ട് അനുവിൻ്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു

ചുറ്റും വാക മരങ്ങൾ നിറഞ്ഞു നിൽക്കുന്ന ആ വഴികളിലൂടെ കുഞ്ഞി കുരുവിയുടെ കൈയ്യും പിടിച്ചവർ നടന്നു

മൗനത്തിനു പോലും ഇത്ര ഭംഗിയുണ്ടെന്നു തോന്നിപ്പോയി ഇരുവർക്കും,

കുഞ്ഞി കുരുവി താഴെ വീണു കിടക്കുന്ന വാക പുക്കൾ കൈയ്യിൽ എടുക്കാൻ ധൃതിപെട്ട് നടക്കുകയാണ്

എന്താ ഇപ്പോ ഇങ്ങോട് വരണം എന്നു തോന്നിയേ,

നാളത്തെ ദിവസത്തിൻ്റെ പ്രത്യേകത നിനക്ക് അറിയോ

നമ്മുടെ വെഡിങ്ങ് ആനിവേഴ്സറി, കുഞ്ഞി കുരുവി ടെ ബർത്ത് ഡേ

നിന്നോട് എൻ്റെ പ്രണയം പറഞ്ഞത് ഇവിടെ വച്ചെല്ലേ, അതുപോലെ നിങ്ങൾക്ക് 2 പേർക്കും ഒരു സർപ്രൈസ് കൂടി തരാംമെന്നു വച്ചു

നിന്നെ പോലെ നമ്മുടെ മോളും വാകയെ പ്രണയിക്കട്ടെ

എന്നെ പോലെ അല്ല, നമ്മളെ പോലെ

ഇരുവരിലും പുഞ്ചിരി മാത്രം

അമ്മേ, നോച്ചേ വാകപ്പു

ഞമ്മൾ എന്തിനാ പപ്പാ ഇബിടെ

വാ പറയാം

അനുവും കനിമോളും കണ്ണൻ്റെ ഒപ്പം നടന്നു

ബീച്ച് സൈഡിൽ ഒരു കേക്ക് സെറ്റ് ചെയ്തിട്ടുണ്ടായിരുന്നു, അവിടെ മൊത്തം അലങ്കരിച്ചിരുന്നു

കേക്കിൽ ഹാപ്പി ബർത്ത് ഡേ കുഞ്ഞി കുരുവി എന്നു മാത്രം

ഇതിൽ വെഡിങ്ങ് ആനിവേഴ്സിറി വിഷസ് ഇല്ലല്ലോ കടുവേ,

നമ്മുടെ വെഡിങ്ങ് ആനിവേഴ്സറി ഗിഫ്റ്റ് അല്ലേ ഈ ഇരിക്കുന്നത് അതുമതി

3 പേരും കേക്ക് കട്ട് ചെയ്തു, രണ്ടുപേരും കനിമോളുടെ വായിൽ വെച്ചു കൊടുത്തു

കനിമോൾ കണ്ണനും അനുവിനും കൊടുത്തു

കണ്ണൻ ഇരുവരേയും ചേർത്തു നിർത്തി നെറുകയിൽ ചുംബിച്ചു

ഈ ലോകത്ത് ഏറ്റവും ഭാഗ്യവാൻ ഞാൻ ആണെന്നു തോന്നുന്നു നിന്നെ പോലൊരു ഭാര്യയെ കിട്ടിയില്ലേ, ഈ കാന്താരിയേയും

ഞാനും അതേ, ഒരു പാട് സന്തോഷം നിങ്ങളെ എനിക്കു കിട്ടിയതിൽ, എൻ്റെ സങ്കടങ്ങൾ ഒന്നൊന്നായി മാറ്റിയതിൽ എന്നെ കൈപിടിച്ച് നടക്കുന്നതിൽ

ചമ്മാനം എബിടെ പപ്പാ

അതൊക്കെ വീട്ടിൽ ചെന്നിട്ട് തരാട്ടൊ എൻ്റെ കുഞ്ഞി കുരുവി, അവിടെ ചെറിച്ച ബർത്ത് ഡേ സെലിബ്രേറ്റ് ചെയ്യാൻ കാത്തു നിൽക്കുവാ

മ്മ് കനി തലയാട്ടി

കുറച്ചു നേരം അവർ ബീച്ചിൽ ഇരുന്നു, കനിമോൾ അവിടെ കളിയായി

അനുകണ്ണൻ്റെ തോളിലേക്ക് ചാഞ്ഞു,

പഴയ ഓർമ്മകളിൽ അവൾ മുഴുകി, ഇടക്ക് കരഞ്ഞും പിന്നീട് സന്തോഷിച്ചും അവളുടെ ജീവിതം ഓർക്കെ അവളുടെ മിഴികൾ ഈറനായി

എന്താടാ

ചുമ്മാ ഓരോന്ന് ആലോചിച്ചതാ

വെറുതേ ഓരോന്ന് ഓർത്ത് കണ്ണുകൾ നിറക്കരുത്, നിൻ്റെ മിഴികൾ നിറയുന്നത് ഇഷ്ടം അല്ല അനു

കനിമോൾക്ക് ഉറക്കം വന്നതിനാൽ അവർ വീട്ടിലേക്കു നടന്നു

കണ്ണൻ കനി മോളെ തോളത്തു കിടത്തിയേക്കേരുന്നു

കണ്ണൻ്റെ കൈയ്യിൽ കൈ കോർത്തു, അനു നടന്നു, താനിപ്പോൾ ഏറ്റവും സുരക്ഷിത ആണെന്നവൾക്ക് തോന്നി

ഒരിക്കലെങ്കിലും കുങ്കുമ ചുവപ്പുള്ള സയാഹ്നത്തില്‍ നിനക്കൊപ്പം നടക്കാന്‍ ഇറങ്ങണം അസ്തമയത്തിനോരല്‍പ്പം മുന്‍പെങ്കിലും ഒരായുസിന്റെ കഥകള്‍ പറഞ്ഞു തീര്‍ക്കണം ..

ഈ വാക പൂത്ത വഴിയേ…….

വാക പെണ്ണും കുഞ്ഞി കുരുവിയും, അടങ്ങുന്ന കണ്ണൻ്റ ലോകം,

സന്തോഷവും സമാധാനവും മാത്രം ഉള്ള അവരുടെ ലോകത്ത് പരസ്പരം സ്റ്റേഹിച്ചും, പ്രണയിച്ചും പിണങ്ങിയും ഇണങ്ങിയും അവർ ജീവിക്കട്ടെ

അവസാനിച്ചു

സ്വരം നന്നാകുമ്പോൾ പാട്ട് നിർത്തണമെന്നാണ് പഴമക്കാർ പറയുന്നത് ഇനിയും വലിച്ചു നീട്ടിയാൽ വായിക്കുന്ന നിങ്ങൾക്കും എഴുതുന്ന എനിക്കും ബോർ ആയി തുടങ്ങും,

അതു കൊണ്ട് ഇവിടെ നിർത്തുന്നു

എൻ്റെ സ്വപ്നം വാക പൂത്ത വഴിയേ എന്ന കഥ അധികം പേരൊന്നും വായിക്കാൻ ഉണ്ടാവില്ല എന്നാണ് കരുതിയത്,

പക്ഷേ എന്നെ ഞെട്ടിച്ചു കൊണ്ട്, കഥയെ ഇഷ്ടപ്പെടുന്ന ഒരു പാട് പേര് വായനക്കാരായി എത്തി, ഒരിക്കലും കരുതിയില്ല ഇത്രക്ക് വായനക്കാർ ഉണ്ടാവും എന്ന്, പുതിയ എഴുത്തുകാരിയായ എനിക്ക് കിട്ടിയ അംഗീകാരം വാക്കുകൾ കൊണ്ട് പറയാൻ എനിക്കാവില്ല, കണ്ണു നിറയുന്നുണ്ടോ എന്നു സംശയം എഴുതാൻ പറ്റുമെന്ന് വിചാരിച്ചില്ല, നിങ്ങളുടെ കമൻ്റസും, സപ്പോർട്ടും ആണ് എനിക്ക് എഴുതാൻ പ്രോത്സാഹനം

അസുഖങ്ങൾ വന്നപ്പോഴും മെസെഞ്ചറിൽ വന്ന് സുഖവിവരങ്ങൾ അന്വേഷിച്ചവരും, പാർട്ടി നായി ക്ഷമയോടെ കാത്തിരുന്നവർക്കും ഒരു പാട് നന്ദി

പ്രണയം എഴുതാൻ ആണ് ഏറ്റവും പേടി ആയിരുന്നത്, വായനക്കാർക്ക് ആ ഫീൽ കിട്ടിയില്ലെങ്കിൽ എഴുതിയിട്ട് പ്രയോജനം ഇല്ലെന്നു തോന്നി അറിയില്ല എങ്ങനെ ഉണ്ടായെന്നു എഴുത്ത്

ഈ കഥ എഴുതി പൂർത്തിയാക്കുന്നതുവരെ ഒരു നെഗറ്റീവ് കമൻറും എനിക്ക് വന്നിട്ടില്ല, അത് ഇരട്ടി സന്തോഷം നൽകുന്നു

ഈ പാർട്ട് അത്ര നന്നായോ എന്നറിയില്ല

എല്ലാവർക്കും ഒരു പാട് നന്ദി, എന്നെ സപ്പോർട്ട് ചെയ്തതിന്

ഒത്തിരി ഒത്തിരി സ്നേഹത്തോടെ നക്ഷത്ര💕 തുമ്പി

NB: കഥയെ കുറിച്ച് ഒരു പുറത്തിൽ കവിയാതെ കമൻ്റ ഇടുക

ഇല്ലെങ്കിൽ പത്തലു വെട്ടി ഞാൻ അടിക്കും ജാഗ്രതൈ😜😜

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *