വാക പൂത്ത വഴിയേ – 50

Uncategorized

രചന: നക്ഷത്ര തുമ്പി

രാവിലെ അനു കണ്ണു തുറന്നപ്പോൾ കണ്ണൻ്റെ കൈകുള്ളിലാണ് കിടക്കുന്നത്

ഞാൻ എങ്ങനെ ഇവിടെ എത്തി, ഞാൻ അച്ചമ്മടെ റൂമിൽ അല്ലെ കിടന്നത്

ഇനി ഞാൻ വല്ല സ്വപ്നവും കണ്ടതാണോ

കൂടുതൽ ആലോചിച്ച് തല പുകയ്ക്കണ്ട, ഞാൻ എടുത്തോണ്ടു വന്നതാ ഇങ്ങോട്ടേക്ക്

അനുൻ്റ ആലോചന കണ്ട്, കണ്ണൻ പറഞ്ഞു

അനുനോക്കുമ്പോൾ കണ്ണടച്ചുപിടിച്ച് തന്നെയാണ് കണ്ണൻ സംസാരിക്കുന്നത്

അനുകണ്ണനെ കൂർപ്പിച്ചു നോക്കി

ഒരു കണ്ണു തുറന്ന് അനുനെ നോക്കിയ കണ്ണനു ചിരി പൊട്ടി

നിങ്ങളോട് ആരാണ് എന്നെ ഇവിടെ കൊണ്ടുവന്നു കിടത്താൻ പറഞ്ഞത്

നിന്നോട് ആരാണ് അച്ചമ്മടെ റൂമിൽ കിടക്കാൻ പറഞ്ഞത്

ആ ,അത് പിന്നെ, അച്ചമ്മടെ അടുത്ത് കിടക്കണം എന്നു തോന്നി

അല്ലാതെ എന്നെ പേടിച്ചിട്ട് അല്ലല്ലേ

എൻ്റെ ഭാര്യ എൻ്റെ അടുത്ത് കിടന്നാൽ മതി, അതാണ് നിന്നെ ഇങ്ങോട്ട് കൊണ്ടുവന്നത് ഇനി എന്തെങ്കിലും അറിയണോ, എൻ്റെ ഭാര്യക്ക്

ശേ ,ആകെ നാണക്കേടായി, ഞാൻ എങ്ങനെ ഇനി അച്ചമ്മടെ മുഖത്ത് നോക്കും

അതിനൊരു വഴിയുണ്ട്

എന്ത് വഴി

അനു ആകാക്ഷയോടെ കണ്ണൻ്റെ മുഖത്തേക്ക് നോക്കി

അച്ചമ്മയെ കാണുമ്പോൾ കുമ്പിട്ട് നടന്നാൽ മതി, കണ്ണൻ ചിരിയോടെ പറഞ്ഞു, രണ്ടു കണ്ണും ചിമ്മി കാണിച്ചു

അതു കണ്ട് അനുന്പിന്നെയും ദേഷ്യം തോന്നി

അവൾ കണ്ണൻ്റ പുറത്ത് നല്ലൊരു അടി കൊടുത്ത് ഓടി വാഷ് റൂമിൽ കേറി

ആഹ്, ടി വച്ചിട്ടുണ്ടെടി നിനക്ക് ഞാൻ

, I am waiting

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

അനു അടുക്കളയിലേക്ക് പോയി

അച്ചമ്മ നെ കാണുമ്പോൾ അവൾക്ക് ഒരു ചമ്മൽ തോന്നി, അച്ചമ്മ ആണെങ്കിൽ അവളെ നന്നായി കളിയാക്കി ചിരിക്കുന്നുമുണ്ട്, അത് കണെ, അനു കണ്ണനെ നോക്കി കണ്ണുരുട്ടുന്നുമുണ്ട്, അവൻ അത് ചെറുചിരിയോടെ സ്വീകരിക്കുന്നുമുണ്ട്

പെണ്ണുങ്ങൾ എല്ലാവരും വരാന്തയിൽ ഇരിക്കുമ്പോഴാണ് അനു അങ്ങോട്ട് ചെന്നത്

പെട്ടെന്ന് അവൾ അവരുടെ സംസാരം കേൾക്കാൻ ഇടയായി

സീത: അനുന് വിശേഷം ഒന്നും ആയില്ലേ, ചേച്ചി

മായ: കുഞ്ഞി പഠിക്കുകയല്ലേ, പഠിത്തം ഒക്കെ കഴിഞ്ഞിട്ടുമതി എന്നു വിചാരിച്ചിട്ടുണ്ടാവും രണ്ടാളും

സീത: കണ്ണന് വയസു കൂടിയല്ലേ വരുന്നത്

മായ: കണ്ണൻ്റ സ്വഭാവം അറിയാല്ലോ, അവന് പഠിത്തവും, ജോലിയൊക്കെ ഭയങ്കര പ്രധാനം ആണ്, കുഞ്ഞി ആണെങ്കിൽ നന്നായി പഠിക്കുകയും ചെയ്യും, അവന് ഡിഗ്രി കഴിഞ്ഞ് അവളെ പഠിപ്പിച്ച് ജോലി വാങ്ങിപ്പിക്കണം എന്നൊക്കെ മനസിൽ ഉണ്ട്,

വിജി: പെൺപിള്ളേരായാൽ, പഠിച്ച് ജോലി വാങ്ങി സ്വന്തം കാലിൽ നിൽക്കാൻ പഠിക്കണം

മായ: എനിക്കും അതാണ് അഭിപ്രായം

അച്ചമ്മ: എനിക്ക് കണ്ണൻ്റെ കുട്ടിയെ കൂടി, കണ്ടിട്ട് വേണം കണ്ണടയ്ക്കാൻ

മായ: കണ്ണൻ്റെ മാത്രം അല്ല, എല്ലാപേരമക്കളുടെയും പിള്ളേരെ കാണാൻ അമ്മക്ക് യോഗം ഉണ്ടാവും

അനു അതൊക്കെ കേട്ട് തറഞ്ഞ് നിന്നു പോയി

അവൾടെ മനസിൽ പൂർണ്ണമായി കണ്ണേട്ടൻ്റെ ആവണം എന്നൊരു ചിന്ത വന്നു, അതു കൂടാതെ കണ്ണേട്ടന് തന്നെ കുറിച്ച് ഉള്ള ആഗ്രഹങ്ങൾ കേട്ട് അവളുടെ കണ്ണുകൾ നിറഞ്ഞു

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

കണ്ണനും അഖിയും, അമ്പലത്തിലെ ആൽത്തറയിൽ ഇരിക്കുമ്പോഴാണ് ഒരാൾ അങ്ങോട്ട് വന്നത്

വിവേക് അല്ലേ, അനന്യയുടെ ഹസ്ബൻഡ്

അതെ, ആരാണ്,

നിങ്ങൾക്ക് എന്നെ അറിയാൻ വഴിയില്ല

നിങ്ങളെ ഞാൻ എവിടെയൊ കണ്ടിട്ടുണ്ടല്ലോ

എന്നെയോ

മ്മ്, നിങ്ങൾ അല്ലേ അന്ന് അനുവുമായിട്ട് റോഡിൽ വച്ച് പ്രശ്നം ഉണ്ടാക്കിയത്, അനുൻ്റ ഫ്രണ്ട് തല്ലിയതും നിങ്ങളെ അല്ലേ

അപ്പോ എല്ലാം അറിയാല്ലേ

മ്മ് അറിയാം, അനുൻ്റെ ഫ്രണ്ട് ഫോട്ടോ സഹിതം കാണിച്ചു തന്നു

മ്മ്, അപ്പോ പിന്നെ അധികം പരിചയപ്പെടുത്തേണ്ട കാര്യം ഇല്ല

നിങ്ങൾ ഏതാ, എന്തിനാ അനുൻ്റ പിന്നാലെ നടക്കുന്നത്……. അഖി

ഞാൻ അഭിഷേക് അനന്യയുടെ മുറചെക്കൻ

ഞാൻ അറിയാത്ത ഒരു മുറചെക്കനോ അവൾക്ക്

വിവേകിന് മാത്രം അല്ല, അനന്യക്ക് അറിയില്ല എന്നെ

പിന്നെ……… അഖി

ഞാൻ അനന്യയുടെ അമ്മയുടെ സഹോദരൻ്റെ മകൻ

സുമാമ്മയുടെയോ

അല്ല, അനന്യയുടെ പെറ്റമ്മയുടെ

എന്താ….???

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ക്ഷേത്രത്തിൽ പോകാൻ റെഡിയാവുകയാണ് അനു, കണ്ണൻ പുറത്ത് പോയിട്ട് ഇതുവരെ എത്തിട്ടില്ല

ചുവന്നകര സെറ്റ് മുണ്ടും ഉടുത്ത്, തലയിൽ മുല്ലപ്പൂ ചൂടി, അച്ചമ്മ കൊടുത്ത മാലയും വളയും എടുത്തിട്ട് സുന്ദരിയായി നിൽക്കുകയാണ് അനു

എല്ലാവരും റെഡിയായി ഇറങ്ങാറായപ്പോൾ ആണ് കണ്ണൻ എത്തിയത്

അനുനെ കണ്ട കണ്ണൻ്റെ കണ്ണുകൾ ഒന്നുകൂടി തിളങ്ങി

ഞാനും അനുവും വന്നേക്കാം നിങ്ങൾ പൊക്കോ,

എല്ലാവരും പോയി, അനു മുഖം വീർപ്പിച്ചിരുന്നു

എന്താ ഇത്ര വൈകിയത് കണ്ണേട്ടൻ

അതോ എനിക്ക് ഒരാളെ കാണാൻ ഉണ്ടായിരുന്നു

ആരെ, എന്നിട്ട് കണ്ടോ

മ്മ്, കണ്ടു, ആരാണെന്ന് പിന്നെ പറഞ്ഞു തരാം വിശദമായി, ഞാനൊന്നു കുളിക്കട്ടെ

മ്മ്

എൻ്റെ മോള് ഇന്ന് സുന്ദരിയായിട്ടുണ്ടല്ലോ

ഇന്നോ, അപ്പോ ഇത്രനാളും ഞാൻ സുന്ദരി ആയിരുന്നില്ലേ

ഓ എനിക്കങ്ങനെ തോന്നിയിട്ടില്ല,

പോട കടുവേ

അവൻ കുളിക്കാനായി കുളപ്പടവിലേക്ക് നടന്നു,

രണ്ടടി വച്ചതിനു ശേഷം

നിനക്ക് എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ അനു

മ്മ്,

എന്താ

കുളിച്ചു വരുമ്പോൾ പറയാം

ശരി

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

കുളിക്കാൻ പോയ ആൾ ഒരു പാട് നേരം ആയിട്ടും വരാത്തത് കൊണ്ട് അനുവിന് പേടിയായി

അവൾ പതുക്കെ കുളപ്പടവിലേക്ക് നടന്നു

അവിടെ എങ്ങും കണ്ണനെ കാണാഞ്ഞ് അനുൻ്റ ഉള്ളിൽ പരിഭ്രമം നിറഞ്ഞു

പെട്ടെന്നാണ് പുറകിൽ ആരോ നിൽക്കുന്നതു പോലെ തോന്നിയത്

അവൾ തിരിഞ്ഞു നോക്കി

പുറകിൽ നിൽക്കുന്ന ആളെ കണ്ട് അവളുടെ കണ്ണ് മിഴിഞ്ഞു 50 പാർട്ട് സ്വീകരിച്ച പ്രിയ വായനക്കാർക്ക് നന്ദി… (കാത്തിരിക്കണേ )

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *