വാക പൂത്ത വഴിയേ -26

Uncategorized

രചന: നക്ഷത്ര തുമ്പി

സാർ നോട്ട് പറയുന്നതിനടയിൽ ഞാൻ സാറിനെ ഒന്ന് പാളി നോക്കി, അങ്ങേര് എൻ്റെ മുഖത്തോട്ടും നോക്കി ഇരുന്നാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്…….

എന്തോ അത് കണ്ടപ്പോൾ മുതൽ എൻ്റെ കൈയും കാലും വിറക്കാൻ തുടങ്ങി…..

ഈ നോട്ടം അത്ര പന്തിയല്ലല്ലോ…..

പിന്നെയും നോട്ട് എഴുതൽ തുടർന്നു കൊണ്ടിരുന്നു……

എഴുതിയത് ഒന്നു വായിച്ച് നോക്കാൻ പറഞ്ഞു കടുവ…..

ഞാൻ നല്ല രീതിയിൽ വായന തുടർന്നു….

ഈ തങ്കപ്പെട്ട മനുഷ്യനെ അല്ലേ ഞാൻ തെറ്റ്ദ്ധരിച്ചത്, വേണ്ടായിരുന്നു……

അങ്ങനെ വായിച്ച് കഴിഞ്ഞ് നേരേ നോക്കിയപ്പോൾ, കടുവയെ കാണുന്നില്ല കസേരയിൽ……

ഇങ്ങേരിത് എവിടെ പോയി…..

ഇനി ആവിയായി പോയോ……

പിൻകഴുത്തിൽ നിശ്വാസം തട്ടിയപ്പൊൾ മനസിലായി കടുവ ആണെന്ന്……

അന്നത്തെ സ്വപ്നം ആണ് മനസിലേക്ക് ആദ്യം ഓടി വന്നത്…..

ഏയ് കടുവ അങ്ങനെ ഒന്നും ചെയ്യില്ലായിരിക്കും ……..

ഞാൻ എഴുന്നേറ്റു തിരിഞ്ഞു നിന്നു…..

സാറിനെ മുട്ടിയാണ് ഇപ്പോൾ എൻ്റ നിൽപ്പ്…..

ഉള്ളിലെ പതർച്ച മറച്ചു വച്ചു കൊണ്ട് അനു ചോദിച്ചു

എ,,…ന്താ…. സാർ …….

അതോ, ഇത്രയും സുന്ദരിയായ എൻ്റെ ഭാര്യ അടുത്ത് നിൽക്കുമ്പോൾ എനിക്ക് പഠിപ്പിക്കാൻ പറ്റുന്നില്ല, വേറേ പലതും ആണ് തോന്നുന്നത് എന്തു ചെയ്യാം……

ഗൗരവത്തോടെ ആണ് കടുവ പറയുന്നത്…..

😳 ഞാൻ പറഞ്ഞ ഡയലോഗ് എന്നോട് തന്നെ തിരിച്ച് പറയേണ് ഈ മനുഷ്യൻ, ഏത് നേരത്താണാവോ…..

എന്താടി നിന്ന് പിറുപിറുക്കുന്നത് …….

മ്മച്ചും…….

നോട്ട്സ് വായിച്ച് കഴിഞ്ഞോ……

മ്മ് ……

നിൻ്റെ നാവ് ക്ലാസിൽ വച്ചാണോ ഇങ്ങോട്ട് വന്നത് …..

മ്മ് ച്ചും…

പിന്നെന്താടി, ചോദിച്ചതിന് മറുപടി തരാത്തത്, ക്ലാസിൽ വച്ചു ഭയങ്കര ഡയലോഗ് അടി ആയിരുന്നല്ലോ…..

അത് … അത് പിന്നെ… സാർ എന്നോട് ക്ലാസിൽ വച്ച് അങ്ങനെ ഒക്കെ പറഞ്ഞ് ദേഷ്യം പിടിപ്പിച്ചിട്ട് അല്ലേ…..

ഓ ദേഷ്യം പിടിപ്പിച്ചാൽ നീ അങ്ങനെയൊക്കെ പറയും അല്ലേ…..

മ്മ്,,,……

സാറിന് അറിയാലോ ആ ടൈം മിൽ ഞാൻ ക്ലാസിൽ വന്നിട്ടില്ലാന്നു, എന്നിട്ടും ആ പോർഷൻസിൽ നിന്നും തന്നെയല്ലേ സാർ ചോദ്യം ചോദിച്ചേ, അതും മനപ്പൂർവ്വം , എനിക്ക് പണി തരാൻ,അല്ലേ അങ്ങനെയെക്കെ ചെയ്താൽ പിന്നെ എനിക്ക് ദേഷ്യം ,സങ്കടവും വരില്ലേ…..

അവൾടെ മുഖത്തെ എക്സ്പ്രഷനും, ദേഷ്യവും, കണ്ട് കണ്ണന് ചിരി വരുന്നുണ്ടായിരുന്നു….

ആഹാ കണ്ണേട്ടൻ്റെ അനു കുട്ടിക്ക് അപ്പോ ദേഷ്യവും സങ്കടവും വരുമല്ലേ….

അനുൻ്റ കാതുകളിൽ “കണ്ണേട്ടൻ്റ അനുകുട്ടി ” എന്ന വാക്ക് മാത്രം അലയടിച്ച് കൊണ്ടിരുന്നു…..

നീ പറഞ്ഞത് ശരിയാണ് ഞാൻ മനപൂർവ്വം, ആണ് നീ പഠിക്കാത്ത പോർഷൻസിൽ നിന്ന് question ചോദിച്ചത്, നീ ആൻസർ പറയില്ല എന്ന് ഉറപ്പുള്ളതുകൊണ്ട്……

ആ ചോദ്യമാണ് അനുനെ ബോധത്തിലേക്ക് കൊണ്ടുവന്നത്……

എന്തിന് ?

നിന്നെ എൻ്റെ മുൻപിൽ ഇങ്ങനെ ഒന്ന് എത്തിക്കാൻ …..

😳 എന്നാത്തിനാ…..

ചുമ്മാ…..

😱 ചുമ്മാ യോ…..

എല്ലാവർക്കും ദേഷ്യവും സങ്കടവും ഒക്കെ വരും, അത് അവർ പ്രകടിപ്പിക്കുന്നത് പല തരത്തിൽ ആയിരിക്കും,,,,,…….

അത് എന്തിനാ എന്നോട് ഇപ്പോ പറഞ്ഞത് ,അതും ഞാൻ ഇവിടെ വന്നതും തമ്മിൽ എന്താ ബന്ധം……

ബന്ധം ഉണ്ട്, എനിക്ക് നിന്നോടുള്ള ദേഷ്യത്തിനും എൻ്റെ സങ്കടം കൊണ്ടാ ഇന്ന് ക്ലാസിൽ കൊസ്റ്റ്യൻ ചോദിച്ചതും, നിനക്ക് ഇം ബോസിഷൻ തന്നതും, നിന്നെ ഇവിടെ എത്തിച്ചതും മനസിൽ ആയോ….

മ്മ് മനസിലായി 😭… ഇനി സാറിന് എന്നോട്, ദേഷ്യവും സങ്കടവും തോന്നാൻ കാരണം കൂടി പറയ് …..

അത് മോൾ ഒന്ന് ആലോചിച്ച് നോക്ക്, ഇന്ന് രാവിലെ മുതൽ ഉള്ള കാര്യങ്ങൾ….. ഓർമ്മ കിട്ടില്ലെങ്കിൽ കണ്ണേട്ടൻ തന്നെ മോൾക്ക് കാര്യം പറഞ്ഞ് തരാം ,,,,,………

അനു ആലോചനയിൽ ആണ്ടു…..

ഇന്ന് രാവിലെ മുതൽ, സാറിനോട് മിണ്ടാതെ ആയിരുന്നു നടന്നത്, ഒരു തരത്തിൽ പറഞ്ഞാൽ ഹൈഡ് ആൻ്റ സീക്ക്, സാറിന് ചിലപ്പോ ഞാൻ അവഗണിക്കുന്നതായി തോന്നിയിട്ടുണ്ടാവും, കോളേജിലേക്ക് സാറിൻ്റെ കൂടെ ഞാൻ വരണം എന്ന് സാറിനു നിർബന്ധം ഉണ്ടായിരുന്നു, ആ ആഗ്രഹവും ഏട്ടാക്കി മടക്കി പോക്കറ്റിൽ വെയ്ക്കേണ്ടി വന്നു സാറിന്, അങ്ങനെ മനപുർവ്വം ചെയ്തതാണ് കുറച്ച് വിഷമിക്കട്ടേ എന്നു വിചാരിച്ച് …. അതിന് ഇത്ര വലിയ ശിക്ഷ തരുമോന്ന് സ്വപ്നത്തിൽ പോലും വിശ്വസിച്ചില്ല….😥😥

അനു നിന്ന് പിറുപിറുത്തു….

ഡി എന്താണ് പിറുപിറുക്കുന്നേ ,കാരണം മനസിൽ ആയോ,……

മ്മ്…

എന്താണ് പൊന്നുമോൾ ഇന്ന് രാവിലെ മുതൽ എന്നോട് മിണ്ടാതെ നടന്നത്, നിൻ്റെ ഹൈഡ് ആൻ്റ സീക്ക് ഗെയിം ഞാൻ കണ്ടില്ല എന്നാണോ മോൾടെ വിചാരം, അതിൻ്റെ കാരണം പറയ്…….

ഈ😁 അത് പിന്നെ സാറിന് തിരക്കാണന്നു വിചാരിച്ചു, അതാ മിണ്ടാതെ നടന്നത്……

ഇന്നലത്തെ സ്വപ്നത്തിൻ്റെ ഹാങ്ഓവറിലാ ഞാൻ മിണ്ടാതെ നടന്നത് എന്ന് ഈ കടുവയോട് ആരെങ്കിലും ഒന്ന് പറഞ്ഞ് കൊടുക്കോ😓…….

അനു നിന്ന് ആത്മ കഥിച്ചു…….

എനിക്ക് തിരക്കോ, എപ്പോ😳……

അല്ല ഞാൻ പൊതുവേ ഉള്ള കാര്യം പറഞ്ഞതാ…..

മോൾ ക്ലാസിൽ വേറൊരു കാര്യം പറഞ്ഞല്ലോ എന്തായിരുന്നു അത്…..

എന്ത് ?എന്നാലൊരു സത്യം പറയട്ടെ എനിക്ക് ഒന്നും ഓർമ്മയില്ല,,,,……

ആണോ …. എന്നാലേ ….. കണ്ണേട്ടൻ തന്നെ മോൾക്ക് ഓർമ്മ പ്പെടുത്തി തരാം

വേ…. ണ്ടാ…. വേണ്ടാത്തോണ്ടാ….

വേണം….. നീ ഓർമ്മിച്ചേ പറ്റു, അത് എൻ്റെ അത്യാവശ്യം ആയിപ്പോയില്ലേ…. മീശ പിരിച്ചാണ് പറഞ്ഞത്

ങേ ,അനു ഉമിനീരിറക്കി

അനു ചിന്തിക്കുന്നതിനു മുൻപ് തന്നെ, അരയിലുടെ കൈ ചുറ്റി ദേഹത്തോട് അടുപ്പിച്ച് കണ്ണൻ അനുൻ്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തിയിരുന്നു …..

അനു ഒന്നു വെട്ടി വിറച്ചു, ശരീരം വിയർപ്പുതുള്ളികളാൽ കുതിർന്നിരുന്നു കണ്ണൻ്റെ ഷർട്ടിൽ പിടിത്തമിട്ടു……

കണ്ണൻ അനുൻ്റ കഴുത്തിൽ പല്ലുകൾ ആഴ്ത്തി,,,,,,………

അനു കണ്ണുകൾ ഇറുക്കിയടച്ചു…,….

പല്ലുകൾആഴ്ത്തിയോടത്ത് ,ചെറുചുംബനം നൽകി കണ്ണൻ അകന്നു മാറി ,…..

അനുകണ്ണുകൾ തുറന്നു, അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു….

കണ്ണൻ്റ മുഖത്ത് കള്ളച്ചിരിയാണ് അതു കണ്ട അനുന് ദേഷ്യം തോന്നി…..

അനുകുട്ടിക്ക് ദേഷ്യം തോന്നിയോ,…. തോന്നിയിട്ട് ഒരു കാര്യവും ഇല്ല…… ഇത്രയും സുന്ദരിയായ ഭാര്യ അടുത്ത് നിൽക്കുമ്പോൾ പഠിപ്പിക്കാൻ തോന്നില്ല, നിൻ്റെ കെട്ടിയോന് പകരം വേറേ പലതും ആണ് തോന്നുന്നത് എന്ന് മോൾ പറഞ്ഞത് ,ശരിയാണെന്ന് ബോധ്യം വന്നില്ല….. ഇപ്പോൾ അത് സത്യം ആയില്ലേ….. ഇനി നീ പറഞ്ഞതുപോലെ ഞാൻ അൺറോമാൻ്റിക്ക് മൂരാച്ചിയാണോ അല്ലയോ എന്ന് നിനക്ക് ബോദ്ധ്യപ്പെടണ്ടേ….

അയ്യോ….വേ… ണ്ടാ…

അതെങ്ങനെ ശരിയാവും ഭാര്യേ ….. നീ പറഞ്ഞ സ്ഥിതിക്ക് ഞാൻ നിനക്ക് അത് ബോധിപ്പിച്ച് തരേണ്ടത് ഒരു ഭർത്താവിൻ്റെ ഉത്തരവാദിത്വം അല്ലേ…..

ഏത് നേരത്താണാവോ എനിക്ക് ഇങ്ങനെയൊക്കെ പറയാൻ തോന്നിയത് ,,,,……. വെറുതേ നിന്ന മനുഷ്യൻ്റെ വായിൽ കോലിട്ട് ഇളക്കി….. അനുഭവിച്ചോ നീ…. അനു നിന്നു പിറുപിറുത്തു,,,,,…….

ഇപ്പോ എൻ്റെ അനുകുട്ടിക്ക്, ക്ലാസിൽ വച്ച് പറഞ്ഞതൊക്കെ ഓർമ്മ വന്നോ…..

മ്മ്….

എന്താണെന്ന് അറിഞ്ഞൂടാ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഞാൻ പെട്ടെന്ന് മറക്കാറില്ല… അത് നടപ്പിലാക്കി കൊടുത്തിട്ടേ ഞാൻ അടങ്ങു…. അപ്പോ എൻ്റെ ഭാര്യ ഒരു കാര്യം പറഞ്ഞാൽ ഞാൻ കേൾക്കാതെ ഇരിക്കുമോ…… അതുകൊണ്ട്, ഇപ്പോൾ നടന്നത് ഒരു സാമ്പിൾ ആണെന്ന് കൂട്ടിക്കോ, ശരിക്കും ഈ അൺറൊമാൻ്റിക്ക് മൂരാച്ചിക്ക് എന്തൊക്കെ റൊമാൻസ് അറിയാംമെന്ന് വീട്ടിൽ വച്ച് കാണിച്ച് തരാട്ടോ വൈകിട്ട്… എന്നാൽ എൻ്റെ മോൾ ക്ലാസിലേക്ക് പൊക്കോ…. കവിളിൽ തട്ടി പറഞ്ഞു….

എൻ്റെ ദൈവമേ ….. എനിക്കെന്തിൻ്റെ കേടായിരുന്നു…..

ആ പിന്നെ 100 ടൈംമ്സ് ഇംപോസിഷൻ കാര്യം മറക്കണ്ട…..

മ്മ്…. അനു തിരിഞ്ഞ് നടന്നു….

ആ പിന്നെ ഒരു കാര്യം കൂടി…..

അനുൻ്റെ കാതോരം ചെന്ന് പറഞ്ഞു……

ഇനി പൊന്നുമോൾ എൻ്റെ അടുത്ത് ഹൈഡ് ആൻ്റ സീക്ക് കളിക്കാൻ നിന്നാൽ…..

? അനു കണ്ണു മിഴിച്ച് നോക്കി…..

നിന്നാൽ ,…. നീ എവിടെ നിൽക്കുന്നോ അവിടെ വച്ച് ആ സെക്കൻ്റിൽ ഞാൻ കിസ് ചെയ്യും …….

കഴുത്തിലോ, കവിളിലോ ഒന്നും ആയിരിക്കില്ല,ആ കിസ് എന്നു മാത്രം കണ്ണൻ വിരലാൽ അനുൻ്റ ചുണ്ടിൽ തലോടി ,ഇവിടെ ആയിരിക്കും അനുൻ്റ കാതിനു താഴെയായി ,കണ്ണൻ ചുണ്ടു ചേർത്തു……

അനു ഉമിനീരിറക്കി കണ്ണനെ നോക്കി ,കണ്ണൻ ചിരിയോടെ ഇരു കണ്ണുകളും ചിമ്മി കാണിച്ചു ,…..

ഇനിയും മോൾ ഇവിടെ നിന്നാൽ ഞാൻ വേറേ വല്ലതും ചെയ്തു പോകും പോകാൻ നോക്ക്……

അനു ജീവനും കൊണ്ട് ഓടി🏃‍♀️🏃‍♀….

ഈശ്വര മുർഖൻ പാമ്പിൻ്റെ മാളത്തിൽ ആണല്ലോ കൈയിട്ടത് 🤦‍♀️ പിറുപിറുത്ത് കൊണ്ട്

ആ പോക്ക് കണ്ട് ചുണ്ടിൽ ഊറിയ ചിരിയോടെ കണ്ണനും,,,,……

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ഓടി ക്ലാസിൽ ചെന്ന്, വെള്ളം എടുത്ത് മടാമടാന്ന് കുടിച്ചു,,,,,…….

അതു കണ്ട് അവളുടെ ഫ്രണ്ട്സ് അത്ഭുതത്തോടെ അവളെ നോക്കി …..

എന്തി നാടി ഇത്ര സ്പീഡിൽ ഓടിയത് ,എന്തെങ്കിലും കണ്ട് പേടിച്ചോ….. ഹണി

അനു – നീയെന്താ,അങ്ങനെ ചോദിച്ചേ….

അല്ല നിൻ്റെ ഓട്ടവും, വെള്ളം കുടിയും, കിതപ്പും കണ്ട് ചോദിച്ചതാ …… ഹണി

ഞാൻ പേടിച്ച കാര്യം എങ്ങാനും ഇവളുമാർ അറിഞ്ഞാൽ എന്നെ കളിയാക്കി കൊല്ലും വേണ്ട പറയണ്ട ….. -അനു ആത്മ

എന്താടി ആലോചിക്കുന്നേ,,,,……- ജാൻ

ഏയ് അതൊന്നും ഇല്ലടി, കടുവ അവിടെ ടെറർ മോഡിൽ ആയിരുന്നു,…….. കുറേ നോട്ട്സ് ഒക്കെ തന്നു, ഇരുത്തി പഠിപ്പിച്ചു ,,,,…… നാളെ ഇംപോസിഷൻ എഴുതണം എന്ന് നിർബന്ധം പറഞ്ഞു,,,,,…… – അനു

കടുവ അവിടെ റൊമാൻ്റിക്ക് മോഡിൽ ആണെന്ന് ഞാൻ എങ്ങനെ പറയും …..

ആണോ – …… – മേഘ

മ്മ് …… പരമാവധി നിഷ്കു ലുക്കിൽ – അനു

നീ ക്ലാസിൽ അങ്ങനെ ഒക്കെ പറഞ്ഞതിന് ചീത്ത പറഞ്ഞില്ലേ.,,,,……. ഹണി

പറഞ്ഞോ ന്നോ, ഇനി പറയാൻ ബാക്കി ഒന്നും ഇല്ല,,,……… അനു

കടുവ ഞാൻ പറഞ്ഞതിൻ്റെ പ്രാക്ടിക്കൽ ക്ലാസ് എടുക്കേരു ന്നു എന്ന് പറയാൻ പറ്റുമോ ഇവളുമാരാട്

നിൻ്റെ കഴുത്തിൽ എന്തു പറ്റിയതാ ,ചുമന്ന് കിടപ്പുണ്ടല്ലോ ,,,,……. മേഘ

ദൈവമേ കടുവ കടിച്ചതല്ലേ അത്, എന്തു പറയും,,,,…….

ആ…. അതോ….. അതെന്തോ കടിച്ച താടി ഞാൻ മാന്തിയതാ അപ്പോൾ ചുമന്നു….

അവളുമാരുടെ നോട്ടം കണ്ടിട്ട് വിശ്വസിച്ച മട്ടാ, ഞാൻ പിന്നെ ഒന്നും മിണ്ടാൻ പോയില്ല, ചെലപ്പോ ഇനിയും ചിക്കി ചികഞ്ഞ് എല്ലാം ചോദിച്ച് മനസിലാക്കും ….. മിണ്ടാതെ ഇരിക്കുന്നതാ ബുദ്ധി,,,…….

ഞാൻ ബെഞ്ചിൽ തല വെച്ച് കിടന്നു, സ്റ്റാഫ് റൂമിൽ നടന്ന കാര്യങ്ങൾ ഓർത്ത്,….. എൻ്റെ എന്തോ ഭാഗ്യം കൊണ്ട് പിന്നെ അവളുമാർ ഒന്നും ചോദിച്ചില്ല…….

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ആ ഫർത്തു ഇവിടെ ചിരിച്ച് നിൽക്കേണോ, ഫാര്യ ഒരു റിലേ ഇല്ലാണ്ട് നടപ്പുണ്ടായല്ലോ…… അജു

കണ്ണൻ അതു കേട്ട് ചിരിച്ചതേ ഉള്ളു,……

എന്താണ് ഒരു കള്ള ചിരി ഒക്കെ എന്തോ സംഭവിച്ചിട്ടുണ്ടല്ലോ……. അജു

അവൾ, വരാത്ത ദിവസത്തെ പോർഷൻ പഠിക്കാൻ വന്നതാ എൻ്റെ അടുത്ത്, എന്നിട്ട് ഇപ്പോ പോയതേ ഉള്ളു ഇവിടെ നിന്ന്…..

അങ്ങനെ പണ ,സത്യം പറയടാ എന്താ നീ എൻ്റെ പെങ്ങളെ ചെയ്തത്, അവളുടെ പോക്ക് കണ്ടിട്ട് എനിക്ക് എന്തോ പോലെ തോന്നി some thing fishy….

ഞാൻ എന്തോ ചെയ്യാൻ,……

ഒന്നും ചെയ്യില്ല നീ, എനിക്കറിഞ്ഞൂടെ നിന്നെ……

ഈ നിൻ്റെ പെങ്ങൾക്ക് കുറച്ച് ഡൗട്ട്സ് അതൊന്നു തീർത്ത് കൊടുത്തതാ ഞാൻ…..

ഡൗട്ട്സ് …..

നിൻ്റെ പെങ്ങളെ ഞാൻ ഒന്ന് കിസ്സി, അതാ റിലേ പോയതുപോലെ നടന്നത്…..

കിസ്… You …. ഒരു പാവം പൈതലിനെ, കേറി കിസ്സിയ കാപാലിക – ……

ഡാ പുല്ലേ, ഞാനെൻ്റെ ഭാര്യയെ അല്ലേ, കിസ്സിയേ അതിന് നിനക്കെന്താ…..

ഡാ മരപ്പട്ടി നിനക്ക് കിസ്സടിക്കാൻ വീട്ടിൽ സ്ഥലമില്ലേ, ഈ സ്റ്റാഫ് റൂം കിട്ടിയൊള്ളൊ….

ഈ ഒരു കൈയബ്ദം, നാറ്റിക്കരുത്,,…..

അവൻ്റെ ഒരു കൈയബ്ദം ,എന്നെ പോലെ ബാച് ലേഴ്സ് ഉള്ളതാ ഇവിടൊക്കെ ,അത് നീ മറക്കരുത്……

ഡാ എന്നിട്ട് നിൻ്റെ ബോഡിക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ……

എന്ത് കുഴപ്പം…..

അവളെ കിസ്സിയിട്ട് അവൾ നിന്നെ വെറുതേ വിട്ടല്ലേ അതിശയം തന്നെ മൊതലാളി …..

അജു അതും പറഞ്ഞ് ഓടി

പോട പുല്ലേ…

(കാത്തിരിക്കണേ )

ലൈക്ക് കമന്റ്‌ ചെയ്യണേ…

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *