പണ്ട് എന്റെ ഭർത്താവും ഇങ്ങനെ ആയിരുന്നു…

Uncategorized

രചന: മുരളി. ആർ

“സീമേ.. ഞാൻ ഇന്നു ഇവിടെ കൂടിയാലോന്നൊരു തോന്നൽ. എന്തൊ.. വീട്ടിലേക്ക് പോകാനൊരു മടി. എന്നും അങ്ങോട്ട് ചെന്നു മനസു മടുത്തടി.” ഞാൻ സാരി ഉടുക്കുന്നതിന് ഇടയിൽ മഹേഷ്‌ കട്ടിലിൽ ഇരുന്നു കൊണ്ടാണ് എന്നോട് അതു പറഞ്ഞത്. എന്റെ മറുപടിക്കായി അയാൾ നോക്കുന്നുണ്ടായിരുന്നു. ആ നേരവും എന്റെ ശരീരത്തെ അയാളുടെ കണ്ണുകൾ ഒപ്പിയെടുക്കുന്നത് കണ്ണാടിയിലൂടെ ഞാൻ കണ്ടു. ആ കണ്ണാടിക്ക് മുന്നിൽ ഞാൻ നിൽക്കുമ്പോൾ..

“എന്താ നീ ഒന്നും പറയാത്തെ..? ഞാൻ ഇവിടെ തങ്ങുന്നതിൽ നിനക്ക് എതിർപ്പുണ്ടോ..?”

“ഉണ്ടോന്നു ചോദിച്ചാൽ, ഈ നേരം വേറൊരു കസ്റ്റമർ വരുമെന്ന് പറഞ്ഞതാ.. മാഷ് ഈ വീട്ടിൽ ഉള്ളപ്പോൾ അയാൾക്കെങ്ങനെ..”

“എങ്കിൽ.. ആ നേരം ഞാൻ പുറത്ത് നിൽക്കാം, ഒരു മണിക്കൂർ നേരത്തെക്കല്ലേ..?”

ഞാൻ ഉടനെ മഹേഷിനെ ഒന്നു നോക്കി.

“അല്ല.”

“പിന്നെ.. ഒരു രാത്രി മുഴുവനോ..?”

“മ്മ്.. അതെ..”

എന്റെ ആ നുണ മഹേഷിന്റെ മുഖത്തു ഒരു നിരാശ ഉണ്ടാക്കിയത് ഞാൻ അപ്പോൾ കണ്ടു.

ഞാൻ കണ്ണാടിൽ നോക്കികൊണ്ടു മുടി ചീകുന്നതിന് ഇടയിൽ മഹേഷിനോട് പറഞ്ഞു.

“മാഷേ.. പണ്ട് എന്റെ ഭർത്താവും ഇങ്ങനെ ആയിരുന്നു, ആദ്യമൊന്നും വീട്ടിൽ വരാറേ ഇല്ല. പിന്നെപിന്നെ എനിക്കു കാര്യം മനസിലായി. അയാൾക്ക് ആവാമെങ്കിൽ എനിക്ക് ആയിക്കൂടെ..? ഇനി മാഷിന്റെ കാര്യത്തിലും അങ്ങനെ എന്തെങ്കിലും..”

“ഛീ.. നിർത്തടി..! നിന്നെ പോലെ ആയിരിക്കില്ല എന്റെ ഭാര്യ..! അവളെ കുറിച്ചു പറഞ്ഞാൽ നിന്നെ ഞാൻ..”

“ആണോ.. മാഷ്ക്ക് ദേഷ്യം വരുന്നുണ്ടല്ലേ..? കാര്യം കഴിഞ്ഞെങ്കിൽ വീട്ടിലേക്ക് ചെല്ലണം മാഷേ.. ഇവിടെ കിടന്നു അധികം ഷൈൻ ചെയ്യണ്ടാ..”

വളരെ ദേഷ്യത്തിൽ മഹേഷ്‌ ആ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി. എന്റെ മനസ്സിൽ അപ്പോൾ മഹേഷിനോട് ദേഷ്യം ഉണ്ടായിരുന്നില്ല. ഇനിയൊരു സീമയ്ക്ക് ജന്മം കൊടുക്കരുത് എന്നൊരു പ്രാർത്ഥന മാത്രം. അവളെ പോലെ ഞാനും ഒരു ഭാര്യ ആയിരുന്നില്ലേ..? അതിലുപരി ഒരു സ്ത്രീയും..!

രചന: മുരളി. ആർ

Leave a Reply

Your email address will not be published. Required fields are marked *