അമ്മയുടെ നിലവിളി കേട്ടാണ് ഉണർന്നത് അച്ഛന്റെ അരികിൽ കലിതുള്ളി നിൽപ്പാണ് അമ്മ….

Uncategorized

രചന: മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ

“ഇതോടെ നിർത്തിക്കോണം പ്രണയം… ചുറ്റികളിയും എല്ലാം…” അമ്മയുടെ നിലവിളി കേട്ടാണ് ഉണർന്നത് അച്ഛന്റെ അരികിൽ കലിതുള്ളി നിൽപ്പാണ് അമ്മ അവളുടെ കാര്യം എതാണ്ട് അറിഞ്ഞ് പോലയാണ്..

“എന്താ അമ്മൂസേ രാവിലെ തന്നെ.. ഒന്ന് ഉറങ്ങാനും സമ്മതിക്കില്ലെ.. ” “ഇവിടെ മനുഷ്യൻ കനലിന്റെ മേല് നിൽക്കുവാ… നിനക്ക് വേറെ ഒരുത്തിയും കിട്ടിയില്ലാടാ… കെട്ടിയോൻ ഇട്ടെച്ച് പോയവളെ അല്ലാതെ.. ” അത് പറയുമ്പോ അമ്മയുടെ കണ്ണ് നിറയുന്നുണ്ട്.. “അമ്മൂസേ… അവളെ ഇട്ടെച്ച് പോയെന്ന് വെച്ച് എല്ലാവരും പിഴയാണോ… കെട്ടിയ പെണ്ണിന്റെ ശരീരം വിൽക്കാൻ നോക്കിയപ്പോ കഴിയില്ലെന്ന് പറഞ്ഞതിന് ഇല്ലാത്ത കാരണങ്ങൾ പറഞ്ഞ് ഒഴുവാക്കിയതാ.. എന്തോ അവളെ ഇട്ടെച്ച് പോവാൻ തോന്നിയില്ലാ കൂടെ കൂട്ടാൻ തോന്നി ആരും ഇല്ലാത്ത ഒരു പാവം പെണ്ണാ അമ്മേ..!” ” എന്നാലും നിനക്ക് നല്ലൊരു ജീവിതം വേണ്ടാ ടാ… അതിന് അല്ലെ ഞങ്ങൾ ഇത്രനാൾ കാത്തിരുന്നെ… ” പതിയെ അമ്മയുടെ കണ്ണുകൾ തുടച്ച്..

” അവൾ കൂടെ ഉണ്ടായമതി… നല്ല ജീവിതം ഉണ്ടാവും അമ്മയ്ക്ക് ഇഷ്ടാവും…!” “ഞങ്ങൾ അല്ലാല്ലോ ജീവിക്കാൻ പോവുന്നെ.. നിങ്ങളാ നിനക്ക് ഇഷ്ടയാമതി… പക്ഷെ.” “ഒരു പക്ഷെയും ഇല്ലാ ഇത് തന്നെയാ ശരി അമ്മൂസെ..അത് എങ്ങനെയാ അമ്മേ ഒരു പെണ്ണ് ഒറ്റക്കായാൽ അവൾ മാത്രം പിഴച്ച് പോവുന്നെ അപ്പോ അവൻ ആരാ…” ചിരിമാത്രമായിരുന്നു മറുപടി പതിയെ കലിതുള്ളി നിന്നാ അമ്മാ നിശ്ബ്ദതമായി.. “അങ്ങനെ ചിന്തിക്കാൻ പഠിപ്പിച്ച് വിഢീകളാക്കിയതാണ് കാലം തെറ്റി പിറന്ന് ചില ജന്മങ്ങൾ… അതിന് അനുഭവിക്കുന്നത് സ്ത്രീ എന്ന് സമൂഹമാണ് മോനെ.. നീ അവളെ ഇഷ്ടമാണെങ്കിൽ കൂട്ടികൊണ്ട് പോര് അമ്മാ നോക്കിക്കോളം.. ”

മിനിമം ഒരു പടിയടച്ച് പുറത്തക്കാലായിരുന്നു പ്രതീക്ഷിച്ചത് പക്ഷെ… അമ്മയുടെ വാക്കുകൾ എന്തോ ഒരു ധൈര്യം പകർന്നിരുന്നു ഒളിഞ്ഞും മറഞ്ഞും എന്നെ ഏട്ടാന്ന് വിളിച്ചവൾക്ക് ഇനി ഉറക്കെ പറയാം എന്റെ ഭാർത്തവാണന്ന്.. അതിന് വേണ്ടി കാത്തിരിപ്പാണ് അവൾ ചുറ്റിലും തക്കം പാർത്ത് ഇരിക്കുന്നാ കഴുകൻ കണ്ണുകൾക്ക് കൊടുക്കാതെ അവളെ സ്വന്തമാക്കി വീടിന്റെ പടികയറുമ്പോൾ.. “വാ മോളെ…!”

എന്ന് പറഞ്ഞ് അമ്മയുടെ ചുംബനത്തിൽ നിറഞ്ഞ് ഒഴുകിയിരുന്നു അവളുടെ കണ്ണുകൾ… ഇന്നവൾക്ക് പേടിയില്ലാ… ചോദിക്കാനും പറയാനും ആളുണ്ട് ഇതുപോലെ കാരണങ്ങൾ ഇല്ലാതെ അവകാശികൾ ഇല്ലാതെ കടലാസിന് ജന്മങ്ങളായി തെരുവികളിൽ ഉണ്ട് നൂറ് ജന്മങ്ങൾ.. സ്ത്രീയായ് തന്നെ ,,,,,,,!

രചന: മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ

Leave a Reply

Your email address will not be published. Required fields are marked *