ഒരു പുതിയ തുടക്കം, അത് കേട്ട് അവളുടെ കണ്ണ് നിറഞ്ഞെങ്കിലും അവൾ അത് മറച്ചു….

Uncategorized

രചന: നന്ദൻ മേനോൻ

ഏറെ വൈകിയിട്ടും അരുണിനെ കാണാത്തതിനാൽ ഗായത്രി.. ഉമ്മറത്തു അവനെയും കാത്തു ഇരിപ്പുണ്ടായിരുന്നു… “മോളെ.. നീ കഴിക്കുന്നില്ലേ.. വേണ്ട അമ്മേ ഏട്ടൻ വരട്ടെ.. അവനിനി.. ഏത് കോലത്തിൽ ആണോ വരുന്നത്.. അത് കേട്ട് അവളുടെ കണ്ണ് നിറഞ്ഞെങ്കിലും അവൾ അത് മറച്ചു.. “ഇല്ല അമ്മേ..ഇനി കുടിക്കില്ലന്ന്.. ഏട്ടൻ വാക്ക് തന്നിട്ടുണ്ട്.. നിനക്ക് എന്താ കുഞ്ഞേ.. അവൻ ഇത് എത്ര.. തവണ കൊണ്ട് പറയുന്നതാ.. അതും പറഞ്ഞ് അരുണിന്റെ അമ്മ അകത്തേക്ക് പോയി.. അവൾ ഉമിത്തീയിൽ എന്ന പോലെ നീറി.. കാത്തിരുപ്പിൻ ഒടുവിൽ അവൻ എത്തി..

ഇന്നത്തെ പോലെ തന്നെ ആണ് ഇന്നും.. അവൾ.. അവനെ താങ്ങി ബെഡ്‌റൂമിൽ കൊണ്ട് കിടത്തി.. അവൾക്ക് അന്ന് ഉറങ്ങാൻ സാധിച്ചില്ല.. പിറ്റേന്ന് നേരം പുലർന്നു… ഗായത്രി…

‘ചായ.. അരുണിന്റെ വിളി കേട്ട്.. അവന്റെ അമ്മ ചായയും ആയി വന്നു .. അമ്മയോ.. അവൾ എവിടെ.. തല പെരുത്തിട്ട് വയ്യാ . ‘അവൾ പോയി .. അതും പറഞ്ഞു അവർ തിരിച്ചു നടക്കാൻ ഒരുങ്ങിയപ്പോൾ.. ‘പോയെന്നോ. .. അമ്മ എന്താ.. ഈ പറയുന്നത്.. എവിടെ പോയെന്ന്..

“അവളുടെ.. വീട്ടിലേക്ക് ആവും.. അവളും ഒരു പെണ്ണല്ലേ സഹിക്കുന്നതിനു.. ഒരു പരുതി ഉണ്ട്.. അവിടെ എങ്കിലും പോയി ഇത്തിരി സ്വസ്ഥം ആയി ഇരിക്കട്ടെ.. എന്റെ.. കുട്ടി.. അവൻ ഫോൺ എടുത്തു ഉടൻ അവളെ വിളിച്ചു.. “ഹലോ.. ” “മ്മ് എന്താ.. ” “നീ എവിടെയാ.. ” “ഞാൻ എന്റെ വീട്ടിൽ vannu..”

“വീട്ടിലോ.. ” “അതേ.. ഒരു കള്ള് കുടിയന്റെ കൂടെ ജീവിക്കാൻ എനിക്ക് താല്പര്യം ഇല്ല.. ” “ഡി.. ” അവൻ ഫോണിലൂടെ അലറി.. “നീ എന്തുവാ എന്നെ കുടിയൻ ആക്കുക ആണോ.. ആമ്പിള്ളേർ അയാൽ കുടിക്കും.. അത് പതിവ് ഉള്ളതാ.. എപ്പോഴും ഒന്നും ഇല്ലല്ലോ വല്ലപ്പോഴും alle..” “എന്നും ആയാലും.. വല്ലപ്പോഴും.. ആയാലും..കുടി കുടി തന്നെയാ.. ” “നീ കൂടുതൽ വിളയാതെ.. വീട്ടിൽ വരാൻ നോക്ക്.. ” “ഞാൻ..വരില്ല..

നിങ്ങൾ നിങ്ങളുടെ തന്നിഷ്ടം പോലെ ചെയ്തോ.. ഞാൻ ഇല്ലാതാകുമ്പോ കൂടുതൽ എളുപ്പം ആയല്ലോ.. ” “ഇത് നിന്റെ ഉറച്ച തീരുമാനം ആണല്ലോ.. അല്ലെ. ” “അതേ.. ” “ഓക്കേ.. ഇനി നിന്നെ ഞാൻ വിളിക്കില്ല.. ഇറങ്ങി പോയത് ചോദിക്കാതെ അല്ലെ.. വരുന്നതും അങ്ങനെ മതി.. ” അവൻ ഫോൺ കട്ട്‌.. ചെയ്തു.. അവന്റെ വാക്കുകൾ അവളുടെ മനസ്സിനെ നന്നേ മുറിവേൽപ്പിച്ചിരുന്നു.. തിരിച്ചു പോയാലോ.. അല്ലെങ്കിൽ എന്തിനു വേണ്ടി ആണ്.. എന്റെ വാക്കിന് വില കൽപ്പിക്കാത്ത മനുഷ്യന്റെ പുറകിന് ഇനിയും പോയിട്ട് എന്തിനാണ്…

പോകണം എന്ന് ഉണ്ടായിരുന്നെങ്കിലും.. അവന്റെ വാക്കുകൾ കൊണ്ട് അത് വേണ്ടന്ന് വെച്ചു.. അവളുടെ മനസ്സിലേക്ക്.. പഴയ കാര്യങ്ങൾ ഓരോന്നും.. തികട്ടി വന്നു.. അദ്ദേഹത്തെ ജീവൻ ആയിട്ട് തന്നേ ആണ്.. വീട്ടുകാരെ വെറുപ്പിച്ചു കൂടെ.. ഇറങ്ങി ചെന്നതും… വിവാഹത്തിന്റ ആദ്യ നാളുകളിൽ.. സന്തോഷം മാത്രം ഉള്ള ജീവിതം.. അരുൺ ഏട്ടന്റെ അമ്മ.. എന്നെ മരുമകൾ ആയിട്ടല്ല മകൾ ആയിട്ടേ കണ്ടിട്ട് ഒള്ളു.. എല്ലാ സന്തോഷങ്ങൾക്ക് ഇടയിലും ഒരു സങ്കടം ഉണ്ടാകുമല്ലോ.. ഒരു ദിവസം.. മദ്യപിച്ചു വീട്ടിൽ വന്ന അരുൺ ഏട്ടനെ കണ്ടപ്പോൾ.. ഞാൻ ഞെട്ടി പോയി..അദ്ദേഹം ആഹാരം കഴിക്കാൻ കൂട്ടാക്കാതെ നേരെ പോയി കിടന്നു ഉറങ്ങി.. അന്ന് ആരും കാണാതെ കുറെ കരഞ്ഞു എന്റെ വിഷമം ഞാൻ.. തീർത്തു.. പിറ്റേന്ന് കുറെ ക്ഷമ പറഞ്ഞു.. അദ്ദേഹം അത് മാറ്റി.. ഇനി കുടിക്കില്ല എന്ന് ഉറപ്പ് തന്നു.. രണ്ട് ദിവസം കഴിഞ്ഞപ്പോൾ.. വീണ്ടും അതുപോലെ.. എല്ലാം ഞാൻ ക്ഷെമിച്ചു..

പിന്നെ പിന്നെ.. ഓഫീസ് സ്ട്രെസ് എന്നും പാർട്ടി എന്ന് പറഞ്ഞും അത് സ്ഥിരം ആകാൻ.. തുടങ്ങി.. ഏട്ടൻ എന്റെ മുഖത്തു നോക്കി ഇട്ട് തന്നെ.. മാസങ്ങൾ ആയി.. ഒരു രാത്രി.. കരഞ്ഞു കാലു പിടിച്ചു പറഞ്ഞു.. നോക്കി അവസാനം കുടിക്കില്ല എന്ന് സമ്മതിച്ചു ..എന്നിട്ട് ഇന്നലെ.. വീണ്ടും.. അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി.. ******* “അമ്മേ.. എന്റെ തുണി തേച്ചില്ലേ… ” “എനിക്ക് രണ്ട് കയ്യേ..ഒള്ളു.. ഈ വയസ്സ് കാലത്ത് എല്ലാം കൂടെ ചെയ്യാൻ എനിക്ക് വയ്യാ.. ആ കുഞ്ഞിനെ.. പറഞ്ഞു വിട്ടപ്പോൾ നിനക്ക് മതിയായല്ലോ.. ” “മതി.. നിർത്തു.. ” “അവൻ ദേഷ്യത്തിൽ തുണി തേക്കാൻ ഒരുങ്ങി.. ” ഇറങ്ങി.. പോയവളെ ഓർത്ത് ആണ് ഇവിടെ ദുഃഖം.. എല്ലാത്തിനും..

എന്തൊക്കെ ആണെങ്കിലും.. എന്റെ കാര്യത്തിൽ അവൾ ഒരു കുറവും വരുത്തി ഇരുന്നില്ല.. അമ്മക്ക് ഒന്നും അറിയണ്ട അവൾ ഉണ്ടെങ്കിൽ.. വീട്ടിലെ എല്ലാ ജോലിയും ഓടി നടന്നു ചെയ്യും.. ആർക്കൊക്കെ എന്തൊക്കെ വേണം എന്ന്.. പറയാതെ തന്നെ അവൾക്ക് അറിയാം ആയിരുന്നു… പക്ഷെ.. പറഞ്ഞിട്ട് എന്താ എന്റെ പ്രൈവസിയിൽ ഇടപെടാൻ ഞാൻ ആർക്കും അധികാരം കൊടുത്തിട്ടില്ല.. ഇങ്ങനെ ഓരോന്ന് ചിന്തിച്ചു ഇരുന്നപ്പോൾ ആണ് ക്ലോക്കിൽ നോക്കിയത്.. സമയം ഒരുപാട് ആയി.. അവൻ ധൃതി വെച്ച് ഓഫീസിലേക്ക് ഇറങ്ങി.. “മോനെ നീ ഒന്നും.. കഴിക്കുന്നില്ലേ.. ” “ഇല്ല വേണ്ട അമ്മേ.. സമയം ഇല്ല.. ”

**** വൈകുന്നേരം തിരിച്ചു എത്തിയപ്പോൾ ആകെ.. ഒരു മൂകത… വീട് ഉറങ്ങിയത് പോലെ.. ഫോൺ എടുത്തു അവളുടെ നമ്പർ ഡയൽ ചെയ്തു.. “വേണ്ട അവൾക്ക് ഒന്ന് വിളിക്കണം.. എന്ന് തോന്നി ഇല്ലല്ലോ.. എന്ന് പറഞ്ഞു അവൻ ഫോൺ മേശപ്പുറത്തു വെച്ച് കട്ടിലിൽ.. കിടന്നു.. ഭിത്തിയിൽ തൂക്കിയ കല്യാണ ഫോട്ടോ അവൻ ഒന്ന് നോക്കി..

അവളെ പോയി വിളിച്ചുകൊണ്ട് വന്നാലോ.. എന്നൊക്കെ ആലോചിച്ചു ഇരുന്നപ്പോൾ ആണ്.. ഫോൺ റിങ് ചെയ്തത്.. അവൻ ഫോൺ എടുത്തു… ഗായത്രി.. അവന്റെ മുഖത്ത് പുഞ്ചിരി വിടർന്നു.. “ഹലോ.. ” “ഏട്ടാ.. ” “മ്മ്മ്മ്.. ” അവൻ ഗൗരവം വിട്ടില്ല.. “ഏട്ടന് ഇപ്പോഴും എന്നോട് ദേഷ്യം ആണോ.. ” “ആ അതേ.. ”

അവൾ കുറച്ചു നേരം.. ഒന്നും മിണ്ടിയില്ല.. ഏട്ടന്റെ.. വായിൽ നിന്ന് അങ്ങനെ.. കേട്ടതിൽ സന്തോഷം.. അവളുടെ ശബ്ദം ഇടറി.. എന്ത് കാര്യത്തിന് ആണ് ഏട്ടൻ എന്നോട് ദേഷിക്കുന്നത്.. ഏട്ടനെ സ്നേഹിച്ചതിന്റെ.. പേരിലോ.. അതൊ ഏട്ടൻ വിളിച്ചപ്പോൾ മറുത്തു ഒന്നും പറയാതെ കൂടെ ഇറങ്ങി വന്നതിനോ.. ഏട്ടൻ എന്നോട് സ്നേഹത്തോടെ ഒന്ന് മിണ്ടി ഇട്ട് എത്ര നാളുകൾ ആയിന്ന് അറിയോ.. “എന്താ ഞാൻ ഇവിടെ … എന്തെങ്കിലും കുറവ് വരുത്തുന്നുണ്ടോ.. നിനക്ക്.. ” “കൊള്ളാം.. ഇല്ല നിങ്ങൾ എല്ലാം തരുന്നുണ്ട് ഭക്ഷണം വസ്ത്രം അങ്ങനെ എല്ലാം.. പക്ഷെ. ഒന്ന് ഒഴിച്ച്.. ഏട്ടന്റെ സ്നേഹവും.. സമിഭ്യവും എന്റെ വീട്ടിൽ നിന്ന് വന്നപ്പോൾ മുതൽ എന്റെ എല്ലാം..ഏട്ടൻ ആണ്.. ഏട്ടന്റെ കാര്യത്തിൽ ഞാൻ ഇന്ന് വരെ എന്തെങ്കിലും കുറവ് വരുത്തിയിട്ടുണ്ടോ… ഓഹോ.. നീ കണക്ക് പറയുക ആണോ… എന്റെ ജോലിയും സ്‌ട്രെസും ഒന്നും നിനക്ക് അറിയണ്ടല്ലോ.. നിനക്ക് നിന്റെ കാര്യം അല്ലെ ഒള്ളു..

ഏട്ടൻ തന്നെ അത്.. പറയണം.. ജീവിതം ഒന്നേ ഒള്ളു അരുണേട്ടാ.. അത് സന്തോഷത്തോടെ ജീവിക്കണം.. ഏട്ടൻ പോയി കഴിഞ്ഞാൽ..ഇവിടെ അമ്മയും ഞാനും മാത്രമേ ഒള്ളു.. അമ്മക്ക് പ്രായം ആയി.. വീട്ടിലെ സർവ ജോലിയും കഴിഞ്ഞ്…. നിങ്ങൾ വരുന്നിടം വരെ ഉള്ള കാത്തിരുപ്പ് ആണ്.. വരുന്നതോ.. കുടിച്ചു ബോധം ഇല്ലാതെ.. നേരെ ചൊവ്വേ ഭക്ഷണം പോലും കഴിക്കില്ല.. വന്നു നേരെ കയറി കിടക്കും പിന്നെ.. രാവിലെ എഴുനേറ്റു ഓഫീസിൽ പോകും.. വൈകുന്നേരം ഇത് തന്നെ..

ഞാനും ഒരു മനുഷ്യൻ ആണ്.. സ്നേഹത്തോടെ ഒരു വാക്ക് മിണ്ടാൻ കൂടെ ഏട്ടന് സമയം ഇല്ല.. സത്യം പറഞ്ഞാൽ നിങ്ങക്ക് വേണ്ടത് ഒരു വേലക്കാരിയെ ആണ്.. ഗായത്രി…
ഫോണിലൂടെ അവളുടെ കരച്ചിൽ കേൾക്കാം ആയിരുന്നു… എന്നോട് ക്ഷെമിക്ക് മോളെ.. ഈ ഇടെ ആയി.. ജോലി സ്ട്രെസ് ഒരുപാട് ആണ്.. അത് ഒന്ന് മറക്കാൻ വേണ്ടി ആണ് ഞാൻ.. എന്നോട് ക്ഷെമിക്ക് നീ… ഏട്ടാ.. എന്നോട് ക്ഷമ ചോദിക്കണ്ട.. എനിക്ക് അത് സഹിക്കില്ല.. എന്റെ അപ്പോഴത്തെ ദേഷ്യത്തിൽ ചെയതത് ആണ്… സാരമില്ല.. നമുക്ക് ഇനി ജീവിച്ചു തുടങ്ങണം നീ ആഗ്രഹിച്ച പോലെ.. സത്യം ആയിട്ടും… അവൾ വിശ്വസിക്കാൻ ആകാതെ ചോദിച്ചു സത്യം ആയിട്ടും … ഞാൻ കുറച്ചു ഡേ ലീവ് എടുക്കാം.. നമുക്ക് പുറത്തൊക്കെ ഒന്ന് ചുറ്റാം… “നേരത്തെ ചെയ്ത പോലെ.. ആണോ.. അല്ലടാ..

ന്റെ.. മോൾ ആണേ സത്യം.. “ന്റെ.. ദേവ്യേ… എന്റെ തലയുടെ കാര്യം തീരുമാനം ആയി.. ” “ങേ.. ഡി പോത്തേ.. ശവത്തിൽ കുത്താതെ..” ” ഏട്ടാ.. ” “എന്തോയി..” “എന്നോട് ദേഷ്യം ഇല്ലല്ലോ അല്ലെ… ”

“പിന്നെ എനിക്ക് നിന്നോട് ഭയങ്കര.. ദേഷ്യം ആണ്.. ” “പോടാ.. കൊരങ്ങാ.. കൊല്ലും ഞാൻ.. നിന്നെ.. ” അവൻ ചിരിച്ചു.. “അതേ.. ഏട്ടാ എപ്പോഴാ വരുക…”

“നീ.. ഫോൺ വെക്ക് ഞാൻ ഇതാ.. എത്തി…”

രചന: നന്ദൻ മേനോൻ

Leave a Reply

Your email address will not be published. Required fields are marked *