എനിക്ക് ഏറ്റവും ഇഷ്ടം നിന്നെ സാരിയിൽ കാണുന്നതാ.

Uncategorized

രചന: ശിവഗാമി

നിനക്കീ വ-യറു കാണിക്കാതെ സാരിയുടുക്കാൻ അറിയില്ലേ എന്റെ ശിവാ..

അകന്ന ഒരു ബന്ധുവിന്റെ കല്യാണത്തിന് പോകാൻ തിടുക്കത്തിൽ റെഡി ആയി കൊണ്ടിരിക്കുമ്പോഴാണ് അടിമുടി വീക്ഷിച്ച ശേഷം കണ്ണേട്ടൻ അ_ലറിയത്..

അതിനെവിടെയ കണ്ണേട്ടാ കാണുന്നത്??? ഞാൻ നല്ല വൃത്തിയ്ക്കാണ് സാരിയുടുത്തേക്കുന്നത്.. ഭർത്താവാണെന്ന് കരുതി അപവാദം പറഞ്ഞു പരത്തിയാലുണ്ടല്ലോ… പറയുന്നതിനിടയിലും ഞാൻ സംശയം തീർക്കാൻ എന്റെ അരക്കെട്ടിലൂടെ ഒന്ന് കണ്ണോടിച്ചു..ശരിയാണ് മുടി കെട്ടാൻ കൈ ഉയർത്തിയപ്പോൾ പിൻ ന്റെ കൊളുത്ത് ഒന്ന് വിട്ടതാണ്.

അതേടി എനിക്ക് നിന്നെ കുറിച്ച് അപവാദം പറഞ്ഞിട്ട് വേണമല്ലോ ജീവിക്കാൻ.. ആ സാരിക്കിടയിലൂടെ കാണുന്നത് പിന്നെ അപ്പുറത്തെ ഒന്നരയേക്കർ പറമ്പായിരിക്കും..

ഓഹ് എന്റെ കണ്ണേട്ടാ ഒന്ന് ക്ഷെമി…ഞാനത് കണ്ടില്ല.

നിന്റെ കാര്യങ്ങൾ നീയല്ലാതെ പിന്നെ നാട്ടുകാരാണോ ശ്രദ്ധിക്കേണ്ടത്?

അല്ല. സാധാരണ ആണുങ്ങൾ ആണേൽ കുഴപ്പം ഇല്ലായിരുന്നു.. ഇതിപ്പോ എന്റെ കെട്ട്യോൻ വേറെ ലെവൽ അല്ലെ? ഒരിങ്ങിയിറങ്ങുമ്പോ കണ്മഷി ഒരിച്ചിരി കുറഞ്ഞാൽ കുറ്റം.. പൊട്ടിന്റെ വലുപ്പം കുറഞ്ഞാൽ കുറ്റം… ഷാൾ മാറി കിടന്നാൽ കുറ്റം… മുടി വൃത്തിക്ക് കെട്ടിയില്ലേൽ കുറ്റം.. എന്നാൽ ഈ പണ്ടാരത്തിന്റെ നീളമോന്ന് കുറച്ചോട്ടെ എന്ന് കാല് പിടിച്ചു ഞാൻ ചോതിച്ചതല്ലേ.. അപ്പൊ പറഞ്ഞു മുടിയെങ്ങാൻ വെട്ടിയാൽ നിന്റെ മുട്ട് കാല് ഞാൻ തല്ലിയൊടിക്കൂന്ന്…

ആഹ് അത് അത്രേ ഉള്ളൂ… പെണ്ണുങ്ങൾക്കേ മുടിയാണ് അഴക്… ഈ ഒരു കാരണം കൊണ്ട പൊന്നുമോളുടെ പുറകെ നടന്നു ഞാൻ വളച്ചത്.. അല്ലാതെ നിന്റെ ഉപ്പിലിട്ട മോന്ത കണ്ടിട്ടാണെന്ന് കരുതിയോ..

ഓ പിന്നെ എന്നിട്ടാണല്ലോ ഇന്നലെ ചോറിൽ നിന്നൊരു മുടി കിട്ടിയെന്നും പറഞ്ഞു ഇക്കണ്ട പുകില് മുഴുവൻ ഉണ്ടാക്കിയെ… പ്രേമിക്കുന്ന സമയത്ത് ഫേസ് ബുക്കിൽ കലിപ്പന്റെ കാന്താരി ന്നൊക്കെ സ്റ്റാറ്റസ് ഇട്ട് നടക്കാൻ എന്ത്‌ രസമായിരുന്നു.. എന്റെ കൃഷ്ണ ഇതിന്റെ സ്വഭാവം അടുത്തറിഞ്ഞപ്പോഴല്ലേ മനസിലായെ കലിപ്പൻ അല്ല കലാനാണെന്ന്..

കയ്യിലിരുന്ന ടാൽക്കം പൌഡർ ടിൻ എനിക്ക് നേരെ പറന്ന നിമിഷം തന്നെ ഞാൻ ഒഴിഞ്ഞു മാറിയത് കൊണ്ട് മുഖം ചളുങ്ങിയില്ല. !

അല്ല കണ്ണേട്ടാ… ഈ സിനിമ നടികൾ മിക്കവരും എത്ര മോശമായാണ് വസ്ത്രം ധരിക്കുന്നത്. എന്നിട്ടും അവരുടെ ഭർത്താക്കന്മാർക്കും പ്രശ്നമില്ല നാട്ടുകര്കും പ്രശ്നമില്ല. നമ്മുടെ നാട്ടിലൊക്കെ അറിയാതെ ഒന്ന് വസ്ത്രം നീങ്ങി പോയാൽ എന്റെ bhagavane നാട്ടുകാരുടെ നോട്ടം വേറെ.. അത് പോരാഞ്ഞിട്ട് ഭർത്താവിന്റെ ഇടി വേറെയും ..

അത്പിന്നെ അവർ ജീവിക്കുന്ന യൂറോപ്പ്യൻ സംസ്കാരം അല്ല ഇവിടെ നാട്ടിൻപുറത്തെ ആളുകൾക്ക്. ഇവിടെ ജീവിക്കുമ്പോൾ അതിന്റെതായ മര്യാദ പാലിക്കണം അതിപ്പോ വലിയ കുറച്ചിലയൊന്നും കാണണ്ട. നമ്മളിപ്പോ വിദേശത്താണ് താമസിക്കുന്നത് എങ്കിൽ ഞാനിങ്ങനെയൊന്നും നിന്നോട് പറയില്ലായിരുന്നു.

കണ്ണേട്ടന്റെ മുഖത്തെ ഗൗരവം കണ്ടാൽ തോന്നും ഇന്ത്യ മിസൈൽ വിടുന്ന കാര്യമാണ് പറയുന്നതെന്ന്.

അപ്പൊ അവിടൊക്കെ പോയാൽ നമ്മുടെ ഇഷ്ടം പോലെ ജീവിക്കാലെ… എത്രേം വേഗം രണ്ട് വിസയെടുക്കണം കണ്ണേട്ട നമുക്കിനി അവിടെ ജീവിച്ചാൽ മതി… എന്നിട്ട് വേണം എന്റെ ഇഷ്ടം പോലെ ജീൻസും ടോപ്പുമൊക്കെ ഇട്ട് വിലസാൻ..

ആ ഡയലോഗ് അത്രയ്ക്കങ്ങ് ബോധിച്ചിട്ടില്ലെന്ന് ആ ദഹിപ്പിക്കുന്ന നോട്ടത്തിൽ നിന്ന് തന്നെ മനസിലായി. പിന്നെ ഒന്നും മിണ്ടാൻ നിന്നില്ല എനിക്ക് നേരെ നീട്ടിപ്പിടിച്ച സേഫ്റ്റി പിൻ സാരിക്കിടയിൽ തിരുകി എല്ലാം ഭദ്രമാണെന്ന് ഉറപ്പ് വരുത്തി… കണ്ണേട്ടനെ സുഖിപ്പിക്കാൻ നല്ലസലൊരു ചിരിയും പാസാക്കി.

ഇപ്പോ ഓക്കേ അല്ലെ കണ്ണേട്ട…???

രണ്ട് കണ്ണുമടച്ചു കൈ കൊണ്ട് സൂപ്പർ ആയെന്ന് കണ്ണേട്ടൻ ആംഗ്യം കാണിച്ചപ്പോൾ വല്ലാത്തൊരു സന്തോഷം തോന്നി.

പിന്നെ ശിവാ… ഞാൻ നിന്റെ വ്യക്തി സ്വാതന്ത്ര്യം ഇല്ലാതാക്കിയെന്നൊന്നും തോന്നേണ്ട.. നിനക്ക് ഇഷ്ടമുള്ള ഡ്രസ്സ്‌ ധരിക്കാൻ നിനക്ക് സ്വാതന്ത്രമുണ്ട്.. എങ്കിലും എനിക്ക് ഏറ്റവും ഇഷ്ടം നിന്നെ സാരിയിൽ കാണുന്നതാ അത് ചിലപ്പോ എന്റെ സ്വാർത്ഥത ആവും…

എനിക്കറിയാം കണ്ണേട്ടാ… അതോണ്ടല്ലേ എവിടെ പോയാലും ഞാൻ സാരീ തന്നെ വേണമെന്ന് വാശി പിടിക്കുന്നത്. കണ്ണേട്ടന്റെ ഇഷ്ടങ്ങൾ അറിഞ്ഞു ജീവിക്കുന്ന പെണ്ണാവാൻ തന്നെയാ എനിക്കുമിഷ്ടം. പിന്നെ കണ്ണേട്ടന്റെ വായിലിരിക്കണ കേക്കാനല്ലേ ഞാനിങ്ങനെ ഓരോ പൊട്ടത്തരങ്ങൾ പറയുന്നേ..

ഹ്മ്മ്.. സമയം കളയണ്ട.. നമുക്കിറങ്ങാം

ആ പോവല്ലേ അവിടെ നിന്നെ…

ഇനി അടുത്ത പൊട്ടത്തരം എന്താണാവോ എന്നുള്ള ചോദ്യ ചിഹ്നം ആ നോട്ടത്തിൽ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.

അതെ ആ തുറന്ന് കിടക്കുന്ന ഷർട്ടിന്റെ ബട്ടൺ കൂടി അങ്ങു പൂട്ടിയെക്ക് … തുറന്നിട്ട് നാട്ടുകാരെ കാണിക്കാൻ അത് പബ്ലിക് പ്രോപ്പർട്ടി ഒന്നും അല്ലല്ലോ….

അതും പറഞ്ഞ് കണ്ണേട്ടന് മുന്നേ കാറിൽ ഓടി കയറിയത് ഞാനായിരുന്നു.. മറ്റൊന്നും കൊണ്ടല്ല ആ ജിമ്മൻ കൈ തലയ്ക്കു വീണാൽ അത്ര സുഖം ണ്ടാവില്ലേ….. ശുഭം.

Nb. വസ്ത്രധാരണം അത് ഓരോ വ്യക്തിയുടെയും അവകാശമാണ്… ഇവിടെ മോഡേൺ വസ്ത്രം ധരിക്കുന്ന ആരും മോശമാണെന്ന് ഒരിക്കലും അർത്ഥമില്ല. അല്ലെങ്കിലും ഒരിക്കലും വസ്ത്രമല്ല ഒരു വ്യക്തിയുടെ മാന്യതയുടെ മാനദണ്ഡം.. വസ്ത്രം ഉണ്ടായാലും ഇല്ലെങ്കിലും അവൾക്ക് നേരെയുള്ള പീഡനങ്ങൾ കുറവല്ല..എനിക്കുറപ്പാണ് ഈ കഥ വായിക്കുന്ന കുറച്ചു പേരുടെ ഉള്ളിലെങ്കിലും തോന്നിയേക്കാം ഇത് ഞങ്ങളുടെ കഥയാണല്ലോ എന്ന്. സമൂഹത്തിനു ഈ കഥയിലൂടെ വലിയ മെസ്സേജ് ഒന്നും നൽകാൻ എനിക്ക് കഴിഞ്ഞിട്ടില്ല. എങ്കിലും ആ കൊച്ചു ജീവിതങ്ങൾക്ക് ഈ എഴുത്ത് സമർപ്പിക്കുന്നു… ഷെയർ ചെയ്യണേ…

രചന: ശിവഗാമി

Leave a Reply

Your email address will not be published. Required fields are marked *