വാക പൂത്ത വഴിയേ – 24

Uncategorized

രചന: നക്ഷത്ര തുമ്പി

അനു ആ ഷോക്കിൽ നിന്ന് പെട്ടെന്ന് ഞെട്ടി, അടുക്കളയിലേക്ക്, പോയി

പാത്രങ്ങൾ, കഴുകി വച്ചു, കടുവക്ക് എന്തോ പറ്റിയിട്ടുണ്ട്, ഇനി ഒറ്റക്ക് കടുവ അടുത്തേക്ക് പോകരുത്, അറ്റാക്ക് ചെയ്താലോ 😟

സാർ, ഹാളിൽ, ഇരിക്കുന്നത് കണ്ട, അനു ,റൂമിൽ പോയി പഠിക്കാൻ തുടങ്ങി

കണ്ണൻ വന്നു നോക്കുമ്പോൾ അനു പഠിത്തത്തിൽ മുഴുകി ഇരിക്കുന്നത് കൊണ്ട് ശല്യപ്പെടുത്താൻ പോയില്ല

അനു കണ്ണൻ വന്നതൊക്കെ ഇടംകണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു

കണ്ണൻ ബാൽക്കണിയിൽ പോയിരുന്നു

പഠിച്ച് കൊണ്ടിരുന്നപ്പോൾ അനുന് സംശയങ്ങൾ തുടങ്ങി, അതും കണ്ണൻ്റെ വിഷയം ,കല്യാണം പ്രമാണിച്ച് കുറച്ച് ദിവസം ലീവ് ആയതു കൊണ്ട് പഠിപ്പിച്ച പോർഷൻസ് അറിയില്ല, കണ്ണനോട് ചോദിക്കാൻ ആണെങ്കിൽ ഒറ്റക്ക് കണ്ണൻ്റെ അടുത്ത് പോകാൻ പേടിയും,

എന്തു ചെയ്യും, എന്ന് ആലോചനയോടെ കുറച്ചു നേരം, ഇരുന്നു

പിന്നെ എന്തു വരട്ടെ എന്നു കരുതി കണ്ണൻ്റെ അടുത്തേക്ക് പോയി

ഈശ്വര കാത്തോളണെ🙏

ബാൽക്കണിയിൽ മാനം നോക്കിയിരിക്കുകയായിരുന്നു, കണ്ണൻ അനു, അങ്ങോട്ട് ചെന്നു,

സാർ

കണ്ണൻ തിരിഞ്ഞു നോക്കിയപ്പോൾ, അനു ബുക്കുമായി നിൽക്കുന്നു?

എന്താ?

എനിക്ക്… പോർഷൻസിൽ… കുറച്ച് ഡൗട്ട്സ്.. ഉണ്ട്, ക്ലിയർ ചെയ്യാൻ വേണ്ടി വന്നതാ പറഞ്ഞു തരോ,

വാ ..

അവൻ്റെ അടുത്ത് ഇരിക്കാൻ ആവശ്യപ്പെട്ടു

എന്താ ഡൗട്ട്?

അത് സാർ.. കല്യാണം ആയപ്പോൾ കുറച്ച് ക്ലാസ് മിസ് ആയല്ലോ, അതൊക്കെ മനസിൽ ആവുന്നില്ല

മ്മ്

കണ്ണൻ ടെക്സ്റ്റ് വാങ്ങി, പറഞ്ഞു കൊടുത്തു തുടങ്ങി, അവൾക്ക് ഉള്ള സംശയങ്ങളും പറഞ്ഞു കൊടുത്തു

2, 3, പോർഷൻസ് കവർ ചെയ്തപ്പോഴേക്കും, അത്താഴം കഴിക്കാൻ സമയം ആയി, താഴേ നിന്ന് അമ്മേടെ വിളി വന്നു തുടങ്ങി

അതു കേട്ട കണ്ണൻ

ബാക്കി പോർഷൻസ് നാളെ ഉച്ചക്ക് ബ്രേക്ക് ടൈം മിൽ എൻ്റെ ക്യാമ്പിനിൽ വന്നാൽ മതി പറഞ്ഞു തരാം

ഞാനോ,

അതെന്താ, നിനക്ക് അല്ലെ സംശയം, പറഞ്ഞു തരണ്ടേ

ആ വേണം ,സാർ

എന്നാൽ നാളെ ബാക്കി പഠിപ്പിക്കാം

മ്മ്‌

അനു ബുക്ക് എടുത്ത് അകത്തേക്ക് നടന്നു

പെട്ടെന്നാണ് ബാക്കിൽ നിന്ന് കണ്ണൻ വിളിച്ചത്

അനു അവിടെ നിന്നെ

എന്താ സാർ ?

വീട്ടിൽ ഞാൻ നിൻ്റെ ആരാണ്….

അത് …

അത്….

ഭർത്താവ്

ആണല്ലോ, എന്നാൽ പിന്നെ മോൾ ഇനി മുതൽ സാർ എന്ന് കോളെജിൽ വച്ച് വിളിച്ചാൽ മതി കേട്ടല്ലോ

എനിക്ക് നല്ലൊരു പേര് ഉണ്ട്, വിവേക്, അല്ലെങ്കിൽ കണ്ണൻ, ഇതിൽ ഏതെങ്കിലും വിളിച്ചോളണം എൻ്റെ ഭാര്യ

മ്മ്‌

ഇനി നീ വീട്ടിൽ വച്ച് സാർ എന്ന് എന്നെ വിളിച്ചാൽ ,ഇതു പോലെ ആയിരിക്കില്ല എൻ്റെ സംസാരം, എന്നാൽ ചെല്ല്

അവൾ ബുക്കുമായി ഓടി🏃‍♀️🏃‍♀️

അതു കണ്ട് ചിരിയോടെ കണ്ണനും

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

അനു താഴേക്ക് ചെന്ന് മായയുടെ കൂടെ ഭക്ഷണം എടുത്തു വയ്ക്കാൻ സഹായിച്ചു,എല്ലാവരും ഡൈനിംങ്ങ് ടേബിളിൽ വന്നിരുന്നു

കണ്ണൻ്റെ അടുത്താണ് അനു ഇരുന്നത്, അനു കണ്ണൻ വന്ന് അടുത്ത് ഇരുന്നപ്പോൾ മുതൽ ഞെരിപിരി കൊളുകയാണ്

ഹൃദയം പിന്നെ ഡപ്പാംകുത്ത്, കളിക്കേണ് ഉച്ചക്കത്തെ, കാര്യം ഓർത്ത്, അതുപോലെ എങ്ങാനും ഇനി ഇപ്പോൾ പെരുമാറുമോ എന്നാണ് പേടി

പക്ഷേ, അനു നോക്കിയപ്പോൾ ,കണ്ണൻ നല്ല കുട്ടിയായി, ഭക്ഷണം കഴിക്കുന്നു

കടുവക്ക് എന്ത് പറ്റി ആവോ, ആ എന്തെങ്കിലും ആവട്ടെ

ആദ്യത്തെ പേടി മാറിയപ്പോൾ, അനുവും ഭക്ഷണം കഴിച്ച് തുടങ്ങി

അനുവിൻ്റെ കാട്ടായങ്ങൾ, കണ്ണൻ കാണുന്നുണ്ടായിരുന്നു, അവൻ മനസിൽ ഊറി ചിരിച്ചു

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

എല്ലാവരും ഭക്ഷണം കഴിച്ച് എഴുന്നേറ്റു, അനു മാത്രം ഉണ്ടായിരുന്നുള്ളു കഴിച്ച് എഴുന്നേൽക്കാൻ

മായ കഴിച്ച പത്രങ്ങൾ എടുത്ത്, കഴുകാൻ പോയി,

പതുക്കെ, കഴിച്ചിട്ട് എഴുന്നേറ്റാൽ മതി ,ധൃതി വയ്ക്കണ്ട കുഞ്ഞി – മായ

മ്മ്

എല്ലാവരും പോയപ്പോൾ കണ്ണൻ അനുൻ്റ അടുത്തേക്ക് വന്നു,

ഇനി എന്തിനുള്ള പുറപ്പാട് ആണെന്നാവോ ,

അനു കണ്ണനെ തന്നെ നോക്കി

എന്താ

എന്ത് ?, ഒന്നുമില്ല

കണ്ണൻ അടുത്ത് നിൽക്കുന്നതു കണ്ട ,അനു, സ്വന്തം വായ പൊത്തി പിടിച്ചു

അതു കണ്ട് ചിരിയോടെ കണ്ണൻ പറഞ്ഞു

കഴിക്ക് ഭാര്യേ ഭക്ഷണം, നോക്കിയിരിക്കാതെ,,ആരോഗ്യം വയ്ക്കട്ടെ

ഞാൻ കഴിച്ചോളാം, സ .. സാർ പൊക്കോ

എന്താ വിളിച്ചേ, സാർ എന്നോ, ഞാൻ അങ്ങനെ വിളിക്കരുത് എന്നല്ലേ പറഞ്ഞേ നിന്നോട്

ഓഹ് sorry, ഞാൻ അങ്ങനെ വിളിച്ച് ശീലിച്ചതുകൊണ്ട് വിളിച്ചു പോയതാ, ഇനി വിളിക്കത്തില്ല

ഇനി വിളിച്ചാൽ പൊന്നുമോൾ വിവരം അറിയും,

കഴിക്ക് ഭക്ഷണം, സംസാരിച്ചിരിക്കാതെ, എന്താ വാരിതരണോ ,ചേട്ടൻ

വേ…വേണ്ട സേട്ടൻ വാരി തരണ്ട, ഞാൻ ഒറ്റക്ക് കഴിച്ചോളാം

അവൾ ഭക്ഷണം കഴിച്ച് തുടങ്ങി, കുറച്ച് നീങ്ങി കണ്ണൻ ഇരുപ്പുണ്ടായിരുന്നു

അവൾ കഴിച്ച്, ഓടി അടുക്കളയിലേക്ക് പോയി, മായമ്മയെ പാത്രം കഴുകാനും, അടുക്കള വൃത്തിയാക്കാനും മറ്റും സഹായിച്ചു,

ഹാളിലേക്ക് നോക്കിയപ്പോൾ കണ്ണൻ മുകളിലേക്ക് പോകുന്നത് കണ്ടു

അനു ആശ്വസത്തോടെ നെഞ്ചിൽ കൈവച്ചു,

മോളെ കുഞ്ഞി

എന്താമ്മേ

നാളെ രാവിലെ ഞാൻ അമ്പലത്തിൽ പോകും മോളു വരുന്നുണ്ടോ

ആ വരാം അമ്മേ

എന്നാൽ പോയി കിടന്നോ

മ്മ്, അനു റൂമിലേക്ക് പോയി

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

റൂമിൽ വാതിലേക്ക് ഒളിഞ്ഞു നോക്കി, കടുവ അവിടെ എങ്ങും കാണുന്നില്ല, ബാത്റൂമിൽ നിന്നും വെള്ളത്തിൻ്റെ ശബ്ദം കേൾക്കുന്നുണ്ട്

അനു ഓടി റൂമിൽ കേറി, തലവഴി പുതപ്പു മൂടി കിടന്നു

പേടിച്ചിട്ടൊന്നും അല്ലട്ടോ, എന്തിനാ വെറുതേ റിസ്ക്ക് എടുക്കുന്നേ,

ഹോ രക്ഷപ്പെട്ടു

ബാത്റൂം തുറന്ന് കണ്ണൻ അകത്ത് വന്നപ്പോൾ ,അനു തല വഴി പുതപ്പു മൂടി കിടക്കേണു, അതു കണ്ട കണ്ണനു ചിരി വന്നു

അവൻ ഡോർ അടച്ചു, കട്ടിലിൽ വന്നിരുന്നു

ശബ്ദം ഒന്നും കേൾക്കുന്നില്ലല്ലോ, ബാത്റും ഡോർ തുറക്കുന്ന ശബ്ദം കേട്ടു, ഡോർ അടച്ചു, കടുവ എന്തേ ആവോ, ഇനി ഉറങ്ങുന്നില്ലേ, ബാൽക്കണിയിൽ പോയോ അനു ആലോചനയോട് ആലോചന

പുതപ്പ് മാറ്റി നോക്കണോ, വേണ്ട റിസ്ക്ക് എടുക്കണ്ട ,

എന്തായാലും നോക്കിയേക്കാം,

പുതപ്പിനുള്ളിൽ നിന്ന് അനു തല പുറത്തിട്ട് നോക്കി, ആമ തോടിനുള്ളിൽ നിന്ന് തല പുറത്തേക്കിട്ടു നോക്കുന്ന പോലെ തന്നെ

അനു നോക്കിയപ്പോൾ ,കണ്ണൻ കട്ടിലിൽ ചാരി, അനുനെ തന്നെ നോക്കി ഇരിക്കുന്നു

എന്ത്യേ, ഉറങ്ങുയില്ലേ, എൻ്റെ ഭാര്യ?☺, ആദ്യം വന്നു കിടന്നതു ആയിരുന്നല്ലോ

ഉറങ്ങാൻ കിടന്നതാ, ഉറങ്ങാൻ പറ്റണ്ടേ ?

അതെന്താടോ ഭാര്യേ ?

ആ ലൈറ്റ് ഒന്ന് ഓഫ് ചെയ്താൽ നന്നായിരുന്നു, എന്നാലേ, ഉറങ്ങാൻ പറ്റു എനിക്ക്😡

ചുണ്ടു കൂർപ്പിച്ച് അനു, പറഞ്ഞു നിർത്തി

നീ ഇങ്ങനെ ചുണ്ട് കൂർപ്പിക്കല്ലേ, അനു, അത് കാണുമ്പോൾ എനിക്ക് വേറെ പലതും, ആണ് തോന്നുന്നത്,

ഏ😳

ഞാൻ പിന്നെ വല്ലതും ചെയ്തു പോയാൽ പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ

അയ്യേ 😟

അനു വേഗം വായ പൊത്തി,😷, തല വഴി പുതപ്പു മൂടി കിടന്നു,

അതു കണ്ട് ലൈറ്റ് ഓഫാക്കി ചിരിയോടെ കണ്ണനും

അനു ഇനി ജാഗ്രതയോടെ പെരുമാറണം, കണ്ണൻ്റ മുൻപിൽ ,Be careful ,അനു അനുനോട് തന്നെ മനസിൽ പറഞ്ഞു

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ദാവണി ചുറ്റി രാവിലെ അമ്പലത്തിൽ പോകാൻ ഒരുങ്ങുമ്പോൾ ആണ്, പുറകിൽ ആരുടെയൊ നിശ്വസം അറിഞ്ഞത്, പെട്ടെന്ന് ഞെട്ടിപിടഞ്ഞ് തിരിഞ്ഞപ്പോൾ ,കണ്ണൻ തൊട്ടടുത്ത്, ഒരിഞ്ചു വ്യത്യാസത്തിൽ നിൽക്കുന്നു അതു കണ്ട ഹൃദയം DJ കളിക്കാൻ തുടങ്ങി ,ബ്ലഡി ഹൃദയം ആ കണ്ണുകളിലെ ഭാവം തിരിച്ചറിയാൻ പറ്റുന്നില്ല, കണ്ണൻ ചേർന്നു നിൽക്കുന്നതിൻ്റെ പരിഭ്രമം ഉള്ളിൽ തോന്നി തുടങ്ങി, അകന്നു മാറാൻ ശ്രമിക്കുന്നതിനു മുൻപേ കണ്ണൻ കൈകൾ കൊണ്ട് നഗ്നമായ അരയിലൂടെ ചുറ്റി പിടിച്ച് ചേർത്ത് നിർത്തി കുതറി മാറാൻ ശ്രമിക്കുന്നതിനു മുൻപേ, ഒരു കൈ കൊണ്ട്, കവിളിൽ തലോടി, അനൂസേ❤ ആർദ്രമായി കാതോരം വിളിച്ചു ദേഹത്തിലുടെ ഒരു മിന്നൽ പിണർ പാഞ്ഞു പോയി, ശരീരം തളരുന്ന പോലെ തോന്നി, നഗ്നമായ ഇടുപ്പിൽ അമർന്ന ,കൈകളുടെ മുറുക്കം കൂടി, ആ കൈകളുടെ ചൂട്, ശരീരത്തിൽ മൊത്തം വ്യാപിക്കുന്നതു പോലെ തോന്നി വെപ്രാളത്തോടെ കണ്ണനെ നോക്കുമ്പോഴേക്കും, അവൻ്റെ ചുണ്ടുകൾ അനുവിൻ്റെ ചുണ്ടുകളെ പൊതിഞ്ഞിരുന്നു💏 ഗാഢമായി,……..

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

തുടരും…

ലൈക്ക് കമന്റ്‌ ചെയ്യണേ…

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *