വാക പൂത്ത വഴിയേ – 25

Uncategorized

രചന: നക്ഷത്ര തുമ്പി

ആഞ്ഞു ശ്വാസം വലിച്ച് അനു കണ്ണുകൾ തുറന്നു

ഡിം ലൈറ്റിൻ്റെ വെട്ടത്തിൽ അടുത്ത് കിടക്കുന്ന കണ്ണനെ കണ്ടപ്പോൾ, മനസിലായി ,സ്വപ്നം ആയിരുന്നെന്ന്

എന്നിട്ടും വെപ്രാളത്തോടെ ചുറ്റും നോക്കി, സ്വബോധത്തിലേക്ക് തിരിച്ചു വരാൻ പിന്നെയും സമയം എടുത്തു

കണ്ടത് സ്വപ്നമാണെന്നു വിശ്വസിക്കാൻ കഴിയുന്നില്ല, അനുഭവിച്ചതു പോലെ തോന്നി, ആ ചുണ്ടുകളുടെ തണുപ്പ് ഇപ്പോഴും ഉള്ളതുപോലെ , ആകെ ശരീരം മൊത്തം വെട്ടി വിയർത്തിരിക്കുന്നു, വിറയലും മാറുന്നില്ല, ആദ്യമായി ആണ് ഇങ്ങനെ ഒരു സ്വപ്നം

സ്വപ്നത്തിൽ കണ്ട സാറിൻ്റെ ഭാവം ആദ്യമായി കണ്ടതാണ്, എന്തിനൊക്കെയോ, കണ്ണു നിറഞ്ഞു

പിന്നെ വീണ്ടും നിദ്രയെ പുൽകി

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ഞാൻ എഴുന്നേറ്റപ്പോൾ സാർ നല്ല ഉറക്കത്തിൽ ആയിരുന്നു

ഞാൻ അടുക്കളയിൽ അമ്മയെ സഹായിച്ചു, പിന്നെ അമ്പലത്തിൽ പോകാൻ റെഡിയാകാൻ റൂമിൽ ചെന്നു

ഇടാനുള്ള ഡ്രസ് നോക്കിയപ്പോൾ ആദ്യം കൈയിൽ കിട്ടിയത് ദാവണി ആണ്,ഇന്നലത്തെ സ്വപ്നം ഓർത്തപ്പോൾ ദാവണി അവിടെ വച്ച് ഒരു ചുരിദാർ എടുത്തിട്ട് അമ്മടെ കൂടെ അമ്പലത്തിൽ പോയി

തിരിച്ച് വന്നപ്പോഴേക്കും സാർ എഴുന്നേറ്റിണ്ടുണ്ടായിരുന്നു,

ഞാൻ പരമാവധി സാറിൻ്റെ ഫ്രണ്ടിൽ ചെല്ലാണ്ട് മാറി നിന്നു, എന്തോ ഇന്നലത്തെ സ്വപ്നം എന്നെ നന്നായി ബാധിച്ചിരുന്നു എന്നു തോന്നി അതു കൊണ്ട് തന്നെ സാറിനെ നോക്കാൻ ഒരു ചമ്മൽ തോന്നി

സാർ ബ്രേയ്ക്ക് ഫാസ്റ്റ് കഴിച്ചപ്പോൾ ഞാൻ റൂമിൽ കേറി, സാർ റൂമിലേക്ക് വന്നപ്പോൾ ഞാൻ ഫുഡ് കഴിക്കാൻ പോയി

ഒരു ഹൈഡ് ആൻറ സീക്ക് കളി തന്നെ

സാർ ഇടംകണ്ണിട്ട് എന്നെ നോക്കുന്നതൊക്കെ ഞാൻ കണ്ടിരുന്നു ,എന്തോ ഫ്രണ്ടിൽ ചെന്ന് ചാടാൻ തോന്നിയില്ല

അനുമോൾ എങ്ങനെ ആണ് കോളേജിൽ പോകുന്നത് – അച്ചൻ

ഞാൻ ബസിന് പൊക്കോളാം അച്ചാ, മീനുവും ഉണ്ടല്ലോ, അവൾ വരും ഇപ്പോ – അനു

ഞാൻ മറുപടി പറഞ്ഞപ്പോൾ സാർ എന്നെ നോക്കി ആ നോട്ടത്തിൽ ഞാൻ കോളേജിൽ കൊണ്ടു പോകും ആയിരുന്നല്ലോ ,എന്ന ചിന്ത ഇല്ലേ

പക്ഷേ എൻ്റെ പട്ടി പോകും, ഇന്നലെ എന്നെ കൊണ്ടു പോകാതെ ഒറ്റക്ക് പോയ മനുഷ്യൻ ആണ്

ബസിന് പോകണ്ട, _ മായ

സാറിൻ്റെ മുഖം നിലാവുദിച്ച പോലെ തോന്നി അമ്മടെ വാക്ക് കേട്ട്

പിന്നെ ?- അച്ചൻ

വിച്ചു കൊണ്ടോ ആക്കി തരും മീനുനെയും, കുഞ്ഞിയേയും പോരേ – മായ

അവന് ഒരു ബുദ്ധിമുട്ട് ആകില്ലേ – കണ്ണൻ

അവന് ഒരു ബുദ്ധിമുട്ടും ഇല്ല, ഉണ്ടോടാ വിച്ചു – മായ

ഇല്ലമ്മാ – വിച്ചു

ഇതുകേട്ട സാറിൻ്റെ മുഖം ഫ്യൂസ് പോയ ബൾബിൻ്റെ പോലെയായി

എന്നെ ഒന്ന് നോക്കി ചവിട്ടി തുള്ളി കോളേജിലേക്ക് പോയി

ഈ കടുവടെ ഏത് പിരിയാണ് ആവോ പോയത്🤔

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

മീനു നെം, എന്നെം കോളേജിൽ ആക്കി വൈകിട്ട് വരാം എന്ന് പറഞ്ഞ് വിച്ചു പോയി

ഞാൻ എൻ്റെ ക്ലാസിലേക്കും, മീനു അവൾടെ ക്ലാസിലേക്കും പോയി

ഫസ്റ്റ് അവർ കടുവ ആയിരുന്നു, മുഖം കടന്നൽ കുത്തിയ പൊലെ വീർത്ത് ഇരിക്കേണ്

ഇത് ഇനി എന്തിനുള്ള പുറപ്പാട് ആണാവോ

വന്നപാടെ പതിവില്ലാതെ ,ചോദ്യം ചോദിച്ചു, എല്ലാവരോടും ക്ലാസിൽ

അതും തലേ ദിവസം പഠിപ്പിച്ചതല്ല, പഴയ പോർഷൻസിൽ നിന്നും, അതും ഞാൻ മാര്യേജ് കാരണം ലീവ് എടുത്ത ടൈം മിലെ പോർഷൻസ്

അതും ചോദിച്ചപ്പോൾ തന്നെ മനസിലായി എനിക്കിട്ട് ഉള്ള പതിനാറിൻ്റെ പണിയാണെന്ന് അതു പോലെ തന്നെ സംഭവിച്ചു

ഞാൻ ഒഴികെ എല്ലാവരും അൻസർ പറഞ്ഞു എൻ്റെ ഒരു വിധിയെ,🤦‍♀️

വാട്ട് ഹാപ്പൻഡ് അനന്യ താൻ എന്താ പഠിക്കാതെ വന്നത്

(ഈ മനുഷ്യൻ്റ ചോദ്യം കേട്ടില്ലേ, ഒന്നും അറിയാത്ത പോലെ )

സാർ ഞാൻ അന്ന് ലീവ് ആയിരുന്നു, ഈ പോർഷൻ എടുത്ത സമയത്ത്

അതിന്,? ലീവ് ആയതു കൊണ്ട് ആ പോർഷൻസ് പഠിക്കണ്ടാ എന്നാണോ,

മ്മ് അല്ല,?

പിന്നെ,

സാർ എനിക്ക് ആ പോർഷൻസ് വായിച്ചിട്ട് മനസിൽ ആയില്ല,

മനസിലാകാത്ത ഭാഗം ക്ലാസിൽ വന്നിട്ട് ആരോടെങ്കിലും ചോദിക്കാം ആയിരുന്നില്ലേ തനിക്ക്, അറ്റ്ലീസ്റ്റ് എൻ്റെ അടുത്ത്, വന്നു ചോദിക്കാമായിരുന്നില്ലേ, ഞാൻ തൻ്റെ അധ്യാപകൻ അല്ലേ എന്താ അനന്യ അതിന് പോലും തനിക്ക് സമയം ഇല്ലായിരുന്നോ?

sorry സാർ, ഞാൻ ഇന്ന് സാറിൻ്റെ അടുത്ത് വന്ന് ചോദിക്കാൻ ഇരിക്കേരുന്നു

മ്മ്‌,

അല്ല താൻ എന്താ ഇത്ര ദിവസം ലീവ് എടുത്തത്?

(ഇതൊക്കെ, എന്തിനാ ചോദിക്കണേ )

😳 സാർ എൻ്റെ മാര്യേജ് ആയിരുന്നു, അത് കാരണം ആണ് ലീവ് എടുത്തത്

ഓഹോ,ആണോ,ഹസ്ബൻഡ് എന്തു ചെയ്യുന്നു

(ഇങ്ങേര്, എന്നെ വട്ടാക്കാൻ ആണല്ലേ ചോദിക്കുന്നേ ശരിയാക്കി തരാം) എൻ്റെ ഫ്രണ്ട്സ് എന്നു പറയുന്നതെണ്ടികൾ കിടന്ന് കിണിക്കേണ്, ബ്ലഡി ഫ്രണ്ട്സ്

ഹസ്ബൻഡ് അധ്യപകൻ ആണ്,

ആഹാ, എന്നാൽ പിന്നെ, ഹസിനോട് പഠിപ്പിച്ച് തരാം പറഞ്ഞാൽ മതിയായിരുന്നല്ലോ

സത്യം പറഞ്ഞാൽ എനിക്കും അത് തന്നെയായിരുന്നു ആഗ്രഹം, പക്ഷേ ,എന്തു ചെയ്യാം എൻ്റെ ഹസ് ഒരു അൺറൊമാൻ്റിക്ക് മൂരാച്ചിയാ, അതു കൊണ്ട് പറഞ്ഞാൽ കേൾക്കില്ല, പിന്നെ, എൻ്റെ കണ്ണേട്ടനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല, ,അതും ഇത്രയും സുന്ദരിയായ ഒരു ഭാര്യ,, അടുത്ത് ഇരിക്കുമ്പോൾ, ചിലപ്പോ പഠിപ്പിക്കാൻ പറ്റിയെന്നു വരില്ലായിരിക്കും കുറച്ച് നാണം വരുത്തി പറഞ്ഞു,

കടുവ എന്നെ, കൂർപ്പിച്ച് നോക്കി, ഞാൻ നന്നായി ചിരിച്ചു കൊടുത്തു, നമ്മളോടാ കളി

അനന്യ ഞാൻ ചോദിച്ചതിൻ്റെ ആൻസർ, നാളെ,100 ടൈമ്സ്, എഴുതി കൊണ്ടുവരണം, എന്നിട്ടെ ക്ലാസിൽ കേറാവു

പിന്നെ ലഞ്ച് ടൈമിൽ സ്റ്റാഫ് റൂമിൽ വന്നാൽ ഞാൻ പോർഷൻസ് പറഞ്ഞു തരാം

മ്മ്

വൃത്തികെട്ട മനുഷ്യൻ പണി തന്നത് കണ്ടില്ലേ, സ്റ്റാഫ് റൂമിലേക്ക് വിളിച്ചതും അടുത്ത പണിക്ക് ആയിരിക്കും

നീയെന്താ ഈ പിറുപിറുക്കുന്നേ- ഹണി

ആ കടുവ പറഞ്ഞത് കേട്ടില്ലേ – അനു

നീ എന്തിനാ സാറിനെ ദേഷ്യം പിടിപ്പിച്ചത് – ജാൻ

പിന്നെ ഞാൻ എന്തു വേണം, ആ സമയത്ത് ക്ലാസിൽ ഞാൻ വന്നിട്ടില്ലാന്നു അങ്ങേർക്ക് അറിയലോ എന്നിട്ടാണ് ചോദ്യം ചോദിച്ചത് – അനു

സ്റ്റാഫ് റൂമിൽ ചെന്ന്, അടുത്ത പണി വാങ്ങിച്ചോ നീ – മേഘ

ശരിയാക്കി കൊടുക്കുന്നുണ്ട് ഞാൻ – അനു

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ലഞ്ച് ബ്രേക്ക് കഴിഞ്ഞ് അനു സ്റ്റാഫ് റൂമിലേക്ക് പോയി, അവിടെ അധികം ടീച്ചേഴ്സ് മാര് ഒന്നും ഉണ്ടായില്ല, സാറിൻ്റെ ക്യാബിനിൻ്റെ പുറത്ത് നിന്ന്, അനു ശ്വാസം ഒന്നു വലിച്ചു വിട്ടു

പതുക്കെ ക്യാബിൻ തുറന്ന് അകത്തേക്ക് നോക്കി, കടുവ എതോ ബുക്കും വായിച്ച് ഇരിക്കുവാ

ഞാൻ ഡോറിൽ മുട്ടി, സാർ അകത്തേക്ക് വരാൻ കൈ കാണിച്ചു

ഞാൻ ചെന്നു, എന്നോട് കസേരയിൽ ഇരിക്കാൻ പറഞ്ഞു, ഞാൻ ഇരുന്നു’

എന്തിനു ള്ള പുറപ്പാട് ആണന്നാവോ

ബുക്ക് സാറിന് കൊടുത്തു, സാർ, എനിക്ക് പോർഷൻസ് പറഞ്ഞു തന്നു തുടങ്ങി, ഞാൻ നോട്ടും എഴുതി തുടങ്ങി ഞാൻ പേടിക്കുന്ന പോലെ ഒന്നും ഇല്ലാത്തത് എനിക്ക് കുറച്ച് ആത്മവിശ്വാസം നൽകി, പക്ഷേ അതൊക്കെ വെറുതേ ആയിരുന്നെന്ന് എനിക്ക് ബോധ്യമായി

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

തുടരും…

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *