വാക പൂത്ത വഴിയേ – 52

Uncategorized

രചന: നക്ഷത്ര തുമ്പി

അനു, കണ്ണു തുറന്നു, അവൾ കണ്ണൻ്റെ കരവലയത്തിൽ ആണ്

ഓർമ്മയിൽ അവളിൽ നാണത്തിൻ പുഞ്ചിരി വിരിഞ്ഞു, മുഖം ചുമന്നു അവൾ പതുക്കെ എഴുന്നേറ്റു, പുതപ്പ് ചുറ്റി വാഷ്റുമിൽ കേറി

ഷവറിൽ നിന്നും വീഴുന്ന വെള്ളം കൊണ്ട് അവൾക്ക് ശരീരത്തിൽ നീറ്റൽ അനുഭവപ്പെട്ടു, അത് അവളുടെ ചൊടികളിൽ പുഞ്ചിരി വിരിയിച്ചു

കുളിച്ച് ദാവണി ഉടുക്കാൻ പോയപ്പോൾ ആണ്, കഴുത്തിലും മറ്റുംചുമന്ന പാടുകൾ കണ്ടത് ആരെങ്കിലും കണ്ടാൽ കളിയാക്കും എന്നോർത്ത് കോളർനെക്ക് ടോപ്പ് എടുത്തിട്ടു

കണ്ണൻ ബെഡിൽ കമിഴ്ന്നു കിടന്നു ഉറക്കത്തിലാണ്, അവൾ അവൻ്റെ തലയിൽ തലോടി

അവൻ്റെ നഗ്നമായ പുറത്ത് അവളുടെ കൈയ്യിലെ നഖം പോറൽ വീഴ്ത്തിയതിൽ അവളുടെ കണ്ണുകൾ പതിഞ്ഞു, അവിടം അവൾ തലോടി

പതുക്കെ അവിടെയെല്ലാം അനുവിൻ്റെ ചുണ്ടുകൾ പതിഞ്ഞു

എൻ്റെ വാക പെണ്ണേ എന്നെ ഉമ്മ വച്ച് വീണ്ടും പ്രലോഭിപ്പിക്കല്ലേ, കൺട്രോൾ കിട്ടിയെന്നു വരില്ല എനിക്ക്

കണ്ണടച്ചു കിടന്നു കൊണ്ട് തന്നെ കണ്ണൻ പറഞ്ഞു അവനെ നോക്കാൻ അവൾക്ക് ചമ്മൽ തോന്നി

അവൾ വേഗം കട്ടിലിൽ നിന്നും എഴുന്നേറ്റു,

അതേ വേഗത്തിൽ അവളെ കൈപിടിച്ച് വലിച്ച് കട്ടിലിൽ കിടത്തി കണ്ണൻ

എവിടേക്കാ പോകുന്നേ

മ്മ് ച്ചും

നിൻ്റെ നാക്ക് എന്തേ?

എന്താ

ഓഅവിടെ തന്നെ ഉണ്ടല്ലോ, നീ മിണ്ടാത്തത് കൊണ്ട് ചോദിച്ചതാ എന്താണ്, എന്നെ നോക്കാത്തത്

ഒന്നുമില്ല,

എന്ത്യേ ഇഷ്ടം ആയില്ലേ, ഞാൻ അങ്ങനെയൊക്കെ പെരുമാറിയത്, ദേഷ്യം തോന്നിയോ എന്നോട്, എൻ്റെ ഇഷ്ടം മാത്രം ഞാൻ നോക്കിയൊള്ളു എന്നു തോന്നിയോ

അവൾ അവനെ തന്നെ നോക്കി, അവൻ്റെ വാക്കുകൾ കേട്ട് അവൾക്ക് സങ്കടം തോന്നി

അവൾ അവൻ്റെ നെഞ്ചിലേക്ക് ചേർന്നു ഇരു കൈകൾ കൊണ്ടും ചുറ്റി പിടിച്ചു

‘കമ്പിളി പുതപ്പിനുള്ളിൽ ഒരു സ്വർഗം ഉണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞത് ഇന്നാണ്, അതെന്നെ അറിയിച്ചു തന്നതും നിങ്ങളാണ് കണ്ണേട്ടാ

എനിക്കും ആഗ്രഹം ഉണ്ടായിരുന്നു കണ്ണേട്ടൻ്റെ മാത്രം ആകാൻ, എൻ്റെ ഇഷ്ടവും കണ്ണേട്ടൻ്റ ഇഷ്ടങ്ങൾ തന്നെയല്ലേ

കണ്ണൻ അനുൻ്റ നെറുകയിൽ ചുണ്ട് ചേർത്തു

അമ്പലത്തിൽ പോയവരൊക്കെ ഇപ്പോ വരും, എന്തു പറയും

അതൊക്കെ ഞാൻ പറഞ്ഞോളാം

നീ എല്ലാം തലകുലുക്കി സമ്മതിച്ചാൽ മതി

മ്മ്

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

മായ: എന്താ നിങ്ങൾ 2പേരും അമ്പലത്തിൽ വരാഞ്ഞേ

അനു കണ്ണൻ്റെ മുഖത്തേക്ക് നോക്കി

അത് അമ്മേ, അനു ഒന്നു വീണു, കാൽസ്ലിപ്പായി

എല്ലാവരും ഞെട്ടി കണ്ണനെ നോക്കി, ഏറ്റവും കൂടുതൽ ഞെട്ടിയത് അനു ആണെന്നു മാത്രം

അയ്യോ,എവിടെയാണ് കുഞ്ഞി വീണത്…… മായ

പേടിക്കാൻ ഒന്നുമില്ല ,ഇല്ലമ്മേ, കുളപ്പടവിലാണ്, എൻ്റെ കുളികഴിഞ്ഞോ എന്നു നോക്കാൻ വന്നതാ

അനുവല്ല കുഴപ്പം ഉണ്ടോ ടാ…… അച്ചമ്മ

ഇല്ല….. അച്ചമ്മേ കുഴപ്പം ഇല്ല

വാ ഞാൻ കാലിൽ കുഴമ്പ് വല്ലതും ഇട്ടു തരാം….. മായമ്മ

അതൊന്നും വേണ്ടമ്മേ,

ഇങ്ങിട് വാ എൻ്റെ കുഞ്ഞി

അനുകണ്ണനെ നോക്കി പേടിപ്പിച്ച് അമ്മടെ കൂടെ പോയി

അവൻ ചെറുചിരിയോടെ തിരിഞ്ഞതും, അവനെ മാത്രം ചുഴ്ന്നു നോക്കി… അഖി

ആ നോട്ടം കണ്ടാൽ അറിയാം അവൻ പറഞ്ഞതൊന്നും വിശ്വസിച്ചിട്ടില്ല എന്ന്

അനു എവിടെ വീണെന്നാ പറഞ്ഞത്……. അഖി

എൻ്റെ മനസ്സിലേക്ക്,

ങേ

ഇരുകണ്ണുകളും അടച്ചു കാണിച്ച് ചെറുചിരിയോടെ കണ്ണൻ നടന്നു നീങ്ങി

എന്തെക്കെയോ മനസിലായതുപോലെ ചെറുചിരിയോടെ അഖിയും അവനു പിന്നാലെ പോയി

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

അമ്പലത്തിൽ പോയി വന്നു ഉടുത്തിരിക്കുന്ന ദാവണി പോലും മാറ്റാതെ സെൽഫി എടുക്കുന്ന തിരക്കിൽ ആണ് മീനു,

അവളുടെ കോപ്രായങ്ങൾ കണ്ട് ചിരിയോടെ കുറച്ച് മാറി വിച്ചുവും

അവൻ അവളുടെ അടുത്തേക്ക് വന്നു,,

അവളെ ഇടുപ്പിൽ പിടിച്ച് പൊക്കി എടുത്ത് അടുത്തുള്ള ടേബിളിൽ ഇരുത്തി

മീനു പേടിച്ചു പോയിരുന്നു

അവനെ കണ്ട ആശ്വാസത്തിൽ അവൾ നെഞ്ചിൽ കൈവെച്ചു

പേടിപ്പിച്ചു കളഞ്ഞല്ലോ, വിച്ചു ഏട്ടാ

ഓ പിന്നെ

അവൾ പുരികം പൊക്കി എന്താണെന്ന് ചോദിച്ചു

എന്തിനാ എന്നെ ഇവിടെ ഇരുത്തിയേക്കണേ,,

ഒന്നു കാണാൻ

കണ്ടില്ലേ, ഇനി എനിക്ക് ഇറങ്ങാവോ

ആ കാണാൽ അല്ല,

പിന്നെ അവളുടെ നെറ്റി ചുളിഞ്ഞു

സെപ്ഷ്യൽ കാണൽ ആണ്

അതെന്തു സ്പെഷ്യൽ കാണാൽ

അത് കാണിക്കുമ്പോൾ അറിഞ്ഞാൽ മതി

പറയലും അവൻ അവളുടെ ചുണ്ടിൽ പതുക്കെ ചുംബിച്ചു

അവളുടെ കണ്ണുകൾ മിഴിഞ്ഞു

അവരെ 2 കണ്ണുകൾ വീക്ഷിക്കുന്നതറിയാതെ

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

അയ്യോ ഓടിവായോ, വിച്ചു മീനുവും കൂടി, കിസ് ചെയ്യുന്നേ

അയ്യോ ,അമ്മേ, ഓടിവായോ……… അനു

അനുൻ്റ ശബ്ദം കേട്ട് വിച്ചു മീനുവിൽ നിന്ന് അകന്നു മാറി

നിന്നെ ആരാടി ഇങ്ങോട്ട് കെട്ടിയെടുത്തത്,

അയ്യോടെ ഞാൻ വന്നതാണോ പ്രശ്നം

പിന്നെ നീ,കാരണം ആ കിസ് മിസായി പോയി, ഞാൻ തുടങ്ങിയുള്ളു, അതിനു മുൻപ് നീ എത്തിയില്ലേ

ഞാൻ ഇവളെ കാണാതെ അന്വേഷിച്ചു വന്നതാ

അങ്ങനെ ആരും വന്നു ശല്യപ്പെടുത്താതിരിക്കാൻ ഇവിടെ ഒരു ബോർഡ് വയ്ക്കാരുന്നില്ലേ.

എന്ത് ബോർഡ്

do Not ഡിസ്റ്റർ ബ് എന്ന്

ഇവളെ കെട്ടിയ എൻ്റെ ഏട്ടനെ പറഞ്ഞൽ മതിയല്ലോ

എനിക്ക് എന്താടാ ഒരു കുഴപ്പം

കുഴപ്പം നിനക്കല്ല, ഏട്ടന് അല്ലേ, ഇതിനേക്കാൾ വലുത് എന്തോ വരാൻ ഇരുന്നതാ, അവസാനം നിന്നിൽ അത് ഒതുങ്ങി എന്നു പറഞ്ഞാൽ മതിയല്ലോ

പോടാ

അവൾ അവനെ തല്ലാൻ കൈ ഓങ്ങി, അവൻ ഓടി കളഞ്ഞു

അവരുടെ സംസാരം കേട്ട് ചിരിയോടെ മീനുവും

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

കണ്ണേട്ടൻ എന്തു നുണയാ അമ്മനോട് പറഞ്ഞത്

പിന്നെ ഞാൻ എന്ത് കാര്യം പറയണം ആയിരുന്നു, നീ പറയ്

അത് പിന്നെ, അവളുടെ മുഖത്തെ ചമ്മൽ കണ്ട് കണ്ണന് ചിരി പൊട്ടി

അവൾ അവൻ്റെ കയ്യിൽ നുള്ളി,

ആഹ് ഡി,

ആ നഖം ഒക്കെ വേഗം വെട്ടികളഞ്ഞോട്ടൊ മോൾ, എൻ്റെ പുറത്തെ തൊലി മൊത്തം പറിച്ചെടുത്തു

അതു കേൾക്കെ നാണത്താൽ പുഞ്ചിരി വിടർന്നു അവളിൽ,

പോ അവിടുന്ന് അവൾ അവനെ തള്ളി മാറ്റി

അവൻ അതേ വേഗതയിൽ കട്ടിലിൽ കിടന്നു അവളെ വലിച്ച് നെഞ്ചെത്തേക്കിട്ടു

അവൾ കുതറി

അടങ്ങി കിടക്ക് പെണ്ണേ

എനിക്കൊരു കാര്യം പറയാൻ ഉണ്ട്

എന്താ കണ്ണേട്ടാ

ഇപ്പോഴല്ല, വീട്ടിൽ എത്തിയിട്ട്

മ്മ്

അവൾ ഒരു പൂച്ച കുഞ്ഞിനെ പോൽ, അവൻ്റെ നെഞ്ചിൽ കിടന്നു, നിദ്രയെ പുൽകി

നിന്നെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല, അനു

നീ എൻ്റെ മാത്രം വാക പെണ്ണാണ്, നിന്നിൽ അവകാശം ആരെക്കാളും കൂടുതൽ എന്നിൽ മാത്രമേ ഉള്ളു

അവൻ മനസിൽ മന്ത്രിച്ചു

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ഇന്ന് അവരെല്ലാവരും വീട്ടിലേക്ക് തിരിച്ചു പോരേണു

ഏറ്റവും കുടുതൽ സങ്കടം, അനുന് ആണ്

ഒരു വിധം സങ്കടം പറഞ്ഞും കരഞ്ഞും എല്ലാവരും വണ്ടിയിൽ കേറി യാത്ര തിരിച്ചു

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ക്ലാസിൽ പോകാൻ റെഡി ആവേണ് ,അനു, കണ്ണാടിയിൽ നോക്കി മേക്കപ്പിൽ ആണ്

ഫൈനൽ ഇയർ ക്ലാസ് തുടങ്ങേണ് ഇന്ന്

എൻ്റെ കൂടെ വരുന്നോ കോളേജിലേക്ക് നീ
ഇല്ല, ഞാൻ അവരുടെ കൂടെ തന്നെ പൊക്കോളാം,

അതെന്താ? എൻ്റെ കൂടെ വന്നാൽ

നിങ്ങൾ എന്താ നാഗവല്ലി കളിക്കുന്നേ

നിനക്ക് എന്താ എൻ്റെ കൂടെ കോളേജിൽ വന്നാൽ

ആഹാ, ഇത്രനാളും എന്നെ കൂട്ടാതെ ഒറ്റക്ക് പോയതല്ല

അത് അന്നല്ലേ, ഇപ്പോ അങ്ങനെ ആണോ

ആ അതെ, എന്നെ നന്നായി നിർബന്ധിക്കണം എന്നാൽ ഞാൻ വരാം

അയ്യോ അങ്ങനെ വരണ്ട എൻ്റെ പൊന്നുമോൾ, ഞാൻ പോണു നീ അവരുടെ കൂടെ തന്നെ വന്നോ

ചവിട്ടി തുള്ളി കണ്ണൻ റൂമിൽ നിന്നും പോയി അതു കണ്ട് അനുവിന് ചിരി വന്നു

കടുവക്ക് ഒട്ടും കുശുമ്പില്ല,

അവൾ വീണ്ടും കണ്ണാടിയിൽ നോക്കി മുടി കെട്ടി തുടങ്ങി

പിന്നിൽ ഒരു നിശ്വസം തോന്നി, ആരാണെന്നു അവൾക്ക് മനസിലായി

പോയില്ലേ,

ഇല്ല

എന്താ പോവാത്തെ

നിനക്ക് ഒരു സാധനം തരാൻ വന്നതാ

എന്താ

അവൾ അവനഭിമുഖമായി തിരിഞ്ഞു നിന്നു

അവൻ അവളുടെ കവിളിൽ പല്ലുകൾ ആഴ്ത്തി

ആഹ് വിട് കണ്ണേട്ടാ

അവിടെ ഒരു ചുംബനം നൽകി അവൻ അകന്നു മാറി

നീ എൻ്റെ കൂടെ വരുന്നില്ലല്ലോ ഇതിരിക്കട്ടെ നിനക്ക്, പോട്ടെടി അടക്കാ കുരുവി

അവൻ തിരിച്ചു നടന്നു

പോടൊ കടുവേ, എൻ്റെ കവിൾ പൊട്ടിച്ചിട്ട്

നിങ്ങൾ കടിക്കുന്ന കാരണം ഞാൻ ഇനി വല്ല പോയ്സൺൻ്റ ഇഞ്ചക്ഷൻ എടുക്കേണ്ടി വരുമോ ആവോ

ആ ഹോസ്പിറ്റലിൽ ചെന്ന് ഡോക്ടറിനെ കാണട്ടോ മോൾ, അപ്പോ അവര് ചോദിക്കും എവിടെയൊക്കെയാ കടിച്ചത് എന്ന്

അപ്പോ എല്ലാം പറഞ്ഞു കൊടുക്കട്ടോ

തിരിഞ്ഞു നോക്കാതെ അവൻ പറഞ്ഞു

ഛി,വൃത്തികെട്ടത്

അവൾ തിരിഞ്ഞു നിന്നു, അവളുടെ മുഖം ചുവന്നു തുടുത്തിരുന്നു

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

കോളേജിൽ എത്തി ഫ്രണ്ട്സിനെ ഒക്കെ കണ്ടു, കുറച്ച് ദിവസത്തിനു ശേഷം കണ്ടതുകൊണ്ട് വിശേഷങ്ങൾ ഒരു പാട് ഉണ്ടായിരുന്നു പറയാൻ ആയിട്ട്, കണ്ണനെ അവിടെ വച്ച് കണ്ടെങ്കിലും അവൻ അവളെ കാണുമ്പോൾ ചവിട്ടി കുലുക്കി പോയി, ഇന്ന് അവൻ്റെ കൂടെ കോളേജിൽ വരാത്തതിൻ്റെ ദേഷ്യമാണ് കടുവക്ക് അവൾ അതു കാണുമ്പോൾ അവനെ പുച്ഛിക്കും അനുനോടാ കളി

അങ്ങനെ ഫസ്റ്റ് അവർ ക്ലാസ് തുടങ്ങി, പഠിപ്പിക്കാൻ വന്ന ആളെ കണ്ട് അനു ഞെട്ടി, അവൾ ഹണിയെ നോക്കി, അവളുടെ കണ്ണുകൾ ഇപ്പോ താഴെ വീഴും എന്ന രീതിയിൽ നിൽക്കേണു

(കാത്തിരിക്കണേ )

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

കമൻ്റ പോരട്ടെ വലുത് തന്നെ, നമ്മുടെ കഥ അവസാന ഘട്ടത്തിലേക്ക് ആയി കൊണ്ടിരിക്കേണു

അതെ റൊമാൻസ് ഒക്കെ മനസ്സിൽ ഉണ്ട് എഴുതാൻ ആണ് പാട് എഴുതി അത്ര വശം പോരാ ആദ്യ കഥ ആണ്, അതിന്റെ പോരായ്മകൾ കാണും, അതാ മുൻ‌കൂർ ജാമ്യം എടുത്തത് റൊമാൻസ് എഴുതിയതു ഇഷ്ടം ആയതിൽ ഒത്തിരി സന്തോഷം…

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *