വാക പൂത്ത വഴിയേ – 22

Uncategorized

രചന: നക്ഷത്ര തുമ്പി

ഇല്ല പാടില്ല, തനിക്ക് ഒരിക്കലും അനുനെ സ്നേഹിക്കാൻ പറ്റില്ല, ഗൗരിയുടെ സ്ഥാനത്ത് വേറൊരാളെ ഇനിയും കാണാൻ സാധിക്കില്ല

വെറുപ്പാണ് അനുനോട്, അത് തന്നെ മനസിൽ മന്ത്രിച്ചിരുന്നു കണ്ണൻ

അനുനോട് അടുക്കുംന്തോറും മനസ്കൈവിട്ട് പോകുന്നു, അവളെ, സ്നേഹിക്കാൻ ,നെഞ്ചോട് ചേർക്കാർ ഒക്കെ ഉള്ളം കൊതിക്കുന്നുണ്ട്, പക്ഷേ വേണ്ട

അവളോട് ഉള്ള ദേഷ്യത്തിനാണ് ഞാൻ അവളെ വിവാഹം കഴിച്ചത് അത് അങ്ങനെ തന്നെ മതി, വേറേ ഒന്നും വേണ്ട, മനസിൽ

പക്ഷേ കണ്ണൻ അറിഞ്ഞില്ല

വെറുത്ത് വെറുത്ത് വെറുപ്പിൻ്റെ അവസാനം അവളോട് സ്നേഹം തോന്നും എന്ന് അവൾ തൻ്റെ ജീവൻ ആകും എന്നും

നേരം വൈകിയതുകൊണ്ട് കോളേജിലേക്ക് യാത്രയായി കണ്ണൻ

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

അനുകോളേജിൽ എത്തിയപ്പോൾ ഗ്യാങ് ഒക്കെ ,അവളെ കാത്ത്, നിൽപുണ്ടായിരുന്നു

അവൾ ഓടി അവരുടെ അടുത്ത് എത്തി,

പിന്നെ പരസ്പരം സംസാരിക്കലും തല്ലലും പിണങ്ങലും, വിശേഷം പറച്ചിലും ആയിരുന്നു

സത്യം പറഞ്ഞാൽ ,അവരുടെ അടുത്ത് എത്തിയപ്പോൾ അനു അനുൻ്റ, സങ്കടങ്ങൾ ഒക്കെ മറന്നു,

അത് അങ്ങനെ ആണല്ലോ, ഫ്രണ്ട്സിൻ്റെ അടുത്ത് എത്തിയാൽ നമ്മൾ നമ്മളല്ലതെ ആകും

വിശേഷം പറച്ചിലിൽ അവസാനം ,അനുൻ്റെ, വിവാഹ ജീവിതം എത്തി നിന്നു

അവൾ വിവാഹം കഴിഞ്ഞതിനു ശേഷം, ഇന്ന് വരെയുള്ള കാര്യങ്ങൾ ഒക്കെ അവരോട് പറഞ്ഞു, കൂടാതെ സുമമ്മയുടെ മാറ്റവും

എല്ലാം കേട്ട് അവർ അതിശയത്തോടെ ഇരിക്കുന്നുണ്ട്

പ്രത്യേകിച്ച് സുമ മ്മയുടെ കാര്യത്തിൽ

ഹണി – ഡി സുമാമ്മ എന്താ നിന്നോട് അങ്ങനെ ഒക്കെ പറയാൻ കാരണം, ഇനി നീ അറിയാത്ത എന്തെങ്കിലും, രഹസ്യം. അവർക്ക് ഉണ്ടാവുമോ

അനു: അറിയില്ലടി, പക്ഷേ സംസാരത്തിൽ അങ്ങനെ എന്തെങ്കിലും ഉണ്ടാവും എന്നാണ് തോന്നിയത്

ജാൻ: നീ അറിയും എന്നല്ലേ പറഞ്ഞേ, കാത്തിരിക്കാം

അനു: മ്മ്

മേഘ: ഡി നിന്നെ സാർ ആണോ ഇവിടെ ആക്കി തന്നത്,

അനു: ഇല്ലടാ,വിച്ചു ആണ് ആക്കിയത്

മേഘ: വിച്ചു?

അനു: സാറിൻ്റെ അനിയൻ, വിഷ്ണു നമ്മടെ സെയിം ഏജ് ആണ്

മേഘ- മ്മ്

ഹണി: നീ പറഞ്ഞത് വച്ച് നോക്കുമ്പോൾ, നിന്നോട് സ്നേഹം ഒക്കെ ഉണ്ട്, സാറിന്,

അനു: ഉവ്വ, ഉണ്ടാകും, ഒന്നു പോടി

ജിതിൻ: നിനക്ക് എങ്ങനെയാ സാറിനെ ഇഷ്ടം ആണോ

അനു: എനിക്ക് അത് അറിയില്ലടാ, പക്ഷേ ഈ താലി എൻ്റെ ജീവൻ ആണ്, ഇതെൻ്റെ കഴുത്തിൽ വീണ നിമിഷം മുതൽ ഈ താലിയും ഇത് കെട്ടിയ ആളെയും ഞാൻ സ്നേഹിച്ചു തുടങ്ങി, അർഹത ഇല്ലന്ന് അറിയാം, ആ മനസിൽ ഒരു സ്ഥാനം ഉണ്ടാവുമോ എന്നും അറിയില്ല, പക്ഷേ സ്നേഹിച്ചു തുടങ്ങി ഞാൻ

ഹണി: മ്മ്, നിൻ്റെ സ്നേഹം സാർ തിരിച്ചറിയും ഡി, നീ സമാധാനപ്പെട്

മിഥുൻ : ഡി അവൾ പറഞ്ഞത് സത്യം ആണ്, ഉള്ളിൻ്റെ ഉള്ളിൽ നിന്നോട് സ്നേഹം ഉണ്ട് സാറിന്, പക്ഷേ അത് പ്രകടിപ്പിക്കുന്നില്ല ചിലപ്പോ ഗൗരിയുടെ ഓർമ്മകൾ ആയിരിക്കും കാരണം

ജാൻ: അതേടി അതാണ് കാരണം,

അനു: അതിന് എനിക്ക് എന്ത് ചെയ്യാൻ സാധിക്കും

മേഘ: അതിന് സാറിൻ്റെ മനസിൽ നിന്നോടുള്ള ഇഷ്ടം പുറത്ത് കൊണ്ടുവരണം അതിനായി നീയും നല്ല സ്ട്രോങ് ആയി നിൽക്കണം, നിന്നെ സാർ അവഗണിക്കുന്നതു പോലെ നീയും പെരുമാറണം സാറിനോട്

ഹണി: അതെ, അല്ലാതെ സാർ മിണ്ടിയില്ല എന്ന് സങ്കടപ്പെട്ട് ഇരുന്നിട്ട് കാര്യം ഇല്ല മനസിലായോ

അനു: മ്മ്, മനസിലായി

മിഥുൻ : എന്നാൽ വാ ക്ലാസിൽ പോകാം

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ക്ലാസിലേക്ക് കയറാൻ നടന്നപ്പോൾ ആണ് ഒരു സാധനം ഓടി അടുത്തേക്ക് വന്ന് എന്നെ കെട്ടിപിടിച്ചത്

നോക്കിയപ്പോൾ അല്ലേ, മനസിലായത് മീനു ആയിരുന്നു

ചേച്ചി ഇന്ന് മുതൽ ക്ലാസിൽ വന്ന് തുടങ്ങിയില്ലേ,എപ്പോ വന്നു, ചേച്ചി, എങ്ങനെയാ വന്നത്

നീയൊന്ന് നിർത്തി നിർത്തി ചോദിക്കെൻ്റെ മീനൂട്ടി

മീനു:😁 ഈ

ഞാൻ ഇന്ന് മുതൽ വന്ന് തുടങ്ങിയുള്ളു, പിന്നെ വിച്ചു ആണ് ആക്കി തന്നത്,

നീ എങ്ങനാ വന്നത്

ഞാൻ ബസിനാ വന്നത്,

ഡി പോകുമ്പോൾ എന്നെം കൂട്ടണം, ഞാനും വരാം

മ്മ് ശരി ചേച്ചി,

ഡി ഇതെൻ്റ ഫ്രണ്ട്സ്, നിനക്ക് അറിയില്ലേ കല്യാണത്തിന് വന്നിട്ടുണ്ടായിരുന്നു

ആ അറിയാം, പേര് അറിയില്ല

ഞാൻ അവൾക്ക് എല്ലാവരേയും പരിചയപ്പെടുത്തി കൊടുത്തു

ഇത് സാറിൻ്റെ മാമൻ്റെ മോൾ മീനാക്ഷി

തിരിച്ചും പരിചയപ്പെട്ടു, ക്ലാസ് തുടങ്ങാനായപ്പോൾ അവൾ അങ്ങോട്ട് പോയി

ഞങ്ങൾ ക്ലാസിലേക്കും

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ക്ലാസ് തുടങ്ങി ,കുറച്ച് ദിവസം ക്ലാസിൽ വരാത്തത് കൊണ്ട്, ഒന്നും മനസിൽ ആവുന്നുണ്ടായില്ല, വെറുതേ ബുക്കിലോട്ടും നോക്കി ഇരുന്നു

നെക്സ്റ്റ് അവർ, സാർ ക്ലാസിലേക്ക് വന്നു, വീട്ടിൽ നിന്ന് ധൃതി പിടിച്ച് പോയ ആളാണ്, ക്ലാസിൽ താമസിച്ചാ വന്നത്,

വന്നപ്പോൾ തന്നെ എന്നെ നോക്കി, ഞാൻ മൈൻഡ് ചെയ്യാതെ വേറേ എങ്ങോ നോക്കി നിന്നു

വന്നപാടെ ക്ലാസ് തുടങ്ങി, എനിക്ക് പഴയ പോലെ തന്നെ ഒന്നും മനസിൽ ആവാത്ത കൊണ്ട്, ഞാൻ തല കുമ്പിട്ട് തന്നെ നിന്നു

സാർ നോട്ട് പറഞ്ഞ് തരാൻ തുടങ്ങി, ശരിക്കും കേൾക്കത്തത് കൊണ്ട് സാറിൻ്റെ മുഖത്തേക്ക് നോക്കി, പറഞ്ഞത് എന്താണെന്ന് അറിയാൻ, സാർ ഇങ്ങോട്ട് നോക്കി ഇരിക്കുകയായിരുന്നു

ഞാൻ നോക്കുന്നത് കണ്ട്, വെപ്രാളപ്പെട്ട് നോട്ടം മാറ്റി, അത് കണ്ട എനിക്ക് ചിരി വന്നു

പിന്നെ ക്ലാസ് തീരുന്നവരെ, ഞാൻ സാറിനെ നോക്കി തന്നെ ഇരുന്നു

ഞാൻ നോക്കി ഇരിക്കുന്നത് കണ്ട സാറിന് ഒരു ചമ്മൽ ഉണ്ടായി, പക്ഷേ ഞാൻ അത് മൈൻഡ് ചെയ്തില്ല,

അപ്പോഴാണ് ആ നഗ്ന സത്യം ഞാൻ അറിഞ്ഞത്, ക്ലാസിലെ പിടക്കോഴികൾ മൊത്തം ഇങ്ങേര തന്നെ നോക്കി ഇരിക്കേണ്,

ഇത്രയും നാളും ഈ ക്ലാസിൽ ഉണ്ടായിരുന്നിട്ട്, ഞാൻ ഇതൊന്നും കണ്ടിരുന്നില്ല, എങ്ങനെ കാണാൻ ആണ്, ഇങ്ങേര തന്നെ ഇഷ്ടം ആയിരുന്നില്ലല്ലോ

അങ്ങനെ പിടകോഴികളെ നിരാശയിൽ ആഴ്ത്തി,അന്നത്തെ സാറിൻ്റെ അവർ തീർന്നു,

പോകുന്നതിന് മുൻപ് എന്നെ നോക്കിയ സാറിന് ഞാൻ ഒരു പുച്ഛ ചിരി നൽകി😏

മേഘ: ഡി നിൻ്റെ കെട്ടിയോന് നിന്നോട് ഭയങ്കര മൊഹബത്ത് ആണെടി

അനു: ഒന്നു പോടി

ജാൻ: സത്യം ആണെടി

ഹണി: ക്ലാസ് എടുത്തിരുന്ന ഫുൾ ടൈം മൊത്തം അങ്ങേരുടെ കണ്ണ് നിൻ്റെ മുഖത്ത് തന്നെയായിരുന്നു, ചുണ്ടിൽ ചെറിയ പുഞ്ചിരിയും

എന്തൊ അത് കേട്ടപ്പോൾ എൻ്റെ മനസ് ആനന്ദത്താൽ ആറാടി

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

അടുത്ത അവർ ക്ലാസ് ജേക്കബ് സാറിൻ്റ ആയിരുന്നു, സാർ വന്നിട്ടുണ്ടായില്ല ക്ലാസിൽ

ഞങ്ങൾ പതിവുപോലെ നല്ല സംസാരത്തിൽ ആയിരുന്നു, പെട്ടെന്നാണ്

ഒരു ബുക്കുമായി ഒരാൾ , ക്ലാസിലേക്ക് വന്നത്

ഹായ് ഞാനാണ് ജേക്കബ് സാറിന് പകരം വന്ന ലക്ചറർ

വന്ന സാറിനെ കണ്ട ഞങ്ങൾ ഞെട്ടി പരസ്പരം നോക്കി,😳

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ഹായ് ഞാനാണ് ജേക്കബ് സാറിന് പകരം വന്ന ലക്ചറർ

വന്ന സാറിനെ കണ്ട ഞങ്ങൾ ഞെട്ടി പരസ്പരം നോക്കി,😳

ഞാൻ അജയ്

അനു: അജു ചേട്ടായി അല്ലേ അത്, ഞാൻ കാണുന്നത് തന്നെയല്ലേ നിങ്ങളും കാണുന്നത്

ഹണി: എന്നാലും ചേട്ടായി നമുക്ക് ലക്ചറർ ആയി വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ലല്ലോ

ജാൻ : ആ അന്നമ്മ പട്ടി പോലും ഒരു വാക്ക് മിണ്ടിയില്ലല്ലോ

അനു: അവൾ ചിലപ്പോ അറിഞ്ഞിട്ടുണ്ടാവില്ല

മേഘ: ഡി ഇത് നിൻ്റെ മാര്യേജ് ഉണ്ടായ ആൾ അല്ലെ

അനു: അ തേടി, അന്നമ്മടെ കസിൻ, അജയ് ( അ ജു ചേട്ടായി)

ജിതിൻ: മ്മ്‌

അനു: വേറെരു ബന്ധം കൂടി ഉണ്ട്,?

മിഥുൻ : എന്താ,?

അനു: സാറിൻ്റ best friend ആണിത്

ഹണി: മ്മ്, ,ആണോ

അനു: മ്മ് ,ഞാൻ ഈയിടക്കാ അറിഞ്ഞെ

ഹണി: മ്മ്

അജു ചേട്ടായി ക്ലാസിൽ പരിചയപ്പെടൽ നടത്തികൊണ്ടിരിക്കേണ്, ഞങ്ങളുടെ ഊഴം എത്തി, ഞങ്ങളും പേര് ഒക്കെ പറഞ്ഞു

ഞങ്ങൾ 3 പേരും കൂർപ്പിച്ചു നോക്കി, അവിടെ നിറഞ്ഞ ചിരിയാണ് മാക്കാൻ

ഇന്ന് ചേട്ടായിടെ ഫസ്റ്റ് ഡേ ആയത് കൊണ്ട് പഠിപ്പിക്കൽ ഉണ്ടായില്ല, നാളെ ക്ലസെടുക്കാം എന്ന് പറഞ്ഞ് പോയി

ചേട്ടായി പുറത്തിറങ്ങിയ പുറകെ ഞങ്ങൾ 3ഉം ഉറങ്ങി,

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

അനു: ഒന്നവിടെ നിന്നെ, ചേട്ടായി

അജു: ഈ😁, മനസിലായല്ലേ

ഹണി: ഇല്ല, ഞങ്ങൾ കണ്ണ് പൊട്ടൻ മാരാണ് അല്ലോ,

ജാൻ: ചേട്ടായി ഒന്ന് വിളിച്ച് പോലും പറഞ്ഞില്ലലോ, ഇങ്ങോട്ട് വരുന്ന കാര്യം, അന്നമ്മയും പിന്നില്ല😞 വിസമം ഉണ്ട് 😪

അജു: ഡാ അത് നിങ്ങൾക്ക് ഒരു സർപ്രൈസ് തന്നതല്ലേ, ചേട്ടായി അന്നമ്മയോടും പറഞ്ഞില്ല, സത്യം ആയിട്ടും

അനു: എന്നാലും, ചേട്ടായി ഞങ്ങളോട് ഇത് ചെയ്യരുതായിരുന്നു 😪😪

അജു: പോട്ടേടാ, ക്ഷമി, ഇനി ഇങ്ങനെ ഒന്നും ചെയ്യുല്ല സത്യം, ആ പിന്നെ, കണ്ണൻ. അറിഞ്ഞിരുന്നു, അനുനോട് പറഞ്ഞില്ലേ?

അനു: മ്മ്… ഇല്ല…. ചേട്ടായി

അജു: ചിലപ്പോ അവനും, നിനക്ക് സർപ്രൈസ് തരാൻ ഇരുന്നത് ആയിരിക്കും’

അനു: മ്മ്, ആയിരിക്കാം

ഹണി: അതേ, ഞങ്ങളോട് പറയാതിരുന്നതിന് ശിക്ഷ ഉണ്ട് ചേട്ടായിക്ക്

അജു: എന്ത് ശിക്ഷ😞’

അനു: ഇന്ന് ചേട്ടായിടെ, ചെലവ്, കാൻ്റിനിലോട്ട് പോരട്ടോ , ബ്രേക്ക് ടൈം മിൽ, ഞങ്ങൾ ഫ്രണ്ട്സിനെ കൂട്ടി വരാം

അജു: ങേ😳

ഹണി: അതെ ചേട്ടായി, ശരി എന്നാൽ, OK bye

അജു: 😳bye

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

അജയ് സ്റ്റാഫ് റൂമിലേക്ക് ചെന്നു ,

കണ്ണൻ: എന്താടാ നിൻ്റെ മുഖത്ത് ഒരു ചിരി

അജു: ഞാൻ ചെന്നപ്പോൾ 3 എണ്ണത്തിൻ്റെയും കിളി പാറി നിൽപ്പ് ഓർത്ത് ചിരിച്ചതാണ്

കണ്ണൻ : ഓഅതായിരുന്നോ,

അജു: ഇവളുമാർക്ക്, ഒരു സർപ്രൈസ് കൊടുക്കാൻ ആണ്, ഞാൻ അന്നമ്മയോട് പോലും പറയാതിരുന്നത്,

കണ്ണൻ: മ്മ്,

അജു: നീ അനുനോടും പറഞ്ഞില്ലേ, ഞാൻ ഇവിടെ വരുന്നത്

കണ്ണൻ: ഈ,…. ഇല്ല,…..

അജു: എന്തേ,?

കണ്ണൻ: നിനക്ക് ആയിരുന്നില്ലേ, അവർക്ക് സർപ്രൈസ് കൊടുക്കാൻ താൽപര്യം, അതു കൊണ്ടാ പറയാതിരുന്നത്

അജു: ഓ വിശ്വസിച്ചു,

കണ്ണൻ: 😜

അജു: എന്നാലും അതിനെക്കാൾ വലിയ പണിയ കിട്ടിയിരിക്കുന്നേ

കണ്ണൻ: എന്തു പറ്റി?

അജു: അവളുമാർക്ക് ചെലവ് കൊടുക്കാൻ ബ്രേക്ക് ടൈമിൽ കാൻറിൽ ചേന്നേക്കണം എന്നാ ഓർഡർ

കണ്ണൻ: 😁😁😁ഞഞായി, നിനക്ക് അങ്ങനെ തന്നെ വേണം, നീ സർപ്രൈസ് കൊടുത്തിട്ടല്ലേ

അജു, കണ്ണനെ തന്നെ നോക്കി ഇരിക്കുകയായിരുന്നു,,

കണ്ണൻ: എന്താടാ നീ ഇങ്ങനെ നോക്കുന്നേ

അജു: കുറേ നാൾക്കു ശേഷമാണ് ,നീ ഇങ്ങനെ ചിരിച്ച് കണ്ടത്

കണ്ണൻ: മ്മ്‌, ആണോ

അജു: മ്മ്

കണ്ണൻ: എപ്പോഴും ഒരു പോലെ ഇരിക്കാൻ പറ്റില്ലല്ലോ? ആർക്കും

എനിക്ക് ഈ അവർ ക്ലാസ് ഉണ്ട്, കണ്ണൻ നടന്നു നീങ്ങി

അജു കണ്ണൻ പറഞ്ഞ വാക്കുകൾ മനസിൽ ഒരിക്കൽ കൂടി ഉരുവിട്ടു

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ഡാ വരുന്നില്ലേ നീ?

എങ്ങോട്ടാ അജു,

ഞാൻ പറഞ്ഞില്ലേ, അവളുമാർക്ക് ചെലവ് കൊടുക്കണം എന്ന്

അതിന് ഞാൻ എന്തിനാ

നീയും വാ ഒരു കമ്പനിക്ക്

ഏയ് ഞാനില്ല, അവർക്ക് അത് ഇഷ്ടം ,ആകില്ല,

അപ്പോ അനുവും,, അവൾ നിൻ്റെ ഭാര്യ അല്ലേ, അവൾക്ക് ഇഷ്ടം ആകില്ലേ

എനിക്കറിഞ്ഞൂടാ

എനിക്കൊന്നും കേൾക്കണ്ട, നീ വന്നേ പറ്റു, ഞാൻ അവരോട് പറഞ്ഞിട്ടുണ്ട്, നീയും ഉണ്ടാവും എന്ന്, അവർക്ക് ഒരു കുഴപ്പവും ഇല്ല പോരെ

മ്മ്‌, ആ വരാം

മനസില്ലാ മനസോടെ പറഞ്ഞു

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

കാൻ്റീനിൽ കാത്തിരിക്കുകയാണ് അനുവും കൂട്ടരും, കൂടെ മീനൂട്ടി ഉണ്ട്

കണ്ണനെ വിളിച്ചിട്ട് വരാൻ അജു പോയേക്കേണു

അതിൻ്റെ ഒരു പരിഭ്രമം,അനുൻ്റ മുഖത്ത് ഉണ്ട്

സാർ എന്നെ കണ്ടാൽ എന്തെങ്കിലും വിചാരിക്കുമോ, എന്നൊക്കെ അവളുടെ ഉള്ളിൽ തോന്നി തുടങ്ങി

കൂട്ടുകാർക്ക് അവളുടെ മുഖത്തെ പരിഭ്രമം മനസിലാവുന്നുണ്ടായിരുന്നു

അവർ സംസാരിച്ചിരിക്കുമ്പോൾ ആണ്, അജുവും, കണ്ണനും വന്നത് കണ്ണൻ അനുൻ്റെ അടുത്തും, അതിൻ്റെ അടുത്ത്, അജുവും ഇരുന്നു

കണ്ണൻ തൻ്റെ തൊട്ടടുത്ത് ഇരിക്കുമെന്ന്, ഒരിക്കലും അനു വിചാരില്ല വന്ന് ഇരുന്നപ്പോൾ മുതൽ, വീണ്ടും അനു ടെൻഷനിൽ ആയി, കണ്ണനും അനുനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു,

ഓർഡർ ചെയ്തില്ലേ, ഒന്നും – അജു

ചേട്ടായി വരട്ടെ എന്നു കരുതി – ഹണി

ഈ കുരുട്ടനെ ആരാണ് ഇങ്ങോട്ട് ക്ഷണിച്ചത്, മീനു നെ നോക്കിയാണ് പറയുന്നത് – അജു

നീ പോടാ – മീനു

ഡി മൂത്തവരെ പോടാ എന്നോ- അജു അവൻ അവളുടെ ചെവിക്ക് പിടിച്ചു

വിട് ചേട്ടായി ഞാൻ ഇനി വിളിക്കുല്ല, സത്യം – മീനു

ഇപ്രാവശ്യത്തെക്ക് ക്ഷമിച്ചിരിക്കുന്നു – അജു

എന്താ വേണ്ടത് എല്ലാവർക്കും – അജു

ചേട്ടായി ഓർഡർ ചെയ്തോ ഇഷ്ടം ഉള്ളത് – അനു

എന്നാൽ ചിക്കൻ ബിരിയാണി പറയാം, എല്ലാവർക്കും അജു ഓർഡർ കൊടുക്കാൻ പോയി

കുറച്ചു സമയത്തിനു ശേഷം, ഫുഡ് എത്തി, ചിക്കൻ ബിരിയാണി, കൂടെ ഐസ് ക്രീം, ഓറഞ്ച് ജ്യൂസും

ഈ സമയം അത്രയും കണ്ണൻ അനുനെ നോക്കുന്നുണ്ടായിരുന്നു, പക്ഷേ തിരിച്ചൊരു നോട്ടം പോലും അനു നൽകിയില്ല, അത് കണ്ണൻ്റെ മനസിൽ ചെറിയ ഒരു നൊമ്പരം ഉണർത്തി

ഫുഡ് വന്നു, എല്ലാവരും സെർവ് ചെയ്തു, അനുന് കണ്ണൻ സെർവ് ചെയ്തു കൊടുത്തു അത് കണ്ട് കണ്ണ് മിഴിച്ച് ഇരിക്കേണു അനു

ബാക്കി ഉള്ളവരുടെ അവസ്ഥയും അതു തന്നെ

പക്ഷേ ഇതൊന്നും ശ്രദ്ധിക്കാതെ, മീനു ഫുണ്ടിൽ കോൺസ്ട്രൻഷൻ കൊടുത്തു

ആരും കഴിക്കാത്തത് കൊണ്ട്, കണ്ണൻ എല്ലാവരേയും നോക്കി പറഞ്ഞു

കഴിക്കുന്നില്ലേ –

ആ കഴിക്കാൻ പോണ്, എല്ലാവരും വെപ്രാളത്തോടെ പാത്രത്തിലേക്ക് തല താഴ്ത്തി

പക്ഷേ ‘ഇതൊന്നും കേൾക്കാതെ അനു അതുപോലെ കണ്ണു മിഴിച്ച് കണ്ണനെ തന്നെ നോക്കി ഇരിക്കേണ്

നിന്നോട് ഇനി പ്രത്യേകിച്ച് പറയണോ ,ഫുഡ് കഴിക്കാൻ

വേണ്ട… അവളും വെപ്രാളത്തോടെ ഫുഡ്‌ കഴിക്കാൻ തുടങ്ങി

അതു കണ്ട് ചെറുചിരിയോടെ കണ്ണനും

കഴിക്കുന്നതിനിടക്ക്, ഫുഡ് നെറുകയിൽ കേറി, അനു ചുമ തുടങ്ങി എങ്ങനെ കേറാതിരിക്കും, അമ്മാതിരി വെപ്രാളം ആയിരുന്നു അനുന്

മീനു വെള്ളം ഒഴിച്ച് അനുന് കൊടുക്കുന്നതിന് മുൻപായി തന്നെ അനുൻ്റെ നേർക്ക് ഒരു ഗ്ലാസ് വെള്ളം നീട്ടിയിരുന്നു, കണ്ണൻ

അവൻ തന്നെ അവൾക്ക് വെള്ളം കൊടുക്കുകയും, നെറുകയിൽ തട്ടിക്കൊടുക്കുകയും ചെയ്തു

പതുക്കെ കഴിച്ചാൽ മതി ധൃതി വേണ്ട – കണ്ണൻ

ഇതു കൂടി കണ്ട ബാക്കിയുള്ളവരുടെ കിളികൾ പോയി

അനുൻ്റെ പിന്നെ പറയണ്ടല്ലോ, നേരത്തേ പോയതൊക്കെ, ഇതുവരെ തിരിച്ച് വന്നിട്ടില്ല കുട്ടിക്ക് എന്നു തോന്നുന്നു

വെള്ളം കുടിച്ച അത്രയും നേരം, അനു കണ്ണൻ്റെ മുഖത്ത് നിന്നും കണ്ണെടുക്കാതെ, നോക്കേരു ന്നു

കണ്ണൻ പുരികം പൊക്കി എന്താണന്ന് ചോദിച്ചു

ഒന്നുമില്ല എന്നു പറഞ്ഞ് അനു ഫുഡിൽ ശ്രദ്ധിക്കാൻ തുടങ്ങി

എല്ലാവരും ഫുഡിങ്ങ് കഴിഞ്ഞ്, ഐസ് ക്രീമും കഴിച്ച് കൈകഴുകാൻ ഇറങ്ങി

ഏറ്റവും പുറകിലായി വാഷ് റൂമിൽ പോകാൻ അനുവും ഇറങ്ങി,

പെട്ടെന്ന് പിന്നിൽ ഒരു നിശ്വാസം തോന്നിയപ്പോൾ ഞെട്ടിപിടഞ്ഞ് തിരിഞ്ഞ് നോക്കിയപ്പോൾ, സാർ ആയിരുന്നു

അനുൻ്റ മുഖത്തേക്ക് നോക്കി നിൽക്കുന്ന കണ്ണനെ കണ്ട്, അവളിൽ ഒരു വെപ്രാളം തോന്നി തുടങ്ങി,

തല കുനിച്ച് നീങ്ങി നിൽക്കാൻ തുടങ്ങിയ അവളെ ചെറുചിരിയോടെ ഇടുപ്പിൽ പിടിച്ച് ചേർത്ത് നിർത്തി

ഞെട്ടിപ്പിടഞ്ഞ് കുതറി മാറാൻ ശ്രമിക്കുന്നതിനു മുൻപായി ,അനുൻ്റെ മുഖത്ത്, മേൽ ചുണ്ടിന് മുകളിൽ ആയ സ്ഥാനം പിടിച്ചിരുന്ന ഐസ് ക്രീം തുള്ളികളിൽ കണ്ണൻ്റ കയ്യ് പതിഞ്ഞിരുന്നു

കണ്ണ് മിഴിച്ച് നോക്കിയപ്പോഴേക്കും, ഐസ്ക്രീം തുള്ളി, ചെറുവിരലിൽ എടുത്ത് സ്വന്തം വായിലേക്ക് വച്ചിരുന്നു കണ്ണൻ

ഇപ്പോഴാ ഐസ്ക്രീംമിനു ശരിക്കും മധുരം തോന്നിയത്, താങ്ക്സ്

ഒരു കണ്ണിറുക്കി, പറഞ്ഞ് അവളിൽ നിന്ന് അകന്ന് മാറി വശ്യമായ പുഞ്ചിരിയോടെ ,നടന്നു നീങ്ങി

ഇപ്പോഴും സംഭവിച്ചതെന്തന്ന് അറിയാതെ ശില പോലെ അനുവും

🎵കിളികൾ പറന്നതോ ,🎵 അനുൻ്റ നിൽപ്പിന് യോജിച്ച പോലെ കാൻറിനിലെ റേഡിയോയിൽ നിന്നും പാട്ട് ഉയർന്ന് കേൾക്കുന്നുണ്ടായിരുന്നു

നടന്നു പോകുന്ന കണ്ണൻ്റ ചുണ്ടിലും നല്ലൊരു പുഞ്ചിരി ഉണ്ടായിരുന്നു, ഇതുവരെയും ,ഉണ്ടാകാത്തത് പോലെ സംതൃപ്തമായ ഒരു പുഞ്ചിരി

ലൈക്ക് കമന്റ്‌ ചെയ്യണേ… കാത്തിരിക്കണേ

തുടരും…

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *