ആദ്യ രാത്രി സാരിയുടുത്ത് വേണം അവൾ വരാൻ എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു…

Uncategorized

രചന: ക്രിസ് മരിയ

രണ്ടുമുറികളിൽ ഒറ്റയ്ക്കുറങ്ങി ശീലിച്ച രണ്ടുപേർ ഒരുമുറിയിൽ ഒരുമിച്ചുറങ്ങാൻ പോകുന്ന ആദ്യ രാത്രി.

നിറച്ചാർത്തുകളുടെ വിവാഹ ആഘോഷരാവ് അവസാനിക്കുന്നതും, ചെന്നെത്തുന്നതും ആദ്യ രാത്രിയിലേക്കാണ് ..

നിറം പിടിച്ച വായനാനുഭവങ്ങളിലൂടെ ഉള്ളിൽ മോഹവലയൊരുക്കിയ മനസ്സ് പാതിശങ്കയോടെയെങ്കിലും കാത്തിരിക്കുന്ന രാത്രി.

മുല്ലപ്പൂവിന്റെ നറുഗന്ധം. മോഹിപ്പിക്കുന്ന പുഷ്‌പാലകൃതമായ മുറി.

നമ്രശിരസ്കയായി ഒരു ഗ്ലാസിൽ പാലും ആയി മന്ദം മന്ദം നടന്നുവരുന്ന പ്രിയതമ.

കുസൃതിയുടെയും, ശ്വാസനിശ്വാസങ്ങളുടെയും സുഖകരമായ അസ്വസ്ഥതകളുടെയും സ്വസ്ഥനിമിഷങ്ങൾ.

ആദ്യരാത്രിയിലേക്കുള്ള എന്റെ കാത്തിരിപ്പ് അവസാനിക്കുന്ന രാത്രി, പുതിയ ജീവിതം, പുതിയ പ്രതീക്ഷകൾ..

അങ്ങനെ പ്രിയതമയെ കാത്ത് മുറിയിൽ അക്ഷമനായി ഓർമ്മകൾ അയവിറക്കിയിരിക്കുമ്പോൾ തുരു തുരാ ഫോൺ റിങ് ചെയ്ത് കൊണ്ടിരിക്കുന്നു

കൂട്ടുകാരാണ്, ശല്യം സഹിക്ക വയ്യാതെ ഫോൺ എടുത്തു…

“അളിയാ.. എന്തായി കാര്യങ്ങൾ,

എന്റെവായിൽ പുളിച്ച തെറി പറയാൻ ആണ് വന്നത്,

എന്നെ തന്നെ ഞാൻ കൺട്രോൾ ചെയ്തു പറഞ്ഞു..

‘പുന്നാര മോനെ നിനക്കും ഇങ്ങനെ ഒരു ദിവസം വരും അന്ന് ഞാൻ മറുപടി പറഞ്ഞാൽ പോരെ “????

ഫോൺ ഓഫ് ആക്കി എങ്ങോട്ടോ എറിഞ്ഞു..

ഇനി ഒരുത്തനും എന്നെ വിളിച്ചാൽ കിട്ടണ്ട..

നേരം ഇത്ര ആയി ഇവളെ എന്താ ഇങ്ങോട്ട് കയറ്റി ആരും വിടത്തെ ?

ഇനി അവൾക്കെന്തെങ്കിലും പറ്റിയോ ??

കുറെ നേരം ആയി മുറിക്കകത്ത് ഇരിപ്പ് തുടങ്ങിട്ട്,

അച്ഛനും, അമ്മയും പോയപ്പോൾ വിങ്ങി വിങ്ങി കരയുന്നുണ്ടായിരുന്നു അവൾ..

ഓർത്തിരിക്കുമ്പോൾ ഉണ്ട്

“മന്ദം മന്ദം പാലുമായി അവൾ വരുന്നത് സ്വപ്നം കണ്ടിരുന്ന ഞാൻ വിജ്രഭിച്ചു പോയി… കയ്യിലിരുന്ന പാലിന്റെ ഗ്ലാസ് തുളുമ്പിച്ചു, ചപ്ലം, ചിപ്‌ളം ആണ് അവൾ നടക്കുന്നത്..

ഇത് കണ്ടു തല ആമ ഉള്ളിലേയ്ക്ക് വലിക്കും പോലെ മുറിക്കത്തേയ്ക്കു ഞാൻ വലിഞ്ഞു..

ആരോ അവളെ മുറിയിലേയ്ക്ക് കയറ്റി വിട്ടു..

വാതിലിന്റെ കൊളുത്ത് ഇടുമ്പോൾ പാൽഗ്ലാസിലേയ്ക്ക് വെറുതെ ഒന്ന് നോക്കി

പകുതി കുടിച്ചിട്ടുകൊടുക്കാൻ ഇല്ലല്ലോ…

മുഴുവൻ തറയിൽ പോയി കാണും..

ഇവിടെ ഇരിക്ക് ഞാൻ മെല്ലെ പറഞ്ഞു….

അവളുടെ കയ്യിൽ പിടിച്ചു കട്ടിലിന്റെ അറ്റത്തേയ്ക്കു ഇരുത്തി..

“”””എന്റെ അമ്മെ…..

ഉറക്കെ കരഞ്ഞുകൊണ്ടവൾ ചാടി എഴുന്നേറ്റു….

കട്ടിലിൽ മൂട്ട ഒന്നും ഇല്ലല്ലോ പുത്തൻ കട്ടിൽ, പുതിയ മെത്ത, വിരി, എല്ലാം പുതിയതാണ്

പിന്നെ എന്നതാണ് എന്ന് ഓർത്തപ്പോഴേക്കും പുറത്ത് നിന്ന് കേട്ടു പൊട്ടിച്ചിരി, കൂവൽ,,,,

“”ബന്ധുക്കൾ ശത്രുക്കൾ..”

ഞാൻ മനസ്സിൽ പറഞ്ഞു.

എന്താണ് കാര്യം എന്ന് ഞാൻ ചോദിച്ചപ്പോൾ

ചെറിയ ചിരിയോടെ എടുത്തു കാണിച്ചു

“ഒരു സേഫ്റ്റി പിൻ ”

കട്ടിലിൽ ഇരുന്നപ്പോൾ ദേഹത്ത് കൊണ്ട് കയറി.. .. സാരി ഊരി പോകാതിരിക്കാൻ ആരോ ചെയ്ത് കൊടുത്ത ‘ഉപകാരം.

ആദ്യ രാത്രി സാരിയുടുത്ത് വേണം അവൾ വരാൻ എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു, അത് ഇതുപോലെ ആകുമെന്ന് കരുതിയില്ല.. ഏതായാലും പുറത്ത് കാത്ത് നിന്ന വാനര പടയ്ക്ക് അടുത്ത ന്യൂസിനുള്ള വക ആയി ….

ശുഭം

രചന: ക്രിസ് മരിയ

Leave a Reply

Your email address will not be published. Required fields are marked *