വാക പൂത്ത വഴിയേ – 51

Uncategorized

രചന: നക്ഷത്ര തുമ്പി

തിരിഞ്ഞു നോക്കിയ അനു ന്റെ കണ്ണുകൾ മിഴിഞ്ഞു പുറകിൽ ചുണ്ടിൽ വിരിഞ്ഞ കുസൃതിചിരിയുമായി കണ്ണൻ

മനുഷ്യനെ പേടിപ്പിക്കാൻ ആയിട്ട് , നിങ്ങൾക്കു എന്താണ് കണ്ണേട്ടാ

കുളിക്കാൻ പോയ ആളു ഇത് വരെ കണ്ടില്ല, അന്വേഷിച്ചു വന്നപ്പോൾ കാണാനും ഇല്ല, പിന്നെ ഇത് പോലെ പുറകിൽ വന്നു നിന്നാൽ ആരായാലും പേടിക്കില്ലേ

എന്റെ ചക്കര പേടിച്ചോ

ഇല്ല പേടിച്ചില്ല, കൊഞ്ചാതേ കുളിച്ചിട്ട് കേറി വാ മനുഷ്യ,,അമ്പലത്തിൽ പോകാൻ സമയം ആയി

അങ്ങനെ അങ്ങ് പോകല്ലേ

ഇനി എന്താ

നമുക്ക് ഒരുമിച്ചു കുളിക്കാടാ

അയ്യോടാ ആ പൂതി കയ്യിൽ വെച്ചാൽ മതി, ഞാൻ ഒരു പ്രാവശ്യം കുളിച്ചതാ, ഇനി എനിക്ക് കുളിക്കണ്ട,

നിനക്ക് ഈ ഇടയായിട്ട് എന്നോട് ഒരു സ്നേഹം ഇല്ല

വളരെ നിഷ്കു ആയി കണ്ണൻ പറഞ്ഞു നിർത്തി, ഇടം കണ്ണിട്ട് അനുനെ നോക്കി ,

അനു അതു കാണുകയും ചെയ്തു ആ വേല കയ്യിൽ ഇരിക്കട്ടെ അനു മനസ്സിൽ പറഞ്ഞു

ങേ,അതു കണ്ണേട്ടന് വെറുതെ തോന്നുന്നതാ, നിങ്ങളുടെ കൂടെ കുളിക്കാൻ ഇറങ്ങിയാൽ ഇന്ന് അമ്പലത്തിൽ പോക്ക് നടക്കില്ല , അതു കൊണ്ട് ഞാൻ അകത്തേക്കു പോകട്ടെ, കണ്ണേട്ടൻ ഇഷ്ടം പോലെ നീന്തി കുളിച്ചു വന്നാൽ മതി

അതും പറഞ്ഞു അനു നടന്നതും കണ്ണൻ അനുനെ വലിച്ചു വെള്ളത്തിൽ ഇട്ടതും ഒരുമിച്ചായിരുന്നു

അതോടൊപ്പം കണ്ണനും കൂടെ ചാടി

അനു ദേഷ്യത്തോടെ വെള്ളത്തിൽ കൈ വെച്ച് അടിച്ചു

എന്താണ്, കണ്ണേട്ടാ നിങ്ങൾക്ക്, ഞാൻ റെഡി ആയി നിന്നത് അല്ലേ, മൊത്തം നനച്ചില്ലേ എന്നെ

അനു എന്തൊക്കെ പറഞ്ഞിട്ടും അവിടെ കുസൃതി ചിരി തന്നെയാണ്

കണ്ണേട്ടാ ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ

ഉവ്വല്ലോ

എന്തിനാ എന്നെ വെള്ളത്തിൽ തള്ളി ഇട്ടതു

ഇഷ്ടം ഉണ്ടായിട്ടു

ദേ കണ്ണേട്ടാ കാര്യം പറയുന്നുണ്ടോ

ശോ, അച്ഛമ്മ തന്ന സെറ്റും മുണ്ടും ആണ്,

അഴുക്കു ആക്കില്ലേ നിങ്ങൾ

അതും പറഞ്ഞവൾ കുളത്തിൽ നിന്നും കേറാൻ നോക്കി

അവൻ അവളുടെ കയ്യിൽ കേറി പിടിച്ചു

അങ്ങനെ അങ്ങ് പോകല്ലേ നീ

ഇനി എന്താ

എന്റെ അനു നീ ഇങ്ങനെ ദേഷ്യപെടല്ലേ

പിന്നെ വെള്ളത്തിൽ പിടിച്ചു തള്ളി ഇട്ടാൽ നിങ്ങളെ പിടിച്ചു ഉമ്മ വെക്കാം ഞാൻ എന്തെ

ഓ ആയിക്കോട്ടെ,എനിക്ക് നൂറു വട്ടം സമ്മതം, ചൂടോടെ ഒരു ഉമ്മതാ, ഈ തണുപ്പ് ഒന്നു മാറട്ടെ അവൻ പുരികം പൊക്കി,

ചെ, പൊക്കോണം, പറയുന്തോറും, അനുന്റെ മുഖം ചുവന്നു, ചൊടികളിൽ നാണത്തിൻ പുഞ്ചിരി വിടർന്നു

അനുന്റെ മുഖത്തെ ഭാവങ്ങൾ നോക്കി കാണുകയായിരുന്നു കണ്ണൻ

നീ ഇന്നലെ എന്നെ വെള്ളത്തിൽ തള്ളി ഇട്ടതല്ലേ,

ഇപ്പോ സെയിം ആയില്ലേ പകരത്തിനു പകരം

പക അതു വീട്ടാൻ ഉള്ളതാണ്😎

ചെറു ചിരിയോടെ കണ്ണൻ പറഞ്ഞു

അതു കേട്ടു അനു ദേഷ്യത്തോടെ കണ്ണന്റെ കയ്യിലും, പുറത്തും ഒക്കെ പിടിച്ചു അടിച്ചു

ഡി നിർത്തടി

അവൾ അതു കേട്ട ഭാവം പോലും നടിച്ചില്ല,

പിന്നെയും അതു തന്നെ തുടർന്നു

അവസാനം കണ്ണൻ തന്നെ അവളുടെ കയ്യ് 2ഉം പിടിച്ചു വെച്ചു

ഡി കുട്ടി പിശാശേ എനിക്ക് നല്ല വേദന ഉണ്ട്

നന്നായി, ഇങ്ങനെ ചെയ്തിട്ടില്ലേ

അപ്പോ നീ ചെയ്തതോ

അതു പിന്നെ ഞാൻ

അതു പിന്നെ നീ

ചുമ്മാ

നിനക്ക് ചുമ്മാ എന്നെ വെള്ളത്തിൽ തള്ളി ഇടാം, ഞാൻ ചെയ്യുമ്പോൾ അതു കാര്യത്തിലും കൊള്ളാല്ലോ മോളെ

അവൾ അവനെ നോക്കി ചിരിച്ചു

കണ്ണൻ അനുന്റെ മുഖത്തു തന്നെ നോക്കി,

വെള്ളത്തുള്ളികൾ മുഖത്തും കഴുത്തിലും,പറ്റിപ്പിടിച്ചിരിക്കുന്നു,

കണ്ണിലെ കണ്മഷി കലങ്ങിട്ടുണ്ട്, ‘

മൊത്തത്തിൽ നനഞ്ഞു ഇരിക്കേണ്,

സാരി ശരീരത്തിൽ ഒട്ടി നിൽക്കുന്നു

മുടിയിൽ നിന്നും ഒഴുകുന്ന വെള്ളം സാരിയിലേക്ക് ഒഴുകി എവിടെയോ ഒളിക്കുന്നു,

അവളെ അങ്ങനെ കാണുന്തോറും, കണ്ണനിൽ വികാരങ്ങൾ മുളപൊട്ടാൻ തുടങ്ങി,

നിമിഷ നേരം കൊണ്ട് അവന്റെ കണ്ണുകൾ അവളുടെ ചുണ്ടിൽ പതിഞ്ഞു

പതുക്കെ അവന്റെ ചുണ്ടുകളും അവളുടെ ചുണ്ടിൽ പതിഞ്ഞു,

സാരിക്കിടയിലൂടെ അവന്റെ കൈ അവളുടെ ഇടുപ്പിൽ അമർന്നു

അവളുടെ കണ്ണുകൾ മിഴിഞ്ഞു,

കണ്ണെന്റെ ഇങ്ങനെ ഒരു നീക്കം അവൾ പ്രതീക്ഷിച്ചില്ല

പതുക്കെ, ഒട്ടും വേദനിപ്പിക്കാതെ മേൽചുണ്ടും, കീഴ്ചുണ്ടും ഒരു പോലെ നുണഞ്ഞു

, അവളും ആ ചുംബനത്തിൽ ലയിച്ചു, അവളുടെ കയ്യ് അവന്റെ തലമുടിയിൽ കോർത്തു വലിച്ചു

അവൻ ഒരു കയ്യ് കൊണ്ട് അവൾടെ ഇടുപ്പിൽ പിടിച്ചു പൊക്കി എടുത്തു

അപ്പോഴും അവരുടെ ചുണ്ടകൾ വേർപെട്ടിട്ടില്ലായിയുന്നു

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ശ്വാസം കിട്ടാതെ അനു കുതറിയപ്പോൾ കണ്ണൻ ,അകന്നു മാറി, പതുക്കെ ആ ചുണ്ടുകൾ താഴേക്ക് അരിച്ചിറങ്ങി, കവിളിലും, കഴുത്തിലും പറ്റി പിടിച്ചിരിക്കുന്ന വെള്ളത്തുള്ളികളിൽ അവൻ്റെ ചുണ്ടുകൾ പതിഞ്ഞു, അനുൻ്റ ശരീരത്തിൽ ഒരു തരിപ്പ് അനുഭവപ്പെട്ടു ,കഴുത്തിൽ അവൻ്റെ ചുണ്ടുകളും, നാവും തീർക്കുന്ന മാന്ത്രികതയിൽ അവളും, അലിഞ്ഞു, അവൻ്റെ നെഞ്ചിൽ കൈവച്ച് അവളും , രണ്ടുപേരുടെയും, ശരീരം ചൂട് പിടിച്ചു, രണ്ടുപേരിലും വികാരങ്ങൾ ഒരു പോലെ തോന്നി തുടങ്ങി, ഒന്നാകാൻ മനസുകൊണ്ട് അവരിരുവരും ആഗ്രഹിച്ചിരുന്നു

അവൻ്റെ ചുണ്ടുകൾ അവളുടെ കാതിൽ പതിഞ്ഞു, ചുംബനങ്ങൾ കൊണ്ട് അവളെ ഉണർത്തുകയായിരുന്നു അവൻ

വാകപെണ്ണേ കാതോരം അവൻ്റെ ആർദ്രമായ ശബ്ദം,

ഞാന്‍ എഴുതി മുഴുമിപ്പിക്കാത്ത ഒരേയൊരു കവിത നീയാണ് ………. എനിക്കറിയാം അവസാന വരിയെഴുതി തീരുമ്പോള്‍, നിന്നിലേക്ക്‌ ഒഴുകുന്ന പുഴയാകാനും…. നിന്നിലേക്ക്‌ മാത്രം പെയ്യുന്ന മഴയാകാനും, അവസാനം നിന്നെ നനച്ച് എന്നോട് ചേർക്കാനും പിന്നെ നമ്മൾ ഒരുമിച്ച് ഒരു മഴയായി തീരാനും

ഒറ്റ നിമിഷം മാത്രം ഇനി അവശേഷിക്കുന്നുള്ളൂ …… ഞാനും നീയും നമ്മൾ ആകുന്ന ആ ഒറ്റ നിമിഷം……… ❣️❣️❣️

സ്വന്തമാക്കിക്കോട്ടെ നിന്നെ ഞാൻ എൻ്റേത് മാത്രമായി

അവളും ആഗ്രഹിച്ചിരുന്നു അവൻ്റെ നാവിൽ നിന്ന് അങ്ങനെ ഒന്നു കേൾക്കാൻ

സമ്മതമെന്നോണം അവൾ അവനെ ഇറുകെ പുണർന്നു,

അവൻ അവളെ ഇരു കൈകളിലും എടുത്ത് അകത്തേക്കു നടന്നു

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

രണ്ടു പേരിലും വികാരങ്ങൾ അതിൻ്റെ തീവ്രതയിൽ എത്തി നിൽക്കുകയാണ് രണ്ടു പേരുടെയും ശ്വാസഗതികൾ മാറി നെഞ്ചിടിപ്പേറി, ശരീരം ചൂട് പിടിച്ചു,

അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു

ചുംബനം പതിഞ്ഞതെൻ്റെ നെറ്റിയിൽ ആണെങ്കിലും പടർന്നതെൻ്റെ നെഞ്ചിലാണ് ,

അവളുടെ സ്വരത്തിലും കണ്ണുകളിലും അവനോടുള്ള പ്രണയം മാത്രം ആയിരുന്നു

അവനിലും അവളോടുള്ള അടങ്ങാത്ത പ്രണയം മാത്രം

നിൻ്റെ പിൻകഴുത്തിൽ നിന്ന് ചെവിയോരം വഴി ചുണ്ടിലേയ്ക്കൊരു പാതയുണ്ട്

എത്ര കരുതലോടെ വന്നാലും എൻ്റെ ചുംബനവണ്ടികളെ അപകടപ്പെടുത്തുന്നൊരു കാട്ടുപാത

പറയുന്തോറും അവൻ്റെ ചുണ്ടുകൾ അവിടെയെല്ലാം ഒഴുകി നടന്നു, , അവൻ്റെ ചുണ്ടുകൾ താഴേക്ക് അരിച്ചിറങ്ങുന്നതും, അവിടെയെല്ലാം നാവുകളും ചുണ്ടുകളും പല്ലുകളും പരസ്പരം മത്സരിക്കുന്നതും, , ശരീരത്തിൽ നിന്ന് വസ്ത്രങ്ങൾ അകന്നു മാറുന്നതും അവളറിയുന്നുണ്ടായിരുന്നു

അവൻറ കണ്ണുകൾ അവനെ കൊതിപ്പിച്ചിരുന്ന നാഭി ചുഴിക്കടുത്തുള്ള കാക്ക പുള്ളിയിൽ പതിഞ്ഞു, അവൻ്റെ ചുണ്ടുകളും പല്ലുകളും അതിൽ പതിഞ്ഞു, അനു ഒന്നെങ്ങിപ്പോയി

അവൻ ഓരോ ചുംബനത്തിലൂടെയും, അവളിലെ പെണ്ണിനെ ഉണർത്തി

അവൻ്റെ ചുംബനത്തിലൂടെ അവൾ ഓരോ നിമിഷവും വിവശയായി കൊണ്ടിരുന്നു

കണ്ണേട്ടാ……🔥

വിവശയായ അവളുടെ വിളികളും, മുളലുകളും ശബ്ദങ്ങളും, അവനെ ആവേശത്തിൽ ആക്കി

രണ്ടു പേരുടെയും നിശ്വാസങ്ങളും, മൂളലുകളും അവിടം നിറഞ്ഞു

അവൻ്റെ ചുണ്ടുകളും നാവുകളും പതിയാത്തൊരിടം അവളിൽ ഉണ്ടായിരുന്നില്ല, അത്ര തീവ്രമായി അവൻ്റെ പ്രണയം അവളിലേക്കൊഴുക്കി, ആവേശത്തിൽ അവളുടെ കൈകൾ അവൻ്റെ തോളിൽ അമർന്നു, അവളുടെ നഖങ്ങൾ അവൻ്റെ പുറത്ത് പോറൽ വീഴ്ത്തി

ആവേശമേറി, പ്രണയം അതിൻ്റെ തീവ്രതയിൽ എത്തി നിൽക്കുമ്പോൾ, നിശ്വാസമേറി, ഇരുവരുടെയും ശരീരം വിയർത്തു,

ഒരു നോവിനപ്പുറം, അനു കണ്ണൻ്റെതു മാത്രമായി
കുമ്പിയടഞ്ഞ അവളുടെ കണ്ണുനീർ തുള്ളികളെ അവൻ്റെ അധരത്താൽ ഒപ്പിയെടുത്തു,

അവൻ അവളുടെ തലയിൽ തലോടി, നെറുകയിൽ ചുംബിച്ചു

അവളെ എടുത്ത് അവൻ നെഞ്ചോട് കേറ്റി കിടത്തി,

I Love you വാക പെണ്ണെ,, ആൻ്റ താങ്ക് യു

അനു തലയുയർത്തി അവനെ നോക്കി

,എന്നിലെ പുരുഷനെ പൂർണ്ണനാക്കിയതിന്,

ഞാൻ ഇതുവരെ ഒരു പെണ്ണിനെയും അറിഞ്ഞിട്ടില്ല, ഞാൻ അറിഞ്ഞ ആദ്യത്തെയും അവസാനത്തേയും പെണ്ണ് നീയായിരിക്കും

അവൾ അവൻ്റെ നെഞ്ചിൽ അമർത്തി ചുംബിച്ചു,

നിന്നിൽ ഞാൻ ഇനിയും പെയ്യും, നിന്നെ നനച്ച് നിൻ്റെ ആത്മാവിനെ എന്നോട് ചേർക്കും, ഒടുവിൽ നമ്മൾ ഒരു മഴയായിത്തീരും ഒരു മഴക്കാലം മൊത്തം ഒരുമിച്ച് പെയ്യുന്ന മഴ

നഗ്നമേനികൾ ഒരുമിച്ച് ചേർന്നു ഒരു പുതപ്പിനുള്ളിൽ പ്രണയം വീണ്ടും അതിൻ്റെ എല്ലാ തീവ്രതയോടെ വീണ്ടും ഒഴുകി

(കാത്തിരിക്കണേ )

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

അങ്ങനെ അവർ ഒന്നായി,

എനിക്ക് റൊമാൻസ് എഴുതാൻ അത്ര വശം ഇല്ല, നന്നായോ എന്നറിയില്ല, തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക, കമൻ്റ തരണേ

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *