വാക പൂത്ത വഴിയേ – 49

Uncategorized

രചന: നക്ഷത്ര തുമ്പി

എന്താ അനുമോളെ……… വിശ്വ

അത് പിന്നെ അച്ചാ, മീനുന് വേറെ കല്യാണം എന്തിനാ നോക്കുന്നത്, വിച്ചു ഉണ്ടല്ലോ, അവനു കൊടുത്തൂടെ അവളെ, മുറ പെണ്ണ് അല്ലേ, വേറേ വീട്ടിലേക്ക് പറഞ്ഞയക്കണ്ടല്ലോ, അതാകുമ്പോൾ, ഈ കുടുംബത്തിലേക്ക് തന്നെ ഇവൾ വരില്ലേ എനിക്ക് ഇവളെ മിസ് ചെയ്യില്ല, അതാ ഞാൻ

എല്ലാവർക്കും താൽപര്യം ഉണ്ടെങ്കിൽ മതി, ഞാൻ എൻ്റെ ആഗ്രഹം പറഞ്ഞതാ അച്ചാ, ഒന്നും തോന്നരുതേ എന്നോട്, ദേഷ്യവും

അനുപറഞ്ഞിട്ട്, എല്ലാവരേയും നോക്കി

എല്ലാവരുടെയും മുഖത്ത് വേർതിരിച്ചെടുക്കാൻ ആവാത്ത ഭാവം ആണ്, കണ്ണൻ്റെ മുഖത്ത് ഉൾപ്പെടെ

വിച്ചുവും, മീനുവും പരസ്പരം ഇടംകണ്ണിട്ട് നോക്കുന്നുണ്ട്, അവരുടെ മനസിൽ എന്താണെന്ന് അവർക്ക് മാത്രമേ അറിയു

ഇത് മോൾടെ ആഗ്രഹം ആണോ, അതോ മീനും വിച്ചുവും, പറഞ്ഞു തന്നതോ….. മാധവൻ

ഏയ്‌, ഇല്ല മാമാ, എൻ്റെ ആഗ്രഹം, അവർ ഒന്നും പറഞ്ഞിട്ടില്ല, അവരുടെ മനസിൽ എന്താണെന്നന്നു എനിക്ക് അറിയില്ല

മോൾക്ക് അറിയില്ലേ, അവരുടെ മനസിൽ എന്താണെന്നു, മോൾടെ കൂടെ അല്ലേ ഇരുവരും എപ്പോഴും……… മായ

ഇവർ തമ്മിൽ ചെറിയ ഇഷ്ടം ഉണ്ടെന്ന് ചിലപ്പോഴൊക്കെ തോന്നിട്ടുണ്ട്, ചിലപ്പോ അതെൻ്റെ തോന്നൽ മാത്രം ആയിരിക്കും, ഇവർ എന്നോട് ഇതുവരെ ഇതിനെ പറ്റി ഒന്നും പറഞ്ഞിട്ടില്ല, ഞാൻ ചോദിച്ചിട്ടും ഇല്ല

മ്മ്, ഈ കാര്യത്തിൽ നിങ്ങൾക്ക് എന്താ പറയാൻ ഉള്ളത്, മീനുനും, വിച്ചുനും……. വിശ്വ

അത്,, …….. വിച്ചു

പറയ്‌ വിച്ചു….. മാധവൻ

എനിക്ക് മീനു നെ ഇഷ്ടം ആണ് കല്യാണം കഴിക്കാനും താൽപര്യം ഉണ്ട്., ……….. വിച്ചു

എനിക്കും അതെ, വിച്ചേട്ടനെ ഇഷ്ടമാണ്…… മീനു

ഇതു കേട്ട് അനു ഞെട്ടി നിൽപുണ്ട്

നിങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആയിരുന്നോ……. അഖി

മ്മ്……. മീനു

എത്ര നാളായി…….. കണ്ണൻ

2 വർഷം…………. വിച്ചു

ഇതു കേട്ട് അനുവീണ്ടും, ഞെട്ടി, അവൾ എല്ലാവരേയും നോക്കി, ഞെട്ടാൻ അനുൻ്റെ ജീവിതം ഇനിയും ബാക്കി

അവസാനം നോട്ടം, വിച്ചു ൻ്റയും, മീനുൻ്റെയും മുഖത്ത് എത്തി നിന്നു

അനു അവരെ കൂർപ്പിച്ചു നോക്കി, അവർ നോട്ടം മാറ്റി

എടാ ദുഷ്ടകളെ, ഒരു വാക്ക് എന്നോട് പറഞ്ഞില്ലല്ലോ രണ്ടും, കട്ടക്ക് കൂടെ ഉണ്ടായിരുന്ന എന്നോട് ഇത് മറച്ചുവയ്ക്കാൻ നിങ്ങൾക്ക് എങ്ങനെ തോന്നി……. അനു

എടി അത് പിന്നെ……. വിച്ചു

അനു കൈ വച്ച് തടഞ്ഞു

എനിക്കൊന്നും കേൾക്കണ്ട, അനു പിണങ്ങി മാറി,നിന്നു

അവരുടെ പിണക്കം കണ്ട് ബാക്കി ഉള്ളവർ എല്ലാവരും ഒരുമിച്ച് ചിരിച്ചു

അവർ 3 പേരും എല്ലാവരേയും നോക്കി

അപ്പോ അനുമോൾക്ക് ഒന്നും അറിയില്ലായിരുന്നോ…… വിശ്വ

ഇല്ല അച്ചാ, അല്ല നിങ്ങൾക്ക് ഒക്കെ അറിയാം ആയിരുന്നൊ……. അനു

മ്മ് ചെറുതായിട്ട് , കുറച്ച് നാളായി ഞങ്ങൾക്ക് എല്ലാവർക്കും സംശയം ഉണ്ടായിരുന്നു, അത് തീർക്കാനാ, കല്യാണ ആലോചന എന്ന പേരിൽ ഈ നാടകം നടത്തിയത്, അപ്പോ കള്ളൻ വിളി കേട്ടു…….. മാധവൻ

ങേ അപ്പോ കല്യാണ ആലോചന നാടകം ആയിരുന്നോ……. വിച്ചു

മ്മ് അതെ……… കണ്ണൻ

നിങ്ങളുടെ മനസ് അറിയാൻ ഞങ്ങൾ കണ്ടു പിടിച്ചത്………. അഖി

കണ്ണേട്ടനും അറിയാം ആയിരുന്നോ…… അനു

മ്മ്, അറിയാം, അവൻ തലയാട്ടി

ശരിയാക്കി തരാടോ, കടുവേ അനുപിറുപിറുത്തു,

കണ്ണൻചിരിയോടെ നിന്നു

അപ്പോ കഥയറിയാതെ ആട്ടം ആടിയത് ഞാനാണ് അല്ലേ……..അനു

എന്നാലും എല്ലാവരും എന്നെ പറ്റിച്ചില്ലേ, ഞാൻ മിണ്ടൂല്ല……. അനു

അനുപിണങ്ങി

എൻ്റെ കുഞ്ഞിയെ ആരും പറ്റിച്ചിട്ടില്ല, മോൾക്ക് എല്ലാം അറിയാം എന്നാ വിചാരിച്ചിരുന്നേ, ചെറുപ്പത്തിലെ ഇവരുടെ കാര്യം നടത്തണം എന്നു ഞങ്ങൾ തീരുമാനിച്ചിരുന്നു, പക്ഷേ ഇവർ തമ്മിൽ അങ്ങനെ ഒരിഷ്ടം ഇല്ലെങ്കിൽ, ഒന്നും വേണ്ടാന്നു വിചാരിച്ചു, അത് കൊണ്ട് ഇവരുടെ മനസറിയാൻ ആണ് ഇങ്ങനെ കാണിച്ചത്, പോട്ടെ, മോൾ പിണങ്ങല്ലേടാ

അനു ചിരിച്ചു

മ്മ് പഠിത്തം കഴിഞ്ഞ് ,ജോലി വാങ്ങിയ, രണ്ടു പേരുടെയും വിവാഹം നടത്തി തരാം….. മാധവൻ

എല്ലാവരും അനുവിൻ്റെ തലയിൽ തലോടി, അവളെ സമാധാനിപ്പിച്ചു

വിച്ചുവും, മീനുവും അനുൻ്റെ പിണക്കം മാറ്റാൻ പുറകെ നടന്നു ബാക്കിയുള്ളവർ അതു കണ്ട് ചിരിയോടെ നിന്നു

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

അവസാനം ഒരു ഫാമിലി പാക്ക് ഐസ്ക്രീമിൽ അനുവീണു പിണക്കം മാറ്റി

അനുചേച്ചി കണ്ണേട്ടൻ വിളിക്കുന്നുണ്ട് കുളക്കടവിൽ ……. വിദ്യ

അവൾ കുളകടവിലേക്ക് പോയി

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

എന്താ കണ്ണേട്ടാ വിളിച്ചേ

പിണക്കം മാറിയില്ലേ നിൻ്റെ

മാറിയല്ലോ

എന്നാടോ

നിങ്ങളോട് മാറിയില്ല, നിങ്ങളും എന്നെ പറ്റിച്ചില്ലേ

എ ടി, അതു പിന്നെ നിനക്ക് അറിയാം എന്നാ വിചാരിച്ചേ, sorry

sorry ഒന്നും എനിക്ക് വേണ്ട,

പിന്നെ എന്താ വേണ്ടത്, അവൻ അവളിലേക്ക് അടുത്തു

അവൾ നെഞ്ചിൽ കൈവെച്ച് അവനെ തടഞ്ഞു, എനിക്ക് ഒന്നും വേണ്ടായേ

കണ്ണൻ ചിരിച്ചു

കണ്ണേട്ടന് നീന്താൻ അറിയോ,

മ്മ്, ചെറുപ്പത്തിൽ ഇവിടെ വന്ന് നിന്നപ്പോൾ പഠിച്ചതാ,

എന്താ, നിനക്ക് പഠിക്കണോ

ഏയ് വേണ്ട ഞാൻ ചുമ്മാ ചോദിച്ചതാ

ചുമ്മാ യോ, നീ അങ്ങനെ ചുമ്മ ഒന്നും ചോദിക്കില്ലല്ലോ

അത് പിന്നെ, അവൾ അവനെ തള്ളി കുളത്തിൽ ഇട്ടു

എന്നിട്ട് പൊട്ടിച്ചിരിച്ചു

ഡി….

ഞാൻ ചുമ്മാ ഒന്നും ചോദിക്കില്ലെൻ്റ കെട്ടിയോനെ, എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും

ഡി നിനക്ക് ഞാൻ തരാട്ടാ, കേറി വരട്ടെ,

താൻ പോടൊ കടുവേ,

അവൾ ജീവനും കൊണ്ട് ഓടി🏃‍♀️🏃‍♀️

അതു കണ്ട് കണ്ണൻ്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു

കാന്താരി

അവൻ കുളത്തിൽ മുങ്ങി

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

എന്താ അനു ഓടി വരുന്നേ

ഒന്നുല്ല അഖിഏട്ടാ

അവൻ എന്തേ

കണ്ണേട്ടൻകുളത്തിൽ നീന്തി കുളിക്കുന്നു

അതിന് അവൻ രാവിലെ കുളിച്ചതല്ലേ

ആ.. അത് എനിക്കറിയില്ല, വെള്ളം കണ്ടിട്ട് ഒന്നുകൂടി നീന്തണം എന്നു കരുതി കാണും

അഖി അവളെ ചൂഴ്ന്നു നോക്കി

അവൾ ഒരു ഇളി നൽകി

ഞാൻ പോണ് അഖിയേട്ടാ, അവൾ വേഗം അവിടുന്ന് പോയി

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

നീയെന്താടാ പിന്നെ കുളിച്ചോ,

ഞാൻ കുളിച്ചതല്ലാ, കുളിപ്പിച്ചതാ

ആര്

ആ കുട്ടി പി ശാശ്

ഏ..

എൻ്റെ ഭാര്യ അവൾ എന്നെ വെള്ളത്തിൽ ഉന്തി ഇട്ടതാടാ

അഖി ഒറ്റ ചിരി ആയിരുന്നു

എന്നതാടാ കിണിക്കുന്നേ

എന്നിട്ട് അനുപറഞ്ഞത് നീ വെള്ളം കണ്ടിട്ട് നീന്തണേണന്നു

അവൾ അതും പറയും അതിനപ്പുറം പറയും

വെച്ചിട്ടുണ്ട് അവൾക്ക് ഞാൻ

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

പിന്നീട് അനു ഒറ്റക്ക് കണ്ണൻ്റെ മുൻപിൽ പോയി ചാടിയില്ല

കുട്ടി പേടിച്ചിട്ടാണേ

അവൾ അമ്മയുടെയും അച്ചമ്മയുടെയും, മീനുൻ്റ യും, വിദ്യയുടെയും കൂടെ ചുറ്റി നടന്നു

അനു ഒറ്റക്ക് നിന്നപ്പോൾ കണ്ണൻ വന്നിട്ട് അവളുടെ കാതോരം പറഞ്ഞു

നീ എത്ര മുങ്ങി നടന്നാലും, രാത്രി എൻ്റെ അടുത്ത് വരുമല്ലോ, അപ്പോ ശരിയാക്കി തരാട്ടാടി, അടക്കാ കുരുവി

ഉവ്വ നോക്കിയിരുന്നോ, ഇപ്പോ കിട്ടും, അതും പറഞ്ഞവൾ അച്ചമ്മടെ അടുത്തേക്ക് പോയി

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

കിടക്കാൻ നേരം ആയിട്ടും അനു അച്ചമ്മയെ ചുറ്റിപറ്റി നിന്നു,

കിടക്കാൻ പോകുന്നില്ലേ മോളെ……

അത് പിന്നെ… അച്ചമ്മേ, ഞാൻ അച്ചമ്മടെ കൂടെ കിടന്നോട്ടെ ഇന്ന്

അതെന്താ

ഇവിടന്ന് പോയാൽ അച്ചമ്മടെ കൂടെ കിടക്കാൻ പറ്റില്ലല്ലോ, എനിക്ക് മിസ് ചെയ്യില്ല, ഒരു ദിവസം മതി, വളരെ നിഷ്കു ആയി അവൾ പറഞ്ഞു

മ്മ്ശരി

അവൾ നിറഞ്ഞ സന്തോഷത്തോടെ, അച്ചമ്മടെ കവിളിൽ ചുണ്ടമർത്തി, അച്ചമ്മടെ കൂടെ കിടന്നു

ചിരിയോടെ അച്ചമ്മയും

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ് കണ്ണൻ

ആ കുട്ടി പി ശാശ് അച്ചമ്മടെ കൂടെ കിടക്കുമെന്ന് ആരെങ്കിലും അറിഞ്ഞോ

മനുഷ്യൻ ആണെങ്കിൽ ഉറക്കം വരണ്ടേ ,അവൾ ഇല്ലാഞ്ഞിട്ട്,

എന്തു ചെയ്യും,

അവസാനം അച്ചമ്മടെ റൂമിൽ പോയി അവളെ കാണാൻ തീരുമാനിച്ചു

അവൻ പമ്മി പമ്മി അച്ചമ്മടെ റൂമിൽ എത്തി, അകത്തേക്ക് കേറി

ഡിം ലൈറ്റിൻ്റെ വെട്ടത്തിൽ അവളുടെ മുഖത്തേക്ക് നോക്കി, ഇത്രവേഗം ഉറങ്ങിയോ അച്ചമ്മയും നല്ല ഉറക്കത്തിൽ ആണെന്നു അവനു തോന്നി

എൻ്റെ ഉറക്കം കളഞ്ഞിട്ട്, സുഖിച്ചു കിടക്കേണു കുരുത്തംകെട്ടവൾ,

എന്നാലും, ഉറക്കം കളഞ്ഞു കെട്ടിയോൻ നിന്നെയും കാത്തിരിക്കുന്നുണ്ടെന്നു ഓർത്തില്ലല്ലോ ടി പെണ്ണേ, അവൻ അവളുടെ നെറുകയിൽ തലോടി, ചുംബനം നൽകി

തിരിച്ചു നടന്നു

മോനെ കണ്ണാ…….

അവൻ ചമ്മിയ മുഖത്തോടെ തിരിഞ്ഞു നോക്കി

കട്ടിലിൽ കളിയാക്കി ചിരിച്ച് കൊണ്ട് അച്ചമ്മ

അച്ചമ്മ ഉറങ്ങിയില്ലേ,

ഞാൻ ഉറങ്ങിയിരുന്നെങ്കിൽ ഈ കാഴ്ച കാണാൻ പറ്റുമോ

മോന് ഉറക്കം ഒന്നും ഇല്ലേ,

അത്.. പിന്നെ… അച്ചമ്മേ

കിടന്നു ഉരുളണ്ട, എടുത്തു കൊണ്ടുപോക്കോ, നിൻ്റെ ഭാര്യയെ, ഞാൻ പിടിച്ചൊന്നും വെക്കണില്ല, ഞാനായിട്ട് ആരുടെയും ഉറക്കം കളയണില്ല

അച്ചമ്മേ

അവർ ചിരിച്ചു, കണ്ണനും

താങ്ക്സ് അച്ചമ്മേ, അവൻ കവിളിൽ ഉമ്മ കൊടുത്തു

മ്മ്, മതി സോപ്പിട്ടത്

അവൻ ഇരു കൈകളിലും അവളെ കോരി എടുത്തു റൂമിലേക്ക് പോയി

തെമ്മാടി അച്ചമ്മ ചിരിയോടെ പറഞ്ഞു

നീ വെല്ലതും അറിയുന്നുണ്ടോ പെണ്ണേ എൻറെ കഷ്ടപ്പാട്

അവൻ അവളുടെ മുഖത്തു നോക്കി മനസിൽ ചോദിച്ചു

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

കമൻ്റ തായോ,

തുടരും…

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *