ഇനി ആരും എനിക്കുവേണ്ടി ഒരു പെണ്ണിനെയും കണ്ടുപിടിക്കേണ്ടാ..

Uncategorized

രചന: ധനു ധനു…

ഇനി ആരും എനിക്കുവേണ്ടി ഒരു പെണ്ണിനെയും കണ്ടുപിടിക്കേണ്ടാ

എനിക്കുവേണ്ടി ഒരുത്തി ഈ ലോകത്തു എവിടെയെങ്കിലും ജനിച്ചിട്ടുണ്ടാകും അവളെന്റെ മുന്നിൽ വരുന്നൊരു ദിവസം വരും അന്നു ഞാൻ കെട്ടികോളാം….

വീട്ടുകാരോടു മുഖത്തടിച്ചപോലെ മറുപടി പറയേണ്ടി വന്നത്…

വേറൊന്നും കൊണ്ടല്ലാ ക്ഷമ നശിച്ചിട്ടാണ് ഓരോ തവണ പെണ്ണ് അന്വേഷിച്ചു വീട്ടുകാർ ഇറങ്ങുമ്പോഴും മറുത്തൊന്നും പറയാതിരുന്നത്..

അമ്മയുടെ ആഗ്രഹമായതുകൊണ്ടാണ് ‘അച്ഛൻ പോയതോടെ ”അമ്മ വീട്ടിൽ തനിച്ചായി..

ആ ഒറ്റപ്പെടലിൽ നിന്നും അമ്മയ്ക്കൊരു കൂട്ടുവേണം അതായിരുന്നു എല്ലാവരുടെയും തീരുമാനം..

ആ തീരുമാനം അങ്ങനെ തന്നെ നടക്കട്ടെ എന്നുവിചാരിച്ചാണ് ഇത്രയും നാൾ ഒന്നും മിണ്ടാതിരുന്നത്…

എന്നാൽ എനിക്കുവേണ്ടി പെണ്ണ് അന്വേഷിച്ചു പോയിടത്തൊക്കെ പല വീട്ടുകാരുടെയും ചോദ്യം….ഇതായിരുന്നു..

വലിയ വീടുണ്ടോ കാർ ഉണ്ടോ സ്വന്തമായി ജോലിയുണ്ടോ അതോ മറ്റൊരാളുടെ കീഴിലാണോ ജോലി ചെയ്യുന്നത്…എന്നൊക്കെ..

ഈ പറഞ്ഞ പലരും മനസ്സിലാക്കുന്നില്ല സ്വന്തം ജീവിതം എന്താണെന്നുപോലും …

ഓരോ തൊഴിലാളിയിൽ നിന്നു തന്നെയാണ് ഓരോ മുതലാളിയും ഉണ്ടായിരിക്കുന്നത്…

അതു മനസ്സിലാക്കാതെ ചിലക്കുന്നവരോട് എന്തുപറഞ്ഞിട്ടും ഒരു കാര്യവുമില്ല..

എന്റെ ജോലിയും കൂലിയും നോക്കി ഒരു പെണ്ണും ഈ വീട്ടിലേക്ക് വരണമെന്നില്ല.

എന്നെ മനസ്സിലാക്കുന്ന എന്റെ അമ്മയെ മനസ്സിലാക്കുന്ന ഒരു പെണ്ണ് ഈ ലോകത്ത് ജനിച്ചിട്ടുണ്ടാകും…

അവളെ കണ്ടുമുട്ടുന്നതുവരെ ‘അമ്മ കാത്തിരിക്കണം…

ഇതുപറയുമ്പോൾ എല്ലാം നിന്റെ ഇഷ്ടപോലെ എന്ന ഭാവമായിരുന്നു അമ്മയുടെ മുഖത്ത്…

അങ്ങനെ പെണ്ണുകാണൽ ടോപിക്ക് അവിടെ അവസാനിച്ചു…. പക്ഷെ അമ്മയുടെ ആഗ്രഹം മാത്രം വളർന്നുകൊണ്ടിരുന്നു..

അങ്ങനെയിരിക്കെ ഒരു ദിവസം ജോലികഴിഞ്ഞു വീട്ടിലേക്ക് വരുമ്പോൾ..

റോഡിനരികിൽ ചെറിയൊരു ആൾക്കൂട്ടം..

എന്താണെന്നറിയാൻ ഞാനും അവിടേക്ക് ചെന്നു..കാര്യം തിരക്കിയപ്പോഴാണ് മനസ്സിലായത്…

ഒരാൾ സ്വന്തം അമ്മയെ വഴിയിൽ ഉപേക്ഷിച്ചു പോവാൻ നോക്കിയപ്പോൾ ഒരു പെണ്കുട്ടി അയാളെ കയ്യോടെ പിടികൂടി…

പിന്നെ സംഭവിച്ചതൊക്കെ കേട്ടപ്പോ അവളെയൊന്നു കാണണം എന്നുതോന്നി…

പതിയെ ആൾകൂട്ടത്തിനിടയിലൂടെ നുഴഞ്ഞുകയറി അടുത്തെത്തിയപ്പോ..

ദേ വെടിയുണ്ടപോലെ അയാളോടൊരു ഡയലോഗ്…

“നിങ്ങളെപോലെയുള്ള മക്കൾക്ക് വേണ്ടതാവുമ്പോ കൊണ്ടുവിടാൻ ഇവിടെ ധാരാളം വൃദ്ധസധനങ്ങൾ ഉണ്ട്..

അവിടെ ഈ അമ്മമാർ സുരക്ഷിതരായി കഴിഞ്ഞോളും..അല്ലാതെ ഈ റോട്ടിലും മേട്ടിലും മാലിന്ന്യം വലിച്ചെറിയുന്നപോലെ എറിഞ്ഞിട്ടു പോകരുത്..

ഇതെല്ലാം കേട്ടു തലകുനിച്ചു നിൽക്കുന്ന അയാളെ കണ്ടപ്പോ വെറുപ്പാണ് തോന്നിയത്…

അതുകഴിഞ്ഞു അവിടെ നടന്നത് ഒട്ടും പ്രതീക്ഷിക്കാത്ത സംഭവം ആയിരുന്നു..

ആ പാവം അമ്മയുടെ കൈയും പിടിച്ച് അവൾ അങ്ങോട്ടു നടന്നുനീങ്ങി…

പുറകെ ഞാനും…

അവസാനം ചെന്നുനിന്നത് അടുത്തുള്ള അനാഥാലയത്തിനു മുന്നിലായിരുന്നു….

അകത്തേക്ക് നടന്നു നീങ്ങുന്ന അവളും അവളുടെ നന്മയും എന്റെ ഹൃദയത്തിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്നു….

അവളെ സ്വന്തമാക്കണമെന്ന ആഗ്രഹത്തോടെ…

പിന്നീടാണ് മനസ്സിലായത് അവളും തെരുവിൽ നിന്ന് അനാഥാലയത്തിൽ എത്തിപ്പെട്ടവളാണെന്നു…

വീട്ടിലെത്തി നടന്നതെല്ലാം അമ്മയോട് പറഞ്ഞപ്പോ അമ്മയ്ക്കും ഒത്തിരി ഇഷ്ടമായി..

ആ ഇഷ്ടത്തിന്റെ കൂടെ എന്റെ ഇഷ്ടവും ഞാനമ്മയോട് പറഞ്ഞു..

ആ സമയത്തു അമ്മയുടെ മുഖത്ത് നൈസ് ഒരു പുഞ്ചിരിയായിരുന്നു…

കൂട്ടത്തിൽ ഒരു ഡയലോഗും നാളെ ആ കുട്ടിയെ കാണാൻ പോകാമെന്ന്…

അതുകേട്ടപ്പോ ‘മനസ്സ് നിറയെ പ്രതീക്ഷയായിരുന്നു..

അമ്മയ്ക്കൊരു മകളെയും അവൾക്കൊരു അമ്മയെയും കിട്ടണമേ എന്നാ പ്രതീക്ഷ….

ശുഭം..

രചന: ധനു ധനു…

Leave a Reply

Your email address will not be published. Required fields are marked *