സ്നേഹനൊമ്പരം

Uncategorized

രചന: മനു മാധവ്

“നിറവയറുമായി സുമിത്രയുടെ കൈ പിടിച്ചു രഘുനന്ദൻ വീടിന്റെ പടി ഇറങ്ങുമ്പോൾ ആണ്. ഭവാനിയമ്മ കരഞ്ഞു കൊണ്ട് പുറകെ വിളിക്കുന്നത്

“മോനെ ഈ അമ്മയോട് ക്ഷമിക്കട!. അമ്മ നിന്നോടും ഇവളോടും ഒരുപാട് ദ്രോഹം ചെയ്തിട്ടുണ്ടന്നറിയാം . ഞാൻ നിങ്ങളുടെ കാല് പിടിക്കാം. ഈ വീട്ടിൽ നിന്നും പോകരുത്

മനസ്സിൽ കുറ്റബോധം തോന്നി അമ്മ അങ്ങനെ പറഞ്ഞപ്പോഴും രഘുനന്ദന്റെ മനസ്സിൽ കോപത്തിന്റെ അഗ്നി അണഞ്ഞിരുന്നില്ല.

വേണ്ട നിങ്ങൾ ഇനി ഒന്നും പറയേണ്ട . മതിയായി നിങ്ങളുടെ കള്ള സ്നേഹം.

മക്കളെ രണ്ടായി കാണുന്ന നിങ്ങൾ ഒരു അമ്മയാണോ?.

ഈ വീട്ടിൽ ഇനി കഴിഞ്ഞാൽ എനിക്ക് ജനിക്കാൻ പോകുന്ന ഇവളുടെ വയറ്റിൽ വളരുന്ന എന്റെ കുഞ്ഞിനെ വരെ നിങ്ങൾ കൊല്ലും. അത്രക്ക് ദുഷ്ട മനസ നിങ്ങളുടെ.

രഘുനന്ദൻ കോപം കൊണ്ട് ഉറഞ്ഞു തുള്ളി.

“പറഞ്ഞത്രയും സ്‌ത്രിധനം ഇവളുടെ വീട്ടുകാർക്കു തരാംപറ്റില്ലെന്ന് അന്നേ അമ്മയോട് പറഞ്ഞത് അല്ലെ?.

“പിന്നെ എല്ലാം കാര്യങ്ങളും അമ്മയും ഏട്ടനും തിരുമാനിച്ചല്ലേ ഈ വിവാഹം നടത്തിയത്.

” എന്നിട്ട് ഇപ്പോൾ സ്‌ത്രിധനത്തിന്റെ പേര് പറഞ്ഞു അമ്മ എന്നോടും ഇവളോടും എന്നും വഴക്ക്. ചാകുമ്പോൾ എല്ലാംകൂടി അമ്മക്ക് കൊണ്ടുപോകാൻ ആണോ ഈ വാശി

“ഞാൻ അമ്മേ പോലെ സ്വാർണംവും പണവും മോഹിച്ചല്ല ഇവളെ ഇഷ്ട്ടം പെട്ടതും വിവാഹം ചെയ്തതും .

“അമ്മയെയും എന്നെയും സ്നേഹിക്കാൻ ഒരു നല്ല മനസ്സ്. അത്രയേ ഞാൻ ആഗ്രഹിച്ചിരുന്നുള്ളു.

“ഏട്ടൻ കല്യാണം കഴിച്ച പെണ്ണ് ഒരുപാട് സ്വത്തും മുതലും കൊണ്ട് വന്നിട്ടുണ്ടങ്കിൽ അതിന്റെ മുഴുപ്പ് കണ്ടു അവർക്ക് ഒപ്പം നിന്നോ അമ്മ .

“മതിയായി എനിക്ക് ഈ വീട്ടിലെ പൊറുതി ഞാൻ ഇവളും ഇനി ഈ വീടിന്റെ പടി ചവിട്ടില്ല എന്ന് പറഞ്ഞു വീട്ടിൽ നിന്നും കോപത്തോട് രഘുനന്ദൻ സുമിത്രയെ വിളിച്ചോണ്ട് പോയി.

“അവർ പോകുന്നതും നോക്കി കരഞ്ഞ കണ്ണുകളുമായി സങ്കടത്തോടെ ഭവാനിയമ്മ ഉമ്മറത്തെ തൂണിൽ ചാരി ഇരുന്നു.

“ആ സംഭവം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം,

“രഘുനന്ദനും സുമിത്രകും ഒരു ആൺ കുഞ്ഞു ജനിച്ചപ്പോൾ. കൊച്ച് മകനെ കാണാൻ ഉള്ള ഭാഗ്യം പോലും ഭവാനിയമ്മക്ക് ലഭിച്ചില്ല.

“വർഷങ്ങൾ കഴിയുംതോറും ഭവാനി അമ്മക്ക് പ്രായം കൂടുന്നതനുസരിച്ചു ആ വീട്ടിൽ ആര്ക്കും വേണ്ടാത്തവളായി മാറിതുടങ്ങി .മൂത്ത മകന്റെയും മരുമകളുടെയും പെരുമാറ്റം ഭവാനിയമ്മയുടെ മനസ്സിനെ കിറി മുറിച്ചു “തൊട്ടതിനും പിടിച്ചതിനും എല്ലാം കുറ്റങ്ങൾ പരിചാരി ഭാവിനിയമ്മേ ഒടുവിൽ മൂത്ത മകൻ തന്നെ അനാഥാലയത്തിൽ കൊണ്ടുചെന്നാക്കി.

“ഇത് എങ്ങനെയോ രഘുനന്ദൻ അറിയാൻ ഇടയായി വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിൽ ചെന്ന് സുമിത്രയോട് ഈ വിവരം ധരിപ്പിച്ചപ്പോൾ സുമിത്രയുടെ കണ്ണുകളിൽ ഒരു നിമിഷം കൊണ്ട് ഈറൻ അണിയിച്ചു .

“അവൾ കരയുന്നത് കണ്ടപ്പോൾ രഘുനന്ദൻ ചോദിച്ചു.

“നീ എന്തിനാടി കരയുന്നെ? അവർക്ക് ഇതല്ലായിരുന്നു വരേണ്ടത്. മക്കളെ സ്നേഹിക്കാൻ അറിയാത്ത അവര് ഒരു അമ്മയാണോ?.

“ഏട്ടാ… വേണ്ടാ മതി അമ്മയോട് ഉള്ള ദേഷ്യം. എന്തൊക്കെയായാലും ഏട്ടന്റെ അമ്മ അല്ലെ? അത്.

“എന്റെ അമ്മേ പോലെ ഞാൻ നോക്കിക്കൊള്ളാം നമ്മുക്ക് പോയി അമ്മേ കൂട്ടികൊണ്ടു വരാം ഏട്ടാ . ഇവിടെ ഈ വീട്ടിൽ നമ്മുക്ക് ഒപ്പം നിർത്താം.

“സുമിത്ര പറഞ്ഞത് കേട്ടപ്പോൾ രഘുനന്ദൻ ആദ്യം ഒന്ന് മടികാണിച്ചെങ്കിലും ഒടുവിൽ അമ്മേ അനാഥാലയത്തിൽ നിന്നും കൂട്ടികൊണ്ട് വീട്ടിലേക്കു വന്നു.

ഭവാനിയമ്മേ കണ്ടതും അച്ഛമ്മേന്ന് വിളിച്ചു കൊണ്ട് രഘുനന്ദന്റെ മകൻ ഓടി ചെന്നു. തന്റെ ചെറുമകനെ കണ്ടപ്പോൾ കെട്ടിപിടിച്ചു മതിവരുവോളം ഉമ്മവക്കുമ്പോഴും ഭവാനിയമ്മയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പികൊണ്ട് ഇരുന്നു .( ശുഭം )

സ്നേഹപൂർവ്വം രചന :മനു മാധവ്

Leave a Reply

Your email address will not be published. Required fields are marked *