മനുവിന്റെ ആ ചോദ്യമാണ് ഹേമയെ ചിന്തകളുടെ ലോകത്ത് നിന്നും തിരികെ കൊണ്ട് വന്നത്.

Uncategorized

രചന: Devid John

” ആ എരണം കെട്ടവനെ എന്ത് കണ്ടിട്ടാ ഇത്ര കാലം സ്നേഹിച്ചത്..?? ഒരു ജോലിയില്ല. സ്വന്തമായി വീടില്ല… നിന്റെ കഴുത്തിൽ ഒരു താലി സ്വന്തമായി വാങ്ങി കെട്ടാനുള്ള ഗതിയുണ്ടോ അവന്..!!

കൂടപ്പിറപ്പായ ചേട്ടന്റെ വാക്കുകൾ വില്ലിൽ തൊടുത്തു വിട്ട കൂരമ്പുകൾ പോലെ ഹേമയുടെ ഹൃദയത്തിലേക്ക് വന്ന് പതിച്ചു.

ചേട്ടന്റെ വാക്കുകൾക്ക് മറുപടി നൽകാൻ സാധിക്കാതെ ഹേമ വീടിന്‌ വെളിയിലേക്ക് ഇറങ്ങി. അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ തുള്ളികൾ പുറത്തേക്ക് ചാടാൻ വെമ്പി നിന്നു. ഓഫീസിലേ തിരക്കുകൾക്കിടയിലും ചേട്ടന്റെ ചോദ്യങ്ങൾ ഹേമയുടെ കാതുകളിൽ പ്രതിധ്വനിച്ചു.

“കുറച്ചു ദിവസങ്ങളായി ഞാൻ നിന്നെ ശ്രെദ്ധിക്കുന്നു. എന്താ നിന്റെ മുഖത്തിനൊരു വാട്ടം എന്തെങ്കിലും പ്രശ്നം .? ”

മനുവിന്റെ ആ ചോദ്യമാണ് ഹേമയെ ചിന്തകളുടെ ലോകത്ത് നിന്നും തിരികെ കൊണ്ട് വന്നത്.

“ഒന്നുമില്ല.. ഞാൻ വെറുതെ ഓരോന്ന് ആലോചിച്ച് !!”

“നിന്റെ ആലോചന കുറച്ചു കൂടുന്നുണ്ട്. എന്താ നിന്റെ പ്രശ്നം ? ” നീ വാ നമുക്ക് ക്യാന്റീനിൽ പോയി സംസാരിക്കാം ”

മനു ഹേമയുടെ കൈ പിടിച്ചു കൊണ്ട് ക്യാന്റീനിലേക്ക് നടന്നു

” നമ്മൾ പരസ്പരം പ്രണയിക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് എട്ട് വർഷമായി ഓർമ്മയുണ്ടോ മനുവേട്ടന്..? ”

ഹേമ പ്രതീക്ഷയോടെ മനുവിനെ നോക്കി

“എനിക്ക് ഓർമ്മയുണ്ട് .നിന്റെ പ്ലസ് വൺ എക്സാം കഴിഞ്ഞുള്ള വെക്കേഷൻ സമയത്ത് അവിചാരിതമായി നിന്റെ ഫോണിലേക്ക് ഞാൻ അയച്ച ടെക്സറ് മെസേജിൽ നിന്നും മൊട്ടിട്ട പ്രണയം. “മനുവേട്ടൻ അന്ന് എന്തായിരുന്നോ അതേ അവസ്‌ഥയിൽ തന്നെയാണ് ഇപ്പോഴും. സ്വന്തമായി ഒരു ജോലിയോ. വീടോ ഒന്നുമില്ല. അച്ഛൻ ഗവർമെന്റ് ജോലിക്കാരനായത് കൊണ്ട് ലഭിച്ച ക്വാർട്ടേഴ്സിൽ തന്നെയാണ് ഇപ്പോഴും കഴിയുന്നത്.

“ഇതൊക്കെ ഞാൻ നിന്നോട് ആദ്യമേ പറഞ്ഞത് അല്ലെ..? നിന്റെ ഡയലോഗ് കേട്ടാൽ തോന്നും ഞാൻ ജോലിക്ക് ഒന്നും ശ്രെമിക്കാതെ ഫുൾ ടൈം നിന്റെ കൂടെ പഞ്ചാരയടിച്ചു നടക്കുകയാണെന്ന്..

” ജോലിക്ക് വേണ്ടി ശ്രെമിക്കുന്നില്ലെന്ന് ഞാൻ പറഞ്ഞില്ല. പക്ഷേ എനിക്ക് എത്ര നാൾ വീട്ടിൽ പിടിച്ചു നിൽക്കാൻ പറ്റും..?

” നിനക്ക് വീട്ടിൽ നിൽക്കാൻ പറ്റാത്ത സിറ്റുവേഷൻ ആണെങ്കിൽ നീ ഇറങ്ങി വാ. ”

ഉള്ളിൽ നുരപോലെ പൊന്തി വന്ന ദേഷ്യം അടക്കി പിടിച്ചു കൊണ്ട് മനു മറുപടി നൽകി

” മനുവേട്ടന് ഒരു ജോലിയാവാതെ ഞാൻ കൂടെ ഇറങ്ങി വന്നാൽ .. !! കാലക്രെമേണ ഞാൻ ഭാരമായിപ്പോയെന്ന് മനു ചേട്ടന് തോന്നി തുടങ്ങിയാൽ.. !! എനിക്ക് വേണ്ടി മനസ്സിന് ഇഷ്ടമില്ലാത്ത ജോലികൾ ചെയ്യേണ്ടി വരും.

“ആ പഷ്ട്.. ചില ആളുകൾക്ക് ഒരു ധാരണയുണ്ട് പ്രേമിച്ചു കല്യാണം കഴിച്ച അതിന്റെ ത്രില്ല് നഷ്ട്ടപ്പെടും. ആ ബന്ധത്തിന് അധികം ആയുസുണ്ടാവില്ലെന്നും. അതൊക്കെ വെറും തെറ്റിദ്ധാരണകൾ മാത്രമാണ് പ്രണയത്തിൽ നിന്നും ഒരുമിച്ചുള്ള ജീവിതത്തിലേക്ക് കടക്കുമ്പോൾ ചെറിയ ചില പ്രശനങ്ങൾ കടന്ന് വരാം… ആത്മാർത്ഥമായ ഭാര്യഭർതൃ ബന്ധത്തെ കൂടുതൽ ദൃഢമാക്കി നിർത്തുന്നതും ഈ പിണക്കങ്ങളും ഇണക്കങ്ങളുമാണ്

“മനുവേട്ടാ അതൊന്നും ഉദ്ദേശിച്ചല്ല ഞാൻ പറഞ്ഞത്. എനിക്ക് മനുചേട്ടന് ജീവനാണ്. പക്ഷേ ഒരു ജോലി. എന്റെ വീട്ടുകാരുടെ ചോദ്യത്തിന് മുമ്പിൽ ഞാൻ ഉത്തരമില്ലാതെ തല കുനിച്ചു നിൽക്കുകയാണ്.

“നിന്റെ വീട്ടുകാർ പറയുന്നതിലും കാര്യമില്ലെന്ന് ഞാൻ പറയുന്നില്ല നിന്റെ ഭാവി ജീവിതം സുരക്ഷിതമായി കാണാനാണ് അവർ ആഗ്രഹിക്കുക. എന്ന്‌ കരുതി നീ നിന്റെ മനസ്സിലെ ഇഷ്ട്ടം വേണ്ടെന്ന് വച്ചാൽ ജീവിതാവസാനം വരെ അതൊരു തീരാവേദനായി നമ്മുടെ ഉള്ളിൽ കിടന്ന് നീറി പുകയും.

“ഞാൻ കാരണം എന്റെ വീട്ടുകാരെ സങ്കടപ്പെടുന്നത് കാണാൻ എനിക്ക് വയ്യ. എന്നാൽ എനിക്ക് മനുവേട്ടന്റെ കൂടെ ജീവിക്കുകയും വേണം.. ”

ഹേമയുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു

“എന്റെ കുഞ്ഞേ.. ഒരുമാതിരി തേച്ച ഡയലോഗ് നീ എന്നോട് പറയരുത്. ഉത്തരത്തിൽ ഉള്ളത് എടുക്കുകയും വേണം കക്ഷത്തിൽ ഉള്ളതോണ്ട് പോകാനും പാടില്ല…! നീ ഇങ്ങട് നോക്ക്. ഞങ്ങൾ ബോയ്സ് കഷ്ട്ടപ്പെടുന്ന സമയത്ത് നിങ്ങൾ ഞങ്ങളുടെ കൂടെ കട്ടയ്ക്ക് നിന്നാൽ. നിങ്ങളുടെ വീട്ടുകാര് പ്രതിക്ഷിക്കുന്നതിലും നന്നായിട്ട് ഞങ്ങൾ നിങ്ങളെ നോക്കും അത് എത്ര കഷ്ടപ്പാട് സഹിച്ചിട്ടായാലും.

ഹേമ മനുവിന്റെ കണ്ണുകളിൽ തന്നെ നോക്കി നിന്നു. ആ കണ്ണുകളിൽ പ്രതീക്ഷയുടെ തിളക്കമുണ്ടായിരുന്നു. വാക്കുകകളിൽ തന്നെ സംരക്ഷിക്കാൻ കഴിയുമെന്ന ഉറപ്പും.

“എന്റെ പൊന്നോ.. ഇങ്ങനെ എന്നെ ഡയലോഗ് അടിച്ചു കൊല്ലല്ലേ മനുവേട്ടാ. ഈ ഡയലോഗ് കൂടി ഇല്ലെങ്കിൽ പണ്ടേയ്ക്ക് പണ്ടേ നിങ്ങളെ വല്ല കാക്കയും കൊത്തി കൊണ്ട് പോയേനെ…എന്റെ സങ്കടം നിങ്ങളോട് അല്ലാതെ വേറെ ആരോട് പറയാനാണ് മനുഷ്യ. ”

ഹേമ മനുവിന്റെ കൈകളിൽ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു

“ഡയലോഗ് അടിക്കാൻ വേണ്ടി പറഞ്ഞതല്ല.. എന്റെ വീടിന്റെ മുറ്റത് ജോലിയും വീടും കായ്ക്കുന്ന മരമൊന്നും ഞാൻ വളർത്തുന്നില്ല. കുലുക്കി നോക്കിയാൽ കിട്ടാൻ..നമ്മളെ മനസ്സിലാക്കുന്ന പെണ്ണും ജോലിയും ഏതൊരു പുരുഷന്റെയും ഭാഗ്യമാണ്.

മനുവിന്റെ മുഖത്ത് ചിരി വിടർന്നു

“ആ ടെക്സറ് മെസ്സേജ് ഫോണിലേക്ക് വന്ന സമയത്ത് അതങ്ങ് ഡിലിറ്റ് ചെയ്താൽ മതിയായിരുന്നു. ഇനി പറഞ്ഞിട്ട് കാര്യമില്ല വരാനുള്ളത് ഓട്ടോ പിടിച്ചായാലും വരും.

ഹേമ പൊട്ടിച്ചിരിച്ചു കൊണ്ട് മറുപടി നൽകി

“എന്റെ ജീവിതത്തിൽ എന്നെ പൂർണമായി മനസ്സിലാക്കാൻ കഴിയുന്ന ഒരു പെണ്ണിനെ എനിക്ക് കിട്ടി അവളെ സ്വാന്തമാക്കാൻ .ഒരു ജോലിയാണ് തടസ്സമെങ്കിൽ ഞാൻ അത് നേടുക തന്നെ ചെയ്യും. അത് വരെ നിന്റെ ചേട്ടനോട്‌ പോയി പണി നോക്കാൻ പറ. അല്ല പിന്നേ…

ഹേമയുടെ കൈകളിൽ തന്റെ കരങ്ങൾ ചേർത്ത് പിടിച്ചു കൊണ്ട് ഒരുമിച്ചുള്ള ജീവിതത്തിന്റെ പുതിയ പ്രതീക്ഷകളുടെ സ്വപ്നം പേറി ഇരുവരും യാത്ര തുടങ്ങി

End…

രചന: Devid John

Leave a Reply

Your email address will not be published. Required fields are marked *