വാക പൂത്ത വഴിയേ – 23

Uncategorized

രചന: നക്ഷത്ര തുമ്പി

എല്ലാവരും കൈ കഴുകി വന്നിട്ടും അനു അതേ നിൽപ്പ് തന്നെ തുടർന്നു

ഹണി: എന്ത് ആലോചിച്ച് നിൽക്കുകയാ ഡി നീ കൈ കഴുകുന്നില്ലേ

അനു: ആ …ഏഹ്,… എന്താ പറഞ്ഞേ

ജാൻ: നീ കേട്ടില്ലേ, പോയി കൈ കഴുകടി

അനു: മ്മ്, ഓക്കെ

ഹണി: ഇവൾക്കിത് എന്തു പറ്റി

ജാൻ: ആവോ

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ബിൽ പേ ചെയ്യാൻ നിൽക്കുകയാണ് അജു, അങ്ങോട്ടേക്ക്, കണ്ണൻ ചെന്നു

അജു: എന്താ മോനെ ഒരു പുഞ്ചിരി യൊക്കെ

കണ്ണൻ: ഒന്നുമില്ലെൻ്റെ അജു,,

അജു: ഉവ്വ, ആരും ഒന്നും കാണുന്നില്ലന്നു വിചാരിക്കരുത്, നീ

കണ്ണൻ: എന്താ…., എന്തു കണ്ടൂ ന്നാ നീ പറയേണ, ദൈവമേ ഇനി, ഐസ്ക്രീമിൻ്റെ കാര്യം ഇവൻ കണ്ടോ ,ആവോ

അജു: , എന്തൊക്കെയായിരുന്നു, അവിടെ ബിരിയാണി വിളമ്പി കൊടുക്കുന്നു, നെറുകയിൽ കേറിയപ്പോൾ വെള്ളം കുടിപ്പിക്കുന്നു, തലയിൽ തട്ടികൊടുക്കുന്നു, അങ്ങനെ എന്തക്കെയോ, അതിനേക്കാൾ ഉപരി, വന്നപ്പോൾ മുതൽ നിൻ്റെ കണ്ണ് അവളുടെ മുഖത്ത് ആയിരുന്നു ഇതൊന്നും ഞങ്ങൾ ആരും കണ്ടില്ലന്ന് നീ വിചാരിച്ചോ

കണ്ണൻ: ഈ…😁, കണ്ടായിരുന്നല്ല,

അജു: അതെ,

കണ്ണൻ 2 കണ്ണും അടച്ചു കാണിച്ചു

അവർ ബിൽപേ ചെയ്ത് അവളുമാരുടെ അടുത്തേക്ക് ചെന്നു

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ജാൻ: എന്നാൽ പിന്നെ ഞങ്ങൾ ക്ലാസിലോട്ട് പൊക്കോട്ടേ ചേട്ടായി

അജു: എന്തിനാ ഇത്ര ധൃതി ബ്രേക്ക് ടൈം കഴിഞ്ഞിട്ടില്ലല്ലോ

ഹണി: അനുന് ചെറിയ തലവേദന പോലെ, ക്ലാസിൽ പോണം എന്നു പറയുന്നു

അവരുടെ അടുത്ത് വന്ന നേരം അത്രയും കണ്ണൻ പുഞ്ചിരിയോടെ അനുനെ തന്നെ നോക്കുകയായിരുന്നു

ആ നോട്ടം അറിഞ്ഞ നിമിഷം മുതൽ, അനു തലയുയർത്തി നോക്കിയില്ല,

അജു: എന്തു പറ്റി മോളെ, ഗുളിക വല്ലതും വേണോ,?

അനു: വേണ്ട ചേട്ടായി, ബാഗിൽ വിക്സ് ഉണ്ട്, പൊക്കോട്ടേ എന്നാൽ

അജു: മ്മ്, ശരി എന്നാൽ

അവർ എല്ലാവരും ക്ലാസിലേക്ക് പോയി

പോകുന്ന പോക്കിലും അനു, ഒന്ന് തിരിഞ്ഞ് പോലും നോക്കിയില്ല, കണ്ണനെ

അജു: ഡാ അനുന് തലവേദന ആണെന്ന് പറഞ്ഞിട്ടും, നിനക്ക് എന്താ ഒരു കൂസലും ഇല്ലാത്തെ

കണ്ണൻ: അതിന്, അവൾക്ക് തലവേദന ഇല്ലല്ലോ,

അജു: അത് നിനക്ക് എങ്ങനെ അറിയാം

കണ്ണൻ: അതൊക്കെ അറിയാം, ചെറുചിരിയോടെ പറഞ്ഞു

അജു: എന്താടാ, നിൻ്റെ മുഖത്ത് ഒരു അവലക്ഷണം പിടിച്ച ചിരി

കണ്ണൻ: ഡാ അവൾ ക്ലാസിൽ പോകാൻ, തലവേദന എന്ന് നുണ പറഞ്ഞതാ ണ്

അജു: അതിനെന്താ കാരണം

ഞാൻ ഇവിടെ നിൽക്കുന്നത് കൊണ്ടാണ്, അവൾക്ക് എന്നെ ഫേസ് ചെയ്യാൻ ഒരു മടി അത് തന്നെ

നിന്നെ ഫേസ് ചെയ്യാൻ പെട്ടെന്ന് മടി വരണ്ട കാര്യം എന്താ, ഇത്രയും നേരം നിന്നെ ഫേസ് ചെയ്തല്ലേ അവൾ നിന്നത്

കണ്ണൻ വീണ്ടും ചിരിച്ചു☺

എന്താടാ കാര്യം, എന്തോ ഉണ്ടല്ലോ

നിൻ്റെ പെങ്ങൾക്ക് ഞാനൊരു ഷോക്ക് ട്രീറ്റ്മെൻ്റ് കൊടുത്തു ,കുറച്ചു മുന്നേ, അതിനു ശേഷം ,അവൾക്ക് എന്നെ നോക്കാൻ ഒരു മടി

മോൻ എന്ത് ട്രീറ്റ്മെൻറ് ആണ് അവൾക്ക് കൊടുത്തേ,

അതൊന്നും മോൻ ഇപ്പോ അറിയണ്ട,😀,

നീ എന്തിനാ ഇപ്പോ അവൾക്ക് ഒരു ഷോക്ക് ട്രീറ്റ്മെൻ്റ് കൊടുത്തത് വീട്ടിൽ വച്ച് സമയം ഒന്നും ഉണ്ടായില്ലേ ഫർത്തുന് ഫാര്യയെ കാണാൻ

ഡാ ഇന്ന് വന്നപ്പോൾ മുതൽ അവൾ എന്നെ മൈനഡ്, ചെയ്യുന്നില്ല, നോക്കുന്നു കൂടി ഉണ്ടായില്ല, ക്ലാസിൽ വച്ച് അപ്പോ പിന്നെ എനിക്ക് ദേഷ്യം തോന്നി, അതാ നീ പറഞ്ഞതുപോലെ, ബിരിയാണി സെർവ് ചെയ്തതും, ഷോക്ക് ട്രീറ്റ്മെൻ്റും ഒക്കെ, അങ്ങനെയെങ്കിലും അവൾ എന്നെ നോക്കും അല്ലോ

അപ്പോ അവൾ നിന്നെ മിണ്ടാതെ, നോക്കാതെ ഇരുന്നാൽ നിനക്ക് സങ്കടം വരുമല്ലേ

ചെറുതായിട്ട്,

കുശുമ്പ് ഒട്ടും ഇല്ലല്ലേ

പോടാ

ഡാ നിനക്ക് അവളെ ഇഷ്ടം ഉണ്ടോ ശരിക്കും

കണ്ണൻ ചിരിച്ചു☺ അതിനു മറുപടിയായി

നീയെന്താ ഒന്നും പറയാത്തെ

നിനക്ക് എന്ത് തോന്നുന്നു?

നിൻ്റെ മനസിൽ എവിടെയൊക്കെയോ അവളോട് ഒരു ചെറിയ ഇഷ്ടം ഉണ്ടെന്നു തോന്നി

മ്മ്, ശരിയാണ്, ചെറിയ ഇഷ്ടം ഉണ്ട് മനസിൽ പക്ഷേ അത് അംഗീകരിക്കാൻ ചെറിയ ഒരു മടിയും

ഗൗരിടെ സ്ഥാനത്ത് വേറൊരു ആളെ കാണാൻ പെട്ടെന്ന് ഒന്നും കഴിയില്ല
കുറച്ചു സമയം വേണം, എനിക്ക് ഗൗരിടെ സ്ഥാനത്ത് അംഗീകരിച്ചു തുടങ്ങാൻ

അവളോട് ദേഷ്യത്തിൻ്റെ പുറത്താണ് കല്യാണം കഴിച്ചത്, ഇപ്പോ അവളെ കാണുമ്പോൾ ,ദേഷ്യമില്ല, മറിച്ച് വേറെന്തെക്കയോ, അവൾ മിണ്ടാതെ നിൽക്കുമ്പോളോ, നോക്കാതെ നിൽക്കുമ്പോളൊ, ദേഷ്യം തോന്നും, അതിനാണ്, അവളൊട് ഞാൻ ചൂടാവുന്നതും, ദേഷ്യപ്പെടുന്നതും

പക്ഷേ ഞാൻ ആദ്യമൊക്കെ ദേഷ്യം കാണിക്കുമ്പോൾ അവൾ കണ്ണു നിറച്ച് നിൽക്കോരുന്നു, അത് എനിക്ക് സങ്കടം തോന്നും ആയിരുന്നു

ഇപ്പോ പിന്നെ അവൾ പണ്ടത്തെ സ്വഭാവം പോലെ, സംസാരിച്ച് തുടങ്ങി

മ്മ്, അപ്പോ ഇനി നീ നിൻ്റെ മനസിൽ അവളോട് ഇഷ്ടം ഉണ്ടെന്നു പറയുമോ

എൻ്റെ മനസിൽ പൂർണ്ണമായും, അനു ആകുന്ന ദിവസം ഞാൻ പറയും അവളോട്

അതുവരെ ഈ Tom and Jerry അങ്ങനെ തന്നെ പോകട്ടെ

ചിരിയോടെ കണ്ണൻ നടന്നു നീങ്ങി, അതു കണ്ട് ,അജുവും

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ക്ലാസിൽ ചെന്നപാടെ അനു ബഞ്ചിൽ തല വെച്ച് കിടന്നു

തലവേദന ആണെന്ന് കള്ളം പറഞ്ഞതാണ്, സാറിനെ ഫേസ് ചെയ്യാൻ ഒരു മടി തോന്നി

കടുവ എന്താണ് ഇന്ന് കാണിച്ചത് ,ഞാൻ മൈൻഡ് ചെയ്യാതെ ഇരുന്നത് ആണ്

വന്നപ്പോൾ മുതൽ, എന്നെ തന്നെ ഒളികണ്ണിട്ട് നോക്കുന്നത് കണ്ടു, പിന്നെ ബിരിയാണി, വിളമ്പി തരലും, കഴിച്ചു കൊണ്ടിരുന്നപ്പോൾ നെറുകയിൽ ,കയറി ചുമച്ചപ്പോൾ, വെള്ളം തരലും, നെറുകയിൽ തട്ടി തരലും ഭയങ്കര ബഹളം,അവസാനം ഐസ്ക്രീം കഴിച്ചതും കൂടിയായപ്പോൾ എൻ്റെ കിളികൾ മൊത്തം പോയി

ഇങ്ങേരുടെ ഏത് പിരിയാണാവോ പോയത്

കടുവടെ സ്വഭാവം ഒന്നും മനസിലാവുന്നില്ലല്ലോ,

അനു നീ വളരെ സൂക്ഷിക്കേണ്ടി ഇരിക്കുന്നു

അവൾ അവളെ തന്നെ ബോൾഡ് ചെയ്ത് നിർത്തി

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ഡി നീ എന്ത് സ്വപ്നം കാണുവാ- മേഘ

യേ ഒന്നൂല്ലടി – അനു

നിൻ്റെ സാറിന് നിന്നോട് ഭയങ്കര മൊഹബത്ത് ആണെടി – മേഘ

അതെയതെ, എന്തൊക്കെ യായിരുന്നു ഇന്ന്,ബിരിയാണി കൊടുക്കലും വെള്ളം കൊടുക്കലും – ഹണി

ഞങ്ങൾ ആരും കണ്ടില്ല ,എന്നു വിചാരിക്കരുത് – ജാൻ

ഒന്നു പോടി – അനു

അവൾക്ക് നാണം വന്നു 🙈

പൊക്കോണം എല്ലാം – അനു

അതു പറയുമ്പോഴും ഉള്ളിൻ്റെ ഉള്ളിൽ അവൾ സന്തോഷത്താൽ ആയിരുന്നു

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ക്ലാസ് കഴിഞ്ഞ്, അനുവും മീനു കൂടി ബസ് കയറാൻ ബസ് സ്റ്റോപ്പിലേക്ക് പോയി

മീനു: ദേ ചേച്ചി വിച്ചുവേട്ടൻ

വിച്ചു ഞങ്ങളുടെ അടുത്തേക്ക് വന്നു

നീയെന്താ വിച്ചു ഇവിടെ – അനു

ഞാൻ ടൗണിൽ വന്നതാ അപ്പോഴാ അമ്മ വിളിച്ച് പറഞ്ഞത് നിങ്ങളെ കൂട്ടികൊണ്ടുവരാൻ

അങ്ങനെ ഞങ്ങൾ കാറിൽ കയറി അവൻ്റെ കൂടെ വീട്ടിലേക്ക് പോയി

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

കണ്ണൻ വന്നപ്പോഴേക്കും, അനു പോയിരുന്നു

ശോ അവൾ എങ്ങനെ പോയി ആവോ

എന്താടാ നിൽക്കുന്നേ പോകുന്നില്ലേ നീ

ഇല്ലടാ അജു, അനു പോയോ എന്നറിയാൻ നോക്കിയതാ

അനുവും മീനുവും കൂടി പോകുന്നത് കണ്ടു ബസ് സ്റ്റോപ്പിലേക്ക്

ആണോ

മ്മ്‌

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

മീനും വീട്ടിലേക്ക് ആണ് വന്നത്, അമ്മ പഴംപൊരി ഉണ്ടാക്കിയിരുന്നു, ഫ്രഷായി അതും കഴിച്ച്, അമ്മയായി ഇന്നത്തെ വിശേഷങ്ങൾ സംസാരിച്ചിരുന്നു

കുറച്ച് കഴിഞ്ഞ് മീനുനെ വിച്ചു ആക്കാൻ പോയി

വിളക്ക് വച്ച് പ്രാർത്ഥിക്കുമ്പോൾ കടുവ എത്തിയിരുന്നു ,കടുവ കോളേജിൽ നിന്ന് ലേറ്റ് ആയാണ് വരുന്നത് എന്ന് അമ്മ പറഞ്ഞിരുന്നു,

എന്നെ ഒന്ന് നോക്കി ,കടുവ റൂമിൽ പോയി ഫ്രഷാകാൻ

എനിക്ക് എന്തോ മുഖത്ത് നോക്കാൻ തോന്നിയില്ല

ഞാൻ ചായയും പഴംപൊരിയും എടുത്ത് ഡൈനിങ്ങ് ടേബിളിൽ വച്ചു

അമ്മയും അച്ചനും Tv ടെ മുൻപിൽ ആണ് ഞാനും അവരുടെ ഒപ്പം ഇരുന്നു

കടുവ താഴേക്ക് വരുന്നതും, ചായ കുടിക്കാൻ ഇരുന്നതും ,ഒക്കെ ഞാൻ അറിയുന്നുണ്ടായിരുന്നു

അറിഞ്ഞോ അറിയാതെയോ ഓരോ,നോട്ടങ്ങളും എന്നെ തേടി വരുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു

എന്തോ എൻ്റെ ഉള്ളിൽ വീണ്ടും വെപ്രാളം , തോന്നി തുടങ്ങി

ചായ കുടി കഴിഞ്ഞ് സാർ എഴുന്നേൽക്കുന്നതു കണ്ടതും ,ഞാൻ ഗ്ലാസും പാത്രങ്ങളും എടുക്കാൻ ഡൈനിംഗ് ടേബിളിലേക്ക് പോയി

പാത്രങ്ങൾ എടുത്ത് തിരിഞ്ഞതും ഫ്രണ്ടിൽ കടുവ

ഇങ്ങേരെന്തിനാ ഇങ്ങനെ വന്നു നിൽക്കണേ

ഉള്ളിലെ പേടിയും വെപ്രാളവും മാറ്റി വച്ച് , ഞാൻ സാറിനോട് എന്താ എന്ന് ചോദിക്കാൻ വാ തുറന്നതു മാത്രമേ ഓർമ്മയുള്ളു

എൻ്റെ വായിലേക്ക് എന്തോ വച്ചു തന്നു കഴിഞ്ഞിരുന്നു

എന്താണെന്ന് ചിന്തിക്കും മുൻപ്, ഒരു കണ്ണിറുക്കി കള്ളച്ചിരിയും, ചിരിച്ച് കടുവ നടന്നു നീങ്ങിയിരുന്നു

വായിലെ, രുചി അറിഞ്ഞപ്പോൾ മനസിലായി ,പഴം പൊരി പീസ് ആയിരുന്നു എന്ന്

അതറിഞ്ഞിട്ടും ആ ഷോക്കിൽ നിൽക്കാനേ അനുന് കഴിഞ്ഞുള്ളു

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

തുടരും ..

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *