എടോ ഞാൻ പറഞ്ഞോടോ തന്നോട് എന്നെ കേറി അങ്ങട് പ്രേമിക്കാൻ…

Uncategorized

രചന: aswin n balan

“എടോ ഞാൻ പറഞ്ഞോടോ തന്നോട് എന്നെ കേറി അങ്ങട് പ്രേമിക്കാൻ .വെറുതെ നടന്ന എന്നെ താൻ അല്ലെടോ കേറി അങ്ങിട് പ്രേമിച്ചെ ,എന്നിട്ടിപ്പോ എന്തിനാ ഹരിയേട്ടാ ഇങ്ങനൊക്കെ …” എല്ലാം അവസാനിപ്പിച്ചു ഗുഡ് ബൈയും പറഞ്ഞ പിരിയുമ്പോഴായിരുന്നു നീതുവിന്റെ ഈ മറുപടി “എന്താടോ തന്റെ വായടഞ്ഞോ ”

വീണ്ടുമവളുടെ ദേഷ്യം കലർന്ന മറുപടിക്ക് സാക്ഷിയായത് .വിതുമ്പി ഒഴുകിയ അവളുടെ കണ്ണുനീരായിരുന്നു . ഇഴുകി ചേർന്ന് അവളുടെ കൈകളും തട്ടിമാറ്റി ഞാൻ പോവുമ്പോഴും വലിയൊരു ചതിയുടെ നിഴലായിരുന്നു ഞാൻ അവൾക് സമ്മാനിച്ചേ

എന്റെ പോക്കും നോക്കിയിരുന്ന നീതുവിന്റെ കണ്ണുകൾ ഒരിക്കലെങ്കിലും അപ്പോഴൊരു തിരഞ്ഞു നോട്ടം ആഗ്രഹിച്ചിരിക്കാം പക്ഷെ വേണ്ട മനസെന്നോട് പറയുന്ന പോലെ തോന്നി . വീട്ടിലെത്തി കണ്ണാടി മുന്നിലായഇരിക്കുമ്പോഴാണ് പോക്കറ്റിലിരുന്ന് പേപ്പറിൽ ഒന്ന് കൂടി കണ്ണോടിച്ചത് .ആദ്യമൊക്കെ ഒരു ഭയം തോന്നിയെങ്കിലും എന്തോ ഇന്നവളോട് കൂടി യാത്ര പറഞ്ഞപ്പോ സ്വസ്ഥമായൊരു വിടവാങ്ങലിന് ശരീരം തയാറായ പോലെ .

ഒരിക്കലും ആഗ്രിച്ചിരുന്നതല്ല നീതുവിനോട് അങ്ങനൊന്നും പറയേണ്ടി വരുമെന്ന് .പക്ഷെ എന്തോ ഈ ഒരു അവസ്ഥ അവൾ കൂടി അറിഞ്ഞാൽ ഒരിക്കലും എന്നെ വിട്ടു പോകില്ലെന്ന നന്നായി അറിയണ കാരണം ചതിക്കുകയല്ലാതെവേറൊന്നും ഞാൻ കണ്ടില്ല . ഫോൺ ഗാലറിയിലൂടെ കണ്ണോടിക്കൊമ്പോഴും നീതുവിന്റെ കോപ്രായങ്ങളും ,സെൽഫി എന്ന പറഞ്ഞ അവള് കാട്ടി കൂടിയ കോമാളിത്തരവും എല്ലാം എന്റെ മനസ്സ് നിറച്ചു തുടങ്ങി .മുഖത്ത വിരിഞ്ഞൊരു കള്ളച്ചിരിയുടെആയുസ്സ് തീർന്നത് പേപ്പറിൽ എഴുതിയ ആ blood ടെസ്റ്റ് റിസൾട്ടിൽ ആയിരുന്നു,എല്ലാ കാര്യത്തിനും വില്ലനായെത്തുന്ന വിധിയെ പഴി ചാരിറ്റി ഞാനുമൊന്നു തടി ഊരി .”കാൻസർ patient”… വിധി എനിക്ക് നൽകിയ ചെറിയൊരു സമ്മാനം . വീണ്ടുമെന്റെ നീതുവിന്റെ മുഖം ഫോണിൽ തെളിഞ്ഞു സഹികെട്ട് അവസാനം ഫോൺ അറ്റൻഡ് ചെയ്തു .വിതുമ്പി കരയുന്ന നീതുവിന്റെ ശബ്ദം എന്നെ ചുട്ടുപൊള്ളിക്കുന്ന പോലെ തോന്നി .ഒന്നും പറയാതെ ഞാൻ ആ ഫോൺ കട്ട് ചെയ്യുമ്പോഴും അവളെന്നെ മറക്കുമെന്നോ ഒരു തരി വെറുപ്പെങ്കിലും എന്നോട് തോന്നണമെന്ന് ഞാനും ഒരുപാട് ആഗ്രിച്ചു പോയി .

ഓർമകളിലേക്ക് ആഴ്നിറങ്ങുമ്പോഴും എവിടെയെങ്കിലുംഒക്കെ മനസ്സ് പുഞ്ചിരിച്ചു തീർന്നത് അതൊക്കെ എന്റെ നീതുസിന്റെ ഓര്മകളിലായിരുന്നു . ആദ്യമായി ഇഷ്ടം പറയാൻ പോവുമ്പോഴും .പാർക്കിലെ അന്തരീക്ഷത്തിൽ ഞങ്ങളുടെ മൗനത്തെ കീറിമുറിച്ചു നീതുസെന്നോട് തന്നെ കെട്ടുമോ എന്ന ചോദിക്കുമ്പോഴും .എന്തോ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല ഇതുപോലൊരു കാന്താരിയെ വിട്ടു കളയാൻ. മാസങ്ങൾ നീണ്ടു നിന്ന് ഏകാന്ത ജീവിതത്തെ ഒന്ന് കൂടി ഊട്ടി ഉറപ്പിക്കുന്നതായിരുന്നു അന്ന് വൈകുന്നേരം വന്ന ലെറ്റർ . വരുൺ weds നീതു ,,,

അങ്ങനെ ഞാൻ ആഗ്രഹിച്ചതും സംഭവിച്ച് തുടങ്ങി .എന്നെയും അവൾ പതിയെ മറക്കാൻ തുടങ്ങി . അറിയാതെ ആണെകിലും കണ്ണ് നിറഞ്ഞ .കരയരുതെന്ന് പറഞ്ഞു പഠിപ്പിച്ച മനസ്സ് ആ ഒരു നിമിഷം കുറച്ചൊന്നു അനുസരണ കേട് കാട്ടി . “ഹരിയേട്ടാ ഫോൺ കട്ട് ചെയ്യല്ലേ പ്ളീസ് എനിക്കൊന്ന് കാണണം ” പരിചയമില്ലാത്ത നമ്പറായതുകൊണ്ടായിരുന്നു അറ്റൻഡ് ചെയ്തേ .കല്യാണത്തിന് ഒരാഴ്ച മുന്നേ യാണ് വീണ്ടുമവളുടെ ശബ്ദം എന്നെ തേടി വരുന്നത് . അവസാനമായി തന്നെ ഒന്ന് കാണാമെന്ന് പറയുമ്പോഴും എന്തോ ഒഴിഞ്ഞുമാറാൻ മനസ്സനുവദിക്കുന്നില്ല, .പാർക്കിനെ ലക്ഷ്യമാക്കി നടന്നുനീങ്ങി . അധികാൻ നേരത്തെ നിശബ്ധതയെ തട്ടി മാറ്റി നീതുവാണ് തുടക്കം കുറിച്ചത് . “അപ്പൊ ദിസ് ഈസ് ഔർ ലിസ്റ് മീറ്റ് അപ്പ് …ലെ …” “മ്മ് ” ഞാനും മൂളി

കളിചിരി നിറഞ്ഞ ആ മുഖത്ത് വിരഹം തിങ്ങി നിറഞ്ഞത് പെട്ടെന്നായിരുന്നു . “ഹരിയേട്ടനെന്നെ ഒന്ന് കൂടി പ്രണയിച്ചൂടെ ” വീണ്ടുമവളുടെ വാക്കുകൾ എന്നെ വേട്ടയാടി . മുഖത്ത് വിരിഞ്ഞൊരു പുഞ്ചിരിയായിരുന്നു അതിനുള്ള എന്റെ മറുപടി . ഒന്നും പറയാതെ ഞാൻ നടന്നു നീങ്ങുമ്പോഴാണ് ഹരിയേട്ടാ …ന്ന് ഉള്ള അവളുടെ വിളി വീണ്ടും എന്നെ തേടിയെത്തിയത് .

“ഇതല്ലേ ഹരിയേട്ടാ .ഏട്ടൻ എന്നെ തെക്കൻ ഉള്ള കാരണം ” നോക്കുമ്പോഴാണ് അതെന്റെ പോക്കറ്റിലിരുന്ന് ബ്ലഡ് ടെസ്റ്റ് റിസൾട്ട് ആണെന്ന് മനസ്സിലായത് . എന്റെ അടുത്തേക്കായി അവൾ ഓടി വന്ന് എന്നിലേക്കായി ചാഞ്ഞു നിൽക്കുമ്പോഴും ഒരു ശില കണക്കെ ആയി ഞാനും .

കല്ലായ് മനസ്സിന് ഒരിക്കലെങ്കിലും തോറ്റുകൊടിക്കേണ്ടി വന്നു .കണ്ണുനീരിന്റെ നെഞ്ചിലൂടെ ആഴ്ന്നിറങ്ങി .മറഞ്ഞു പോയൊരു സ്നേഹത്തിന് ഒരു തലോടലായ് വീണ്ടും ഒന്ന് പുനർജനിക്കേണ്ടി വന്നു . “നീതു ” “വേണ്ട ഹരിയേട്ടനെ വിട്ട് ഞാൻ എങ്ങോട്ടും പോവൂല്ല …” വീണ്ടുമവളുടെ കൈകൾ എന്നെ ഇറുക്കി പിടിച്ചു “നീ ആ റിസൾട്ട് വായിച്ചോ “ചിരിച്ചു കൊണ്ടുള്ള എന്റെ ചോദ്യത്തിന് വീടുമാ ആ പഴയ കാന്താരി ആയിരുന്നു ഉത്തരം നൽകിയത് .

“പിന്നെ ഇതിലും വല്യ പെരുന്നാള് വന്നിട്ട് ബാപ്പ പളളീല് പോയിട്ടില്ല പിന്നെയാ ഇത് …മാഷ് വന്നേ …” അതും പറഞ്ഞോണ്ട് എന്റെ കൈയിലും ചേർത്ത് പിടിച്ച അവൾ നടന്നു നീങ്ങി ഇനി ഒരിക്കലൂം ഈ കൈകളെ മരണത്തിനു പോലും വിട്ടു കൊടുക്കില്ല എന്ന വാശിയോടെ

രചന: aswin n balan

Leave a Reply

Your email address will not be published. Required fields are marked *