എത്ര പ്രാവശ്യം കെട്ടിയൊരുങ്ങി നിന്നതാ, ഒന്നുകിൽ പെണ്ണിന് നിറം കുറഞ്ഞു അല്ലങ്കിൽ അവർക്ക് നോട്ടം പണം…

Uncategorized

രചന: എസ്.സുർജിത്

ഞായറാഴ്ച്ചകളിലെ മാട്രിമോണി പരസ്യങ്ങൾ നോക്കുന്നതിനിടയിൽ അമ്മ എന്നോട് പറഞ്ഞു

“മോളെ നീ ഇതൊന്നു നോക്കിയേ….. ഇത്‌ അവരുടെ ഫോൺ നമ്പർ അല്ലേ???

“ആരുടെ ?”

“പത്തനംതിട്ടയിലെ മഹാറാണിയുടെ???”

അത്‌ കേട്ടപ്പോൾ എനിക്ക് കാര്യം പിടികിട്ടി… എന്റെ പേരു ഗായത്രി. നല്ലൊരു തേപ്പൊക്കെ കിട്ടി ഇപ്പോൾ വീട്ടിലിരിക്കുന്നു.. തേപ്പെന്നു വെച്ചാൽ ഒരു ഒന്ന് ഒന്നര തേപ്പ്.. അത്‌ മറ്റൊന്നുമല്ല, കുറച്ചു മുൻപേ അമ്മ പറഞ്ഞ മഹാറാണി ഒരു വർഷം എന്റെ അമ്മായി ആയിരുന്നു..ഒരുകണക്കിന് ഞാൻ അവിടെന്നു രക്ഷപെട്ടു എന്ന് വേണം പറയാൻ.

എന്റെ മാസ്റ്റർ ബിരുദം കഴിഞ്ഞു കൊച്ചിയിലെ നല്ലൊരു I T കമ്പനയിൽ ജോലി ചെയ്തു പോകുവായിരുന്നു. ഇരുപത്തിയഞ്ചു വയസ്സ് കഴിഞപ്പോഴേക്കും എന്റെ വിവാഹ പ്രായം അതിക്രമിച്ചിരിക്കുന്നു എന്നു പറഞ്ഞു, എന്റെ അമ്മ വലിയ സങ്കടതിലായിരുന്നു,കാണുന്ന കാക്കയോടും പൂച്ചയോടും വരെയും പരിഭവം പറയുമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം അമ്മ എന്നോട് അത്യാവശ്യമായി വീട്ടിൽ എത്താൻ ആവശ്യപ്പെട്ടു ഒരു സർപ്രൈസ് ഉണ്ടെന്നും പറഞ്ഞു, അപ്പോൾ ഞാൻ കരുതിയത് അച്ഛനോ അനിയനോ ഗൾഫിൽ നിന്നും നാട്ടിൽ എത്തിക്കാണുമെന്നാണ്. ഞാൻ അവരെയും പ്രദീക്ഷിച്ചു നാട്ടിലേക്കു വണ്ടി കയറി. വീട്ടിൽ എത്തിയപ്പോഴേക്കും എന്റെ എല്ലാ പ്രദീക്ഷയും തെറ്റിയെന്ന് തിരിച്ചറിഞ്ഞു, കാരണം മറ്റൊന്നുമല്ല അമ്മ അത്യാവശ്യമായി വിളിപ്പിച്ചത് ഒരു പെണ്ണ് കാണൽ ചടങ്ങിന് വേണ്ടി ആയിരുന്നു. അത്‌ കേട്ടപ്പോളെ എന്റെ മൂഡ് പോയി. എത്ര പ്രാവശ്യം കെട്ടിയൊരുങ്ങി നിന്നതാ.ഒന്നുകിൽ പെണ്ണിന് നിറം കുറഞ്ഞു അല്ലങ്കിൽ അവർക്ക് നോട്ടം പണം, അങ്ങനെ എന്തെകിലും കാര്യങ്ങൾ പറഞ്ഞു ഒന്നന്നായി മുടങ്ങും.എന്തായാലും ഇന്ന് കെട്ടിയൊരുങ്ങാൻ പോകുന്നത് ഒരു ബോംബെ ടീംസിന്റെ മുന്നിലേക്കാണ്. അവർ അടുത്തിടെ പത്തനംതിട്ടയിൽ സെറ്റിൽ ചെയ്തു. അവർക്ക് സ്ത്രീധനമൊന്നും വേണ്ട വിദ്യാഭ്യാസമുള്ള ഒരു പെൺകുട്ടിയെ വേണം. അത്ര വലിയ തള്ളയിരുന്നു ബ്രോക്കർ അമ്മയോട് പറഞ്ഞു പിടിപ്പിച്ചിരുന്നേ. എന്തായാലും ഞാൻ അണിഞ്ഞു ഒരുങ്ങനൊന്നും പോയില്ല സാധരണ രീതിയിൽ വന്നവർക്ക് മുന്നിൽ പോയിനിന്നു. പതിവിലും വിപരീതമായി അന്ന് പെണ്ണുകാണാൻ വന്നിരിക്കുന്നത് ചെറുക്കനും, അമ്മാവനും പിന്നെ ബ്രോക്കറും. ചടങ്ങുകളുടെ ഭാഗമായി എന്റെ അമ്മാവൻ ചെറുക്കനോട് പറഞ്ഞു

“ദീപക്കിന്.. ഗായത്രിയോട് എന്തെങ്കിലും ചോദിക്കാനോ പറയാനോ ഉണ്ടങ്കിൽ ആവാം??”

പുള്ളി വലിയ നടകീയമായി പറഞ്ഞു… “പ്രത്യേകിച്ച് ഒന്നും ചോദിക്കാനില്ല അങ്കിൾ.. പിന്നെ എനിക്ക് പറയാനുള്ളത് പെൺകുട്ടിയോട് മാത്രമായിട്ടല്ല”

അത്രയും പറഞ്ഞു അയാൾ അയാളെ കുറിച്ചു ഒരു ഷോർട് സെന്റിമെന്റൽ സ്റ്റോറി ആ സദസ്സിൽ ഞാനും കേൾക്കേ അവതരിപ്പിച്ചു. അത്രയും കേട്ടു എന്റെ അമ്മയും മാമനും അതിൽ വീണു കൂടെ അയാളുടെ അമ്മാവൻ വക കുറെ പുകഴ്ത്തൽ കൂടി ആയപ്പോൾ എന്റെ കല്യാണ കാര്യം ഏകദേശം ഉറപ്പായി. സ്ത്രീയാണ് ധനം എന്ന രീതിയിൽ അവർ അന്ന് സന്തോഷത്തോടെ പിരിഞ്ഞു. താമസിക്കാതെ എന്റെ നിച്ഛയത്തിന് ഡേറ്റ് എടുത്തു അതിൽ പങ്ക് ചേരാൻ അച്ഛനും അനിയനും നാട്ടിലെത്തി എല്ലാം മംഗളമായി കഴിഞ്ഞു ഒരു ആറ് മാസത്തെ ഗ്യാപ്പിൽ കല്യാണത്തിന്റെ തീയതിയും കുറിച്ചു.അവർ തിരിച്ചു പോകാൻ ഇറങ്ങിയപ്പോൾ ദീപകിന്റ അനിയൻ ദിൽസൻ എന്നോട് ചോദിച്ചു??

“ചേച്ചിയുടെ ഫേസ്ബുക് നെയിം എന്താ??”

ഞാൻ ദീപക്കിന്റെ മുഖത്തേക്ക് ഒന്ന് നോക്കി, അയാൾ വലിയ ഗൗരവത്തിൽ മറ്റെന്തോ എന്റെ അനുജനോട് സംസാരിച്ചു നിക്കുവായിരുന്നു. അപ്പോളും എന്റെ മനസ്സിൽ ദീപക് വലിയ പക്വതയുള്ള വ്യക്തി ആയിരിക്കുമെന്നായിരുന്നു. നിച്ഛയം കഴിഞ്ഞിട്ടും ഇയാൾക്ക് എന്നോട് സംസാരിക്കാൻ നാണമാണോ അതോ ഇയാൾ ഒട്ടും റൊമാന്റിക് അല്ലേ?? എന്തായാലും ഞാൻ ദിൽസന് എന്റെ ഫേസ്ബുക് ഫ്രണ്ടായി ആഡ് ചെയ്തു. അതിലൂടെ ഞാൻ എന്റെ ഭാവി ഭർത്താവിനും ഒരു ഫ്രണ്ട്‌ റിക്വസ്റ്റ് അയച്ചു. അതികം താമസിക്കാതെ എന്റെ ഫ്രണ്ട് റിക്വസ്റ്റ് അക്‌സെപ്റ് ചെയ്തു. ഞാൻ അയാൾക്ക്‌ മെസ്സേജ് അയച്ചു പതിയെ പതിയെ ഞങ്ങൾ ചാറ്റ് ചെയ്യാനും സംസാരിക്കുവാനും തുടങ്ങി. വിവാഹ ജീവിതവും അതിലെ ഉത്തരവാദിത്വവും കടമകളും എന്നുവേണ്ട കുട്ടികളുടെ വിദ്യാഭ്യാസം എവിടെ ആകണം എന്നുവരെ തീരുമാനിച്ചു. ഞാൻ അയാളെ പരിപൂർണ്ണമായി വിശ്വസിച്ചു.അതിന് ശേഷം വളരെ ബുദ്ധിപൂർവം പതിയെ പതിയെ അയാൾ പലപ്പോഴായി എന്നിൽ നിന്നും ഞാൻ തൊരുകൂട്ടി വെച്ചിരുന്ന എന്റെ സമ്പാദ്യം ഓരോ കാരണങ്ങൾ പറഞ്ഞു കൈക്കലാക്കി. ഇതൊന്നും എന്റെ അച്ഛനോ അമ്മക്കോ അറിയാമായിരുന്നില്ല. എനിക്ക് എന്റെ പ്രതിശ്രുത വരൻ നൽകിയ ആദ്യത്തെ തേപ്പ്. വിവാഹത്തിന് ഉണ്ടായിരുന്ന ആറ് മാസത്തെ ധൈർക്യം ദിവസങ്ങൾ ആയി കുറഞ്ഞു.. വിവാഹത്തിന് വെറും ഒരാഴ്ച ബാക്കിയുള്ളപ്പോൾ അച്ഛൻ ആശുപത്രിയിലാണെന്നും വിവാഹവസ്ത്രങ്ങൾ വാങ്ങാൻ സൂക്ഷിച്ചിരുന്ന പണം അവിടെ ചിലവായെന്നും അതുകൊണ്ട് വിവാഹം മാറ്റിവെക്കാൻ അച്ഛനോട് പറയണമെന്നും ദീപക് എന്നോട് ആവശ്യപെട്ടു . ഞാൻ അത് അച്ഛനോട് പറയാതെ ബാങ്കിൽ നിന്നും ലോൺ എടുത്തു വിവാഹ ആവശ്യങ്ങൾക്കായി അയാൾക്ക്‌ കൊടുത്തു. അങ്ങനെ എന്റെ വിവാഹം പറഞ്ഞുറപ്പിച്ച സമയത്തു നടന്നു. സുമംഗലിയായി ഞാൻ ആ വീടിന്റെ പടികൾ ചവിട്ടിയപ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല എന്റെ ചുവടുകൾ നരകത്തിലേക്കാണെന്നു…..

ഒരുപാട് സ്വപ്നങ്ങളുമായി ഞാൻ എന്റെ ആദ്യ രാത്രിൽ ദീപകിനെയും പ്രദീക്ഷിച്ച ആ ബെഡ് റൂമിൽ കാത്തിരിക്കുവായിരുന്നു. പക്ഷെ അയാൾക്ക്‌ മുൻപേ എന്റെ തേടി വന്നത് അയാളുടെ അമ്മയായിരുന്നു.. അവർ ഞാൻ ഇട്ടുകൊണ്ടുവന്ന സ്വർണ്ണാഭരണങ്ങൾ അഴിച്ചു നൽകുവാൻ ആവശ്യപ്പെട്ടു. അതിൽ അല്പം നീരസം കാണിച്ച എന്നോട് ദീപക് നിർബന്ധിച്ചു അഴിപ്പിച്ചു അയാളുടെ അമ്മയുടെ കൈകളിൽ കൊടുത്തു. അമ്മയുടെ കൈകളിൽ സുരക്ഷിതമാണെന്നും എന്നോട് പറഞ്ഞു ധരിപ്പിച്ചു. ഒരു ജീവിതം തുടങ്ങും മുന്നേ ഒരു കരട് വേണ്ട എന്നു കരുതി ദീപക്കിന്റെ പ്രവർത്തിയിൽ ഞാൻ പ്രതികരിചില്ല..എന്റെ ആ കണക്കുകൂട്ടലും എനിക്ക് തെറ്റി….. ആദ്യ രാത്രിയിൽ ദീപക് എന്നോട് പറഞ്ഞു….

“ഗായത്രി നീ എന്റെ സ്വപ്‌നത്തിലെ ഭാര്യയെ അല്ല അമ്മാവന്റെ നിർബന്ധകൊണ്ട് മാത്രമാ ഞാൻ നിന്റെ കഴുത്തിൽ താലി കെട്ടിയെ”

ആ വാക്കുകൾ കേട്ടു ഞാൻ തകർന്നു പോയി കല്യാണത്തിന് മുൻപ് ഉണ്ടായിരുന്ന ഒരു മാധുര്യവും അയാളുടെ വാക്കുകളിലോ പ്രവർത്തിയിലോ ഒട്ടും തന്നെ ഇല്ലായിരുന്നു. ഞാൻ ചതിക്കപ്പെട്ടു എന്ന് എനിക്ക് ബോധ്യം വന്നു. എങ്ങനെയെങ്കിലും ആ രാത്രി ഞാൻ വെളുപ്പിച്ചു. പിറ്റേ ദിവസം വീടുകണൽ ചടങ്ങിനായി എന്റെ വീട്ടുകാർ വന്നപ്പോൾ എന്റെ അമ്മയോട് ദീപക് പറഞ്ഞത് അതേ പടി പറഞ്ഞു പക്ഷെ അമ്മയുടെ ഉപദേശം എല്ലാം ശെരിയാകും, എല്ലാ വിവാഹ ജീവിതത്തിന്റെയും തുടക്കം ഇങ്ങനെയൊക്കെ ആണെന്നും പതിയെ എല്ലാം ശെരിയാകും അയാളെയും വീട്ടുകാരെയും ആദ്മാർത്ഥമായി സ്നേഹിച്ചാൽ മതിയെന്നായിരുന്നു…

ഞാൻ പിന്നെയും എല്ലാം മറന്നു അയാളെയും ആ വീട്ടിലുള്ളവരെയും സ്നേഹിക്കാൻ തുടങ്ങി. അവിടെയുള്ളവർക്ക് എന്നോട് പുച്ഛവും കളിയാക്കലുകളുമായിരുന്നു.. അവർ പരസ്പരം മാറാട്ടിയിൽ എന്നെ പുച്ഛിച്ചു സംസാരിച്ചു ചിരിക്കുമായിരുന്നു. ആ ഭാഷ ഒട്ടും വശമില്ലായിരുന്ന ഞാൻ ഒരു പൊട്ടിയെ പോലെ അവർക്കൊപ്പം ചിരിച്ചിരുന്നു. എന്റെ വീട്ടുകാർ എനിക്ക് നൽകിയ ആഭരങ്ങളും വസ്തുവകകളും ഓരോ കാര്യങ്ങൾ പറഞ്ഞു വിറ്റു. അതിൽ ഒരാവശ്യം അയാളുടെ അമ്മാവന്റെ കടം വീടുവാൻ ആയിരുന്നു.അതും ഞാൻ എന്റെ അമ്മയോട് പറഞ്ഞു പക്ഷെ അന്ന് അമ്മയുടെ മറുപടി ഇതെല്ലാം നാട്ടുകാർ അറിഞ്ഞാൽ നാണക്കേടാണ് കഴിവതും ആരോടും ഒന്നും പറയേണ്ട എന്നായിരുന്നു. പിന്നെ എന്റെ സഹോദരൻ ഇതെല്ലാം അറിഞ്ഞു എങ്ങനെ പ്രതികരിക്കുമെന്നും അറിയില്ലത്രേ??? പിന്നെ അവന്റെ ഭാവി കുടുംബത്തിന്റെ ചീത്ത പേര് അങ്ങനെ പല കാരണങ്ങൾ പറഞ്ഞു എന്നെ സമാധാനിപ്പിച്ചു.. അവസാനം ദീപക് എന്നോട് അയാൾ ജോലി ചെയുന്ന ബോംബെയിലെ കമ്പനിയിൽ ജോലി ചെയ്യണമെന്നും അവിടെ ഒരുമിച്ചു ജീവിക്കാമെന്നും എന്നോട് പറഞ്ഞു. അങ്ങനെയെങ്കിലും ദീപക്കിൽ ഒരു മാറ്റാം ഉണ്ടാകുമെന്നു പ്രദീക്ഷയോടെ ഞാൻ അതും സമ്മതിച്ചു അവർക്കൊപ്പം ബോംബെയിലേക്ക് പോയി…

ബോംബെയിലെ ഒറ്റ മുറി ഫ്ലാറ്റിലെ ജീവിതം നരക തുല്യമായിട്ടുകൂടിയും. എല്ലാം സഹിച്ചു മുന്നോട്ട് പോയി. അങ്ങനെയിരിക്കെ ഞങ്ങൾ ജോലി ചെയ്തിരുന്ന കമ്പനിയുടെ MD ഞാൻ ദീപക്കിന്റെ ഭാര്യയെന്ന് അറിഞ്ഞിട്ടു കൂടി എന്നോട് അയാളോടൊപ്പം ഗസ്റ്റ്‌ ഹൗസിൽ ചെല്ലുവാൻ ആവശ്യപ്പെട്ടു.. അതിന് എന്റെ കണ്ണീർ കൊണ്ട് അയാൾക്ക്‌ മറുപടി നൽകുവാനെ എനിക്ക് കഴിഞ്ഞുള്ളു.. അവിടെ നിന്നും ഇറങ്ങിയ ഞാൻ വീട്ടിൽ വന്നു ദീപകിനോട് ഇക്കാര്യം പറഞ്ഞു. അത് കേട്ട് ചിരിച്ചു കൊണ്ട് അയാൾ എന്നോട് പറഞ്ഞു…. “ഇതെല്ലാം എല്ലാർക്കും കിട്ടുന്ന ഓപ്പർട്യൂണിറ്റി അല്ല എന്റെ ഗായത്രി സഹകരിച്ചു പോയാൽ നമുക്ക് രണ്ടു പേർക്കും ഒരുപാട് ഗുണങ്ങൾ ഉണ്ടാകും”

അത് കേട്ടു ഭ്രാന്ത് പിടിച്ച ഞാൻ അവിടെയിരുന്ന കസേര എടുത്തു അവന്റെ തലയിൽ അടിച്ചിട്ട് പറഞ്ഞു… “നിന്റെ അമ്മയെ കൊണ്ട് കൊടുക്ക്‌ നിന്റെ MD ക്ക് കൂട്ടിന്” പിന്നെയും ഒരു ഭ്രാന്തിയെ പോലെ അവനെ തലങ്ങും വിലങ്ങും അടിച്ചു. ആ ശബ്ദം കോലാഹലങ്ങൾ കേട്ടു അവിടേക്ക് വന്ന എന്റെ അമ്മായി അമ്മക്കും കൊടുത്തു അടി…..എന്നാൽ ആവും വിധം .. വേറൊന്നും കൊണ്ടല്ല മകനെ വളർത്തിയപ്പോൾ സ്ത്രീകളെ ബഹുമാനിക്കാൻ പഠിപ്പിക്കാതിരുന്നതിനുള്ള ശിക്ഷയായിട്ടു …. അമ്മയെ തല്ലുന്ന കണ്ടു എന്നോട് പൊരിന് വന്ന അനിയനെ ഒരു ചവിട്ടിനു മുകളിൽ നിന്നും താഴെ എത്തിച്ചു. കൊച്ചും നാളിൽ അനിയനുമായി അടികൂടിയത് കൊണ്ടുള്ള ഗുണം…..ഇത്‌ കണ്ടു നിന്ന എന്റെ അമ്മായിയപ്പൻ പുറത്തേക്കു ഓടി ആളേ കൂട്ടി. അയല്പക്കത്തു താമസിച്ചിരുന്നവർ ഓടി കൂടിയപ്പോൾ എനിക്ക് ഭ്രാന്താന്ന് പറഞ്ഞു അവരെ വിശ്വാസിപ്പിച്ചു. ആരെക്കെയോ കൂടി എന്നെ നാട്ടിൽ എത്തിച്ചു. അവൻ എന്നിൽ നിന്നും വിവാഹ മോചനത്തിന് കേസ്സും കൊടുത്തു….. വളരെ ആയാസത്തിൽ ഒരു ഭ്രാന്തിയിൽ നിന്നും അവൻ വിവാഹമോചനം നേടി. എന്തായാലും ഒരു വർഷമായി ഞാൻ മനസ്സിൽ കൊണ്ടുനടക്കുന്ന വേദനകൾ ഒരു രാത്രി കൊണ്ട് കൊടുത്തു തീർത്തു. എന്നിൽ നിന്നും ഒരു ഭർത്താവിന്റ ചുമതകൾ അയാൾ പഠിച്ചു കാണുമെന്നു വിശ്വസിക്കുന്നു. ഇനിയെങ്കിലും എന്റെ അമ്മായി നല്ലൊരു അമ്മയിയായി ജീവിക്കുമെന്ന് വിശ്വസിച്ചോട്ടെ . എന്റെ ജീവിതത്തിന്റെ ഒരു വർഷം ഞാൻ ത്യാകിച്ചു എന്നൊരു വിഷമം എനിക്കിപ്പോളില്ല കേട്ടോ. ഒരു പുതിയ പഠം പഠിച്ച സന്തോഷമേയുള്ളു……

ഞാൻ കേട്ടിട്ടുണ്ട് വിവാഹ ദോഷങ്ങൾ മാറാൻ വാഴ കല്യാണവും പട്ടി കല്യാണവും നടത്തുമെന്നു. അങ്ങനെ നടത്തിയ ഒരു വാഴ കല്യാണമൊ പട്ടി കല്യാണമോ മാത്രമായിരുന്നു എന്റെ ആദ്യ വിവാഹം .ഇന്നും എന്റെ അമ്മ എനിക്കൊരു പുതിയ ജീവിതത്തിനായി വഴിപാടുകളും നേർച്ചകളും നടത്തി വരുന്നു. ഈ ലോകത്തിലെ പെണ്മക്കൾ ഉള്ള ഒട്ടുമിക്ക അമ്മമാരും മറക്കുന്നു മകൾക്കു വേണ്ടാതു പേരിനൊരു ഭർത്താവിനെ കണ്ടുപിടിച്ചു കടമ തീർക്കലല്ല മറിച്ചു സ്നേഹിക്കുന്ന ഒരുത്തനെയാണെന്നു അവൾക്കു വെണ്ടി കൊടുക്കേണ്ടത്. ഒട്ടു മിക്ക പെൺകുട്ടികളും ചിന്തപോലെ സ്റ്റാറ്റസ് ഉള്ള ഭർത്താവിനെക്കാളും നിന്നെ സ്നേഹിക്കുന്നവനോടൊപ്പം ജീവിക്കുന്നതാ സന്തോഷമുള്ള ജീവിതം . ജീവിതത്തിൽ ഒരുപാട് സാമ്പത്തിക പ്രശ്നങ്ങൾ വരും അതിനു പരിഹാരം കെട്ടിയോളെ സ്വത്തും പണവും അല്ലെന്നു വിശ്വസിക്കുന്ന നിനക്കായി ദൈവം നിച്ചയിച്ച നട്ടെല്ലുള്ളവൻ വരുമെന്ന പ്രതീക്ഷയോടെ ജീവിക്കു…..അല്ലാതെ വീട്ടുകാരുടെ കടമ തീർക്കാൻ വേണ്ടി ആരുടേയും മുന്നിൽ തലതാഴ്ത്തരുതേ …..ഞാൻ ചെയ്ത തെറ്റുകൾ ഇനിയാരും ആവർത്തിക്കാതിരിക്കുക എന്റെ അമ്മ ചിന്തിച്ച പോലെ ഇനി ഒരു അമ്മമാരും ചിന്തിക്കരുതേ,

ശുഭം……….

അഭിപ്രായങ്ങൾ കമന്റിൽ അറിയിക്കൂ, ഇനിയും നല്ല കഥകൾ വായിക്കുവാൻ ഈ പേജ് ഫോളോ ചെയ്യൂ, നിങ്ങളുടെ സ്വന്തം ചെറുകഥകൾ പേജിലേക്ക് മെസേജ് ആയി അയക്കുക…

രചന: എസ്.സുർജിത്

Leave a Reply

Your email address will not be published. Required fields are marked *